Tuesday, June 17, 2008

സുകുമാര്‍ അഴീകോട്‌ ലജ്ജിക്കുവാന്‍ പഠിക്കണം

ഇടതുപക്ഷത്തിന്‌ വേണ്ടി വായില്‍വരുന്നത്‌ വിളിച്ചുകൂവിയാല്‍ കൈയടിക്കുവാന്‍ ഈ നാട്ടിലെ സംസ്ക്കാരിക നായകന്മാരെ കിട്ടുമെന്ന അന്ധമായ വിശ്വാസമാണ്‌ അഴീക്കോടിനെ മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്തനാക്കുന്നത്‌.

പ്രായം അറുപത്തുകഴിഞ്ഞാല്‍ വിഡ്ഢിത്വം വിളിച്ചുകുവാനുള്ള ലൈസന്‍സാണന്ന ധാരണയ്ക്ക്‌ മാറ്റമുണ്ടാവണം , ഈ പ്രായത്തില്‍ "രാമനാമം " ജപിച്ച്‌ വീട്ടില്‍ അടങിയൊതുങി ജീവിക്കുവാന്‍ പഠിക്കണം, ഗാന്ധിയന്‍ എന്നാല്‍ ആരു വിളിച്ചാലും അവിടെപോയി വിഡ്ഢിത്വം വിളിച്ചുകൂവലല്ല എന്നതും , അമൃത ട്രസ്റ്റുകളെ അധിക്ഷേപ്പിച്ചാല്‍ ഇടതുപക്ഷ ചിന്താഗതികാരനാവിലായെന്നും എന്ന സാമാന്യബുദ്ധിയുണ്ടായിരിക്കണം ഒരോ സംസ്കാരിക നായകനും.

അമൃതാനന്ദമയി ഭക്തരില്‍ തീവ്രവാദി സംഘം പ്രവര്‍ത്തികുന്നുവെന്ന പ്രസ്താവനയുടെ നിജസ്ഥിതി വെളിപ്പെടുത്തുവാന്‍ അഴീക്കോട്‌ തയ്യാറാവണം. അഴീക്കോടിനെപ്പോലുള്ള മഹാനായ മനുഷ്യന് ഇല്ലാത്ത കേരളത്തെക്കുറിച്ച് ആലോചിക്കാന് കഴിയില്ല. എന്ന സാഹിത്യ അക്കാദമി പ്രസിഡന്റ് എം മുകുന്ദന്റെ അഭിപ്രായം മലയാളിസമുഹത്തെ അപമാനിക്കുന്നതിന്‌ തുല്യമാണ്‌. ഇനി പലരീതിയിലും മുകുന്ദന്‍ അലോചിക്കണം.

അടിസ്ഥാനപരമായി മുകുന്ദന്‍ ചന്ദനക്കുറിതൊടുന്നവരെ ഭയക്കുന്നവനാണ്‌, ഗള്‍ഫിലെ മലയാളികളുടെ അവാര്‍ഡ്‌ കിട്ടണമെങ്കില്‍ ഹൈന്ദവ സമൂഹത്തെ അസഭ്യം പറയണം. എന്ന അടിസ്ഥാനതത്വത്തില്‍ ജീവിക്കുന്ന താങള്‍ മറ്റുള്ളവരുടെ ആരാധനരീതിയെ എതിര്‍ക്കുവാന്‍ എന്തവകാശമാണുള്ളത്‌ ?

കുപ്പയിലെ കടലാസ് ചവിട്ടിയാല് തൊട്ട് വന്ദിക്കണമെന്ന് പറഞ്ഞ അമൃതാനന്ദമയിയുടെ ശിഷ്യന്മാരാണ് മഹത്തായ ഗ്രാന്ഥങ്ങള് എഴുതിയ സുകമാര് അഴീക്കോടിനെതിരെ ആക്രോശിക്കുന്നതെന്ന് എന്നു പറഞ്ഞ "കെ.ഇ.എന്‍ കുഞ്ഞഹമ്മദ് " നിങള്‍ യാഥാര്‍ത്ഥത്തില്‍ ഭാരതസംസ്ക്കാരമെന്താണന്ന്‌ മറന്നിരിക്കുന്നു.

ഇവിടെ ആര്‍ക്കും ഹൈന്ദവ സംസ്ക്കാരത്തെ നിന്ദിക്കാം ,അസഭ്യം പറയാം, വിഗ്രഹാരധനയെ വിഡ്ഡികളുടെ ആചരമെന്നുപറയാം, വിഗ്രഹത്തെ നോക്കി തുപ്പാം, സന്ധ്യസമയം വിളക്കുവെയ്ക്കുന്നത്‌ അന്ധവിശ്വാസമെന്നു പറയാം, ഫോട്ടോ നോക്കി പ്രാര്‍ത്ഥിക്കുന്നവനെ മന്ദബുദ്ധിയെന്നു വിളിക്കാം, അഗ്നിയെ ആരാധിക്കുന്നവനെ അധിക്ഷേപ്പിക്കാം, ഇവിടെ ഈ നാട്ടില്‍ നിങള്‍ക്കും എല്ലാ അധികാരവും ഈ സംസ്ക്കാരം കനിഞ്ഞു നല്‍കിയിരിക്കുന്നു.

