Wednesday, December 26, 2007
സംസ്ക്കാരിക നായകന്‍മാരെ ഇതിലെ.....
തകഴിയുടെ ചെമ്മീനിനെ ഊതി പെരുപ്പിച്ചു (മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാര്‍ ആയതുപോലെ) മലയാള സാഹിത്യത്തെ വ്യഭിചരിച്ച ഒരു പറ്റം ബുദ്ധിജീവികളുടെ നാടായിരുന്നു. കേരളം
ചാനലുകളുടെ മനുഷ്യഹൃദയങളിലേയ്ക്കുള്ള തള്ളികയറ്റവും വിദ്യാര്‍ത്ഥി രാഷ്ട്രിയത്തിന്റെ ഉത്മൂലനവും കാലത്തിന്റെ പരിണാമത്തില്‍ ഓരോ നാഗരികതയും രാഷ്ടവും മരിച്ചുകൊണ്ടിരിക്കുകയും ഇതിന്റെ ഭാഗമായി നമ്മുടെ സാഹിത്യവിചാരവും അദൃശ്യമായി മരിച്ചുകൊണ്ടിരിക്കുന്നു.
ഇന്ന് കേരളത്തിലെ സംസ്ക്കാരിക നായകന്‍മാര്‍ തമ്മില്‍ തല്ലും പൈങ്കിളി കഥയിലേയ്ക്ക് തിരിഞ്ഞത് (പുനത്തില്‍ കുഞ്ഞബ്ദുള്ളമാര്‍ )മലയാള കൃതികളുടെ മരണത്തിന് വേഗംകൂട്ടി.
ഗതകാലത്തിന്റെ സര്‍ഗാത്മകമായ നിമിഷങള്‍ ഓര്‍മ്മകള്‍ക്കിടയില്‍ നിന്ന് പിടിച്ചെടുത്തുകൊണ്ടുവന്ന് കാലത്തിന്റെ അനുസ്യൂതിയില്‍ പങ്കുകൊള്ളുമ്പോഴാണ് നല്ല കൃതികള്‍ നമ്മുക്ക് ലഭിക്കുന്നത്. മറിച്ച് ന്യൂനപക്ഷപ്രീണമായാല്‍ അത് നല്ല കൃതികളാവുന്നില്ല സെക്കുലറിസത്തിന്റെ പേരില്‍ കൃതികളെഴുതുവരാണ് ഇന്ന് ലോകത്തില്‍ നല്ല സംസ്ക്കാരിക നായകന്‍മാരാവുന്നത് ഇത് എങനെ സംഭവിച്ചു.
എം മുകുന്ദന്‍ മാധ്യമം എന്ന പത്രത്തില്‍ എഴുതുകയുണ്ടായി , തനിയ്ക്ക് ചന്ദന കുറിതെടുന്നവരെ കാണുമ്പോള്‍ ഭയമാവുന്നു എന്ന് ,ഇതു വെറുമെരു ന്യൂനപക്ഷപ്രീണനം അഥവാ ഗള്‍ഫ് മലയാളികളുടെ അവാര്‍ഡ് പ്രതീക്ഷിച്ചുകൊണ്ടായിരിക്കണം ഇങനെ പറഞ്ഞത്.
പതിനെട്ടാം നൂറ്റാണ്ടിനെ ഉണര്‍ത്തിയ ലോറന്‍സ് സ്‌റ്റേണിന്റെ "ട്രിസ്റ്റാന്‍ ഷാന്‍ഡി", കുന്ദേരയുടെ "ദ അണ്‍ബെയര്‍ബിള്‍" എന്നീ കൃതികള്‍ നമ്മുടെ എഴുത്തുക്കാര്‍ കണ്ടുപഠിക്കട്ടെ.
ഇന്ന് പലരും ആവര്‍ത്തനത്തില്‍ മുഴുകുകയാണ് പുതിയ സാദ്ധ്യത ആരായുന്നില്ല .ഓരോ ചാലിലൂടെ തന്നെ കഥാപാത്രങളെ തള്ളിവിടുന്ന പ്രവണത ഒഴിവാക്കുക.തന്നില്‍ നിന്ന് അന്യമായ അസ്തിത്വത്തിന്റെ അപാരസാദ്ധ്യകളില്‍ പരീക്ഷണത്തിനു തയ്യാറാവുന്നവര്‍ക്കേ പുതുതായി എന്തെങ്കിലും ചെയ്യാന്‍ കഴിയുകയുള്ളു.
Monday, December 24, 2007
ഇറാനും ജുതനും പിന്നെ റോമ സാമ്രാജ്യവും
വളരെ ദയനീയമായ ഒരു തീരുമാനത്തില്‍ അമേരിക്കന്‍ ഇന്റെലിജെന്‍സ് വിഭാഗം ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്. ഇറാന്‍ ഒരിക്കലും അണു ബോംബ് സൃഷ്ടിക്കാനുള്ള ഒരു മുന്നേറ്റവും നടത്തില്ല എന്നതാണ് ആ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. എന്ത് കൊണ്ട് ?
ഇറാന്‍ ഒരിക്കലും അമേരിക്കയെ ആക്രമിക്കാന്‍ ശ്രമിക്കില്ല എന്ന സത്യം മനസ്സിലാക്കിയ അമേരിക്കന്‍ ഇന്റെലിജെന്‍സ് വിഭാഗം വളരെ തിടുക്കത്തില്‍ തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടായിരുന്നു ഇത്.
ഇറാനെതിരെ വളരെ അപകടകരമായ ഒരു മുന്നേറ്റത്തിന് മറ്റെരു ശക്തി തയ്യാറാവുന്നു എന്ന സൂചന അമേരിക്കന്‍ രഹസ്യ വിഭാഗത്തിന് ലഭിച്ചു കഴിഞ്ഞു.
ഇറനെ ആക്രമിക്കുക എന്ന ലക്ഷ്യം അമേരിക്കയുടെ മാത്രമൊരു പ്രശ്നമല്ല. ലോകത്തിന് സമാധാനത്തിന്റെ സ്വത്വം നഷ്ടപ്പെട്ടെന്നും , അത് ഇപ്പോള്‍ സാങ്കേതികവും ബീജഗണിതപരവുമായ അന്വേഷണങള്‍ക്കുള്ള ഒരു വസ്തുമാത്രമാണെന്നും ക്രൈസ്തവ, ഇസ്ലാം എന്ന പുതിയ കൂട്ടുക്കാര്‍ വീണ്ടുമൊരു "ഡയസ് പേറ" നടത്തുവാന്‍ സാധ്യത തള്ളികളയുവാന്‍ കഴിയില്ല എന്ന ഭയവും വീണ്ടുമൊരു യുദ്ധസാധ്യതയ്ക്ക് വേഗം കൂട്ടുകയാണ്.
അതേ സമയം സമാധാനത്തിന് പുതിയൊരു സ്വരം, കാല്‍വയ്‌പ് ,ഉണ്ടാകുന്നില്ലെന്നും പഴയ വര്‍ഗ്ഗീയതയുടെ ആവര്‍ത്തനം മാത്രമാണ് ഇപ്പോഴുണ്ടാകുന്നതെന്നും ആവര്‍ത്തിച്ചു പറയുമ്പോഴും ... സിയോണിസ്റ്റ്കാര്‍ ആയുധങള്‍ പൊടിതട്ടി വീണ്ടുമൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണ്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശത്രുകളുള്ള രാജ്യമാണ് "ഇസ്രേയല്‍" എന്നും ഒരു ബെലിജെറന്റ് രാജ്യമാകുവാന്‍ വിധിക്കപ്പെട്ടവര്‍, വംശീയതയുടെ പേരില്‍ ജുതന്‍മാര്‍ യുറോപ്പിലെ ഗെട്ടോകളില്‍ പീഢനത്തിനിരയായി. ഹിറ്റലര്‍ കൊന്നെടുക്കിയ അതേ വംശീയതയുടെ പേരില്‍ ജുത ജനത സിറിയ, ഈജിപ്ത്, പാലസ്തീന്‍ ,ലബനോന്‍, ലിബിയ, എന്നീ രാജ്യങളുടെ പീഢനങള്‍ക്കിരയാവുന്നു. ലോകത്തില്‍ ഒരിക്കല്‍ പോലും സമാധാനത്തോടെ ജീവിക്കാന്‍ കഴിയാത്തവര്‍.
ജൂതനായത്തിന്റെ പേരില്‍ റോബട്ട് ഐസ്റ്റീന് നോബല്‍ സമ്മാനംപ്പോലും നല്‍ക്കുവാന്‍ വിസമതിച്ച ഒരു ലോക സമൂഹമാണ് ഇസ്രേയലിന്റെ ചുറ്റു എന്ന് വ്യക്തമായി അവര്‍ക്കറിയാം.
പിന്നെ ഇറാനും റോമന്‍ സാമ്രാജ്യത്തിനും (ഇപ്പോഴത്തെ യുറോപ്പ് ) ഇസ്രേയലിനെതിരെ ചെറുവിരല്‍പ്പോലും ചലിപ്പിക്കാന്‍ കഴിയില്ല എന്ന സത്യമാറിയാവുന്ന കാരണം . ഒരു യുദ്ധത്തിന് സാധ്യത കുറവാണ് , എന്നാലുംഇറാന്‍ ഇസ്രേയലിനെതിരെ ഒരു തുറന്ന ആക്രമണം വരും കാലങളില്‍ പ്രതീക്ഷിക്കാം.
സാമ്പത്തികമായി 5.4. വളര്‍ച്ച നിരക്ക് കൈവരിച്ച ഇറാന്‍ ഉടനെ രാജ്യത്തിന്റെ മുഖച്ഛായ മാറ്റുവാന്‍ ആഗ്രഹികരുത് എന്നാണ് ഈ ചെറിയ ബ്ലോഗ് എഴുത്തുകാരന് പറയാന്നുള്ളത്. കാരണം ഇറാന്റെ അദൃശ്യമായ മരണം കാണുവാന്‍ ആഗ്രഹമില്ല.
അഹമദ് നജാദ് സ്വന്തം സമൂഹത്തിനോട് ഒരു തുള്ളി കണ്ണുനീര്‍ വാക്കി വയ്ക്കുവാന്‍ പറഞ്ഞിട്ടായിരിക്കണം ഇനി ഇസ്രേയലുമായി ഒരു യുദ്ധത്തിന് തയ്യാറാവേണ്ടത് .റോമ സാമ്രാജ്യം കിണഞ്ഞു പരിശ്രമിച്ചിട്ടും സാധ്യമാവാത്ത ഒരു ആഗ്രഹമാണ് ജുത ഉത്മൂലനം
Sunday, December 23, 2007
പെണ്‍ വര്‍ഗത്തിന്റെ പരാജയം
ഇനി ഈ കലികാലം കഴിഞ്ഞാലും സ്ത്രീ വര്‍ഗത്തിന് കാതലായ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ട. എന്നാണ് ONVS എന്ന സംഘടന പറയുന്നത്.
