ചെങ്ങറയിലെ ഹാരിസപ്ളന്റേഷന് പാട്ടത്തിനു കൊടുത്തിരുന്ന ഭൂമിയില്‍ ആദിവാസികള്‍ നടത്തിവരുന്ന സമരം വളരെ ഗൌരവമായി സര്‍ക്കാര്‍ കാണണം, വിദേശ ക്രൈസ്തവ മിഷണറിമാരുടെ ശക്തമായ സ്വാധീനം ഈ ഭൂസമരത്തിലുള്ളതായി സംശയിക്കണം.
ആദിവാസികളുടെ പേര് സമരക്കാര്‍ ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും സമരത്തില്‍ പേരിനുപോലും ആദിവാസികളില്ല. യഥാര്‍ഥത്തില്‍ ചെങ്ങറ എസ്റ്റേറ്റില്‍ സമരംചെയ്യുന്നവര്‍ വെറും ഉപകരണങ്ങള്‍ മാത്രമാണ്. വ്യാജമായ വാഗ്ദാനങ്ങള്‍ നല്കി അവരെ സമരത്തിലേക്ക് നിര്‍ബന്ധിച്ചിറക്കുകയായിരുന്നു.
സമരത്തില്‍ ആത്മഹത്യചെയ്താല്‍ കുടുംബത്തിന് രണ്ടുലക്ഷം രൂപ നല്‍കാമെന്ന് സാധുജന വിമോചന സംയുക്തവേദി പ്രസിഡന്റ് ളാഹ ഗോപാലന് വാഗ്ദാനംചെയ്തതായി വേദി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് കഴിഞ്ഞദിവസം രാജിവച്ച സരസ്വതി വെളിപ്പെടുത്തിയിട്ടുണ്ട്
ഈ സമരത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണം ,ബുദ്ധന്റെ ഫോട്ടോയില്‍ മാലയണിഞ്ഞും വിളക്കുതെളിയിച്ചുമാണ് സമരം നടത്തുന്നത് വലിയ ഒരു മതപരിവര്‍ത്തനം ഇവിടെ നടക്കുവാന്‍ സാധ്യത കൂടുതലാണ് , ഈ സമരത്തെ ബി.ജെ.പി പൂര്‍ണ്ണ പിന്തുണ നല്‍കിയിരിക്കുകയാണ്.
അല്ലയോ ബിജെപി. നിങള്‍ കോണ്‍ഗ്രസിന് പഠിക്കുകയാണോ? ചെങറയിലെ സമരകാരുടെ പിന്നിലെ 'കളികള്‍' മനസ്സിലാക്കുവാന്‍ നിങളുടെ പാര്‍ട്ടിയില്‍ ബുജികള്‍ മരിച്ചുപോയോ? അതോ മുകുന്ദന്റെ കൂടെ അവര്‍ ഹിമാലയത്തില്‍ സന്യാസത്തിനുപോയോ?
വിദേശ ക്രൈസ്തവ മിഷണറിമാരുടെ ' തരികിട ഗെയിം' മനസ്സിലാകൂവാന്‍ KTDC-യില്‍ പ്രസിഡെന്റ് സ്ഥാനത്ത് ഇരിക്കണമെന്നില്ല ,മി: ശ്രീധര്‍ നിങളും നിങളുടെ പാര്‍ട്ടിയും കേരളത്തില്‍ ഒരിക്കലും ക്രൈസ്തവ മിഷണറിമാരെ വിശ്വസിക്കരുത്,
അവരെ വിശ്വസിച്ചാല്‍ പോളണ്ടിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഗതിയാരിക്കും ഇന്ത്യയിലെ ബിജെപിയ്ക്കും എന്നോര്‍ത്താല്‍ കൊള്ളാം.
ചെങറയിലെ സമരക്കരെ ആദ്യം ബുദ്ധമത്തിലേയ്ക്കു മതം മാറ്റുക എന്ന ഹിഡന്‍ അജണ്ട നടപ്പിലാക്കുക, ബുദ്ധമതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിയാല്‍ ആരും എതിര്‍ക്കില്ല എന്ന സത്യം ഇതിന്റെ പിന്നിലുള്ളവര്‍ക്കറിയാം, പിന്നീട് ക്രൈസ്തവ മതത്തിലേയ്ക്കും..
ഈ സത്യം മനസ്സിലാക്കുവാന്‍ ബിജെപി തയ്യറാവണം,
9 comments:
ചെങറയിലെ സമരക്കരെ ആദ്യം ബുദ്ധമത്തിലേയ്ക്കു മതം മാറ്റുക എന്ന ഹിഡന്‍ അജണ്ട നടപ്പിലാക്കുക, ബുദ്ധമതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിയാല്‍ ആരും എതിര്‍ക്കില്ല എന്ന സത്യം ഇതിന്റെ പിന്നിലുള്ളവര്‍ക്കറിയാം, പിന്നീട് ക്രൈസ്തവ മതത്തിലേയ്ക്കും..
