Tuesday, April 29, 2008

സനലും യുക്തിവാദവും

സനല്‍ ഇടമറുക്‌ ഒരു യുക്തിവാദിയാണന്ന കാര്യം അംഗീകരിക്കുവാന്‍ ബുദ്ധിമുട്ടുള്ള ഒരു വ്യക്തിയാണ്‌ ഞാന്‍. ഇവിടെ ഒരു ബ്ലോഗില്‍ അദ്ദേഹത്തെ ന്യായികരിച്ചും പ്രോല്‍സാഹിപ്പിച്ചു ഒരു പോസ്റ്റു കാണുവാനിടയായി. ആ ബ്ലോഗിനെക്കുറിച്ച് വ്യക്തമായി ഒരു അന്വേഷണം ഞാന്‍ നടത്തിയില്ല കാരണം ആ ബ്ലോഗ്‌ ഒരു കുരുട്ടു കമ്യൂണിസ്റ്റ്‌ അനുഭാവിയായ ഏതേ അദ്ധ്യാപകന്റെതാണന്ന്‌ മനസ്സിലായി.

സനല്‍ എന്ന ഒരു വ്യക്തിയും പിന്നെ ദുര്‍മന്ത്രവാദത്തിലൂടെ സനലിനെ വധിക്കുമെന്നു പറയുന്ന ഒരു ഭ്രാന്തനായ ഉത്തരേന്ത്യന്‍ മന്ത്രവാദിയും ചേര്‍ന്നു നടത്തിയ വിഡ്ഢികളുടെ ഒരു നാടകമായിരുന്നു കഴിഞ്ഞ ദിവസങളില്‍ അരങേറിയത്‌.
യുക്തിവാദം എന്നാല്‍ വിഡ്ഢികളുടെ വാദം എന്നാണ്‌ നാം മനസ്സിലാക്കുന്നത്‌. ലോകം മുഴുവനും പിണ്ഡംവെച്ചു കഴിഞ്ഞ ഈ യുക്തിവാദം കൊണ്ട്‌ മനുഷ്യമനുസ്സുകളെ പീഡിപ്പിക്കുക എന്ന തത്വമാണ്‌ ലോകത്തിലെ എല്ലാ യുക്തിവാദികളും നടത്തിയിരിക്കുന്നത്‌ . ഇന്ത്യയിലാവട്ടെ സവര്‍ണ്ണ ,അവര്‍ണ്ണ എന്നീരിതികള്‍ പരീക്ഷിച്ചായിരുന്നു യുക്തിവാദികള്‍ ഇവിടെ എഴുപതുകളില്‍ ചെറിയ ചലനങള്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്‌.
യുക്തിവാദം സാമൂഹിക-സാമ്പത്തിക -രാഷ്ട്രിയ നിലപാടുകളില്‍ വളരെ പരജായമായിരുന്നു , എണ്‍പതുകളില്‍ സൌദിയുടെ സാമ്പത്തിക അടിത്തറ വളരെ വേഗത്തിലുള്ള സഞ്ചാരവും , സോവിയറ്റ്‌ യൂനിയന്റെ പരാജയവും യുക്തിവാദികളുടെ നിലപാടുകളില്‍ കരിനിഴല്‍ വിഴുത്തിതുടങി.
സനലിന്റെ സിദ്ധ്വാന്തങള്‍ നാട്ടിലെ കപടരാഷ്ടീയ നിലപാടുകളെക്കാള്‍ വളരെ വൃത്തിഹീനവും, ദയനീയവുമായിരുന്നു. അവര്‍ണ്ണനെ വശത്താക്കുവാന്‍ യുക്തിവാദികള്‍ എന്നും കഠിനപരിശ്രമങള്‍ നടത്തിയിരുന്നു പണ്ട്‌ സവര്‍ണ്ണര്‍ എന്നു പറയുന്നവര്‍ നടത്തിയ നെറിക്കെട്ട നിലപാടുകള്‍ ഒരു പരിധിവരെ യുക്തിവദികളെ പിന്നീട്` സഹായിച്ചു. അവര്‍ണ്ണന്‍ സ്വന്തം മതത്തെക്കുറിച്ചുള്ള അറിവിലായ്മയും ജീവിതകാഴ്ച്ക്പ്പാടുകളും അവരെ പിന്നോട്‌ കൊണ്ടുപോയി.
സാക്ഷല്‍ ശ്രീകൃഷ്ണഭഗവാന്‍ അവര്‍ണ്ണനായിരുന്നുവെന്ന സത്യം മനസ്സിലാക്കുവാന്‍ അവര്‍ണ്ണന്‌ കഴിഞ്ഞില്ല.
ഹൈന്ദവ സമൂഹത്തിന്റെ സൃഷ്ടികര്‍ത്തവായ "വ്യാസന്‍ " മുക്കുവാനണന്ന സത്യം സവര്‍ണ്ണനും മനസ്സിലായില്ല.

