Wednesday, August 27, 2008

ഒറീസ്സ : മാധ്യമങളുടെ സൃഷ്ടികള്‍

വംശഹത്യ നടക്കുന്ന ഒറീസ്സയില്‍ "DYFI" ഇടപ്പെടുവാന്‍ സാധ്യത (കൈരളി വാര്‍ത്ത 26/08/2008 ) കൈരളി ചാനലിന്റെ ഈ ഹാസ്യം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടുകാണും, ഈ വര്‍ഷം കൈരളി വാര്‍ത്തയില്‍ പല ഹാസ്യങളും ചേര്‍ക്കും കാരണം ഓണം ഇക്കുറി പൊടിപൊടിക്കണം, തീര്‍ന്നില്ല അഫഗാനിസ്ഥാനിലും, വേണ്ടിവന്നാല്‍ ഇറാനിലും ഇടപ്പെടുവാന്‍ തയ്യറാവുമെന്നാണ്‌ ഡിഫിക്കാരുടെ പ്രതീക്ഷ..

ഒറീസ്സയിലെ സംഭവങള്‍ കേരളത്തിലെ മാധ്യമങള്‍ ആഘോഷിക്കുകയാണ്‌ (നോര്‍ത്ത്‌ ഇന്ത്യയിലെ മാധ്യമങള്‍ ഇത്‌ ഒരു ഒറ്റപ്പെട്ട സംഭവത്തോടയാണ്‌ കാണുന്നത്‌ )

ഈ ഒറീസ്സ സംഭവം ഇത്രയും ഭീകരമായി ഒരു പക്ഷേ കേരളത്തിലെ മാധ്യമങള്‍ മാത്രമേ ചിത്രീകരിച്ചു കാണുകയുള്ളു. കൃസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്നു ഭാരതീയ സംസ്സ്ക്കാരിക സംഹാരാത്മകതക്കെതിരെ പ്രതികരിച്ചവരെ മവോസ്റ്റുകളെ കൂട്ടുപിടിച്ച്‌ ( VHP നേതാവിനെ )വെട്ടികൊന്നപ്പോള്‍ ഈ മലയാള മധ്യമങള്‍ കണ്ണടച്ചു എന്നു മാത്രമല്ല ഇന്നലെ ഡെല്‍ഹിയില്‍ ക്രൈസ്തവ മേലാളന്മാര്‍ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിന്‌ കൈരളിയും,മനോരമയും,ദീപകയും, ജീവനും, മധ്യമവും, ഏഷ്യാനെറ്റും, ഇന്ത്യാവിഷനും മാത്രമായിരുന്നു അവിടെ എത്തിപ്പെട്ടവര്‍ അതായത്‌ മലയാളത്തിലെ മാധ്യമങള്‍ മാത്രം.

കൃസ്ത്യന്‍ മിഷണറി പ്രവര്‍ത്തകര്‍ ലോകത്തില്‍ എവിടെയും ആരെയും ആക്രമിച്ചിട്ടില്ല എന്നീ ത്വതശാസ്ത്രം പറയുന്ന മാധ്യമങള്‍ ഇവിടെ ഈ മലായള നാട്ടില്‍ കാണാം. ഭാരതസംസ്ക്കാരം നിലനില്‍ക്കണമെങ്കില്‍ അസുരവംശത്തോട്‌ കണക്ക്‌ തീര്‍ക്കണം എന്നത്‌ ഉപനിഷത്‌ രചനാ കാലഘടത്തിലെ ഒരു സത്യമായിരുന്നു.
കൃസ്ത്യന്‍ മിഷണറി പ്രവര്‍ത്തകര്‍ നടത്തിയ വംശഹത്യ ഒരു പക്ഷേ നാം മറന്നുകാണും പക്ഷേ ഈസ്റ്റ്‌ തീമൂറിലെ (പഴയ ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യ ,ഇപ്പോള്‍ സ്വതന്ത്രരാഷ്ട്രം) ജനങള്‍ അത്‌ മറന്നുകാണില്ല എന്നത്‌ ചരിത്രമാണ്‌. ഈ നെറിക്കെട്ട ചരിത്രമ്യൂല്യത്തെ വെള്ളപൂശീയ ആസ്ത്രേലിയല്‍ കത്തോലിക സഭ, ആഗോള സ്വേച്ഛാധിപത്യത്തെ ന്യായികരിക്കുന്നതിന്‌ തുല്യമായി പ്രവര്‍ത്തിച്ചു.

കേവലം മതപരിവര്‍ത്തനത്തിന്‌ പോകാവുന്ന ദൂരം കലാപത്തിലേയ്ക്കാണ്‌ എങ്കില്‍ പിന്നെ ഈ ദൈവത്തിന്റെ കുഞ്ഞാടുകള്‍ ഈ പ്രവണത അവാസാനിപ്പിക്കുന്നതല്ലേ നല്ലത്‌.
ഒറീസ്സയില്‍ മാത്രമല്ല ഇന്ത്യയില്‍ എവിടെ കലാപം നടന്നാലും അത്‌ സംഘപരിവാറിന്റെയും അവിടുത്തെ പോലിസിന്റെയും തലയില്‍ വെച്ചുകെട്ടുവാന്‍ നമ്മുടെ മാധ്യമങള്‍ എന്നും മത്സരിക്കാറുണ്ട്‌. ഹിറ്റ്‌ലറാണ്‌ സംഘ പരിവാറിന്റെ ആത്മീയ ഗുരു എന്നുപ്പോലും ഇവിടെ പറഞ്ഞു നടക്കുവാന്‍ തുടങിയിരിക്കുന്നു. കാശ്മീരിലെ ദേശീയ വാദത്തെ ഹിന്ദുത്വവര്‍ഗീയത എന്ന്‌ വിളിച്ചുകൂവാനും നമ്മുടെ നാട്ടില്‍ ആളുകളുണ്ടായി.

ഇന്ത്യയില്‍ സമാധനമാണ്‌ ആവിശ്യം, അല്ലാതെ മതപരിവര്‍ത്തനമല്ല കുരിശിന്‌ പകരം ഒരു നേരത്തെ ആഹാരമാണ്‌ ഉത്തമം , മെഴുകുതിരിയും, ട്യൂബ്‌ലൈറ്റും കത്തിച്ചാല്‍ ദൈവം പുഞ്ചിരിക്കില്ല ചിരിക്കണമെങ്കില്‍ ദേശീയ ബോധമുണ്ടാവണം ,രാജ്യത്തിന്റെ സംസ്ക്കാരികതയോട്‌ കൂറ്‌ പുലര്‍ത്തണം,
ഭൂരിപക്ഷമായി ജനിച്ചവനെ വര്‍ഗീയവാദിയും, ഫാസിസ്റ്റുകളായി ചിത്രീകരിക്കുന്ന നമ്മുടെ നാട്ടില്‍, ന്യൂനപക്ഷങള്‍ സെക്കുലറിസ്റ്റുകളും, പാവങളുമായി ഇവിടെ അവതരിപ്പിക്കുന്നു. ഈ പ്രവണതയ്ക്‌ ഒരു അവസാനം ആവിശ്യമാണ്‌. .

Monday, August 25, 2008

കാശ്മീര്‍ വിഭജനം അനിവാര്യമോ?

പാക്കിസ്ഥാന്‍ പ്രസിഡെന്റ്‌ മുഷാറഫ്‌ രാജിവെയ്ക്കുന്നതിന്‌ തൊട്ട്മുമ്പ്‌ രാഷ്ട്രത്തോട്` നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറയുകയുണ്ടായി. കാശ്മീരിലെ മുസ്ലീം സഹേദരന്മാരുടെ കൂടയാണ്‌ പാക്കിസ്ഥാനെന്ന്‌.(ബലുചീസ്ഥാനിലെ ജനങള്‍ പാക്കിസ്ഥാന്റെ സഹോദരങളല്ലേ എന്ന ചോദ്യം ഇവിടെ അനിവാര്യമാണ്‌ )

ഇവിടെ മതപരമായ വീക്ഷമാണ്‌ പാക്കിസ്ഥാന്റെ അജണ്ട. നാശത്തില്‍ നിന്ന്‌ നാശത്തിലേയ്ക്ക്‌ സഞ്ചരിക്കുന്ന പാക്കിസ്ഥാന്` ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം അവരെ ഉറക്കം കെടുത്തുകയാണ്‌.

കാശ്മീരില്‍ നിന്ന് ഇന്ത്യയ്ക്കൊരു മോചനം വേണമെന്ന മുറവിളി നാം കേട്ടിരിക്കുന്നു , ഒരോ ഭാരതിയന്റെയും മനസ്സ്‌ കീറിമുറിയ്ക്കുന്ന ഈ വാക്കുകള്‍ നമ്മുടെ സംസ്ക്കാരിക നായകന്മാര്‍ ഒഴിവാക്കണം. വര്‍ഷങളായി അവിടെ മരിച്ചുവീണ ഭാരതിയ ജാവാന്‍മാരോട്‌ നന്ദികേട്‌ കാണിക്കാതിരിക്കുക.

കാശ്മീര്‍ വിഭജനത്തിനായി ഇറങിതിരിച്ചവര്‍ ഇന്ത്യയുടെ പൂര്‍ണ്ണ സ്വഭാവഗുണങള്‍ അറിയില്ല എന്നു മാത്രമല്ല അത്‌ പഠിക്കുവാന്‍ പോലും ശ്രമിക്കുന്നില്ല എന്നതാണ്‌ മറ്റൊരു വിചിത്രം. ഒരക്ഷരം പോലും അറിയുകയോ പഠിക്കുകയോ ചെയ്യാതെ കാശ്മീര്‍ വിഷയങളെക്കുറിച്ച്‌ ഘോരഘോരം പ്രസംഗിക്കുകയും, അവര്‍ക്ക്‌ വേണ്ടി പൂമാലകെട്ടി "ഒപ്പനപ്പാട്ട്" പാടുകയും ചെയ്യുന്ന ബുക്കര്‍ സമ്മാനികള്‍ എന്ന സംസ്ക്കാരിക നായകന്മാര്‍, കാശ്മീര്‍ വിഭനത്തിന്റെ പരിണത ഫലം എന്തായിരിക്കും എന്നത്‌ ചിന്തിക്കണം. കാശ്മീരിന്‌ വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഭാരതിയ ജവാന്മാരോട്‌ ചെറിയ തോതില്‍ നന്ദി കാണിക്കുന്നത്‌ നന്നായിരിക്കും

കാശ്മീരിലെ തീവ്രവാദികളേയും , സംഘടനേയും എതിര്‍ക്കുന്ന രാജ്യസ്നേഹികളെ, പണത്തിന്റെയും, ആയുധത്തിന്റെയും പിന്‍ബലത്തില്‍ അടിച്ചമര്‍ത്തുന്ന രാഷ്ട്രീയ നാടകങള്‍ ഇവിടെ തുടങിയിരിക്കുന്നു.പാക്കിസ്ഥാന്‍ എന്ന രാഷ്ട്രത്തിന്‌ വേണ്ടി മുറവിളികൂട്ടിയ "മുഹമ്മദാലി ജിന്നയെ" ന്യായികരിച്ച അന്നത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റ്ക്കാര്‍ ഇന്ന്‌ കാശ്മീരിലെ ജനങള്‍ക്ക്‌ വേണ്ടി വാദിക്കുന്ന ഒരു അവസ്ഥയാണ്‌ നാം കാണുന്നത്‌.

ഇന്ത്യന്‍ മണ്ണിന്‌ വേണ്ടി വാദിക്കുന്നവന്റെ മാനസ്സിക അവസ്ഥയെക്കുറിച്ച്‌ ചിന്തിക്കുവാന്‍ പോലും ശ്രമിക്കാതെ ഭാരതത്തില്‍ നിന്നുത്ഭവിച്ചതെല്ലാം സവര്‍ണരുടെയും,ഫാസിസത്തിന്റെയും,സംഘപരിവാറിന്റെയും സന്തതികളാണെന്ന്‌ പറഞ്ഞും,പാടിയും,തെരുവ്‌ നാടകങള്‍ നടത്തിയും,പാര്‍ട്ടി സമ്മേളനത്തില്‍ സെക്കുലറിസത്തെക്കുറിച്ച്‌ , മൈക്ക്‌ കെട്ടി പ്രസംഗിച്ചും ഈ ഇടതുപക്ഷമെന്ന സര്‍വ്വതൊഴിലാളി ഉഡായിപ്പുകള്‍ , നമ്മുടെ പവിത്രമായ മണ്ണിന്‌ വില പറഞ്ഞിരിക്കുന്നു.

ജനാധിപത്യത്തിന്റെ ശ്രീകേവിലായ പാര്‍ലമെന്റ്‌ ആക്രമണത്തിലെ പ്രതിയായ "അഫസല്‍ ഗുരുവിനെ തൂക്കിലേറ്റണം എന്നു വിളിച്ചു പറഞ്ഞവരെ , വര്‍ഗീയവാദികളാക്കിയ ഈ ഇടതുപക്ഷ ഉഡായിപ്പുകള്‍.

ടിബറ്റന്‍ ആത്മീയ നേതവായ "ദലൈലാമയെ അമേരിക്കന്‍ ചാരനും, അഫസല്‍ഗുരു മനുഷ്യാവകാശ പ്രവര്‍ത്തകനുമായി സമൂഹത്തില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ വേദന കാശ്മീരല്ല മറിച്ച്‌ ചൈനയുടെ ടിബറ്റാണ്‌ അവരെ വേദനിപ്പിക്കുന്നത്‌.

കാശ്മീരിനെ പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയുടെ 370 വകുപ്പു ഭേദഗതിചെയ്യുക എന്നു പറഞ്ഞവരെ വര്‍ഗീയവാദികളാക്കിയ ഈ ഉഡായിപ്പുകള്‍, രാജ്യത്തോടുള്ള കടപ്പാട്‌ മറന്നിരിക്കുന്നു .
( സച്ചാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു മുസ്ലീം സമൂഹം ഏറ്റവും ദയനീയമായ അവസ്ഥയില്‍ കഴിയുന്നത്` ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥനമായ ബംഗാളിലാണന്ന്‌.)

കാശ്മീര്‍ കാര്യത്തില്‍ ഇടതുപക്ഷം നയം വ്യക്തമാക്കണം. ഇസ്ലാമിക രാജ്യങളോട്‌ കൂറ്‌ പുലര്‍ത്തുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റുക്കാര്‍ "സിമി" എന്ന സംഘടനയേക്കാള്‍ ഭീകരമാണ്‌.