കേരളത്തില്‍ പല കലാശാലകളിലും മറ്റുപലഭാഗങളിലും നടന്ന സര്‍വ്വേയിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്ത് വന്നത് .. ഇതില്‍ വളരെ ചിന്തിപ്പിക്കുന്ന ഒരു കാര്യമാണ് "കേരളത്തിലെ 78 % സ്ത്രീ സമൂഹത്തിനും നമ്മുടെ കേന്ദ്ര ആഭ്യന്തര മന്ത്രി ആരാണെന്ന് അറിയില്ല എന്നത്.
സാമ്പത്തിക അടിത്തറയെ കുറിച്ച് വ്യക്തമായ അറിവുള്ള സ്ത്രീ സമൂഹത്തിന്റെ കണക്ക് 18 % എന്നാണത്രേ.
സിനിമയും അതിനെകുറിച്ചുള്ള സങ്കല്‍പ്പവുമുള്ള സ്ത്രീ സമൂഹത്തിന്റെ എണ്ണം 94 ശതമാനവും
ഇന്റെര്‍നെറ്റില്‍ വരുന്ന പെണ്‍ സമൂഹം "90 ശതമാനവും " ചാറ്റിങ് അഥവാ ഓര്‍കൂട്ടിലാണ് സമയം കളയുന്നത്.
വിക്കിപീഡിയ സൈറ്റില്‍ എത്തുന്ന മലയാളി മങ്കമാരുടെ എണ്ണം വെറും 10 ശതമാനമാണ്...... ...കഷ്ടം
ONVS പറയുന്നു പെണ്‍ സമൂഹം കൂടുതലും താല്‍പര്യം കാണിക്കുന്നത് പ്രണയത്തിനും വസ്ത്രങള്‍ക്കുമാണത്രേ.
കേരളത്തില്‍ ഏറ്റവും കഴിവ് കുറഞ്ഞ മന്ത്രിയും ഒരു വനിതയാണത്രേ..
...............................................................................................................
" ഗോള്‍ഡ മേയര്‍ " താങ്കള്‍ ഇന്ത്യയില്‍ ജനിച്ചിരുന്നുവെങ്കില്‍..........
Friday, December 21, 2007
ഗുരുവേ. ഉണരുക ........
കൃഷ്‌ണനും കുചേലനും
ഒരേ മീഡിയത്തിലാണ് പഠിച്ചത്.
വിറകു കൊണ്ടുവരാനും
ധാന്യം ശേഖരിക്കാനും
അവര്‍ ഒരുമിച്ചു പോയി.
ഗുരുവീട്ടില്‍ രാജാവ്
ഉപനിഷത്തും വിശപ്പും പഠിച്ചു.
ഏതു മീഡിയത്തി-
ലഭ്യസിയ്‌ക്കയാലാണാവോ
ഒരു പിടിയവില്‍പ്പൊരിയുടെ പാഠം
അത്രയ്‌ക്കാഴത്തിലുള്ളിലുറച്ചത്?
മരണ ശാപത്തേയും
ഒരല്‌പഹാസത്തോടെ കേട്ടു നിന്ന
ആ ജീവിത പാഠത്തിന്റെ മീഡിയം..?
Monday, December 17, 2007
ഒരു പ്രണയത്തിന്റെ സാക്ഷി പത്രം
റിയാദിലെ ബത്ത എന്ന നഗരത്തിലെ ഒരു സ്വകാര്യ ഹോസ്‌പറ്റലില്‍ .
ഡോക്ട്രര്‍ സാമുവല്‍ ( പേര് മാറ്റമുണ്ട് ) ഉച്ചയൂണും കഴിഞ്ഞ് അദ്ദേഹത്തിന്റെ ഓഫീസില്‍ അടുത്ത രോഗിയെ പ്രതീക്ഷിച്ച്. കുത്തിയിരിപ്പാണ് , സമയം ഒരുപാടായി ഇന്ന് ഒരു രോഗിയേയും കാണുന്നില്ല.......
ട്രിണീം .. ട്രിണീം.. സാമുവലിന്റെ ഫോണ്‍ ശബ്‌ദിക്കുന്നു.. ഫോണ്‍ എടുത്ത് ചോദിച്ചു ആരാണ് ?
അപരന്‍ : ഡേക്ട്രറുണ്ടോ?
ഡോക്ട്രര്‍ : അതേ , ഡോക്ട്രാണ് സംസാരിക്കുന്നത്... എന്ത് വേണം
അപരന്‍ : ഇപ്പോള്‍ ഓഫീസിലാണോ?
ഡോക്ട്രര്‍ : അതേ..
അപരന്‍ : അയ്യോ കഷ്ടം ഡോക്ട്രര്‍ അറിഞ്ഞില്ലേ?
ഡോക്ട്രര്‍ : താങ്കള്‍ ആരാണ് ? ഞാന്‍ ഒന്നുമറിഞ്ഞില്ല
അപരന്‍ : ഞാന്‍ ആരാണെന്ന് പിന്നെ പറയാം . ഇപ്പോള്‍ സമയമെന്തായി?
ഡോക്ട്രര്‍ : 8:P.M
അപരന്‍ : ഡോക്ട്രര്‍ ആ ഓഫീസില്‍ നിന്ന് പുറത്തിറങിവാ... ഇവിടെ റിയാദിലെ എല്ലാവരും
ഭയത്തോട് കൂടിയാണ് ഈ കാഴ്ചകാണുന്നത്. എട്ട് മണിയ്ക്ക് ഇവിടെ സൂര്യനുദിച്ചിരിക്കുകയാണ്. എല്ലാവരും ഇപ്പോള്‍ പുറത്തിറങി നില്‍പ്പാണ് . പ്രകൃതിയുടെ വികൃതിയല്ലാതെ പിന്നെ എന്തുപറയാന്‍.
ഡോക്ട്രര്‍ : ഈ രാത്രി സൂര്യനുദിക്കുകയോ? മൈ ഗോഡ്. താങ്കള്‍ ഫോണ്‍ ഒന്നു ഹോള്‍ഡ് ചെയ്യ് ഞാന്‍ "വിന്‍ഡോ" തുറന്ന് നോക്കട്ടെ...
പാവം കേട്ടപാതി കേള്‍ക്കാത്ത പാതി ജനല്‍ പാളിയുടെ അടുത്തേയ്ക്ക് ഓടി.. ജനല്‍ തുറന്ന് പുറത്തേയ്ക്ക്.. ..
പുറത്ത് ഒന്നു സംഭവിച്ചിട്ടില്ല ...
വീണ്ടും ഫോണ്‍ എടുത്ത് കൊണ്ട് ഡോക്ട്രര്‍ പറഞ്ഞു ഹലോ ....
ഇവിടെയൊന്നുമില്ല ഞനൊന്നും കണ്ടില്ല...
അപരന്‍ : ഓരോ ഇന്‍ഡ്യക്കാരനും ഇങനെയായിരിക്കണം താങ്കള്‍ക്ക് ഒരായിരം ഹാപ്പി ഇന്‍ഡിപെന്‍ഡന്റസ് ഡേ..
...............................................................................................................................
സിന്ധുവിന് പ്രകാശിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ വീണ്ടും വീണ്ടുംപുഞ്ചിരിയായി മനസ്സിലൊതുക്കി..................
(ആ മഹനായ ഡോക്ട്രോടും എന്റെ കൂട്ടുകാരന് വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുകയാണ്.... )
Sunday, December 16, 2007
ഉണരുന്ന നീതിപീഠം
ഈ നിയമം പിന്‍വാതിലൂടെ "എമര്‍ജെന്‍സി" നടപ്പിലാക്കുവാന്‍ ശ്രമിക്കുകയാണെന്ന വാദവുമായി എഡിന്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്‍ഡ്യ രംഗത്ത് വന്നിരിക്കുകയാണ്.
മറ്റുള്ളവരുടെ സ്വകാര്യതയില്‍ കയറി മാധ്യമ പിശാചുകള്‍ നൃത്തമാടുന്നതണോ അഭിപ്രായ സ്വാതന്ത്ര്യം?
ഇതങനെ ജനാധിപത്യ വിരുദമാവും?
മനുഷ്യവകാശ മര്യാദകളെ മാധ്യമ പിശാചുകളുടെ നേര്‍ക്ക് വലിച്ചെറിയുന്നതാണോ ജനാധിപത്യം ?മാധ്യമ ഭീമന്‍മാര്‍ സെര്‍ക്കുലേഷന് വേണ്ടി "പിംപ് " കാരന്റെ നിലയിലേയ്ക് തരംതാണവസ്ഥ നമ്മള്‍ കണ്ടതാണ് (തെഹല്‍ഹ ) ഇപ്പോള്‍ SMS എന്ന തരംതാണപരിപാടിയിലൂടെ കോടികള്‍ സമ്പാദിക്കുകയാണ് ഇന്ഡ്യയിലെ എല്ലാ മീഡിയകളും
Wednesday, December 12, 2007
സിയോണിസ്റ്റ്കളുടെ നാട്ടില്‍
സുപ്രീം കേടതിയുടെ ന്യൂനപക്ഷ സംമ്പരണം 50 % കൂടരുത് എന്ന വിധിയെ ഓട്ടകാലണയുടെ വിലപോലും നല്‍കാതെ ഈ മഹാന്‍മാര്‍ ഇവിടെ ആ നിയമത്തെ കുഴിച്ചുമൂടി. മതത്തിന്റെ പേരില്‍ വൃക്ക ചോദിക്കുന്നവരും അവരുടെ മാധ്യമവും ഇവരുടെ വൃത്തികെട്ട അടിസ്ഥാനരഹിത അരോപണത്തെ ന്യായികരിച്ചു,.കൂടതെ ഇതാ സിയോണിസമെന്ന പേരും . ഇനിയും ന്യൂനപക്ഷങള്‍ക്ക് വാരികേരി കൊടുക്കുന്നതാണ് നിങളുടെ സെക്കുലറിസമെങ്കില്‍, വരും കാലങളില്‍ യുവത്വങള്‍ക്ക് നമ്മുടെ ഭരണകൂടം മറുപടി പറയേണ്ടിവരും., പിന്നെ ഭാരത്തിന്റെ സെക്കൂലറിസം വരുംകാലങളില്‍ ചവറ്റുകുട്ടയിലായിരികും അതിന്റെ സ്ഥാനം, സിയോണിസം സിന്ദാബാദ് എന്ന് യുവാകള്‍ വിളികാതിരിക്കട്ടെ
മെഡിക്കലും ,ശാസ്ത്രവും ചതിയും
പാന്‍പാരാഗ് കഴിച്ചാല്‍ ചിക്കന്‍ബോക്സ് വരുമോ?
