"കലാപം " എന്നാല്‍ മതത്തിന്റെ സൃഷ്ടി , എന്നത് ഭൂതകാലമല്ല മറിച്ച് വര്‍ത്തമാനത്തില്‍കൂടി സഞ്ചരിച്ച് ഭാവിയിലേയ്ക്ക് കടക്കുന്ന ഒരു പ്രത്യായശാസ്ത്രത്തിന്റെ (മതങളുടെ) കപട മുഖമൂടിയാണ്.
കേരളത്തിലെ കലാപത്തിന്റെ തുടക്കം 1921-ല്‍ മലപ്പുറത്തായിരുന്നു . പിന്നീട് ഈ കലപാത്തെ സ്വാതന്ത്ര്യ സമരമായി ചരിത്രപണ്ഡിതന്മാര് പുസ്തകങളുടെ താളുകളില്‍ എഴുതിചേര്‍ത്തു.
ഈ കലാപത്തിന്റെ ഇരകളുടെ തലമുറക്കാര്‍ ഇന്നും കോഴിക്കോട് ജീവിക്കുന്നു എന്നത് നമ്മുടെ ചരിത്രത്തെ ചോദ്യം ചെയ്യുന്നു.
ഏറ്റവും വലിയ ഉത്മൂലനം (മതമാറ്റം) മലപ്പുറത്തെ താനൂരില്‍ നടന്നിട്ടും അതിനെ ബ്രിട്ടീഷ് സമ്രാജ്യത്തിനെതിരെ നടന്ന സമരമായി ചിത്രീകരിക്കുവാന്‍ നമ്മുടെ ചരിത്രപണ്ഡിതന്മാര്ക്ക് ഒരു ലജ്ജയുമില്ലായിരുന്നു.
ഈ കലാപം ഈ കാലഘടത്തിലായിരുന്നുവെങ്കില്‍ ആ കുറ്റം RSS-ന്റെ തലയില്‍ ചാര്‍ത്തി ന്യൂനപക്ഷത്തിന്റെയും ഇടതുപക്ഷത്തിന്റെയും വോട്ടു വാങി പോക്കറ്റിലാക്കി ,കോണ്‍ഗ്രസിന് അധികാരത്തില്‍ കയറാമായിരുന്നു. കാലത്തിന്റെ വേദനയാണ് മലബാര്‍ കലാപം .
മാറാടിലെ പുനരധിവാസത്തിനായി മുറവിളികൂട്ടിയവര്‍ ചരിത്രത്തെ മറന്നു
അവര്‍ സെക്കുലറിസത്തിന്റെ അഥവാ ന്യൂനപക്ഷത്തിന്റെ ഒരു കഷണം അപ്പത്തിനായി ചരിത്രത്തെ വ്യഭിചരിച്ചു, കമ്യൂണിസ്റ്റുകാരും ബുജികളും ചേര്‍ന്ന് ഇന്ത്യയില്‍ നടക്കുന്ന എല്ലാകലാപങളും സംഘപരിവാറിന്റെ തലയില്‍ ചാര്‍ത്തി. (1921-ലെ കലാപത്തില്‍ RSS പങ്കെടുത്തുവെന്ന് EMS പറയുകയുണ്ടായി. 1925-ലാണ് RSS രുപീകരിക്കുന്നത് എന്ന സത്യം അദ്ദേഹത്തിന് അറിയില്ല എന്നതാണ് EMS -നെ മഹാനാക്കുന്നത് )
1927 - ഒക്ടോബര്‍ 14-ന് ഗാന്ധിജി തൃശൂരില്‍ വന്നതിന്റെ തലേദിവസം തൃശൂര്‍ സ്വരാജ് റൌണ്ടില്‍ കാളവണ്ടികളില്‍ "നാഗരം" വെച്ചുകെട്ടി അതില്‍ ധു... ധു...... എന്ന് കൊട്ടി വിളിച്ചു പറഞ്ഞു "ഗാന്ധിജി ഇന്ത്യ എന്താക്കി... മാന്തി.. മാന്തി പുണ്ണാക്കി.... അന്ന് തൃശൂരില്‍ ക്രമസമാധാനം തകര്‍ന്നു പിന്നീട് കലാപവും തൃശൂരിലെ ആദ്യ വര്‍ഗീയ കലാപം ഇവിടെ ഇങനെ തുടങി..