ഇറാന്‍, പാലസ്തീല്‍,ഇറാക്ക്‌, എന്നീ രാജ്യങളോട്‌ കാണിക്കുന്ന കൂറ്‌ ഇടതുപക്ഷത്തില്‍ വിദേശ ചാരന്മാര്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കണം.ലോകത്തിലെ ഏറ്റവും മതനിരപേക്ഷ അറബിരാഷ്ട്രമാണ്‌ ഇറാക്ക്‌ എന്ന കണ്ടുപിടിത്തം നമ്മെ ചിരിപ്പിക്കുകയും, നുണ്ണ പ്രാചരണത്തിന്‌ നേബേല്‍ സമ്മാനം എര്‍പ്പെടുത്തിയാല്‍ അത്‌ ചിന്തയ്ക്കും,ദേശാഭിമാനിയ്ക്ക്‌ ലഭിക്കുകയും ചെയ്യും .
കാശ്മീര്‍ ഇന്ത്യയുടെ കീരിടമായി നിലകൊള്ളും അതില്‍ ആര്‍ക്കും സംശയം വേണ്ട.

Saturday, August 23, 2008

സഖാക്കള്‍ ഇപ്പോള്‍ എന്തു ചെയ്യുന്നു?

ഇന്ത്യയുടെ അഭിമാനമായ ' നാനോ കാര്‍" നിര്‍മ്മാണം നിര്‍ത്തിവെയ്ക്കുവാന്‍ ടാറ്റ ഗ്രൂപ്പ്‌ തീരുമാനിച്ചിരിക്കുന്നു. കാരണം സിങ്കൂരിലെ കര്‍ഷക പ്രക്ഷോഭം ടാറ്റയുടെ ഉറക്കം കെടുത്തുന്നു. കാര്‍ഷിക ഭൂമി നികത്തി അവിടെ ഫാക്ടറി നിര്‍മ്മിക്കാനുള്ള ടാറ്റയുടെ തീരുമാനമാണ്‌ കര്‍ഷകരെ ചൊടിപ്പിച്ചത്‌.

സിങ്കൂരിലെ കാര്‍ഷികപാടങള്‍ നികത്തി അവിടെ ഫാക്ടറി തുടങുവാന്‍ ടാറ്റയ്ക്ക്‌ പച്ചകൊടി കാട്ടിയ ബംഗാള്‍ സര്‍ക്കാര്‍ തൊഴിലാളി വര്‍ഗ്ഗങളെ മറന്നിരിക്കുന്നു. അഥവാ കര്‍ഷകരുടെ നെഞ്ചത്ത്‌ ടാറ്റയുടെ പുതിയ സാമ്രാജ്യം പടത്തുയുര്‍ത്തുവാന്‍ ചൈനയ്ക്ക്‌ 'ജയ്‌ ' വിളിയ്ക്കുന്നവര്‍ രാപ്പകല്‍ അദ്ധ്വാനിക്കുകയാണ്‌.

സാമ്പത്തിക ഭീമന്‍മാരുടെ എച്ചില്‍ പാത്രങള്‍ നക്കി തുടയ്ക്കുന്ന ഇടതുപക്ഷമെന്ന ഈ ആഢ്യന്മാര്‍. ഇന്ത്യയിലെ എല്ലാ വികസങള്‍ക്കും ശകുനമാകുകയും, ഹര്‍ത്താലും, ബന്തും എന്നീ എല്ലാം വരട്ടുതത്വ പ്രത്യായശാസ്ത്രങള്‍ പൊതുജങളുടെ ജീവിതത്തില്‍ അടിച്ചേല്‍പ്പിക്കുകയും.
സാധരണജനങളുടെ ജീവിതം മറ്റൊരു വെനിസ്വേലിയന്‍ക്കാരുടെ ജീവിതമാക്കി മാറ്റുകയും, ഇവിടങളില്‍ അമേരിക്കന്‍ വിരോധങള്‍ ആളികത്തിച്ചും, ഒളിപ്‌ക്സില്‍ ക്യൂബയുടെ ബോക്സറെക്കുറിച്ച്‌ മാത്രം സംസാരിക്കുകയും (കൈരളി ചാനല്‍ കാണുക) ഈ ആഢ്യന്മാര്‍ ഇവിടെ സമ്മാനിച്ച തെമാടിത്തരത്തിന്‌ ദൈവം കനിഞ്ഞു നല്‍കി ശിക്ഷയാണ്‌ ഇപ്പോള്‍ ബംഗാളില്‍ നിന്നുള്ള ടാറ്റയുടെ പിന്മാറ്റം.

കേരളത്തിലെ എല്ലാ വികസങള്‍ക്കും പാര" പണിമാത്രമറിയാവുന്ന ഇടതുപക്ഷത്തിന്‌ കിട്ടിയ മറ്റൊരു ശിക്ഷയാണ്‌ മഹാരാഷ്ട്ര മുഖമന്ത്രി ടാറ്റയെ മഹരാഷ്ട്രയിലേയ്ക്ക്‌ ക്ഷണിച്ചത്‌. നാനേ കാര്‍ നിര്‍മ്മിക്കുവാനുള്ള സ്ഥലം,സുരക്ഷ എന്നീവ സര്‍ക്കാര്‍ നല്‍കാമെന്ന്‌ രത്തന്‍ ടാറ്റയെ മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നു.

എല്ലാ വികസനപരിപാടികള്‍ കുളം തോണ്ടുകയും, പിന്നെ ഭരണത്തില്‍ വന്നാല്‍ അത് നടപ്പാക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തിന്‌ അതേ നാണയത്തില്‍ തിരിച്ചടിച്ച ത്രിണമൂല്‍ കോണ്‍ഗ്രസിന്‌ അഭിന്ദനങള്‍

Thursday, July 17, 2008

ഒളിപ്‌ക്സിന്‌ ഒരു ചരമഗീതം

ഇസ്രേയിലിന്റെ ചാര സംഘടനയില്‍പ്പെട്ട രണ്ട്‌ പേര്‍ കേരളത്തില്‍ വന്ന്‌ സുഖചികത്സ നടത്തി , നമ്മുടെ കേരളത്തിലെ പോലീസ്‌ രഹസ്യവകുപ്പിന്‌ ഇത്രയും നാണകേടായ ഒരു സംഭവമായിട്ടും നമ്മുടെ കോടിയേരി ഒരു അന്വേഷണത്തിന്‌ ഇതു വരെയും തയ്യറായിട്ടില്ല.പക്ഷേ ഈ രഹസ്യം പുറത്ത്‌ കൊണ്ടു വന്നത്‌ മറ്റാരുമല്ല നമ്മുടെ ഒരോ മലയാളികളുടെയും രോമഞ്ചമായ മനോരമയാണ്‌. ഇന്ത്യന്‍ രഹസ്യ വിഭാഗത്തെപ്പോലും വെല്ലുന്ന രീതിയിലുള്ള കണ്ടുപിടിത്തമായിരുന്നു മനോരമയുടേത്‌.

ദിശാബോധം എന്നോ നഷ്ടപ്പെട്ട മനോരമ എന്ന ദിനപത്രം താങള്‍ക്കിഷ്ടമുള്ളവരെ തിരഞ്ഞുപിടിച്ച്‌ വാര്‍ത്തകള്‍ സൃഷ്ടിക്കുവാന്‍ അവരുടെ മിടുക്ക്‌ അപാരം തന്നെയാണ്‌. മൌലികമായ ആശയങള്‍,ഗുണമേന്മയുള്ള വാര്‍ത്തകള്‍, നിഷ്‌പക്ഷത, എന്നിവ മനോരമയ്ക്ക്‌ അന്യമായിരിക്കുകയാണ്‌.പത്രത്തിന്റെ കൂടെ പാലും,മോരും,പിന്നെ മാമ്മന്മാരുടെ പിറന്നാള്‍ പായസവും നല്‍കി പത്രധര്‍മ്മമെന്താണന്ന്‌ നമ്മെ പഠിപ്പിക്കുന്ന ഇവര്‍ സംഭവങള്‍ ഗൌരവത്തോടെ അവതരിപ്പിക്കുന്നതിലും ഉള്‍ക്കാഴ്ചയിലും നമ്മെ ഭീതിപ്പെടുത്തുന്നു.

ഈ ചാരസംഘടനയിലെ രണ്ടുപേരും വന്നത്‌ സുഖചികത്സയ്ക്കണാന്ന്‌ മനോരമയോട്` ആരായിരിക്കും പറഞ്ഞത് ? ആരും പറഞ്ഞതല്ല ഒരു ഇസ്രേയിലിന്റെ വെബ്‌ സൈറ്റില്‍ നിന്ന്‌ കിട്ടിയ വിവരത്തിന്റെ ബലത്തില്‍ മനോരമ മുന്‍പേജില്‍ തന്നെ ആ വലിയ സംഭവം നല്‍കി. എന്നിട്ട് താങള്‍ ഒരു മഹത്തായ കാര്യം ചെയ്യുതു എന്ന രീതിയില്‍ വീമ്പ്‌ പറയുവാന്‍ തുടങി. കേട്ടപാതി കേള്‍ക്കാത്തപാതി നിയമസഭയില്‍ മുസ്ലിം ലീഗ്‌ ഇത്` ഏറ്റു പിടിച്ചു . എന്താണ്‌ ഇവിടെ സംഭവിച്ചതെന്ന്‌ ഒട്ടും മനസ്സിലാവാതെ നമ്മുടെ മുഖ്യന്‍ "ബാണം മുകളിലോട്ട്‌ വിട്ട" അവസ്ഥയില്‍ ചിന്തിയ്ക്കുവാന്‍ തുടങി.

ഇസ്രേയിലിന്റെ ചാരസംഘടനയിലെ (മൊസൂദ്‌) രണ്ട്‌ വ്യക്തികള്‍ കൊച്ചിയില്‍ വന്നത്‌ മാനസ്സിക ചികത്സനടത്താനല്ല എന്നത്‌ വളരെ വ്യക്തമാണ്‌ അവര്‍ കേരളത്തില്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം കേരളത്തിലെ ഭരണകൂടം അറിയണമെന്നില്ല കാരണം ഇന്ത്യന്‍ രഹസ്യസംഘടനയായ "റോ" യുടെ അറിവേടെ കൂടിയാണ്‌ അവര്‍ ഇവിടെ വന്നിട്ടുള്ളത്‌. രഹസ്യമാക്കുക എന്നത്‌ അവരുടെ ജോലിയാണ്‌ അതുകൊണ്ട്‌ മനോരമ അറിയാത്തകാര്യങള്‍ വിളിച്ച്‌ കൂവരുത്‌.

നിങള്‍ക്ക്‌ അറിയാവുന്ന ജോലി ചെയ്യുക അതയാത്‌ കല്യാണ ബ്രോക്കറോ, (maary 4 u) സൂപ്പര്‍സ്റ്റാറുകളുടെ ഡയലോഗുകള്‍ ഫോണ്‍ വഴി മറ്റുള്ളവരെ കേള്‍പ്പിക്കുകയോ (ചുമ്മാ കേള്‍ക്കുവാന്‍ സാധിക്കില്ല 5 രൂപ ഫോണില്‍ നിന്ന്‌ നഷ്ടപ്പെടും) തബോലയോ എന്നീ ജോലികള്‍ , മറ്റോ ചെയ്യുക.

ഇസ്രേയിലിന്റെ നാവിക സേനയ്ക്ക്‌ എന്തു ചെയ്യാന്‍ കഴിയും എന്നത്‌ വ്യക്തമായി മനസ്സിലാക്കുവാന്‍ വന്ന ഇവര്‍ പിന്നീട്‌ റോ-യിലെ ഉന്നത വ്യക്തികളുമായി ചര്‍ച്ച നടത്തി മടങിയ വിവരം മനോരമയ്ക്കും, കേരള സര്‍ക്കാരിനു മനസ്സിലായിട്ടില്ല. "ബാണം "മുകളിലോട്ട്‌ പോയി പെട്ടിതീര്‍ന്ന അവസ്ഥയില്ലാണ്‌ ഇപ്പോള്‍ കീരിയും,പാമ്പും.

ഒരു പുതിയ ആക്രമണത്തിന്‌ ഒരുങുന്ന ഇസ്രേയല്‍ കൊച്ചിയെ എങനെ ഉപയോഗപ്പെടുത്താം എന്നതായിരിക്കും ചര്‍ച്ച നടത്തിയിരിക്കുന്നത്‌.ഇനി കുറച്ച്‌ ദിവസങള്‍ മാത്രമാകവേ ലോകകായിക മാമാങ്കമായ ഒളിപ്‌ക്സ് മംഗളമായി നടക്കുമോ എന്ന ഒരു സംശയം ഉയര്‍ന്ന്‌ വരുന്നു, കാരണം സൌത്ത്‌ ആഫ്രിക്കയില്‍ നടന്ന ലോകകപ്പ്‌ ക്രിക്കറ്റ്‌ ഫൈനല്‍ കലക്കിയവര്‍ തന്നെ ഇക്കുറിയും ഒളിപ്‌ക്സ്‌ കലക്കുവാന്‍ രംഗത്ത്‌ വരുമെന്ന്‌ യൂറോപ്പിലെ ചില രഹസ്യ കേന്ദ്രങള്‍ രഹസ്യമായി പറഞ്ഞു നടക്കുവാന്‍ തുടങിയിരിക്കുന്നു.

കോടികള്‍ ചിലവാക്കി ഒരു അത്ഭുതമാക്കിമാറ്റുവാന്‍ ഉദ്ദേശിക്കുന്ന 2008-ലെ ഒളിപ്‌ക്സ്‌ പരാജയപ്പെട്ടാല്‍ പിന്നെ ചൈനയുടെ സ്ഥിതിയെന്തായിരിക്കുമെന്ന്‌ നമ്മള്‍ക്ക്‌ ചിന്താക്കാവുന്നതേയുള്ളു.ചൈനയില്‍ നടക്കുന്ന ഒളിപ്‌ക്സ്‌ എന്ത്‌ വില കൊടുത്തു തകര്‍ക്കുക എന്ന ലക്ഷ്യം ഇന്നും ഇന്നലെയും തുടങിയതല്ല കാലമൊത്തിരിയായി.

സൌത്ത്‌ ആഫ്രിക്കയില്‍ നടന്ന ലോകകപ്പ്‌ ക്രിക്കറ്റ്‌ ഫൈനലിനെ നശിപ്പിച്ച രീതിയായിരിക്കില്ല ഇക്കുറി ഇവര്‍ നടത്തുക . ഒളിപ്‌ക്സിന്റെ തുടക്കം തന്നെ ആക്രമണം തുടങുക എന്ന രീതിയായിരിക്കും ഇവര്‍ സ്വീകരിക്കുക
ഒളിപ്‌ക്സ്‌ ദീപം ബീജിംങില്‍ തെളിഞ്ഞാല്‍ ഇസ്രേയല്‍ ആ ദീപത്തിന്‌ തടസ്സമായി മാറുമെന്നാണ്‌ ഇറ്റലിയിലെ ചില രഹസ്യാനേഷണ വിഭാഗങളുടെ കണ്ടുപിടിത്തം. എങനെയായിരിക്കും ഇസ്രേയിലിന്റെ നീക്കം ?