പുകവലിച്ചാല്‍ ജലദോശം വരുമോ?
ഇല്ല എന്നാണ് ശാസ്ത്രത്തിന്റെ ഉത്തരം , . കാരാണം ഈ പറഞ്ഞതല്ലാം കഴിച്ചാല്‍ അര്‍ബുദത്തിന് സാധ്യതയുണ്ട് എന്നാണ് ശാസ്ത്രം പറയുന്നത്,
അര്‍ബുദം എങനെ എപ്പോള്‍ എന്ന് പറയാന്‍ ശാസ്ത്രത്തിന് ഇന്നും കഴിയാതത്കൊണ്ട് , സമൂഹത്തില്‍ ആര്‍ക്കും എന്തും പറയാം ,അത് കഴിച്ചാല്‍ , ഇത്കഴിച്ചാല്‍ അങിനെ വായില്‍നോന്നിയതല്ലാം വിളിച്ചു പറയാം അതിനെ ആര്‍ക്കും എതിര്‍ക്കാന്‍ കഴിയില്ല കാരാണം അര്‍ബുദത്തിന്റെ മുമ്പില്‍ ശാസ്ത്രം പരാജയമറിഞ്ഞിരിക്കുകയാണ്. പാന്‍പാരാഗ് കഴിച്ചാല്‍ എയ്‌ഡ്സ് വരുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല, അതിനാല്‍ പാന്‍പരാഗിനെ അര്‍ബുദത്തിന്റെ തലയില്‍വെച്ച് രക്ഷപെടാം,
(2) ഇനി ബെല്‍സ് പാലസിയെ Bell's palsy (or facial palsy) കുറിച്ചാണ് ഈ രോഗത്തെ കുറിച്ച് നമ്മുടെ നാട്ടിലെ ഡോക്‌ടേഴ്സി വല്ല അറിവുണ്ടോ? എന്നാല്‍ പലര്‍ക്കും ഈ രോഗത്തെപ്പറ്റി ഒരു അറിവുമില്ല എന്നതാണ് വിചിത്രം. പക്ഷേ ഈ രോഗത്തിന്റെ കാരാണം ഇന്നും വ്യക്തമല്ല, എന്തെങ്കിലും ഒരു തെളിവ് നല്‍കുവാന്‍ നമ്മുടെ ശാസ്ത്രത്തിന് സാധിച്ചിട്ടില്ല. (വൈറസ് ( HSV-1) നശിപ്പിക്കുവാന്‍ ഇന്ന് സാധ്യമാണ്. ) പക്ഷേ നമ്മുടെ നാട്ടിലെ ഡോക്ടര്‍മാര്‍ പറയുന്നത്, യാത്ര ചെയ്യുമ്പോള്‍ മുഖത്തിന്റെ ഒരു ഭാഗത്ത് മാത്രം തണുപ്പേല്‍ക്കുമ്പോള്‍ സംഭവിക്കുന്നതാണ് ഈ രോഗം എന്നാണ് (പാവങള്‍ അവര്‍ പുസ്തകം നോക്കി പറയുന്നതാണ് ) സത്യത്തില്‍ ഈ നിഗമനം തെറ്റാണ് (എന്റെ മാത്രം അഭിപ്രായം) ബ്ലഡ് പ്രഷര്‍ ഒരു കാരണമാകുവാന്‍ സധ്യത കൂടുതലാണ്,പിന്നെ പലരേയും ചുംബിക്കുന്നവര്‍ക്കും ഒരു പക്ഷേ ഈ രോഗം വരുവാന്‍ സാധ്യതയില്ലേ ?
(3) ലോകത്തിലെ എല്ലാജനവിഭാഗങളെയും ചൂഷണം ചെയ്യാന്‍ കഴിയുന്ന ശാസ്ത്രം ഇന്ന് മനുഷ്യന്റെ ചിന്താശക്തിയെ തന്നെ ചോദ്യം ചെയ്യുകയാണ്. മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയ കാലം മുതല്‍ പല തിയറികളും മനുഷ്യന്‍ വിശ്വസിച്ചുപോന്നു, അതില്‍ ഏറ്റവും വലിയ ചതിയായിരുന്നു, നീല്‍ ആസ്ട്രോങ് ചന്ദ്രനില്‍ കാലുകുത്തിയത്.
1967-ന് ശേഷം അമേരിക്ക എന്തുകൊണ്ട് വീണ്ടും ചന്ദ്രനില്‍ പരീക്ഷണം നടത്തുവാന്‍ തയ്യാറിയില്ല?വായു സഞ്ചാരമില്ലാത്ത ചന്ദ്രനില്‍ എങനെ അമേരിക്കന്‍ കൊടി പാറി ?
(ഇതിനെ വീഡിയോ ക്ലിപ്പ് Britannica encyclopedia ലഭ്യമാണ് )
വര്‍ഷംതോറും ബഹിരാകശ സഞ്ചാരത്തിന് വേണ്ടി കോടികള്‍ ചിലവാക്കുന്ന നാസ വീണ്ടും ഒരു പരീക്ഷണത്തിന് ധൈര്യമില്ലാതത് എന്ത്കൊണ്ട്?
അമേരിക്കയെക്കാളും ബഹിരാകശ ഗവേഷണത്തില്‍ ഒരുപാട് മുന്നിട്ട് നിന്നിരുന്ന റഷ്യ എന്ത് കൊണ്ട് ചന്ദ്രനെകുറിച്ച് ഒരു പരീക്ഷണം നടത്തുവാന്‍ തയ്യാറായില്ല ?
ഒരുപാട് ചോദ്യങള്‍ക്ക് ഇനിയുമുണ്ട്, പക്ഷേ ഇവിടെ ഇതിന്റെ ഉത്തരം പ്രതീക്ഷിക്കുന്നു....
Monday, December 10, 2007
മമ്മൂട്ടിയും മോഹന്‍ലാലും അഭിനയം നിര്‍ത്തണം
സിനിമ ഒരു മാധ്യമമാണ് ആരേയും അവര്‍ക്ക് വിമര്‍ശിക്കാം വായില്‍ വരുന്ന എത്ര വൃത്തികെട്ട വാക്കുകള്‍ വേണമെങ്കിലും ഒരു മാന്യതയുംമില്ലാതെ വിളിച്ചുകൂവാം അത് കേട്ട് പരട്ട ഫാന്‍ അസോസിയേഷന്‍കാര്‍ക്ക് കൈയടിക്കുകയും ചെയ്യാം, വിമര്‍ശിക്കുന്നവര്‍ മറ്റ്വിമര്‍ശനങള്‍ അംഗീകരിക്കാന്‍ തയ്യാറാവണം. മലയാള സിനിമയെ കൊന്നുകുഴിച്ചുമൂടിയവരില്‍ വിനയന്‍ മുതല്‍ ഷാജികൈലാസ് വരെ രണ്‍ജിപണിക്കര്‍ മുതല്‍ S.N.സ്വാമി വരെ എല്ലാവര്‍ക്കും വലിയപങ്കുണ്ടുതാനും
കമല്‍ എന്ന സംവിധായകന്‍ ഒന്നാക്ലാസിലെ കുട്ടികളുടെ പ്രണയം അഭ്രപാളിയിലാക്കുന്ന കാഴ്ചയാണ് ഇത്രയും കാലം മലയാളികള്‍ കണ്ടത് (മഞ്ഞ്പോലെ ഒരു പെണ്‍കുട്ടി ,ഗോള്‍)
മലയാള സിനിമ എഡിന്റിങിലും വളരെ പരാജയമാണ് (ആവര്‍ത്തന വിരസത) . സാബു സിറില്‍ എന്ന മഹാ കലാസംവിധായകനെ മലയാളത്തില്‍ വേണ്ടവിധം ഉപയോഗിച്ചില്ല , അദ്ദേഹം ഇപ്പോള്‍ ഹിന്ദിയില്‍ ചേകേറിയിരിക്കുകയാണ്. ( മഹിയും മികച്ച കാലസംവിധായകന്‍ തന്നെ) ഇരുപതോളം സിനിമയില്‍ നായകാനി അഭിനയിച്ച ;പൃഥിരാജ് കരിയറില്‍ വെറും മൂന്ന് ഹിറ്റ്കളാണ് നേടിയത് പക്ഷേ പല സംവിധായന്‍മാര്‍ക്കും പ്രതീക്ഷയുള്ള നടനാണ് പൃഥിരാജ് അത്കൊണ്ടാണ് ഇത്രയും പരാജയം രുചിച്ചിട്ടും മലയാള സിനിമയില്‍ പിടിച്ചു നില്‍ക്കുവാന്‍ കഴിയുന്നത്. മലയാളത്തില്‍ പൃഥിയെ ഉത്മൂലനമാഗ്രഹിക്കുന്ന പല വമ്പന്‍ സ്രാവുകള്‍ ഇപ്പോള്‍ മൌനത്തിലാണ് , മണിരത്നത്തിന്റെ അടുത്ത ചിത്രത്തില്‍ നായകനാവുന്നത് പൃഥിയാണ് അത് കൊണ്ട് അദ്ദേഹം സൂക്ഷിച്ചാല്‍ നന്നായിരിക്കും , (പാരകള്‍ വമ്പന്‍ സ്രാവുകളായത് കൊണ്ട് )
Sunday, December 9, 2007
ഗുജറാത്തും ഇടുങിയ ചിന്താഗതിയും
സത്യം നഗ്നമായി ഈ ഭൂലോകത്തില്‍ നിലനില്‍ക്കും ,കാലം അവന്റെ ചവറ്റുകുട്ടയില്‍നിന്ന് ചരിത്രത്തിന് കൈമാറുവരെ സത്യവും നീതിയും ജനങളിലൂടെ മറഞ്ഞ് നടക്കും (പിന്നെ കാലം തെളിയിക്കും)
ഗുജാറത്തിലെ സത്യമറിയണമെങ്കില്‍ നിങളുടെ മതങളെ മനസ്സില്‍ നിന്ന് മാറ്റണം, ഭൂരിപക്ഷം അവന്റെ അവകാശങള്‍ തുറന്ന് പറഞ്ഞാല്‍ അവനെ വര്‍ഗ്ഗിയവാദിയെന്ന് വിളിക്കുകയും ന്യൂനപക്ഷം അവന്റെ അവകാശങള്‍ തുറന്ന് പറഞ്ഞാല്‍ സെക്കുലറിസമെന്ന് വിളിക്കുകയും ചെയുന്ന ഈ സമൂഹത്തിലാണ് ഞാന്‍ ജീവിക്കുന്നത് എന്ന ഉത്തമ ബോധമുള്ളത് കൊണ്ട് തന്നെ, എന്റെ ഈ എഴുത്തില്‍ നിങള്‍ക്ക് ഒരു വര്‍ഗ്ഗിയവാദിയെ കാണാം, അത് എന്റെ തെറ്റല്ല അത് ഈ സമൂഹത്തെ മനസ്സിലാക്കുവാന്‍ കഴിയാതത് കൊണ്ടാണ്,
വര്‍ഷങളായി ഇന്ത്യകാരനായി ജീവിക്കാന്‍ മടിക്കുന്നവരുടെ ഒരു പ്രദേശത്ത് ഭൂരിപക്ഷമെന്ന് പറയുന്ന സമൂഹത്തിന്റെ ആഘോഷങളില്‍ ആക്രമണമഴിച്ചുവിടുകയും അവിടെ ഭീകരാന്തരിക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ നമ്മുടെ സര്‍ക്കാരുകള്‍ കണ്ടില്ലാന്ന് നടിച്ചു,
ബി.ജെ.പിയുടെയോ മോഡിയുടെയോ കാലത്ത് തുടങിയ ഒരു പ്രതിഭാസമായിരുന്നില്ല ഇത് .
