Tuesday, April 15, 2008

അണ്ണന്‍തമ്പി,


വിലക്കയറ്റം തടയുവാന്‍ അണ്ണന്‌ കഴിയണില്ല, ഇന്ത്യയിലെ ജനങള്‍ പട്ടിണികിടന്നാലും ഇനി രക്തസാക്ഷിയായലും ചെങ്കൊടിയുമായി നടക്കുന്ന തമ്പി (പ്രകാശ്‌ കാരാട്ട്‌) , അണ്ണന്റെ (മന്‍മോഹന്‍ സിങ്‌ ) പിന്തുണ പിന്‍വലിക്കില്ല

"അണ്ണനാരാ മോന്‍ " കോണ്‍ഗ്രസില്‍ സോണിയാമ്മ പറയുന്നതു മുഴുവനും അണ്ണന്‍ നടപ്പാക്കില്ല, കാരണം മാദാമ്മയെ വിശ്വസിക്കുവാന്‍ പറ്റുമോ എന്ന ഒരു ചെറിയ സംശയമുണ്ട്‌. പിന്നെ കൂടെയുള്ള തമ്പി അവനെ ഒട്ടും വിശ്വാസമില്ല അവന്‍ ആണവക്കരാറിന്റെ പേരില്‍ ഒരു പാട്‌ വെള്ളം മോന്തിച്ചിടുണ്ട്‌ .
എന്തായാലും തമ്പിയും അണ്ണനും നല്ല സ്നേഹത്തിലാണ്‌ , അണ്ണനെ ചുമ്മാ ഒന്നു വിരട്ടും അത്‌ തമ്പിയുടെ ഒരു ഹോബി..
അടുത്ത ഇലക്ഷനില്‍ സീറ്റിന്റെ എണ്ണം കുറച്ചു കൂട്ടണം അതാണ്‌ തമ്പിയുടെ ആഗ്രഹം, (പിന്നെ ഇപ്പോള്‍ നേപ്പാളില്‍ ഇലക്ഷനില്‍ മാവോയ്‌സ്റ്റുകള്‍ മുന്നിട്ട്‌ നിലക്കണന്ന ഒരു ന്യൂസ്‌ തമ്പിയുടെ ചെവിയില്‍ ആരോ പറഞ്ഞിടുണ്ടു, )
തമ്പി ഇന്ത്യയിലാണങ്കിലും "കൂറ്‌ ചൈനയിലാണ്‌ അവിടെ എന്താ സുഖം ... പാലും തേനും ഒഴുക്കുകയല്ലേ . ചിലപ്പോള്‍ ടിബറ്റന്‍ രക്തവും ഒഴുക്കാറുണ്ട്‌ ,
ചൈനയിലെ ഒളിപിക്സ്‌ ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ വിജയമായി തമ്പി പാടി നടക്കും വായില്‍ വരുന്നത്‌ കോതയ്ക്ക്‌ പാട്ട്‌ ഇതാണ്‌ തമ്പിയുടെ പ്രസ്ഥാനത്തിന്റെ പ്രകടന പത്രിക . ചൈനയില്‍ നിന്ന്‌ ഒളിപിക്സ്‌ ദീപ ശിഖ ബംഗാളില്‍കൂടി കേരളത്തിലെ എ.കെ.ജി. മന്ദിരത്തിന്റെ മുന്‍വശത്തുകൂടി ത്രിപുരയിലെത്തും അവിടെ നിന്ന് ദീപശിഖ അണ്ണന്‍ ഏറ്റുവാങും പിന്നീട്‌ വിദര്‍ഭയിലും , അനന്തപൂരിലും കറങിയടിച്ച്‌ സേണിയാമ്മയുടെ കാലിന്‍ ചുവട്ടില്‍വെച്ചുകൊണ്ട്‌ പറയും ജയ്‌ സോണിയാജി, ജയ്‌ ബുഷ്‌ജി , ജയ്‌ ഞാന്‍ജി.
ഇത്‌ കണ്ട്‌ യൂത്തന്മാര്‍ രാഹുലിന്‌ ജയ്‌ വിളിയ്ക്കും രാഹുല്‍ ഈ ജയ്‌ വിളിയില്‍ സന്തോഷത്തില്‍ വല്ല MP -യുടെ മകളുടെ കൂടെ നൈറ്റ്‌ ക്ലബില്‍ ഉല്ലസിക്കും (കടപ്പാട്‌ ഇന്ത്യാ ടുഡേ) അങനെ ഭാരതം ഈ നുറ്റാണ്ടിലെ എറ്റവും വലിയ സാമ്പത്തിക ശക്തിയാവും
ഈ കാഴ്ചയില്‍ ജയ്‌ അണ്ണന്‍ , ജയ്‌ തമ്പി എന്ന്‌ പാടികൊണ്ട്‌ പെതുജനം കൈയടിക്കും...
ലാല്‍സലാം ഭാരതിയരെ

3 comments:

പൂവന്‍‌കോഴി said...

nalla vivaram ulla aal ezhuthiya post...

Abi Mohan said...

കൊള്ളാം നന്നായിടുണ്ട്...

Unknown said...

നന്നായിട്ടുണ്ട്

Search