ടിബറ്റന്‍ ജനതയ്ക്ക്‌ സാധ്യമാകാത്ത ഈ ഒളിപ്‌ക്സ്‌ എങനെ ഇസ്രേയല്‍ കലക്കും എന്ന ചോദ്യം പലരും ചോദിച്ചു കഴിഞ്ഞുവത്രേ. എന്നാല്‍ ഇറ്റലിയിലെ രഹസ്യവിഭാഗം പുറത്ത്‌ പറഞ്ഞിരിക്കുന്നത്‌ ഭീകരമായ ഒരു ആക്രമണം തന്നെയായിരിക്കും ഇസ്രേയിലിന്റെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടാവുകയെന്ന്‌ ഇവര്‍ സൂചിപ്പിക്കുന്നു. ചൈനയെ ഇസ്രേയല്‍ ആക്രമിക്കുകയോ? എന്ന ചോദ്യത്തിന്‌ അവരുടെ ഉത്തരം നമ്മെ ഭയപ്പെടുത്തന്നതാണ്‌.

ഇസ്രേയല്‍ ഒരിക്കലും ചൈനയെ ആക്രമിക്കുകയില്ല മറിച്ച്‌ "ഇറാനെ ആക്രമിക്കുക എന്ന ലക്ഷ്യമാണ്‌ ഇസ്രേയിലിനുള്ളത്‌ അതിന്‌ ഒരു നല്ല ദിവസം തന്നെ ഇസ്രേയല്‍ തെരഞ്ഞെടുക്കും അതായത്‌ ഒളിപ്‌ക്സിന്റെ തുടക്കത്തില്‍ തന്നെ ഇറാനെ ആക്രമിക്കുക എന്ന ലക്ഷ്യമാണ്‌ അവര്‍ നടപ്പിലാക്കുക. ഒരു വെടിയ്ക്ക്‌ രണ്ട്‌ പക്ഷി എന്ന "ബേസിക്‌ തിയറിയില്‍" വിശ്വസിക്കുന്ന അമേരിക്കയുടെ ഒറ്റ മിത്രമായ ഇസ്രേയലിന്‌ അമേരിക്കയുടെ പൂര്‍ണ്ണ സമ്മതത്തോടെ ആക്രമണം നടത്തും എന്നതാണ്‌ ഇവര്‍ പറയുന്നത്‌. (പഴയ യുഗോസ്ലാവിയയില്‍ ആക്രമിക്കുന്ന സമയത്ത്‌ ചൈനയ്ക്ക്‌ ഒരു കൊട്ടുകൊടുക്കുവാന്‍ അമേരിക്ക മറന്നില്ല , ചൈനീസ്‌ എംബസിയ്ക്ക്‌ നേരെ മിസൈലാക്രമണം നടത്തിയായിരുന്നു.ചൈനയോട്‌ അമേരിക്ക കണക്ക്‌ തീര്‍ത്തത്‌)
ഒളിപ്‌ക്സ്‌ മെഡല്‍ പട്ടികയില്‍ എന്നും ആധിപത്യം സ്ഥാപിച്ചിരുന്ന അമേരിക്കയ്ക്ക്‌ ഇക്കുറി ചൈനയുമായുള്ള മത്സരത്തില്‍ അത്` നഷ്ടപ്പെടും എന്ന സത്യം അറിയാവുന്നത്‌ കൊണ്ടും, ഒരു "ചുവന്നവന്‍" ഒളിപ്‌ക്സ്‌ ഭംഗിയായി അവതരിപ്പിച്ചാല്‍ അതിന്റെ ക്ഷീണം അമേരിക്കയ്ക്കാണന്ന സത്യമറിയാവുന്നതു കൊണ്ടും , ചൈനയില്‍ നടക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കം തകര്‍ക്കുക മാത്രമല്ല അവരുടെ സാമ്പത്തിക അടിത്തറയില്‍ ഒരു വിള്ളല്‍ സൃഷ്ടിക്കുക എന്ന മാനദണ്ഡം നടപ്പിലാക്കുവാന്‍ ഏറ്റവും മികച്ച സമയമാണിത്‌ എന്ന തിരിച്ചറിവ്‌ അവരെ ഭ്രാന്തന്മാരക്കി മാറ്റിയിരിക്കുകയാണ്‌. ഇറാന്റെ പുതിയ മിസൈല്‍ പരീക്ഷണങള്‍ അവരെ വീണ്ടും ഭ്രാന്തന്മാരാക്കി മാറ്റുകയാണ്‌ ഇറാന്‍ ഒരു യുദ്ധത്തിന്‌ തയ്യാറായി കഴിഞ്ഞുവെന്നും അവിടുത്തെ മീഡിയകള്‍ വെളിപ്പെടുത്തിയ സ്ഥിതിയ്ക്ക്‌ ഇനിയെന്ത്‌ എന്ന ചോദ്യമാണ്‌ ഇറ്റലിയുടെ രഹസ്യവിഭാഗത്തിനുള്ളത്‌.

കരയുദ്ധം തുടങിയാലും, ആകാശയുദ്ധമായാലും, ഇസ്രേയലിന്‌ പിടിച്ചു നില്‍ക്കുക എന്നത്‌ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്‌ , എന്നാലും, ചൈനയില്‍ നടക്കുന്ന ഒളിപ്‌ക്സ്‌ തകര്‍ക്കുക എന്നത്‌ അമേരിക്കയുടെ വലിയ ആഗ്രഹമാണ്‌. ആ കാരണത്താല്‍ ഇസ്രേയലിനെ മുന്‍ നിര്‍ത്തി ഇറാനെ ആക്രമിക്കുവാന്‍ അമേരിക്ക ശ്രമിക്കും എന്നത്‌ തള്ളികളയുവാന്‍ കഴിയില്ല എന്നാണ്‌ ഇറ്റലിയിലെ രഹസ്യവിഭാഗം പറയുന്നത്‌.

ഇസ്രേയലിനും കണക്ക്‌ തീര്‍ക്കുവാന്‍ഒരു നല്ല സന്ദര്‍ഭം ലഭിച്ചിരിക്കുകയാണ്‌. ഇറാനെ ആക്രമിച്ചാല്‍ ഈ സന്ദര്‍ഭത്തില്‍ അമേരിക്കയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കുമെന്ന്‌ അവര്‍ക്ക്‌ നന്നായി അറിയാം. പിന്നെ ഖത്തര്‍,കുവൈറ്റ്‌,ബഹറൈന്‍ എന്നീ രാജ്യങളെ ഇറാന്‍ ആക്രമികേണ്ടി വരും കാരണം അമേരിക്കയുടെ സൈനിക താവളം ഇവിടെ സ്ഥിതി ചെയ്യുന്ന കാരണത്താല്‍. അങനെ സംഭവിച്ചാല്‍ ഇറനെതിരെ ഗള്‍ഫ്‌ രാജ്യങള്‍ തിരിയും. ഈ മികച്ച സന്ദര്‍ഭം ഇസ്രേയല്‍ ഉപയോഗപ്പെടുത്തുമെന്നാണ്‌ ഇറ്റലി രഹസ്യവിഭാഗം വിലയിരുത്തുന്നത്‌.

(ക്രിക്കറ്റ്‌ ഫൈനല്‍ തുടങുവാന്‍ മണിക്കൂറുകള്‍ എണ്ണിയെടുക്കവേ അന്ന്‌ ഇറാക്കിനെ അമേരിക്ക ആക്രമിച്ചപ്പോള്‍ ലോകത്തിലെ എല്ലാ മധ്യമങളും യുദ്ധത്തിന്റെ പിറകെയായിരുന്നു. എന്തിന്‌ ലോകകപ്പ്‌ നേടിയ ആസ്ത്രേലിയപ്പോലും. ഇന്ത്യന്‍ പത്രങളില്‍ ക്രിക്കറ്റിന്‌ അന്ന്‌ വലിയ പ്രാധാന്യമൊന്നു ലഭിച്ചില്ല .ഒരു ലോകകപ്പ്‌ ക്രിക്കറ്റിന്‌ ലഭിച്ച ഏറ്റവും തണുത്ത പ്രതികരണമായിരുന്നു അന്ന്‌.)

Tuesday, June 24, 2008

ഹിന്ദുത്വം ഒരു മതമോ?

ചില വ്യക്തികള്‍ക്ക്‌ മറുപടി പറയുക എന്നത്‌ രണ്ടോ, മൂന്നോ വാക്കില്‍ അവസാനിപ്പിക്കുവാന്‍ കഴിയില്ല അത്കൊണ്ട്‌ ഒരു പോസ്റ്റായി ഞാന്‍ ഇവിടെ മറുപടി നല്‍കുകയാണ്‌. എന്റെ വ്യക്തിപരമായ അഭിപ്രായത്തെ ഒരു മഹാ സംഘടനയുമായി (RSS) താരതമ്യപ്പെടുത്തുകയും വര്‍ഗീയവാദി എന്ന പദം എനിയ്ക്ക്‌ കനിഞ്ഞു നല്‍ക്കുകയും ചെയ്യുന്ന ഈ സമുഹത്തിലെ കപട മതേതരത്വവാദികളോട്‌ അഥവാ ബ്ലോഗിലെ സെക്കുലറിസത്തിന്റെ കാവല്‍ഭടന്മാരോട്‌ പറയുവാനുള്ളത്‌ പറഞ്ഞില്ലെങ്കില്‍ കേള്‍കേണ്ടവനെ കേള്‍പ്പിച്ചില്ലെങ്കില്‍ 'സദ്ദാം ഹുസൈന്റെ' അഥവാ 'അഹമദ്‌ നജാദിന്റെ' ശബ്ദത്തിന്‌ തുല്യമായിരിക്കും യുവത്വത്തിന്റെ അട്ടഹാസത്തിനും എന്ന്‌ വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ്‌ ഈയുള്ളവന്‍.

സെക്കുലറിസത്തെ എതിര്‍ക്കുക എന്നത്‌ എന്റെ ഹിഡന്‍ അജന്‍ണ്ടയല്ല മറിച്ച്‌ ഈ വാദവുമായി നടക്കുന്നവര്‍ സ്വന്തം വാദം എല്ലാവരിലും പ്രായോഗികമാക്കുവാന്‍ ശ്രമിക്കാതെ ഹൈന്ദവ സമൂഹത്തെ മാത്രം അധിക്ഷേപ്പിക്കുന്നത്‌ ഏത്‌ അടിസ്ഥാനത്തിലാണ്‌ എന്ന കാഴ്ചപ്പാടിലാണ്‌ എന്റെ മുന്‍പോസ്റ്റ്‌ ഞാന്‍ തയ്യാറാക്കിയത്‌ .അടിസ്ഥാനവാദമില്ലാത്ത സെക്കുലറിസവും, ജനാധിപത്യവും കണ്ണുമടച്ചു വിശ്വസിക്കുന്ന നമ്മുടെ സമൂഹത്തെ ബോധവാന്മാരാക്കുക എന്നത്‌ നമ്മുടെ അതായത്‌ സെക്കുലറിസത്തില്‍ വിശ്വസിക്കുന്ന കാഴ്ച്കപ്പാടുള്ളവരുടെ കടമയാണ്‌ അഥവാ രാജ്യനന്മയാണ്‌.

മതമൌലികതയും, തീവ്രവാദവും, എല്ലാം എതിര്‍ക്കപ്പെടണം . സെക്കുലറിസം എന്നാല്‍ ഇന്ത്യാ വിരുദ്ധമാവരുത്‌, ഒരു സമൂഹത്തെ മാത്രം ക്രൂശിക്കരുത്‌ എന്നീ കാഴ്ച്പ്പാടുകളോട്‌ ന്യൂനപക്ഷവാദികള്‍ പെരുത്തപ്പെടണം. ഇന്ത്യയിലെ ചോറും തിന്നു‌ ചൈനയ്ക്ക്‌ ജയ്‌ വിളിക്കുന്ന ഈ ഉഡായിപ്പുകളുടെ സെക്കുലറിസമല്ലേ യഥാര്‍ത്ഥ തീവ്രവാദം ?

നന്ദിഗ്രാമില്‍ ന്യൂനപക്ഷ കൂട്ടക്കൊല നടത്തിയവര്‍ മനുഷ്യാവകാശ നിയമവും മതേതരത്വവും പാടിനടക്കുന്നതാണ്‌ പുരോഗമനവാദം അഥവാ സെക്കുലറിസം. കണ്ണുചുഴുന്നെടുക്കുവാന്‍ വിധിച്ച സൌദ്യ അറേബ്യന്‍ കേടതി വിധിയില്‍ നിന്ന്‌ കഷ്ടിച്ച്‌ രക്ഷപ്പെട്ട നൌഷദിനെ അന്നത്തെ മുഖ്യമന്ത്രി എയര്‍പോട്ടില്‍ പോയി ഊഷ്മള സ്വീകരണം നല്‍ക്കുകയും മറിച്ച്‌ അഫ്‌ഗാനിസ്ഥാനില്‍ തീവ്രവാദികള്‍ കൊന്നുതള്ളിയ നാരയണന്‍ എന്ന എന്‍ജിനീയറെ ആരും തിരിഞ്ഞുനോക്കാത്ത- ഈ സംഭവം ഏത്‌ സെക്കുലറിസത്തിന്റെ പേരിലാണ്` നാം കാണേണ്ടത്‌ ?

ആടിനെ പട്ടിയാക്കുന്ന ഇടതുപക്ഷ + കോണ്‍ഗ്രസ്‌ + ന്യൂനപക്ഷകൂട്ടുകെട്ടിന്റെ ഈ സെക്കുലറിസത്തെയല്ലേ നാം തീവ്രവാദം അഥവാ വര്‍ഗീയവാദം എന്ന്‌ വിളികേണ്ടത്‌…………….. ?

ഹിന്ദു ഒരു മതമാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം

ഇവിടെ ബ്ലോഗില്‍ ശ്രീരാമനെ നീലചായം പൂശിയ മന്ദബുദ്ധിയെന്ന്‌ വിളിച്ചപ്പോള്‍ ആ ബ്ലോഗറെ ഇവിടെയാരും കല്ലെറിഞ്ഞില്ല , അദ്ദേഹത്തെ ഭ്രഷ്ട്‌ കല്‍പ്പിക്കുവാന്‍ ആരും ആജ്ഞാവിച്ചതുമില്ല ( ഡെന്‍മാര്‍ക്കിനെതിരെ ലോകം മുഴുവനും വാളെടുത്തവര്‍ ഇത്‌ വായിക്കുക) ഈ സംയമനമാണ്‌ ഹൈന്ദവ മത സംസ്ക്കാരം.

സ്ത്രീ സമൂഹത്തെ കറുത്ത വസ്ത്രത്തിന്റെ പിറകില്‍ തളിച്ചിടുകയും , ആരാധനലായങളില്‍ കൂട്ടപ്രാര്‍ത്ഥനയും ഇവിടെ ഉണ്ടായിരുന്നില്ല ,കലസാഹിത്യങളെ "അറാം" എന്നും ഇവിടെ ആരും പറഞ്ഞില്ല , മാപ്പിള്ളപ്പാട്ട്‌ പാടിയ ഹിന്ദുവിനെ ഇവിടെ ആരും ഭ്രഷ്ട്‌ കല്‍പ്പിക്കുവാന്‍ ശ്രമിച്ചതുമില്ല , (മലപ്പുറത്ത്‌ ഭരതനാട്യം പഠിച്ച മുസ്ലീം പെണ്‍കുട്ടിയെ ഊര്‌ വിലക്കിയത്‌ ഇതിന്റെ കൂടെ കൂട്ടിവായിക്കുക.)

