Thursday, March 6, 2008

സഖാക്കള്‍ രാജ്യസ്നേഹികളോ?

നേപ്പാള്‍ മുതല്‍ കൊച്ചിവരെ മാവോ തീവ്രവാദികളുടെ അഴിഞ്ഞാട്ടം ചൈനയുടെ സാമ്പത്തിക വളര്‍ച്ചയുടെകൂടെ വളര്‍ന്നു കൊണ്ടിരിക്കുകയാണ്‌. ചൈന ഭായ്‌, ഭായ്‌, എന്നു ഉറക്കത്തിലും, ഊണിലും മന്ത്രിച്ചു കഴിയുന്ന നമ്മുടെ സഖാക്കള്‍, മാവോയിസ്റ്റുകളെ പല രീതിയിലും സഹായിക്കുന്ന ചൈനയുടെ കപട നാടകം മനസ്സിലാക്കുവാന്‍ കഴിയുന്നില്ല എന്നത്‌ കമ്യൂണിസ്റ്റ്ക്കാരുടെ രാജ്യസ്നേഹത്തെ ചേദ്യം ചെയ്യുകയാണ്‌.

ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തിയില്‍ മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമായി മാറുകയാണ്‌, അപകടകരമായ ഈ മാറ്റത്തെ കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന്‌ നടിക്കുയാണ്‌., അഥവാ ഇടതുപക്ഷത്തെ ഭയന്നിട്ടായിരിക്കണം.

സംഘപരിപാറിന്റെ സ്വാധീനമില്ലാത്ത പ്രദേശങളിലാണ്‌ മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രം എന്നകാര്യം നമ്മള്‍ വിസ്മരിച്ചുകൂട. മാവോയിസ്റ്റ്കള്‍ വേണ്ടി " വാ" തുറക്കുന്ന മലയാളികളെ കാണുമ്പോള്‍ വല്ലാത്ത വിങലുകള്‍ അനുഭവപ്പെടുന്നു. കൊച്ചിയിലും പരിസര പ്രദേശങളിലും മാവോയിസ്റ്റുകള്‍ വേരോട്ടം നടത്തി കഴിഞ്ഞു.

കേരളത്തില്‍ മവോയിസ്റ്റുകള്‍ വളരുവാന്‍ സാധ്യമായ എല്ലാ സഹായം ഇവിടെ ലഭിയ്ക്കുമെന്നുറപ്പാണ്‌, കാരണം ഇവിടെ ഇടതുപക്ഷം ഭരണം നടത്തുന്ന ഒരു സംസ്ഥാനമാണ്‌, അതുകൊണ്ട്‌ ദാരിദ്രത്തിന്റെ പേര്‌ പറഞ്ഞു ആളുകളെ സംഘടിപ്പിക്കുവാന്‍ നമ്മുടെ മണ്ണ്‌ വളരെ യോജിച്ചതാണ്‌.

ചൈന ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ക്ക് സാമ്പത്തികമായും, ആയുധപരമായും സഹായം നല്‍ക്കുന്നുവെന്ന റിപ്പോര്‍ട്ട്‌ ഇന്റെലിജെന്‍സ്‌ വിഭാഗം സര്‍ക്കാരിന്‌ നല്‍കുകയുണ്ടായി. വളരെ ബുദ്ധിപൂര്‍വ്വമായ നീക്കത്തില്‍ ചൈന വിജയം നേടിയിരിക്കുയാണ്‌.
നമ്മുടെ സഖാക്കന്‍മാരുടെ ചൈന സ്നേഹം അപകടകരമായി മാറുന്ന കാഴ്ചയാണ്‌ നാം കാണുന്നത്‌, അമേരിക്കയില്‍നിന്നും ആണവരഹസ്യം വിലയ്ക്ക്‌ വാങുന്നത്` സാമ്രാജ്യത്വം വിലയ്ക്ക് വാങി തലയില്‍ വയ്ക്കുന്നതിന്‌ തുല്യമാണെന്ന ഇടതുപക്ഷവാദം , ഈ വാദത്തെ ചൈനകാരന്റെ വാദവുമായി സാദൃശ്യമുണ്ട്‌ അതു കൊണ്ട്‌. ചൈനയുടെ ചാരന്‍മാര്‍ ഇന്ത്യന്‍ ഇടതുപക്ഷപാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതായി നമ്മള്‍ സംശയിക്കണം.