പക്ഷേ ഇവിടെ ഈ പ്രവണത ബി.ജെ.പി-യേയും മോഡിയേയും വളര്‍ത്തി എന്നതാണ് സത്യം,
ഛോട്ട പാക്കിസ്ഥാന്‍ എന്ന പറയുന്ന ദേശം ബി.ജെ.പി. രൂപികരിക്കുന്നതിന് മുമ്പേ ഗുജറാത്തില്‍ ഈ പാക്കിസ്ഥാനുണ്ടായിരുന്നു, മുന്‍കാല സര്‍ക്കാരുകള്‍ ഇതിനെ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യുവാന്‍ തയ്യാറായില്ല. അവിടുത്തെ ജനങളെ മുഖ്യധാരയില്‍ നിന്ന് മാറ്റി .........
ഹൈന്ദവന്റെ വാക്കിനെ മാത്രം വര്‍ഗ്ഗീയമായികാണുന്ന നമ്മുടെ നാട്ടില്‍ മോഡിയെപോലുള്ളവര്‍ സൃഷ്ടിക്കപെട്ടാല്‍ അതില്‍ അത്ഭുതമൊട്ടുമില്ല..
സര്‍ക്കാര്‍ കോടികള്‍ ചിലവാക്കി ഇതാ കൊച്ചിയില്‍ ഒരു ഹജ്ജ് ഹൌസ് തുറന്നിരിക്കുന്നു , ഇനി ശബരി മലയില്‍ റോഡുകള്‍ നന്നാക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ സവര്‍ണ്ണഫാസിസത്തിന്റെ ഒരു ആഗ്രഹവും കേരളത്തില്‍ നടക്കില്ല എന്ന പറഞ്ഞ് അവരെ വര്‍ഗ്ഗീയവാദിയാക്കി ചിത്രീകരിക്കും.
ലോകത്തിലെ തീവ്രവാദ എങിനെ എവിടെ ?
ഇതാ താഴെ കൊടുത്തത് ശ്രദ്ധിക്കുക
ഇസ്രേയല്‍ + പാലസ്തീന്‍ (ഹമാസ്)
റഷ്യ + ചെചനിയ (ഇസ്ലാമിക് ഗ്രൂഫ് )
ഫിലിപ്പൈന്‍സ് + മോറോ ലിബറേഷന്‍ (അബുസാലിം)
ഇന്ത്യ + കാശ്മീര്‍ (ലക്ഷറെ,മുജാഹിദുള്‍ Etc:)
ഇന്തോനേഷ്യ + ഈസ്റ്റ് തീമൂര്‍ ( ബാഷീര്‍ സാലിം)
തായ്‌ലാണ്ട് + മുജാഹിദുള്‍ ഗ്രൂഫ്
എല്ലാ മതങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യങള്‍
ഇന്ത്യ - 99 %
ബ്രിട്ടണ്‍ - 98.%
അമേരിക്ക - 90 %
ന്യുസീലാണ്ട് 80 %
ആസ്ത്രേലിയ 78 %
ശ്രീലങ്ക 77 %
നേപ്പാള്‍ 75%
മറ്റുമതങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത രാജ്യങള്‍
സൌദി അറേബ്യ 97 %
നൈജീരിയ 94 %
കുവൈറ്റ് 89 %
ഇറാന്‍ 78 %
ഇനി ഹോളി നഗരങളും മതങളും
(ക്രൈസ്തവ ) വത്തിക്കാന്‍ --- മുസ്ലീം പള്ളി (2) , ഹൈന്ദവ ക്ഷേത്രം (0)
(ഈസ്ലാം ) സൌദി അറേബ്യ ---------- കൃസ്‌ത്യന്‍ പള്ളി (0) , മറ്റുള്ളവര്‍ (0)
ഹൈന്ദവ) അയോദ്ധ്യ --------------- മുസ്ലിം പള്ളി (6) , ഹൈന്ദവ ക്ഷേത്രം (2) , കൃസ്‌ത്യന്‍ പള്ളി (1)
ഈ ഇടുങിയ ചിന്താഗതിമാറതെ ലോകം നന്നാവില്ല
ഇന്നത്തെ ചിന്ത
(നല്ല ഭരണം കാഴ്ചവെയ്ക്കുന്ന മോഡിയെ അധികാരത്തില്‍ നിന്ന് തൂത്തറിയുവാന്‍ മോഹിക്കുന്ന സി.പി.എം, കോണ്‍ഗ്രസും ഒന്നോര്‍ത്താല്‍ നന്ന്. ആ മോഹം വെറും വ്യാമോഹമാണ് , നിങള്‍ക്ക് നല്ല കാഴ്ചകാരായി ഗ്രൌണ്ടിലിരുന്നു കളികാണാം മോഡി കളി അവസാനിപ്പിക്കും വരെ…. )
Tuesday, December 4, 2007
ഹ്യൂഗോ ചാവേസിന്റെ പരാജയം
ഭരണഘടന പരിഷ്‌കാരത്തിനായി ചാവേസ് ഭരണകൂടം നടത്തിയ തെരഞ്ഞെടുപ്പില്‍ 51 ശതമാനം വോട്ടുകള്‍ പ്രതിപക്ഷം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചാവേസിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ ബാധിച്ചേക്കാവുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തു വന്നിട്ടുള്ളത്. ഒരാള്‍ക്ക് രണ്ട് പ്രാവിശ്യം മാത്രമേ പ്രസിഡന്റാകാന്‍ കഴിയൂയെന്ന ഭരണഘടന നിബന്ധന പരിഷ്‌കരിക്കുന്ന കാര്യവും ഇന്നലെ നടന്ന റഫറണ്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ചാവേസിന് 2012 ഓടെ പ്രസിഡന്റ് പദവിയില്‍ നിന്നും ഒഴിയേണ്ടതായി വരും.
വായില്‍ വരുന്നത് കേതയ്ക്ക്പാട്ടായി നടക്കുന്ന ചാവേസ് സ്വന്തം രാജ്യത്തിന്‌വേണ്ടി ശത്രുക്കളെയല്ലാത്തെ മറ്റൊന്നും നേടാന്‍ കഴിഞ്ഞിട്ടില്ല എന്ന വെനിസ്വലിയന്‍ ജനങളുടെ തിരിച്ചറിവാണ് പരാജയത്തിന് പ്രധാനകാരണം
കോട്ടയത്ത് നടന്ന പാര്‍ട്ടി ഏരീയ സമ്മേളനത്തില്‍ നമ്മുടെ മുഖ്യമന്ത്രി കൂടുതലും വാചലനായത് വെനിസ്വേലയെ കുറിച്ചായിരുന്നു, അവിടുത്തെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ചായിരുന്നു കൂടുതലും സംസാരിച്ചത് (സ്വന്തം തകര്‍ച്ചയെ കുറിച്ച് പറയുന്നതിനെക്കാള്‍ അന്യന്റെ ഉയര്‍ച്ചയെ കുറിച്ച് പറയുന്നതാണ് നല്ലത് )
അരോ എഴുതികൊടുത്ത ഒരു തുണ്ടു കടലാസില്‍ നോക്കി വീമ്പടിക്കുന്ന മുഖ്യനെ കാണുമ്പോള്‍ സഹതപമാണ് തോന്നിയത്, അല്ലേയോ മുഖ്യാ വെനസ്വേലയുടെ സമ്പത്തിക അടിത്തറയെ കുറിച്ചറിയുന്ന ഒരു വ്യക്തിപോലും നിങളുടെ പാര്‍ട്ടിയിലില്ലാതെ പോയകാരണമെന്താണ് ? ഇനി പു.ക.സ.യുടെ അസാനിധ്യം കൊണ്ടാണോ ?
ലാറ്റിനമേരിക്കയില്‍ ദരിദ്രനാരയണമാരുടെ പട്ടികയില്‍ മൂന്നം സ്ഥാനമാണ് ചാവേസിന്റെ നാടിന് എന്ന സത്യംപോലും അറിയാതെ ചുമ്മാകേറി വിവരകേട് വിളിച്ചുപറയുന്ന മുഖ്യനും അത് കേട്ട് കൈയടിക്കുന്ന സഖാക്കളും എന്നാണ് സാമ്പത്തിക അടിത്തറയെ കുറിച്ച് മനസ്സിലാക്കുക?മാവേസൂക്തങള്‍ മാത്രം വായിച്ചാല്‍പേരാ സഖാവെ നാടും കാലഘടവും മാറി....
ഇനി പഴയ ഭുപരിഷ്ക്കരണത്തിന്റെ പേരില്‍ വല്ല സമരമോ തമ്മില്‍തല്ലോ നടത്തിയാല്‍പോലും പാര്‍ട്ടി രക്ഷപെടുമെന്നു കരുതേണ്ട അത്രയ്ക്കും മടുത്തും നിങളുടെ നെറികെട്ട രാഷ്ടീയം
Sunday, December 2, 2007
വെളിയം ഭാര്‍ഗ്ഗവനും ഗുണ്ടായിസവും
കേരളത്തിലെ ആണ്‍കുട്ടിക്കള്‍ മരിച്ചുതീര്‍ന്നിട്ടില്ല, തല്ലാനും കൊന്നുതീര്‍ക്കാനും ഇവിടെ ആണ്‍കുട്ടികള്‍ ഇനിയും ഒരുപാട് ബാക്കിയുണ്ട് സഖാവെ..