എന്റെ ദൈവം മാത്രം ശരി, എന്റെ കാഴ്ചപ്പാടാണ്‌ ശരി, എന്റെ യുക്തിയാണ്‌ ശരി, എന്റെ ആചര്യന്‍ മാത്രം ശരി, എന്റെ ഗ്രന്‌ഥം മാത്രം ശരി എന്ന വീക്ഷണമില്ലാത്ത സമൂഹമാണ്‌ ഹൈന്ദവ സമൂഹം, ഇവിടെ ദശകോടി വര്‍ഷങള്‍ക്ക്‌ മുന്‍പേ തന്നെ അനേകായിരം ഗ്രന്‌ഥങളും, അനേകായിരം ആചര്യന്മാരുമുണ്ടായി , ഇതല്ലാതെ മറ്റൊന്നു വായിക്കരുതെന്ന്‌ ഇവിടെ ആരും പറഞ്ഞിട്ടില്ല , ഇത്‌ വായിച്ചവനെ ആരും ആക്രമിച്ചിട്ടുമില്ല ഈ സമൂഹമാണ്‌ ഹൈന്ദവ സമൂഹം.

വിഗ്രഹാരാധന വിഡ്ഢികളുടെ ആചാരമാണന്നും, കാണുന്ന വസ്തുവിനെ ആരാധിക്കുന്ന മന്ദബുദ്ധിക്കാരാണന്നും എന്നിങനെ ഇവിടെ പറഞ്ഞുനടന്നവനെ ആരും കൊന്നുകുഴച്ചുമൂടിയതുമില്ല , എല്ലാവര്‍ക്കും ആരാധിക്കുവാന്‍ എന്തെങ്കിലും വേണമെന്ന കാഴ്ചപ്പാട്‌ ഇവിടെ ഭാരതത്തില്‍ നിലനിന്നിരുന്നു, ഈ പുതിയമതങള്‍ രൂപപ്പെടുന്നതിന്‌ എത്രയോ വര്‍ഷങള്‍ക്ക്‌ മുമ്പ്‌ തന്നെ . യേശുവിന്റെ വിഗ്രഹം ആരാധിക്കുന്നവനും, ക്‌അബയെ ആരാധിക്കുന്നവനും വിഗ്രഹാരാധനതന്നെയാണന്ന സത്യം മനസ്സിലാക്കാതെ മറ്റുള്ളവരുടെ വിഗ്രഹാരാധനെ അസഭ്യം പറയുന്നവനും എല്ലാത്തവനും ഇവിടെ സ്നേഹത്തോടു കൂടിമാത്രമാണ്‌ കഴിഞ്ഞിട്ടുള്ളത്‌. ഈ കാഴ്ചപ്പാടാണ്‌ ഹൈന്ദവ രീതി .

ക്ഷേത്രങള്‍ മുതല്‍ കുടിലില്‍പ്പോലും പാദരക്ഷ പുറത്ത് മാറ്റിവെയ്ക്കുന്നത്‌ ഭാരതത്തിന്റെ പവിത്രമായ സംസ്ക്കാരത്തിന്റെ ഭാഗമാണ്‌ ,ഇത്‌ സവര്‍ണ്ണരുടെ ഹിഡന്‍ അജണ്ടയല്ല . ഈ സംസ്ക്കാരത്തിന്റെ പിറകിലായി വന്ന ക്രൈസ്തവ ഗ്രന്‌ഥങളില്‍പ്പോലും ഈ ആചാരത്തെ ന്യായിക്കരിക്കുന്നു.
നിന്റെ ചെരിപ്പ്‌ അഴിച്ചുമാറ്റുക എന്തുകൊണ്ടന്നാല്‍ നീ നില്‍ക്കുന്ന സ്ഥലം പരിശുദ്ധമാണ്‌ (പുറപ്പാട്‌ 3:5) .

ന്യൂനപക്ഷ ദേവാലയങള്‍ അവര്‍ക്ക്‌ വിട്ടുകൊടുത്തിട്ട്‌ ഭൂരിപക്ഷത്തിന്റെ ദേവാലയങളില്‍ കയറി ഖജനാവില്‍ കൈയിട്ട്‌ വാരി സെക്കുലറിസത്തിനെക്കുറിച്ച്‌ വീമ്പ്‌ പറയുന്ന നമ്മുടെ നാട്ടിലെ നേതക്കന്മാരെ ഇവിടെയാരും കല്ലറഞ്ഞില്ല ഇതാണ്‌ ഹൈന്ദവന്റെ ഭാഷ്യം. മുഗള്‍സമ്രാജ്യവും,ടിപ്പുസുല്‍ത്താനും, ആക്രമണത്തിലൂടെ ഇവിടെ മതമാറ്റിയപ്പോള്‍, ദരിദ്രനാരയണന്മാര്‍ക്ക്‌ കള്ളുകൊടുത്തും, കാശുകൊടുത്തും, കൂട്ടികൊടുത്തും ക്രൈസ്തവ മിഷണറിമാര്‍ ഇവിടെ മതമാറ്റിയപ്പോള്‍, ശങ്കരാചര്യന്മാര്‍ ഇവിടെ യുക്തിമാത്രമാണ്‌ ഉപയോഗിച്ചത്‌. ഈ കാഴ്ചപ്പാടാണ്‌ ഹൈന്ദവ വീക്ഷണം.

പരമം എന്നാല്‍ ശിവന്‍ അതായത്‌ പരമശിവന്‍ ,കൈലാസനാഥന്‍, കാശിനാഥന്‍, വടക്കുംനാഥന്‍, മഞ്ചുനാഥന്‍ : നാഥന്‍ എന്നാല്‍ ലോകനാഥാന്‍ പറഞ്ഞുവരുമ്പോള്‍ പരമശിവന്‍ ഇതാണ്‌ ദൈവവിശ്വാസം . ആര്‌ എങനെ ആരാധിച്ചാലും എന്നില്‍ വന്നുചേരുന്നു... ഇടത്‌ കണ്ണന്നാല്‍ വിഷ്ണുവും, വലതുകണ്ണന്നാല്‍ ബ്രഹ്മാവും ത്രികണ്ണ്‌ എന്നാല്‍ സംഹാരവും അതായത്‌ ശിവന്‍.. ഈ ആരാധനരീതിയാണ്‌ ഹൈന്ദവരീതി . അതായത്‌ നിങള്‍ ഏത്‌ രീതിയില്‍ ദൈവത്തെ ആരാധിക്കുന്നുവോ എല്ലാം ശിവനില്‍ തന്നെ വന്നണയുന്നു..ഗംഗാനദിയും , സംസംവെള്ളവും സഫമലയും, കൈലാസവും ശിവന്റെ ചന്ദ്രകലയും, മാസനോക്കുന്ന ചന്ദ്രകലയും,കുരിശും,കൊന്തയും, എല്ലാം ഒന്നായികരുതി വണങുന്ന സമൂഹമാണ്‌ ഹൈന്ദവ സമൂഹം ഈ സമൂഹ ആചാരത്തെ, ഈ ആചാരം അംഗീകരിക്കുന്നവനെ ഹിന്ദുമതവിശ്വാസിയെന്നു വിളിക്കാം

Saturday, June 21, 2008

കേരളത്തിലെ വര്‍ഗീയത

സിനിമയില്‍ എത്രത്തോളം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടും എന്നത്‌ നമ്മള്‍ മനസ്സിലാക്കുന്നത്‌ തിലകന്‍ എന്ന മഹനായ നടനിലൂടെയാണ്‌ അദ്ദേഹം ഒരു ന്യൂനപക്ഷമാവാം പക്ഷേ അദ്ദേഹം കൂടുതലും അവഗണിക്കപ്പെട്ടത്‌ മറ്റൊരു ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നായിരുന്നു.

പ്രമോദ്‌ പപ്പന്‍ സംവിധാനം ചെയ്യുന്ന "മുസാഫര്‍" എന്ന റഹ്മാന്റെ പുതിയ ചിത്രം തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്‌. ഇവിടെ റഹ്മാന്‍ എന്ന നടന്‍ മലയാളം,തമിഴ്‌ എന്നീ ചിത്രങളില്‍ നിന്ന്‌ പുറത്തായിട്ട്‌ അഥവാ പ്രേക്ഷകര്‍ കൈവിട്ടിട്ട്‌ കാലമൊത്തിരിയായി. വീണ്ടും മുസാഫര്‍ എന്ന സിനിമയിലൂടെ അദ്ദേഹത്തെ മലയാള സിനിമയില്‍ പ്രതിഷ്ഠിക്കുവാന്‍ ഒരു ലോബിതന്നെ നമ്മുടെ മലയാള സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുവെന്നത്‌ നാം തള്ളികളയരുത്‌.
പ്രമോദ്‌ പപ്പന്‍ എന്ന സംവിധായകനെ വിശ്വസിച്ചു അഥവാ പ്രേക്ഷകര്‍ തള്ളികളഞ്ഞ റഹ്മാന്‍ എന്ന നടനെ വിശ്വസിച്ച്‌ കോടികള്‍ ഈ സിനിമയ്ക്ക്‌ വേണ്ടി നിര്‍മ്മതാവിന്‌ ചിലവാക്കമെങ്കില്‍ മലയാള സിനിമയുടെ വര്‍ഗീയപരമായ ഒരു മുന്നേറ്റമാണ്‌ നാം ഇവിടെ കാണുന്നത്‌ (നടനും, നിര്‍മ്മതാവും ന്യൂനപക്ഷമാണന്നത്‌ മറക്കാതിരിക്കുക)

ഐഡിയ സ്റ്റാര്‍ സിങ്ഗര്‍ എന്ന പ്രോഗാമില്‍ നജീം വിജയിക്കണമെന്ന എഷ്യാനെറ്റിന്റെ തീരുമാനത്തിന്‌ മുമ്പേ സൌദ്യയിലെ മലയാളികള്‍ തീരുമാനിച്ചിരുന്നു മലയാളികള്‍ മാത്രമല്ല ബംഗാളികളും ,പാക്കിസ്താനികളും ഈ തീരുമാനത്തില്‍ പങ്കെടുത്തു.
സൌദ്യയിലെ മലയാളികളുടെ ഏറ്റവും വലിയ ശത്രു അമൃതയായിരുന്നുവെന്നത്‌ മറ്റൊരു സത്യം . അമൃതാനന്ദമയിയുടെ ചരട്‌ കൈയിലണിഞ്ഞ അമൃതയെ പുറത്തു ചാടിക്കുക എന്നത്‌ സൌദ്യയിലെ മലയാളികളുടെ ഒരു പ്രധാനഘടകം തന്നെയായിരുന്നു. (മലാസിലെ ഒരു മലയാളി സംഘടന ഈ വിവരം SMS - വഴി എല്ലാവരെയും അറിയിച്ചിരിന്നു.)

നജീം എന്ന ഗായകന്‌ ലഭിച്ച വോട്ടില്‍ 75 ശതമാനവും സൌദ്യയില്‍ നിന്നാണന്ന സത്യം നാം മറക്കാതിരിക്കുക.
ഗുരുവായൂരില്‍ ഹോട്ടലുകളുടെ എണ്ണം നാള്‍ക്ക്‌നാള്‍ വര്‍ദ്ധിക്കുയാണ്‌,ശ്രീകൃഷ്ണ, മയൂരം, എന്നീ പേരുകള്‍ തന്നെ ന്യൂനപക്ഷങള്‍ കൈവശപ്പെടുത്തുകയും , ഗുരുവായൂര്‍ ക്ഷേത്രങള്‍ക്ക്‌ ചുറ്റും ന്യൂനപക്ഷങളുടെ ഇരുനിലകെട്ടിടങള്‍ മുളച്ചു പെങുകയും ഹൈന്ദവ സമൂഹത്തിന്‌ മറ്റൊരു ഭീഷണിയായി ഇവിടെ റിയല്‍ എസ്റ്റേറ്റ്കാരുടെ വളര്‍ച്ചയും നാം കാണതിരിക്കരുത്‌.

സന്തോഷ്‌ മാധവനെ സ്വാമിയാക്കുവാന്‍ ( ഞാന്‍ സ്വാമിയല്ല വെറും ജോതിഷ്യപണ്ഡിതനാണന്ന സത്യം അദ്ദേഹം പറഞ്ഞിരിന്നു ) ന്യൂനപക്ഷങള്‍ രാപ്പകല്‍ അദ്ധ്വാനിച്ചിരുന്നു എന്നത്‌ സത്യം. കാരണം സന്തോഷ്‌ മാധവനെതിരെ കേസ്‌ നല്‍കിയ ദുബായിലെ സ്ത്രീ ക്രൈസ്തവിശ്വാസിത്തില്‍ അടിയുറച്ച്‌ വിശ്വസിക്കുകയും എല്ലാ വെളിയാഴ്ചയും ദുബായിലെ ചര്‍ച്ചില്‍ സന്ദര്‍ശിക്കുകയും ചെയ്യുന്ന വ്യക്തി ഹൈന്ദവ ആചാരങളും വിശ്വാസങളും സന്തോഷ്‌ മാധവനിലൂടെ പിന്‍തുടരുമെന്നതും അവിശ്വസിനീയമാണ്‌ .

സന്തോഷ്‌ മാധവന്റെ കാര്‍ ഡ്രൈവര്‍ ഇസ്ലാം മതവിശ്വാസിയായിരുന്നുവെന്ന സത്യവും നാം മറക്കാതിരിക്കുക. ശക്തമായ ഒരു അട്ടിമറി ഇവിടെ നടന്നുവെന്നത്‌ സത്യം, സന്തോഷ്‌ മാധവന്റെ പേരില്‍ ഇവിടെ DYFI യ്ക്ക്‌ ഹൈന്ദവ അശ്രമങള്‍ തകര്‍ക്കുവാന്‍ നല്ല അവസരം വന്നുചേരുകയും മാതാമൃതാനന്ദമയി ആശ്രമത്തിനെതിരെ കള്ള ആരോപണകള്‍ പറഞ്ഞു നടക്കുകയും ചെയ്യുതു. NDF യും ഇതില്‍ പങ്കെടുത്തുവെന്നത്‌ മറ്റൊരു സത്യം (അമൃതാനന്ദമയീ പീഠത്തിന്റെ വരവു ചിലവ്‌ കണക്കുകള്‍ അണാപൈസ വിടാതെ കൃത്യമായി ഗവണ്മെന്റിന്റെ ബോധിപ്പിക്കുന്നുവെന്ന കാര്യം സ്വാമി അമൃതസ്വരൂപാനന്ദ പറയുന്നു (മാതൃഭൂമി ദിനപത്രം))
കേരളത്തിലെ കഞ്ചാവ്‌,മയക്കുമരുന്നു എന്നീ ബിസിനെസ്‌ നടത്തുന്നവരില്‍ 95 ശതമാനവും ന്യൂനപക്ഷമാണന്ന സത്യം ഓര്‍ക്കുക (പോലീസ്‌ റിക്കോര്‍ഡ്‌ ) . ഇത് ഉപയോഗിക്കുന്നത് 90 ശതമാനം ഭൂരിപക്ഷവും ഇവിടെ മറ്റൊരു രീതിയില്‍ ഉത്മൂലനമാണ്‌ നടക്കുന്നത്‌, ഇനി വാഹനമോഷണത്തിന്റെ പിന്നിലും കുഴല്‍പ്പണത്തിന്റെ പിന്നിലും നാഷണല്‍ ഹൈവേയിലെ സ്ഥലങള്‍ എന്നീ ബിനാമി ബിസിനെസിലും ഇവര്‍ തന്നെ മുന്നില്‍. ഗള്‍ഫിലെ തൊഴിലവസരങള്‍ക്കും ന്യൂനപക്ഷമുന്‍തൂക്കം (പത്രപരസ്യങള്‍ കാണുക) തന്നെയാണ്‌ നമ്മുടെ സെക്കുലറിസത്തിന്റെ നാട്ടില്‍ കണ്ടുവരുന്നത്‌.
ഇങനെ വര്‍ഗീയപരമായ ചിന്തകള്‍ നാം മറക്കാന്‍ ശ്രമിക്കണോ? അതോ ഒഴിവാക്കുവാന്‍ ശ്രമിക്കണോ?