അണുവായുധക്കരാര്‍ ഇടതുപക്ഷ എതിര്‍ക്കുന്നത്‌ ചൈനയ്ക്കുവേണ്ടിയാണന്ന സത്യം നാം മനസ്സിലാക്കി കഴിഞ്ഞതാണ്‌,
ഇന്ത്യയുടെ സാമ്പത്തികരംഗത്തെ കുതിച്ചുചാട്ടം കണ്ട് ഒട്ടും രസിക്കാത്ത ഇടത്തുപക്ഷം ,ഈ മുന്നേറ്റം തങളുടെ ചിലവില്‍ത്തന്നെ വേണമെന്ന ആഗ്രഹവും ടിബറ്റന്‍ പ്രശ്നം ചൈനയുടെ ഭാഗം ശരിവെയ്ക്കുന്ന രീതിയില്‍ പരിഹരിക്കുവാനും, വേണ്ടിയാണ്‌ നമ്മുടെ സഖാക്കള്‍ 'വായ കൊണ്ട്‌ ' പായസം വെയ്ക്കുന്നത്`.

എല്ലാം നല്ല കാര്യങള്‍ക്കും ശകുനമാകുന്ന നമ്മുടെ സഖാക്കള്‍ ആണവക്കരാറിലും, മാവോയിസ്റ്റുകളുടെ കാര്യത്തിലും എടുത്ത തീരുമാനം രാജ്യദ്രോഹപരം തന്നെയാണ്‌. ആണവക്കരാര്‍ നടപ്പിലായാല്‍ അമേരിക്കയിലെ റിയാക്ടര്‍ മുതലാളിമാര്‍ കൊള്ളലാഭം കൊയ്തു തടിച്ചുകൊഴിക്കുമെന്നും, അത്‌ എങനെ സഹിക്കുമെന്നുമാണ്` തൊഴിലാളിവര്‍ഗ്ഗ ഉഡായിപ്പുകളുടെ വാദം. ഇത്ര ബാലിശവും തെറ്റിദ്ധാരണയുമായ വാദം നമ്മുടെ സാഖകളുടെ തലയില്‍ പ്ലാസ്റ്റിക്ക്‌ പൂവാണന്ന കാര്യം വീണ്ടും ഓര്‍മിപ്പിക്കുന്നു.

അരിക്കച്ചവടക്കാരന്‍ ലാഭമുണ്ടാക്കുമെന്ന അസൂയ കാരണം അരിവാങാതെ പട്ടിണി കിടന്നു മരിക്കാം എന്ന്‌ ചിന്തിക്കുന്ന ഒരു രാണ്ടാം കിട തീവ്രവാദികളുടെ അവസ്ഥയാണ്‌ ഇപ്പോള്‍ ഇടതുപക്ഷത്തിനുള്ളത്‌.
സമ്പന്ന രാജ്യത്ത്‌ കൂടുതല്‍കാലം കമ്യൂണിസം നിലനില്‍ക്കില്ല എന്ന സത്യം ചൈനയ്ക്കു അറിയാവുന്നത് കൊണ്ട്‌ ചൈനയുടെ ഏറ്റവും വലിയ ശത്രുവും ഇന്ത്യതന്നെ, ചൈനയില്‍ ജനങളുടെ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുമ്പോള്‍ തൊട്ടകലെ ഇന്ത്യയില്‍ ജനങള്‍ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ്‌, ചൈനയിലെ ഭരണകൂടത്തിന്‌ ഇന്ത്യ ഭീഷണിയാവുമെന്ന ധാരണ അവിടുത്തെ ഭരണകൂടത്തിനുണ്ട്‌. അത്‌ കൊണ്ട്‌ ഇന്ത്യയിലെ മണ്ണില്‍ തീവ്രവാദം വളര്‍ത്തുക എന്ന ലക്ഷ്യവും അവരുടെ ഹിഡന്‍ അജന്‍ഡയാണ്‌.