ഇവിടുത്തെ ക്ഷേത്രങളില്‍ തെമ്മാടികുഴിയുണ്ടായിരുന്നില്ല , ഇവിടെ മറ്റുമതകാരെ ആക്രമിച്ചോ, കാശുനല്‍കിയോ മതമാറ്റിയിട്ടില്ല. ഹൈന്ദവന്‍ വിഗ്രഹത്തെ ആരധിച്ചാല്‍ അത് വിഡ്ഡിത്വവും, മറ്റുമതക്കാര്‍ വിഗ്രഹത്തെ ആരാധിച്ചാല്‍ പുരോഗമനവാദവും, നിലവിളക്ക്‌ കത്തിച്ചാല്‍ അന്ധവിശ്വാസവും, പള്ളിയില്‍ മെഴുകുതിരി കത്തിച്ചാല്‍ ബുദ്ധിയും, അമ്പലം വലയംവെച്ചാല്‍ നെറികേടും, മക്കയില്‍ വലയം വെച്ചാല്‍ വിവേകവും, പഴനിയില്‍ തല മൂണ്ഡനം നടത്തിയാല്‍ വിവരകേടും, മക്കയില്‍ തലമൂണ്ഡം നടത്തിയാല്‍ ബുദ്ധിശാലിയും. അമൃതാനന്ദമയിയെ സ്നേഹിക്കുന്നവന്‍ തീവ്രവാദിയും, മാര്‍പാപ്പയെ സ്നേഹിക്കുന്നവന്‍ ദൈവത്തിന്റെ കുഞ്ഞാടുകളും ............ എന്ന കാഴ്ചപ്പാടുള്ളവരയല്ലേ നാം തീവ്രവാദികള്‍ എന്ന് വിളികേണ്ടത്‌ കെ.ഇ.എന്‍ കുഞ്ഞഹമദേ?

18 comments:

Joker said...
This comment has been removed by the author.
Joker said...

ഓഫ് ടോപ്പിക്ക് ആണെങ്കിലും ചില കാര്യങ്ങള്‍ പറഞ്ഞു കൊള്ളട്ടേ.

താങ്കള്‍ ഇപ്പറഞ്ഞതില്‍ എന്തൊക്കെയോ ചില അപ്രിയ സത്യങ്ങള്‍ ഒളിഞ്ഞിരിപ്പില്ലേ സുഹ്യത്തെ.

മറ്റു മതങ്ങളെ പോലെ തന്നെയല്ലാതെ എന്ത് പ്രത്യേകതയാണ് ഹിന്ദു മതത്തിന് അവകാശപ്പെടാനുള്ളത്.മുസ്ലിമ്മിനും ക്യസ്ത്യാനിക്കും ഹിന്ദുവിനെ പോലെ തന്നെ ആചാരങ്ങളും അനുഷ്ടാനങ്ങളും ആരാധനാ മൂര്‍ത്തികളും എല്ലാമുണ്ട്.മറ്റ് മതങ്ങളും ഇങ്ങനെയൊക്കെ തന്നെയാണ്.വിശ്വാസങ്ങള്‍ക്ക് വേണ്ടി ആചാരങ്ങളും അനുഷ്ടാനങ്ങളും അനുഷ്ടിച്ച് പോരുന്നവര്‍.മതങ്ങള്‍ തമ്മിലുള്ള ആരോഗ്യപരമായ സംവാദങ്ങളും വാദഗതികളും ആശയങ്ങള്‍ പോലെതനെ അതുണ്ടായ കാലം മുതല്‍ തുടങ്ങിയതായിരിക്കണം.എന്നാല്‍ മതങ്ങള്‍ക്കപ്പുറത്ത് എല്ലാവരും മനുഷ്യരാണ് എന്നതാണ് അതിന്റെ യാഥാര്‍ത്യം.ഹിന്ദുവിന് വിശന്നാലും മുസ്ലിമിന് വിശന്നാലും ഭക്ഷണം കഴിച്ചാലേ വിശപ്പ് മാറൂ.ശിവന്റെ അമ്പലത്തില്‍ പോയാലോ അല്ലെങ്കില്‍ ഏതെങ്കിലും പള്ളിയില്‍ പോയി നിസകരിച്ചാലോ വിശപ്പ് മാറില്ല.പറഞ്ഞു വരുന്നത് മനുഷ്യന്‍ അടിസ്ഥാനപരമായി ഒന്നാണ്.മറ്റു മതങ്ങള്‍ ഇന്ത്യയില്‍ വരുന്നതിന് മുമ്പ് ഹിന്ദു മത ആചാരങ്ങള്‍ കൈകൊണ്ട ഒരു സമൂഹമായിരിക്കാം ഇന്ത്യയില്‍ ഉണ്ടായിരുന്നത്.എന്നാല്‍ കാലം മാറി ഇന്ത്യയിലെ തന്നെ ജനവിഭാഗങ്ങള്‍ മറ്റു മതങ്ങളില്‍ വിശ്വസിച്ചു.അതിന് വിവിധ കാരണങ്ങള്‍ ഉണ്ടായിരിക്കാം.ഉച്ചനീചത്വങ്ങാല്‍ പൊറുതിമുട്ടിയ ജനം അതില്‍ നിന്നും മോചനം കണ്ടത് മറ്റു മതങ്ങാളില്‍ കൂടെയായിരുനു എന്നത് ഒരു പരമാര്‍ത്തമായിരുന്നു.