Wednesday, June 18, 2008

കേരളത്തിലെ ഗുജ്‌ജറുകള്‍

മലബാറിനെ അവഗണിക്കുന്നുവെന്ന കാരണത്താല്‍ ഇന്ന്‌ നടക്കാനിരിക്കുന്ന സര്‍വ്വകക്ഷിയോഗം ,ജമാഅത്തെ ഇസ്ലാമിയുടെ നെറികേട്‌ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുകയാണ്‌ ..ജാഗ്രതെ....

എസ്‌ എസ് എല്‍ സിയ്ക്ക്‌ അറുപത്‌ ശതമാനം മാര്‍ക്ക്‌ ലഭിച്ച മലബാറിലെ വിദ്യാര്‍ഥിയ്ക്ക്‌ പ്ലസ്‌വണ്‍ പ്രവേശനത്തിന്‌ പാരലല്‍ കോളേജുകളെ ആശ്രയിക്കേണ്ടി വരുമ്പോള്‍ അതേ മാര്‍ക്ക്‌ വാങിയ തിരുവിതാംകൂറ്‌ പ്രദേശത്തെ കുട്ടിയ്ക്ക്‌ ഇഷ്ടപ്പെട്ട സ്ക്കൂളില്‍ സയന്‍സ്‌ ഗ്രൂപ്പ്‌ വരെ കിട്ടാനുള്ള സാധ്യത കാണിച്ചുതരുന്നു.. ഇത്‌ തികച്ചും മലബാറിനോടുള്ള അവഗണനായണന്ന തീരുമാനത്തിലാണ്‌ മലബാറിലെ ചില സംഘടനകള്‍

ഇതിന്റെ കാരണക്കാര്‍ ആരാണ്‌ തിരുവിതാംകൂറിലെ ജനങളോ അതോ സര്‍ക്കാരോ? ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ക്കും, എന്‍ഡിഎഫിലെ പ്രവര്‍ത്തകര്‍ക്കും.പിന്നെ അല്ലറചില്ലറ മലപ്പുറത്തെ സംഘടനയിലെ പ്രവര്‍ത്തകര്‍ക്കും ഉയര്‍ന്ന വിദ്യഭ്യാസം ലഭിക്കാതിരുന്നതിന്റെ കാരണം ഇതായിരുന്നോ?

കുരങന്റെ കൈയില്‍ പുമാലകിട്ടിയ രീതിയില്‍ കേരളത്തില്‍ വിദ്യഭ്യാസ വകുപ്പ്‌ ഭരിച്ചിരിന്നത്‌ മലബാറിലെ വല്ല്യേട്ടന്മാരായിരുന്നില്ലേ? എത്രവര്‍ഷം അവര്‍ ഈ വകുപ്പുമായി നടന്നു വിദ്യഭ്യാസവകുപ്പ് എന്നാല്‍ ഗള്‍ഫിലെ "ബൂഫിയ" നടത്തുന്ന രീതിയിലായിരുന്നു ഇവര്‍ ഇവിടെ ഈ വകുപ്പുകള്‍ കൈകാര്യം ചെയ്യുതിരുന്നത്‌ . അന്ന്‌ ഈ അവഗണനയ്ക്കെതിരെ എന്തുകൊണ്ട്‌ മലബാര്‍ മെത്തം വിലയ്ക്ക്‌ വാങിയവര്‍ എന്നു സ്വയം കരുതുന്ന ഈ വല്ല്യേട്ടന്‍മാര്‍ സര്‍വ്വകക്ഷിയോഗം നടത്തിയില്ല?

തിരുവിതാംകൂറിനേയും മലബാറിനേയും തമ്മില്‍തല്ലിച്ച്‌ ചോരകുടിക്കാം എന്നു ജമാഅത്തെ ഇസ്ലാമിക്കാര്‍ കരുത്തുന്നുണ്ടങ്കില്‍ ആ മോഹം വെറും വ്യാമോഹമാണ്‌ , വിദ്യഭ്യാസം എല്ലാവര്‍ക്കും വേണം , അതിന്‌ വിദ്യാലയത്തില്‍ തന്നെ പോവണം, പതിനാറാം വയസ്സില്‍ പാസ്സ്‌പ്പോര്‍ട്ട്‌ കൈയിലാക്കിയാല്‍ വിദ്യഭ്യാസമാവില്ല അതിന്‌ തിരുവിതാംകൂറിലെ ജനങളെ കൂറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. മലബാറിലെ ജനങളെ ഗുജ്‌ജറുകളാക്കി മാറ്റുമെന്ന സര്‍വ്വകക്ഷിക്കാര്‍ ആഗ്രഹിക്കുന്നുണ്ടങ്കില്‍ അത്‌ വെറും സ്വപ്നം മാത്രമായിരിക്കും കാരണം നരനും നരിയുമായി ഇവിടെ മറ്റൊരു യുവസമൂഹമുണ്ടന്നോര്‍ക്കുക.

Tuesday, June 17, 2008

സുകുമാര്‍ അഴീകോട്‌ ലജ്ജിക്കുവാന്‍ പഠിക്കണം

ഇടതുപക്ഷത്തിന്‌ വേണ്ടി വായില്‍വരുന്നത്‌ വിളിച്ചുകൂവിയാല്‍ കൈയടിക്കുവാന്‍ ഈ നാട്ടിലെ സംസ്ക്കാരിക നായകന്മാരെ കിട്ടുമെന്ന അന്ധമായ വിശ്വാസമാണ്‌ അഴീക്കോടിനെ മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്തനാക്കുന്നത്‌.

പ്രായം അറുപത്തുകഴിഞ്ഞാല്‍ വിഡ്ഢിത്വം വിളിച്ചുകുവാനുള്ള ലൈസന്‍സാണന്ന ധാരണയ്ക്ക്‌ മാറ്റമുണ്ടാവണം , ഈ പ്രായത്തില്‍ "രാമനാമം " ജപിച്ച്‌ വീട്ടില്‍ അടങിയൊതുങി ജീവിക്കുവാന്‍ പഠിക്കണം, ഗാന്ധിയന്‍ എന്നാല്‍ ആരു വിളിച്ചാലും അവിടെപോയി വിഡ്ഢിത്വം വിളിച്ചുകൂവലല്ല എന്നതും , അമൃത ട്രസ്റ്റുകളെ അധിക്ഷേപ്പിച്ചാല്‍ ഇടതുപക്ഷ ചിന്താഗതികാരനാവിലായെന്നും എന്ന സാമാന്യബുദ്ധിയുണ്ടായിരിക്കണം ഒരോ സംസ്കാരിക നായകനും.

അമൃതാനന്ദമയി ഭക്തരില്‍ തീവ്രവാദി സംഘം പ്രവര്‍ത്തികുന്നുവെന്ന പ്രസ്താവനയുടെ നിജസ്ഥിതി വെളിപ്പെടുത്തുവാന്‍ അഴീക്കോട്‌ തയ്യാറാവണം. അഴീക്കോടിനെപ്പോലുള്ള മഹാനായ മനുഷ്യന് ഇല്ലാത്ത കേരളത്തെക്കുറിച്ച് ആലോചിക്കാന് കഴിയില്ല. എന്ന സാഹിത്യ അക്കാദമി പ്രസിഡന്റ് എം മുകുന്ദന്റെ അഭിപ്രായം മലയാളിസമുഹത്തെ അപമാനിക്കുന്നതിന്‌ തുല്യമാണ്‌. ഇനി പലരീതിയിലും മുകുന്ദന്‍ അലോചിക്കണം.

അടിസ്ഥാനപരമായി മുകുന്ദന്‍ ചന്ദനക്കുറിതൊടുന്നവരെ ഭയക്കുന്നവനാണ്‌, ഗള്‍ഫിലെ മലയാളികളുടെ അവാര്‍ഡ്‌ കിട്ടണമെങ്കില്‍ ഹൈന്ദവ സമൂഹത്തെ അസഭ്യം പറയണം. എന്ന അടിസ്ഥാനതത്വത്തില്‍ ജീവിക്കുന്ന താങള്‍ മറ്റുള്ളവരുടെ ആരാധനരീതിയെ എതിര്‍ക്കുവാന്‍ എന്തവകാശമാണുള്ളത്‌ ?

കുപ്പയിലെ കടലാസ് ചവിട്ടിയാല് തൊട്ട് വന്ദിക്കണമെന്ന് പറഞ്ഞ അമൃതാനന്ദമയിയുടെ ശിഷ്യന്മാരാണ് മഹത്തായ ഗ്രാന്ഥങ്ങള് എഴുതിയ സുകമാര് അഴീക്കോടിനെതിരെ ആക്രോശിക്കുന്നതെന്ന് എന്നു പറഞ്ഞ "കെ.ഇ.എന്‍ കുഞ്ഞഹമ്മദ് " നിങള്‍ യാഥാര്‍ത്ഥത്തില്‍ ഭാരതസംസ്ക്കാരമെന്താണന്ന്‌ മറന്നിരിക്കുന്നു.

ഇവിടെ ആര്‍ക്കും ഹൈന്ദവ സംസ്ക്കാരത്തെ നിന്ദിക്കാം ,അസഭ്യം പറയാം, വിഗ്രഹാരധനയെ വിഡ്ഡികളുടെ ആചരമെന്നുപറയാം, വിഗ്രഹത്തെ നോക്കി തുപ്പാം, സന്ധ്യസമയം വിളക്കുവെയ്ക്കുന്നത്‌ അന്ധവിശ്വാസമെന്നു പറയാം, ഫോട്ടോ നോക്കി പ്രാര്‍ത്ഥിക്കുന്നവനെ മന്ദബുദ്ധിയെന്നു വിളിക്കാം, അഗ്നിയെ ആരാധിക്കുന്നവനെ അധിക്ഷേപ്പിക്കാം, ഇവിടെ ഈ നാട്ടില്‍ നിങള്‍ക്കും എല്ലാ അധികാരവും ഈ സംസ്ക്കാരം കനിഞ്ഞു നല്‍കിയിരിക്കുന്നു.

ഇവിടുത്തെ ക്ഷേത്രങളില്‍ തെമ്മാടികുഴിയുണ്ടായിരുന്നില്ല , ഇവിടെ മറ്റുമതകാരെ ആക്രമിച്ചോ, കാശുനല്‍കിയോ മതമാറ്റിയിട്ടില്ല. ഹൈന്ദവന്‍ വിഗ്രഹത്തെ ആരധിച്ചാല്‍ അത് വിഡ്ഡിത്വവും, മറ്റുമതക്കാര്‍ വിഗ്രഹത്തെ ആരാധിച്ചാല്‍ പുരോഗമനവാദവും, നിലവിളക്ക്‌ കത്തിച്ചാല്‍ അന്ധവിശ്വാസവും, പള്ളിയില്‍ മെഴുകുതിരി കത്തിച്ചാല്‍ ബുദ്ധിയും, അമ്പലം വലയംവെച്ചാല്‍ നെറികേടും, മക്കയില്‍ വലയം വെച്ചാല്‍ വിവേകവും, പഴനിയില്‍ തല മൂണ്ഡനം നടത്തിയാല്‍ വിവരകേടും, മക്കയില്‍ തലമൂണ്ഡം നടത്തിയാല്‍ ബുദ്ധിശാലിയും. അമൃതാനന്ദമയിയെ സ്നേഹിക്കുന്നവന്‍ തീവ്രവാദിയും, മാര്‍പാപ്പയെ സ്നേഹിക്കുന്നവന്‍ ദൈവത്തിന്റെ കുഞ്ഞാടുകളും ............ എന്ന കാഴ്ചപ്പാടുള്ളവരയല്ലേ നാം തീവ്രവാദികള്‍ എന്ന് വിളികേണ്ടത്‌ കെ.ഇ.എന്‍ കുഞ്ഞഹമദേ?

Tuesday, June 10, 2008

മഹാത്മ എന്നാല്‍ ?

ഗാന്ധിജി എന്ന ഒരു ദേശസ്നേഹിയുടെ മറ്റൊരു മുഖത്തെ നാം അറിഞ്ഞിരിക്കണം സമ്പന്നമായ രാഷ്ട്രീയ ചരിത്രമുള്ള ബ്രിട്ടനെതിരെ നടന്ന സന്ധിയില്ലാസമരം വിജയം കാണുവരെ ഈ മഹാവ്യക്തി പ്രവൃത്തിച്ചു.

