Wednesday, August 27, 2008

ഒറീസ്സ : മാധ്യമങളുടെ സൃഷ്ടികള്‍

വംശഹത്യ നടക്കുന്ന ഒറീസ്സയില്‍ "DYFI" ഇടപ്പെടുവാന്‍ സാധ്യത (കൈരളി വാര്‍ത്ത 26/08/2008 ) കൈരളി ചാനലിന്റെ ഈ ഹാസ്യം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടുകാണും, ഈ വര്‍ഷം കൈരളി വാര്‍ത്തയില്‍ പല ഹാസ്യങളും ചേര്‍ക്കും കാരണം ഓണം ഇക്കുറി പൊടിപൊടിക്കണം, തീര്‍ന്നില്ല അഫഗാനിസ്ഥാനിലും, വേണ്ടിവന്നാല്‍ ഇറാനിലും ഇടപ്പെടുവാന്‍ തയ്യറാവുമെന്നാണ്‌ ഡിഫിക്കാരുടെ പ്രതീക്ഷ..

ഒറീസ്സയിലെ സംഭവങള്‍ കേരളത്തിലെ മാധ്യമങള്‍ ആഘോഷിക്കുകയാണ്‌ (നോര്‍ത്ത്‌ ഇന്ത്യയിലെ മാധ്യമങള്‍ ഇത്‌ ഒരു ഒറ്റപ്പെട്ട സംഭവത്തോടയാണ്‌ കാണുന്നത്‌ )

ഈ ഒറീസ്സ സംഭവം ഇത്രയും ഭീകരമായി ഒരു പക്ഷേ കേരളത്തിലെ മാധ്യമങള്‍ മാത്രമേ ചിത്രീകരിച്ചു കാണുകയുള്ളു. കൃസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്നു ഭാരതീയ സംസ്സ്ക്കാരിക സംഹാരാത്മകതക്കെതിരെ പ്രതികരിച്ചവരെ മവോസ്റ്റുകളെ കൂട്ടുപിടിച്ച്‌ ( VHP നേതാവിനെ )വെട്ടികൊന്നപ്പോള്‍ ഈ മലയാള മധ്യമങള്‍ കണ്ണടച്ചു എന്നു മാത്രമല്ല ഇന്നലെ ഡെല്‍ഹിയില്‍ ക്രൈസ്തവ മേലാളന്മാര്‍ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിന്‌ കൈരളിയും,മനോരമയും,ദീപകയും, ജീവനും, മധ്യമവും, ഏഷ്യാനെറ്റും, ഇന്ത്യാവിഷനും മാത്രമായിരുന്നു അവിടെ എത്തിപ്പെട്ടവര്‍ അതായത്‌ മലയാളത്തിലെ മാധ്യമങള്‍ മാത്രം.

കൃസ്ത്യന്‍ മിഷണറി പ്രവര്‍ത്തകര്‍ ലോകത്തില്‍ എവിടെയും ആരെയും ആക്രമിച്ചിട്ടില്ല എന്നീ ത്വതശാസ്ത്രം പറയുന്ന മാധ്യമങള്‍ ഇവിടെ ഈ മലായള നാട്ടില്‍ കാണാം. ഭാരതസംസ്ക്കാരം നിലനില്‍ക്കണമെങ്കില്‍ അസുരവംശത്തോട്‌ കണക്ക്‌ തീര്‍ക്കണം എന്നത്‌ ഉപനിഷത്‌ രചനാ കാലഘടത്തിലെ ഒരു സത്യമായിരുന്നു.
കൃസ്ത്യന്‍ മിഷണറി പ്രവര്‍ത്തകര്‍ നടത്തിയ വംശഹത്യ ഒരു പക്ഷേ നാം മറന്നുകാണും പക്ഷേ ഈസ്റ്റ്‌ തീമൂറിലെ (പഴയ ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യ ,ഇപ്പോള്‍ സ്വതന്ത്രരാഷ്ട്രം) ജനങള്‍ അത്‌ മറന്നുകാണില്ല എന്നത്‌ ചരിത്രമാണ്‌. ഈ നെറിക്കെട്ട ചരിത്രമ്യൂല്യത്തെ വെള്ളപൂശീയ ആസ്ത്രേലിയല്‍ കത്തോലിക സഭ, ആഗോള സ്വേച്ഛാധിപത്യത്തെ ന്യായികരിക്കുന്നതിന്‌ തുല്യമായി പ്രവര്‍ത്തിച്ചു.

