Saturday, August 23, 2008

സഖാക്കള്‍ ഇപ്പോള്‍ എന്തു ചെയ്യുന്നു?

ഇന്ത്യയുടെ അഭിമാനമായ ' നാനോ കാര്‍" നിര്‍മ്മാണം നിര്‍ത്തിവെയ്ക്കുവാന്‍ ടാറ്റ ഗ്രൂപ്പ്‌ തീരുമാനിച്ചിരിക്കുന്നു. കാരണം സിങ്കൂരിലെ കര്‍ഷക പ്രക്ഷോഭം ടാറ്റയുടെ ഉറക്കം കെടുത്തുന്നു. കാര്‍ഷിക ഭൂമി നികത്തി അവിടെ ഫാക്ടറി നിര്‍മ്മിക്കാനുള്ള ടാറ്റയുടെ തീരുമാനമാണ്‌ കര്‍ഷകരെ ചൊടിപ്പിച്ചത്‌.

സിങ്കൂരിലെ കാര്‍ഷികപാടങള്‍ നികത്തി അവിടെ ഫാക്ടറി തുടങുവാന്‍ ടാറ്റയ്ക്ക്‌ പച്ചകൊടി കാട്ടിയ ബംഗാള്‍ സര്‍ക്കാര്‍ തൊഴിലാളി വര്‍ഗ്ഗങളെ മറന്നിരിക്കുന്നു. അഥവാ കര്‍ഷകരുടെ നെഞ്ചത്ത്‌ ടാറ്റയുടെ പുതിയ സാമ്രാജ്യം പടത്തുയുര്‍ത്തുവാന്‍ ചൈനയ്ക്ക്‌ 'ജയ്‌ ' വിളിയ്ക്കുന്നവര്‍ രാപ്പകല്‍ അദ്ധ്വാനിക്കുകയാണ്‌.

സാമ്പത്തിക ഭീമന്‍മാരുടെ എച്ചില്‍ പാത്രങള്‍ നക്കി തുടയ്ക്കുന്ന ഇടതുപക്ഷമെന്ന ഈ ആഢ്യന്മാര്‍. ഇന്ത്യയിലെ എല്ലാ വികസങള്‍ക്കും ശകുനമാകുകയും, ഹര്‍ത്താലും, ബന്തും എന്നീ എല്ലാം വരട്ടുതത്വ പ്രത്യായശാസ്ത്രങള്‍ പൊതുജങളുടെ ജീവിതത്തില്‍ അടിച്ചേല്‍പ്പിക്കുകയും.
സാധരണജനങളുടെ ജീവിതം മറ്റൊരു വെനിസ്വേലിയന്‍ക്കാരുടെ ജീവിതമാക്കി മാറ്റുകയും, ഇവിടങളില്‍ അമേരിക്കന്‍ വിരോധങള്‍ ആളികത്തിച്ചും, ഒളിപ്‌ക്സില്‍ ക്യൂബയുടെ ബോക്സറെക്കുറിച്ച്‌ മാത്രം സംസാരിക്കുകയും (കൈരളി ചാനല്‍ കാണുക) ഈ ആഢ്യന്മാര്‍ ഇവിടെ സമ്മാനിച്ച തെമാടിത്തരത്തിന്‌ ദൈവം കനിഞ്ഞു നല്‍കി ശിക്ഷയാണ്‌ ഇപ്പോള്‍ ബംഗാളില്‍ നിന്നുള്ള ടാറ്റയുടെ പിന്മാറ്റം.

കേരളത്തിലെ എല്ലാ വികസങള്‍ക്കും പാര" പണിമാത്രമറിയാവുന്ന ഇടതുപക്ഷത്തിന്‌ കിട്ടിയ മറ്റൊരു ശിക്ഷയാണ്‌ മഹാരാഷ്ട്ര മുഖമന്ത്രി ടാറ്റയെ മഹരാഷ്ട്രയിലേയ്ക്ക്‌ ക്ഷണിച്ചത്‌. നാനേ കാര്‍ നിര്‍മ്മിക്കുവാനുള്ള സ്ഥലം,സുരക്ഷ എന്നീവ സര്‍ക്കാര്‍ നല്‍കാമെന്ന്‌ രത്തന്‍ ടാറ്റയെ മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നു.