ജീവിതത്തിന്റെ എല്ലാസുഖദുഃഖങളും ഉപേക്ഷിച്ചായിരുന്നു ആ മഹാന്‍ രാജ്യത്തിന്‌ വേണ്ടി ജീവിച്ചത്‌ വസ്ത്രങള്‍പ്പോലും നിരസിച്ചായിരുന്നു രാജ്യസ്നേഹം അദ്ദേഹം നമ്മെ പഠിപ്പിച്ചത്‌ ( ഗാന്ധിയെ അര്‍ദ്ധനഗ്നനാക്കുവാന്‍ കോടികള്‍ ചിലവാക്കി എന്ന പരാമര്‍ശനവും ചരിത്രത്തില്‍ ഇടം നേടിയിരിക്കെ )

ന്യൂമോണിയ പിടിപ്പെട്ട സ്വന്തം ഭാര്യയ്ക്ക്‌ വിദേശമരുന്നുകള്‍ നിരാകരിച്ച ഗാന്ധിജി രാജ്യസ്നേഹം നമ്മെ എന്താണ്‌ പഠിപ്പിക്കുന്നു (പക്ഷേ സ്വന്തം കാര്യത്തില്‍ ഗാന്ധിജിയ്ക്ക്‌ ഈ രാജ്യസ്നേഹമുണ്ടായിരുന്നില്ല മലേറിയ പിടിപ്പെട്ട ഗാന്ധിജി ബ്രിട്ടീഷ്‌ ഡേക്ടറുടെ സഹായം തേടിയതായി ന്യൂയോര്‍ക്കില്‍ പ്രസിദ്ധികരിക്കുന്ന അമേരിക്കന്‍ ജൂതന്മാരുടെ മാസികയായ കമന്റ്റി - 1983 മാര്‍ച്ച്‌ , പറയുന്നു )

രാണ്ടാം ലോകമഹായുദ്ധത്തിന്റെ ക്ഷീണത്തിലായതിനാല്‍ ബ്രിട്ടന്‍ ഇന്ത്യയും (1947) ശ്രീലങ്കയും (1948) ഉപേക്ഷിക്കുവാന്‍ തയ്യറായതെന്ന അന്നത്തെ ബ്രീട്ടിഷ്‌ പ്രധാനമന്ത്രി (വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ ) പറയുകയുണ്ടായി. (അപ്പോള്‍ ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരത്തിന്റെ വിലയെന്ത്‌ ? )

സൌത്ത്‌ ആഫ്രിക്കന്‍ ജീവതത്തില്‍ ഗാന്ധിജി കറുത്തവര്‍ഗ്ഗ്‌ത്തിന്‌ വേണ്ടി എന്തു നല്‍കി എന്ന മാര്‍ഷല്‍ ഡിക്കിന്റെ ചോദ്യത്തിന്‌ ഉത്തരം കിട്ടാതെ ഗാന്ധിജി വട്ടം കറങുകയായിരുന്നു. (2007 മെയ്‌ മലയാളം വാരികയില്‍ ഇതിന്റെ പൂര്‍ണ്ണം രൂപം )കറുത്തവരെ ഒറ്റികൊടുത്ത ഇന്ത്യന്‍ വിഗ്രഹമാണ്‌ ഗാന്ധിജിയെന്ന കണ്ടുപിടിത്തവും ഇതിന്റെ കൂടെ ചേര്‍ത്തുവായിക്കുക . മഹാദേവ ദേശായിപ്പോലും പഠിച്ചിട്ടില്ലാത്ത ഗാന്ധിജിയുടെ ജീവിതചരിത്രം ഇനിയും ഒരു പാട്‌ അകലയാണന്ന സത്യം നമ്മള്‍ മനസ്സിലാക്കണം.

ഗാന്ധിജിയുടെ പുത്രന്‍ (ഹരിലാല്‍ അഥവാ അബ്ദുള്ള) ഇസ്ലാം മതതീവ്രവാദികളുടെ കളിപ്പാടമായിരുന്നു എന്ന വിശകലവും "റാം റാം എന്നാല്‍ ഹൈന്ദവ സമൂഹത്തെ അപമാനിക്കുക എന്ന മാനസ്സിക സന്തോഷവും ഗാന്ധിജിയില്‍ കുടികൊള്ളുന്നുവെന്ന നീരിക്ഷണമാണ്‌ "പൂനയില്‍ നിന്ന്‌ രണ്ട്‌ ബ്രാഹ്മണമാര്‍" ക്കും ഉണ്ടായിരുന്നത്‌.

ഗാന്ധിജിയുടെ പുത്രന്റെ (ഹരിലാല്‍ ) മതം മാറ്റം പാക്കിസ്ഥാനോടുള്ള ഗാന്ധി കുടുംബത്തിന്റെ കടപ്പടായിരുന്നുവെന്നും 15വയസ്സ്‌ പ്രായമുള്ള പെണ്‍കൂട്ടികള്‍ ഗാന്ധിജിയുടെ ഹരമായിരുന്നുവെന്നും (The Gandhi Nobody Knows ) പറയപ്പെടുന്നു

എങ്കില്‍ ഗാന്ധിജിയ്ക്ക്‌ ശേഷം ലോകം കണ്ട മഹത്‌ വ്യക്തി "മാധവികുട്ടിതന്നെ"

Sunday, June 8, 2008

കുട്ടിസഖാകള്‍

ശിഖണ്ഡികള്‍ എന്നാല്‍ "വാസ്തവ " എന്നും വിളിക്കാം എന്നത്‌ നാട്ടിലെ പുതിയ സംസാരം ,
"എന്റെ ബാലേട്ടന്‍" എന്നാല്‍ ഹിമലായ സ്വാമിയുടെ ബാലേട്ടന്‍ മാത്രമല്ല നമ്മുടെ നാട്ടിലെ എല്ലാവരുടെയും ബാലേട്ടനാണ്‌ . ഗുരുവായുര്‍ സത്യാഗ്രഹത്തിന്‌ DYFI എന്ന ഉഡായിപ്പുകള്‍ സൃഷ്ടിച്ച മഹാ സ്വാമിമാരില്‍ ഒരു സ്വാമി ഹിമാലയ സ്വാമി .

ഹിമലായ സ്വാമിയുടെ പേരില്‍ എല്ലാ ആശ്രമങളും തല്ലിതകര്‍ക്കുവാന്‍ DYFI നടത്തിയ ആണ്ണും പെണ്ണുംമല്ലാത്തവരുടെ നെറികെട്ട രാഷ്ട്രീയ നാടകമായിരുന്നു കഴിഞ്ഞ ദിവസങളില്‍ കേരളത്തില്‍ അരങേറിയത്‌. സ്വാമിയുടെ കൈവശവെയ്ക്കുവാന്‍ ഒരു തോക്ക്‌ ആരായിരിക്കും നല്‍കിയത്‌ ബാലേട്ടനയിരിക്കുമോ? സന്തോഷ്‌ മാധവന്റെ റൂമിലെ പോലീസ്ക്കാരുടെ എണ്ണമെത്ര? ഇങനെ ഒരു പാട്‌ ചോദ്യങള്‍ വാക്കിയാകവേ കേരളത്തിലെ ആശ്രമങള്‍ തല്ലിതകര്‍ക്കുവാന്‍ ഈ കുട്ടി സാഖകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കിയതാര്‌ ?
ഇനി "വാസ്തവത്തിന്റെ" അവസ്ഥ, പല കേസുകളും വെള്ളത്തില്‍ കലക്കിയ മഹാന്‍ പോലീസ്ക്കാരന്റെ മരണം ABVP വിദ്യാര്‍ത്ഥികളുടെ ആക്രമണമൂലമാണന്ന തീരുമാനത്തില്‍ നിരപരാധികളുടെ ജീവന്‍ നശിപ്പിച്ച "ക്രൂരന്‍" എന്ന്‌ വേണമെങ്കില്‍ പറയാം. പക്ഷേ പിന്നിടാണ്‌ സത്യങള്‍ വാസ്തവത്തിന്‌ മനസ്സിലായത്‌ പോലീസ്ക്കാരന്‍ മരിച്ചത്‌ ഹൃദയസ്തംഭനമൂലമാണന്ന്‌. കൊള്ളം കേരളത്തിലെ പോലീസ്ക്കാര്‍ ഇത്രയും മികച്ച അന്വേഷണം നടത്തുമെന്ന്‌ FBI പ്പോലും കരുതികാണില്ല.

പണ്ട്‌ 'മാലി ' അഴിമതികേസ്‌ അന്വേഷിച്ച മഹാനല്ലേ ഭരണത്തില്‍ ആരായാലും IG ' ഞാനായിരിക്കണം എന്ന വാശി ജന്മനാകിട്ടിയതായിരിക്കണം
ക്രൈസ്തവ ധ്യാനകേന്ദ്രത്തില്‍ കയറികളിക്കാനോ കുളിക്കാനോ കുട്ടിസഖാകള്‍ ശ്രമിക്കില്ല കാരണം സ്റ്റാലിന്‍ ക്രൈസ്തവനായിരുന്നു അതായത്‌ ബേബിയും ,ഐസക്കും , മോന്‍സിയും കേരളത്തിലെ സ്റ്റാലിന്മാരാണ്‌.

Saturday, June 7, 2008

മഹാനായ ഹിറ്റ്‌ലര്‍ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ നിന്ന്‌ കണ്ടെടുത്ത ചില സത്യത്തിലേയ്ക്ക്‌,
ഹിറ്റ്‌ലര്‍ ജൂതന്മാരെ കൂട്ടകൊലനടത്തിയതായി ലോകചരിത്രങള്‍ തലമുറകളെ പഠിപ്പിച്ചു. കാട്ടിന്‍ എന്ന കാട്ടിലെ കൂട്ടകൊലയുടെ ശരിയായ പ്രതികള്‍ റഷ്യയായിരുന്നുവെന്ന സത്യം കാട്ടിന്‍ എന്ന സിനിമയില്‍ പരാമര്‍ശിക്കുന്നു..


ഇനി ഇംഗ്ലണ്ടിലെ ചരിത്രപണ്ഡിതനായ ഡേവിഡ്‌ ഇര്‍വിങ്‌ എന്ന വ്യക്തിയുടെ കണ്ടെത്തലുകള്‍ ഹിറ്റ്‌ലറെ മഹാനാക്കുന്നു. സത്യം എന്താണ്‌ ? കമ്യൂണിസ്റ്റ്‌ ഭീകരത നടമാടിയ കൂട്ടകൊലകളുടെ ചുരുളയിക്കുവാന്‍ഇപ്പോള്‍ ഇറാന്‍ പ്രസിഡെന്റ്‌ (അഹമദ്‌ നജാദ്) ശക്തമായ ഭാഷയില്‍ യുറോപ്പിന്റെ ചരിത്രപണ്ഡിതന്മാരെ വിമര്‍ശിക്കുന്നു. സത്യത്തില്‍ ജൂതന്മാരെ ഹിറ്റ്‌ലര്‍ കൂട്ടകൊല നടത്തിയില്ല എന്നാണ്‌ നജാദ്` ആവര്‍ത്തിച്ച് പറയുന്നത്‌.


അപ്പോള്‍ പിന്നെയാര്‌ ? സംശയം ഒട്ടുമില്ലാതെ പറയാം ആ കാലഘട്ടത്തിലെ റഷ്യയുടെ ഭരണചക്രം കറക്കിയ ഏകാധിപതിയായ സ്റ്റാലിന്‍ എന്ന ഭീകരനായിരുന്നു ഈ ജൂത ഉത്മൂലനത്തിന്റെ പിന്നില്‍ സത്യങള്‍ വളച്ചൊടിക്കുവാന്‍ ഈ കമ്മ്യൂണിസ്റ്റ്‌ക്കാര്‍ എന്നും മിടുക്കരാണല്ലോ..

ഹീബ്രു ഭാഷ നിരോധിച്ചത്‌ ഹിറ്റ്‌ലറല്ല മറിച്ച്‌ സ്റ്റാലിനായിരുന്നു, എന്നത്‌ സ്റ്റാലിനെ ഒരു കൊലയാളിയുടെ സ്വഭാവത്തെ ആക്കം കൂട്ടുന്നു.

ഇസ്‌പേഡ്‌ രാജ.

ഓഷോ , രതിയുടെ പുതിയ രുപത്തില്‍ സൃഷ്ടിച്ച ആത്മീയത , കേരളത്തില്‍ മോഹന്‍ലാലിനെ അംബാസിഡര്‍ഷിപ്പ്‌ നല്‍കി പുതിയ തലമുറകളില്‍ അത്മീയതയ്ക്ക്‌ പുതിയ മാനവും , സാമ്പത്തിക ചൂഷണവും , ലൈംഗീക ആര്‍ത്തിയും നല്‍കി സംസ്കാരിക ഉത്മൂലനത്തിന്‌ പച്ചകൊടി കാണിച്ചിരിക്കുകയാണ്‌ നമ്മുടെ സമൂഹം.

ഓഷോ രജനീഷ്‌ എന്ന 'സ്റ്റ്യുപിഡ് ' കാണിക്കുന്ന എല്ലാ ഭ്രാന്തിനേയും കേരളത്തില്‍ നല്ല മാര്‍ക്കറ്റുണ്ടാക്കി കൊടുക്കുക എന്നത്‌ നമ്മുടെ സൂപ്പര്‍ സ്റ്റാറിന്റെയും മറ്റുചില ഇടതുപക്ഷ സാഹിത്യകാരന്മാരുടും ആവിശ്യമായി മാറിയിരിക്കുന്നു. ഓഷോ രജനീഷിന്റെ പുസ്തക താളുകളില്‍ ഇവരുടെ കവിതകളും കഥകളും ആത്മദുഃഖങളും കാണാം.

പുനത്തിലിന്റെ സാഹിത്യരീതികള്‍ തന്നെ പൈകിളിയിലേയ്ക്ക്‌ മാറിയതും, തന്റെ നല്ല യൌവനത്തെ വിറ്റ്‌ കാശുവാരിയും ചുണ്ടിന്‌ ചുവന്ന ചായം പൂശിയും തന്റെ നോവലുകളില്‍ വായനക്കാരന്റെ ചിന്തയ്ക്ക്‌ മുകളിലായി സെക്സിനെ ഉള്‍പ്പെടുത്തിയും , അവസാനം മുലകളും, തൊലികളും ,ചുണ്ടുകളും ചുളിഞ്ഞ്‌ വിണ്ടുകീറയപ്പോള്‍ "പര്‍ദ്ദയില്‍ " അഭയം തേടിയ സാഹിത്യ ഉഡായിപ്പുകളുടെ ഈ നാട്ടില്‍ പടിഞ്ഞാറന്‍ സാഹിത്യത്തെ സ്വാംശീകരിക്കാനുള്ള ശ്രമത്തോടൊപ്പംതന്നെ സ്വന്തം സംസ്ക്കാരത്തിലെ വിചാരങളെ തള്ളിപ്പറയുന്ന ഇടതുപക്ഷസാഹിത്യ ഏഭ്യന്മാരായിരുന്നു നമ്മുടെ കലസാംസ്ക്കാരികം ഭരിച്ചതും ഭരിക്കുന്നതും.

കേരളത്തിലെ ആള്‍ദൈവങളുടെ പേരില്‍ DYFI എന്ന ഉഡായിപ്പുകള്‍ പരമീനുകളെ ആക്രമിക്കുപ്പോള്‍ ഇവിടെ പുലികള്‍ കൊട്ടും കുരവയുമായിആടിയും പാടിയും ആര്‍മാദിക്കുകയായിരുന്നു. പരിശുദ്ധ ഖുറനെ അനുകരിക്കുക എന്ന പേരില്‍ സ്ത്രീകളെ കറുത്ത ഫര്‍ദ്ദയില്‍ മൂടിനടത്തിക്കുന്നവര്‍ സ്ത്രീധനത്തിന്റെ കാര്യത്തില്‍ മാത്രം ഖുറാന്‍ വചനങള്‍ എന്തുകൊണ്ട് അനുകരിക്കുന്നില്ല? ഈ കപട ആത്മീയത എതിര്‍ക്കുവാന്‍ DYFI -യ്ക്ക്‌ കഴിയുന്നില്ല .
ആത്മീയ ട്രസ്റ്റുകള്‍ നടത്തിവരുന്ന സാമ്പത്തിക അടിത്തറ മനസ്സിലാക്കുവാന്‍ ഭരണപക്ഷമായ ഇടതുപക്ഷത്തിന്‌ സാധ്യമാവുന്നില്ല എന്തുകൊണ്ട്‌ ? DYFI-യില്‍ ചങ്കുറുപ്പുള്ളവരുണ്ടെങ്കില്‍ തങള്‍മാരെയും, അമൃതമാരെയും നിലയ്ക്ക്‌ നിര്‍ത്തുക അല്ലാത്തപക്ഷം നിങളെ നിലയ്ക്ക്‌ നിര്‍ ത്തേണ്ടിവരും..

