നിയമങള്‍ ഇവിടെ കാശുകാരന്റെകൂടെ കിടന്നുറങുന്ന ഒരു വേശ്യയ്ക്ക് തുല്യം തെളിവുകളും സത്യങളും ഇവിടെ അന്ധമായ മതത്തിന്റെ പിറകില്‍ ഒളിച്ചുജീവിക്കുന്നു....പട്ടാപ്പകല്‍ കവര്‍ച്ചയുടെയും നെറികേടിന്റെയും ഒരു നഗരത്തിലേയ്ക്ക്..... നിങള്‍ തെരുവിലൂടെ നടന്നുപോകുമ്പോള്‍ ഏതുസമയവും ആക്രമണം പ്രതീക്ഷിക്കാം.ജനാധിപത്യവിരുദ്ധവും ഫാസിസവും മുഖമുദ്രയാക്കിയനാട്.
യുവാക്കളില്‍ 30 ശതമാനം മയക്ക്മരുന്നിന്റെ പിടിയില്‍, മതങളുടെ പേരില്‍ ജനങളെ വേര്‍തിരിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍ക്കിയ നാട്, ലോകത്തിലെ പല മുസ്ലിം രാജ്യങളുടെയും കണ്ണില്‍ കരടായരാജ്യം.
ഇസ്ലാം എന്ന പവിത്രമായ വാക്കിനെ ബിസിനസ്സാക്കിയ രാജ്യം, പണക്കാരന് മദ്യവും, ആയിരം ഭാര്യമാരും, പാവപ്പെട്ടവന് മദ്യം അറാം (ദൈവത്തിന് നിരക്കാതത്ത്) പണമില്ലത്തവന് വിവാഹം വിദൂര സ്വപ്നംമാത്രം..
സ്വന്തം രാഷ്ട്രം നേടാനായി ഇസ്രയേലി-അമേരിക്കന്‍ അച്ചുതണ്ടിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്‍ സര്‍വ്വസഹായവും പലസ്തീന് നല്‍ക്കുകയും അവരെ ഒരു ബെലിജെറെന്റ് രാജ്യമായി മാറ്റുകയും ചെയ്യുതത്തിന് മുഴുവന്‍ ക്രെഡിറ്റും ഇവര്‍ക്ക് സ്വന്തം. സാമ്രാജ്യത്വത്തിന്റെയും നവ ലിബറല്‍ നയങ്ങളുടെയും സഹയാത്രികര്‍.
പറയുവാന്‍ ഒത്തിരിയുണ്ട് ജീവിതമാവട്ടെ വളരെ കുറച്ചും ഒരിക്കല്‍പോലും ഞാന്‍ പ്രതീക്ഷിച്ചില്ല റഷ്യയുടെചുവന്ന ചക്രവാളത്തില്‍ ജനാധിപത്യത്തിന്റെ ഇടിമുഴക്കം പക്ഷേ അവിടെ മാത്രമല്ല പോളണ്ടിലും യുഗോസ്ലോവ്യയിലും നാം കണ്ടുസോവിയറ്റ് യൂനിയന്റെ പരാജയത്തിന് അമേരിക്കയെപ്പെലെ സൌദി അറേബ്യയ്കും നിര്‍ണ്ണായകപങ്കുണ്ടായിരുന്നു അത് ലോകത്തിലെ പലരറിഞ്ഞിട്ടും അറിയാത്തഭാവം നടിച്ചു.
മനുഷ്യാവകാശ ലംഘനത്തിന്റെ അവസാനവാക്കാണ് സൌദി അറേബ്യ, അവിടെ നടക്കുന്ന മനുഷ്യാവകാശ കൂട്ടകൊലയെ ആരും ഇതുവരെ വ്യക്തമായ രീതിയിലോ മറിച്ചേ പ്രതികരിച്ചിട്ടില്ല കാരണമെന്താണ്`?
