പുതിയ വിവാദങള്‍ക്ക് തുടക്കം സൃഷ്ടിച്ചുകൊണ്ടാണ് രാജസ്ഥാന്‍ നിയസഭ ഒരു ബില്ലു പാസാക്കിയിരിക്കുന്നത് പേര് "മതസ്വാതന്ത്ര്യ ബില്ല് "പ്രതിപക്ഷ എം.എല്‍.എമാര്‍ പ്രതിഷേധിച്ച് അസംബ്ലിയില്‍ നിന്ന് ഇറങിപ്പോയ വേളയില്‍ ശബ്ദവോട്ടെടുപ്പോടെയാണ് ബില്ല് പാസാക്കിയത്. പല ന്യൂനപക്ഷ സംരക്ഷകരും മാധ്യമങളും പുതിയ ബില്ലിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.
വളരെ വ്യക്തമായി പറഞ്ഞാല്‍ ക്രൈസ്തവ മിഷനറിമാരുടെ മത പരിവര്‍ത്തനത്തെ തടയുടുകയാണ് ബില്ലിന്റെ യഥാര്‍ഥ ലക്ഷ്യം.
സി.പി.എമ്മിന്റെ പ്രതികരണം : ആര്‍.എസ്. എസിന്റെ ഭൂരിപക്ഷ കാവി അജണ്ട നടപ്പിലാക്കുവാന്‍ ശ്രമം.
കോണ്‍ഗ്രസ് :പുതിയ ബില്ല് സുപ്രീകോടതി വിരുദ്ധം (സുപ്രീകോടതി വിരുദ്ധമല്ലെങ്കില്‍ കോണ്‍ഗ്രസിന് ബില്ലിനെ എത്തിര്‍ക്കില്ലേ ? )
ഏതായാലും "പാമ്പുകടിച്ചവനെ കോളകുടിപ്പിച്ച " അവസ്ഥയിലാണ് ഇപ്പോള്‍ ക്രൈസ്തവ മിഷനറിമാര്‍
മത പരിവര്‍ത്തനം നടത്തുന്ന മിഷനറിമാരുടെ സ്വത്തുവഹകള്‍ പിടിച്ചെടുക്കാന്‍ ഈ ബില്ല് അധികാരികള്‍ക്ക് അവകാശം നല്‍കുന്നുണ്ട്.
മതപരിവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ അതിന്റെ യഥാര്‍ഥ കാരണം കണ്ടെത്തണമെന്നു പറയുന്നവര്‍ ക്രൈസ്തവ മിഷനറിമാരുടെ അപ്പവും വീഞ്ഞു നുകരുന്നവരാണ്.
കടുത്ത ജാതി വിവേചനവും പാര്‍ശ്വവത്കരണവുമാണ് ചില ഹൈന്ദവ
വിഭാഗങുടെ മതമാറ്റം എന്ന കണ്ടുപിടിത്തം ഹൈന്ദവ സമൂഹത്തിന്റെ ഉത്മൂലനം ആഗ്രഹിക്കുന്നവരുടെയും.
പണവും കള്ളും നല്‍കി ദരിദ്രസമൂഹത്തിന്റെ ആത്മാഭിമാനത്തെ അധിക്ഷേപിച്ചും അവരുടെ സ്വന്തം സാംസ്കാരത്തെ നിര്‍വ്വീര്യമാക്കിയും അവരെ മതം മാറ്റുന്ന ക്രൈസ്തവ മിഷനറി പ്രവര്‍ത്തനത്തെ ന്യായികരിക്കുകയും ഹിന്ദുമതത്തിന്റെ ജാതി വിവേചനമായും അതിനെ ചിത്രീകരിക്കയും ചെയ്യുന്നവര്‍ സ്വന്തം അസഹിഷുണത മറ്റുള്ളവരെ തുറന്നു കാണിക്കുകയാണ്
സ്വന്തം മതത്തിലേയ്ക്ക് ഒരു കുഞ്ഞാടിനെ കിട്ടിയാല്‍ സ്വര്‍ഗ്ഗരാജ്യത്ത് പച്ചപരവതാനിയില്‍ കിടന്നുറുങാം എന്ന അന്ധകാരത്തില്‍ വിശ്വസിച്ചു കഴിയുന്ന പാവം മിഷനറിമരെ നിങള്‍ മനസ്സിലാകാത്ത ഒരു ചരിത്രം ഈ നാട്ടിലുണ്ട് . ബുദ്ധന്റെ വഴിയെ നിങളും ?