Tuesday, April 29, 2008

സനലും യുക്തിവാദവും

സനല്‍ ഇടമറുക്‌ ഒരു യുക്തിവാദിയാണന്ന കാര്യം അംഗീകരിക്കുവാന്‍ ബുദ്ധിമുട്ടുള്ള ഒരു വ്യക്തിയാണ്‌ ഞാന്‍. ഇവിടെ ഒരു ബ്ലോഗില്‍ അദ്ദേഹത്തെ ന്യായികരിച്ചും പ്രോല്‍സാഹിപ്പിച്ചു ഒരു പോസ്റ്റു കാണുവാനിടയായി. ആ ബ്ലോഗിനെക്കുറിച്ച് വ്യക്തമായി ഒരു അന്വേഷണം ഞാന്‍ നടത്തിയില്ല കാരണം ആ ബ്ലോഗ്‌ ഒരു കുരുട്ടു കമ്യൂണിസ്റ്റ്‌ അനുഭാവിയായ ഏതേ അദ്ധ്യാപകന്റെതാണന്ന്‌ മനസ്സിലായി.

സനല്‍ എന്ന ഒരു വ്യക്തിയും പിന്നെ ദുര്‍മന്ത്രവാദത്തിലൂടെ സനലിനെ വധിക്കുമെന്നു പറയുന്ന ഒരു ഭ്രാന്തനായ ഉത്തരേന്ത്യന്‍ മന്ത്രവാദിയും ചേര്‍ന്നു നടത്തിയ വിഡ്ഢികളുടെ ഒരു നാടകമായിരുന്നു കഴിഞ്ഞ ദിവസങളില്‍ അരങേറിയത്‌.
യുക്തിവാദം എന്നാല്‍ വിഡ്ഢികളുടെ വാദം എന്നാണ്‌ നാം മനസ്സിലാക്കുന്നത്‌. ലോകം മുഴുവനും പിണ്ഡംവെച്ചു കഴിഞ്ഞ ഈ യുക്തിവാദം കൊണ്ട്‌ മനുഷ്യമനുസ്സുകളെ പീഡിപ്പിക്കുക എന്ന തത്വമാണ്‌ ലോകത്തിലെ എല്ലാ യുക്തിവാദികളും നടത്തിയിരിക്കുന്നത്‌ . ഇന്ത്യയിലാവട്ടെ സവര്‍ണ്ണ ,അവര്‍ണ്ണ എന്നീരിതികള്‍ പരീക്ഷിച്ചായിരുന്നു യുക്തിവാദികള്‍ ഇവിടെ എഴുപതുകളില്‍ ചെറിയ ചലനങള്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്‌.
യുക്തിവാദം സാമൂഹിക-സാമ്പത്തിക -രാഷ്ട്രിയ നിലപാടുകളില്‍ വളരെ പരജായമായിരുന്നു , എണ്‍പതുകളില്‍ സൌദിയുടെ സാമ്പത്തിക അടിത്തറ വളരെ വേഗത്തിലുള്ള സഞ്ചാരവും , സോവിയറ്റ്‌ യൂനിയന്റെ പരാജയവും യുക്തിവാദികളുടെ നിലപാടുകളില്‍ കരിനിഴല്‍ വിഴുത്തിതുടങി.
സനലിന്റെ സിദ്ധ്വാന്തങള്‍ നാട്ടിലെ കപടരാഷ്ടീയ നിലപാടുകളെക്കാള്‍ വളരെ വൃത്തിഹീനവും, ദയനീയവുമായിരുന്നു. അവര്‍ണ്ണനെ വശത്താക്കുവാന്‍ യുക്തിവാദികള്‍ എന്നും കഠിനപരിശ്രമങള്‍ നടത്തിയിരുന്നു പണ്ട്‌ സവര്‍ണ്ണര്‍ എന്നു പറയുന്നവര്‍ നടത്തിയ നെറിക്കെട്ട നിലപാടുകള്‍ ഒരു പരിധിവരെ യുക്തിവദികളെ പിന്നീട്` സഹായിച്ചു. അവര്‍ണ്ണന്‍ സ്വന്തം മതത്തെക്കുറിച്ചുള്ള അറിവിലായ്മയും ജീവിതകാഴ്ച്ക്പ്പാടുകളും അവരെ പിന്നോട്‌ കൊണ്ടുപോയി.
സാക്ഷല്‍ ശ്രീകൃഷ്ണഭഗവാന്‍ അവര്‍ണ്ണനായിരുന്നുവെന്ന സത്യം മനസ്സിലാക്കുവാന്‍ അവര്‍ണ്ണന്‌ കഴിഞ്ഞില്ല.
ഹൈന്ദവ സമൂഹത്തിന്റെ സൃഷ്ടികര്‍ത്തവായ "വ്യാസന്‍ " മുക്കുവാനണന്ന സത്യം സവര്‍ണ്ണനും മനസ്സിലായില്ല.

എല്ലാം ഉത്ഭവങളുടെയും ഭൂമിയായ ഭാരതത്തില്‍ ഇറക്കുമതിചെയ്യപ്പെട്ട കമ്മ്യൂണിസമെന്ന ഉഡായിപ്പിസം പട്ടിണിപാവങളെ ചൂഷണം ചെയ്യുതുകൊണ്ട്` മുന്നേറി.
വിഗ്രഹാരാധന അന്ധവിശ്വാസികളുടെ വിഡ്ഢിത്വമെന്നു പറഞ്ഞവര്‍ പാര്‍ട്ടിപ്രവര്‍ത്തക്കര്‍ക്കും നേതക്കന്‍മാര്‍ക്കും
നാടുനീളെ പ്രതിമയുണ്ടാക്കി അതില്‍ പുഷ്പാര്‍ച്ചന നടത്തി , മതമില്ലാത്ത പ്രാസ്ഥാനമെന്ന്‌ പാടിനടക്കുന്ന ഈ ഉഡയിപ്പുകള്‍ ജാതിനേക്കി മന്ത്രിസ്ഥാനം നല്‍കി, ദേവസ്വം ബോര്‍ഡില്‍ പ്രസിഡെന്റും സെക്രിട്ടറിയും മറ്റുമായി മാറി മാറി ഹൈന്ദവ സമൂഹത്തെ ചൂഷണം ചെയ്യുതു. സ്വന്തം രാജ്യത്തെ ഒറ്റികൊടുക്കുന്ന മതമൌലികവാദികളുമായി കൂട്ടുകൂടി മന്ത്രിസ്ഥാനം പങ്കിട്ടു. മതമില്ലാത്തവര്‍ എന്ന ഈ ഉഡായിപ്പുകള്‍ മതമുള്ളവരുടെ ബോര്‍ഡില്‍കയറി ഖജനാവില്‍ കൈയിട്ടുവാരി., രാഹുകാലം നോക്കി സത്യപ്രതിജ്ഞ നടത്തി.
സ്വന്തം മക്കളെ ജാതിയും ജാതകവും നോക്കിത്തനെ വിവാഹം നടത്തികൊടുത്തു , ഭക്തിഗാനങളെ വിഡ്ഢികളുടെ അട്ടഹാസമെന്നു പറഞ്ഞുനടന്നവര്‍ മ്യൂസിക്ക്‌ തെറാപ്പി നടത്തി ജീവന്‍ നിലനിര്‍ത്തി. പഴയ സോവിയേറ്റ്‌ യൂനിയനിലെ നേതക്കന്മാര്‍ രാഷ്ട്രീകാലം കഴിഞ്ഞപ്പോള്‍ ഞങള്‍ കൃസ്ത്യാനികളാണന്ന സത്യം ലോകത്തോട്‌ വിളിച്ചുപറഞ്ഞു, കേരള നിയമസഭയില്‍ രഹസ്യമായി പൂജനടത്തി, എകെജിയുടെയും,കേളപ്പജിയുടെയും പ്രതിമയില്‍ പൂമാല ചാര്‍ത്തി ,അഞ്ച്‌നേരവും നിസ്ക്കരിക്കുന്നവനെ പിടിച്ച്‌ പോളിറ്റ്‌-ബ്യൂറേ അംഗമാക്കി, സഖാവിന്റെ കൂടെ "നായര്‍" എന്ന പ്രയോഗവും ചാര്‍ത്തി , പകല്‍ പരിപ്പുവടയും രാത്രി അമ്പലത്തിലെ പ്രസാദവും നാല്‌ നേരവും നക്കി തുടച്ച്‌ അയോദ്ധ്യ പൊളിച്ച്‌മാറ്റി കപ്പ നടുവാന്‍ ആഹ്വാനം ചെയ്യുതു. അങനെ യുക്തിവാദത്തെ അവസരവാദമാക്കി.
കമ്മ്യൂണിസ്റ്റ്‌ വേദാളങളുടെ കഥകള്‍ കേരളത്തിലെ അദ്ധ്യാപകര്‍ എന്ന ചില വരട്ടുതത്വവാദികള്‍ ബ്ലോഗുകളില്‍ എഴുതിപിടിപ്പിച്ചു, ഭാരതസംസ്ക്കാരത്തെ വെല്ലുവിളിച്ചു, നട്ടലില്ലാത്ത ഈ വരട്ടുത്വതവാദം "ഹാലിയുടെ വാല്‍നക്ഷത്രം" എന്നപ്പോലെ ഇവിടെ തലപ്പൊക്കി, എന്നിട്ടും ഉണരാത്ത ഒരു സമുഹമായി നാം അധഃപതിച്ചു..

പണമുണ്ടക്കുവാന്‍ ഇതിലും മികച്ച മറ്റൊരു വഴി സനല്‍ ഇടമറുകിന്‌ നാം പറഞ്ഞുകൊടുക്കണം

Friday, April 25, 2008

കമ്മ്യൂണിസം അഥവാ ഉഡായിപ്പിസം

ഒരു ഇടതുപക്ഷ അനുഭാവിയോട്‌ ഉപദേശം ചോദിക്കുക , അതിന്‌ ശേഷം വിപരീതമായി പ്രവര്‍ത്തിക്കുക തീര്‍ച്ചയായും നിങളൊരു ബുദ്ധിമാനാവും .
ഷാവേസ്‌ എന്തുപറയുന്നു എന്നതല്ല നമ്മുടെ മുഖ്യവിഷയം അദ്ദേഹത്തിന്റെ പുതിയ കണ്ടുപിടിത്തങള്‍ ഒരു പക്ഷേ ലോകത്തിലെ എല്ലാ വരട്ടുതത്വചിന്താഗതിക്കാരെയും ചിന്താവിഷ്ടരാക്കിയും ആശയകുഴപ്പത്തിലാക്കിയുമാണ്‌ ഷാവേസ്‌ "വാ " തുറക്കാറുള്ളത്‌. വിഡ്ഢിത്വം വിളിച്ചുകൂവിയാല്‍ സൌത്ത്‌ അമേരിക്കയിലെ പട്ടിണിമാറുമെന്ന പുതിയ കണ്ടുപിടിത്തമാണ്‌ ഷാവേസ്‌ നടത്തിയിരിക്കുന്നത്‌.
ഷാവേസിനെ എന്തിന്‌ കുറ്റം പറയണം, നമ്മുടെ നാട്ടിലെ ഇടതന്മാരും ഈ കാര്യത്തില്‍ ഒട്ടും മോശമല്ല എന്നെ പഠിപ്പിച്ച ഇടതുപക്ഷ അനുഭാവികളായ അദ്ധ്യാപകരുടെ കണ്ടുപിടിത്തമായിരുന്നു, യൂറിക്ക എന്ന ബാലമാസിക വായിച്ചാല്‍ കൂട്ടികള്‍ക്കും അടിസ്ഥാന വിവരമുണ്ടാവുമെന്നത്‌. എന്തിന്‌ നാലാം ക്ലാസിലെ കൂട്ടികളെ "ദാസ്‌ കാപ്പിറ്റലിസം" വരെ പഠിപ്പിക്കാന്‍ അവര്‍ തയ്യാറായിരുന്നു. എന്നിട്ടോ യൂറിക്ക വായിച്ചവന്‍ ഇന്ന്‌ വ്യാജചാരയം വില്‍പന നടത്തുകയാണ്‌. തെമ്മാടിത്തരം പഠിക്കാന്‍ ഇടതുപക്ഷക്കാരുടെ സ്റ്റഡിക്ലാസിന്‌ അറ്റെന്‍ഡ്` ചെയ്യുക എന്ന മതോറിന്റെ അഭിപ്രായം എത്ര ശരി. (സെനറ്റ്‌ ജോസഫ്‌ മതോര്‍. അമേരിക്കന്‍ സെനറ്റിലെ ഇടതുപക്ഷ വിരോദ്ധി ).

വാര്‍ധക്യമല്ല നിരീക്ഷണമാണ്‌ ഒരു മനുഷ്യനെ ബുദ്ധിയുള്ളവനാക്കുന്നത്‌. ഇവിടെ ഞാന്‍ സൂചിപ്പിച്ചത്‌ നമ്മുടെ അച്ചുമാമനെക്കുറിച്ചാണ്‌. ടിബറ്റിലെ പ്രശ്നത്തില്‍ ചൈനയുടെ പക്ഷം ചേര്‍ന്നു തിരുവനന്തപുരത്ത്‌ പത്ര സമ്മേളനത്തില്‍ വായില്‍ തോന്നിയതല്ലാം വിളിച്ചു പറയുകയും ചൈനയാണ്‌ കമ്മ്യൂണിസ്റ്റ് ഉഡായിപ്പുകളുടെ സ്വര്‍ഗ്ഗരാജ്യമെന്ന ചിന്തയുംകൂടിയപ്പോള്‍ അച്ചുമാമന്‍ മതിമറന്നു, ദലൈലാമ അമേരിക്കയുടെ ചാരനാണന്ന കണ്ടുപിടിത്തമായിരുന്നു അച്ചുമാമന്റേത്‌ .ഈ ഇടതുപക്ഷ ഉഡായിപ്പുകള്‍ താങി നിര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രധാന മന്ത്രിയായ മന്‍മോഹന്‍ സിങ്‌ അരുണാചല്‍ പ്രദേശില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ചൈനയുടെ അംഗീകാരം വാങണമെന്ന ചൈനയുടെ നിലപ്പാടിനെ രണ്ട്‌ കൈനീട്ടി സ്വാഗതം ചെയ്യ്‌തവരാണ്‌ നമ്മുടെ ഇടതുപക്ഷ ഉഡായിപ്പുകള്‍.
ലോകത്തിലെ ഏറ്റവും അവികസിത സ്ഥലം കേരള മുഖ്യമന്ത്രിയുടെ തൊപ്പിക്കു കിഴിലാണന്ന സത്യം നാം മനസ്സിലാക്കിയിരിക്കുന്നു.