ഇടതുപക്ഷം ഒന്നോര്‍ത്താല്‍ നന്ന്‌ "കാറ്ററിയതെ തുപ്പിയാല്‍ ചെവിയറിയാതെ കിട്ടും" (കിട്ടിയിരിക്കും )
.....................................................................................................................
ജയ്‌ ഹിന്ദ്‌

10 comments:

Praveenpoil said...

ഇടതുപക്ഷം ഒന്നോര്‍ത്താല്‍ നന്ന്‌ "കാറ്ററിയതെ തുപ്പിയാല്‍ ചെവിയറിയാതെ കിട്ടും" (കിട്ടിയിരിക്കും )

മായാവി.. said...

വളരെ ചിന്തനീയമായ ലേഖനം. പട്ടിചാവുന്പോഴേക്കും പാകിസ്ഥാനെ പഴിചാരിയിരുന്ന നാം കാണാതെ പോയ ഒന്നാണ്‌ ചൈനയുടെ കടന്നു കയറ്റം. പാകിസ്ഥാന്‌ നാമൊരു ശ്ത്രുവാകുന്നത് പിളര്പ്പിന്റെ ഭാഗമായിട്ടാണ്‌, എന്നാല്‍ ചൈനക്ക് അവരുടെ സാമ്പത്തിക വളര്ച്ചക്ക് അല്പമെങ്കിലും കുറവ് ഇന്ത്യ മുന്നേറുന്നതിനാലുണ്ടാവുമെന്നതിനാല്‍ തന്നെ ഇന്ത്യയുടെ വളര്ച്ചതടയേണ്ടത് അത്യാവശ്യമാണ്‌, പ്രവീണിന്റെ സംശയാമെനിക്ക് മുന്നെ ഉണ്ട് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളീല്‌ ചൈനീസ് ചാരന്മാരുണ്ടാവും എന്ന്, എന്ത് കൊണ്ടോ അധികാരം കൈയിലുള്ളപ്പോഴോന്നും കോണ്ഗ്രസിനോ, കേന്ദ്രം ഭരിച്ച മറ്റ് പാര്ട്ടികള്കോ ഇന്നോളം അത് മനസിലാകാഞ്ഞിട്ടാണോ, അതോ നമുക്ക് സ്വതസിദ്ധമായ അലസതയില്‍ അത് ശ്രദ്ധിക്കാഞ്ഞതാണോ എന്നറിയില്ല. കമ്മ്യൂണീസ്റ്റ് പാര്ട്ടികള്‍ അത്പോലെ ജമാഅതെ ഇസ്ളാമി തുടങ്ങിയ സമ്ഘടനകളുടെ പ്രവര്ത്തനം നിരീക്ഷിച്ചാല്‍ ഒരുകാര്യം വ്യക്തമാവും ഇന്ത്യ സാമ്പത്തികമായി മുന്നേറാനിടയുള്ള ഒരു സംരംഭവും തുടങ്ങാനിവര്‍ സമ്മതിക്കില്ല, പരിസ്തിഥി തുടങ്ങിയ പ്രശ്നങ്ങളിവര്‍ വലിച്ചിടും(ഒരു തരം സ്നേഹപ്പര, പണ്ട് വിവരമില്ലത്ത കാലത്ത് ഞാനും ജമാ അത്തെ ഇസ്ലാമിയില്‍ പ്രവര്ത്തിച്ചിരുന്നു!!!)
കംപ്യൂട്ടര്, റ്റ്രാക്റ്റര്‍ സമരങ്ങള്‍ ഏറ്റവും ചെറിയ ഉദാഹരണങ്ങള്‍ മാത്രം.
തലച്ചോറുള്ളവര്‍ ചിന്തിക്കട്ടെ അന്യന്ന് വേണ്ടി നമ്മുടെ നാട്ടിനെ ഒറ്റുന്നവരെ തിരിച്ചറീയുക, അവര്‍ സ്വന്തം അമ്മയെ കൂട്ടിക്കൊടുക്കുന്നവരാണ്‌. jai hind.

o. t. please remove word veri.

Anonymous said...