പിന്നീട് ജനസംഖ്യയുടെ നല്ലൊരു ശതമാനം വരുന്നവര്‍ ഹിന്ദു മതാചാരക്കാരായി തുടര്‍ന്നു.എന്നാല്‍ ഇതിനര്‍ഥം അവര്‍ക്കാണ് ഈ രാജ്യത്തിന്റെ അവകാശം എന്നോ കാര്യങ്ങള്‍ എല്ലാം അവര്‍ തീരുമാനിക്കും എന്നോ അല്ല.മറിച്ച് മതനിരപേക്ഷമായ ഈ രാജ്യത്ത് വീട്ടിലെ സന്താനങ്ങള്‍ എന്നപോലെ തുല്യമായ പരിഗണകള്‍ ആണ് എല്ലാ മതങ്ങാള്‍ക്കും.മതപരമായ മുന്‍ പിന്‍ പരിഗണനക്കള്‍ക്ക് യാതൊരു സ്ഥാനവുമില്ല.

ഇവിടെ ഹിന്ദുക്കളുടെ ആചാരങ്ങളെ മറ്റു മതസ്ഥര്‍ തള്ളിപ്പറയുകയും മറ്റും ചെയ്യുന്നുവെങ്കില്‍ അവരുടെ സഹിഷ്ണുതാ പാപ്പരത്തമാണ് കാണിക്കുന്നത്.ശബരിമലയില്‍ പോകുന്നവനും മക്കയില്‍ പോകുന്നവനും ഒരേ കാര്യത്തിനാണ് പോകുന്നത് എന്നത് പച്ചപരമാര്‍ഥം ആണ്.

പക്ഷെ ഇപ്പോള്‍ പ്രവീണ്‍ പറയുമ്പോഴാണ് ഇങ്ങനെയൊക്കെ ഹിന്ദുക്കള്‍ വിമര്‍ശിക്കപ്പെടുന്നു എന്ന് ഞാന്‍ കേള്‍ക്കുന്നത്.ഇത്തരം കോമ്പ്ലക്സുകള്‍ സാധാരണ സംഘ് പരിവാറുകാരന്റെ മാന‍സിക വൈകല്യമാണ്.ഇവിടെ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുന്നേ എന്ന് വിളിച്ചു കൂവി വര്‍ഗ്ഗീയ ധ്രുവീകരണം നടത്തുവാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ് ഭാരതത്തിന്റെ നാശമായ സംഘ് പരിവാറുകാര്‍ (ഇവരുടേ ഉള്ളിലിരുപ്പ് വേറെയാണ്).ഇവിടെയുള്ള ഹിന്ദു ഹിന്ദുവായതിന്റെ പേരില്‍ ഒരിക്കലും പീഡിപ്പിക്കപ്പെടുന്നില്ല എന്നത് നിക്ഷപക്ഷനായ ഏതോരാള്‍ക്കും മനസ്സിലാവുന്നതാണ്.പിന്നെ സംവരണാത്തിന്റെ കാര്യം പറഞ്ഞാണ് അടുത്ത ധ്രുവീകരണം.

ഹൈന്ദവരില്‍ തന്നെ യുള്ള ദലിത് വിഭാഗത്തിന് വേണ്ടി തന്നെയല്ലേ പിന്നോക്ക സംവരണം കൂടുതലുള്ളത്.പിന്നെ ഇതും എങ്ങനെ ഹിന്ദു വിരുദ്ധമാവും.സതി പോലുള്ള തികച്ചും പ്രാക്യത ആചാരങ്ങളില്‍ നിന്നും മാറി ഹിന്ദു മതം ഇന്ന് ഏറെ ശുദ്ധി കലശങ്ങള്‍ക്ക് പാത്രീ ഭൂതമായിരിക്കുന്നു.നൂറ്റാണ്ടുകളോളം കീഴ്ജാതിക്കാരനെ ചവിട്ടി മെതിച്ച മേലാള സവര്‍ണ മേധാവികള്‍ക്ക് അധിക്കാരത്തിലും മറ്റെല്ലായിടത്തും നുഴഞ്ഞു കയറാനും ആ ബ്രാഹ്മണ സുവര്‍ണ കാലഘട്ടം തിരിച്ചു കൊണ്ടുവരുവാനും ഉള്ള പുതിയ തന്ത്രമാണ് ഈ വര്‍ഗീയ ധ്രൂവീകരണം.

അമ്യദാനന്ദമയിയെ സംബന്ധിച്ച് എന്തെങ്കിലും പറയുമ്പോള്‍ തന്നെ സംഘ് പരിവാര്‍ കുരച്ച് ചാടുന്നതില്‍ നിന്നു തന്നെ മനസ്സിലാക്കാം അതിനുള്ളിലെ ഒരു ഗുട്ടന്‍സ്.കാരണം ആള്‍ദൈവങ്ങളെ രംഗത്തിറക്കി ഹിന്ദു ഐക്യം ഊട്ടിയുറപ്പിക്കാനുള്ള പുതിയ തന്ത്രമാണല്ലോ ഇത്.അമ്യദാനന്ദ മയി അവരുടെ വിശ്വാസികള്‍ക്ക് ദൈവമായിരിക്കാം പക്ഷെ സ്റ്റേറ്റിനും അവരില്‍ വിശ്വാസമില്ലാത്തവര്‍ക്കും വെറും ഒരു സ്ത്രീ മാത്രമാണ്.അത് കൊണ്ട് തന്നെ അവരുടേ വരുമാനത്തെ കുറിഛ്കും ചിലവ് വരവുകളെ കുറിഛ്കും അറിയേണ്ടത് സ്റ്റേറ്റിന്റെ യും ഇവിടെയുള്ള ഓരോ പൌരന്റെയും അവകാശവുമാണ്.ഇതില്‍ സംഘ്പരിവാര്‍ ഉറഞ്ഞു തുള്ളേണ്ടതില്ല.കാരണം ഭാരതത്തില്‍ ഹിന്ദു എന്ന് പറഞ്ഞാല്‍ സംഘ്പരിവാറുകാരന്‍ മാത്രമല്ലല്ലോ ?