കേവലം മതപരിവര്‍ത്തനത്തിന്‌ പോകാവുന്ന ദൂരം കലാപത്തിലേയ്ക്കാണ്‌ എങ്കില്‍ പിന്നെ ഈ ദൈവത്തിന്റെ കുഞ്ഞാടുകള്‍ ഈ പ്രവണത അവാസാനിപ്പിക്കുന്നതല്ലേ നല്ലത്‌.
ഒറീസ്സയില്‍ മാത്രമല്ല ഇന്ത്യയില്‍ എവിടെ കലാപം നടന്നാലും അത്‌ സംഘപരിവാറിന്റെയും അവിടുത്തെ പോലിസിന്റെയും തലയില്‍ വെച്ചുകെട്ടുവാന്‍ നമ്മുടെ മാധ്യമങള്‍ എന്നും മത്സരിക്കാറുണ്ട്‌. ഹിറ്റ്‌ലറാണ്‌ സംഘ പരിവാറിന്റെ ആത്മീയ ഗുരു എന്നുപ്പോലും ഇവിടെ പറഞ്ഞു നടക്കുവാന്‍ തുടങിയിരിക്കുന്നു. കാശ്മീരിലെ ദേശീയ വാദത്തെ ഹിന്ദുത്വവര്‍ഗീയത എന്ന്‌ വിളിച്ചുകൂവാനും നമ്മുടെ നാട്ടില്‍ ആളുകളുണ്ടായി.

ഇന്ത്യയില്‍ സമാധനമാണ്‌ ആവിശ്യം, അല്ലാതെ മതപരിവര്‍ത്തനമല്ല കുരിശിന്‌ പകരം ഒരു നേരത്തെ ആഹാരമാണ്‌ ഉത്തമം , മെഴുകുതിരിയും, ട്യൂബ്‌ലൈറ്റും കത്തിച്ചാല്‍ ദൈവം പുഞ്ചിരിക്കില്ല ചിരിക്കണമെങ്കില്‍ ദേശീയ ബോധമുണ്ടാവണം ,രാജ്യത്തിന്റെ സംസ്ക്കാരികതയോട്‌ കൂറ്‌ പുലര്‍ത്തണം,
ഭൂരിപക്ഷമായി ജനിച്ചവനെ വര്‍ഗീയവാദിയും, ഫാസിസ്റ്റുകളായി ചിത്രീകരിക്കുന്ന നമ്മുടെ നാട്ടില്‍, ന്യൂനപക്ഷങള്‍ സെക്കുലറിസ്റ്റുകളും, പാവങളുമായി ഇവിടെ അവതരിപ്പിക്കുന്നു. ഈ പ്രവണതയ്ക്‌ ഒരു അവസാനം ആവിശ്യമാണ്‌. .

Monday, August 25, 2008

കാശ്മീര്‍ വിഭജനം അനിവാര്യമോ?

പാക്കിസ്ഥാന്‍ പ്രസിഡെന്റ്‌ മുഷാറഫ്‌ രാജിവെയ്ക്കുന്നതിന്‌ തൊട്ട്മുമ്പ്‌ രാഷ്ട്രത്തോട്` നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറയുകയുണ്ടായി. കാശ്മീരിലെ മുസ്ലീം സഹേദരന്മാരുടെ കൂടയാണ്‌ പാക്കിസ്ഥാനെന്ന്‌.(ബലുചീസ്ഥാനിലെ ജനങള്‍ പാക്കിസ്ഥാന്റെ സഹോദരങളല്ലേ എന്ന ചോദ്യം ഇവിടെ അനിവാര്യമാണ്‌ )

ഇവിടെ മതപരമായ വീക്ഷമാണ്‌ പാക്കിസ്ഥാന്റെ അജണ്ട. നാശത്തില്‍ നിന്ന്‌ നാശത്തിലേയ്ക്ക്‌ സഞ്ചരിക്കുന്ന പാക്കിസ്ഥാന്` ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം അവരെ ഉറക്കം കെടുത്തുകയാണ്‌.