11 comments:
സ്വന്തം മതത്തിലേയ്ക്ക് ഒരു കുഞ്ഞാടിനെ കിട്ടിയാല്‍ സ്വര്‍ഗ്ഗരാജ്യത്ത് പച്ചപരവതാനിയില്‍ കിടന്നുറുങാം എന്ന അന്ധകാരത്തില്‍ വിശ്വസിച്ചു കഴിയുന്ന പാവം മിഷനറിമരെ നിങള്‍ മനസ്സിലാകാത്ത ഒരു ചരിത്രം ഈ നാട്ടിലുണ്ട് . ബുദ്ധന്റെ വഴിയെ നിങളും ?
സഹോദര
എന്താണീ രാജ്യത്തിന്റെ ചരിത്രം
അതൊരു മതം മാറ്റത്തിന്റെകൂടി ചരിത്രം തന്നെയാണ്.
നിങ്ങള്‍ അഭിമാനിക്കുന്ന കാലടിക്കാരന്‍ നമ്പൂതിരി ബുദ്ധമതക്കാരെ മതം മാറ്റിയതിനെക്കുറിച്ച് കേട്ടിരിക്കുമല്ലോ?
നൂറുകണക്കിന് ബുദ്ധമതാനുയായികളെ പലായനം ചെയ്യിക്കുകയും അവരുടെ വിഹാരങ്ങല്‍ ഹിന്തുക്കള്‍ തട്ടിയെടുക്കുകയും ചെയ്തു.
എത്രയോ ഉദാഹരണങ്ങള്‍......കൊടുങ്ങല്ലൂര്‍.........
എത്രയോ ആദിവാസികളുടെ ദൈവങ്ങളെ ആട്ടിയോടിച്ചു.
എത്ര ദലിതരുടെ അമ്പലങ്ങളില്‍ നാട്ടിലെ കൊടികെട്ടിയ ഹിന്തുക്കള്‍ പോകാറുണ്ട്?.
ദൈവങ്ങളുടെ പട്ടികയില്‍ ഏതെങ്കിലും അവര്‍ണ്ണദൈവങ്ങള്‍ അവശേഷിക്കുന്നുണ്ടോ?
കുട്ടിച്ചത്തന്‍, മറുത,മുത്തപ്പന്‍,..........ഇവരെ എത്ര പൂണൂല്‍ ധാരികള്‍ അരാധിക്കാറുണ്ട്?
ഇവര്‍ ഹിന്തുക്കള്‍ക്ക് അസുര ദൈവങ്ങളല്ലേ?
ബ്രിട്ടീഷുകാര്‍ നാടുവിട്ടപ്പോള്‍ , പിക്കെ ഭരിക്കാന്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം വേണം. അപ്പോള്‍ ദളിതരും ആദിവാസികളും ഹിന്തുക്കളാണെന്ന് കണ്ടെത്തുകായിരുന്നു.
നായര്‍ക്കുതാഴെ യുള്ളവര്‍ അമ്പലത്തില്‍ പോകാന്‍ തുടങ്ങിയതില്‍പിന്നെ യാണെത്രേ നാടു മുടിയാന്‍ തുടങ്ങിയത്. ഒരു നായര്‍ പ്രമാണിയുടെ കണ്ടുപിടുത്തമാണിത്.
സംശയമുണ്ടെങ്കില്‍ ചരിത്രം ഒന്നു വായിച്ചുനോക്കുക.
ഒരു മാന്യസന്യാസിവര്യന്‍ ചെറുകോല്‍ പുഴയിലും ഇങ്ങനെ പ്രസംഗിക്കുന്നതു കേട്ടു.
