Wednesday, March 19, 2008

സാഖക്കളെ ഇതിലെ വന്നാലും

ഈ ചോദ്യങള്‍ കമ്യൂണിസ്റ്റ്‌ അനുഭാവികളോട്‌ .
ചട്ടമ്പി അങാടിയില്‍ തോറ്റാല്‍ വിപ്ലവം വിജയിക്കുമോ?
ചുവപ്പ്‌ ഷേര്‍ട്ടും, കാക്കി പാന്റുസും ധരിച്ചാല്‍ അച്ചടക്കമാവുമോ?
കൂറുവടിയേന്തിയാല്‍ , ചങ്കുറുപ്പാവുമോ?
കണ്ണൂരിലെ കമ്യൂണിസറ്റുകാര്‍ ഗുണ്ടായിസം നടത്തിയാല്‍ പാര്‍ട്ടി വളരുമോ?
ആണവക്കരാറിനെ എതിര്‍ത്താല്‍ രാജ്യസ്നേഹമാകുമോ?
പ്രാകാശ്‌ കാരാട്ട്‌ വിഡ്ഢിത്വം വിളിച്ചുകുവിയാല്‍ സമാധനത്തിനുള്ള നോബേല്‍ സമ്മാനം ലഭിയ്ക്കുമോ?


ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച വളരുവാനുള്ള ദര്‍ശനത്തിന്റെ ഉപജ്ഞാതാവായിരുന്ന അരുണ്‍ശൂറിയും ,ഗോപിന്ദാചര്യയും മുന്‍ NDA സര്‍ക്കാരിന്റെക്കാലത്ത്‌ വാഗ്ദാനം നല്‍കിയ ഒന്‍പതുശതമാനം വളര്‍ച്ചാനിരക്ക്‌ വീണ്ടുംതാഴോട്ട്‌ നമ്മുടെ UPA സര്‍ക്കാര്‍ കൊണ്ടുപോവുകയാണ്`
ഇതിനെ പൂര്‍ണ്ണപിന്തുണ ഇടതുപക്ഷം അവര്‍ക്ക് നല്‍കിയിരിക്കുകയാണ്‌.
ഇന്ത്യന്‍ സാമ്പത്തിക അടിത്തറയെ ഒറ്റികൊടുത്തും, ചൈനയുടെ സാമ്പത്തികതയെക്കുറിച്ച്‌ വിപ്ലവഗാനം പാടിയും ഇടതുപ്രസ്ഥാനങള്‍ കണ്‍സ്യൂമറിസത്തിന്റെ ലേബലില്‍ നടത്തുന്ന നേരും നെറിയുമില്ലാത്ത രാഷ്ട്രീയ നാടകത്തെ വിമര്‍ശിക്കുവാന്‍ ചങ്കുറുപ്പുള്ളവരയവര്‍ അമ്പും ആവനാഴിയും നഷ്ടപ്പെട്ട വില്ലാളികളെപ്പോലെ അമ്പരന്നു നില്‍ക്കുന്ന ഒരു കാഴചയാണ്‌ നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്‌.
മലയാളി ബുജികള്‍ ഇടതുപക്ഷത്തിന്റെ ദാസ്യ പ്രവര്‍ത്തനം ഏറ്റടുത്തിട്ട്‌ കാലമേറെയായതുകൊണ്ട്‌ .പു,ക,സ -യും മറ്റും സംഘടനകളും രാജ്യത്തിന്റെ സാമ്പത്തികതയെക്കുറിച്ച് ഒട്ടും വേവലാതി കാണിക്കാറില്ല .

ചൈന ഇന്ത്യയ്ക്ക് സമ്മാനിച്ച ട്രോജന്‍ കുതിരയായ പ്രകാശ്‌ കാരാട്ടിന്റെ വാക്കുകളില്‍ നിന്നു നമ്മള്‍ക്ക്‌ മനസ്സിലാക്കുവാന്‍ സാധിക്കുന്നത്‌ , ചൈനയ്ക്ക്‌ അമേരിക്കയുമായി എന്തു ബന്ധവുമാവാം പക്ഷേ ഇന്ത്യയ്ക്ക്‌ അമേരിക്കയുമായി ഒരു പുലബന്ധവും പാടില്ല എന്ന രീതിയാണ്‌ എന്നെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നത്‌,

ഇരുപതിയൊന്നാം നൂറ്റാണ്ടിലെ സാമ്പത്തിക ഭീമനും സൈനികശക്തിയുമായി അതിവേഗം വളരുന്ന ഇന്ത്യയെ തളര്‍ത്തുക എന്നത്‌ ചൈനയുടെ ഹിഡന്‍ അജണ്ടയാണ്‌, ഇതിനെ ചൈനയെ സഹായിക്കുവാന്‍ കാരാട്ടിനെപ്പോലുള്ളവര്‍ നമ്മുടെ നാട്ടില്‍ കവല പ്രസംഗം നടത്തുമ്പോള്‍ അതിനെ കൈയടിക്കുവാനും , പൂമാലയണിയിക്കുവനും, ഒരു പറ്റം തൊഴിലാളി ഉഡായിപ്പുകളെയും നമ്മുടെ നാട്ടില്‍ കാണാം.