കാശ്മീരില്‍ നിന്ന് ഇന്ത്യയ്ക്കൊരു മോചനം വേണമെന്ന മുറവിളി നാം കേട്ടിരിക്കുന്നു , ഒരോ ഭാരതിയന്റെയും മനസ്സ്‌ കീറിമുറിയ്ക്കുന്ന ഈ വാക്കുകള്‍ നമ്മുടെ സംസ്ക്കാരിക നായകന്മാര്‍ ഒഴിവാക്കണം. വര്‍ഷങളായി അവിടെ മരിച്ചുവീണ ഭാരതിയ ജാവാന്‍മാരോട്‌ നന്ദികേട്‌ കാണിക്കാതിരിക്കുക.

കാശ്മീര്‍ വിഭജനത്തിനായി ഇറങിതിരിച്ചവര്‍ ഇന്ത്യയുടെ പൂര്‍ണ്ണ സ്വഭാവഗുണങള്‍ അറിയില്ല എന്നു മാത്രമല്ല അത്‌ പഠിക്കുവാന്‍ പോലും ശ്രമിക്കുന്നില്ല എന്നതാണ്‌ മറ്റൊരു വിചിത്രം. ഒരക്ഷരം പോലും അറിയുകയോ പഠിക്കുകയോ ചെയ്യാതെ കാശ്മീര്‍ വിഷയങളെക്കുറിച്ച്‌ ഘോരഘോരം പ്രസംഗിക്കുകയും, അവര്‍ക്ക്‌ വേണ്ടി പൂമാലകെട്ടി "ഒപ്പനപ്പാട്ട്" പാടുകയും ചെയ്യുന്ന ബുക്കര്‍ സമ്മാനികള്‍ എന്ന സംസ്ക്കാരിക നായകന്മാര്‍, കാശ്മീര്‍ വിഭനത്തിന്റെ പരിണത ഫലം എന്തായിരിക്കും എന്നത്‌ ചിന്തിക്കണം. കാശ്മീരിന്‌ വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഭാരതിയ ജവാന്മാരോട്‌ ചെറിയ തോതില്‍ നന്ദി കാണിക്കുന്നത്‌ നന്നായിരിക്കും

കാശ്മീരിലെ തീവ്രവാദികളേയും , സംഘടനേയും എതിര്‍ക്കുന്ന രാജ്യസ്നേഹികളെ, പണത്തിന്റെയും, ആയുധത്തിന്റെയും പിന്‍ബലത്തില്‍ അടിച്ചമര്‍ത്തുന്ന രാഷ്ട്രീയ നാടകങള്‍ ഇവിടെ തുടങിയിരിക്കുന്നു.പാക്കിസ്ഥാന്‍ എന്ന രാഷ്ട്രത്തിന്‌ വേണ്ടി മുറവിളികൂട്ടിയ "മുഹമ്മദാലി ജിന്നയെ" ന്യായികരിച്ച അന്നത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റ്ക്കാര്‍ ഇന്ന്‌ കാശ്മീരിലെ ജനങള്‍ക്ക്‌ വേണ്ടി വാദിക്കുന്ന ഒരു അവസ്ഥയാണ്‌ നാം കാണുന്നത്‌.

ഇന്ത്യന്‍ മണ്ണിന്‌ വേണ്ടി വാദിക്കുന്നവന്റെ മാനസ്സിക അവസ്ഥയെക്കുറിച്ച്‌ ചിന്തിക്കുവാന്‍ പോലും ശ്രമിക്കാതെ ഭാരതത്തില്‍ നിന്നുത്ഭവിച്ചതെല്ലാം സവര്‍ണരുടെയും,ഫാസിസത്തിന്റെയും,സംഘപരിവാറിന്റെയും സന്തതികളാണെന്ന്‌ പറഞ്ഞും,പാടിയും,തെരുവ്‌ നാടകങള്‍ നടത്തിയും,പാര്‍ട്ടി സമ്മേളനത്തില്‍ സെക്കുലറിസത്തെക്കുറിച്ച്‌ , മൈക്ക്‌ കെട്ടി പ്രസംഗിച്ചും ഈ ഇടതുപക്ഷമെന്ന സര്‍വ്വതൊഴിലാളി ഉഡായിപ്പുകള്‍ , നമ്മുടെ പവിത്രമായ മണ്ണിന്‌ വില പറഞ്ഞിരിക്കുന്നു.