എന്താണ് പ്രവീണ്‍ജി ഭാരത സംസ്കാരം.ഒന്നു പറഞ്ഞു തരാമോ.പറഞ്ഞ് പറഞ്ഞ് ഒടുക്കം എത്തുക ഹൈന്ദവ സംസ്കാരത്തിന്റെ മഹത്തായ സ്വാതന്ത്യത്തിലാണ്‌ അവസാനം അതില്‍ നില്‍ക്കുമോ.ഈ നെറികെട്ട സംബ്രദായത്തിന്റെ സംഭാവനയായിരുനു.ഐത്തവും, തീണ്ടലും, സതിയും,ശൈശവവിവാഹവുമെല്ലാം.പക്ഷെ മറ്റു സംസ്സ്കാരങ്ങളുടെ കടന്നു വരവോടേ ഒരു പാട് പൊളിച്ചെഴുത്തുകള്‍ ഹൈന്ദവ സമ്പ്രദായങ്ങളില്‍ വന്നു.അതാണ് മറ്റു മതങ്ങള്‍ ഇവിടേ ഇങ്ങനെ വേരു പിടിക്കാനുള്ള ഒന്നാമത്തെ കാരണം.ചാതുര്‍വണ്യവും, കീഴാളന്റെ,ജന്മി കുടിയാന്‍ സംബ്രദയവുമെല്ലാം ഈ മഹത്തായ ഹൈന്ദവ സംസ്കാരത്തിന്റെ തലക്കെട്ടില്‍ തന്നെ എഴുതണോ പ്രവീണ്‍ജി.

Praveenpoil said...

പ്രിയ ജോക്കര്‍.... സത്യം നിങളൊരു ജോക്കര്‍തന്നെയാണ്‌... നിങളുടെ കാഴ്ചപ്പാടാണ്‌ ശരി ...നിങള്‍ പറഞ്ഞിരിക്കുന്ന അയിത്തവും, തീണ്ടലും, സതിയും,ശൈശവവിവാഹവുമെല്ലാം ഹൈന്ദവന്റേതു മാത്രം ,
പാറ്റനയിലെ ചടങും (പാക്കിസ്ഥാനിലും, ഇറാനിലും)ഷീയ മുസ്ലീങള്‍ നടത്തിവരുന്ന മറ്റം എന്ന ചടങ്‌ , കറുത്തവസ്ത്രത്തിന്റെ പിറകില്‍  സ്ത്രീയെന്ന സമൂഹത്തെ തളച്ചിട്ട സംസ്ക്കാരം സതിയേക്കാള്‍ ക്രൂരമല്ലേ?

മലപ്പുറത്തെ മൈസൂര്‍ കല്യാണം ശൈശവവിവാഹത്തെക്കാള്‍ മോശമല്ലേ. നമ്മുടെ മലയാള സംസ്ക്കാരത്തിന്‌ തന്നെ നാണകേടല്ലേ ജോക്കറെ ?
ഹൈന്ദവന്റെ ആചാരം വിഡ്ഢിത്വവും മറ്റുള്ളവരുടേത്‌ ഇതിഹാസവും എന്ന കാഴ്ചപ്പാടുള്ളവരെയല്ലേ നാം ജോക്കര്‍ എന്നു വിളികേണ്ടത്‌ ?

സൂര്യോദയം said...

ഹിന്ദുമതവും അതിലെ ആചാരങ്ങളും മോശമാണെന്നും മറ്റു മതങ്ങളും അതിലെ ആചാരങ്ങളും നല്ലതാണെന്നും ഇവിടെ ഒരു സാംസ്കാരിക നേതാവും പറഞ്ഞതായി തോന്നുന്നില്ല. എല്ലാ മതങ്ങള്‍ക്കും അവരുടേതായ ആചാര അനുഷ്ഠാനങ്ങള്‍ വച്ചുപുലര്‍ത്താന്‍ അവകാശമുള്ളതുപോലെ അതില്‍ എന്തെങ്കിലും അപാകത തോന്നിയാല്‍ തുറന്നുപറയാന്‍ ഏതൊരു പൗരനും അവകാശമുണ്ട്‌. അതിനിത്ര പ്രകോപിതനാകാന്‍ എന്തിരിക്കുന്നു?

'സ്വത്ത്‌ വിവരം വെളിപ്പെടുത്തണം' എന്നതാണ്‌ അഴീക്കോട്‌ പ്രധാനമായും ഉന്നയിച്ച കാര്യം. അതിലെന്താണിത്ര പ്രശ്നം. എല്ലാ വ്യക്തികളും സ്ഥാപനങ്ങളും അവരുടെ സ്വത്ത്‌ വിവരങ്ങളും മറ്റും സര്‍ക്കാറിന്‌ വെളിപ്പെടുത്തുന്നതില്‍ എന്തിനിത്ര പ്രശ്നം?

