Wednesday, October 24, 2007
ജോക്ക് ഓഫ് ദിസ് വീക്ക്
നമ്മുടെ പിണറായിയുടെ മുഖത്ത് ഒന്നു സൂക്ഷിച്ചു നോക്കു.. എന്ത് ഐശ്വര്യമാണ് ആ മുഖത്ത് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും വാക്കുകള്‍ മാത്രം ഉരുവിടുന്ന ആ മഹാന്‍ നമ്മുടെ മാത്രം ഒരു ഭാഗ്യമല്ലെ? അദ്ദേഹത്തിന്റെ ന്യൂനപക്ഷങളോടുള്ള 'ആ' സമീപനം എങനെയാണ് ഞാന്‍ വര്‍ണ്ണിക്കുക? കേരളത്തില്‍ സമാധാനവും ഐശ്വര്യവും ഇതുപോലെ നടപ്പിലാക്കുവാന്‍ ആര്‍ക്കാണ് കഴിയുക!ഒരു രാഷ്ട്രിയകാരന് ഇത്ര സമാധാനപ്രിയനാകുവന്‍ പറ്റുമോ? പക്ഷേ. പി.ബി.പറയുന്നു ഇത്ര സമാധാനം പാടില്ല എന്നാണ്` അത് കൊണ്ടാണ് ഒരുമാസം പി.ബി.അദ്ദേഹത്തെ പുറത്താക്കിയത് ,എങ്കിലും പങ്കിലും ഒന്നുമില്ല ഇദ്ദേഹത്തിന്റെ മകനെ വിദേശത്ത് ഉപരിപഠനം നടത്തുകയാണെങ്കിലും കേരളത്തില്‍ ഇതിനെതിരെ പലരും പറഞ്ഞു നടന്നു കേരളത്തില്‍ വിദ്യഭ്യാസ സ്ഥാപനങളില്‍ സമരം ആഹ്വാനം നടത്തുന്ന ഇദ്ദേഹം സ്വന്തം മകനെ വിദേശത്ത് ` പഠിക്കുവാന്‍ പറഞ്ഞയിച്ചിരിക്കുകയാണാന്ന്. ഇത് ശത്രുകള്‍ പറയുന്നതല്ലെ.. അവര്‍ പറയട്ടെ കാരണം സത്യമെന്താണന്ന് പിണറായിക്കും ദൈവത്തിനും മാത്രമല്ല പിന്നെ പലര്‍ക്കുമറിയാം (പതിനേഴാം പാര്‍ട്ടി കോണ്‍ഗ്രസ് ദൈവ വിശ്വാസമാവാം എന്ന് പറഞ്ഞിരിക്കുകയാണ് അത് കൊണ്ടാണ് ദൈവത്തിന്റെ പേരു ഇവിടെ സൂചിപ്പിച്ചത്) ഇനി മകനെ കുറിച്ച്.... സത്യത്തില്‍ മകന് ഇവിടെ കാലാവസ്ഥ പറ്റുന്നില്ല എന്ന് ഡോ. ഫാരിസ് പറഞ്ഞത് കാരണമാണ് ഇങനെ ഒരു തീരുമാനമെടുത്തത് . മകന്‍ വിദേശത്ത്തന്നെ പഠിക്കട്ടെ. എന്തയാലും അടുത്തതവണ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം പിണറായിയ്ക്ക് തന്നെ എന്ന് പറയപെടുന്നു.സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് സുധാകരനെയും പരിഗണികണമെന്ന് ദേവസ്വം ബോര്‍ഡ് ആവിശ്യപെടാന്‍ സാധ്യതയുണ്ട്..
Subscribe to:
Post Comments (Atom)
1 comment:
നന്നായിരിക്കുന്നു
Post a Comment