Thursday, January 3, 2008

അസുര വ്യൂഹം

ഗുജറാത്തിലും ഹിമാചലിലും കാഹളത്തിന്റെ തുടക്കമായി.
എല്ലാം തുടങി കഴിഞ്ഞു.........
പോരാളികളെ തെരഞ്ഞെടുക്കുവാന്‍ തുടങി.........

കേന്ദ്രത്തില്‍ അടുത്ത അഞ്ചുവര്‍ഷത്തെ രാജക്കന്‍മാരെ വാഴിക്കാനുള്ള ആരവങള്‍ തുടങി...
പട്ടാഭിഷേകം വരെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇനി മറ്റുകാര്യങളില്ല..

അടുത്ത തെരഞ്ഞെടുപ്പിനെക്കുറിച്ച്‌ ഒരു വിശകലനമാണ്‌ ഇവിടെ .
ഇവന്‍ ആര്‌ ? ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച്‌ കോബ്‌സെര്‍ച്ച്‌ നടത്താന്‍ എന്ന്‌ പലരും ചേദിക്കുമെങ്കിലും (വിന്‍സ്‌ ചേദിച്ചാല്‍ അത്‌ ഞാന്‍ ക്ഷമിക്കും ,കാരണം ഭ്രാന്തന്‍ ചിന്തകള്‍ക്ക്‌ മറുപടി പറയുവാന്‍ ആഗ്രഹമില്ല) എനിയ്ക്ക്‌ അതില്‍ ഒരു ആയതിയുമില്ല..
ഇനി എനിയ്ക്ക് പറയുവാനുള്ള കാര്യങള്‍ ഞാന്‍ ഇവിടെ പറയും പറഞ്ഞിരിക്കും.

ഇവിടെ അഞ്ചരക്കണ്ടിമാരുടെ യുക്തിവാദമില്ല, ചിത്രകാരന്‍മാരുടെ ദൈവനിന്ദയില്ല (ഇത്‌ ഏത്‌ ചിത്രകാരന്‍ എന്ന്‌ തോന്നിയേക്കാം ബ്ലോഗിലെ ചിത്രകാരനയാലും, മാധുരി ദീക്ഷ്തിന്റെ പിറകെ വാലാട്ടി നടക്കുന്ന ചിത്രകാരനയാലും കാര്യം രണ്ടുപേരുടെ ജോലി ഒന്നുതന്നെ. )

കോണ്‍ഗ്രസിന്റെ ഭരണകാലത്തെ നേട്ടം

1) 2005-ന്‌ ശേഷം ഇന്ത്യയുടെ സമ്പത്തിക വളര്‍ച്ച മന്ദഗതിലായി.

2) കര്‍ഷകരുടെ കൂട്ട ആത്‌മഹത്യ.

3) അമേരിക്കയുമായുള്ള ആണവക്കരാറിനെ പന്തം കണ്ട പെരുച്ചായിപ്പോലെ കോണ്‍ഗ്രസുക്കാരും കമ്യൂണിസ്റ്റുകാരും നോക്കി നില്‍ക്കുകയും അവസാനം ചൈനയ്ക്ക്‌ വേണ്ടി ഇടതുമുന്നണി തുണിപ്പൊക്കി കാണിച്ചപ്പോള്‍ അതില്‍ മയങി വിഴുകയ്യും ഈ ഭാഗ്യം കാണുവനുള്ള അവസരം വീണ്ടും കിട്ടണേ.. എന്ന പ്രതീക്ഷയില്‍ കരുണാകര ഗുരുവും കൂട്ടരും തറവാട്ടിലേയ്ക്ക്‌ വന്നതും കോണ്‍ഗ്രസിന്റെ ഭരണ നേട്ടം തന്നെ.
4) ഒറീസയില്‍ ക്രൈസ്തവ മിഷനറിമാര്‍ പട്ടിണിയ്ക്ക്‌ പകരം പുതിയ നിയമം വിതരണം നടത്തിയതും (മത പരിവര്‍ത്തനം ) കോണ്‍ഗ്രസിന്റെ നേട്ടമായികാണം.

5) ചൈനയെ ഏഷ്യയിലെ മൃഗീയ ശക്തിയാക്കുവനുള്ള ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ആഗ്രഹം " നീ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക "എന്ന ബൈബിള്‍ വചനം നടപ്പിലാക്കി നികൃഷ്ടജീവികള്‍ എന്ന പദം മാവോസൂക്തത്തിലെ പതിനാലാം വചനമാക്കിയത്‌ ഇന്ത്യ ഭരണകൂടത്തിന്റെ വിജയമായി കാണം.

എന്നതാ........... ഇങനെ വായില്‍തോന്നിയ രീതിയില്‍ വിമര്‍ശിക്കാന്‍ മാത്രം പ്രവീണ്‍ പ്രായപൂര്‍ത്തിയായോ?

ഇനി എന്റെ പ്രായപൂര്‍ത്തിയറിയുവാന്‍ ആഗ്രഹമുള്ളവര്‍ നടരാജകൃതികള്‍ ആയിരംവട്ടം പാടിയാല്‍ മതിയാവും അഥവാ വിപ്ലവഗാനം ദിവസവും മൂന്ന്‌ നേരംപാടുക.

1 comment:

Praveenpoil said...

എന്നതാ........... ഇങനെ വായില്‍തോന്നിയ രീതിയില്‍ വിമര്‍ശിക്കാന്‍ മാത്രം പ്രവീണ്‍ പ്രായപൂര്‍ത്തിയായോ?

ഇനി എന്റെ പ്രായപൂര്‍ത്തിയറിയുവാന്‍ ആഗ്രഹമുള്ളവര്‍ നടരാജകൃതികള്‍ ആയിരംവട്ടം പാടിയാല്‍ മതിയാവും അഥവാ വിപ്ലവഗാനം ദിവസവും മൂന്ന്‌ നേരംപാടുക.

Search