സുഹൃത്തേ.. ഇപ്പോള്‍ പല വ്യാജന്മാരായ വ്യക്തികളുടേയും തനിനിറം പുറത്ത്‌ വന്നത്‌ ഇത്തരം ചോദ്യം ചെയ്യലുകളും സാമൂഹ്യ ഇടപെടലുകളും നടന്നതുകൊണ്ടാണ്‌. അതുപോലെ, പണ്ട്‌ കാലം മുതല്‍ നില നിന്നിരുന്ന പല ദോഷകരമായ ആചാരങ്ങളും മറ്റും നിലയ്ക്കാനും കാരണം ഇത്തരം പല സാമൂഹിക സാംസ്കാരിക ഇടപെടലുകള്‍ നടന്നതുകൊണ്ടാണ്‌.

മതപരമായ തീവ്രത ഒഴിവാക്കി ഇത്തരം കാര്യങ്ങളെ സമീപിക്കുന്നത്‌ നന്നായിരിക്കും.. (ഉപദേശം അല്ലാ ട്ടോ) :-)

Joker said...

പ്രവീണ്‍ജി

ഞാന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് മറുപടി പറയാതെ ഒരു തരം തറ രാഷ്റ്റ്രീയക്കാരെ പോലെ എന്റെ പേരിന് പിന്നാലെ കൂടുന്നത് എന്ത് സംസ്കാരമാണ് സുഹ്യത്തെ ഇത് വളരെ ബാലിശമായിപ്പോയി എന്ന് പറയാതെ വയ്യ.ഞാന്‍ ജോക്കറോ ജോ‍ക്കിയോ എന്തുമാ‍കട്ടേ മറുപടി പറയേണ്ടതും സംവദിക്കേണ്ടതും വിഷയവുമായി ബന്ധപ്പെട്ടല്ലേ വേണ്ടത്.

അനാചാരങ്ങള്‍ അത് മുസ്ലിമിന്റെതായാലും ഹിന്ദുവിന്റേതായാലും ക്യസ്ത്യാനിയുടെതായാലും തെറ്റാണേന്ന് മാത്രമല്ല അത് മനുഷ്യന്റെ സ്വാതന്ത്യത്തിന്റെ നേരെയുള്ള വെല്ലുവിളികളുമാണ്.മുസ്ലിംഗളുടെ അനാചാരങ്ങള്‍ ഉള്ളതുകൊണ്ട് ഹിന്ദുവിന്റെ അനാചാരങ്ങള്‍ ന്യായീകരിക്കപ്പേടേണ്ടാതുണ്ടോ ?

താങ്കളുടേ ചില വരികള്‍ സത്യത്തില്‍ സഹതാപ മുണര്‍ത്തുന്നു.മൈസൂര്‍ കല്യാണവും പര്‍ദ്ദയുമെല്ലാം എല്ലാവരാലും വിമര്‍ശനവിധേയവുമായ സംഭവങ്ങള്‍ ആണ്.ആചാരങ്ങള്‍ എപ്പോഴൊക്കെ മനുഷ്യന്റെ സ്വത്വമായ സ്വാതന്ത്യത്തിന് വിഘാതമാവുന്നുവോ അപ്പോള്‍ മുതല്‍ അത് എതിര്‍ക്കപ്പെടേണ്ടതാണ്.അത് പര്‍ദ്ദയായാലും ,മൈസൂര്‍ കല്യാണം ആയാലും, എന്തായാലും ശരി.പക്ഷെ ഇതൊന്നും ഒരു മതത്തിന് തങ്ങളുടേ മതങ്ങളിലെ അനാചാരങ്ങളേ ന്യായീകരിക്കാനുള്ള ഉപായങ്ങള്‍ അല്ല.എല്ലാ മതങ്ങളിലും ഉണ്ട് ജീര്‍ണതകള്‍ കാരണം മതത്തില്‍ കൂടിയും മതം പറാഞ്ഞും വയറ് നിറക്കുന്നവര്‍ക്ക് എന്നും മതം ഒരു വിഷയമാണ്.അത് വേറെ കാര്യം.

പക്ഷെ അമ്യതാന്ദമയി അന്വേഷണങ്ങള്‍ക്കും ചോദ്യങ്ങാള്‍ക്കും അപ്പുറത്താണ് എന്ന രീതിയിലുള്ള നിലപാടുകള്‍ അംഗീകരിക്കാന്‍ ഒരാള്‍ക്കും സാധിക്കില്ല.ആത്മീയതയുടെ പേര് പറഞ്ഞുണ്ടാക്കുന്ന അളവറ്റ പണം എന്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്നു എന്ന് സര്‍ക്കാറിനും മറ്റുള്ളവര്‍ക്കും അറിഞ്ഞേ തീരൂ.സംഘ് പരിവാറിനും അമ്യതാനന്ദമയിയുടെ ഭക്തര്‍ക്കും പുറത്ത് ഹൈന്ദവരും ,മറ്റു ജനങ്ങളും ഉണ്ടെന്ന് ഓര്‍ക്കണം.ഇത്തരം പണം വര്‍ഗ്ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കില്ല എന്നാര് കണ്ടു.ഇതില്‍ മുസ്ലിംഗളിലെയും ,ക്യസ്ത്യാനികളിലെയും ‘ദൈവങ്ങളും ‘ ഒഴിവല്ല.പക്ഷെ കേരളത്തിന്റെ വിശ്വാസ മേഖലയില്‍ ഒരു മഹാ പ്രസ്ഥാനമായി ന്‍ ഇലനില്‍ക്കുന്ന അമ്യതാനന്ദമയിയുടെ പിന്നിലുള്ള ചരടുകള്‍ അറിഞ്ഞേ പറ്റൂ.അത് മാത്രമേ സുകുമാര്‍ അഴീക്കോട് പറഞ്ഞിട്ടുള്ളൂ.

