Wednesday, October 24, 2007

ജോക്ക്‌ ഓഫ്‌ ദിസ്‌ വീക്ക്‌

നമ്മുടെ പിണറായിയുടെ മുഖത്ത്‌ ഒന്നു സൂക്ഷിച്ചു നോക്കു.. എന്ത് ഐശ്വര്യമാണ്‌ ആ മുഖത്ത്‌ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും വാക്കുകള്‍ മാത്രം ഉരുവിടുന്ന ആ മഹാന്‍ നമ്മുടെ മാത്രം ഒരു ഭാഗ്യമല്ലെ? അദ്ദേഹത്തിന്റെ ന്യൂനപക്ഷങളോടുള്ള 'ആ' സമീപനം എങനെയാണ്‌ ഞാന്‍ വര്‍ണ്ണിക്കുക? കേരളത്തില്‍ സമാധാനവും ഐശ്വര്യവും ഇതുപോലെ നടപ്പിലാക്കുവാന്‍ ആര്‍ക്കാണ്‌ കഴിയുക!ഒരു രാഷ്ട്രിയകാരന്‌ ഇത്ര സമാധാനപ്രിയനാകുവന്‍ പറ്റുമോ? പക്ഷേ. പി.ബി.പറയുന്നു ഇത്ര സമാധാനം പാടില്ല എന്നാണ്` അത് കൊണ്ടാണ്‌ ഒരുമാസം പി.ബി.അദ്ദേഹത്തെ പുറത്താക്കിയത്‌ ,എങ്കിലും പങ്കിലും ഒന്നുമില്ല ഇദ്ദേഹത്തിന്റെ മകനെ വിദേശത്ത്‌ ഉപരിപഠനം നടത്തുകയാണെങ്കിലും കേരളത്തില്‍ ഇതിനെതിരെ പലരും പറഞ്ഞു നടന്നു കേരളത്തില്‍ വിദ്യഭ്യാസ സ്ഥാപനങളില്‍ സമരം ആഹ്വാനം നടത്തുന്ന ഇദ്ദേഹം സ്വന്തം മകനെ വിദേശത്ത് ` പഠിക്കുവാന്‍ പറഞ്ഞയിച്ചിരിക്കുകയാണാന്ന്. ഇത് ശത്രുകള്‍ പറയുന്നതല്ലെ.. അവര്‍ പറയട്ടെ കാരണം സത്യമെന്താണന്ന്‌ പിണറായിക്കും ദൈവത്തിനും മാത്രമല്ല പിന്നെ പലര്‍ക്കുമറിയാം (പതിനേഴാം പാര്‍ട്ടി കോണ്‍ഗ്രസ്‌ ദൈവ വിശ്വാസമാവാം എന്ന് പറഞ്ഞിരിക്കുകയാണ്‌ അത് കൊണ്ടാണ്‌ ദൈവത്തിന്റെ പേരു ഇവിടെ സൂചിപ്പിച്ചത്‌) ഇനി മകനെ കുറിച്ച്‌.... സത്യത്തില്‍ മകന്‌ ഇവിടെ കാലാവസ്ഥ പറ്റുന്നില്ല എന്ന് ഡോ. ഫാരിസ്‌ പറഞ്ഞത്‌ കാരണമാണ്‌ ഇങനെ ഒരു തീരുമാനമെടുത്തത്‌ . മകന്‍ വിദേശത്ത്തന്നെ പഠിക്കട്ടെ. എന്തയാലും അടുത്തതവണ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം പിണറായിയ്ക്ക് തന്നെ എന്ന്‌ പറയപെടുന്നു.സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന്‌ സുധാകരനെയും പരിഗണികണമെന്ന്‌ ദേവസ്വം ബോര്‍ഡ്‌ ആവിശ്യപെടാന്‍ സാധ്യതയുണ്ട്‌..

