Sunday, February 10, 2008

ഇടയലേഖനം

ഗ്രഹാം സ്റ്റെയിനിയും കുടുംബത്തെയും ചുട്ടുകൊന്നപ്പോഴോ,തൃശ്ശൂരിലെ ചിയ്യാരം സ്വദേശി റാഫേല്‍ പാലിയേക്കര എന്ന സലേഷ്യന്‍ വൈദികനെ ഇംഫാലില്‍ തീവ്രവാദികള്‍ വധിച്ചപ്പോഴോ, കാന്യസ്ത്രീകളെ ബലാല്‍ത്സംഗത്തിനിരയാക്കിയപ്പോഴോ , ഒരു ഇടയലേഖനവും നാം കണ്ടില്ല.
എന്നാല്‍ മയക്കുമരന്നുക്കച്ചവടം കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ കച്ചവടമായ വിദ്യാഭ്യാസക്കച്ചവട രംഗത്ത്‌ സമൂഹ്യനീതി കൊണ്ടുവരാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെ ഇടയലേഖനങളുടെ ഒരു പ്രളയം തന്നെ നാം കണ്ടു..

ഇന്ന്‌ കോട്ടയത്ത്‌ നടക്കുന്ന CPM സംസ്ഥാന സമ്മേളനം പാലയിലെ അച്ചായന്മാര്‍ എങനെ വിലയിരുത്തുമെന്ന്‌ കാത്തിരുന്നു കാണാം
അച്ചയാന്മാരെ അച്ചയന്‍മാരായിതന്നെ കാണണം. തിരുരങാടിയില്‍ (മലപ്പുറം) എ.കെ.ആന്റണിയെ വന്‍ ഭൂരീപക്ഷത്തില്‍ വിജയപ്പിച്ച ജനങള്‍ ഭൂരീപക്ഷവും മുസ്ലീം സമുദായത്തില്‍പ്പെട്ടവരാണന്ന കാര്യം നാം വിസ്മരിച്ചുകൂട.മറിച്ച്‌ കുഞ്ഞാലികുട്ടിയോ, മുനീറോ, കോട്ടയത്തവിടയെങിലും മത്സരിച്ചാല്‍ കെട്ടിവച്ച പണം ലഭിക്കുമോ? വര്‍ഗ്ഗസ്നേഹമത്രയ്ക്കുണ്ട്‌.

വിദ്യാഭ്യാസത്തിന്റെ വിഷയം വരുമ്പോള്‍ ഇവര്‍ കൃസ്തുവിനെ മറക്കുന്നു എന്തിന്‌ സന്ന്യാസം സ്വീകരിച്ചപ്പോള്‍ എടുത്ത വ്രതം മറക്കുന്നു. അതുകൊണ്ടാണല്ലോ മുന്‍ മുഖ്യമന്ത്രിയായ എ.കെ ആന്റണിയില്‍ നിന്ന്‌ രണ്ട്‌ സ്വാശ്രയ കോളേജ്‌ സമം ഒരു സര്‍ക്കാര്‍ കോളേജ്‌ എന്ന വാക്കാല്‍ കരാറില്‍ പകുതി സീറ്റ് സര്‍ക്കാരിനെന്ന ധാരണയില്‍ കോളേജുകള്‍ക്ക്‌ അംഗീകാരം വാങിയിട്ട്‌ അതിനെതിരെ കോടതില്‍ പോയത്‌. തൊലികട്ടി അപാരം തന്നെ.

അധഃസ്ഥിതര്‍ക്ക്‌ സീറ്റ്` കൊടുക്കേണ്ടത്‌ ഞങളുടെ ചുമതലയല്ല .ഞങള്‍ അതിനല്ല വമ്പിച്ച പണം മുടക്കി സ്വദേശത്ത്‌ കോളേജ്‌ സ്ഥാപിച്ചത്‌. ആര്‌ പണംമുടക്കി ..?
വിദേശ ഫണ്ടിംങ്‌ ഏജന്‍സികളില്‍ നിന്ന്‌ കേരളത്തിലെ പാവപ്പെട്ട ജനങളുടെ പേര്‌ പറഞ്ഞു കോടികള്‍ വാങി അവര്‍ക്ക്‌ സീറ്റ് നിഷേധിക്കുന്ന പരട്ട പാതിരിമാര്‍ ഇതും പറയും ഇതിന്റെ അപ്പുറവും പറയും.

കടലില്ലാത്ത കാഞ്ഞിരപ്പള്ളി രൂപത സുനാമിയുടെ പേരില്‍ വിദേശത്ത്‌ നിന്ന്‌ എത്ര കോടി പിരിച്ചു? ഈ പണമെവിടെ?
ഈ പാതിരിമാര്‍ ക്രൈസ്തവര്‍തന്നയാണോ? എങ്കില്‍ ഇവര്‍ മാര്‍പാപ്പയുടെ വാക്കുകള്‍ അംഗീകരിക്കണം. മാര്‍പാപ്പയെടുക്കുന്ന വിശ്വാസം സംബന്ധിച്ച വലിയ കാര്യങളെങ്കിലും ഇടയലേഖനം ഇറക്കി വിശ്വാസിക്കളെ അറിയിച്ചുകൂടെ ? വിശുദ്ധ ഗീര്‍വര്‍ഗ്ഗിസിനേയും,വി.ഫിലോമിന തുടങിയവരെയും കാല്പാനിക കഥപാത്രങളാണെന്നു കണ്ട മാര്‍പാപ്പ വിശുദ്ധരുടെ ലിസ്റ്റില്‍ നിന്ന്‌ പേരു വെട്ടിയ വിവരം ഇടയലേഖനം ഇറക്കി വിശ്വാസികളെ അറിയിക്കാത്ത പാതിരിമാര്‍ ഈ വിശുദ്ധരുടെ തിരുനാളുകള്‍ ആഘോഷിക്കുന്നത്‌ മാര്‍പാപ്പയെ അനുസരിക്കുന്നില്ല എന്നതല്ലേ യാഥാര്‍ത്ഥ്യം ?
ഇപ്പോഴത്തെ ഇടയലേഖനം വിദ്യാഭ്യാസക്കച്ചവടത്തിന്‌ വേണ്ടി മാത്രം...കച്ചവടത്വരയുടെ ദുഷ്‌പ്രവണതകളുമായി സഭ മുന്നോട് സഞ്ചരിക്കട്ടെ..