ഗുണ്ടായിസം ഇനിയും നടത്തിയാല്‍ അതിനുള്ള മറുമരുന്നു കൈവശംവെച്ചിരിക്കുന്ന യുവസമൂഹം ആണായും നരിയായും ഇവിടെയുണ്ട്. ഓര്‍ത്തോ വെളിവില്ലാത്ത ഭാര്‍ഗ്ഗവാ.
(പിന്നെ ഇതിലും മാന്യത അദ്ദേഹം അര്‍ഹിക്കുന്നില്ല,)
എല്ലാം മറന്നു കളയുന്നത് ഈ കാലഘടത്തിന്റെ ആവിശ്യമായത് കൊണ്ടാണ്, മൌനംമായി പലരും ഇവിടെ ഇങിനെ പ്രതികരിക്കത്തെ ഇരിക്കുന്നത് അതിനെ ഭീരുത്തമായി കാണണ്ട , അതുവെറും തെറ്റായ നിഗമനമാണെന്ന് കുട്ടിസഖാകളെ ഓര്‍മിപ്പിച്ചാല്‍ നന്ന്
കേരളത്തിലെ നൂറ് സഖാകന്‍മാരെ നേരിടാന്‍ വെറും രണ്ടേ രണ്ടുപേര്‍ മതിയെന്നത് കേരളത്തിലെ ചരിത്രം ഇവിടെ ഈ നാട്ടില്‍ അതായത് കേരം തിങും കേരളനാട്ടില്‍ ഗൌരിയമ്മ മുഖ്യമന്ത്രിയാകുവാന്‍ ആഗ്രഹിച്ചവരുടെ ഈ നാട്ടില്‍ അത് കണ്ടു കഴിഞ്ഞതാണ് .
അത് കൊണ്ട് ഗുണ്ടായിസവുമായി മുന്നോട്ട് പോകുവാനാണ് ഉദ്ദേശമെങ്കില്‍ ഉണങിയ രണ്ടുകാലുകള്‍ക്ക് പകരം ഇരുമ്പ് കാലുകളുമായി തെരുവില്‍കാണം നമ്മള്‍ക്ക് സഖാകളെ.
പോലിസിനെ അവരുടെ ജോലിചെയ്യുവാന്‍ അനുവദിച്ചില്ലങ്കില്‍ ചങ്കുറപ്പുള്ളവര്‍ ആ ജോലി നിര്‍വഹികേണ്ടിവരും, (1997-ല്‍ കേഴികോട് കലക്ട്രേറ്റ് ഉപരോധം നടത്തിയ സഖാകന്‍മാരോട് ചോദിച്ചാല്‍ പറഞ്ഞുതരും, അവിടെ അവരെ നേരിട്ടത് പോലിസിനെയല്ല മറിച്ച് ആണ്‍കുട്ടികളെയാണ്)
എന്നില്‍ നിന്ന് ഇത്ര മാന്യത പ്രതീക്ഷിച്ചാല്‍ മതി എല്ലാ ഗുണ്ടകളും
Wednesday, November 28, 2007
ലോക സമധാനത്തിന് പത്ത് നിര്‍ദ്ദേശങള്‍
2) നജാദ്ദിനെ (ഇറാന്‍ പ്രസിഡെന്റ്) അമേരിക്കയില്‍ പ്രസിഡെന്റായി അവരോധിക്കുക..
3) ബിന്‍ ലാദനെ പൊളിറ്റ് ബ്യൂറോയില്‍ അംഗമാക്കുക (ചൈനയോറ്റും പക്കിസ്ഥാനോടും കൂറ് പുലര്‍ത്തുന്നവരെ മാത്രം അംഗമാക്കുക)
4) പിണറായി വിജയനെ പള്ളിയില്‍ വികാരിയച്ചനായി അവരോധിക്കുക
5) ബുഷിനെ പാക്കിസ്ഥാനില്‍ പള്ളിയില്‍ ഇമാമായി പ്രതിഷ്ടിക്കുക
6) മമ്മൂട്ടിയും മോഹന്‍ലാലും CITU-വില്‍ അംഗമാക്കുക അവരെ റെയില്‍വേയില്‍ Load and unload-മാരുടെ പ്രസിഡെന്റാക്കുക
7) തിരുവിതാകൂറ് ദേവസ്വം ബോര്‍ഡ് പ്രസിഡെന്റായി ജയലളിതയെ തെരഞ്ഞെടുക്കുക .
8) എല്ലാവര്‍ഷവും നടക്കുന്ന തമ്മില്‍ തല്ല് ഉത്സവം (CPI(M) ഏരീയ സമ്മേളനങള്‍) നിരോധിക്കുക
9) സുരേഷ്‌ഗോപിയ്ക്ക് പത്മശ്രീ നല്‍കി .. അദ്ദേഹത്തിന്റെ സാമൂഹ്യസേവനം അവസാനിപ്പിക്കുക എന്നിട്ട് കേരളത്തിലെ ട്രാഫിക്ക് ദുരിതം ഒഴിവാക്കുക..
10 ) രാഹുല്‍ഗാന്ധിയെ എണ്‍പതാം വയസ്സില്‍ പ്രധാനമന്ത്രിയാക്കുക (വിവരകേട് പറയുന്നത് ഒഴിവാക്കുക, ഇനി എണ്‍പതാം വയസ്സില്‍ പറഞ്ഞാലും ജനങള്‍ ക്ഷമിച്ചുകൊള്ളും)
Monday, November 19, 2007
നന്ദിഗ്രാമിലെ കൊലയാളി
എതിരെഴുത്തുകാര്‍ ... ഗാസയില്‍ കാന്‍സര്‍ രോഗം മാത്രം കാണട്ടെ.......
സഞ്ജയന്‍മാര്‍ .........ഗുരുവായുരപ്പനെ അസഭ്യം പറയട്ടെ...........
ഭൂരിപക്ഷം മൌനം ഭജിക്കട്ടെ.............
രാജന്‍മാര്‍............ ??????? എന്ത്പറയാന്‍ ..........
Sunday, November 18, 2007
ഭ്രാന്തന്‍ ചിന്തകള്‍
പക്ഷേ എന്റെ സംസ്ക്കാരം അതിനും തടസം നില്‍ക്കുകയാണ് കാരണം അത്രയ്ക്കും വളരെ വൃത്തികെട്ട കാഴ്ചപ്പാടുള്ള ഒരു വ്യക്തിയുമായി എങനെ ഞാന്‍ എന്റെ സംശയങള്‍ തീര്‍ക്കും?മാധ്യമങളില്‍ പേരും പെരുമയുമാണ് നിങളുടെ ഉദേശമെങ്കില്‍, അതിന് ഭാരത സംസ്ക്കാരത്തെ ഒറ്റികൊടുത്താല്‍ അതിന്റെ വരുംകാല തീവ്രത അനുഭവിക്കതെ ഈ കലിയുഗം അവസാനിക്കില്ല ചാരുനിവേദിത..........
ലോകം എത്ര മുമ്പോട്ട് കുതിച്ചാലും ഭാരത്തിലെ ജനങള്‍ ,അച്ചന്‍,അമ്മ,സഹോദരി,മകന്‍ ,സഹോദരന്‍, എന്നിവര്‍ക്ക് നല്‍കിയ ബഹുമാനവും സ്നേഹവും ഇവിടെതന്നെയുണ്ടാവും അതിന് തുരങ്കംവെയ്ക്കാന്‍ ശ്രമിച്ചവരല്ലാം ഇന്ന് കാലത്തിന്റെ തെമാടികുഴിയിലാണ് എന്നത് മറന്ന് പോവാതിരിക്കുക, കാമവും പ്രണയവുമല്ല നമ്മുടെ പ്രധാന പ്രശ്നം പട്ടിണിയും,ആത്മഹത്യയുമാണ് നമ്മെ അലട്ടികൊണ്ടിരിക്കുന്നത്.
പിന്നെ തൂലികയും വാളും ഏറ്റുമുട്ടിയാല്‍ തൂലികയ്ക്കായിരികും അന്തിമ വിജയം എന്നത് പഴയമൊഴി, വാളും വിജയിക്കുമെന്നത് ,യുറോപ്പിലെ ബെല്‍വെറ്റ് വിപ്ളവം തെളിയിച്ചുകഴിഞ്ഞതാണ്
ആണായും,നരിയായും ഞാന്‍ (എന്റെ ചിന്തഗതിയുള്ളവര്‍ ) ഇവിടെയുണ്ടാവും ചാരുനിവേദിത....
അതുവരെയും നിങളും ,ചിത്രകാരന്‍മാരും (ശ്രീരാമനെ മന്ദബുദ്ധിയെന്നു വിളിച്ചവര്‍) വൈറ്റ്‌ഹൌസിലെ കൂട്ടി----കാരനെക്കാള്‍ (വിട്ടഭാഗം നിങള്‍ക്ക് മനസ്സിലാവുമെന്ന് കരുതുന്നു) താഴെയാണ് നിങളുടെ സ്ഥാനം.
എന്റെ വാക്കുകള്‍ അതിരുകടന്നങ്കില്‍ ,അഞ്ചരക്കണ്ടിയും.,പത്തരകണ്ടിയും ഗുരുവായുര്‍ പ്രശ്നങളില്‍ ഇടപെടുന്നത് കൊണ്ട്മാത്രമാണ്. അവര്‍ മറ്റുമതങളെ കുറിച്ച് ഒന്നുപറയില്ല, പറയാന്‍ കഴിയില്ല. ഭൂമിപുതിമാര്‍ വിവരകേടിന്റെ ഉഞ്ഞാലിലാടുമ്പോള്‍, അവിടെ താരാട്ട് പാടുവാന്‍ വിധിക്കപ്പെട്ട ബ്ലോഗേഴ്‌സാണിവര്‍."
വിശ്വാസഭ്രാന്ത് സമൂഹത്തില്‍ വിശ്വാസികളുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ട് നിലനില്‍ക്കുകയും ചെയ്യും" എന്നുപറയുന്നവര്‍ നിരീശ്വരവാദം സമൂഹത്തിലെ കാന്‍സറാണെന്ന് മറന്നുപോവുകയാണ്`...
Tuesday, November 13, 2007
ചിത്രകാരന്‍മാര്‍ക്ക് മറുപടി.
പിന്നെ R.S.S. -കാരെ ആര്‍ക്കും കൊലയാളികളെന്നു വിളിക്കാം ശ്രീരാമനെ നീല ചായംപൂശിയ മന്ദബുദ്ധിയെന്ന് വിളിക്കാം ,അങനെ എന്തല്ലാം ... ചിത്രകാരന്‍മാര്‍ അവന്റെ സംസ്ക്കാരം വിളിച്ചു കൂവുമ്പോള്‍, അതിനെ ന്യായികരിക്കാനും നക്കികൊല്ലാനും,ഒരുപറ്റം പരട്ട ബ്ലോഗേഴ്സിനെയും ഇവിടെ കാണം ..
