Wednesday, October 17, 2007

അപ്പോള്‍ കാണുന്നവനെ അപ്പ എന്നുവിളികുന്ന ബേസിക്‌ തിയറി


പൊയില്‍ക്കാവ്‌ ഇവിടെയാണ്‌ ഞാന്‍ എന്ന അവതാരം പഠിച്ചതും വളര്‍ന്നതും ഒരു കാര്യം ഞാന്‍ പറയുവാന്‍ മറന്നു ഇവിടെ പഠിക്കുന്ന സമയത്ത്‌ എല്ലാസമരത്തിനും ഞാന്‍ മുന്‍പന്തിയിലുണ്ടാവുമായിരുന്നു. എന്നെ അറിയാത്തവര്‍ നാട്ടില്‍ ചുരുക്കം...പഠിക്കുവാന്‍ മടിയാനായിരുന്നു അത്കൊണ്ടു പ്രതീക്ഷ ഒന്നിനും കൊടുത്തില്ല ഇങ്ങിനെ ജീവിക്കണം അത്രമാത്രം... കോഴിക്കോട്‌ പഠിക്കുന്ന സമയത്ത്‌ രാഷട്രീയം വീണ്ടും എന്നെ പിന്തുടരുവാന്‍ തുടങ്ങി............. കമ്യൂണിസത്തിനോടുള്ള അറപും വെറുപും കാരണം ഞാന്‍ പതുക്കെ രാഷട്രിയത്തിന്റെ ബാലപാഠം പഠിച്ചു തുടങ്ങി... രാഷട്രീയം ഒരു മുതലകണ്ണീരില്‍ വിരിഞ്ഞ ചെമ്പരത്തിപൂവാണന്ന്‌ എനിക്ക്‌ വൈകതെ മനസ്സിലായി.. ചരിത്രത്തിന്റെ നാഴികകുടം തല്ലിത്തകര്‍ത്ത്കൊണ്ടും സത്യത്തെ പച്ചയായി നക്കികൊന്നും കാലം കടന്ന്പോക്കുമ്പോള്‍ ,എനിക്ക്‌ ഭീതിയുടെ നിഴല്‍ പാടുകള്‍ സമ്മാനിച്ച നമ്മുടെ ഭരണകര്‍ത്താക്കന്‍മാര്‍ ചരിത്രത്തെ പച്ചയായി കുഴിച്ചുമൂടി. ഇന്ത്യന്‍ ജനത സത്യ ചരിത്രം അറിയതെ ഇന്നും ഇവിടെ ജീവിക്കുന്നു.... ഫ്രീടം അറ്റ്‌ മിഡ്‌നൈറ്റ്‌. എന്ന പുസ്തകം ഇന്ത്യന്‍ ചരിത്രത്തിനുമേല്‍ അവസാന ആണ്ണിയും അടിച്ചിറക്കി..അങ്ങനെ ഇന്ത്യന്‍ ചരിത്രത്തെ ഒരു അഭിസാരികയാക്കി കാലം മുന്നോട്ട്‌ കുതിച്ചു.. ഇന്ത്യന്‍ ജനതയോടു നീതിപുലര്‍താത്ത കമ്യൂണിസം കേരളത്തിലും ബംഗളിലും തഴച്ചുവളര്‍ന്നു ചരിത്രത്തിന്‍മേല്‍ അവര്‍ സംഹാരതാഢവമാടി. കാലത്തിന്‌ കടിഞ്ഞാണ്‍പൊട്ടി കമ്യുണിസവും ഗുണ്ടായിസവും ഒരു അച്ചുതണ്ടായി മാറി (സിങ്കൂരില്‍ നടന്നത്‌ ഓര്‍മ്മിക്കുമല്ലോ?)പ്രതികരിക്കുന്നവനെ നാസികളാക്കിയും ഫാസിസിറ്റ്കളാക്കിയും മുദ്രകുത്തി.സാമ്പത്തിക ഭദ്രതയെ തകിടം മറിച്ചു,പാഠപുസ്തകങ്ങളില്‍ വിപ്ളവം നടമാടി സര്‍ക്കാര്‍ ഓഫിസ്സുകളില്‍ മൈക്രൊസോഫ്റ്റിനെ ഒഴിവാക്കി പകരം ലിനക്സ്‌ കയറിപറ്റി. ഇന്ത്യ ചൈന യുദ്ധത്തില്‍ പോലും ചൈനയ്ക്ക്‌ അവര്‍ ജയ്‌ വിളിച്ചു. വിനീത കോട്ടായി എന്ന പാവം സ്ത്രീയെ പട്ടിണിയിലാക്കികൊണ്ടു അവര്‍ കണ്ണൂരില്‍ വിപ്ളവമാഘോഷിച്ചു, മദനിയെയും ഗാന്ധിജിയെയും ഒരു തുലാസില്‍ അവര്‍ തൂക്കി (ഇ എം എസ്‌ നടത്തിയ പ്രസ്ഥാവന) മുംബൈ കലാപം അന്വേഷിച്ച ശ്രീകൃഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ അന്നത്തെ മഹാരാഷ്ട്ര സര്‍ക്കാര്‍ തള്ളിയപ്പോള്‍ ഒരു പ്രകടനം പോലും നടതാത്ത കമ്യൂണിസ്റ്റ്കാര്‍ സാദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ കേരളത്തില്‍ അവര്‍ ഹര്‍ത്താല്‍ നടത്തി ഭൂലോകത്തെ ചിരിപ്പിച്ചു.. അങ്ങനെ എല്ലാതരത്തിലും അപ്പോള്‍ കാണുന്നവനെ അപ്പ എന്നുവിളികുന്ന ബേസിക്‌ തിയറിയുമായി ഇന്ത്യന്‍ ജനതയെ മാറി മാറി അവര്‍ പരിഹസിച്ചു.. ലോകത്തില്‍ ബാലറ്റ്‌ പേപ്പറിലൂടെ അധികാരത്തില്‍ വരുന്ന ആദ്യത്തെ കമ്യൂണിസ്റ്റ്‌ മന്ത്രി സഭ ഇ എം എസ്‌ മന്ത്രി സഭയാണന്നു പറഞ്ഞു ചരിത്രത്തെ വികൃതമാക്കി (ഗയാന എന്ന രാജ്യം കമ്യൂണിസ്റ്റ്കാര്‍ മറന്നു) കുളികാതെയും ഉറങ്ങതെയുമുള്ള ചുണ്ടില്‍ എപ്പേോഴു എരിയുന്ന ബീഡിയുമായി നടക്കുന്ന ഒരു പറ്റം ബുദ്ധിജീവികളെ സൃഷ്ടിച്ചും കൊന്നും ചെങ്കൊടി ഇവിടെ പാറി.... അങ്ങനെ കമ്യൂണിസ്റ്റ്കാര്‍ ചരിത്രത്തെ കശാപുനടത്തി. യഥാര്‍ത്ത ചരിത്രം നമ്മള്‍ ഇന്ത്യന്‍സ്‌ പഠിച്ചിരുന്നുവെങ്കില്‍ കമ്യൂണിസം ഇവിടെ കാണില്ലായിരുന്നു. ഇനി എനിയ്ക്ക്‌ വയ്യ ഒരുപാട്‌ എഴുതുവാനുണ്ട്‌... പക്ഷേ ഒരു കാര്യം രാണ്ടാം ലോകമഹായുദ്ധം നടന്നില്ലായിരുന്നുവെങ്കില്‍ ഇവിടെ ചരിത്ര ഇത്ര വികൃതമാവില്ലായിരുന്നു ഇന്ത്യന്‍ വിഭജനത്തിന്റെ സത്യം നമ്മള്‍ അറിയുമായിരുന്നു. ഞാന്‍ സത്യം തേടി പലയിടത്തും അലിഞ്ഞു... കുന്തം പോയാല്‍ കുടത്തിലും നോക്കണം എന്നല്ലെ പ്രമാണം അത്കൊണ്ടു ഞാന്‍ ഇന്ത്യന്‍ ചരിത്രം എവിടെയെങ്കിലും മറഞ്ഞുകിടക്കുയാണങ്കില്‍ പുറത്തുകൊണ്ടുവരണം എന്ന അണ്‍ബാലന്‍സ്‌ തിയറിയെ വിശ്വസിച്ചുകൊണ്ടു പല താളുകളിലും കോബ്‌സെര്‍ച്ച്‌ നടത്തി ഒടുവില്‍ പരാജിതനായി മടങ്ങി. എന്തുകൊണ്ടു ഇന്ത്യന്‍ ചരിത്രത്തെ കുഴിചുമൂടി? അത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിജയമായിരുന്നോ? അതോ പരാജയമോ?