ഇവിടെയും കുറ്റം RSS -ന് (1927- കേരളത്തില്‍ RSS-ന്റെ പ്രവര്‍ത്തനം തുടങിയിട്ടില്ല ) ആടിനെ പട്ടിയാക്കുന്ന ഇടതുപക്ഷവും അവരുടെ കൂലിയെഴുതുകാരും മനസ്സിലാവത്ത ഒരു കാര്യമുണ്ട് സത്യം ഒരിക്കലും നിങള്‍ക്ക് മൂടിവെയ്ക്കുവാന്‍ കഴിയില്ല.
ജമാഅത്തെ ഇസ്ലാമിയുടെയും പി.ഡി.പിയുടെയും, വോട്ടും വാങി അധികാരത്തിന്റെ മെത്തയില്‍ കിടന്നുറങുമ്പോള്‍ നീതിയും ധര്‍മ്മവും ഇവിടെ മരിച്ചിട്ടില്ല എന്ന സത്യം നിങള്‍ക്ക് മനസ്സിലാവുന്ന കാലത്ത് ഇടതുപക്ഷവും അവരുടെ പ്രസ്ഥാനവും ക്ഷയിച്ചു കഴിഞ്ഞിരിക്കും.
പാക്ക്,ബംഗ്ലാദേശ്,ഇന്ത്യ കോണ്‍ഫെഡറേഷന്‍ എന്ന ഇന്ത്യ വിരുദ്ധ ആശയത്തിന്റെ സൃഷ്ടി കര്‍ത്തവായ "അബ്ദുള്‍റഹ്മാന്‍ പെരുങാടി " ജമാഅത്തെ ഇസ്ലാമിയുടെ നേതാവാണന്ന കാര്യം ഇടതുപക്ഷം മറന്നു പോയിരിക്കുന്നു , അഥവാ അധികാരത്തിന് വേണ്ടി രാജ്യത്തെ ഒറ്റികൊടുക്കുന്നു.
ചരിത്രം വ്യഭിചരിക്കുമ്പോള്‍ സെക്കുലറിസം ന്യൂനപക്ഷ പ്രീണനമാവുന്നു.
ഇടതുപക്ഷത്തിന് സാധ്യമാവത്ത RSS ഉത്മൂലനം അസാധ്യമായ ഒരു സ്വപ്നമാണ്.
ഇടതുപക്ഷക്കാരുടെ ഹൃദയത്തില്‍ - നരിയും (കുറുനരി) , പന്നിയും, കഴുതയും പിന്നെ ഭീരുത്വവും കുടികൊള്ളുന്നു,
26 comments:
ഈ പറഞ്ഞതെല്ലാം സത്യമാണോ പ്രവീണ്‍? ചരിത്രം അത്ര പിടിയില്ല .. അതാ ചോദിച്ചെ ..
ഇ എം എസ് പറഞ്ഞതായി താങ്കള്‍ പറയുന്ന വിവരങ്ങള്‍ എവിടുന്നാണ് ക്വോട്ട് ചെയ്യുന്നത് എന്ന സൂചന തരാമോ പ്രവീണ്‍? ഒന്നു റെഫര്‍ ചെയ്യാനാണ്.
എനിക്കും ചരിത്രം അത്ര പിടിയില്ല..അല്ല ഓര്‍മ്മ കിട്ടുന്നില്ല.
സത്യമായിരിക്കും വിവരകേടിനുള്ള നോബേല്‍ സമ്മാനം ഏര്‍പ്പെടുത്തിയാല്‍ അത് EMS ന് ലഭിക്കും
പിന്നെ പാതിരിമാരുടെ വോട്ടുംവാങി അവരെ തെറി വിളിക്കുന്ന കമ്യൂണിസ്റ്റ്ക്കാര്‍ അധികാരത്തിന് വേണ്ടി മാര്‍ക്സിനെപ്പോലും തള്ളിപറയും അതാണ് ഇടതുപക്ഷം .