എല്ലാം ഉത്ഭവങളുടെയും ഭൂമിയായ ഭാരതത്തില്‍ ഇറക്കുമതിചെയ്യപ്പെട്ട കമ്മ്യൂണിസമെന്ന ഉഡായിപ്പിസം പട്ടിണിപാവങളെ ചൂഷണം ചെയ്യുതുകൊണ്ട്` മുന്നേറി.
വിഗ്രഹാരാധന അന്ധവിശ്വാസികളുടെ വിഡ്ഢിത്വമെന്നു പറഞ്ഞവര്‍ പാര്‍ട്ടിപ്രവര്‍ത്തക്കര്‍ക്കും നേതക്കന്‍മാര്‍ക്കും
നാടുനീളെ പ്രതിമയുണ്ടാക്കി അതില്‍ പുഷ്പാര്‍ച്ചന നടത്തി , മതമില്ലാത്ത പ്രാസ്ഥാനമെന്ന്‌ പാടിനടക്കുന്ന ഈ ഉഡയിപ്പുകള്‍ ജാതിനേക്കി മന്ത്രിസ്ഥാനം നല്‍കി, ദേവസ്വം ബോര്‍ഡില്‍ പ്രസിഡെന്റും സെക്രിട്ടറിയും മറ്റുമായി മാറി മാറി ഹൈന്ദവ സമൂഹത്തെ ചൂഷണം ചെയ്യുതു. സ്വന്തം രാജ്യത്തെ ഒറ്റികൊടുക്കുന്ന മതമൌലികവാദികളുമായി കൂട്ടുകൂടി മന്ത്രിസ്ഥാനം പങ്കിട്ടു. മതമില്ലാത്തവര്‍ എന്ന ഈ ഉഡായിപ്പുകള്‍ മതമുള്ളവരുടെ ബോര്‍ഡില്‍കയറി ഖജനാവില്‍ കൈയിട്ടുവാരി., രാഹുകാലം നോക്കി സത്യപ്രതിജ്ഞ നടത്തി.
സ്വന്തം മക്കളെ ജാതിയും ജാതകവും നോക്കിത്തനെ വിവാഹം നടത്തികൊടുത്തു , ഭക്തിഗാനങളെ വിഡ്ഢികളുടെ അട്ടഹാസമെന്നു പറഞ്ഞുനടന്നവര്‍ മ്യൂസിക്ക്‌ തെറാപ്പി നടത്തി ജീവന്‍ നിലനിര്‍ത്തി. പഴയ സോവിയേറ്റ്‌ യൂനിയനിലെ നേതക്കന്മാര്‍ രാഷ്ട്രീകാലം കഴിഞ്ഞപ്പോള്‍ ഞങള്‍ കൃസ്ത്യാനികളാണന്ന സത്യം ലോകത്തോട്‌ വിളിച്ചുപറഞ്ഞു, കേരള നിയമസഭയില്‍ രഹസ്യമായി പൂജനടത്തി, എകെജിയുടെയും,കേളപ്പജിയുടെയും പ്രതിമയില്‍ പൂമാല ചാര്‍ത്തി ,അഞ്ച്‌നേരവും നിസ്ക്കരിക്കുന്നവനെ പിടിച്ച്‌ പോളിറ്റ്‌-ബ്യൂറേ അംഗമാക്കി, സഖാവിന്റെ കൂടെ "നായര്‍" എന്ന പ്രയോഗവും ചാര്‍ത്തി , പകല്‍ പരിപ്പുവടയും രാത്രി അമ്പലത്തിലെ പ്രസാദവും നാല്‌ നേരവും നക്കി തുടച്ച്‌ അയോദ്ധ്യ പൊളിച്ച്‌മാറ്റി കപ്പ നടുവാന്‍ ആഹ്വാനം ചെയ്യുതു. അങനെ യുക്തിവാദത്തെ അവസരവാദമാക്കി.
കമ്മ്യൂണിസ്റ്റ്‌ വേദാളങളുടെ കഥകള്‍ കേരളത്തിലെ അദ്ധ്യാപകര്‍ എന്ന ചില വരട്ടുതത്വവാദികള്‍ ബ്ലോഗുകളില്‍ എഴുതിപിടിപ്പിച്ചു, ഭാരതസംസ്ക്കാരത്തെ വെല്ലുവിളിച്ചു, നട്ടലില്ലാത്ത ഈ വരട്ടുത്വതവാദം "ഹാലിയുടെ വാല്‍നക്ഷത്രം" എന്നപ്പോലെ ഇവിടെ തലപ്പൊക്കി, എന്നിട്ടും ഉണരാത്ത ഒരു സമുഹമായി നാം അധഃപതിച്ചു..

പണമുണ്ടക്കുവാന്‍ ഇതിലും മികച്ച മറ്റൊരു വഴി സനല്‍ ഇടമറുകിന്‌ നാം പറഞ്ഞുകൊടുക്കണം

19 comments:

താരാപഥം said...