ഭൂരിപക്ഷം കനിഞ്ഞു നല്‍കിയ സ്വാതന്ത്ര്യം അതിര്കടന്നാല്‍ . അതിനെ എങനെ നേരിടാമെന്ന് R.S.S-കാര്‍ അറിയാം ( നാട്ടിലെ Dyfi കാരോട് ചോദിച്ചാള്‍ പറഞ്ഞു തരും )
പിന്നെ സച്ചാര്‍ കമ്മീഷന്‍ നടപ്പിലാക്കാന്‍ മുറവിളികൂട്ടുന്നവരെ ഒരു കാര്യ ചോദിക്കട്ടെ? കേരളത്തില്‍ സത്യത്തില്‍ ഏത് സമൂഹമാണ് സാമ്പത്തികമായി പിന്നോട് നില്‍ക്കുന്നത്? പാറശാലമുതല്‍ കാസര്‍കോട് വരെ യാത്രചെയ്യുതാല്‍ മനസ്സിലാവും ഏത് സമൂഹമാണ് പിന്നോക്കാവസ്ഥയിലെന്ന്.
അതിന് ഖജനാവിലെ കോടികള്‍ ചിലവാക്കി കമ്മിഷനെ വെച്ച് പഠിക്കണോ? അതിന് സാമന്യ ബുദ്ധിമാത്രംപോരെ?.എല്ലാവാരികോരികൊടുക്കുമ്പോള്‍. നിങള്‍ വിളിച്ചുകൂവുന്ന സ്ഥിരം പല്ലവിയുണ്ടല്ലോ ഹിന്ദുക്കള്‍ ജന്തുക്കളെന്ന പല്ലവി എല്ലാത്തിന് മറുപടിയായി ഒരു യുവസമൂഹമാണ് കേരളത്തില്‍ വളരുന്നത് എന്ന സത്യം മറന്ന് പോവുകയാണ് ( റേ -യുടെ ഇന്റലിജെന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ കേരളത്തില്‍ ഹിന്ദുസമൂഹത്തിലെ യുവാക്കളില്‍ 57 ശതമാനവും R.S.S നെ അനുകൂലിക്കുന്നവരായിമാറുന്നു എന്നാണ് കണക്ക്)
ഇത് R.S.S ന് വോട്ടാക്കിമാറ്റുവാന്‍ കഴിഞ്ഞാല്‍ പിന്നെ DYFI കാര്‍ക്കും NDF കാര്‍ക്കും സെന്റര്‍ ജയിലില്‍ ഫാരിസിനെ ലഫറിയാക്കികൊണ്ടു രണ്ടാമത് നായനാര്‍ സ്മാരക ഫുട്ബോള്‍ മത്സരം അവിടെവെച്ച് നടതേണ്ടിവരും..പിന്നെ ചിത്രകാര താങ്കളോടു വ്യക്തിപരമായുള്ള ആദരവിനു കോട്ടം തട്ടാതെ സ്നേഹാദരങ്ങളോടെ ... ഒരു കാര്യം പറയട്ടെ നീലചായംപൂശിയ മന്ദബുദ്ധിയായ ശ്രീരാമനെ ആരാധിക്കുന്ന നാട്ടില്‍ താന്‍ ജനിച്ചു എന്ന പേരില്‍ അതിന്റെ കാരണകാരെ കരണക്കുറ്റിക്ക് അടിക്കാതിരിക്കുക..
ആണായിപ്പിറന്നവനൊന്നും കമ്യൂണിസ്റ്റ്പാര്‍ട്ടീയിലില്ലാത്തത് കൊണ്ട് ഷാവേശിനെ പോലെയുള്ളവര്‍ വായില്‍വരുന്നത് കോതയ്ക്ക്പാട്ടായി നടക്കും ,സ്വീഡിസ് പ്രസിഡെന്റ് പറഞ്ഞപോലെ വായടച്ചാല്‍ ഷാവേശിനും അദ്ദേഹത്തിന്റെ നാട്ടിനു അതാണ് നല്ലത്.. അതുപോലെ ചിത്രകാരനും
Monday, November 12, 2007
Sunday, November 11, 2007
കറുത്ത കൈകള്‍
യുവാക്കളില്‍ 30 ശതമാനം മയക്ക്മരുന്നിന്റെ പിടിയില്‍, മതങളുടെ പേരില്‍ ജനങളെ വേര്‍തിരിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍ക്കിയ നാട്, ലോകത്തിലെ പല മുസ്ലിം രാജ്യങളുടെയും കണ്ണില്‍ കരടായരാജ്യം.
ഇസ്ലാം എന്ന പവിത്രമായ വാക്കിനെ ബിസിനസ്സാക്കിയ രാജ്യം, പണക്കാരന് മദ്യവും, ആയിരം ഭാര്യമാരും, പാവപ്പെട്ടവന് മദ്യം അറാം (ദൈവത്തിന് നിരക്കാതത്ത്) പണമില്ലത്തവന് വിവാഹം വിദൂര സ്വപ്നംമാത്രം..
സ്വന്തം രാഷ്ട്രം നേടാനായി ഇസ്രയേലി-അമേരിക്കന്‍ അച്ചുതണ്ടിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്‍ സര്‍വ്വസഹായവും പലസ്തീന് നല്‍ക്കുകയും അവരെ ഒരു ബെലിജെറെന്റ് രാജ്യമായി മാറ്റുകയും ചെയ്യുതത്തിന് മുഴുവന്‍ ക്രെഡിറ്റും ഇവര്‍ക്ക് സ്വന്തം. സാമ്രാജ്യത്വത്തിന്റെയും നവ ലിബറല്‍ നയങ്ങളുടെയും സഹയാത്രികര്‍.
പറയുവാന്‍ ഒത്തിരിയുണ്ട് ജീവിതമാവട്ടെ വളരെ കുറച്ചും ഒരിക്കല്‍പോലും ഞാന്‍ പ്രതീക്ഷിച്ചില്ല റഷ്യയുടെചുവന്ന ചക്രവാളത്തില്‍ ജനാധിപത്യത്തിന്റെ ഇടിമുഴക്കം പക്ഷേ അവിടെ മാത്രമല്ല പോളണ്ടിലും യുഗോസ്ലോവ്യയിലും നാം കണ്ടുസോവിയറ്റ് യൂനിയന്റെ പരാജയത്തിന് അമേരിക്കയെപ്പെലെ സൌദി അറേബ്യയ്കും നിര്‍ണ്ണായകപങ്കുണ്ടായിരുന്നു അത് ലോകത്തിലെ പലരറിഞ്ഞിട്ടും അറിയാത്തഭാവം നടിച്ചു.
മനുഷ്യാവകാശ ലംഘനത്തിന്റെ അവസാനവാക്കാണ് സൌദി അറേബ്യ, അവിടെ നടക്കുന്ന മനുഷ്യാവകാശ കൂട്ടകൊലയെ ആരും ഇതുവരെ വ്യക്തമായ രീതിയിലോ മറിച്ചേ പ്രതികരിച്ചിട്ടില്ല കാരണമെന്താണ്`?
റിയാദിലെ മലാസ് എന്ന സ്ഥലത്ത് ഒരു ജയില്‍ അതിക്രൂരമായ പീഡനവും നിര്‍ബന്‌ധിത മതമാറ്റവും നടന്നുവരുന്നു (പുറലോകം മൌനം ഭജിക്കുന്നു) ആംനെസ്റ്റി ഈ രാജ്യത്തിലെ പ്രശ്നങള്‍ കണ്ടില്ലാന്ന് നടിക്കുന്നു.
റിയാദിലെ 'ഒലയ' സ്ട്രീറ്റിലെ ഒരുഹോട്ടലില്‍ വി.ഐ.പികള്‍ക്ക് മാത്രം മദ്യസല്‍ക്കാരം നടത്തുന്നു .. പാവപ്പെട്ടവന്‍ മദ്യം കഴിച്ചു പിടിക്കപ്പെടാല്‍ (Expatriates ആയാലും) രണ്ടുവര്‍ഷംവരെ കഠിന തടവ്...
ജിദ്ദയില്‍ നിന്ന് 45.k.m. ദൂരെയായി സ്ഥിത്ചെയ്യുന്ന 'ബഹറ എന്ന ചെറിയ പട്ടണത്തില്‍നിന്ന് 300k.m.ദൂരെ മരുഭൂമിയില്‍ നിന്ന് അയ്യായിരത്തില്‍പരം വരുന്ന ആളുകളുടെ തലയോടും അസ്ഥികളും ഇവിടെ നിന്ന് കണ്ടെത്തുകയുണ്ടായി.. ( News From Saudi Gazette 1/3/2007 ) ഇതിനെ കുറിച്ച് അന്വേഷിക്കുവാന്‍ ഇതുവരെയും അവിടുത്തെ ഭരണകൂടംതയ്യാറയിട്ടില്ല.ഒരു ഇന്‍ഡോനേഷ്യകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളി ദമ്പതികള്‍ ഇതുവരെയും മേചിതരായിട്ടില്ല അവര്‍ കുറ്റചെയ്യ്‌തതായി തെളിയിക്കപ്പെടാന്‍ അവിടുത്തെ പോലിസിന്‌കഴിഞ്ഞിട്ടില്ല .
സൌദിയില്‍ നിന്ന് മതത്തിന്റെ ലേബലില്‍ കയറ്റുമതിചെയ്യുന്ന തീവ്രവാദം ഉന്മൂലനം ചെയ്യാന്‍ ലോക പോലിസായ അമേരിക്കയും അവരുടെ സഖ്യകക്ഷി ഉഡായിപ്പുകള്‍ക്കാവുമോ?
2006- റിയാദ് നഗരത്തെ വിറപ്പിച്ച ജനകീയസമരത്തെ ശക്തമായി അടിച്ചമര്‍ത്തുകയും അതിലെ പലരെയും ഉന്മൂലനം ചെയ്യുകയും ദിവസങള്‍ശേഷം മിനിസ്റ്ററി ഓഫ് ഇന്റീയറില്‍ ബോംബ് സ്‌പോടനമുണ്ടാക്കുകയും ജനശ്രദ്ധ തിരിച്ചുവിടുകയും ചെയ്യുത്കൊണ്ട്‌രാജഭരണം മാന്യഭരണമായി ലോകത്തിന്റെ മുഖത്ത് നോക്കി പരിഹസിച്ചു.
