മൈക്രോഫോണ്‍ കൈയില്‍പ്പിടിച്ച് ഉപരിവര്‍ഗ്ഗത്തിന്റെ എല്ലാ സാംസ്കാരിക ചിഹ്നങളും പേറുന്ന വേദികളില്‍ ഓടിനടന്നും, ചാടിനടന്നും, മന്ത്രിമാരെ അസഭ്യം പറഞ്ഞും, "വചനം" പ്രസംഗിക്കുന്നവര്‍ തൊട്ട്, ഹല്ലേലൂയാ ആര്‍പ്പുവിളിക്കാര്‍ തൊട്ട്, സ്വര്‍ണ്ണാഭരണ വിരോധികള്‍ തൊട്ട്, കുടുംബവക സഭകള്‍ തൊട്ട് "ബെന്നിഹിന്‍ " വരെ ഒരു ഭാഷയാണ് സംസാരിക്കുന്നത്
കത്തോലിക്കാസഭകള്‍.ആത്മീയ കാര്യങള്‍ ഉപേക്ഷിച്ച്, ഭൌതികമായ കാര്യങളിലേയ്ക്കുള്ള സഭകളുടെ സഞ്ചാരം ഭായനകവും വിമര്‍ശനാത്മകവുമാണ്. ഇന്ന് കച്ചവടതന്ത്രം മാത്രാമായി സഭകള്‍ അഴിഞ്ഞാടുപ്പോള്‍, ഭൂരീപക്ഷം വരുന്ന ക്രൈസ്തവര്‍ ഇന്നും ദാരിദ്രത്തിന്റെ വീഞ്ഞില്‍ കുളിക്കുകയാണ്. പൊതുസമൂഹത്തിന്റെ പ്രശ്നങളില്‍ നിന്ന് സഭയുടെ മാറ്റമാണ് ഇന്ന് നാം കാണുന്നത്.ദരിദ്രക്കും, മര്‍ദ്ദിതര്‍ക്കും, സഹായമാവേണ്ട സഭ ഇന്ന് പുറംതിരിഞ്ഞിരിക്കുകയാണ്.
ദരിദ്ര ഹിന്ദുകളെ മതം മാറ്റി ഇതിന്റെ പേരില്‍ വിദേശ ഫണ്ട് കൈകളിലാക്കുന്ന സഭകള്‍ ഭൂരീപക്ഷത്തെ വര്‍ഗ്ഗിയമായി ചിത്രീകരിച്ച്, മാധ്യമ പിശാചുകളെയും "രമ" മാരേയും കൂട്ടുപിടിച്ച് നടത്തുന്ന നെറിക്കെട്ട രാഷ്ട്രീയ നാടകങള്‍ അഥവാ സഭാനടപടികള്‍ തന്നെ ഇന്ത്യന്‍ സംസക്കാരത്തിന് ഭീഷണിയായി വളരുകുയാണ്.
..പിന്നീട് കോര്‍പ്പറേറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യാസമേതുമില്ലാതെ കോര്‍പ്പറേറ്റ് സഭകളായി സ്വയം അരാഷ്ടീയവാദികളായിത്തീര്‍ന്ന്, ലിബറല്‍ ജനാധിപത്യത്തിനുവേണ്ടി രാഷ്ട്രീയ നപുംസകങളെ സൃഷ്ടിച്ച് മതത്തിന്റെ ആത്മീയസത്തയെ അടിയറവു വയ്ക്കുകയാണ് ഇന്ന് ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ക്രൈസ്തവസഭകള്‍.
കൃതിമ കുടുംബാസുത്രണ മാര്‍ഗങള്‍ സ്വീകരിക്കരുതെന്ന് വിശ്വാസികളോട് ഇടയലേഖനം എഴുതി പ്രബോദിപ്പിക്കുകയും, കൂടുതല്‍ കുട്ടിക്കളെ ഉല്പാദിപ്പിക്കണമെന്നും (അവര്‍ക്ക് മെഡിക്കല്‍,എന്‍ജിനീയറിംഗ് സീറ്റുകള്‍ തയ്യാര്‍) മാര്‍ വര്‍ക്കി വിതയത്തിന്റെ ഇടയലേഖനത്തിലൂടെ ആവിശ്യപ്പെട്ടിട്ട് എത്രപേര്‍ അനുസരിച്ചു?
മതങളും ദൈവങളും സൃഷ്ടിക്കപ്പെടാനുണ്ടായ കാരണം, ദരിദ്രരുടെ ആക്രമണം ഭയന്ന് മാത്രമാണ് എന്ന വെനിഡിയാസിന്റെ കണ്ടുപിടിത്തം പഴയ നിയമത്തിലും ശരിവയ്ക്കുന്നതായിരുന്നു, ദരിദ്രര്‍ കഴിവുകെട്ടവരായും, അവര്‍ക്ക് മേല്‍ഗതി ഉണ്ടാകാത്തതും ദൈവശാപമൂലമാണെന്ന പഴയ റോമിലെ ക്രൈസ്തവര്‍ വിശ്വസിച്ചിരിന്നു., അഥവാ വിശ്വസിപ്പിച്ചിരുന്നു, എല്ലാ രീതിയിലും ദരിദ്രനെ ചൂഷണം ചെയ്യുന്ന ഒരു തരം മാനിഫെസ്റ്റേ പണ്ട് മുതലേ ക്രൈസ്തവസഭകള്‍ അംഗീകരിച്ചിരുന്നു,
പീന്നിട് ക്രൈസ്തവസഭകള്‍ കമ്യൂണസിത്തിന്റെ ജോലി ഏറ്റെടുക്കുകയും 1977-ല്‍ പോള്‍ ആറാമന്‍, വീണ്ടും" ഒക്ടോജെസിമ ആദിവേനിയസ് " എന്ന പേരില്‍ ഒരു അപ്പസ്തലിക ലേഖനം എഴുതി.പ്രസ്തുതരേഖയിലൂടെ വിപ്ലവകരമായ നാല് ആഹ്വാനങള്‍ അദ്ദേഹം നടത്തുകയുണ്ടായി. സാമ്പത്തികനീതി നടപ്പാക്കാന്‍ എല്ലവാരും ശ്രമിക്കണമെന്നും, അദ്ദേഹം പറയുകയുണ്ടായി.
ഇന്ന് മുതലാളിത്തത്തിന് വേണ്ടി ഹല്ലേലൂയാ പാടി ദരിദ്രനെ ഉറക്കം കെടുത്തുന്നവരായി സഭകള്‍ മാറിയിരിക്കുകയാണ്
No comments:
Post a Comment