Tuesday, October 23, 2007

ചൈനയില്‍ കമ്യൂണിസം പുതിയ രൂപത്തില്‍

ചൈനയിലെ കമ്യൂണിസ്‌റ്റ്‌കാര്‍ ഇനിമുതല്‍ ക്ഷേത്രങളില്‍ പൂജ നടത്തുവാന്‍ പതിനേഴാം പാര്‍ട്ടി കോണ്‍ഗ്രസ്‌ പച്ചകൊടി കാണിച്ചിരിക്കുകയാണ്‌ . കോടിശ്വരന്‍മാരെ പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ്‌ നല്‍ക്കികൊണ്ടു മുതലാളിയില്ലാതെ ഒരു തൊഴിലാളിയുമുണ്ടാവില്ല എന്ന ബേസിക് തിയറി നടപ്പിലാക്കിയിരിക്കുകയാണ്‌.തായ്‌വാനെ ഉരുക്കുമുഷ്ടികൊണ്ടു എന്നും ഭീഷണിപെടുത്തുന്ന ചൈന അവിടുത്തെ മാറ്റം കണ്ടുകൊണ്ടായിരിക്കണം ഇങനെ ഒരു തീരുമാനത്തിന്‌ മുതിര്‍ന്നത്‌ ജീവിതത്തിന്റെ പകുതി ഭാഗവം പ്രവാസ ജീവിതം നയിച്ച പല ചൈനകാര്‍ക്ക്‌ ഇത്‌ ഒരു സന്തോഷ വാര്‍ത്തയാണ്‌ .കാരണം സ്വന്തം മണ്ണില്‍ മത സ്വാതന്ത്ര്യം നഷ്ടപെട്ട സമൂഹമാണ്‌ അവര്‍

ഇന്നത്തെ ചിന്താവിഷയം

വെറുക്കപെട്ടവന്‍ ഹാരിസിന്‌ ഇനി പാര്‍ട്ടി മെമ്പര്‍ഷിപ്പ്‌ കൊടുകുമോ?

വിജയദശമിനാളില്‍ കൈരളിചാനലില്‍ ആദ്യാക്ഷരം കുറിക്കാന്‍ എത്തിയ പലകുട്ടികളും ഹരിശ്രി എന്നതിന്‌ പകരം യേശു,അള്ളാ, അയ്യപ്പാ എന്നാണ്‌ കുറിച്ചത്‌ അങനെ സെകുലറിസം ഊട്ടിയുറപ്പിച്ചു കൈരളി ചാനല്‍ കേരളത്തില്‍ മാതൃകയായിരിക്കുകയാണ്‌

Monday, October 22, 2007

കണ്ണുള്ളവര്‍ കാണട്ടെ..

