എല്ലാമതങളും സത്യത്തിന്റെയും നീതിയുടെയും വിരല്‍തുമ്പില്‍ സൃഷ്ടിക്കപ്പെട്ടവയാണന്ന സത്യം മനസ്സിലാവത്തവരുടെ മുഖപത്രമാണ് ,സൌദ്യയില്‍ നിന്ന് പുറത്തിറങുന്ന "മലയാളം ന്യൂസ് " എന്ന പത്രം .
വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും മറ്റു പ്രത്യായശാസ്ത്രങളില്‍ വിശ്വസിക്കുന്നവര്‍ക്കും സംഭാവിക്കാവുന്ന ചില അപകടങളിലേയ്ക്ക് നമ്മുടെ ശ്രദ്ധ തിരിക്കേണ്ടതുണ്ട്. ഒന്നാമത് ഈ വിശ്വാസങളും പ്രത്യായശാസ്ത്രങളും ആദര്‍ശപരമായും പ്രാമാണികമായും തത്ത്വചിന്താപരമായും ശരിയാണോ എന്നതിനേക്കാള്‍ പ്രയോഗികമായി അത് ചരിത്രത്തില്‍ എന്തു ധര്‍മ്മമാണ് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് വിശകലനം ചെയ്യപ്പെടേണ്ടത്.
മതം മതത്തില്‍ തന്നെ എന്താണ് എന്നതല്ല അത് ചരിത്രത്തില്‍ നിര്‍വ്വഹിക്കുന്ന സാമൂഹ്യധര്‍മ്മം എന്താണ് എന്നതാണ് ഈ വിമര്‍ശനത്തിന് വിഷയമാകുന്നത്. വിശ്വാസപ്രമാണങളുടെ ശരി തെറ്റുകളല്ല മറിച്ച് അവയുടെ ചരിത്രത്തിലെ പ്രായോഗികമായ ആവിഷ്കാര രൂപകള്‍ എന്തെല്ലാമാണ് എന്നതാണ് നമ്മുടെ ചിന്തയ്ക്ക് വിഷയമാകേണ്ടത്.
ഈ പത്രത്തിന്റെ മുഖപ്രസംഗങളില്‍ തികച്ചും ഹൈന്ദവ വിരുദ്ധ ലേഖനത്തെ പ്രോല്‍സാഹിപ്പിക്കുകയാണോ എന്നുപ്പോലും സംശയമുള്ളവയാക്കുന്നു.
സംഘപരിവാറിനെ വിമര്‍ശിക്കുവാന്‍ പത്രത്തിന് തികച്ചും സ്വാതന്ത്ര്യമുണ്ട് അത് ആ സംഘടനേയും മറ്റും മാത്രം, മറിച്ച് ഇന്ത്യന്‍ ജനതയെ അല്ലങ്കില്‍ നമ്മുടെ സമൂഹത്തെ വിമര്‍ശിക്കുവാന്‍ രാജ്യത്തോട് കൂറ്‌പുലര്‍ത്തുന്ന ഒരു പത്രത്തിനും സാധ്യമല്ല.
എല്ലാ മതങളോടും തുല്യമായ ബഹുമാനമായി നിര്‍വ്വച്ചിക്കപ്പെടുന്ന മതേതരത്വം ഒരു ജനതയുടെ സമധാനപരമായ ജീവിതം ഉറപ്പാക്കണമെങ്കില്‍ അത് പരസ്പരം ബഹുമാനത്തില്‍ അടിസ്ഥാനപ്പെട്ടതാകണം .
വ്യതസ്തതകളെ ഊതിവീര്‍പ്പിക്കുന്നതാവരുത്, മറിച്ച് സമാനതങളെ ആഘോഷിക്കുന്നതാകണം. മലയാള ന്യൂസ് എന്ന പത്രത്തിന്റെ അസഹിഷ്ണുത , സങ്കീര്‍ണമായ പ്രാത്യയശാസ്ത്രങളെയും വിശ്വാസസഹിതകളെയും ലളിതവല്‍ക്കരിച്ചുള്ള വിശകലനങള്‍ ,സ്വതന്ത്രമായി ചിന്തിച്ചു തീരുമാനമെടുക്കാനുള്ള മനുഷ്യാവകാശത്തിന്മേലുള്ള കൈകടത്തലുകള്‍ , മനുഷ്യനന്മങളോടും സാമുഹ്യനീതിയോടുമുള്ള തികഞ്ഞ അവഗണന ഇവയെല്ലാം ഒരു പത്രപ്രവര്‍ത്തനത്തിന് ചേര്‍ന്നതല്ല.