"കുഞ്ഞിക്കൂനന്‍" (ദിലീപ്‌) പറയുന്നതുപോലെ ഒരു ഡയലോഗാണ്‌ പറയാന്‍ തോന്നുന്നത്‌. " ഉം കമ്മ്യൂണിസ്റ്റ്‌ വിരുദ്ധനാണ്‌ല്ലേ" ബ്ലോഗിലൂടെ കിട്ടിയ ലിങ്കില്‍ നിന്ന് സനല്‍ ഇടമറുകിന്റെ അഭ്യാസങ്ങള്‍ ഞാനും ശ്രദ്ധിച്ചിരുന്നു. അതില്‍ ഒരു പാവം പൂജാരിയെ ഇവരെല്ലാം കൂടി എങ്ങിനെയോ സംഘടിപ്പിച്ചു കൊണ്ടുവന്നിട്ടുള്ളതാണെന്ന് അതിലെ ഒരു സീന്‍ കണ്ടാല്‍ തന്നെ മനസ്സിലാവും. അയാള്‍ ഒരു "മന്ത്രവാദി" അല്ല. കുറെശ്ശെ യുക്തിചിന്ത കാണുന്ന നമുക്കും ഉണ്ടാല്ലോ. അയാള്‍ അതില്‍ ചൊല്ലുന്നത്‌ 'മൃത്യഞ്ജയ' മന്ത്രവും, 'ഗുരു' മന്ത്രവും ആണ്‌. നന്മ പ്രധാനം ചെയ്യുമെന്ന് കരുതുന്ന ഈ മന്ത്രങ്ങള്‍ ഏതു മന്ത്രവാദിയാണ്‌ ആളെ കൊല്ലാന്‍ ഉപയോഗിക്കാറ്‌ എന്ന് ആധികാരികമായി പറയാന്‍ കഴിവുള്ളവര്‍ പറയട്ടെ. അതുകൊണ്ടാവണം സനല്‍ ഇത്ര ധൈര്യപൂര്‍വ്വം അങ്ങിനെ ഇരിക്കുന്നത്‌. ചുരുങ്ങിയപക്ഷം ആ താന്ത്രികന്‍ ഒരു വര്‍മ്മാണി അറിയുന്ന ആളാണെങ്കില്‍ സനല്‍ ശരീരം തളര്‍ന്നോ, ബോധമില്ലാതെയോ അവിടെ വീണിട്ടുണ്ടായിരിക്കും. ഏതോ ഒരു പാവത്തിനെ ക്കൊണ്ട്‌ കുരങ്ങുകളിപ്പിക്കുന്നത്‌ എല്ലാവരും കണ്ടു.

Liju Kuriakose said...

സത്യമായും എന്റെ മനസില്‍ തട്ടിയ ഒരു പോസ്റ്റ്. അഭിനന്ദനമല്ല നന്ദി.

riyaz ahamed said...

"അതുകൊണ്ടാവണം സനല്‍ ഇത്ര ധൈര്യപൂര്‍വ്വം അങ്ങിനെ ഇരിക്കുന്നത്‌". hahaha

നന്ദു said...

എന്റെ പ്രവീണേ..ഇതൊക്കെ പറയുമ്പോള്‍ പറഞ്ഞവ ഖണ്ഡിക്കാനുള്ള സൂത്രങ്ങളും കൂടെ അറീഞ്ഞു വയ്ക്കണം ചിലരൊക്കെ അത് ചോദിച്ചു വരും..
അതായത്. :-
1) നിയമസഭയില്‍ പൂജ നടത്തി എന്ന് തെളിയിക്കാമോ?
2) രാഹുകാലം നോക്കി സത്യപ്രതിഞ്ജചെയ്തു.
3) മ്യൂസിക് തെറാപ്പി നടത്തി ജീവന്‍ നിലനിര്‍ത്തി
4) രാത്രി അമ്പലത്തിലെ പ്രസാദം കഴിച്ചു...
അങ്ങനെ എണ്ണിയെണ്ണി ഇതിനൊക്കെ ഉത്തരം പറയേണ്ടി വരും കേട്ടോ!!..

നല്ല പോസ്റ്റ് എന്ന് ഞാന്‍ പറയുന്നില്ല. കാരണം ബ്ലോഗ്ഗിലെ "ഒരു വര്‍ഗ്ഗീയവാദി" അങ്ങനെ പറഞ്ഞാലതില്‍ അതിശയിക്കാനില്ലല്ലോ??

ആശംസകള്‍!!!

പാമരന്‍ said...

അയ്യോ ചേട്ടന്‍മാരേ, നിങ്ങളറിഞ്ഞോ.. മ്മടെ സനല്‍ ഇടമറുകു ചേട്ടന്‍ ലോ ബസ്റ്റാന്‍ഡിലെ ബഞ്ചേല്‍ കരഞ്ഞോണ്ടിരിക്കുന്നു.

ഞാന്‍ ചോദിച്ചു എന്തരപ്പീ കാര്യം ന്ന്‌. അപ്പൊ അങ്ങേരു പറേവാ മൂന്നാലു മലയാളം ബ്ളോഗ്ഗര്‍മാരുകൂടി പുള്ളിയെ യുക്തിവാദത്തീന്നു പുറത്താക്കിയെന്ന്‌. എന്തു ചെയ്യുമെന്നു പറ. പാവം എങ്ങനെ ഇനി കഞ്ഞി കുടിച്ചു പോകും?

ചേട്ടമ്മാരെ, ഒന്നു മനസ്സിലാക്കണം. നിങ്ങടെ തലതൊട്ടപ്പന്‍ തീരെ "അദ്ധ്വാനിക്കാത്തജി" പണ്ടു ഗണപതിപ്പാപ്പനെ പാലുകുടിപ്പിക്കാനോടി നടന്നപ്പൊ 'അയ്യേ അദ്വാനി തുണിയുടുത്തിട്ടില്ലേയ്' എന്നു വിളിച്ചു കൂവാന്‍ ഈ സനലും അങ്ങേരുടപ്പന്‍ ഇടമറുകുമേ ഉണ്ടായിരുന്നുള്ളൂ.