മൌനം ഒരു നെമ്പരമായി എന്നെ പിന്‍തുടരുമ്പോള്‍ പരാജയപെട്ട ജീവിതത്തിന്റെ അതിര്‍വരമ്പുകള്‍ വെട്ടിമാറ്റി ഒരു ദേശാടന കിളിയെ പോലെ ഞാന്‍ അലഞ്ഞു. എന്നിട്ടും എന്നോട്‌ നീതി പുലര്‍ത്താന്‍ മടിക്കുന്ന വിധിയോട്‌ ഞാന്‍ കിഴടങി. കാലത്തിന്റെ ഗോപുരമുകളിലിരുന്ന് പ്രതീക്ഷകള്‍ എന്നെ മാടിവിളിച്ചു. ഒരിക്കല്‍ ഞാന്‍ ആ പ്രതീക്ഷകളുടെ ഒഴിക്കില്‍പെട്ടു അങനെ ഞാന്‍ ഇവിടെയെത്തി പക്ഷേ നാട്ടിലെ കാര്യങള്‍ എന്നെ വല്ലാത്തെ വേദനിപ്പിച്ചു.. എന്താ നമ്മുടെ സമൂഹം ഇങനെ? ഒരുപാട്‌ മാറ്റം ലോകാത്തില്‍ നടക്കുന്നു നമ്മുടെ നാട്ടില്‍ ജനങള്‍ അതിനെതിരെ മുഖം തിരിച്ചിരിക്കുന്നു. കേരളത്തിലെ പ്രധാന പ്രസ്‌നം അന്ത്യകുദാശയാണോ? കേരളത്തില്‍ മത്തോറിസം ( സെനറ്റ്‌ ജോസഫ് മത്തോര്‍ എന്ന വ്യക്തി അമേരിക്കയില്‍ നടപ്പിലാക്കിയ ഒരു തിയറി കമ്യൂണിസ്റ്റ് അനുഭാവികളെ സര്‍ക്കാര്‍ സ്ഥാപനങളില്‍ നിന്ന്‌ തെരഞ്ഞുപിടിച്ചു പുറത്താക്കുന്ന നടപടി) അനിവാര്യമാണ്‌ എന്ന്‌ ഞാന്‍ പറഞ്ഞാല്‍ അത്‌ നിങള്‍ക്ക് ഇഷ്ടമാവുമോ?
അത്രയ്ക്കും മടുത്തു ഈ സമൂഹത്തിനോട്‌ ,ക്യൂബയേയും ചൈനയേയും മനസ്സില്‍ എന്നും ധ്യാനിച്ച്‌ ചെങ്കൊടിയുമായി നടക്കുന്ന ഒരു പറ്റം പാര്‍ക്കിന്‍സണ്‍സ്‌ പിടിപ്പെട്ട ആളുകളെ കാണുമ്പോള്‍ സഹതാപമാണ്‌ എനിയ്ക്ക്‌ ... ചെ" എന്ന വ്യക്തിയ്ക്‌ വേണ്ടി (വിപ്ലവത്തിന്റെ പേരും പറഞ്ഞു നിരപരധികളെ കൊന്നൊടിക്കിയ ഒരു മഹാന്‍) കേരളത്തില്‍ പ്രകടനവും പൊതുയോഗവും നടത്തുമ്പോള്‍ .. ഈ ആളുകള്‍ അദ്ധ്വനിച്ചു നാല്‌ കാശുണ്ടക്കിയെങ്കില്‍ എനിക്ക് പ്രവാസ ജീവിതം ഒഴിവാക്കമായിരുന്നു. കരാണം കേരളത്തില്‍ സമരമുഖമില്ലാത്ത കമ്പനികള്‍ വളരുമായിരുന്നു . പിന്നെ ഉത്തരാധുനികതയെ കുറിച്ചു എനിയ്ക് എന്നും പറയാനില്ല

Sunday, October 21, 2007

ചങ്കുറുപ്പുള്ളവര്‍ മാത്രം വായിക്കുക

classid="clsid:D27CDB6E-AE6D-11cf-96B8-444553540000"
codebase=http://active.macromedia.com/flash2/cabs/swflash.cab#version=4,0,0,0
id="promo"
width="1000"
height="200">


quality="high"
width="600"
height="100"
type="application/x-shockwave-flash"
pluginspage="http://www.macromedia.com/shockwave/download/index.cgi?P1_Prod_Version=ShockwaveFlash">




പതിനാറാം പാര്‍ട്ടി സമ്മേളനം നടത്തിയാല്‍ കേരളത്തില്‍ വികസനം നടമാടുമോ?

ചെ"യുടെ ഫോട്ടോയില്‍ മാലയണിഞ്ഞാല്‍ കേരളത്തിലെ പട്ടിണിമാറുമോ?

മമ്മൂട്ടി ഗുജറാത്തില്‍ പോയാല്‍ അവിടെ ഡി.വൈ.എഫ്‌.ഐ. വളരുമോ?

പിണറായി വാ തൊറന്നാല്‍ സമധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുമോ?

സീതാറാം യെച്ചൂരി തലകുത്തിനിന്നാല്‍ കേന്ദ്ര മന്ത്രിസഭ നിലംപൊത്തുമോ?

എന്റെ കേരളം എത്ര സുന്ദരം" എന്ന്‌ പാടിയാല്‍ കേരളം ഫെന്‍റ്റാസ്‌റ്റികാകുമോ?

നുണ്ണ പറഞ്ഞാല്‍ കരുണകരനാകുമോ?