മുനയൊടിഞ്ഞ ഗീബത്സിയന്‍ തന്ത്രം
ഏതു ചരിത്രം വായിച്ചു നോക്കിയിട്ടാണ് പ്രവീണ്‍ 1921-ലെ കലാപം മലബാറിലെ കലാപങ്ങളുടെ തുടക്കമായിരുന്നെന്ന് മനസ്സിലാക്കിയത്? മലബാറിലെ കലാപങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ അവ അടിച്ചമര്‍ത്തിയ വെള്ളക്കാരന്റെ പ്രതിനിധിയായ വില്യം ലോഗന് എഴുതിയ മലബാര്‍ മാന്വല്‍ എന്ന ഗഡാഗഡിയന്‍ രേഖ ഒന്നു വായിച്ചു നോക്കണേ. മലബാറില്‍ നൂറ്റാണ്ടുകളായി നില നിന്ന ജന്മിത്വ ചൂഷണവും, തത്ഫലമായി കുടിയാന്മാര്ക്ക് സംഭവിച്ച സാമ്പത്തിക തകര്‍ച്ചയും അനേകം “ഹാലിളക്ക”ങ്ങളായി പരിണമിക്കുകയാണുണ്ടായത്. മലബാര്‍ കലാപം ആ അര്‍ഥത്തില്‍ ഈ കലാപങ്ങളില്‍ ഒടുക്കത്തേതാണ്. ഈ കലാപങ്ങള്‍ യഥാര്‍ഥത്തില്‍ സാമ്പത്തിക വ്യവസ്ഥക്കെതിരായ സായുധ പ്രതിഷേധങ്ങളായിരുന്നു. ഒരു വശത്ത് മുസ്ലിങ്ങളും മറു വശത്ത് പ്രമുഖമായും നമ്പൂതിരിമാരും ചുരുക്കം അവസരങ്ങളില്‍ മറ്റ് ചില മുന്നോക്ക സമുദായങ്ങളും കുടിയാന്മാരും ജന്മിമാരുമായി അണി നിരന്നതിനാല്‍ ഈ കലാപങ്ങള്‍ക്കൊരു വര്‍ഗ്ഗീയ നിറം കൈവരുകയാണുണ്ടായത്. പലയവസരങ്ങളിലും മറ്റ് പിന്നോക്ക സമുദായങ്ങളുടെ പിന്തുണയും ഈ കുടിയാന്മാര്ക്ക് ലഭിച്ചു എന്നത് വസ്തുതയാണ്. “ഹാലിളക്കക്കാര്” മതത്തില്‍ നിന്ന് ആവേശം കണ്ടെത്തിയിരുന്നു എന്നത് സത്യമാണ്. എന്നാല്‍ കാരണങ്ങള്‍ കേവലം ഭൌതികവും,സാമ്പത്തികവും മാത്രമായിരുന്നു. മലബാര്‍ കലാപം 1921 ഈ ഒറ്റപ്പെട്ട കലാപങ്ങളുടെ ഒരു ഏകോപിത രൂപവും. കലാപത്തിന് ഊര്‍ജ്ജം പകരാനായാണ് മതം ഉപയോഗിക്കപ്പെട്ടത്; കാരണമായല്ല.
എനിക്ക് ഇതെക്കുറിച്ചു വല്ല്യ പിടിയില്ല
എന്നാലും വളരെ വിഞാനപ്രദമായി ഈ പോസ്റ്റ്
Well since I am from Thrissur and has spend a lot of time in south Malabar, there are a couple of things which need to be told:
1. The Malabar riot of 1921 was mostly due to the feudal nature of the then society. And that tension was always there, it was only in 1921 did it all come out in the open.
2. So far as I know, from my the times of my grandparents (all of whom were in their youth in 1927) in Thrissur, there were no known incidents of communal rioting in Thrissur. There might be small scale paw-paws, but then that happens everyday, everywhere.