സോവിയറ്റ് യൂനിയനെ തകര്‍ക്കുവാന്‍ അമേരിക്കയെ സഹായിച്ചത് ഇന്നത്തെ അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവായിരുന്ന ബിന്‍ ലാദനായിരുന്നു. അന്ന് Saudi സര്‍ക്കാരില്‍നിന്ന് ഇതിനായി ലാദന്‍ മാസപ്പടി പറ്റിയിരുന്നു കോടികളുടെ ആസ്ഥിയുള്ള ലാദന്‍ സോവിയറ്റ് യൂനിയനിലെ ബോസന്‍ എന്ന കൊച്ചുഗ്രാമത്തിലേയ്ക്ക് (ഇന്നത്തെ കസാക്കിസ്ഥാന്‍) സൌദിയില്‍ നിന്ന് യുവാക്കളെ ഇറക്കുമതി ചെയ്യുത് അല്‍ ക്വയദ എന്ന സമ്രാജ്യം സൃഷ്ടിച്ചു..
വിശ്വാസികള്‍ക്ക് വിസയില്ലാതെ മക്കയിലും മദിനയിലും സന്ദര്‍ശനമനുവദിക്കണമെന്ന ലിബിയന്‍ പ്രസിഡെന്റ് ഖദ്ദാഫിയുടെ ആവിശ്യം തള്ളിയ സൌദിയെ ഒറ്റപ്പെടുത്തുവാന്‍ ആരുംതയ്യാറയില്ല കാരണം ചെകുത്താന് കൂട്ട് പിശാച്ച് (അമേരിക്ക).
എല്ലാമറിഞ്ഞിട്ടും അമേരിക്ക 'പെട്രോള്‍' എന്ന മാസ്മരികതയില്‍ മൌനം പൂണ്ടു.. വേള്‍ഡ് ട്രേഡ് സെന്റര്‍ തരിപ്പണമാക്കിയതില്‍ ഇരുപതില്‍ പതിനാറും സൌദി പൌരന്‍മാര്‍. റിയാദില്‍ നിന്ന് 500.k.m.വടക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന അല്‍ ഖസിം എന്ന സ്ഥലം തീവ്രവാദത്തിന്റെ ശക്തികേന്ദ്രം ഇവിടെ നിന്നാണ് തീവ്രവാദത്തിന്റെ ബിരുദം കഴിഞ്ഞു ലോകത്തിന്റെ നാനഭാഗങളിലേയ്ക്ക് തീവ്രവാദികള്‍ ആക്രമത്തിനായി എത്തുന്നത്.
പതിനാലാം നൂറ്റാണ്ടില്‍ പേര്‍ഷ്യയുമായിയുള്ള യുദ്ധത്തില്‍ സൌദി സഹായിച്ച ബാബികളെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ്` കാടന്‍ നിയമങള്‍ നടപ്പിലാക്കിയത് (നൌഷാദ് എന്ന മലയാളിയെ കണ്ണ് കുത്തിപ്പൊട്ടിക്കാന്‍ വിധിച്ച കേടതി അതിനുദാഹരണമാണ്) അങിനെ ബാബിസം അവിടെ കത്തിജ്വലിച്ചു അന്നു ഇന്നു .
ലോകത്തിലെ മനുഷ്യസ്നേഹികളായ എല്ലാമുസ്ലിം പുരേഗിതന്‍മാര്‍ എത്തിര്‍ക്കുമ്പോഴും അവിടെ ബാബിസമെന്ന ഗുണ്ടായിസം തേര്‍വാഴ്ച നടത്തുകയാണ് .യൂറേപ്പ്ക്കാരെ അന്ധമായി ആരധിക്കുന്ന ഇവര്‍ ബൂര്‍ഷാ താടിവളര്‍ത്തിയും അമേരിക്കന്‍ ഫുഡും, എം ടിവിയും ജീവിതത്തിന്റെ ഒരു ഭാഗമായി മാറ്റിയിരിക്കുകയാണ്...
അല്ലയോ ബുഷ് -? ജനാധിപത്യമെന്നാല്‍ സാമൂഹ്യ, സാമ്പത്തികരംഗങ്ങളില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന തുല്യ അവകാശമാണെന്നും ഏകാധിപത്യ മെന്നാല്‍ ഫാസിസമാണെന്നു സമയം കിട്ടുമ്പോള്‍ സൌദി രാജാവിന് പറഞ്ഞ് മനസ്സിലാക്കികൊടുക്കണം
Sunday, November 4, 2007
കാരാട്ടിന്റെ ചൈന സ്നേഹം
ഇന്ത്യയെ എന്നു അസ്ഥിരപ്പെടുത്തുവാന്‍ ശ്രമിക്കുന്ന ചൈനയോടുള്ള കാരാട്ടിന്റെ സ്നേഹം കമ്യൂണിസത്തിന്റേയും അപ്പുറമല്ലേ? അവര്‍ ചൈനയുടെ ചാര സംഘടനയുമായി ബന്ധമുണ്ടോ എന്നത് രഹസ്യമായി അന്വേഷിക്കണം ഇന്ത്യയുടെ നാശകാണുവാനാഗ്രഹികുന്നത് പാകിസ്തനേക്കാള്‍ ചൈനയാണന്നത് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്.പാകിസ്ഥാന് ചൈന ആയൂധം വാരികോരികൊടുക്കുന്നത് പാകിസ്ഥാനിലെ സഖാകളെ കണ്ടിട്ടല്ല മറിച്ച് പാക്കിസ്ഥാനെ മുന്‍നിര്‍ത്തി ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തകര്‍ക്കനാണ് കാശ്‌മീരി തീവ്രവാദികളക്കാള്‍ അപകടകരമാണ് ഇപ്പോള്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ക്കാര്‍.
ചൈന പാകിസ്താന്‍ സംയുക്തമായി ബലൂചിസ്ഥാനിലെ ഗ്വാദറില്‍ നിര്‍മ്മാണം തുടങിയ തുറമുഖം പാക്ക് കടലുടുക്കില്‍ ചൈനയുടെ ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യമാണ് കാരാണം ഏഷ്യയിലെ എറ്റവും വലിയ നാവികസേനയായ ഇന്ത്യയെ തുരങ്കംവെയ്ക്കുക എന്നത് ചൈനയുടെ എക്കാലത്തെയുമൊരാഗ്രഹമാണ്. പാക്ക് കടലുടുക്കില്‍ ചൈന ആധിപത്യം സ്ഥാപിച്ചാല്‍ പിന്നെ ഇന്ത്യയുടെ ഗതിതന്നെ അപകടമായിതീരും മഗോളിയന്‍ റൈസിലുള്ളവരെ വിശ്വസിച്ചത്` ചരിത്രപരമായ വിഡ്ഡിത്തമെന്ന് വീണ്ടും കമ്യൂണിസ്റ്റ്ക്കാരുടെ മാനിഫെസ്റ്റോയില്‍ എഴിതുവയ്കേണ്ടിവരും
Wednesday, October 24, 2007
ജോക്ക് ഓഫ് ദിസ് വീക്ക്
Tuesday, October 23, 2007
ചൈനയില്‍ കമ്യൂണിസം പുതിയ രൂപത്തില്‍
ചൈനയിലെ കമ്യൂണിസ്‌റ്റ്‌കാര്‍ ഇനിമുതല്‍ ക്ഷേത്രങളില്‍ പൂജ നടത്തുവാന്‍ പതിനേഴാം പാര്‍ട്ടി കോണ്‍ഗ്രസ് പച്ചകൊടി കാണിച്ചിരിക്കുകയാണ് . കോടിശ്വരന്‍മാരെ പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് നല്‍ക്കികൊണ്ടു മുതലാളിയില്ലാതെ ഒരു തൊഴിലാളിയുമുണ്ടാവില്ല എന്ന ബേസിക് തിയറി നടപ്പിലാക്കിയിരിക്കുകയാണ്.തായ്‌വാനെ ഉരുക്കുമുഷ്ടികൊണ്ടു എന്നും ഭീഷണിപെടുത്തുന്ന ചൈന അവിടുത്തെ മാറ്റം കണ്ടുകൊണ്ടായിരിക്കണം ഇങനെ ഒരു തീരുമാനത്തിന് മുതിര്‍ന്നത് ജീവിതത്തിന്റെ പകുതി ഭാഗവം പ്രവാസ ജീവിതം നയിച്ച പല ചൈനകാര്‍ക്ക് ഇത് ഒരു സന്തോഷ വാര്‍ത്തയാണ് .കാരണം സ്വന്തം മണ്ണില്‍ മത സ്വാതന്ത്ര്യം നഷ്ടപെട്ട സമൂഹമാണ് അവര്‍
ഇന്നത്തെ ചിന്താവിഷയം
വെറുക്കപെട്ടവന്‍ ഹാരിസിന് ഇനി പാര്‍ട്ടി മെമ്പര്‍ഷിപ്പ് കൊടുകുമോ?
വിജയദശമിനാളില്‍ കൈരളിചാനലില്‍ ആദ്യാക്ഷരം കുറിക്കാന്‍ എത്തിയ പലകുട്ടികളും ഹരിശ്രി എന്നതിന് പകരം യേശു,അള്ളാ, അയ്യപ്പാ എന്നാണ് കുറിച്ചത് അങനെ സെകുലറിസം ഊട്ടിയുറപ്പിച്ചു കൈരളി ചാനല്‍ കേരളത്തില്‍ മാതൃകയായിരിക്കുകയാണ്
Monday, October 22, 2007
കണ്ണുള്ളവര്‍ കാണട്ടെ..
അത്രയ്ക്കും മടുത്തു ഈ സമൂഹത്തിനോട് ,ക്യൂബയേയും ചൈനയേയും മനസ്സില്‍ എന്നും ധ്യാനിച്ച് ചെങ്കൊടിയുമായി നടക്കുന്ന ഒരു പറ്റം പാര്‍ക്കിന്‍സണ്‍സ് പിടിപ്പെട്ട ആളുകളെ കാണുമ്പോള്‍ സഹതാപമാണ് എനിയ്ക്ക് ... ചെ" എന്ന വ്യക്തിയ്ക് വേണ്ടി (വിപ്ലവത്തിന്റെ പേരും പറഞ്ഞു നിരപരധികളെ കൊന്നൊടിക്കിയ ഒരു മഹാന്‍) കേരളത്തില്‍ പ്രകടനവും പൊതുയോഗവും നടത്തുമ്പോള്‍ .. ഈ ആളുകള്‍ അദ്ധ്വനിച്ചു നാല് കാശുണ്ടക്കിയെങ്കില്‍ എനിക്ക് പ്രവാസ ജീവിതം ഒഴിവാക്കമായിരുന്നു. കരാണം കേരളത്തില്‍ സമരമുഖമില്ലാത്ത കമ്പനികള്‍ വളരുമായിരുന്നു . പിന്നെ ഉത്തരാധുനികതയെ കുറിച്ചു എനിയ്ക് എന്നും പറയാനില്ല
Sunday, October 21, 2007
ചങ്കുറുപ്പുള്ളവര്‍ മാത്രം വായിക്കുക
codebase=http://active.macromedia.com/flash2/cabs/swflash.cab#version=4,0,0,0
id="promo"
width="1000"
height="200">
quality="high"
width="600"
height="100"
type="application/x-shockwave-flash"
pluginspage="http://www.macromedia.com/shockwave/download/index.cgi?P1_Prod_Version=ShockwaveFlash">
പതിനാറാം പാര്‍ട്ടി സമ്മേളനം നടത്തിയാല്‍ കേരളത്തില്‍ വികസനം നടമാടുമോ?