എല്ലാ വികസനപരിപാടികള്‍ കുളം തോണ്ടുകയും, പിന്നെ ഭരണത്തില്‍ വന്നാല്‍ അത് നടപ്പാക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തിന്‌ അതേ നാണയത്തില്‍ തിരിച്ചടിച്ച ത്രിണമൂല്‍ കോണ്‍ഗ്രസിന്‌ അഭിന്ദനങള്‍

4 comments:

കടത്തുകാരന്‍/kadathukaaran said...

പഠിച്ചതല്ലേ പാടാനാകൂ. ബംഗാളിലെ ജനങ്ങളെ, കേരളത്തിലെ കമ്യൂണിസ്റ്റുകാരെ പോലെ തന്നെ, എന്തിനും ഏതിനും തടസ്സം നില്‍ക്കുവാനും പാര വെക്കുവാനും ജനോപകാരപ്രദമായ് പദ്ധതികള്‍ അട്ടിമറിക്കുവാനും മാത്രമേ പഠിപ്പിച്ചിട്ടുള്ളൂ ഇത്രയും കാലമായിട്ട്. അവര്‍ പാര്‍ട്ടിമാറിയാലൊന്നും ആസ്വഭാവം മാറാത്തത്ര ആഴ്ന്നിരിക്കുന്നു. അതിനു പുറമേ ബംഗാള്‍ ഗവണ്മെന്‍റെ അതി ക്രൂരതയാണ്‍ ചെയ്തിരിക്കുന്നത്, കാരണം ഇത്രക്കധികം കൃഷിഭൂമി വ്യവസായത്തിന്‍ വിട്ടുകൊടുക്കുമ്പോള്‍ വീണ്ടുവിചാരം തീരെയില്ലായിരുന്നു, എന്നത് മാത്രമല്ല കൃഷിക്കാരെ രാജ്യത്തിന്‍റെ ശത്രുക്കളോടെന്ന പോലെയുമാണ്‍ ആക്രമിച്ചിരുന്നതും അവരെ കൊള്ളയടിച്ചതും അവരുടെ ന്യായമായ അവശ്യങ്ങള്‍ക്കായുള്ള സമരങ്ങളെ അടിച്ചമര്‍ത്തിയിരുന്നതും. പാവപ്പെട്ടവരുടെ അത്താണിയെന്ന് അവകാശപ്പെടുന്നവരുടെ ഗവണ്മെന്‍റെ, അങ്ങിനെ അവകാശപ്പെടാത്ത ഗവണ്മെന്‍റെകള്‍ പോലും ചെയ്യാന്‍ മടിക്കുന്ന രീതിയിലാണ്‍ കാര്യങ്ങളെ കണ്ടതും പ്രവര്‍ത്തിച്ചതും എന്നത് ചിന്തിക്കേണ്ടതാണ്. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുക തന്നെ ചെയ്യും

chithrakaran ചിത്രകാരന്‍ said...

ഇന്ത്യയുടെ പുരോഗതിയുടെ ചരിത്രത്തില്‍ മഹനീയ സ്ഥാനമുള്ള ടാറ്റ രക്ഷപ്പെട്ടെന്നു പറയാം. കൃഷി സ്ഥലമല്ലാതെ എത്ര നല്ല സ്ഥലമുണ്ട് ഇന്ത്യയില്‍. ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് വ്യവസായ സ്നേഹം വന്നാല്‍ പിന്നെ പാവപ്പെട്ടകൃഷിക്കാരന്റെ കരളു തന്നെ വ്യവസായികള്‍ക്ക് പറിച്ചുകൊടുക്കണമെന്ന ഒരു ശാഠ്യമുണ്ടാകുന്നത് കഷ്ടം തന്നെ !
എന്തുചെയ്യാം... പഴയ ജന്മികളല്ലേ തൊഴിലാളി വര്‍ഗ്ഗ നേതാക്കളായി ആട്ടിന്‍ന്തോലണിഞ്ഞ് കസേരകളിലിരിക്കുന്നത്.