ജനാധിപത്യത്തിന്റെ ശ്രീകേവിലായ പാര്‍ലമെന്റ്‌ ആക്രമണത്തിലെ പ്രതിയായ "അഫസല്‍ ഗുരുവിനെ തൂക്കിലേറ്റണം എന്നു വിളിച്ചു പറഞ്ഞവരെ , വര്‍ഗീയവാദികളാക്കിയ ഈ ഇടതുപക്ഷ ഉഡായിപ്പുകള്‍.

ടിബറ്റന്‍ ആത്മീയ നേതവായ "ദലൈലാമയെ അമേരിക്കന്‍ ചാരനും, അഫസല്‍ഗുരു മനുഷ്യാവകാശ പ്രവര്‍ത്തകനുമായി സമൂഹത്തില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ വേദന കാശ്മീരല്ല മറിച്ച്‌ ചൈനയുടെ ടിബറ്റാണ്‌ അവരെ വേദനിപ്പിക്കുന്നത്‌.

കാശ്മീരിനെ പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയുടെ 370 വകുപ്പു ഭേദഗതിചെയ്യുക എന്നു പറഞ്ഞവരെ വര്‍ഗീയവാദികളാക്കിയ ഈ ഉഡായിപ്പുകള്‍, രാജ്യത്തോടുള്ള കടപ്പാട്‌ മറന്നിരിക്കുന്നു .
( സച്ചാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു മുസ്ലീം സമൂഹം ഏറ്റവും ദയനീയമായ അവസ്ഥയില്‍ കഴിയുന്നത്` ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥനമായ ബംഗാളിലാണന്ന്‌.)

കാശ്മീര്‍ കാര്യത്തില്‍ ഇടതുപക്ഷം നയം വ്യക്തമാക്കണം. ഇസ്ലാമിക രാജ്യങളോട്‌ കൂറ്‌ പുലര്‍ത്തുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റുക്കാര്‍ "സിമി" എന്ന സംഘടനയേക്കാള്‍ ഭീകരമാണ്‌.

ഇറാന്‍, പാലസ്തീല്‍,ഇറാക്ക്‌, എന്നീ രാജ്യങളോട്‌ കാണിക്കുന്ന കൂറ്‌ ഇടതുപക്ഷത്തില്‍ വിദേശ ചാരന്മാര്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കണം.ലോകത്തിലെ ഏറ്റവും മതനിരപേക്ഷ അറബിരാഷ്ട്രമാണ്‌ ഇറാക്ക്‌ എന്ന കണ്ടുപിടിത്തം നമ്മെ ചിരിപ്പിക്കുകയും, നുണ്ണ പ്രാചരണത്തിന്‌ നേബേല്‍ സമ്മാനം എര്‍പ്പെടുത്തിയാല്‍ അത്‌ ചിന്തയ്ക്കും,ദേശാഭിമാനിയ്ക്ക്‌ ലഭിക്കുകയും ചെയ്യും .
കാശ്മീര്‍ ഇന്ത്യയുടെ കീരിടമായി നിലകൊള്ളും അതില്‍ ആര്‍ക്കും സംശയം വേണ്ട.

Saturday, August 23, 2008

സഖാക്കള്‍ ഇപ്പോള്‍ എന്തു ചെയ്യുന്നു?