എന്നണ് ഹിന്തുക്കള്‍ക്ക് ദളിതരേയും ആദിവാസികളേയും ഹിന്തുമതത്തില്‍ ചേര്‍ക്കണമെന്നു തോന്നിത്തുടങ്ങിയത്.
സഹോദരാ,
പൂണൂല്‍ ധാരികളില്‍ എത്രപേര്‍ അവര്‍ണ്ണ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ് നടത്താറുണ്ട്, എന്തിനേറെ പ്രാര്‍ത്ഥിക്കാന്‍ പോകാറുണ്ട്?
എന്നിട്ടിപ്പോള്‍ അവര്‍ണ്ണന്റെ യും ആദിവാസികളുടെയും മതം സംരക്ഷിക്കാന്‍ കുറേ തമ്പ്രാക്കള്‍ നെട്ടോട്ടമോടുകയാണ്.
അവരെ കുട്ടിച്ചാത്തന്‍, മറുത, ഒടിയന്‍ തുടങ്ങിയ ഞങ്ങളുടെ ദൈവങ്ങള്‍ രക്ഷിക്കട്ടേ....
പിന്നെ മാന്യ ഹിന്തുക്കള്‍ക്ക് എന്തുകൊണ്ട് മറ്റു മതങ്ങളില്‍ നിന്ന് ഇങ്ങോട്ട് ആളുകളെ ചേര്‍ത്തുകൂടാ?
നമ്മുടെ ആദി ശങ്കരന്‍ അതു ചെയ്തതാണല്ലോ?
ചരിത്രത്തില്‍ മറ്റൊരിക്കല്‍ അതുണ്ടായിട്ടുണ്ട്. ബംഗാളില്‍.
അന്ന് കുറേ പേരെ ഹിന്തുക്കളാക്കി. അപ്പോഴാണ് പ്രശ്നം പൊന്തിവന്നത്. മതം മാറിയവരെ ഏതു ജാതിയില്‍ പെടുത്തും?
ആര്യസമാജത്തില്‍ ചേര്‍ക്കാന്‍ ഒടുവില്‍ തീരുമാനമായി.
ദളിതനെ നായര്‍ ജാതിയില്‍ ചേര്‍ക്കാന്‍ എത്ര നായന്മാര്‍ തയ്യാറാകും.?
എത്ര നമ്പൂരിമാര്‍?
അതിനുള്ള വിശാല വീക്ഷണമുള്ളവര്‍ ഹിന്തുക്കളിലില്ല.
ദളിതരൊന്ന് രക്ഷപ്പെട്ടോട്ടെന്നു കരുതി സംവരണം തന്നപ്പോള്‍ അതിന് പാര പണീത കൂട്ടരാ.
ഓ. വിട്ടേക്ക് സാറേ.....
എവിടെങ്കിലും പോയി ജീവിക്കട്ടെ.
Mr.Praveen,
Majority of your blog posts are against christian missionaries.you are truly afraid of missionaries.. :-) ..you/your BJP cannot stop them.Even if the xtian population in india is only 2.4%, double will be mentally converted Xtians. Culture wont be sustained with force/laws, in course of time everything will be altered and stronger on will overcome the rest..
ബാബുരാജ്, നിങളുടെ അഭിപ്രായം എന്നെ അത്ഭുതപ്പെടുത്തുന്നു..
പിന്നെ മാന്യ ഹിന്തുക്കള്‍ക്ക് എന്തുകൊണ്ട് മറ്റു മതങ്ങളില്‍ നിന്ന് ഇങ്ങോട്ട് ആളുകളെ ചേര്‍ത്തുകൂടാ?