മേത്തു തൊടാതെ മന്ത്രം ചോല്ലി ആളെ വടിയാക്കാന്‍ കഴിയുമെന്നു പറയുന്നതിനെ ഇങ്ങനെ മൂന്നു നേരം വെള്ളം കൂട്ടാതെ വിഴുങ്ങാന്‍ സംഘ പരിവാരന്‍മാരെങ്കിലുമുണ്ടല്ലോ. അല്ലേല്‍ നമ്മുടെ ആര്‍ഷഭാരത സംസ്കാരം പണ്ടേ അന്യം നിന്നു പോകുമായിരുന്നില്ലേ.

Abi Mohan said...

ഒരു മന്ത്രജ്ഞാനിയും യുക്തിവാദികളെ പരസ്യമായി വെല്ലുവിളിക്കില്ല
സനലിന്റെ നാടകം അപാരം തന്നെ .

മികച്ച പോസ്റ്റ് പ്രവീണ്‍ ഒരായിരം നന്ദി

Richard Nasil said...

പ്രിയ, പാമരന്‍, ഗണപതി പാലുകുടിച്ച പ്രതിഭാസം അംഗീകരിക്കുവാന്‍ കഴിയില്ല, മറിച്ച്‌ ഗായത്രി മന്ത്രവും മറ്റും പഠിച്ച ഒരു ഹൈന്ദവ ആചാര്യന്‍ മറ്റുള്ളവരെ വെല്ലുവിളിക്കുമോ എന്നത്‌ യുക്തിപരമായി ചിന്തിക്കണം .
ഈ യുക്തിവാദം പാടിനടക്കുന്നവരുടെ കുടുംബത്തിലെ സ്ത്രീകളും കുട്ടികളും അമ്പലമായ അമ്പലത്തിലും പള്ളികളിലും കയറിയിറങി പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നത്‌ നമ്മള്‍ കാണാറുള്ളത്. സ്വന്തം കുടുംബത്തില്‍ സാധ്യമാക്കത്ത ഈ വാദം നാട്ടില്‍ എങനെ നടപ്പിലാക്കും എന്നതും ഇരുന്നു ചിന്തിക്കുക.
യുക്തിയ്ക്ക്‌ നിരക്കാത്ത ആശയം മറ്റുള്ളവരെ ബേധ്യപ്പെടുത്താന്‍ യുക്തിവാദികള്‍ തയ്യാറാവണം,
തമിഴ്‌ നാട്ടിലെ പാര്‍ട്ടി സമ്മേളന വേദിയില്‍ മുളക്കും ചെറുനാരങയും ചേര്‍ത്ത്‌ കെട്ടിതൂക്കിയ അന്ധവിശ്വാസികള്‍ എന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ്ക്കാര്‍ യുക്തിവാദികളുടെ മറ്റൊരു മുഖമായിരുന്നു, പാര്‍ട്ടി സമ്മേളനം കഴിഞ്ഞു മടങിയ നേതക്കന്മാര്‍ തമിഴ്‌നാട്ടിലെ പഴനി, മധുര എന്നീവടങളിള്‍ സന്ദര്‍ശനം നടത്തിക്കുകയും നേതാക്കന്‍മാരുടെപേരില്‍ വഴിപാട്‌ നടത്തുക്കയും ചെയ്യുതു , ഗണപതിയെ പാലുകുടിപ്പിച്ചവരെക്കാള്‍ മോശമല്ലേ പാര്‍ട്ടി സമ്മേളനത്തില്‍ ചെറുനാരങയും വാറ്റല്‍മുളകും തൂക്കികെട്ടുന്നത്‌ ... എന്റെ പാമരന്‍ ചേട്ട....

പ്രവീണ്‍ ചമ്പക്കര said...

പ്രവീണേ..... ശരിക്ക് ഇഷ്ട്ടപെട്ടു ..... പിന്നെ പമാരന് റിച്ചാര്‍ഡ്‌ കൊടുത്ത മറുപടി ...അത് ശരിക്കും പ്രശംസ അര്‍ഹിക്കുന്നു.... പ്രവീണ്‍ ഇനിയും എഴുതുക.... പക്ഷേ നന്ദു പറഞ്ഞതുപോലെ തെളിവൊക്കെ ഒന്നു കരുതി വചോല്ലു‌.....ഉടനെ ആവശ്യം വരും.....

Unknown said...

Dear Nandu,

In here you said about the blog was exactly correct.RSS never said the truth to the People. If they say the true matters, people will recognize the RSS original face.They are always against the Indians and also a big terrerist group in India.

Best regards for replying the blogs.

Richard Nasil said...