ഇന്ത്യയുടെ അഭിമാനമായ ' നാനോ കാര്‍" നിര്‍മ്മാണം നിര്‍ത്തിവെയ്ക്കുവാന്‍ ടാറ്റ ഗ്രൂപ്പ്‌ തീരുമാനിച്ചിരിക്കുന്നു. കാരണം സിങ്കൂരിലെ കര്‍ഷക പ്രക്ഷോഭം ടാറ്റയുടെ ഉറക്കം കെടുത്തുന്നു. കാര്‍ഷിക ഭൂമി നികത്തി അവിടെ ഫാക്ടറി നിര്‍മ്മിക്കാനുള്ള ടാറ്റയുടെ തീരുമാനമാണ്‌ കര്‍ഷകരെ ചൊടിപ്പിച്ചത്‌.

സിങ്കൂരിലെ കാര്‍ഷികപാടങള്‍ നികത്തി അവിടെ ഫാക്ടറി തുടങുവാന്‍ ടാറ്റയ്ക്ക്‌ പച്ചകൊടി കാട്ടിയ ബംഗാള്‍ സര്‍ക്കാര്‍ തൊഴിലാളി വര്‍ഗ്ഗങളെ മറന്നിരിക്കുന്നു. അഥവാ കര്‍ഷകരുടെ നെഞ്ചത്ത്‌ ടാറ്റയുടെ പുതിയ സാമ്രാജ്യം പടത്തുയുര്‍ത്തുവാന്‍ ചൈനയ്ക്ക്‌ 'ജയ്‌ ' വിളിയ്ക്കുന്നവര്‍ രാപ്പകല്‍ അദ്ധ്വാനിക്കുകയാണ്‌.

സാമ്പത്തിക ഭീമന്‍മാരുടെ എച്ചില്‍ പാത്രങള്‍ നക്കി തുടയ്ക്കുന്ന ഇടതുപക്ഷമെന്ന ഈ ആഢ്യന്മാര്‍. ഇന്ത്യയിലെ എല്ലാ വികസങള്‍ക്കും ശകുനമാകുകയും, ഹര്‍ത്താലും, ബന്തും എന്നീ എല്ലാം വരട്ടുതത്വ പ്രത്യായശാസ്ത്രങള്‍ പൊതുജങളുടെ ജീവിതത്തില്‍ അടിച്ചേല്‍പ്പിക്കുകയും.
സാധരണജനങളുടെ ജീവിതം മറ്റൊരു വെനിസ്വേലിയന്‍ക്കാരുടെ ജീവിതമാക്കി മാറ്റുകയും, ഇവിടങളില്‍ അമേരിക്കന്‍ വിരോധങള്‍ ആളികത്തിച്ചും, ഒളിപ്‌ക്സില്‍ ക്യൂബയുടെ ബോക്സറെക്കുറിച്ച്‌ മാത്രം സംസാരിക്കുകയും (കൈരളി ചാനല്‍ കാണുക) ഈ ആഢ്യന്മാര്‍ ഇവിടെ സമ്മാനിച്ച തെമാടിത്തരത്തിന്‌ ദൈവം കനിഞ്ഞു നല്‍കി ശിക്ഷയാണ്‌ ഇപ്പോള്‍ ബംഗാളില്‍ നിന്നുള്ള ടാറ്റയുടെ പിന്മാറ്റം.

കേരളത്തിലെ എല്ലാ വികസങള്‍ക്കും പാര" പണിമാത്രമറിയാവുന്ന ഇടതുപക്ഷത്തിന്‌ കിട്ടിയ മറ്റൊരു ശിക്ഷയാണ്‌ മഹാരാഷ്ട്ര മുഖമന്ത്രി ടാറ്റയെ മഹരാഷ്ട്രയിലേയ്ക്ക്‌ ക്ഷണിച്ചത്‌. നാനേ കാര്‍ നിര്‍മ്മിക്കുവാനുള്ള സ്ഥലം,സുരക്ഷ എന്നീവ സര്‍ക്കാര്‍ നല്‍കാമെന്ന്‌ രത്തന്‍ ടാറ്റയെ മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നു.

എല്ലാ വികസനപരിപാടികള്‍ കുളം തോണ്ടുകയും, പിന്നെ ഭരണത്തില്‍ വന്നാല്‍ അത് നടപ്പാക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തിന്‌ അതേ നാണയത്തില്‍ തിരിച്ചടിച്ച ത്രിണമൂല്‍ കോണ്‍ഗ്രസിന്‌ അഭിന്ദനങള്‍

Search