ചെ"യുടെ ഫോട്ടോയില്‍ മാലയണിഞ്ഞാല്‍ കേരളത്തിലെ പട്ടിണിമാറുമോ?
മമ്മൂട്ടി ഗുജറാത്തില്‍ പോയാല്‍ അവിടെ ഡി.വൈ.എഫ്.ഐ. വളരുമോ?
പിണറായി വാ തൊറന്നാല്‍ സമധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുമോ?
സീതാറാം യെച്ചൂരി തലകുത്തിനിന്നാല്‍ കേന്ദ്ര മന്ത്രിസഭ നിലംപൊത്തുമോ?
എന്റെ കേരളം എത്ര സുന്ദരം" എന്ന് പാടിയാല്‍ കേരളം ഫെന്‍റ്റാസ്‌റ്റികാകുമോ?
നുണ്ണ പറഞ്ഞാല്‍ കരുണകരനാകുമോ?
രാത്രി സൂര്യനുദിച്ചാല്‍ കോണ്‍ഗ്രസ്‌ക്കാര്‍ ബി.ജെ.പി.ക്കാരാകുമോ?
കുറുക്കന്‍ കരഞ്ഞാല്‍ നേരം വെളുക്കുമോ?
ഗുണ്ടായിസം കാണിച്ചാല്‍ പിണറായിയാകുമോ?
സമദൂരം സിദ്ധാതം പഠിച്ചാല്‍ നാരായണ പണിക്കരാകുമോ?
Saturday, October 20, 2007
മനോരമയും മലയാളികളും
Wednesday, October 17, 2007
അപ്പോള്‍ കാണുന്നവനെ അപ്പ എന്നുവിളികുന്ന ബേസിക് തിയറി
പൊയില്‍ക്കാവ് ഇവിടെയാണ് ഞാന്‍ എന്ന അവതാരം പഠിച്ചതും വളര്‍ന്നതും ഒരു കാര്യം ഞാന്‍ പറയുവാന്‍ മറന്നു ഇവിടെ പഠിക്കുന്ന സമയത്ത് എല്ലാസമരത്തിനും ഞാന്‍ മുന്‍പന്തിയിലുണ്ടാവുമായിരുന്നു. എന്നെ അറിയാത്തവര്‍ നാട്ടില്‍ ചുരുക്കം...പഠിക്കുവാന്‍ മടിയാനായിരുന്നു അത്കൊണ്ടു പ്രതീക്ഷ ഒന്നിനും കൊടുത്തില്ല ഇങ്ങിനെ ജീവിക്കണം അത്രമാത്രം... കോഴിക്കോട് പഠിക്കുന്ന സമയത്ത് രാഷട്രീയം വീണ്ടും എന്നെ പിന്തുടരുവാന്‍ തുടങ്ങി............. കമ്യൂണിസത്തിനോടുള്ള അറപും വെറുപും കാരണം ഞാന്‍ പതുക്കെ രാഷട്രിയത്തിന്റെ ബാലപാഠം പഠിച്ചു തുടങ്ങി... രാഷട്രീയം ഒരു മുതലകണ്ണീരില്‍ വിരിഞ്ഞ ചെമ്പരത്തിപൂവാണന്ന് എനിക്ക് വൈകതെ മനസ്സിലായി.. ചരിത്രത്തിന്റെ നാഴികകുടം തല്ലിത്തകര്‍ത്ത്കൊണ്ടും സത്യത്തെ പച്ചയായി നക്കികൊന്നും കാലം കടന്ന്പോക്കുമ്പോള്‍ ,എനിക്ക് ഭീതിയുടെ നിഴല്‍ പാടുകള്‍ സമ്മാനിച്ച നമ്മുടെ ഭരണകര്‍ത്താക്കന്‍മാര്‍ ചരിത്രത്തെ പച്ചയായി കുഴിച്ചുമൂടി. ഇന്ത്യന്‍ ജനത സത്യ ചരിത്രം അറിയതെ ഇന്നും ഇവിടെ ജീവിക്കുന്നു.... ഫ്രീടം അറ്റ് മിഡ്‌നൈറ്റ്. എന്ന പുസ്തകം ഇന്ത്യന്‍ ചരിത്രത്തിനുമേല്‍ അവസാന ആണ്ണിയും അടിച്ചിറക്കി..അങ്ങനെ ഇന്ത്യന്‍ ചരിത്രത്തെ ഒരു അഭിസാരികയാക്കി കാലം മുന്നോട്ട് കുതിച്ചു.. ഇന്ത്യന്‍ ജനതയോടു നീതിപുലര്‍താത്ത കമ്യൂണിസം കേരളത്തിലും ബംഗളിലും തഴച്ചുവളര്‍ന്നു ചരിത്രത്തിന്‍മേല്‍ അവര്‍ സംഹാരതാഢവമാടി. കാലത്തിന് കടിഞ്ഞാണ്‍പൊട്ടി കമ്യുണിസവും ഗുണ്ടായിസവും ഒരു അച്ചുതണ്ടായി മാറി (സിങ്കൂരില്‍ നടന്നത് ഓര്‍മ്മിക്കുമല്ലോ?)പ്രതികരിക്കുന്നവനെ നാസികളാക്കിയും ഫാസിസിറ്റ്കളാക്കിയും മുദ്രകുത്തി.സാമ്പത്തിക ഭദ്രതയെ തകിടം മറിച്ചു,പാഠപുസ്തകങ്ങളില്‍ വിപ്ളവം നടമാടി സര്‍ക്കാര്‍ ഓഫിസ്സുകളില്‍ മൈക്രൊസോഫ്റ്റിനെ ഒഴിവാക്കി പകരം ലിനക്സ് കയറിപറ്റി. ഇന്ത്യ ചൈന യുദ്ധത്തില്‍ പോലും ചൈനയ്ക്ക് അവര്‍ ജയ് വിളിച്ചു. വിനീത കോട്ടായി എന്ന പാവം സ്ത്രീയെ പട്ടിണിയിലാക്കികൊണ്ടു അവര്‍ കണ്ണൂരില്‍ വിപ്ളവമാഘോഷിച്ചു, മദനിയെയും ഗാന്ധിജിയെയും ഒരു തുലാസില്‍ അവര്‍ തൂക്കി (ഇ എം എസ് നടത്തിയ പ്രസ്ഥാവന) മുംബൈ കലാപം അന്വേഷിച്ച ശ്രീകൃഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് അന്നത്തെ മഹാരാഷ്ട്ര സര്‍ക്കാര്‍ തള്ളിയപ്പോള്‍ ഒരു പ്രകടനം പോലും നടതാത്ത കമ്യൂണിസ്റ്റ്കാര്‍ സാദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ കേരളത്തില്‍ അവര്‍ ഹര്‍ത്താല്‍ നടത്തി ഭൂലോകത്തെ ചിരിപ്പിച്ചു.. അങ്ങനെ എല്ലാതരത്തിലും അപ്പോള്‍ കാണുന്നവനെ അപ്പ എന്നുവിളികുന്ന ബേസിക് തിയറിയുമായി ഇന്ത്യന്‍ ജനതയെ മാറി മാറി അവര്‍ പരിഹസിച്ചു.. ലോകത്തില്‍ ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വരുന്ന ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രി സഭ ഇ എം എസ് മന്ത്രി സഭയാണന്നു പറഞ്ഞു ചരിത്രത്തെ വികൃതമാക്കി (ഗയാന എന്ന രാജ്യം കമ്യൂണിസ്റ്റ്കാര്‍ മറന്നു) കുളികാതെയും ഉറങ്ങതെയുമുള്ള ചുണ്ടില്‍ എപ്പേോഴു എരിയുന്ന ബീഡിയുമായി നടക്കുന്ന ഒരു പറ്റം ബുദ്ധിജീവികളെ സൃഷ്ടിച്ചും കൊന്നും ചെങ്കൊടി ഇവിടെ പാറി.... അങ്ങനെ കമ്യൂണിസ്റ്റ്കാര്‍ ചരിത്രത്തെ കശാപുനടത്തി. യഥാര്‍ത്ത ചരിത്രം നമ്മള്‍ ഇന്ത്യന്‍സ് പഠിച്ചിരുന്നുവെങ്കില്‍ കമ്യൂണിസം ഇവിടെ കാണില്ലായിരുന്നു. ഇനി എനിയ്ക്ക് വയ്യ ഒരുപാട് എഴുതുവാനുണ്ട്... പക്ഷേ ഒരു കാര്യം രാണ്ടാം ലോകമഹായുദ്ധം നടന്നില്ലായിരുന്നുവെങ്കില്‍ ഇവിടെ ചരിത്ര ഇത്ര വികൃതമാവില്ലായിരുന്നു ഇന്ത്യന്‍ വിഭജനത്തിന്റെ സത്യം നമ്മള്‍ അറിയുമായിരുന്നു. ഞാന്‍ സത്യം തേടി പലയിടത്തും അലിഞ്ഞു... കുന്തം പോയാല്‍ കുടത്തിലും നോക്കണം എന്നല്ലെ പ്രമാണം അത്കൊണ്ടു ഞാന്‍ ഇന്ത്യന്‍ ചരിത്രം എവിടെയെങ്കിലും മറഞ്ഞുകിടക്കുയാണങ്കില്‍ പുറത്തുകൊണ്ടുവരണം എന്ന അണ്‍ബാലന്‍സ് തിയറിയെ വിശ്വസിച്ചുകൊണ്ടു പല താളുകളിലും കോബ്‌സെര്‍ച്ച് നടത്തി ഒടുവില്‍ പരാജിതനായി മടങ്ങി. എന്തുകൊണ്ടു ഇന്ത്യന്‍ ചരിത്രത്തെ കുഴിചുമൂടി? അത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിജയമായിരുന്നോ? അതോ പരാജയമോ?