സമൂഹത്തിലെ ഇത്തരം കള്ളസ്വാമിമാരുടെയും സ്വാമിനി മാരുടേയും യഥാര്‍ത്ത മുഖം തിരിച്ചറിയാന്‍ ഇപ്പറഞ്ഞവരില്‍ നിന്നും പലതും സ്വീകരിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് പറ്റില്ല.എന്നാല്‍ സ്വതന്ത്രരായ ജനകീയ സാഹിത്യ മേഖലയിലുള്ളവര്‍ക്ക് സാധിക്കും.അത് മാത്രമേ സുകുമാര്‍ അഴീക്കോടും ചെയ്തിട്ടുള്ളൂ.

Anonymous said...

പ്രവീണ്‍ പൊയിലിണ്റ്റെ പോസ്റ്റുകള്‍ക്ക്‌ പുതുമയുണ്ടെന്നു കരുതിയിരുന്നു... മഹാത്മാ ഗാന്ധിയെയും ചരിത്രത്തെയും പുതിയ വായനയ്ക്ക്‌ വിധേയമാക്കുന്നത്‌ കൌതുകത്തോടെ നോക്കിക്കാണാന്‍ ശ്രമിക്കുന്നതിനിടയിലാണ്‍ പ്രവീണിണ്റ്റെ മത സംബന്ധമായ ഈ കുറിപ്പുകള്‍. ഏതെങ്കിലും ഒരു പ്രത്യേക മതത്തോടു കൂറുണ്ടെങ്കില്‍, അത്‌ മറ്റു മതങ്ങളില്‍, കടത്തിക്കൂട്ടപ്പെട്ട അനാചാരങ്ങളെ പെരുപ്പിച്ച്‌ കാണിച്ച്‌ സ്വന്തം മതത്തിലെ അനാചാരങ്ങളെ ന്യായീകരിക്കാനും താരതമ്യപ്പെടുത്താനും കാരണമാവുന്നത്‌ നന്നല്ല. മനുഷ്യരെല്ലാവരും യഥാര്‍ത്ഥ സത്യവും നന്‍മയും മനസ്സിലാക്കിയിരുന്നുവെങ്കില്‍ പിന്നെ ഭൂമിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുമായിരുന്നോ..? അതിനാല്‍ തന്നെ, പല വിശ്വാസങ്ങളും ആചാരങ്ങളും അടിസ്ഥാന രഹിതമായിരിക്കാം. പലതും അന്ധ വിശ്വാസങ്ങള്‍ മാത്രമായിരിക്കാം. അല്ലെങ്കില്‍ മനുഷ്യരെല്ലാം ചെയ്യുന്നത്‌ തുല്യവും ശരിയുമാകേണ്ടതല്ലേ.. ?പിന്നെ, അമൃതാനന്ദമയിയുടെ സ്വത്തുകളെ കുറിച്ച്‌ അന്വേഷണം നടത്തുന്നവര്‍ നടത്തിക്കോട്ടെന്നേ.. അതിനെതിരെ ഉറഞ്ഞു തുള്ളുന്നത്‌ പിന്നെയും സംശയം വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ തുണക്കുന്നുള്ളൂ. അമൃതാനന്ദമയി ദൈവമായിരിക്കാം, പലര്‍ക്കും. പക്ഷേ, ഒരു "പരിശോധന" വരുമ്പോള്‍ ഈ ദൈവത്തെ സംരക്ഷിക്കേണ്ടി വരുന്നതെന്തേയെന്ന്‌ ആരെങ്കിലും സംശയിച്ചു പോയാല്‍ അവരെ കുറ്റം പറയാനാവില്ല..

Praveenpoil said...

പ്രിയ സൂര്യോദയം,
ഞാനിവിടെ ഹിന്ദു,മുസ്ലീം,കൃസ്ത്യന്‍ മതവിഭാഗങളിലെ ആചാരങളെക്കുറിച്ചു പറയുവാനുണ്ടായ കാര്യം ഇവിടുത്തെ വര്‍ഗ്ഗീയപ്രീണനനയം കാരണമാണ്‌
തീര്‍ച്ചയായും ധനസ്രോതസ്സിനെക്കുറിച്ച് അന്വേഷണം വേണം മറിച്ച്‌ പഞ്ചനക്ഷത്ര സമാനമായ വീട്ടില് താമസിക്കുന്ന അഴീക്കോട്‌ മറ്റുള്ളവരുടെ സ്വത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന്‌ പറയുന്നത്‌ ഏത്‌ അടിസ്ഥാനത്തിലാണ്‌ ?
കോട്ടയത്തെ ക്രൈസ്തവ വിദ്യഭ്യാസമാഫിയങളുടെ സ്വത്ത്‌ അന്വേഷിക്കണം എന്ന്‌ വിളിച്ചുകൂവാന്‍ ഇവിടുത്തെ സാംസ്ക്കാരിക നായക്കന്മാര്‍ക്ക്‌ ചുണയുണ്ടോ? "പകല്‍കൊള്ള" നടത്തിയവര്‍ക്ക്‌ പത്മശ്രീ നല്‍കി ആദരിക്കാനല്ലാതെ ഇവിടുത്തെ സംസ്കാരികനായകന്മാര്‍ ഫാരിസിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ പറയാനുള്ള ചങ്കുറുപ്പില്ലാതെ പോയതന്തേ?