Unknown said...

വികസനത്തിന് വിരുദ്ധമായിട്ടെന്നല്ല - അനുകൂലമായിട്ടാണെങ്കിലും ശരി- വെറും മുദ്രാവാക്യം വിളി കൊണ്ടു മാത്രം കാര്യങ്ങൾ നടന്നു കിട്ടില്ല എന്ന്‌ മാർക്സിസ്റ്റുകൾ ഇനിയെങ്കിലും മനസ്സിലാക്കുമോ എന്തോ? വികസനത്തിന് ആഗ്രഹമുണ്ടായതുകൊണ്ടായില്ല. വ്യക്തമായ ആസൂത്രണത്തോടെ പദ്ധതികൾ ആവിഷ്കരിക്കാനും ജനപങ്കാളിത്തത്തോടു കൂടി അവ നടപ്പിലാക്കാനുമുള്ള ആർജ്ജവം കൂടി വേണം. ’ഗുജറാത്തിലെ വികസനം നോക്കൂ‘ എന്നു പറഞ്ഞ്‌ ഒരല്പം ആക്രാന്തത്തോടെ ചാടിപ്പുറപ്പെട്ട ബുദ്ധദേവ്‌ എന്തെങ്കിലും തയ്യാറെടുപ്പിനു ശേഷമായിരുന്നു അതു ചെയ്തത്‌ എന്നു തോന്നുന്നില്ല. പാർട്ടിയ്ക്കുള്ളിൽ നിന്നും മുന്നണിയിൽ നിന്നും ഉയർന്ന എതിർപ്പുകളെ ചെറുക്കുവാനായി അദ്ദേഹം “നാം നരേന്ദ്രമോദിയുടെ ഗുജറാത്തിനെ മാതൃകയാക്കണം” എന്നൊക്കെ ഗണശക്തിയിൽ ലേഖനമെഴുതുക വരെ ചെയ്തിരുന്നു. എന്നിട്ടിപ്പോൾ ഈ ഗതിയായി. ആനപ്പിണ്ടം കണ്ടുകൊണ്ട്‌ ആടു മുക്കരുത്‌ എന്ന ചൊല്ലാണ് ഓർമ്മ വരുന്നത്‌.

കാവലാന്‍ said...

പണി ഏതാണ്ടു പാളിയമട്ടായി ഇപ്പോള്‍. ഉത്തരത്തിലുള്ളതും കക്ഷത്തിലുള്ളതും പോയി ഇനിയിപ്പൊ കാലിന്റ അടിയിലുള്ളതുകൂടി പോകുന്ന ലക്ഷണമാണ്. എന്തു ചെയ്യാം സ്വയംകൃതാനര്‍ത്ഥം എന്നതു കണ്ടു പഠിക്കാന്‍ വരും തലമുറയ്ക്ക് ഒരു മാതൃക വേണമല്ലോ.രാഷ്ട്രീയത്തില്‍ നിന്നാവുമ്പോള്‍ അതിന് ചരിത്രപശ്ചാത്തലം കൂടി ലഭിക്കുനതിനാല്‍ എക്കാലവും നിലനില്‍ക്കുകയും ചെയ്യും.എനിക്ക് തോന്നുന്നത് സിപീമ്മിനെതിരെ കോണ്‍ഗ്രസ്സും ടാറ്റയും ചേര്‍ന്ന് എന്തോ ഗൂഢാലോചനയുണ്ടായിരുന്നെന്നാണ്.അല്ലെങ്കില്‍ ഭരണോം പോയി,തലമൂത്ത സഖാവിന് ഇരിക്കപ്പിണ്ഡവും വച്ച് പാതിചത്ത മനസുമായി ഇരിക്കുന്ന ഈ നേരത്ത് ടാറ്റ ഈ കൊലച്ചതി ചെയ്യുമായിരുന്നോ?

Search