പ്രിയ ബ്ലോഗര്‍മാരെ , ഇവിടെ ഒരു സത്യം തുറന്നുപറയുവാന്‍ ആഗ്രഹിക്കുന്നു, പ്രവീണിന്റെ ഈ പോസ്റ്റുകളില്‍ കൂടുതല്‍ പ്രോല്‍സാഹനം നല്‍ക്കുന്നത്` പ്രവീണിന്റെ കൂട്ടുകാരായ സൌദ്യയിലെ മുസ്ലിം സുഹൃദ്‌ക്കളും ക്രിസ്ത്യന്‍ സുഹൃദ്‌ക്കളുംമാണന്ന സത്യം ഞാന്‍ പറയട്ടെ, (കൂട്ടുകരോട്‌ ചര്‍ച്ചയ്ക്ക് ശേഷമാണ്‌ പ്രവീണ്‍ പോസ്റ്റ് ചെയ്യാറുള്ളത്‌ ) ഇവിടെ അബ്ദുള്‍ എന്ന ID -യില്‍ കമന്റ്‌പറയുന്ന വ്യക്തി ജ്യോതിസ്‌ എന്ന കൊയിലാണ്ടികാരനാണ്‌ ,ഇദ്ദേഹമിപ്പോള്‍ ബഹറൈനില്‍ ജോലി ചെയ്യുന്നു . ഇത്രയും നീജമായി വര്‍ഗീയമായ ചിന്ത ഒഴിവാക്കണം Mr ജ്യോതിസ്‌ ഇത്` ഒരു തരം അസൂയമാത്രമാണ്‌ സ്വന്തം നാട്ടുകാരനോടുള്ള ഒടുങാത്ത അസൂയ

പാമരന്‍ said...

റിച്ചാര്‍ഡ്‌ നാസില്‍,

ഞാന്‍ ഒരു യുക്തിവാദി അല്ല. സനലിന്‍റെ അനുയായിയുമല്ല. കാലഗതിപ്രാപിച്ച മന്ത്രവും തന്ത്രവും വീണ്ടും കുറേ ചേട്ടന്‍മാരു പൊക്കിക്കൊണ്ടു നടക്കുന്നതു കാണുമ്പോഴുള്ള അമര്‍ഷമാണ്‌.

"ഗായത്രി മന്ത്രവും മറ്റും പഠിച്ച ഒരു ഹൈന്ദവ ആചാര്യന്‍ മറ്റുള്ളവരെ വെല്ലുവിളിക്കുമോ എന്നത്‌ യുക്തിപരമായി ചിന്തിക്കണം ." അതിലെ യുക്തിയെന്തെന്ന്‌ എനിക്കു മനസ്സിലായില്ല. ഒരു ലൈവ്‌ റ്റീവീ പ്രൊഗ്രാമില്‍ വെച്ച്‌ നിങ്ങള്‍ പറയുന്നതും നില കൊള്ളുന്നതുമൊക്കെ വെറും മണ്ടത്തരത്തിനു വേണ്ടീയാണെന്ന്‌ ആരോപിക്കപ്പെട്ടാല്‍, അങ്ങനെ ആണെന്നു ബോധ്യമുണ്ടെങ്കിലും ഒരുവന്‍ എന്തു ചെയ്യും? വെല്ലുവിളി സ്വീകരിച്ചു പോവില്ലേ?


ഉമ ഭാരതി,തന്നെ അപായപ്പെടുത്താന്‍ ഏതോ മന്ത്രവാദി തന്നെ മന്ത്രവാദത്തിലൂടെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നുള്ള ആരോപണവുമായി വന്നപ്പോള്‍ ഇന്ത്യയിലെ ഒരു പ്രധാന ടീവീ ചാനല്‍, അതിനെ കുറിച്ചു നടത്തിയ ഒരു ലൈവ്‌ ഡിസ്‌കഷനാണിതിന്‌ തുടക്കമിട്ടത്‌. അതില്‍ പങ്കെടുക്കാന്‍ ആ ചാനലുകാര്‍ വിളിച്ചു വരുത്തിയതാണു സനലിനെ. ആ മന്ത്രവാദിയേയും.

ചുരുങ്ങിയ സമയത്തേക്കു മാത്രം ഷെഡ്യൂള്‍ ചെയ്തിരുന്ന ആ പരിപാടി ഈ മന്ത്രവാദ പ്രകടനത്തിലേക്കു കടന്നതു കാരണം മറ്റെല്ലാ പരിപടികളും നിര്‍ത്തിവച്ച്‌ പ്രക്ഷേപണം തുടരുകയായിരുന്നു.

മണ്ടന്‍ മന്ത്രവാദി ഇനി ശവപ്പറമ്പില്‍ വെച്ച്‌ ഒന്നുകൂടെ നോക്കാം എന്നു പറഞ്ഞതു കൊണ്ടാണ്‌ രണ്ടാം ഷെഡൂള്‍ അങ്ങോട്ടു നീണ്ടത്‌.

ഇതൊക്കെ പക്ഷ്ഭേദമെന്യേ ഇന്ത്യയിലെ എല്ലാ പത്രങ്ങളിലും വന്ന വാര്‍ത്തകളാണ്‌. അതൊന്നും വായിച്ചിട്ടുണ്ടാവില്ല മുകളില്‍ വിജ്ഞാനം വിളമ്പിയ പരിവാരന്‍മാര്‍. മാത്രവുമല്ല, യുക്തിവാദം എന്നാല്‍ കമ്മ്യൂണീസത്തിന്‍റെ അനിയനാണെന്നാണ്‌ ധരിച്ചു വച്ചിരിക്കുന്നത്‌. അപ്പോപ്പിന്നെ എതിര്‍ത്തല്ലേ പറ്റൂ.