രാത്രി സൂര്യനുദിച്ചാല്‍ കോണ്‍ഗ്രസ്‌ക്കാര്‍ ബി.ജെ.പി.ക്കാരാകുമോ?

കുറുക്കന്‍ കരഞ്ഞാല്‍ നേരം വെളുക്കുമോ?

ഗുണ്ടായിസം കാണിച്ചാല്‍ പിണറായിയാകുമോ?

സമദൂരം സിദ്ധാതം പഠിച്ചാല്‍ നാരായണ പണിക്കരാകുമോ?

Saturday, October 20, 2007

മനോരമയും മലയാളികളും

ഞാനൊരു മനോരമ വിരോധിയല്ല. എങ്കിലും എന്റെ വാക്കുകള്‍ ഒരു മനോരമ വിരോധിയെ പോലെ തോന്നിയേക്കാം . തീവ്രവാദത്തിന്റെ അവസാനവാക്കാണ്‌ അല്‍ ക്വയ്‌ദ അതുപോലെ തന്നെ മാനസ്സിക തീവ്രവാദത്തിന്റെ അവസാനവാക്കാണ്‌ മനോരമ ഏത്‌ വായനക്കാരനെയും മാനസ്സികമായി തകര്‍ക്കുവാന്‍ ശേഷിയുള്ള വാക്കുകള്‍ മനോരമയില്‍ കാണ്ണാം എവിടെയെങ്കിലും ഒരു മലയാളി (പ്രത്യേകിച്ച് അച്ചായന്‍മാര്‍) ഒരു ചായ കുടുതല്‍ വില്‌പന നടത്തിയാല്‍ മനോരമയില്‍ കാണാം ഇങനെ -- ഒരു മലയളിയുടെ വിജയഗാഥ. പിന്നെ ഒരായിരം കഥകള്‍ മെനഞ്ഞയെതും ഒരു തരം ബഗ്ലാദേശ്‌ തിയറിയെപോലെ (അമേരിക്കയിലെ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ നിര്‍മ്മിച്ചത്‌ ബഗ്ലാദേശ്‌കരാണാന്ന് അവര്‍ പറഞ്ഞ്നടക്കാറുണ്ട്‌) മനോരമ ഗള്‍ഫ്‌ എഡിഷണ്‍ ഹിന്ദുവിരോധവും മലബാര്‍ കമ്യൂണിസ്‌റ്റ്‌ വിരോധവും തിരുവന്തപുരം മുസ്ലിം വിരോധവുമാണ്‌ എല്ലാതരത്തിലും സ്വന്തം അപ്പനാരാ എന്ന് ചോദിച്ചാല്‍ പലരെയും കാണിച്ചുകൊടുകേണ്ടിവരുന്ന ഒരു അവസ്ഥയിലാണ്‌ ഇപ്പോള്‍ മനോരമ തിരുവമ്പാടിയില്‍ കലിതുള്ളിയ അച്ചന്‍മരെയും കമ്യൂണിസ്‌റ്റ്കാരെയും തമ്മില്‍ തല്ല്‌ രൂക്ഷമാക്കി അവിടെ ചോരകളമാക്കിയെ മനോരമ പിന്മാറുകയുള്ളു അത് അവരുടെ ബേസിക് തിയറി കേരളത്തിന്‌ ഒരു നല്ല പത്രം ആവിശ്യമാണ്‌ അതിനായി നമ്മള്‍ക്ക് കൈകോര്‍ക്കാം