3. Do not be the blind mouthpiece of any idealogy. Use your intelligence and think before you write. Just like the hired "pens" of the communists, you are being one for the Chaddiwalas.
Mr, Provint സത്യം ചൂണ്ടികാണിച്ചാല്‍ അതിനെ ഗീബത്സിയന്‍ തന്ത്രം എന്നു പറയുന്നത് ചരിത്രത്തെ വ്യഭിചരിക്കുന്നതിന് തുല്ല്യം ,
അടിച്ചമര്‍ത്തല്‍ ഒരു സുകുമാരകലയാക്കിയ നമ്മുടെ ചരിത്ര പണ്ഡിതന്മാര് കേരളത്തിലെ സെകുലറിസത്തിന് വേണ്ടി യുവതലമുറയെ ഒറ്റികൊടുത്തു, വൃത്തികെട്ട ഒരു ചരിത്രം പഠികേണ്ട ഗതികേടിലാണ് നാം അഥവാ നമ്മുടെ തലമുറക്കാര്‍.
Mr, കേരളീയന്, മലബാര്‍ കലപാത്തിന്റെ ഇരകളുടെ തലമുറകള്‍ ഇന്നു കോഴിക്കോട് ബേപ്പൂരില്‍ ജീവിക്കുന്നു ഇവരുടെ പല ബന്ധുക്കളും ഇന്ന് മുസ്ലീം സമുദായത്തില്‍പ്പെട്ടതാണ് (1921-ല്‍ മതം മാറ്റപ്പെട്ടവര്‍) ജീവിച്ചിരിക്കുന്നതിനേക്കാള്‍ വലിയ തെളിവ് മറ്റെന്തിലാണ്
Mr, Morrison, നിങളുടെ grandparents തൃശൂരില്‍ ജനിച്ചുവളര്‍ന്നു എന്നു മാത്രമല്ല അവര്‍ ചരിത്രത്തില്‍ പി.എച്ച്ഡി എടുത്താലും, 1927 - ഒക്ടോബര്‍ 14-ന് തൃശൂരില്‍ നടന്ന ആദ്യ വര്‍ഗീയ കലാപം, സത്യമല്ലാതാവുമോ?
താങ്കളുടെ മറ്റ് പോബ്ലോഗിനെ അപേക്ഷിച് വളരെ ഉപരിപ്ലവമായിപ്പോയി ഈ ബ്ലോഗ്.അല്പം കൂടെ രിസെര്ച് ആവാമായിരുന്നു മറ്റുള്ളവര്ക്കുമുന്പില് വെക്കുന്നതിനു മുന്‍പെ.
പ്രവീണ്‍, തല തിരിയുന്ന പോലെ.ഇത്രയും വേണോ ?
ഇ.എം.എസ്.അങ്ങിനെ പറഞ്ഞോ?
സംഗതി ആളു തെളിഞ്ഞപുള്ളിതന്നെയായിരുന്നു.
പക്ഷേ....
അദ്ദേഹം എവിടെയാണത് പറഞ്ഞത്?
ingade sarikkulla peru sahadevan ennano?
മമ്മൂട്ടി യുടെ 1921 എന്ന സിനിമ കണ്ടിരുന്നു . അതില്‍ ഇങ്ങനെ ഒന്നും അല്ല പറഞ്ഞിരുന്നത് :-( ചിലപ്പോള്‍ ഇതായിരിക്കും ശരി . എന്തൊക്കെയോ അറിയണം എന്ന് ഒരു ആഗ്രഹം തോന്നി -- keep it up !
മൃദലന്, രാമചന്ദ്രന്, എബി മോഹന്‍, പ്രോവിന്റ് , കേരളിയന്, അനൂപ് എസ്.നായര്‍ , നോറ്റി മോറിസണ്‍, മുരളി, കുട്ടന്, ബാബുരാജ് ഭഗവതി ,സംഭ്രമജനകന്‍ നിങളുടെ എല്ലാവരുടെ അഭിപ്രായത്തിന് നന്ദി .