ഈ സത്യം മനസ്സിലാക്കുവാന്‍ ബിജെപി തയ്യറാവണം,
ഇടത്തു പക്ഷം സമരം ചെയ്താല്‍ അതു ന്യയത്തിനു മാത്രം !! ബാക്കിയുള്ളവര്‍ ചെയ്താല്‍ അതു ഹിഡന്‍ അജണ്ടകള്‍ ! താങ്കളുടെ കണ്ടു പിടുത്തങ്ങളും അനുമാനങ്ങളും നമ്പര്‍ വണ്‍
ഹായ്, സാജന് : ഇടതുപക്ഷം ഒരിക്കലും ന്യായത്തിനുവേണ്ടി സമരം ചെയ്യുതിട്ടില്ല , ഞാന്‍ ഇവിടെ ക്രൈസ്തവ മിഷണറിമാര്‍ നടത്തിവരുന്ന നേരും നെറിയുമില്ലാത്ത മതഭാന്തിനെക്കുറിച്ചാണ് സൂചിപ്പിച്ചത്,
ആസ്ത്രേലിയന്‍ മിഷണറിമാരും ഇന്തോനേഷ്യയിലെ ക്രൈസ്തവ സംഘടനകളും ചേര്‍ന്നു , ഈസ്റ്റ് തിമൂറില്‍ ഇതേ രീതിയില്‍ പല സമരങളും നടത്തിയിരുന്നും അവസാനം "ഈസ്റ്റ് തിമൂറിന്റെ വിഭജനം " വഴി ആസ്ത്രേലിയ മിഷണറിമാര്‍ തങളുടെ എക്കാലത്തെയും ആഗ്രഹം നിറവേറ്റുകയായിരുന്നു..
ആനയേയും, അണ്ണാനേയും തിരിച്ചറിയാത്ത ഇടതുപക്ഷം ചെങറയിലെ സംഭവം ഇതുവരെയും മനസ്സിലായിട്ടില്ല,
ഇനി മനസ്സില്ലാക്കുവാന് വര്‍ഷങള്‍ വേണ്ടി വരും, അന്ന് ചരിത്രപരമായ വിഡ്ഢിത്വം എന്നവര്‍ ഇതിനെ പറഞ്ഞുനടക്കും
ലോകചരിത്രം മതചരിത്രമെന്ന് വിശ്വസിക്കുന്നചിലരുടെ ചിന്തയാണിത്.
സമരങ്ങള്‍ വളര്‍ന്നു വരുന്നസമയത്ത് ഇത്തരം മുട്ടു ന്യയങ്ങള്‍ ഉന്നയിക്കുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണല്ലോ.
ചെങ്ങറ സമരത്തെ ഹിന്ദു തീവ്രവാദികള്‍ പിന്തുണച്ചത് അവരുടെ ബുദ്ധി കാശിക്കുപോയതുകൊണ്ടല്ല,തികച്ചും വോട്ട് ബാങ്ക് രാഷ്ടീയം. ഇതു മനസ്സിലാക്കാന്‍ ഐന്‍സ്റ്റീനു പഠിക്കണമെന്നില്ല.
ഈ രീതി മറ്റു പലയിടത്തും കാണാം. ഒരു ഉദാഹരണം.
അതിരപ്പള്ളി വൈദ്യുത നിലയത്തിനെതിരെയുള്ള സമരം. ഹിന്ദു തീവ്രവാദികള്‍ ഈ സമരത്തിനെ പിന്തുണക്കുന്നതും അതേ സമയം തങ്ങളുടെ ശക്തി കേന്ദ്രമായ ഗുജറാത്തില്‍ നര്‍മ്മദ സമരത്തെ തല്ലി ഒതുക്കുന്നതും രഹസ്യമൊന്നുമല്ലല്ലോ?
സമരമെന്നുപറഞ്ഞാല് തന്നെ വെടിവെച്ചുകൊല്ലുന്ന അവസ്ഥയാണല്ലോ മോഡിയുടെ ഗുജറാത്തില്‍?
അപ്പോള്‍ ഇതൊന്നും ആത്മാര്‍ത്ഥതയുള്ള കാര്യങ്ങളല്ല.
അതേ സമയം ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള സമരം നടക്കട്ടെ സുഹൃത്തേ.
അതിനെ മതവിശ്വാസവുമായി കൂട്ടിക്കെട്ടുന്നത്
സാധരണക്കാരുടെ സമരത്തോടുള്ള ഭയമാണ്.
അതൊരു കുലീനവര്‍ഗ്ഗ ആശയവുമാണ്
ബാബുരാജ്,
സാധാരണകാരന്റെ സമരത്തിനെ ഞാന്‍ എന്തിന് ഭയക്കണം ?
ലോകചരിത്രംഎന്നും മതത്തില്കലര്ന്നിട്ടേയുള്ളു..