റിയാദിലെ മലാസ് എന്ന സ്ഥലത്ത് ഒരു ജയില്‍ അതിക്രൂരമായ പീഡനവും നിര്‍ബന്‌ധിത മതമാറ്റവും നടന്നുവരുന്നു (പുറലോകം മൌനം ഭജിക്കുന്നു) ആംനെസ്റ്റി ഈ രാജ്യത്തിലെ പ്രശ്നങള്‍ കണ്ടില്ലാന്ന് നടിക്കുന്നു.
റിയാദിലെ 'ഒലയ' സ്ട്രീറ്റിലെ ഒരുഹോട്ടലില്‍ വി.ഐ.പികള്‍ക്ക് മാത്രം മദ്യസല്‍ക്കാരം നടത്തുന്നു .. പാവപ്പെട്ടവന്‍ മദ്യം കഴിച്ചു പിടിക്കപ്പെടാല്‍ (Expatriates ആയാലും) രണ്ടുവര്‍ഷംവരെ കഠിന തടവ്...
ജിദ്ദയില്‍ നിന്ന് 45.k.m. ദൂരെയായി സ്ഥിത്ചെയ്യുന്ന 'ബഹറ എന്ന ചെറിയ പട്ടണത്തില്‍നിന്ന് 300k.m.ദൂരെ മരുഭൂമിയില്‍ നിന്ന് അയ്യായിരത്തില്‍പരം വരുന്ന ആളുകളുടെ തലയോടും അസ്ഥികളും ഇവിടെ നിന്ന് കണ്ടെത്തുകയുണ്ടായി.. ( News From Saudi Gazette 1/3/2007 ) ഇതിനെ കുറിച്ച് അന്വേഷിക്കുവാന്‍ ഇതുവരെയും അവിടുത്തെ ഭരണകൂടംതയ്യാറയിട്ടില്ല.ഒരു ഇന്‍ഡോനേഷ്യകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളി ദമ്പതികള്‍ ഇതുവരെയും മേചിതരായിട്ടില്ല അവര്‍ കുറ്റചെയ്യ്‌തതായി തെളിയിക്കപ്പെടാന്‍ അവിടുത്തെ പോലിസിന്‌കഴിഞ്ഞിട്ടില്ല .
സൌദിയില്‍ നിന്ന് മതത്തിന്റെ ലേബലില്‍ കയറ്റുമതിചെയ്യുന്ന തീവ്രവാദം ഉന്മൂലനം ചെയ്യാന്‍ ലോക പോലിസായ അമേരിക്കയും അവരുടെ സഖ്യകക്ഷി ഉഡായിപ്പുകള്‍ക്കാവുമോ?
2006- റിയാദ് നഗരത്തെ വിറപ്പിച്ച ജനകീയസമരത്തെ ശക്തമായി അടിച്ചമര്‍ത്തുകയും അതിലെ പലരെയും ഉന്മൂലനം ചെയ്യുകയും ദിവസങള്‍ശേഷം മിനിസ്റ്ററി ഓഫ് ഇന്റീയറില്‍ ബോംബ് സ്‌പോടനമുണ്ടാക്കുകയും ജനശ്രദ്ധ തിരിച്ചുവിടുകയും ചെയ്യുത്കൊണ്ട്‌രാജഭരണം മാന്യഭരണമായി ലോകത്തിന്റെ മുഖത്ത് നോക്കി പരിഹസിച്ചു.
സോവിയറ്റ് യൂനിയനെ തകര്‍ക്കുവാന്‍ അമേരിക്കയെ സഹായിച്ചത് ഇന്നത്തെ അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവായിരുന്ന ബിന്‍ ലാദനായിരുന്നു. അന്ന് Saudi സര്‍ക്കാരില്‍നിന്ന് ഇതിനായി ലാദന്‍ മാസപ്പടി പറ്റിയിരുന്നു കോടികളുടെ ആസ്ഥിയുള്ള ലാദന്‍ സോവിയറ്റ് യൂനിയനിലെ ബോസന്‍ എന്ന കൊച്ചുഗ്രാമത്തിലേയ്ക്ക് (ഇന്നത്തെ കസാക്കിസ്ഥാന്‍) സൌദിയില്‍ നിന്ന് യുവാക്കളെ ഇറക്കുമതി ചെയ്യുത് അല്‍ ക്വയദ എന്ന സമ്രാജ്യം സൃഷ്ടിച്ചു..