യുക്തിവാദം പാടിനടക്കുന്നവരെ ന്യായീകരിക്കേണ്ട കാര്യം എനിക്കില്ല, കാരണം ഞാന്‍ യുക്തിവാദിയല്ല. അതുകൊണ്ട് 'കുടുംബത്തിലെ സ്ത്രീകളും കുട്ടികളും' തുടങ്ങി തമിഴ്നാട്ടിലേക്കു നീണ്ട അഭിപ്രായങ്ങള്‍ക്കൊന്നും മറുപടി പറയുന്നില്ല.

എല്ലത്തരത്തിലുള്ള അന്ധവിശ്വാസങ്ങളും എതിര്‍ക്കപ്പെടണം. പാലുകുടിയും മന്ത്രവാദവും നാരങ്ങ കെട്ടിത്തൂക്കലും എല്ലാം. ഇവിടെ മന്ത്രവാദം തോറ്റതാണ്‌ പോസ്റ്റെഴുതിയ ആളിന്‌ ഇഷ്ടപ്പെടാതിരുന്നത്‌. അതുകൊണ്ടാണ്‌ ആ മന്ത്രവാദിക്കു കഴിവില്ലായിരുന്നു, അങ്ങേരെ സനല്‍ തന്നെ അറേഞ്ചു ചെയ്തതാണെന്നൊക്കെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്‌.

കാളവണ്ടിയുഗത്തില്‍ നിന്നും റോക്കറ്റുയുഗത്തിലെത്തിയിട്ടും മന്ത്രവും മണ്ണാംകട്ടയും പറഞ്ഞ്‌ മനുഷ്യരാശിയെ വീണ്ടും പുറകോട്ടു വലിച്ചുകൊണ്ടുപോകാനാണിവര്‍ ശ്രമിക്കുന്നത്‌.

Unknown said...

Oru manthra wadi ninne manthram cheithu kollum mennu praveeninodu paranhal nee pedikkumo praveene....

absolute_void(); said...

പൊയില്‍ക്കാവേ,

മന്ത്രത്തിനു് ഇത്രമേല്‍ ശക്തിയുണ്ടെങ്കില്‍ നാട്ടിലെല്ലാരും മന്ത്രം പഠിച്ചാല്‍ പോരേ? എന്തിനാ സൌദിയിലൊക്കെ പോയി ജോലി നോക്കുന്നതു് ? മന്ത്രം ചൊല്ലി മനുഷ്യനെ കൊല്ലാമെങ്കില്‍ എന്നെ ഒന്നു് കൊന്നുകാണിക്കൂ. ഏതു കൊടികെട്ടിയ മന്ത്രവാദിയേം വിളിച്ചോളൂ. ഇനി കൊല്ലാന്‍ മടിയാണെങ്കില്‍ വേണ്ട, ബോധം കെടുത്തിയാലും മതി. എന്തേ, ഒരു കൈ നോക്കുന്നോ?

absolute_void(); said...

ക്ഷമിക്കണേ, താരാപഥത്തോടായിരുന്നു, കഴിഞ്ഞ കമന്റിലെ ചോദ്യം.

പിന്നെ കമ്മ്യൂണിസവും യുക്തിവാദവും തമ്മില്‍ പറയത്തക്ക ബന്ധമൊന്നുമില്ല. ചരിത്രപരവും വൈരുദ്ധ്യാതിഷ്ഠിതവുമായ ഭൌതികവാദമാണു് കമ്മ്യൂണിസത്തിന്റെ ചിന്താപദ്ധതി. അതും യുക്തിവാദവുമായി അജഗജാന്തരമുണ്ടു്. അക്കാദമിക്‍ ആയി പോലും ഇവ രണ്ടിനേയും ചേര്‍ത്തു പറയാനാവില്ലെന്നു് സാരം. മാനിഫെസ്റ്റോയില്‍ ബൂര്‍ഷ്വാസികളെ ദൈവമില്ലെന്നു് വിശ്വസിക്കുന്നവരായി കൂടിയാണു് വിശേഷിപ്പിക്കുന്നതു് എന്നതും ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. അതോ ഇതൊന്നും ബൈഠക്കില്‍ പറഞ്ഞുതരാറില്ലേ?

