മുല്ലപ്പെരിയാര്‍ പ്രശ്നം കേരളത്തിലെ പുതിയൊരു പാര്‍ട്ടി വിപ്ലവമാണെന്ന സത്യം സഖാകള്‍ മറന്നിട്ടില്ല എന്നതിന്റെ ഉദാഹരണമാണ്` കഴിഞ്ഞ ദിവസം നടന്ന മനുഷ്യമതില്‍.
തമിഴ്‌നാട്ടിന്റെ ഭരണകൂടത്തെ വിമര്‍ശിക്കുവാന്‍ സഖാക്കള്‍ ഇത് വരെ തയ്യറായിട്ടില്ല. തലൈവിയുടെ കോപവും,ശാപവും പേടിച്ചായിരിക്കണം ഇങനെയൊരു തീരുമാനം സഖാകള്‍ക്ക് എടുകേണ്ടിവന്നത്.
ഈജിപ്തിലും,ലിബിയയിലും,ടുണിഷ്യയിലും നടന്ന മുല്ലപ്പൂ വിപ്ലവത്തെക്കുറിച്ച് പാര്‍ട്ടി ചാനലും,പത്രവും പറഞ്ഞു പാടിനടന്നത് അമേരിക്കയും നാറ്റോ സഖ്യവും അവിടുത്തെ എണ്ണ കൊള്ളയടിക്കുവാന് നടത്തിയ കുതത്രം മാത്രമാണിത് എന്നാണ്. ഇപ്പോള്‍ ലോക്കല്‍ സമ്മേളന ബോര്‍ഡുകളില്‍ മുല്ലപ്പൂ വിപ്ലവത്തെ ന്യായികരിക്കുന്നു.
ഈ വിപ്ലവം സ്വേച്ഛാധികാരത്തിനെതിരെയാണ് , ലോകത്തിലെ ഏറ്റവും വലിയ സ്വേച്ഛാതിപത്യ രാജ്യമായ ചൈനയില്‍ പുറലോകം കാണാത്ത വിപ്ലവത്തെ സഖാകള്‍ ന്യായികരിക്കുമോ?
മിഡില്‍ ഈസ്റ്റില്‍ നടന്നത് സെക്കുലര്‍ വിപ്ലവമാണ് ഇതില്‍ ശ്രദ്ധേയമായ കാര്യങളിലൊന്ന് ഇത് സെക്കുലര്‍ കലാപമാണ് ,ഒരു പക്ഷേ, ഇത് മൌലികവാദത്തിന്റെ അന്ത്യത്തെക്കുറിച്ചുള്ള സൂചനപോലുമായേക്കാം.
പഴയ കമ്മൂണിസ്റ്റ് രാജ്യങളുടെ ഭീഷണിയും ഭീകരതയും ഒഴിവാക്കുവാന്‍ രൂപികരിച്ച സഖ്യമാണ് നാറ്റോ, പഴയ സേവിയറ്റ്, യൂഗ്ലോസോവിയ, വിയ്റ്റ്നാം, എന്നീരാജ്യങളെ ആക്രമിച്ചു പാരമ്പര്യമുള്ള സംഘടനയാണ് നാറ്റോ. കൂടാതെ ചൈനയുടെ നയതന്ത്രകാര്യാലയത്തെ മിസൈല്‍ വിക്ഷേപ്പിച്ചു തകര്‍ത്ത പാരമ്പര്യം കൂടിയുണ്ട് നാറ്റോ എന്ന സഖ്യത്തിന്.
ആ സഖ്യത്തില് ഞങളെയും പങ്കാളിയാകണം എന്ന് വാശിപ്പിടിക്കുകയാണ് ഇന്നതെ റഷ്യും ചൈനയും.
പറഞ്ഞവരുന്നത് ഇവര്‍ക്കും എന്തുമാവാം .
സെക്കുലര്‍ വിപ്ലവം വിജയിക്കണമെങില്‍ , മനസ്സില്‍ നല്ല ധൈര്യവും ,മറ്റുള്ളവരോട് സഹാനുഭൂതിയും വേണം,
അതില്‍ കൂടുതല്‍ ആ രാജ്യ ഭരിക്കുന്നവന് മനുഷ്യരായിരിക്കണം.
കലാപവും കൂട്ടകുരുതിയും മുഖമുദ്രയാക്കിയ ഒരു പ്രത്യാശാസ്ത്രം രാഷ്ട്രീയ ശത്രുക്കളും, വിമര്‍ശകരും,വിമതരും,കുറ്റവാളികളുമെല്ലാം "ഗുലാഗു" എന്ന തടവറയില്‍ കൊലചെയ്യപ്പെട്ടു, സൈബീരിയന്‍ കൊടും ശൈത്യത്തില്‍ അടിമപ്പണി ചെയ്ത ഇവരുടെ കണക്ക് ഇരുപത് ലക്ഷം വരും `1930-55 കാലത്തായി രണ്ടുകോടിയോളം ആളുകള്‍ അതിശൈതനരഗത്തില്‍ കിടന്നു മരിച്ചു, കൊലയാളി നമ്മുടെ നാട്ടിലെ പാര്‍ട്ടി ഓഫീസിലിലെ ചുമരില്‍ കാണുന്ന ആ ഫോട്ടോയിലെ ആള് തന്നെ സാക്ഷാല്‍ "സ്റ്റാലിന്‍"
ഒരു മനുഷ്യന് ജീവതത്തിന്റെ പടികയറി അവസാനിക്കുമ്പോള്‍ ആ ജനങള്‍ക്ക് ലോകത്ത് നടക്കുന്ന സംഭവങള്‍ അറിയാനുള്ള അവസരമുണ്ടാവണം മാനിഫെസ്റ്റൊ മാത്രം പഠിച്ചാല്‍ മതിയാവില്ല , ഒരായിരം കോടി ജനങളെ ജയില്‍ മുറിയില്‍ തളിച്ചിട്ടാല്‍ ഏത് മാനിഫെസ്റ്റേയും വിജയിക്കും . അവരുടെ അവകാശത്തെ ,അഭിപ്രായത്തെ അറിയാനുള്ള മനസ്സുണ്ടാവണം
'മനുഷ്യന്‍ അധഃപതിച്ചാല്‍ മൃഗമാവും മൃഗം അധഃപതിച്ചാല്‍ കമ്മ്യൂണിസ്റ്റാവും' ഇതാണ് ഞാന്‍ മുകളില്‍ സൂചിപ്പിച്ചത് (അതില്‍ കൂടുതല്‍ ആ രാജ്യ ഭരിക്കുന്നവന് മനുഷ്യരായിരിക്കണം.)
No comments:
Post a Comment