പിന്നെ ബാബുരാജിനും രാമചന്ദ്രനുമുള്ള ഉത്തരം 1982 മാര്‍ച്ച് 4 മാതൃഭൂമി ദിനപത്രം വായിച്ചാല്‍ മനസ്സിലാവും
Praveen,
Please scan the paper and post it.People should know all these things.
DEAR PRAVEEN
ITS ALL WRONG .YOU DON'T KNOW THE HISTORY OF INDIA.ALWAYS RSS DOING WORKS AGAINST INDIA.RSS IS THE MAIN ENEMY OF INDIANS AND INDIA.
EVERYONE KNOW YOU ARE THE MEMEBER OF RSS. SO THINK ABOUT IT AND STUDY VERY WELL HISTORY OF INDIA
കാര്യങ്ങള്‍ എഴുതുമ്പോള്‍ വസ്തുനിഷ്ഠമായി എഴുതുക എന്നത് എഴുത്തുകാരന്റെ ക്രഡിബിലിറ്റിയെക്കുറിക്കുന്നു.
താങ്കള്‍ ഈ പറഞ്ഞകാര്യങ്ങള്‍ ഏത് ചരിത്രപുസ്തകത്തില്‍ നിന്നാണെന്ന് പറയുന്നത് ഈ പോസ്റ്റിന് എന്തെങ്കിലും തരത്തിലുള്ള ക്രെഡിബിലിറ്റി ഉണ്ടാക്കാന്‍ സഹായിക്കും.
ഇനി താങ്കള്‍ക്ക് അതിന് പറ്റുന്നില്ലെങ്കില്‍, ഇതെല്ലാം താങ്കളുടെ വെറും ഭാവന, അല്ലെങ്കില്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് അവരുടെ മനസില്‍ സഹജീവികളെക്കുറിച്ച് ഭീതിയും വെറുപ്പും നിറച്ച്, അവരുടെ മസ്തിഷ്ക്കങ്ങളില്‍ വര്‍ഗീയതയുടെ വിഷവൃക്ഷം നട്ടുവളര്‍ത്താനുള്ള വെറുമൊരു അടവായി, ഒരു പച്ചക്കള്ളമായി ഈ പോസ്റ്റ് മാറും. താങ്കള്‍ ഒരു ഒന്നാം നമ്പര്‍ കള്ളനുമായി മാറും.
(ഇത് പറഞ്ഞതിന് എന്നോട് ചാടിക്കടിക്കാന്‍ വരല്ലേ, ഞാന്‍ ഒരു ആര് എസ് എസ് വിരോധിയൊന്നുമല്ല).
ഞാന്‍ വായിച്ചറിഞ്ഞിട്ടുള്ള ചരിത്രങ്ങളിലൊന്നിലും മലബാര്‍ ലഹളയെ പറ്റി ഇങ്ങനെ ഒരു വിവരം പറഞ്ഞിട്ടില്ല.
-------------------------------
ഗാന്ധിജി കൊല്ലപ്പെടുന്നതിന് മുന്പുതന്നെയല്ലേ RSS രൂപീകരിക്കപ്പെട്ടത്, ഇനി താങ്കളുടെ ചരിത്രപുസ്തകം പ്രകാരം അതിനു ശേഷമോ മറ്റോ ആണോ?