Wednesday, October 17, 2007

അപ്പോള്‍ കാണുന്നവനെ അപ്പ എന്നുവിളികുന്ന ബേസിക്‌ തിയറി


പൊയില്‍ക്കാവ്‌ ഇവിടെയാണ്‌ ഞാന്‍ എന്ന അവതാരം പഠിച്ചതും വളര്‍ന്നതും ഒരു കാര്യം ഞാന്‍ പറയുവാന്‍ മറന്നു ഇവിടെ പഠിക്കുന്ന സമയത്ത്‌ എല്ലാസമരത്തിനും ഞാന്‍ മുന്‍പന്തിയിലുണ്ടാവുമായിരുന്നു. എന്നെ അറിയാത്തവര്‍ നാട്ടില്‍ ചുരുക്കം...പഠിക്കുവാന്‍ മടിയാനായിരുന്നു അത്കൊണ്ടു പ്രതീക്ഷ ഒന്നിനും കൊടുത്തില്ല ഇങ്ങിനെ ജീവിക്കണം അത്രമാത്രം... കോഴിക്കോട്‌ പഠിക്കുന്ന സമയത്ത്‌ രാഷട്രീയം വീണ്ടും എന്നെ പിന്തുടരുവാന്‍ തുടങ്ങി............. കമ്യൂണിസത്തിനോടുള്ള അറപും വെറുപും കാരണം ഞാന്‍ പതുക്കെ രാഷട്രിയത്തിന്റെ ബാലപാഠം പഠിച്ചു തുടങ്ങി... രാഷട്രീയം ഒരു മുതലകണ്ണീരില്‍ വിരിഞ്ഞ ചെമ്പരത്തിപൂവാണന്ന്‌ എനിക്ക്‌ വൈകതെ മനസ്സിലായി.. ചരിത്രത്തിന്റെ നാഴികകുടം തല്ലിത്തകര്‍ത്ത്കൊണ്ടും സത്യത്തെ പച്ചയായി നക്കികൊന്നും കാലം കടന്ന്പോക്കുമ്പോള്‍ ,എനിക്ക്‌ ഭീതിയുടെ നിഴല്‍ പാടുകള്‍ സമ്മാനിച്ച നമ്മുടെ ഭരണകര്‍ത്താക്കന്‍മാര്‍ ചരിത്രത്തെ പച്ചയായി കുഴിച്ചുമൂടി. ഇന്ത്യന്‍ ജനത സത്യ ചരിത്രം അറിയതെ ഇന്നും ഇവിടെ ജീവിക്കുന്നു.... ഫ്രീടം അറ്റ്‌ മിഡ്‌നൈറ്റ്‌. എന്ന പുസ്തകം ഇന്ത്യന്‍ ചരിത്രത്തിനുമേല്‍ അവസാന ആണ്ണിയും അടിച്ചിറക്കി..അങ്ങനെ ഇന്ത്യന്‍ ചരിത്രത്തെ ഒരു അഭിസാരികയാക്കി കാലം മുന്നോട്ട്‌ കുതിച്ചു.. ഇന്ത്യന്‍ ജനതയോടു നീതിപുലര്‍താത്ത കമ്യൂണിസം കേരളത്തിലും ബംഗളിലും തഴച്ചുവളര്‍ന്നു ചരിത്രത്തിന്‍മേല്‍ അവര്‍ സംഹാരതാഢവമാടി. കാലത്തിന്‌ കടിഞ്ഞാണ്‍പൊട്ടി കമ്യുണിസവും ഗുണ്ടായിസവും ഒരു അച്ചുതണ്ടായി മാറി (സിങ്കൂരില്‍ നടന്നത്‌ ഓര്‍മ്മിക്കുമല്ലോ?)പ്രതികരിക്കുന്നവനെ നാസികളാക്കിയും ഫാസിസിറ്റ്കളാക്കിയും മുദ്രകുത്തി.