Tuesday, April 22, 2008

മരണത്തിന്റെ ദല്ലാളുകള്‍

പ്രവാസ ജീവിതത്തിന്റെ സമ്പാദ്യം കുറഞ്ഞപക്ഷം ഒരോ മലയാളിയും ആശുപത്രികളില്‍ ചിലവാക്കുന്നു. ഇന്ന് കേരളത്തില്‍ മിന്‍സും, കിംസും എന്നീ പലപേരുകളിലായി മലയാളികളുടെ ജീവന്‍ വിലപറഞ്ഞിരിക്കുകയാണ്‌.
പ്രവാസ ജീവിതത്തിലും വില്ലന്മാര്‍ ഒത്തിരിയാണ്‌ ഇവിടെ "പോളിക്ലിനിക്ക്‌ "എന്ന മലയാളികളുടെ തന്നെ ചങ്കറുപ്പന്‍ സ്ഥാപനങള്‍ കുടികൊള്ളുന്നു.
ചെറിയ തലവേദനയുമായി വരുന്നവരെ ,രക്തം,കഫം,മലം,മൂത്രം എന്നിവ മുതല്‍ PGD (pre-implementation genetic diagnosis )വരെ നടത്തി കോടികള്‍ കൊയ്യുന്ന ഡോക്ടര്‍മാരും ഹോസ്പിറ്റല്‍ ബിനാമികളേയും നാം ഈ ഗള്‍ഫ്‌ രാജ്യങളില്‍ കണ്ടുവരുന്നു.

ഇവിടെ (സൌദി ) അടുത്തക്കാലത്ത്‌ ചിക്കന്‍ ബോക്സ് പിടിയിലായ ഒരു പാക്കിസ്ഥാന്‍ രോഗിയെ ചികിത്സിച്ച ഡോ: ജയകൃഷ്ണന്‍ (യഥാര്‍ത്ഥ പേരല്ല) പലമരുന്നുകളും കുറിച്ചുനല്‍കുകയും രക്തം പരിശോധിക്കുവാന്‍ ആവിശ്യപ്പെടുകയും ചെയ്യുതു. കൂടാതെ ചിക്കന്‍ ബോക്സ്‌ വന്നാല്‍ ശരീര ചൊറിച്ചില്‍ ഒഴുവാക്കുവാന്‍ Artiz എന്ന അലര്‍ജിയുടെ ഗുളികയും നല്‍കി. ബില്ല്‌ 100-റിയാല്‍ .
Artiz എന്ന ഗുളിക ചിക്കന്‍ബോക്സിന്‌ നല്‍ക്കുമോ എന്ന എന്റെ സംശയം അവസാനിക്കുന്നില്ല . മരുന്നു കമ്പനിയുടെ നിര്‍ദ്ദേശപ്രകാരം വിറ്റൊഴിക്കുന്ന മരുന്നുകള്‍ പാവം പാക്കിസ്ഥാനികളും, മലയാളികളും ഇവിടെ തിന്നു തീര്‍ക്കുന്നും അഥവാ തീറ്റിക്കുന്നു.
നമ്മുടെ കേരളിയനായ ഈ ജയകൃഷ്ണന്‍മാര്‍ ഗള്‍ഫില്‍ നടത്തുന്ന ക്രൂര വിനോദം അവസാനിപ്പിക്കുവാന്‍ നമ്മള്‍ക്ക്‌ സാധ്യമല്ലേ?
ഇത്രയും ക്രൂരത കാണിക്കുവാന്‍ ഇവര്‍ക്കു എങനെ കഴിയുന്നു?
പാവം ജനങളുടെ ജീവന്‍ ,മരുന്നു കമ്പനികള്‍ക്ക്‌ വേണ്ടി ഇവിടെ വിലപറയുമ്പോള്‍ നമ്മളുടെ മൌനം മറ്റൊരു ക്രൂരതയല്ലേ ? നാം നരിയും നരനുമാവേണ്ടത്‌ ഇവിടെ. ഇവരുടെ തട്ടകത്തിലല്ലേ..
ജയകൃഷ്ണാ .... അരുതേ....

No comments:

Search