Praveenpoil said...

പ്രിയ ജോക്കര്‍ജി,
എന്റെ കാഴ്ചപ്പാടുകള്‍ അന്ധ്വവിശ്വാസങള്‍ക്ക്‌ എതിരാണ്‌ പക്ഷേ ഹിന്ദുമതത്തിന്റെ പരാജയം അയിത്തം, ശൈശവവിവാഹം എന്നീ കാരണമാണന്ന നിങളുടെ കണ്ടുപിടിത്തം , ന്യായിക്കരിക്കുവാന്‍ കഴിയില്ല ആ കാരണം കൊണ്ടാണ്‌ മുകളില്‍ മൈസൂര്‍ കല്യാണത്തെക്കുറിച്ചു ഞാന്‍ സൂചിപ്പിച്ചത്‌, മുഗള്‍ സമ്രാജ്യം ആക്രമണത്തിലൂടെ മതം മാറ്റിയതും, ക്രൈസ്തവ മിഷണിമാര്‍ വിദേശപ്പണത്തിന്റെ പിന്‍ബലത്തില്‍ മതം മാറ്റിയതു കാണതെപോവുന്നത്‌ അടിസ്ഥാനപരമായി വരട്ടുതത്വവാദമാണ്‌.

ഗുരുവായൂരില്‍ സത്യാഗ്രഹം നടത്തിയ DYFI പേട്ടയിലും മറ്റും നടക്കുന്ന നേറികേട്‌ കാണാതെ പോവുന്നതിന്റെ പിന്നിലെ രഹസ്യം നാം മനസ്സിലാക്കണം. രാഷ്ട്രീയ ജീവിതത്തിലെ യുക്തിഭംഗങളാണ്‌ ഇവിടെ DYFI എന്ന ഇടതുപക്ഷസംഘടനയ്ക്ക്‌ സംഭവിച്ചിരിക്കുന്നത്‌.

Allath said...

സത്യം അസത്യം, ശരി തെറ്റ്, എല്ലം അണിയുന്ന കണ്ണടപോലിരിക്കും, രാഷ്ട്രീയക്കാരന്‍ രാഷ്ട്രീയം കാണ്ണും, വിശ്വാസി വിശ്വാസവും, പിന്നെ കയ്യടി വാങ്ങിക്കാന്‍ ചില യുക്തി ചിന്തകരും, ..... വികൃതമീ ലോകം

നിഴല്‍ said...

ഹിന്ദുമതം എന്നതൊരു മതമാണോ?
ആണെന്നാണുത്തരമെങ്കില്‍,
മാതാ അമൃതാനന്ദ മയി ഹിന്ദുമതത്തിന്റെ ആരാ?

അമൃതാനന്ദ മയി തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍,
അനധികൃതമായി ഒന്നും ഉണ്ടാക്കിയിട്ടില്ലെങ്കില്‍,
എന്തിനാ ഭയം?
എന്തിനാ അവരുടെ ഭക്തര്‍ (?) ഇത്രയധികം വികാരധീനരാകുന്നത്?

അവര്‍ ‘അമ്മ’യാകുന്നതിന് മുന്‍പ് എന്തായിരുന്നു അവരുടെ ‘ജോലി’?
അറിഞ്ഞേടത്തോളം ‘നല്ല സുഖമുള്ള’ജോലിയായിരുന്നത്രെ!

Sakthi said...

Nizal is another islamic terrorist here... Ammachi is the one of the great saint HIndu matham ever produced Nizal check your reading toilet paperinu polum vilayillatha deshabhimaniyum.. marxist asayangallumanu lokam ennu dharichal ente monu thetti... njan onnuchodichootee ninte ammayeyum achaneyum njan thirichu chodichha utharamundoda muslim bhai???

praveenpoil said...

Mr Nizhal, ഇത്രയും വിലകുറഞ്ഞ നിങളുടെ കാഴ്ച്പപ്പാട്‌ നിങളെ ഒരു എന്‍.ഡി.ഫ്‌ക്കാരനാക്കുന്നു. തീര്‍ച്ചയായും സ്വന്തം സംസ്ക്കാരം നിങള്‍ ഇവിടെ പ്രകടമാക്കിയതില്‍ നന്ദി...

Anonymous said...