പിന്നെ കാര്‍ഗില്‍ യുധത്തില്‍ മരിച്ച ജവാന്‍മാര്‍ക്ക് ശവപ്പെട്ടി വേടിച്ച വകുപ്പില്‍ കോടികള്‍ മൂഞ്ചിച്ചവര്‍ രാജ്യസ്നേഹികള്‍, കൊള്ളാം കേട്ടാ‍ാ

സാറി പോയില്‍ക്കടവേ ബാക്കി മായവിക്കുള്ളതാ

എടാ തായ്യളി മായ്യാവി

പിന്നെ എന്നാ ചിന്തനീയ ലേഖനം. നിന്റെ ഒക്കെ ചിന്ത ഇതില്‍ കൂടുതല്‍ ഒന്നും ഇല്ലല്ലെ - “സ്വന്തം അമ്മയെ കൂട്ടിക്കൊടുക്കുക”

Richard Nasil said...

ചൈനയ്ക്ക്‌ ജയ്‌ വിളിക്കുന്നവന്‍ അമ്മയെ കൂട്ടികൊടുക്കുന്നവന്‌ തുല്ല്യം , കുട്ടുസാ വിവരം എന്നു പറഞ്ഞാല്‍ കമ്യൂണിസമെന്നല്ല , ആദ്യം ഇന്ത്യയ്ക്ക്‌ ജയ്‌ വിളിയ്ക്ക്‌ എന്നിട്ട്‌ മതി ശവപ്പെട്ടി.

Praveenpoil said...

കൂട്ടൂസന്‍, ശവപ്പെട്ടിയുമായി ബന്ധപ്പെട്ടുള്ള അഴിമതി കഥ കോണ്‍ഗ്രസുകാരുടെ ഒരു നാടകമായിരുന്നു, തെളിയിക്കപ്പെടാത ഒരു ആരോപണം , ചൈനയ്ക്ക്‌ ജയ്` വിളിയ്ക്കുന്നവന്‍ രാജ്യദ്രേഹിതന്നെ. സത്യങള്‍ പറയുമ്പോള്‍ എന്തിന്‌ രക്തസമ്മര്‍ദ്ദം?

മായാവി.. said...

പ്രവീണെ സ്ത്യം തുറന്നു കേള്‍ക്കുമ്പോള്, ഉത്തരം മുട്ടുമ്പോള്‍ കമ്യൂണിസ്റ്റ്കാരനുണ്ടവുന്നതാ ഈ ര്ക്തസമ്മര്ദ്ദം...അവരുടെ തനതായപ്രയോഗങ്ങള്‍ പുറത്തുവന്നത് കണ്ടില്ലെ..ശവംതീനികള്

Anonymous said...

അണ്ണാ
നിങ്ങള്‍ ചോപ്പന്മാരെ എന്തരേലും പറ, ലവന്മാര്‍ പണ്ടാറടങ്ങടേനും

തോന്ന്യാസി said...

കുട്ടൂസാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നും നിലകൊണ്ടിട്ടുള്ളത് ചൈനക്കുവേണ്ടിയാണ് എന്നുള്ളത് പരമസത്യമാണ് അതു തുറന്നു പറയുകയാണ് ഈ പോസ്റ്റിലൂടെ പ്രവീണും, മായാവിയും ചെയ്തിട്ടുള്ളത് അതിനു താങ്കള്‍ എന്തിനു ടെന്‍ഷനാകണം......

റിച്ചാര്‍ഡ് പറഞ്ഞപോലെ വിവരം എന്നാല്‍ കമ്മ്യൂണിസം എന്നല്ല അര്‍ത്ഥം.......

ചിന്തിക്കുക ... ദേശാഭിമാനിക്കും, ചിന്തക്കുമപ്പുറം പ്രസിദ്ധീകരണങ്ങള്‍ വേറെയുമുണ്ടെന്നോര്‍ക്കുക

Unknown said...

ഇ രാജ്യം നന്നാവില്ല മാഷെ ഞാന്‍ ഒരു സഖാവാണെന്നു പറയാന്‍ കഴുയുന്ന ഒരു നേതാവുപോലുമില്ലെന്നുള്ളതാണു സത്യം

പിപഠിഷു said...

Sathyam! vilichu parayaan enikku dhairyamilla athu kondu njaan othungi koodunnu... itharathil oru blog oru 2 kollamaayi ente manassil undu...

Search