Saturday, June 7, 2008

ഇസ്‌പേഡ്‌ രാജ.

ഓഷോ , രതിയുടെ പുതിയ രുപത്തില്‍ സൃഷ്ടിച്ച ആത്മീയത , കേരളത്തില്‍ മോഹന്‍ലാലിനെ അംബാസിഡര്‍ഷിപ്പ്‌ നല്‍കി പുതിയ തലമുറകളില്‍ അത്മീയതയ്ക്ക്‌ പുതിയ മാനവും , സാമ്പത്തിക ചൂഷണവും , ലൈംഗീക ആര്‍ത്തിയും നല്‍കി സംസ്കാരിക ഉത്മൂലനത്തിന്‌ പച്ചകൊടി കാണിച്ചിരിക്കുകയാണ്‌ നമ്മുടെ സമൂഹം.

ഓഷോ രജനീഷ്‌ എന്ന 'സ്റ്റ്യുപിഡ് ' കാണിക്കുന്ന എല്ലാ ഭ്രാന്തിനേയും കേരളത്തില്‍ നല്ല മാര്‍ക്കറ്റുണ്ടാക്കി കൊടുക്കുക എന്നത്‌ നമ്മുടെ സൂപ്പര്‍ സ്റ്റാറിന്റെയും മറ്റുചില ഇടതുപക്ഷ സാഹിത്യകാരന്മാരുടും ആവിശ്യമായി മാറിയിരിക്കുന്നു. ഓഷോ രജനീഷിന്റെ പുസ്തക താളുകളില്‍ ഇവരുടെ കവിതകളും കഥകളും ആത്മദുഃഖങളും കാണാം.

പുനത്തിലിന്റെ സാഹിത്യരീതികള്‍ തന്നെ പൈകിളിയിലേയ്ക്ക്‌ മാറിയതും, തന്റെ നല്ല യൌവനത്തെ വിറ്റ്‌ കാശുവാരിയും ചുണ്ടിന്‌ ചുവന്ന ചായം പൂശിയും തന്റെ നോവലുകളില്‍ വായനക്കാരന്റെ ചിന്തയ്ക്ക്‌ മുകളിലായി സെക്സിനെ ഉള്‍പ്പെടുത്തിയും , അവസാനം മുലകളും, തൊലികളും ,ചുണ്ടുകളും ചുളിഞ്ഞ്‌ വിണ്ടുകീറയപ്പോള്‍ "പര്‍ദ്ദയില്‍ " അഭയം തേടിയ സാഹിത്യ ഉഡായിപ്പുകളുടെ ഈ നാട്ടില്‍ പടിഞ്ഞാറന്‍ സാഹിത്യത്തെ സ്വാംശീകരിക്കാനുള്ള ശ്രമത്തോടൊപ്പംതന്നെ സ്വന്തം സംസ്ക്കാരത്തിലെ വിചാരങളെ തള്ളിപ്പറയുന്ന ഇടതുപക്ഷസാഹിത്യ ഏഭ്യന്മാരായിരുന്നു നമ്മുടെ കലസാംസ്ക്കാരികം ഭരിച്ചതും ഭരിക്കുന്നതും.

കേരളത്തിലെ ആള്‍ദൈവങളുടെ പേരില്‍ DYFI എന്ന ഉഡായിപ്പുകള്‍ പരമീനുകളെ ആക്രമിക്കുപ്പോള്‍ ഇവിടെ പുലികള്‍ കൊട്ടും കുരവയുമായിആടിയും പാടിയും ആര്‍മാദിക്കുകയായിരുന്നു. പരിശുദ്ധ ഖുറനെ അനുകരിക്കുക എന്ന പേരില്‍ സ്ത്രീകളെ കറുത്ത ഫര്‍ദ്ദയില്‍ മൂടിനടത്തിക്കുന്നവര്‍ സ്ത്രീധനത്തിന്റെ കാര്യത്തില്‍ മാത്രം ഖുറാന്‍ വചനങള്‍ എന്തുകൊണ്ട് അനുകരിക്കുന്നില്ല? ഈ കപട ആത്മീയത എതിര്‍ക്കുവാന്‍ DYFI -യ്ക്ക്‌ കഴിയുന്നില്ല .
ആത്മീയ ട്രസ്റ്റുകള്‍ നടത്തിവരുന്ന സാമ്പത്തിക അടിത്തറ മനസ്സിലാക്കുവാന്‍ ഭരണപക്ഷമായ ഇടതുപക്ഷത്തിന്‌ സാധ്യമാവുന്നില്ല എന്തുകൊണ്ട്‌ ? DYFI-യില്‍ ചങ്കുറുപ്പുള്ളവരുണ്ടെങ്കില്‍ തങള്‍മാരെയും, അമൃതമാരെയും നിലയ്ക്ക്‌ നിര്‍ത്തുക അല്ലാത്തപക്ഷം നിങളെ നിലയ്ക്ക്‌ നിര്‍ ത്തേണ്ടിവരും..

3 comments:

ബാബുരാജ് ഭഗവതി said...

മാതാ അമൃതാനന്ദമയി അടക്കമുള്ള എല്ലാ ഹിന്ദു മുസ്ലീം കൃസ്ത്യന്‍ കോര്‍പ്പറേറ്റ് ആള്‍ ദൈവങ്ങളും തുലയട്ടെ.
ചെറുമീനുകല്‍ രക്ഷപ്പെട്ടാ‍ലും കുഴപ്പാമില്ല..

Sakthi said...

Kamunisttukar/marxisttukar thulayatte dyfi and cpm should be erased from the surface of the earth eee pazhanjan asayangal cherruppakare nasipikkunnu 60 vayasakkumbol avar hindu mathathillakku thiruyunnu. arampetta nayangal of CPM down down cpm we dont wan this GOONDA party in the earth

Unknown said...

Punathi,KamalaDas...left winged writers??????.I couldnt digest it.Punathil was BJP candidate at a time.Do you remember.Dont blame left for all your frustrations.

Search