ഇനി മറ്റൊരു കാര്യം. ലോകത്തു് ഇന്നേ വരെ ഒരു സ്ഥാപനവും പ്രസ്ഥാനവും അതിന്റെ ഉപജ്ഞാതക്കളുടെ വഴിയേ മാത്രമായി സഞ്ചരിച്ചിട്ടില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമായി അതിനു് അപവാദമാകുന്നതെങ്ങനെ? മുദ്രാവാക്യം വിളിയും പുഷ്പാര്‍ച്ചനയും പ്രകടനങ്ങളും സ്റ്റഡി ക്ലാസ്സുകളുമെല്ലാം മന്ത്രോച്ചാരണവും പൂജാകര്‍മ്മങ്ങളും പ്രദക്ഷിണവും ധ്യാനവും ഒക്കെ പോലെ തന്നെ അനുഷ്ഠാനങ്ങളാണെന്നു് കരുതാം. എന്നാല്‍ ജൈവമായ ഇത്തരം ക്രിയകളില്ലാതെ ഒരു സംഘത്തെ ഒരേ ലക്ഷ്യത്തോടെ കോര്‍ത്തിണക്കി കൊണ്ടുപോകാനാവുമോ? എന്തിനാണു് പരിവാറുകാര്‍ അമ്പലമുറ്റത്തു് കോലുകളിയും കബഡിയും പരിശീലിക്കുന്നതു്? എന്തിനാണു് അവര്‍ ധ്വജത്തെ വന്ദിക്കുന്നതു്? അതേ കാരണത്താലാണു കമ്മ്യൂണിസ്റ്റുകാരും ഇങ്ങനെയെല്ലാം ചെയ്യുന്നതു്. അതിനു് പകരം എല്ലാവരും മനസ്സുകൊണ്ടു് സ്വയംസജ്ജരായി വിപ്ലവത്തിനൊരുങ്ങുമെന്നു് കമ്മ്യൂണിസ്റ്റുകാരന്‍ വിശ്വസിക്കണമെന്നാണോ? വിപ്ലവം ഇനിയും വരുമെന്നു് വൃഥാ സ്വപ്നം കാണണമെന്നാണോ?

ഓരോരോ കാലത്തിനു് അനുസൃതമായ രാഷ്ട്രീയനീക്കങ്ങളും രീതികളും കൈക്കൊള്ളാതെ ഒരു രാഷ്ട്രീയ പ്രസ്ഥാനവും നിലനില്‍ക്കില്ല. കേരളത്തില്‍ കോഴക്കോളജുകള്‍ക്കു് എതിരായ പ്രക്ഷോഭം പരാജയപ്പെടാന്‍ പ്രധാന കാരണം കേരളത്തിന്റെ പൊതു മനസാക്ഷി അവയ്ക്കു് അനുകൂലമായിരുന്നു എന്നിടത്തല്ലേ? അപ്പോള്‍ നല്ലതായാലും ചീത്തയായാലും കോഴക്കോളേജുകള്‍ക്കു് വഴങ്ങിക്കൊടുക്കേണ്ട അവസ്ഥ അതിനെ എതിര്‍ത്തവര്‍ക്കും വന്നു. അതിനെയാണു് കാലത്തിന്റെ മാറ്റം എന്നു പറയുന്നതു്. അതിനെ കാണാതെ പുറംതിരിഞ്ഞുനിന്നാലാണു് അവന്‍ വരട്ടുതത്വവാദിയാകുക.

അങ്ങേയറ്റം അന്ധവിശ്വാസങ്ങളില്‍ മുഴുകിക്കിടന്നിരുന്ന ഇന്ത്യയില്‍ അവയെ കുറച്ചെങ്കിലും ഉപയോഗിച്ചിടത്തു മാത്രമാണു് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു് വേരുറയ്ക്കാന്‍ കഴിഞ്ഞതു്. ബംഗാളില്‍ കാളിപൂജ നടത്തുന്നതു് കമ്മ്യൂണിസ്റ്റുകാരല്ലേ? കേരളത്തില്‍ എത്രയോ അമ്പലക്കമ്മറ്റികള്‍ കമ്മ്യൂണിസ്റ്റുകാര്‍ ഭരിക്കുന്നു. ഇവയെ ഒക്കെ ഗുണാത്മകമായി ഉപയോഗിക്കാനാകണം.

ജനം കൂടുന്ന ഇത്തരം സ്ഥലങ്ങളില്‍ നിന്നെല്ലാം ബോധപൂര്‍വ്വം അകലം പാലിച്ചാല്‍ അവര്‍ ജനങ്ങളില്‍ നിന്നു് ഒറ്റപ്പെടുകയേ ഉള്ളൂ. പശുബെല്‍റ്റില്‍ ചുവടുറപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു് കഴിയാതെ പോയതും ഈ വിമുഖതകൊണ്ടാവണം. അതേയിടത്തു് ജാതിപ്പാര്‍ട്ടികള്‍ വെണ്‍കൊടി നാട്ടിയതു് നമുക്കറിയാമല്ലോ.

ജനകീയമായതൊന്നും തനിക്കന്യമല്ല എന്ന രീതിയാവണം കമ്മ്യൂണിസ്റ്റുകാരന്‍ പാലിക്കേണ്ടതു്. അങ്ങനെ ചെയ്യുന്നതു് അതില്‍ മുഴുകിപ്പോകാനല്ല. അതിനെ ഉപയോഗപ്പെടുത്താന്‍ മാത്രമാണു്. ആ വ്യത്യാസം ഇല്ലാതെ പോകുന്നിടത്തു് ഉദ്ദേശ്യം തകരുന്നു.

Navas(നവാസ്) said...

ആളെ കൊല്ലാന്‍ മന്ത്രവാദികള്‍ക്ക് മന്ത്രം മതിയെങ്കില്‍ പ്പിന്നെന്തിനാ താരാപഥം ഈ ഫാഷിസ്റ്റുകള്‍ രാവും പകലും കുറുവടി അഭ്യാസങ്ങള്‍ പഠിക്കുന്നെ?
ഒരു സംശയം ചോദിച്ചതാണേ?