പ്രിയ കൂട്ടുകാരേ,
വിശ്വാസങ്ങളും ആചാരങ്ങളും, പരസ്പരം ചെളി വാരിയെറിയാന്‍ ഉപയോഗിക്കുന്ന ഈ പ്രവണത ഖേദകരം തന്നെ. നോക്കൂ, ഹിന്ദുമതത്തിണ്റ്റെ പരാജയം ശൈശവ വിവാഹം, അയിത്തം എന്നീ കാരണങ്ങളാണെന്ന ജോക്കറിണ്റ്റെ കണ്ടുപിടുത്തത്തെ ന്യായീകരിക്കുവാന്‍ കഴിയില്ലെന്നു പറഞ്ഞ്‌ പ്രവീണ്‍ നേരെ ചാടുന്നത്‌ മറ്റു മതങ്ങളുടെ പ്രശ്നങ്ങളിലേക്കാണ്‍. ഹിന്ദുവിനെ കുറ്റം പറഞ്ഞതു കൊണ്ട്‌ മുസ്‌ലിമിനോ മുസ്‌ലിമിനെ കുറ്റം പറഞ്ഞതു കൊണ്ട്‌ ഹിന്ദുവിനോ സ്വര്‍ഗപ്രവേശനമൊന്നും ലഭിക്കുമെന്ന് തോന്നുന്നില്ല. അതു കൊണ്ടു തന്നെ, ചര്‍ച്ചകള്‍ മൂല്യമുള്ളതാവണം. വെറുമൊരു സ്ത്രീ മാത്രമായ അമൃതാനന്ദമയിയെ കുറിച്ച്‌ പറഞ്ഞ്‌ ഇത്രയേറെ വിയര്‍പ്പൊഴുക്കേണ്ട കാര്യമില്ല. നമ്മെ സംരക്ഷിക്കാനും നമുക്ക്‌ മോക്ഷം നല്‍കാനും അമ്മമാരെയോ, സിദ്ധന്‍മാരെയോ, മറ്റ്‌ ആള്‍ദൈവങ്ങളെയോ ഒന്നും കിട്ടില്ല എന്നുള്ള പച്ചപ്പരമാര്‍ത്ഥം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നതിനു പകരം ഈ ചെളിവാരിയെറിയല്‍ നടത്തുന്ന സമൂഹമേ, ലജ്ജിക്കുക...

Praveenpoil said...

പ്രിയ ഷിയാബ്‌ , നിങളുടെ തീരുമാനത്തെ അംഗീകരിച്ചുകൊണ്ട്‌ ഈ പോസ്റ്റിലെ എന്റെ അവസാനത്തെ കമന്റ്‌

ഇവിടെ വന്നു അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും എന്റെ നന്ദി,

Anonymous said...

നന്ദി.
നന്‍മയുടെ നൂറു നൂറു നിനവുകള്‍ നമ്മില്‍ നിറയട്ടെയെന്ന നിഷ്കളങ്കമായ പ്രതീക്ഷയോടെ..... ശിഹാബ്‌ മൊഗ്രാല്‍

Sakthi said...

Shihabinodu veromoru purushan mathramaya shihad thangalae ningal al daivamayi vazhthunnille Amma oru sthri mathramaneenu thante kubuddhikku thoniyaa mathiyo muslimeee. ellarkkum thonnande shariyaya theevravaadam then pozhikkunna bashayil ezhuthiyallum rakshayilla do shihabe. Islam Hindu mathatheyo mattethu mathateyyo angeegarikkundodo?? pinnentha thanikkivide karyam Palliyil poyi parayu....

Anonymous said...

ശക്തി ശക്തമായി സംസാരിക്കുന്നുവല്ലോ... നന്മകളെ കുറിച്ച്‌ സംസാരിക്കുവാൻ ഈ ശക്തി ഉപയോഗിച്ചിരുന്നെങ്കിലെന്നു കൊതിച്ചു പോവുന്നു.
എന്തുമാവട്ടെ, എന്നെ മുസ്ലിമേ എന്നു വിളിച്ചത്‌ മോശം വാക്കെന്നു വിചാരിച്ചിട്ടാണെങ്കിലും, എനിക്കതിൽ സന്തോഷമേ ഉള്ളൂ. "ദൈവത്തിൻ കീഴ്പ്പെട്ടവനേ" എന്നാണർത്ഥം."മനുഷ്യർക്ക്‌ കീഴ്പ്പെട്ടവനേ" എന്നല്ല.
സ്വന്തം വിശ്വാസങ്ങളിൽ ഓരോരുത്തനും തീവ്രവാദിയായിരിക്കും. സ്വന്തം വിശ്വാസത്തിൻ തീവ്രതയില്ലെങ്കിൽ പിന്നെ അതെന്തു വിശ്വാസമാൺ.. പക്ഷേ, അപ്പോഴും മറ്റുള്ളവന്റെ വിശ്വാസത്തെ ഹനിക്കാതെയും ചീത്ത വിളിക്കാതെയും ജീവിക്കുന്നിടത്താൺ മനുഷ്യത്വം കുടി കൊള്ളുന്നത്‌. മറ്റുള്ളവന്റെ വിശ്വാസത്തെ പഴിക്കുക വഴി സ്വന്തം വിശ്വാസം ശക്തി പ്രാപിക്കുമെന്നു കരുതുന്നുണ്ടൊ..? അതിൻ വഴിയില്ല. മറിച്ച്‌ നമ്മുടെ വിശ്വാസങ്ങളുടെ അടിത്തറ എന്താണെന്നു പരിശോധിക്കുകയും നന്മകളെ ഉൾക്കൊള്ളുകയും ചെയ്യുക. ഞാനും ശക്തിയുമടക്കമുള്ളവർക്ക്‌ അതിനു സാധിക്കട്ടെ.
and I am not the follower of any Thangal or Amma. Dont accuse what you dont know.Any human being cant give us salvation. Try to think about it.God bless you
Anyway "NO MORE COMMENTS"
shihab mogral

Sakthi said...

Mone... sihab Murgale.. First of all you yourself teach this great love philosophy to your own so called religious(Terrorist) islamic goons. then say this honey coated words here. Hindu is not your toy to play whenever you minoritie and marxist goons want to play.. other wise whatever you said is real bull shit... sorry for thelanguage... There is no allah there is no Jesus they are all human beings only. ParaBrahman is only GOD// all others are hallucination of a Nabi and or one Jesus... The so called Satanic verses is real islam...

Search