ജ്യോതിസ്. നിങള്‍ പറയുന്നത് എനിയ്ക്ക് മനസ്സിലാവുന്നില്ല, എന്റെ നാട്ടില്‍ കൂടുതല്‍ മുസ്ലീം സമുദായത്തില്‍പ്പെട്ടവരാണ് ,ഇവിരെക്കുറിച്ചുള്ള നോവലുകളും കഥകളും എന്തിനു സിനിമപ്പോലും നാം കാണാറുണ്ട് പക്ഷേ ഇവിടെ ഒരു കാര്യം എനിയ്ക്ക് ഒട്ടും മനസ്സിലായിട്ടില്ല എല്ലാ സിനിമകളിലും, കഥകളിലും മുസ്ലികളുടെ വേഷം, സംസാരം എന്നിവ എത്ര മോശമായിട്ടാണ് ചിത്രീകരിക്കുന്നത് . ഈ കഥകളും നോവലുകളും സിനിമകളും കേരളത്തെക്കുറിച്ചറിയാത്തവന് കാണുവാനിടയായാല്‍ അവര്‍ കരുത്തുക കേരളത്തിലെ മുസ്ലീം സമുദായം ഇങനെയായിരിക്കും എന്നാണ്. , അതുപ്പോലെ ഞാന്‍ ഈ പോസ്റ്റില്‍ പറഞ്ഞകാര്യങള് എവിടെയും പറയും എനിയ്ക്കറിയാവുന്ന മലബാര്‍ കലാപത്തിന്റെ "ഇരകളെ" ഞാന്‍ നിങള്‍ക്ക് പരിചയപ്പെടുത്തിതരാം.
നിങള്പഠിച്ച ചരിത്രം സെക്കുലറിസത്തിന് വേണ്ടി അഥവാ മറ്റൊരു കലാപം സൃഷ്ടിക്കപ്പെടാത്തിരിക്കാന് ചരിത്ര പണ്ഡിതര്‍ എന്ന വിഡ്ഢികള്‍ എഴുതിച്ചേര്‍ത്ത മധുരിക്കാത്ത കനിയാണ് ഇന്ത്യന്‍ ചരിത്രം. "ജീവിച്ചിരിക്കുന്നവരെക്കാള്‍ വലിയ തെളിവാണ് പുസ്റ്റകങള് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല ,
പിന്നെ അബ്ദുള്‍ ,ഞാന്‍ പറയുന്നതല്ലാം തെറ്റും നിങള്‍ പറയുന്നതും കാണിക്കുന്നതുമാത്രമാണ് ശരി എന്ന ചിന്താഗതി നിങള്‍ക്ക് ചരിത്രത്തെക്കുറിച്ച് ഒന്നുമറിയില്ല ,.
പാര്‍ട്ടി നേതാവിന്റെ വാക്ക് ,പ്രവൃത്തി എന്നിവ ശരിയായാലും തെറ്റായാലും “ഇക്വിലാബ് സിന്ദാബാദ് ” എന്ന എന്ന പഴയ കമ്യൂണിസ്റ്റുകാരന്റെ റോള്‍ നിങള്‍ ഇവിടെ ഭംഗിയായി അവതരിപ്പിച്ചതില്‍ നന്ദി..
DEAR PRAVEEN,
EVERYONE KNOW, RSS IS THE HINDU TERRORIST ORGANISATION IN INDIA.ALL HINDUS ARE NOT TERRORIST.BUT ALL RSS MEMBERS ARE CRIMINALS IN INDIA.RSS LIKE TO RUINED THE 3 GROUPS IN INDIA THAT IS MUSLIMS,CRISTIANS AND COMMUNISTS.THIS 3 GROUPS ARE THE ENEMY OF RSS.
IN INDIA THE ORIGINAL HINDUS ARE AGAINST THE RSS BECAUSE THEY ARE LOVING OUR INDIA AND INDIAN PEOPLE.
SO YOU THINK ABOUT IT AND BECOME A GOOD HINDU (INDIAN HINDU WILL NOT COME A RSS MEMBER)
ചരിത്രത്തെ ഇവിടെ കശാപുനടത്തി, ഇന്ത്യന്‍ നീതിന്യായവ്യവസ്തകളെ ന്യൂനപക്ഷ സ്നേഹ തത്ത്വചിന്തയുമായി നിരര്‍ത്ഥകമായ വിധത്തില്‍ കൂട്ടികലര്‍ത്തി. ഭൂരിപക്ഷത്തിന് വേണ്ടി വാദിക്കുന്നവനെ ഫാസിസ്റ്റായും, വര്‍ഗീയവാദിയായും നമ്മള് ചിത്രീകരിച്ചു, ന്യൂനപക്ഷത്തിന് വേണ്ടി "വാ" തുറക്കുന്നവനെ മതേത്വരത്തിന്റെ കാവല്‍ക്കാരനായി നാം ചരിത്രം മാറ്റിയെഴുതി (ഉദ: കൃഷ്ണയ്യര്‍) ശബരിമലയില്‍ അയ്യപ്പ ഭക്തന്മാരെ പരിചരിക്കുവാന്‍ പി.ഡി.പിയും മ്അദനിയും കൂട്ടരും രംഗത്തുവന്നു ഹൈന്ദവന്റെ മുഖത്ത് നോക്കി പരിഹസിച്ചു. ഈ കാരാണത്താല്‍ മ്അദനി .ഇംഎംഎസിന് ശേഷം കേരളംകണ്ട മഹാനായി.