Praveenpoil said...

.............

താരാപഥം said...

Email follow-up‌ മാര്‍ക്ക്‌ ചെയ്യാതിരുന്നതുകൊണ്ട്‌ ഇവിടെ വന്ന കമന്റുകളൊന്നും കണ്ടിരുന്നില്ല. എനിയ്ക്കിട്ടും തോണ്ടിയത്‌ ഇപ്പോഴാണ്‌ കണ്ടത്‌.

രിയാസ്‌ അഹമ്മദ്‌ : ഞാന്‍ വളര്‍ന്ന സംസ്കാരത്തില്‍ ദൈവം എന്ന സങ്കല്‍പത്തിനോട്‌ പ്രാര്‍ത്ഥിക്കുന്ന അതേ മന്ത്രം ഉരുവിട്ടുകൊണ്ട്‌ ആരുടെയും കഴുത്തറുക്കുന്നതും നിസ്സഹായരായ ജനങ്ങളെ കൊല്ലാന്‍ ബോംബിനെ ആശിര്‍വ്വദിക്കുന്നതും ശീലിച്ചിട്ടില്ലാത്തതുകൊണ്ട്‌ എന്റെ കഴിവില്ലായ്മ ഞാന്‍ അംഗീകരിക്കുന്നു.

പാമരന്‍ചേട്ടാ...: യുക്തിവാദം എന്താണെന്നും അന്ധവിശ്വാസം എന്താണെന്നും എല്ലാ ജനങ്ങളും ഒരുപോലെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

സെബിന്‍ : (ബംഗാളില്‍ കാളിപൂജ നടത്തുന്നതു് കമ്മ്യൂണിസ്റ്റുകാരല്ലേ? കേരളത്തില്‍ എത്രയോ അമ്പലക്കമ്മറ്റികള്‍ കമ്മ്യൂണിസ്റ്റുകാര്‍ ഭരിക്കുന്നു. ഇവയെ ഒക്കെ ഗുണാത്മകമായി ഉപയോഗിക്കാനാകണം.)
അതിപ്പോ അമ്പലകമ്മറ്റിയാവണം എന്നോന്നുമില്ല. ദേവസം ബോര്‍ഡ്‌ ആയാലും അയിത്തമൊന്നും കല്‍പിച്ചിട്ടില്ലല്ലൊ. "ഗുണാത്മകമായി ഉപയോഗിക്കണം", അതാണ്‌ അതിന്റെയൊരു ശരി.

നവാസ്‌ : കുറുവടി മാത്രമല്ല അഭ്യാസത്തില്‍ പെടുന്നത്‌ എന്ന് അറിയാതെയാണോ ഈ ചോദ്യം.

സെബിനും-നവാസിനും : സൃഷ്ടിക്കുന്നത്‌ ഈശ്വരനാണ്‌ എന്നാണ്‌ എല്ലാ സ്വേശ്വരമതങ്ങളും വിശ്വസിക്കുന്നത്‌. അതുകൊണ്ട്ത്തന്നെ മരണവും ഈശ്വരനിശ്ചയമാണ്‌. അത്‌ ഒരു മന്ത്രവാദിയുടെയോ യുക്തിവാദിയുടെയോ മറ്റുള്ളവരുടെ നാശത്തിനുവേണ്ടിമാത്രം പ്രാത്ഥിക്കുന്നവരുടെയോ കയ്യിലല്ല എന്ന് വിശ്വസിക്കാനും ഏതു മന്ത്രവാദിയുടെയും മുന്നില്‍ കൈകെട്ടി നില്‍ക്കാനും ഉള്ള ധൈര്യം എനിയ്ക്കും ഉണ്ട്‌. അതിന്‌ ഒരു യുക്തിവാദിപ്പട്ടം വേണമെന്നൊന്നുമില്ല. നല്ല ഈശ്വരചിന്ത ഉണ്ടാവണം. കാശ്‌ ചിലവാക്കിയതുകൊണ്ട്‌ ഈശ്വരന്റെ പ്രീതി ലഭിക്കില്ല എന്നും സ്വര്‍ഗ്ഗലോകത്ത്‌ സ്ഥലം ബുക്കുചെയ്യാന്‍ കഴിയില്ല എന്നുമുള്ള യുക്തിപരമായ ആത്മീയത മാത്രം ഉണ്ടായാല്‍ മതി.

Navas(നവാസ്) said...

താരാപഥം, ഇപ്പൊ പറഞ്ഞത് കറക്റ്റ്.“യുക്തിപരമായ ആത്മീയത” എന്ന പ്രയോഗം തന്നെ എനിക്ക് ഇഷ്ടപ്പെട്ടു.

Sakthi said...

Hindu Madam Yukthi vadikale verittu kanditilla... Charvakan enna yukthivadiye... sarikkum oru Rishi ayi thanneyanu Hindu kaal kannunathu..

do nandu.. than saudiyil poyi puttumadicchu marxist karkku support ayi ezhuthalleee.. erunna seat thanu pokum..

Remove Marixst/communists from the surface of the earth. bann dyfi they are the real terrorists.

Search