5 comments:

Unknown said...

സ്വതന്ത്രമായ ചിന്തയും മുന്‍‌വിധികളില്ലാത്ത സത്യാന്വേഷണവും നല്ലതാണ് !

ശെഫി said...

പോസ്റ്റിന്റെ തലക്കെട്ടുൊ മലയാളത്തിലാക്കികൂടെ?

ശ്രീരാജ്‌ കെ. മേലൂര്‍ said...

alla ishtaa thalayku nalla sukhamille ?

Anivar said...

സര്‍ക്കാര്‍ ഓഫിസ്സുകളില്‍ മൈക്രൊസോഫ്റ്റിനെ ഒഴിവാക്കി പകരം ഗ്നു/ലിനക്സ്‌ കയറിപറ്റി എന്നതിനെ ഒരു നെഗറ്റീവ് ടോണില്‍ കാണുന്നതെന്തിനാണ്? അത് നല്ലോരു കാര്യമല്ലേ, പിന്നെ കമ്മ്യൂണിസവും സ്വതന്ത്ര സോഫ്റ്റ്‌വെയറും തമ്മില്‍ വല്യേ ബന്ധമൊന്നൂല്ല്യ. സിപിഎമ്മിനു മനസ്സിലാവാത്തതൊന്നും കേരളത്തില്‍ വരേണ്ട എന്ന അവരുടെ പിടിവാശി പല നല്ല മൂവ്മെന്റുകളേയും കേരളത്തില്‍ വളരുന്നതില്‍ നിന്നും തടഞ്ഞിട്ടുണ്ട്,. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സിപിഎമ്മിലൂടെയല്ല വന്നതും സിപിഎമ്മിലൂടെയല്ല വളര്‍ന്നതും, അത് അതിന്റെ നിലപാടുകളിലൂടെയും മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകളുടെ മികവുകൊണ്ടുമാണ്. സിപിഎം അതിനെ സപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെങ്കില്‍ അതവര്‍ മനസ്സിലാക്കിയ ഒരു നല്ല കാര്യം മാത്രമാണ്. അനിവര്‍

Anonymous said...

Mashe thankalkku ee ezhuthu onnu nirthamo...

Search