പിഡിപി യുടെയും, ജമാത്തെ ഇസ്ലാമിയുടെയും, എന്‍ഡിഎഫിന്റെയും വോട്ടുവാങി അധികാരത്തില്‍ വന്നവര്‍ സംഘപരിവാറിനെ മാത്രം വര്‍ഗീയവാദികളാക്കി, ജമാത്തെ ഇസ്ലാമിയുടെ രാജ്യസ്നേഹം ഇന്ത്യയിലെ ഒരോ മണ്തരികള്ക്കുമറിയാം. എന്നിട്ടും ഇവര്‍ക്ക് വേണ്ടി വടക്കന്‍പാട്ട് പാടുന്ന കോണ്‍ഗ്രസും
ഇടതുപക്ഷവും ഇവിടെ തിളങി നിന്നു.
മുസ്ലിം “സമുദായത്തില്‍പ്പെട്ട വൃക്ക” വേണം എന്ന പരസ്യം നല്ക്കിയ മാധ്യമം എന്ന പത്രം യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സെക്കുലറിസത്തെ വെല്ലുവിളിച്ചു. പഴയ തൊട്ടുകൂടായ്മ മുസ്ലീം സമുദായത്തിലൂടെ വിണ്ടും കേരളത്തില്‍ പ്രത്യക്ഷപ്പെട്ടു.. എന്നിട്ടും മലയാളികള്‍……?
മലബാര്‍ കലാപത്തില്‍ കൂട്ടമായി ഹിന്ദുക്കളെ മതം മാറ്റിയത് സത്യമാണ്. ഇനി ഇത് സത്യമല്ല എന്ന് വല്ല ചരിത്രപണ്ഡിതനോ.. എം.ജി.എസോ തെളിയിച്ചാല്‍ ഞാന്‍ മുസ്ലീം മതം സ്വീകരിക്കും സത്യം..
DEAR RICHARD NASIL,
WHY YOU ARE CHANGE YOUR NAME.EVERYONE KNOW YOU ARE THE MEMEBER OF RSS.
CARE YOURSELF.
പ്രിയപ്പെട്ട പ്രവീണ്‍,
ഞാന്‍ എഴുതിവച്ചതില്‍ ഏതാണ് താങ്കള്‍ക്ക് മനസിലാവാത്തത്? വിശദീകരിക്കൂ, പറഞ്ഞുതരാം.
താങ്കള്‍ ഈ പറഞ്ഞ ജീവിച്ചിരിക്കുന്നവര്‍ ആരാണ്? RSSകാരനല്ലാത്ത, സത്യം മാത്രം പറയാന്‍ ചങ്കുറപ്പുള്ള ഏതെങ്കിലും ആളോട് ചോദിക്കൂ, അവര്‍ പറയും സത്യം. ജീവിച്ചിരിക്കുന്നവരില്‍ സംഘപരിവാര്‍ വയോധികന്മാര് മാത്രമല്ല, അന്ന് ആ സമരത്തില്‍ പങ്കെടുത്ത ഏറനാടന്‍ മാപ്പിളമാരുമുണ്ട്. ജീവിച്ചിരിക്കുന്നവരോട് ചോദിക്കുമ്പോള്‍ ഇവരെയും കൂടെ ഉള്‍പ്പെടുത്താന്‍ മറക്കണ്ട.