7 comments:

ഒരു “ദേശാഭിമാനി” said...

ഒരു സംശയമാണേ, അറിയാവുന്നവര്‍ ഒന്നു പറഞ്ഞു തന്നാല്‍ നന്ദി പറയാം!“പട്ടം കിട്ടിയിട്ടാണോ കച്ചവടം പഠിക്കുന്നതു അതോ, കച്ചവടം പഠിച്ചിട്ടാണോ പട്ടം കിട്ടുന്നതു?” -

ശ്രീവല്ലഭന്‍. said...

"ഗ്രഹാം സ്റ്റെയിനിയും കുടുംബത്തെയും ചുട്ടുകൊന്നപ്പോഴോ,തൃശ്ശൂരിലെ ചിയ്യാരം സ്വദേശി റാഫേല്‍ പാലിയേക്കര എന്ന സലേഷ്യന്‍ വൈദികനെ ഇംഫാലില്‍ തീവ്രവാദികള്‍ വധിച്ചപ്പോഴോ, കാന്യസ്ത്രീകളെ ബലാല്‍ത്സംഗത്തിനിരയാക്കിയപ്പോഴോ , ഒരു ഇടയലേഖനവും നാം കണ്ടില്ല."

വളരെ നല്ല observation. ഇതുപോലെ സമയമെടുത്തു പോസ്ടിട്ടാല്‍ നല്ല ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം....

Richard Nasil said...

തകര്‍ത്തു... പുലിതന്നെ പുപ്പുലി

siva // ശിവ said...

good post....thanks....

അപ്പു ആദ്യാക്ഷരി said...

അവസരോചിതമായ പോസ്റ്റ്. “വിദ്യാഭ്യാസത്തിന്റെ വിഷയം വരുമ്പോള്‍ ഇവര്‍ കൃസ്തുവിനെ മറക്കുന്നു എന്തിന്‌ സന്ന്യാസം സ്വീകരിച്ചപ്പോള്‍ എടുത്ത വ്രതം മറക്കുന്നു..” വിദ്യാഭ്യാസത്തിന്റെ വിഷയം മാത്രമല്ല, കച്ചവടം ബിസിനസ് സംബന്ധമായ എന്തു വിഷയങ്ങള്‍ വരുമ്പോളും ഇവര്‍ ക്രിസ്തുവിനെ മറക്കുന്നു. രാഷ്രീയത്തിലിറങ്ങുന്നു, തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനായി ഇടയലേഖനങ്ങള്‍ ഇറക്കുന്നു. ഒരു സമൂഹത്തിന്റെ ആത്മീയ കാര്യങ്ങള്‍ മാത്രം ശ്രദ്ധിക്കേണ്ട ഒരു മതം, ഭൌതികകാര്യങ്ങളില്‍കൂടി ഇടപെടുമ്പോള്‍ ഉണ്ടായ ഈ ദുഃസ്ഥിതി ഏറ്റവും വെറുക്കപ്പെടേണ്ട ഒന്നു തന്നെ. ക്രിസ്ത്യന്‍ സഭകള്‍ പലത് കേരളത്തിലുണ്ടെങ്കിലും ഒന്നിനു പുറകേ ഒന്നായി ഈ ഇടയലേഖനങ്ങള്‍ സര്‍ക്കാരിനെതിരെ എഴുതുന്നതി കത്തോലിക്കാ മെത്രാന്മാര്‍ കണിക്കുന്ന ഈ വ്യഗ്രത അപലപനീയം തന്നെ. (കേള്‍ക്കുന്നവര്‍ക്ക് ഈ ഇടയലേഖനങ്ങളെല്ലാം എല്ലാ ക്രിസ്ത്യന്‍ പള്ളികളിലും വായിക്കും എന്നു തോന്നുന്നെങ്കിലും അതല്ല വാസ്തവം).പക്ഷേ ഈ ലേഖനങ്ങള്‍ കേട്ട് അപ്പാടെ അതുപോലെ നുസരിക്കുന്നവര്‍ തങ്ങളുടെ സഭയില്‍ത്തന്നെ എത്രപേരുണ്ടെന്ന് ഈ മെത്രാന്മാര്‍ ഒന്നു ചിന്തിക്കുന്നത് നല്ലതായിരിക്കും. കഷ്ടം തന്നെ ഈ വ്യവസ്ഥിതി. ചീഞ്ഞുനാറുന്നു.

Ziya said...
This comment has been removed by the author.
Ziya said...

കൊള്ളാം, നല്ല ലേഖനം.
വിഷയത്തെ വൈകാരികമായി സമീപിച്ചു എന്നു തോന്നുമെങ്കിലും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ പ്രസക്തം തന്നെ.
എഴുത്ത് ഭാഷാപരമായി അല്‍പ്പം കൂടി മെച്ചപ്പെടേണ്ടതുണ്ടെന്ന് തോന്നുന്നു.
(എന്നെ തെറിവിളിക്കരുത്, പ്ലീസ്. :))

Search