സാമ്പത്തിക ഭദ്രതയെ തകിടം മറിച്ചു,പാഠപുസ്തകങ്ങളില്‍ വിപ്ളവം നടമാടി സര്‍ക്കാര്‍ ഓഫിസ്സുകളില്‍ മൈക്രൊസോഫ്റ്റിനെ ഒഴിവാക്കി പകരം ലിനക്സ്‌ കയറിപറ്റി. ഇന്ത്യ ചൈന യുദ്ധത്തില്‍ പോലും ചൈനയ്ക്ക്‌ അവര്‍ ജയ്‌ വിളിച്ചു. വിനീത കോട്ടായി എന്ന പാവം സ്ത്രീയെ പട്ടിണിയിലാക്കികൊണ്ടു അവര്‍ കണ്ണൂരില്‍ വിപ്ളവമാഘോഷിച്ചു, മദനിയെയും ഗാന്ധിജിയെയും ഒരു തുലാസില്‍ അവര്‍ തൂക്കി (ഇ എം എസ്‌ നടത്തിയ പ്രസ്ഥാവന) മുംബൈ കലാപം അന്വേഷിച്ച ശ്രീകൃഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ അന്നത്തെ മഹാരാഷ്ട്ര സര്‍ക്കാര്‍ തള്ളിയപ്പോള്‍ ഒരു പ്രകടനം പോലും നടതാത്ത കമ്യൂണിസ്റ്റ്കാര്‍ സാദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ കേരളത്തില്‍ അവര്‍ ഹര്‍ത്താല്‍ നടത്തി ഭൂലോകത്തെ ചിരിപ്പിച്ചു.. അങ്ങനെ എല്ലാതരത്തിലും അപ്പോള്‍ കാണുന്നവനെ അപ്പ എന്നുവിളികുന്ന ബേസിക്‌ തിയറിയുമായി ഇന്ത്യന്‍ ജനതയെ മാറി മാറി അവര്‍ പരിഹസിച്ചു.. ലോകത്തില്‍ ബാലറ്റ്‌ പേപ്പറിലൂടെ അധികാരത്തില്‍ വരുന്ന ആദ്യത്തെ കമ്യൂണിസ്റ്റ്‌ മന്ത്രി സഭ ഇ എം എസ്‌ മന്ത്രി സഭയാണന്നു പറഞ്ഞു ചരിത്രത്തെ വികൃതമാക്കി (ഗയാന എന്ന രാജ്യം കമ്യൂണിസ്റ്റ്കാര്‍ മറന്നു) കുളികാതെയും ഉറങ്ങതെയുമുള്ള ചുണ്ടില്‍ എപ്പേോഴു എരിയുന്ന ബീഡിയുമായി നടക്കുന്ന ഒരു പറ്റം ബുദ്ധിജീവികളെ സൃഷ്ടിച്ചും കൊന്നും ചെങ്കൊടി ഇവിടെ പാറി.... അങ്ങനെ കമ്യൂണിസ്റ്റ്കാര്‍ ചരിത്രത്തെ കശാപുനടത്തി. യഥാര്‍ത്ത ചരിത്രം നമ്മള്‍ ഇന്ത്യന്‍സ്‌ പഠിച്ചിരുന്നുവെങ്കില്‍ കമ്യൂണിസം ഇവിടെ കാണില്ലായിരുന്നു. ഇനി എനിയ്ക്ക്‌ വയ്യ ഒരുപാട്‌ എഴുതുവാനുണ്ട്‌... പക്ഷേ ഒരു കാര്യം രാണ്ടാം ലോകമഹായുദ്ധം നടന്നില്ലായിരുന്നുവെങ്കില്‍ ഇവിടെ ചരിത്ര ഇത്ര വികൃതമാവില്ലായിരുന്നു ഇന്ത്യന്‍ വിഭജനത്തിന്റെ സത്യം നമ്മള്‍ അറിയുമായിരുന്നു. ഞാന്‍ സത്യം തേടി പലയിടത്തും അലിഞ്ഞു... കുന്തം പോയാല്‍ കുടത്തിലും നോക്കണം എന്നല്ലെ പ്രമാണം അത്കൊണ്ടു ഞാന്‍ ഇന്ത്യന്‍ ചരിത്രം എവിടെയെങ്കിലും മറഞ്ഞുകിടക്കുയാണങ്കില്‍ പുറത്തുകൊണ്ടുവരണം എന്ന അണ്‍ബാലന്‍സ്‌ തിയറിയെ വിശ്വസിച്ചുകൊണ്ടു പല താളുകളിലും കോബ്‌സെര്‍ച്ച്‌ നടത്തി ഒടുവില്‍ പരാജിതനായി മടങ്ങി. എന്തുകൊണ്ടു ഇന്ത്യന്‍ ചരിത്രത്തെ കുഴിചുമൂടി? അത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിജയമായിരുന്നോ? അതോ പരാജയമോ?

Search