റ്റാറ്റയുടെ പുതിയ "നാനോ കാര്‍" ഇന്ത്യന്‍ സമൂഹത്തിന് അഭിമാന നിമിഷമാണ്, ലോകത്തിലെ നാലായിരത്തില്‍പരം മാധ്യമങളില്‍ വളരെ പ്രാധാന്യത്തോട് കൂടി ഈ വാര്‍ത്ത വന്നു എന്നത് തന്നെ ഇന്ത്യയുടെ പുതിയ വ്യവസായ പുരോഗമനത്തെ ലോകം ഉറ്റുനോക്കുന്നു എന്നതിന്റെ മകുടോദാഹരണമാണ്.
625 cc എന്‍ജിനും നാലുപേര്‍ക്ക് യാത്രചെയ്യാവുന്നതുമായ ഈ നാനോ ഇന്ത്യയുടെ മാറ്റത്തിന്റെ തുടക്കമായി കരുതാം. സിങ്കൂരിലെ ജനങളെ ബലികഴിച്ച ബംഗാള്‍ സര്‍ക്കാരിന്റെ മുത്തലാളിത്ത സമീപനമാണ് പുതിയ ടാറ്റയുടെ കാര്‍. ഇതിന് ബംഗാള്‍ സര്‍ക്കാരിനോട് ടാറ്റ ഗ്രൂപ്പ് നന്ദി രേഖപ്പെടുത്തുകയുണ്ടായി.
മൂലധന വ്യവസ്ഥകളെ അംഗീകരിക്കയും അതുപോലെ തള്ളിപറയുകയും സമ്പന്ന വര്‍ഗ്ഗ ഉടായിപ്പുകളുടെ കൌഢൂര്യം താങി നിര്‍ത്തുകയുചെയ്യുന്ന ഏത് തരം നെറികെട്ട രാഷ്ട്രീയവും കളിക്കുവാന്‍ ഒരു മടിയുമില്ലാത്ത പ്രസ്ഥാനമാണ് "ഇടത്‌പക്ഷക്കാര്‍"
സിങ്കൂരിലെ ദരിദ്ര നാരയണന്‍മാരെ, പൂര്‍ണ്ണ ദാരിദ്രത്തിലേയ്ക്ക് തള്ളി അവരെ നാട് കടത്തിയും സമ്പന്ന സമൂഹത്തിന്റെ ദല്ലാള്‍മാരായി മാറിയും മാനിഫെസ്റ്റോയെ വ്യഭിചരിച്ചും, പട്ടികള്‍ മൂത്രമെഴിക്കുന്നപോല........., കാണുന്ന സ്ഥലത്ത് പാര്‍ട്ടി സമ്മേളനവും ഏരീയാ സമ്മേളനവും നടത്തിയും. ഇന്ത്യന്‍ ദരിദ്ര നാരായണമാരുടെ മുഖത്ത് നോക്കി ഇടത് പ്രസ്‌ഥാനങള്‍ പരിഹസിക്കുവാന്‍ തുടങിയിട്ട് വര്‍ഷം ഒരു പാടായി.
ഇന്നലെ നടന്ന ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ പിണറായി വാചാലനായത്. പോളണ്ടിനെക്കുറിച്ചായിരുന്നു , "ഉക്രൈനിലും ,പോളണ്ടിലും എന്ത് സംഭവിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം, ഈ പ്രസംഗം വീക്ഷിച്ചവരാവട്ടെ, ആലപ്പുഴയിലെ പാവം കര്‍ഷക തൊഴിലാളികളും കള്ള് ചെത്ത് തൊഴിലാളികളും, ഈ പാവം മനുഷ്യരോട് എന്തിനിത്ര ക്രൂരത?
ഇനി പോളണ്ടില്‍ കമ്യൂണിസ്റ്റ് പ്രസ്‌ഥാനങളെ വത്തിക്കാന്‍ "മാമോദിസം" ചെയ്യുതെങ്കില്‍ അതിന് അമേരിക്കയെ എന്തിന്ന് കുറ്റപ്പെടുത്തണം ? ഉക്രൈനിലും, യുഗോസ്ലോവ്യയിലും ഇടത് പ്രസ്ഥാനങളുടെ ദാരുണമായ അന്ത്യത്തിന് കാരണം സോഷ്യലിസത്തിന്റെ കഴിവ്‌കേടാണ്. നാണവും മാനവുമില്ലാത്ത പ്രസ്ഥാനമാണ് കമ്യൂണിസമെന്നത് ഏഷ്യയില്‍ മാത്രമല്ല യുറോപ്പിലും തെളിയിച്ചതാണ്, NATO, എന്ന സംഘടന രൂപം കൊള്ളുവാനുണ്ടായ കാരണം, കമ്യൂണിസ്റ്റ് രാജ്യങളുടെ ഭീഷണിയെ നേരിടനാണ്. അല്ലാതെ "അല്‍ ഖയ്‌ദയെ" നേരിടാനല്ല, ഈ പ്രസ്ഥാനത്തില്‍ ഞങളെയും അംഗങളാക്കണമെന്ന് അമേരിക്കയോട് യാചിച്ചത് ഹ്യുണ്ടായുടെ ചെയര്‍മാന്‍ പ്രസിഡെന്റാവാന്‍ പോവുന്ന "വടക്കെന്‍ കെറിയയല്ല!, മറിച്ച് നിങള്‍ വിപ്ലവ ഗാനം പാടുകയും സോഷ്യലിസത്തിന്റെ പതിനെട്ട് കളരിയിലും വിജയഭേരി മുഴക്കുകയും ചെയ്യുത സാക്ഷാല്‍ റഷ്യയായിരുന്നു.
ഇനി വത്തിക്കാനെക്കുറിച്ച് സോഷ്യലിസത്തെ പച്ചയായി നക്കി കൊന്ന ഒരു മഗോളിയന്‍ റൈസ് സമൂഹമായിരുന്നു വത്തിക്കാന്‍ . അവിടെ സോഷ്യലിസം തേനും പാലുമൊഴുക്കി എന്ന പിണറായിയുടെ പ്രസ്ഥാവന, കേരളത്തിലെ ജനങള്‍ ഇപ്പോഴും ഭൂപരിഷ്കരണ നടപ്പിലാക്കിയ കാലഘടത്തിലാണ് ജീവിക്കുന്നത് എന്ന അദ്ദേഹത്തിന്റെ തോന്നലാണ്.
ഇനി വത്തിക്കാന്‍ എന്ന് ഉച്ചരിക്കുവാന്‍ ഇടത് പ്രസ്ഥാനങള്‍ക്ക് കഴിയില്ല കാരണം സോഷ്യലിസം അവിടെ വംശ നാശം നേരിടുകയാണ്.
(ഇനി പ്രവീണിന് വിമര്‍ശിക്കുവാന്‍ പ്രായമായില്ല എന്ന് പറയുന്നവര്‍ ,വിമര്‍ശിക്കാനുള്ള വയസ്സ് എത്രയാണെന്ന് പറയണം, അല്ലങ്കില്‍ മിണ്ടാതിരിക്കുക.)
No comments:
Post a Comment