ഈ ചോദ്യം നിങളുടെ സങ്കുചിതമനോഭാവത്തെ തുറന്നുകാണിക്കുകയാണ് കാരണം എന്റെ കുട്ടിക്കാലം മുതല്‍ (കൊല്ലം ജില്ലയില്‍ ചവറ എന്ന സ്ഥലത്ത് ) ഞാന്‍ കണ്ടുവളര്‍ന്നത്` ഹൈന്ദവ സംസ്ക്കാരമായിരുന്നു. അവരുടെ സംസ്ക്കാരത്തെ ബഹുമാനിക്കുക എന്നതാണ് എന്റെ ആദ്യ കടമ
പണ്ട് എല്ലാ ഞാറഴ്ചയും പള്ളിയില്‍ പോകുമായിരുന്ന ഞാന്‍ അവിടെ നിന്ന് മനസ്സിലാക്കിയതും മറ്റുള്ളവരെ സ്നേഹിക്കുക എന്നതാണ്.
നിങള്‍ ഓര്‍ത്തുകാണും കഴിഞ്ഞ ക്രിസ്തുമസിന് ഡല്‍ഹിയിലെ ഒരു ക്ഷേത്രം അവിടുത്തെ ക്രിസ്ത്യാനിക്കള്‍ക്ക് ക്രിസ്തുമസ് ആഘോഷിക്കുവാന്‍ വിട്ടുകൊടുത്തത് , ഇത്രയും സന്മനസ്സ് മറ്റാര്‍ക്കാണുള്ളത് ?
മതപരിവര്‍ത്തനമല്ല മറ്റുമതങളോട് സ്നേഹമാണ് , ഒരു നേരത്തെ ആഹാരമാണ്. മദര്‍ തേരസയെപ്പോലെ അതാണ് മിഷനറി പ്രവര്‍ത്തനം
Mr . Sebastian,
നിങള്‍ കമന്റ് വായിച്ചപ്പോള്‍ താങള്‍ ഭീരുത്വത്തിന്റെ കാലാള്‍പടയുടെ ബ്രിഗെയിഡിയറാണന്ന സത്യം ലോകത്തോട് വിളിച്ചുകൂവുന്നത്പ്പോലെ എനിയ്ക്ക് അനുഭവപ്പെട്ടു
ആരുടെയും പ്രവര്‍ത്തനം നിര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല ബി.ജെ.പി.യുടെ കാര്യം എനിയ്ക്കറിയില്ല. അത് അവരോട് ചോദിക്കുക..
നിങളുടെ ഗോചരത്വം ജോസഫ് ഗിബിലിസിനെക്കാള്‍ മോശം
വീണ്ടും, വീണ്ടും ഓര്‍മ്മകളില്‍ വിടരുന്ന എന്റെ വാക്ക് ..... ബുദ്ധന്റെ വഴിയെ നിങളും ? ........
Hi Man,
You have just accumulated/reproduced others thought which we have been hearing for a long time.The so called bill is intented to stop conversion to Xtianity..Let them do it as it is upto them and they have the freedom to do( thnk God we are not living in Thaliban).About missionaries, they are committed and chosen for propagating their propaganda and let them do it and whoever wants to embrace Xtianity let them do.
But, see here the governing body is much feared abt missionaries.. :-) .
Then, I dont want to equate you to any third person from history as are unique and I respect you since you have the soul of Lord within you.The funny thing is that many people , including u are in a loop, dont know where u are going at wt u are aiming? Let christ save you.. Remember, india is not the private property of any ideology or belief..
ഹലോണ്‍ പ്രപോ,
ഇപ്പൊ നല്ല ഗ്ലാമറുണ്ട് ഈ ഫോട്ടോയ്ക്ക്,
പിന്നെ പോസ്റ്റിനെ പറ്റി,
ബി ജെ പി ഭരിക്കുന്ന രാജസ്ഥാനില്‍ നടക്കുന്നതെന്താണെന്ന് ശരിക്കും അറിഞ്ഞുകൊണ്ടാണോ ഈ പോസ്റ്റ് അതോ ചുമ്മാ കാടടിച്ചൊരു വെടിയോ?
പോസ്റ്റില്‍ തന്നെ പറയുന്നുണ്ടല്ലൊ മതം മാറ്റിയാല്‍ സ്വത്ത് കണ്ടുകെട്ടുമെന്ന് അതിനു മിഷണറിമാരെന്താ വിഘടന വാദികളോ രാജ്യദ്രോഹികളോ മറ്റോ ആണോ അവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ ?