സോവിയറ്റ് യൂനിയനിലും, പോളണ്ടിലും അത് നാം കണ്ടതാണ്
പിന്നെ ചെങറ സമരത്തെ നര്മ്മദയുവായി കൂട്ടികെട്ടുന്നത് ശരിയല്ല,
കാരണം നര്‍മ്മദ ഒരു രാജ്യത്തിന്റെ വികസനവും, ചെങറ, നാടിന്റെ ശാപവുമാണ് , ബാലിശമായ ചിന്താഗതികള്‍ ഒഴിവാക്കുക.
ചങ്ങാതി
ഞാന്‍ ചെങ്ങറ സമരത്തെയല്ല നര്‍മ്മദയുമായി കൂട്ടിക്കെട്ടിയത്. അതിരപ്പള്ളി സമരത്തെയാണ്.
അപ്രകാരം ചെയ്തതുതന്നെ ബി.ജെ.പി. യെ പോലുള്ള (തീര്‍ച്ചയായും മറ്റു ഭരണക്കാരും) വരുടെ ഇരട്ടത്താപ്പിനെ ഉദാഹരിക്കാനും.
പിന്നെ നര്‍മദ രാജ്യത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രശ്നമാണെങ്കില്‍ അതിരപ്പള്ളി ജലവൈദ്യുത പദ്ധതി വികസനമല്ലെന്നോ!!!!
നര്മ്മദക്കൊരു ന്യായം
അതിരപ്പള്ളിക്ക് മറ്റൊന്ന്!!
ചെങ്ങറയിലെ ഹാരിസപ്ളന്റേഷന് പാട്ടത്തിനു കൊടുത്തിരുന്ന ഭൂമിയില്‍ ആദിവാസികള്‍ നടത്തിവരുന്ന സമരം വളരെ ഗൌരവമായി സര്‍ക്കാര്‍ കാണണം, വിദേശ ക്രൈസ്തവ മിഷണറിമാരുടെ ശക്തമായ സ്വാധീനം ഈ ഭൂസമരത്തിലുള്ളതായി സംശയിക്കണം.
ഇങ്ങിനെ സംശയിക്കാന്‍ എന്തേങ്കിലും കാരണമുണ്ടോ?
സമരത്തില്‍ ആത്മഹത്യചെയ്താല്‍ കുടുംബത്തിന് രണ്ടുലക്ഷം രൂപ നല്‍കാമെന്ന് സാധുജന വിമോചന സംയുക്തവേദി പ്രസിഡന്റ് ളാഹ ഗോപാലന് വാഗ്ദാനംചെയ്തതായി വേദി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് കഴിഞ്ഞദിവസം രാജിവച്ച സരസ്വതി വെളിപ്പെടുത്തിയിട്ടുണ്ട്
വിദേശ ക്രൈസ്തവ മിഷണറിമാരുടെ സ്വാധീനം കൊണ്ടാണോയീ പ്രഖ്യാപനം ?
ചെങറയിലെ സമരക്കരെ ആദ്യം ബുദ്ധമത്തിലേയ്ക്കു മതം മാറ്റുക എന്ന ഹിഡന്‍ അജണ്ട നടപ്പിലാക്കുക...പിന്നീട് ക്രൈസ്തവ മതത്തിലേയ്ക്കും..
ഇങ്ങനെ സംശയിക്കാന്‍ എന്തേങ്കിലും കാരണം ? ഇതിനുമുമ്പും ക്രൈസ്തവ മിഷണറിമാര്‍ ഈ ' തരികിട ഗെയിം' കളിച്ചതായി എവിടെയെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ?
സുഹ്രത്തേ എതു മതത്തില്‍ ചേരണമെന്നുള്ളതു ഒരു വ്യക്തിയുടെ സ്വാതന്ത്രമാണ് അതിനു താങകള്‍ എന്തിനാണു വേവലതി കുട്ടുന്നതു.ദലിതനെ സംബ്ന്ദിച്ചിടത്തോളം അവന് ഒരു മതത്തിനെ്യും ഭാഗമായിരുന്നില്ല.ഭുമിക്കുവേണ്ടിയുള്ള അവരുടെ സമരം അനിവാര്യമാണു... ദയവായി എതുമതത്തില്‍ വിശ്യസികൂകയെന്ന മനുഷ്യ്ന്റെ സ്വാതന്ത്രത്തില്‍ കൈകടത്താതിരിക്കു..ഒരു ദലിതനെ സംബന്ദിച്ചിടത്തോളം എല്ലാ ഹിന്ദുമതം അവനെ മാറ്റി നിര്ത്തിയിട്ടെയുള്ളു. ഈ തലമുറ യിലെ ദലിതു യുവക്കളെ വെറും പാവയയികിട്ടു മെന്നു കരുതെണ്ട് .
രാജൂ പോള്‍
അബൂദാബീ.
Post a Comment