പിന്നെ താങ്കള്‍ക്ക് മുസ്ലിങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുന്ന കഥകളോടുള്ള അമര്‍ഷവും, മുസ്ലിങ്ങളോടുള്ള “സെന്റിമെന്‍സും” ഞാന്‍ മനസിലാക്കുന്നു. ഈയൊരു പ്രധിഭാസം ഇവിടെ മാത്രമല്ല, ലോകം മുഴുവനുമുണ്ട്. മലയാളികള്‍ക്ക് ലോകവിവരം കുറേയെങ്കിലും ഉള്ളതുകൊണ്ട് ഇവിടെ ഇത്തരം സൃഷ്ടികള്‍ കുറവാണെന്നാണ് എന്റെ അറിവ്. എങ്കിലും അത്തരം പുഴുക്കുത്തുനിറഞ്ഞ പ്രസിദ്ധീകരണങ്ങള്‍ക്കെതിരെ പ്രതികരിക്കാനും ഇവിടെ ആളുകളുണ്ട്.
അതുകൊണ്ടു തന്നെ താങ്കളുടെ പോസ്റ്റിനും പ്രതികരണങ്ങള്‍ വരും. ഞാന്‍ പ്രതികരിച്ചതുപോലെ വേറെ ആരെങ്കിലും.
പക്ഷേ, എന്നുവച്ച് പച്ചക്കള്ളങ്ങള്‍ എഴുതിവിടുന്നത് ശരിയാണോ പ്രവീണ്‍?
(താങ്കള്‍ ഈ പറഞ്ഞ ജീവിച്ചിരിക്കുന്നവര്‍ ആരാണ്? RSSകാരനല്ലാത്ത)
ജ്യോതിസ് ഒരു സംശയം ഇവര്‍ കലാപത്തിന് ശേഷമോ അതോ കലപാത്തിന് മുമ്പോ ആണോ RSS കാരായത്.
സത്യപറയുന്നവരെ കള്ളനാക്കുന്ന സ്റ്റാലിന് സിദ്ധ്വാന്തം ഒഴിവാക്കുക Mr, ജ്യോതിസ്
ithinotu kootti vaayikkenda oru pusthakam reffer cheyyunnu...
k madhavan nair (mun kpcc president & mathrubhoomi chief editor) ezhuthiya mathrubhoomi publish cheytha "malabar kalaapam".
annu 16 vayassundaayirunn EMS paranjatho atho annathe naayakan paranjatho sari ennu ningalkku vitunnu... (k madhavan nair RSS allaayirunnu ennathum orkkuka.
ജ്യോതിസ്, ബേപ്പൂരില്‍ ജീവിക്കുന്ന ജാഫര്‍ എന്ന വ്യക്തി RSS അനുഭാവിയല്ല ഇദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ വേണമെങ്കില്‍ ഞാന്‍ നിങളുടെ ഇ-മെയില്‍ അയച്ചുതരാം .കോഴിക്കോട് ജീവിക്കുന്ന ജാഫറിനെപ്പോലെ മതമാറിയവര് ഇവരെ സംഘപരിവറായി ചിത്രീകരിക്കുന്നത് ചരിത്രത്തോടുള്ള ജ്യോതിസിന്റെ ഭയമാണ് പച്ചകള്ളമാത്രമല്ല ചരിത്രത്തിന്റെ ഏഴയലത്തുപ്പോലും ജ്യോതിസ് എത്തിയിട്ടില്ല എന്ന വ്യക്തമായ തെളിവാണ് നിങളുടെ അഭിപ്രായം.
ജാഫര്‍ ഈ സത്യം നിഷേധിച്ചാല്‍ ഞാന്‍ ചെങ്കൊടി പിടിച്ചു നടക്കാം മറിച്ചായാല്‍ സംഘപരിവാര്‍ ജാഫറിന് പണം നല്കി പാട്ടിലാകി എന്നു പറയാതിരിക്കുക..
dear jothis
you are right.you know the history better than praveen .
congratulations
Post a Comment