വിശ്വാസികള്‍ക്ക് വിസയില്ലാതെ മക്കയിലും മദിനയിലും സന്ദര്‍ശനമനുവദിക്കണമെന്ന ലിബിയന്‍ പ്രസിഡെന്റ് ഖദ്ദാഫിയുടെ ആവിശ്യം തള്ളിയ സൌദിയെ ഒറ്റപ്പെടുത്തുവാന്‍ ആരുംതയ്യാറയില്ല കാരണം ചെകുത്താന് കൂട്ട് പിശാച്ച് (അമേരിക്ക).
എല്ലാമറിഞ്ഞിട്ടും അമേരിക്ക 'പെട്രോള്‍' എന്ന മാസ്മരികതയില്‍ മൌനം പൂണ്ടു.. വേള്‍ഡ് ട്രേഡ് സെന്റര്‍ തരിപ്പണമാക്കിയതില്‍ ഇരുപതില്‍ പതിനാറും സൌദി പൌരന്‍മാര്‍. റിയാദില്‍ നിന്ന് 500.k.m.വടക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന അല്‍ ഖസിം എന്ന സ്ഥലം തീവ്രവാദത്തിന്റെ ശക്തികേന്ദ്രം ഇവിടെ നിന്നാണ് തീവ്രവാദത്തിന്റെ ബിരുദം കഴിഞ്ഞു ലോകത്തിന്റെ നാനഭാഗങളിലേയ്ക്ക് തീവ്രവാദികള്‍ ആക്രമത്തിനായി എത്തുന്നത്.
പതിനാലാം നൂറ്റാണ്ടില്‍ പേര്‍ഷ്യയുമായിയുള്ള യുദ്ധത്തില്‍ സൌദി സഹായിച്ച ബാബികളെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ്` കാടന്‍ നിയമങള്‍ നടപ്പിലാക്കിയത് (നൌഷാദ് എന്ന മലയാളിയെ കണ്ണ് കുത്തിപ്പൊട്ടിക്കാന്‍ വിധിച്ച കേടതി അതിനുദാഹരണമാണ്) അങിനെ ബാബിസം അവിടെ കത്തിജ്വലിച്ചു അന്നു ഇന്നു .
ലോകത്തിലെ മനുഷ്യസ്നേഹികളായ എല്ലാമുസ്ലിം പുരേഗിതന്‍മാര്‍ എത്തിര്‍ക്കുമ്പോഴും അവിടെ ബാബിസമെന്ന ഗുണ്ടായിസം തേര്‍വാഴ്ച നടത്തുകയാണ് .യൂറേപ്പ്ക്കാരെ അന്ധമായി ആരധിക്കുന്ന ഇവര്‍ ബൂര്‍ഷാ താടിവളര്‍ത്തിയും അമേരിക്കന്‍ ഫുഡും, എം ടിവിയും ജീവിതത്തിന്റെ ഒരു ഭാഗമായി മാറ്റിയിരിക്കുകയാണ്...
അല്ലയോ ബുഷ് -? ജനാധിപത്യമെന്നാല്‍ സാമൂഹ്യ, സാമ്പത്തികരംഗങ്ങളില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന തുല്യ അവകാശമാണെന്നും ഏകാധിപത്യ മെന്നാല്‍ ഫാസിസമാണെന്നു സമയം കിട്ടുമ്പോള്‍ സൌദി രാജാവിന് പറഞ്ഞ് മനസ്സിലാക്കികൊടുക്കണം