ഒളിപിക്സിലെ കാവി തലപ്പാവിനെ വര്‍ഗ്ഗീയമായി കാണുവാന്‍ ഒരു പക്ഷേ ഈ ഒരു പത്രത്തിന് മാത്രമേ സാധ്യമാകുകയുള്ളു. മറ്റെരു സംസ്ക്കാരത്തിന്റെ ഉത്മൂലനമല്ല മറിച്ച് ആ ജനസമൂഹത്തിന്റെ നന്മയാണ് , വളര്‍ച്ചയാണ് ഇന്ത്യന്‍ പത്രങളുടെ പ്രധാനകടമ .
ഫാറുഖ് ലുക്ക്മാനെപ്പോലുള്ളവര്‍ സങ്കുചിത മനോഭാവത്തില്‍ ഇന്ത്യന്‍ പത്ര ധര്‍മ്മത്തെ വ്യഭിചരിക്കുമ്പോള്‍ കപട സെകുലറിസത്തിന്റെ ലേബലില്‍ എഴുതിത്തള്ളുന്ന വിഷങള്‍ സൌദ്യയിലെ മലയാളികള്‍ക്ക്. ദയനീയമായി നോക്കികാണുവാനെ കഴിയുന്നുള്ളു.
സൌദ്യയിലെ നിയമത്തെയും സംസ്ക്കാരത്തെയും ബഹുമാനിച്ചുകൊണ്ടുതന്നെ ഒരു പത്രത്തിന് നീതിയുക്തമായി എഴുതുവാന്‍ സാധിക്കും, അവിടെ ഭൂരീപക്ഷമല്ല മറിച്ച് ഈ നാട്ടില്‍ ജീവിക്കുന്ന എല്ലാമലയാളികളുടെ ഭാഷയും സാഹിത്യപരമായും പ്രോല്‍സാഹിപ്പിക്കുവാന്‍ പത്രത്തിന് കഴിഞ്ഞാല്‍ ഇസ്ലാം വിശ്വാസത്തിന്റെ വ്യക്തമായ വിജയമായിരിക്കും അത്.
പ്രവാസ മലായാളികളുടെ വിജയത്തിനായി പ്രവര്‍ത്തികേണ്ട ഒരു പത്രം തികഞ്ഞ അലസതയോട് കൂടിയും തികഞ്ഞ വര്‍ഗ്ഗീയപരമായി ചിന്തിക്കുന്നതും സൌദ്യയിലെ മലയാളികളെ സെക്കുലറിസ സ്വഭാവത്തെ നശിപ്പിക്കുന്നതിന് കാരണമാവും,
ഒരു മധ്യമത്തെ മുന്‍നിര്‍ത്തി ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന്റെ രീതി ഇന്ത്യയില്‍ നടത്താം എന്ന ആഗ്രഹം ഫാറുഖ് ലുക്ക്‌മാന്റെ മനസ്സിലുണ്ടെങ്കില്‍ അത് തികച്ചും വിഡ്ഢിത്വം.
"മ" എന്ന പറഞ്ഞാല്‍ മലയാള നാടാവില്ല , ഫാറുഖ് എന്നു പറഞ്ഞാല്‍ വിവരവുമാവില്ല .
1 comment:
പ്രവാസ മലായാളികളുടെ വിജയത്തിനായി പ്രവര്‍ത്തികേണ്ട ഒരു പത്രം തികഞ്ഞ അലസതയോട് കൂടിയും തികഞ്ഞ വര്‍ഗ്ഗീയപരമായി ചിന്തിക്കുന്നതും സൌദ്യയിലെ മലയാളികളെ സെക്കുലറിസ സ്വഭാവത്തെ നശിപ്പിക്കുന്നതിന് കാരണമാവും,
Post a Comment