Tuesday, January 22, 2008

ബ്ലോഗിലെ "അതുല്യ" പ്രതിഭ

സ്വര്‍ണ്ണ ഗോപൂര നര്‍ത്തകീ.... .. ബ്ലോഗിന്‌ സായൂജ്യം നിന്‍ പേര്‌
ഏത്‌ ബ്ലോഗറും പൂജിക്കും നിന്നെ ഏത്‌ ബ്ലോഗറും...........

വിമര്‍ശനം ഒരു അനുഭൂതിയാണ്‌, മൌലികമായ ആശയങള്‍ തേടുകയാണ്‌ എന്റെ രീതി.
മലയാള ബ്ലോഗുകള്‍ സവിശേഷമായ സ്ത്രീപുരുഷബന്ധങളുടെ സാമാന്യവല്‍കരണം സാക്ഷാത്കാരങളാവുകാന്‍ ഞാന്‍ ആഗ്രഹിക്കാറുണ്ട്‌.

അറിവ്‌ ഏറുന്തോറും ലോകത്തെ മനസ്സിലാക്കുവാന്‍ കഴിയാത്ത ഒരു സമൂഹമാണ്‌ നമ്മള്‍ അഥവാ "ബോവാസിന്റെ ആറാം തലമുറക്കാര്‍ " എന്തേ സീതയെ തട്ടികൊണ്ടുപോകുവാന്‍ വന്ന അസുരന്‍മാര്‍ പരാജയമറിഞ്ഞു? "രാവണനും , മാരീചനും " ആ പരാജയത്തില്‍ നിന്ന്‌ എന്തു പഠിച്ചു?

തന്റെതായ രീതിയില്‍ അപഗ്രഥിച്ച്‌ ഒരു പോസ്റ്റ്‌ സൃഷ്ടിക്കുവാന്‍ കഴിയാതെ വരുന്ന ആ "അതുല്യ " പ്രതിഭയെക്കുറിച്ച്‌ അഥവാ അമിതാധിപത്യമില്ലാത്ത പ്രതിഭയെക്കുറിച്ച്‌.
ജല്ലികെട്ടും, വൈമാനിക സിദ്ധ്വന്തവും ബ്ലോഗുകരെ പഠിപ്പിച്ച ഈ അതുല്യ പ്രതിഭ പല പോസ്റ്റുകളിലും വിജയം ആവര്‍ത്തിക്കുകയായിരുന്നു.


പത്രതാളുകളില്‍ നിന്ന്‌ മൊഴിമാറ്റി ബ്ലോഗില്‍ ഹീറോയാവുന്ന ഈ അതുല്യ പ്രതിഭയെ അംഗീകരിക്കുവാനും ആ ബ്ലോഗ്‌ പോസ്റ്റില്‍ ഒരു "കമന്റ്‌ " പറയുവാനും,എഴുതുവാനും പിന്നെ ചേച്ചി, എന്ന്‌ വിളിക്കുവാനും പല ബ്ലോഗേഴ്‌സും മത്സരിക്കുന്ന കാഴ്ചയാണ്‌ ഇവിടെ കാണുവാന്‍ കഴിയുന്നത്‌.

വിമര്‍ശനങള്‍ അതിര്‌ വിടാതെ വളരെ മാന്യമായ രീതിയിലുള്ള വാക്കുകളും ഇവിടെ കാണാം
( ഈ തെണ്ടി പാണ്ടികള്‍ നിന്ന് ഉശിരു കേറ്റും. ) വളരെ സജീവതയും ഉള്‍ക്കാഴ്ച്കയും നിറഞ്ഞ്‌ തുള്ളുമ്പുന്ന , ഒട്ടും ഗ്രൂപ്പ്‌ താത്‌പര്യമില്ലാത്ത പോസ്റ്റുകള്‍ ഇവിടെ കാണാം. ഇവിടെ കൂറേക്കൂടി സാഹിത്യപരമായ കൃതികള്‍ നമ്മെ മാടി വിളിക്കുന്നു.

സ്ത്രീകളുടെ പേരുകള്‍ ബ്ലോഗുകള്‍ക്ക്‌ എത്ര ഉചിതം

Search