, ഇന്‍ഡ്യന്‍ ഭരണഘടന ഇതിനെ പറ്റി എന്താണെന്ന് പറയുന്നതെന്ന് പ്രപോയ്ക്ക് അറിയാമോ എന്തോ?
റിച്ചര്‍ഡ് നാസില്‍ന്റെ അഭിപ്രായം കണ്ടതുകൊണ്ടാണ് ഈ മറുകുറി.
ഹിന്തുക്കള്‍ നാളെ മുതല്‍ മതപരിവര്‍ത്തനം നടത്തണമെന്ന് ഞാന്‍ അര്‍ത്ഥമാക്കിയില്ല.
മാന്യഹിന്തുക്കള്‍ക്ക് അതിനുള്ള കഴിവില്ല എന്ന് സൂചിപ്പിക്കുകയായിരുന്നു. അവരുടെ മതത്തിന്റെ സെറ്റപ്പിനുള്ളില്‍ അതു സാധ്യമല്ല.
മനുഷ്യനെ വേര്‍ത്തിരിച്ചും ശ്രേണീബദ്ധമായും കാണുന്ന ,ഹിന്തു മതമല്ലാതെ ,മറ്റൊരു മതവും ഈ ദുനിയാവിലില്ല. . അസമത്വം നിയമമായ ഒരു ഒരു വിചിത്ര മതം
പിന്നെ മതസംഹാര്‍ദ്ദത്തിന് ഞാന്‍ എതിരല്ല.
പ്രിയ സുഹൃദേ,
കൊള്ളാം നല്ല കണ്ടുപിടിത്തം.. "ബാബുരാജ് ഭഗവതി" എന്ന പേരില്‍ തന്നെ താങള്‍ ഒരു ന്യൂനപക്ഷക്കാരനാണന്ന നഗ്നസത്യം മറ്റുള്ളവരെ അറിയിക്കുന്നു. (സ്വന്തം പേരില്‍ വിമര്‍ശിക്കുക അതില്‍ ഒരു ആത്മാര്‍ത്ഥതയുണ്ടാവും )
മനുഷ്യനെ വേര്‍ത്തിരിച്ചും ശ്രേണീബദ്ധമായും കാണുന്ന ,ഹിന്ദു മതമല്ലാതെ ,മറ്റൊരു മതവും ഈ ദുനിയാവിലില്ല. . അസമത്വം നിയമമായ ഒരു ഒരു വിചിത്ര മതം,
ഇന്ത്യയില്‍ ഹിന്ദുമതത്തില്‍ മാത്രം കാണുന്ന ഒരു പ്രതിഭാസമാണ് ജാതീയ ചിന്ത എന്ന നിങളുടെ കണ്ടുപിടിത്തം ചരിത്രത്തെ വ്യഭിചരിക്കുന്നതിന് തുല്യം, ലാറ്റിനും,സിറിയയും, റോമനും തമ്മില്‍ തല്ലിയ ചരിത്രങള്‍ നമ്മള്‍ക്ക് സുപരിചിതം, ഷിയാമുസ്ലിമും,സുന്നികളും നടത്തിയ കലാപങളും നമ്മള്‍ക്ക് സുപരിചിതം പിന്നെ എന്തിന് നമ്മള്‍ സ്വന്തം പല്ലില്‍കുത്തി മറ്റുള്ളവരെ മണപ്പിക്കുന്നു.
My Richard,
My address is as follows
Baburaj bhagavathy
Bhagavathiparambil
Valapad
Trichur
Kerala
India.......
And I agree with u in one aspect.
The cast system was internalized by the minority religions in India, No doubt.
But ur reference about the existence of cast in religions outside India especially in Muslims and Christianity is completely wrong.
Yes, differentiation is there but it was not cast.
A fact agreed by anthropologists.
I can point out one difference, for ur information.
The so called cast system in Hindu religion is entirely endogamous.
This is same with the other religions in India such as Christianity, Islam, and Sikh....
But the categorization in Islam and Christianity out side India is
Not endogamous.
Post a Comment