ചൈനയ്ക്ക്‌ വേണ്ടി ആയിരം ദശലക്ഷം വരുന്ന സ്വന്തം ജനതയെ അവരുടെ ആത്മാഭിമാനത്തെ അധിക്ഷേപ്പിച്ചും, നിര്‍വ്വീര്യരും നിരായുധരുമാക്കിയും തളര്‍ത്തികീഴ്പ്പെടുത്തുന്ന ഹീനരാഷ്ടീയ തന്ത്രം ഇട്തുപക്ഷം ഇന്നും ഇന്നലെയും തുടങിയതല്ല.
,ഇലക്ഷന്‍ അടുക്കും തോറും വാക്കുകള്‍, മാറ്റുന്ന ഇടതുപക്ഷം ഉഡായിപ്പുകള്‍, അവര്‍ സര്‍ക്കാരിനുള്ള പിന്‍തുണപിന്‍വലിയ്ക്കുമെന്ന സത്യം ഇനിയും മനസ്സിലാക്കുവാന്‍ വിവരകേടില്‍ പി.എച്ച്`.ഡിയെടുത്ത കോണ്‍ഗ്രസ്‌ക്കാര്‍ക്കോ, സോണിയമ്മയ്ക്കോ കഴിഞ്ഞിട്ടില്ല. (ഏറിവന്നാല്‍ രണ്ടുമാസം )
വീണ്ടും എട്ടുശതമാനത്തിലേയ്ക്ക്‌ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച തകരുമ്പോള്‍, മനസ്സില്‍ പുഞ്ചിരിക്കുന്ന , ഇടതുപക്ഷം കാശ്മീരിലെ തീവ്രവാദികളെപ്പോലും വെല്ലുന്ന രീതിയിലുള്ള രാജ്യദ്രോഹമാണ്‌ ഓരോ ഇന്ത്യക്കാരനോടും കാണിക്കുന്നത്‌. സാമ്പത്തികമായി അറിയാവുന്നവനെ ബ്യുറോക്രസിയുടെ തലപ്പത്ത്‌ ഇരുത്തുവാനുള്ള സാമാന്യ ബുദ്ധിയെങ്കിലും -UPA സര്‍ക്കാര്‍ ചെയ്യണമായിരുന്നു.

കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഭരണമാവട്ടെ 'കുരങന്റെ കൈയില്‍ പൂമാലകിട്ടിയ അവസ്ഥയിലാണ്‌, രാത്രിപരീക്ഷ, അമേരിക്കന്‍ ചാര സംഘടന, കറുത്തപൂച്ച ,എന്നീ വിവാദം സൃഷ്ടിച്ചുകൊണ്ടു ഭരണത്തെ ഒരു തരത്തിലുള്ള ചൂത്‌ കളിയാക്കി മാറ്റിയിരിക്കുകയാണ്‌. ഈ ഭരണത്തെ നിയന്ത്രിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സാമ്പത്തിക വളര്‍ച്ച വളരെ ഗൌരവത്തില്‍ കാണേണ്ടതാണ്‌, ചൈനയില്‍ നിന്നുള്ള സാമ്പത്തിക സഹായമുണ്ടോ എന്ന്‌ അന്വേക്ഷിക്കണം, കാശ്മീര്‍ തീവ്രവാദികളെപ്പോലെ ,തന്നെ ഇടതുപക്ഷ പ്രസ്ഥാനങളെയും നിരീക്ഷിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ രഹസ്യ സംഘടനയായ 'റോ' -യോടു, നിര്‍ദ്ദേശിക്കണം
നോം ചോംസ്കി എന്നു പാടി നടന്നാല്‍ വിവരമാവില്ല സഖാകളെ, പിന്നെ , വല്ലത്തും പഠിച്ചും, അറിഞ്ഞും ജീവിക്കുക അല്ലാത്തപക്ഷം നിങളുടെ സ്ഥാനം ഇറാക്കിലെ ബാത്ത്‌ പാര്‍ട്ടിയ്ക്കു തുല്യമായിരിക്കും.

2 comments:

Praveenpoil said...

ഇലക്ഷന്‍ അടുക്കുംതോറും വാക്കുകള്‍, മാറ്റുന്ന ഇടതുപക്ഷം ഉഡായിപ്പുകള്‍, അവര്‍ സര്‍ക്കാരിനുള്ള പിന്‍തുണപിന്‍വലിയ്ക്കുമെന്ന സത്യം ഇനിയും മനസ്സിലാക്കുവാന്‍ വിവരകേടില്‍ പി.എച്ച്`.ഡിയെടുത്ത കോണ്‍ഗ്രസ്‌ക്കാര്‍ക്കോ, സോണിയമ്മയ്ക്കോ കഴിഞ്ഞിട്ടില്ല. (ഏറിവന്നാല്‍ രണ്ടുമാസം )

കടവന്‍ said...

ചൈനയ്ക്ക്‌ വേണ്ടി ആയിരം ദശലക്ഷം വരുന്ന സ്വന്തം ജനതയെ അവരുടെ ആത്മാഭിമാനത്തെ അധിക്ഷേപ്പിച്ചും, നിര്‍വ്വീര്യരും നിരായുധരുമാക്കിയും തളര്‍ത്തികീഴ്പ്പെടുത്തുന്ന ഹീനരാഷ്ടീയ തന്ത്രം ഇട്തുപക്ഷം ഇന്നും ഇന്നലെയും തുടങിയതല്ല.
,ഇലക്ഷന്‍ അടുക്കും തോറും വാക്കുകള്‍, മാറ്റുന്ന ഇടതുപക്ഷം ഉഡായിപ്പുകള്‍, അവര്‍ സര്‍ക്കാരിനുള്ള പിന്‍തുണപിന്‍വലിയ്ക്കുമെന്ന സത്യം ഇനിയും മനസ്സിലാക്കുവാന്‍ വിവരകേടില്‍ പി.എച്ച്`.ഡിയെടുത്ത കോണ്‍ഗ്രസ്‌ക്കാര്‍ക്കോ, സോണിയമ്മയ്ക്കോ കഴിഞ്ഞിട്ടില്ല. REALITY

Search