കേരളത്തിലെ ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള ക്രമമായ ഭരണം എന്നാല്‍ ആക്രമണഭരണമെന്നും, സുസ്ഥിരവികസനം എന്നല്‍ അസ്ഥിരവികസനമെന്നും ,ശാക്തീകരണമെന്നാല്‍ ശക്തിക്ഷയിപ്പിക്കലെന്നും , പൊതു-സ്വകാര്യ താല്പര്യമെന്നാല്‍ പൊതുവായതെല്ലാം സ്വകാര്യതാല്പര്യത്തിന്‌ വേണ്ടി ഉപയോഗിക്കുക എന്നും ആണ്‌ അര്‍ത്ഥം.
തലശ്ശേരിയില്‍ പണ്ടൊരു സഖാവുണ്ടായിരുന്നുവത്രേ. വര്‍ഗീയ കലാപത്തില്‍ മുസ്ലീംപള്ളി കാത്തുസൂക്ഷിക്കുവാന്‍ പാര്‍ട്ടി നിയോഗിച്ച കണാരന്‍ എന്ന സഖാവ്‌ .അദ്ദേഹം സെക്കുലറിസത്തിന്‌ വേണ്ടി രക്തസാക്ഷിയായി. സിപിഐ(എം) നാദാപുരത്തും മറ്റൊരു വ്യക്തി നിയോഗിച്ചിടുണ്ട്‌ പക്ഷേ പള്ളി സംരക്ഷിക്കാനല്ല ന്യൂനപക്ഷത്തെ ആക്രമിച്ചു കീഴ്പ്പെടുത്താന്‍, ഇദ്ദേഹം വനംവകുപ്പാണേ . പിന്നെ 79 രാജ്യങളില്‍ സന്ദര്‍ശനം നടത്തി ഇസ്ലാമിക തീവ്രവാദത്തിന്റെ ശരിയായ വശം മനസ്സിലാക്കിയ വ്യക്തിയാണ്‌ അത്‌ കാരാണം ഇപ്പോള്‍ നാദാപുരത്ത്‌ ന്യൂനപക്ഷത്തിന്റെ സമധാനം നഷ്ടപ്പെട്ടിരിക്കുകയാണ്‌.
അഞ്ചരക്കണ്ടിയിലെ പുഴയുടെ തീരത്ത്‌ ഇഎംഎസ്‌ എഴുതിതീര്‍ത്ത വിഡ്ഢിത്വം മലയാളികള്‍ ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുപ്പോള്‍ നമ്മുടെ പിറന്നമണ്ണിനോടുള്ള ആ കടപ്പാട്‌ എത്ര വര്‍ണ്ണിച്ചാലും മതിവരില്ല.
ഈ കേരളം ഫാരിസും അച്ചനുമാരും വിലയ്ക്ക്‌ വാങിയില്ലെങ്കില്‍ അടുത്ത ഇലക്ഷനില്‍ നമ്മള്‍ക്ക്‌ വല്ല കള്ളന്മാരേയോ, പെണ്‍ഭാണിവക്കാരെയോ ഏല്‍പ്പിക്കാം

Tuesday, April 22, 2008

മരണത്തിന്റെ ദല്ലാളുകള്‍

പ്രവാസ ജീവിതത്തിന്റെ സമ്പാദ്യം കുറഞ്ഞപക്ഷം ഒരോ മലയാളിയും ആശുപത്രികളില്‍ ചിലവാക്കുന്നു. ഇന്ന് കേരളത്തില്‍ മിന്‍സും, കിംസും എന്നീ പലപേരുകളിലായി മലയാളികളുടെ ജീവന്‍ വിലപറഞ്ഞിരിക്കുകയാണ്‌.
പ്രവാസ ജീവിതത്തിലും വില്ലന്മാര്‍ ഒത്തിരിയാണ്‌ ഇവിടെ "പോളിക്ലിനിക്ക്‌ "എന്ന മലയാളികളുടെ തന്നെ ചങ്കറുപ്പന്‍ സ്ഥാപനങള്‍ കുടികൊള്ളുന്നു.
ചെറിയ തലവേദനയുമായി വരുന്നവരെ ,രക്തം,കഫം,മലം,മൂത്രം എന്നിവ മുതല്‍ PGD (pre-implementation genetic diagnosis )വരെ നടത്തി കോടികള്‍ കൊയ്യുന്ന ഡോക്ടര്‍മാരും ഹോസ്പിറ്റല്‍ ബിനാമികളേയും നാം ഈ ഗള്‍ഫ്‌ രാജ്യങളില്‍ കണ്ടുവരുന്നു.

ഇവിടെ (സൌദി ) അടുത്തക്കാലത്ത്‌ ചിക്കന്‍ ബോക്സ് പിടിയിലായ ഒരു പാക്കിസ്ഥാന്‍ രോഗിയെ ചികിത്സിച്ച ഡോ: ജയകൃഷ്ണന്‍ (യഥാര്‍ത്ഥ പേരല്ല) പലമരുന്നുകളും കുറിച്ചുനല്‍കുകയും രക്തം പരിശോധിക്കുവാന്‍ ആവിശ്യപ്പെടുകയും ചെയ്യുതു. കൂടാതെ ചിക്കന്‍ ബോക്സ്‌ വന്നാല്‍ ശരീര ചൊറിച്ചില്‍ ഒഴുവാക്കുവാന്‍ Artiz എന്ന അലര്‍ജിയുടെ ഗുളികയും നല്‍കി. ബില്ല്‌ 100-റിയാല്‍ .
Artiz എന്ന ഗുളിക ചിക്കന്‍ബോക്സിന്‌ നല്‍ക്കുമോ എന്ന എന്റെ സംശയം അവസാനിക്കുന്നില്ല . മരുന്നു കമ്പനിയുടെ നിര്‍ദ്ദേശപ്രകാരം വിറ്റൊഴിക്കുന്ന മരുന്നുകള്‍ പാവം പാക്കിസ്ഥാനികളും, മലയാളികളും ഇവിടെ തിന്നു തീര്‍ക്കുന്നും അഥവാ തീറ്റിക്കുന്നു.
നമ്മുടെ കേരളിയനായ ഈ ജയകൃഷ്ണന്‍മാര്‍ ഗള്‍ഫില്‍ നടത്തുന്ന ക്രൂര വിനോദം അവസാനിപ്പിക്കുവാന്‍ നമ്മള്‍ക്ക്‌ സാധ്യമല്ലേ?
ഇത്രയും ക്രൂരത കാണിക്കുവാന്‍ ഇവര്‍ക്കു എങനെ കഴിയുന്നു?
പാവം ജനങളുടെ ജീവന്‍ ,മരുന്നു കമ്പനികള്‍ക്ക്‌ വേണ്ടി ഇവിടെ വിലപറയുമ്പോള്‍ നമ്മളുടെ മൌനം മറ്റൊരു ക്രൂരതയല്ലേ ? നാം നരിയും നരനുമാവേണ്ടത്‌ ഇവിടെ. ഇവരുടെ തട്ടകത്തിലല്ലേ..
ജയകൃഷ്ണാ .... അരുതേ....

Monday, April 21, 2008

സംഘപരിവാര്‍ സ്തുതി.

ചിന്ത വാരികയില്‍ ജി.വി.കുമാറിന്റെ "മാതൃഭൂമിയുടെ സംഘപരിവാര്‍ സ്തുതി" എന്ന ലേഖനം സത്യത്തിന്റെ മുഖമൂടി വലിച്ചുകീറുന്ന ഒരു തരം നേരും നെറിയുമില്ലാത്ത തെമ്മാടികളുടെ കൂലിഴെയുത്തുകാരനെപ്പോലെ "കുമാര്‍ " എഴുത്തിതള്ളിവിടുന്നു .
ചില കാര്യങളില്‍ താങള്‍ വിവരകേടിലെടുത്ത റിക്കാര്‍ഡുകള്‍ മാറ്റാര്‍ക്കും മറികടക്കുവാന്‍ കഴിയില്ല എന്നും, ഇവിടെ വീണ്ടും കുമാര്‍ തെളിയിക്കുന്നു.
കുമാറിന്റെ കണ്ടുപിഠിത്തങള്‍ : കേരളത്തിലെ സംഘപരിവാര്‍ കൊലയാളികളുടെ അഴിഞ്ഞാട്ടം അരങേറുന്നത്‌ കണ്ണുരില്‍ മാത്രമല്ലല്ലോ ?
കാസര്‍കോട്‌ മുതല്‍ പാറശാലവരെ എത്രയത്ര നരമേധങളാണ്‌ ഈ കൊലയാളിസംഘങള്‍ നടത്തിയിട്ടുള്ളത്` ?
കുമാറിനോടുള്ള ചോദ്യങള്‍:- തിരുവനന്തപുരത്ത്‌ "ഗോപിക " എന്ന പെണ്‍ക്കുട്ടിയുടെ കാല്‍ മുറിച്ച്‌ മാറ്റിയത്‌ സംഘപരിവാറായിരുന്നോ?
കേരളത്തിലെ ഏറ്റവും ഭീകരമായ കൊല നടത്തിയിട്ടുള്ളത്‌ സിപിഐ (എം) ആണന്ന കാര്യം എല്ലാവര്‍ക്കും മറിയാവുന്നതല്ലേ.
തലശ്ശേരിയില്‍ എന്‍ഡിഫിന്റെ പ്രവര്‍ത്തകനായ ഫസലിനെ അതിക്രൂരമായി കൊലപ്പെടുത്തിയതും നിങളായിരുന്നല്ലോ.
ബേപ്പൂരില്‍ മനോജ്‌ എന്ന യുവാവിനെ വെട്ടി നുറിക്കിയത്‌, കുമാര്‍ പറയുന്ന സമധാനത്തിന്റെ ഈ സിപിഐ (എം) എന്ന പാവം മനുഷ്യരായിരുന്നില്ലേ? (വെറും പാവമല്ല മാന്‍പേടയെപ്പോലെ പാവമായ)
വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട്‌ ജയകൃഷ്ണന്‍ എന്ന അദ്യാപകനെ വെട്ടികൊന്നതും ഈ മാന്‍പേടകളായിരുന്നില്ലേ.
ജമാത്തെ ഇസ്ലാമിയുടെ വോട്ട്‌ വാങി കേരളത്തിലെ വര്‍ഗീയ ധ്രൂവികരണം നടത്തിയ ഈ മാന്‍പേടകള്‍ എന്‍ഡിഫിനെ കൂട്ടുപിടിച്ച്‌ ഹിന്ദുഐക്യവേദിയുടെ പ്രവര്‍ത്തകനയായ അശ്വിന്‍കുമാറിനെ ഇരിട്ടിയില്‍വെച്ച്‌ കൊലപ്പെടുത്തിയതും ചേകന്നൂര്‍ മൌലവിയുടെ ഘാതകരെ സംരക്ഷിക്കുന്ന വിധം പ്രസ്ഥാവനയിറക്കിയതും "കുമാറിന്റെ സിപിഐ (എം) എന്ന ഈ മാന്‍പേടകളല്ലേ.
തനിയെ കാറോടിച്ചുപോകുന്ന സീതാറാം യെച്ചുരിയെയും ഒരു സുരാക്ഷ സംവിധാനവുമില്ലാതെ നടന്നുപോകുന്ന പ്രകാശ്‌കാരാട്ടിനെയുമൊക്കെ ഡല്‍ഹിയില്‍ കാണുറുണ്ട്‌. സംഘപരിവാറിന്റെ ശക്തമായ തട്ടകമായ തലസ്ഥാന നഗരിയില്‍ സ്വസ്‌തമായി കഴിഞ്ഞുകൂടണമെങ്കില്‍ തലശ്ശേരിയില്‍ സമധാനം പുലരണമെന്ന്‌ അവര്‍ക്ക്‌ മനസ്സിലായിരിക്കണം (കടപ്പാട്‌ . വിയെസ്)
കേരളത്തിലെ കാര്യങള്‍ എന്തിനാണ്‌ ഉത്തരേന്ത്യയില്‍ അവതരിപ്പിച്ച്‌ വലിയ ഒരു ഭൂമികുലുക്കമുണ്ടാകുന്നത്‌ എന്ന ഒരു സാധരണ ഇടുതുപക്ഷക്കാരന്റെ ചോദ്യത്തിനുള്ള മറുപടി:
ചൈനയ്ക്ക്‌ വേണ്ടി ഇവിടെ കിടന്ന്‌ ജയ്‌ വിളിക്കാമെങ്കില്‍, പാര്‍ട്ടിസമ്മേളനത്തില്‍ വിയറ്റ്നാം, കൊറിയ, വെനിസ്വോല എന്നീ രാജ്യങളെ ജനങളെപ്പറ്റി ഇവിടെ പ്രസംഗിക്കാമെങ്കില്‍, നിയമസഭയില്‍ പോളണ്ടിന്‌ വേണ്ടി ജയ്‌ വിളിക്കാമെങ്കില്‍, സദ്ദാംഹുസൈനുവേണ്ടി കേരളത്തില്‍ ഹര്‍ത്താല്‍ നടത്താമെങ്കില്‍ പിന്നെ തലശ്ശേരിയിലെ പ്രശ്നം ഡെല്‍ഹിയില്‍ അവതരിപ്പിക്കുന്നതില്‍ എന്താണ്‌ തെറ്റ് സഖാകളെ..

സംഘപരിവാര്‍ തീരുമാനിച്ചാല്‍ ഇവിടെ എന്തു നടക്കും, ഈ സത്യം മനസ്സിലാക്കുവാന്‍ ഇടതുപക്ഷം ശ്രമിക്കുക. (ഇത്‌ ഭീഷണിയല്ല ഞാനൊരു സത്യം പറഞ്ഞു എന്നുമാത്രം)

Thursday, April 17, 2008

സമദൂര സിദ്ധ്വാന്തം

മലയാളികളുടെ വര്‍ഗീയമായ അഥവാ ജാതീയമായ ചിന്തയില്‍ എല്ലാം നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ അല്ലെങ്കില്‍ ഒരു സംസ്ക്കാരത്തിന്റെ വളര്‍ച്ചക്കായി പ്രവര്‍ത്തികേണ്ട കേരളത്തിലെ രണ്ട്‌ ജാതിയ സംഘടനയായ എന്‍ .എസ്‌ .എസും , എസ്‌.എന്‍. ഡി.പിയും തികഞ്ഞ ജാതി സ്പിരിറ്റും സങ്കീര്‍ണ്ണമായ രാഷ്ട്രീയ ഇടപ്പെടലുകളും ദൃഢധാരണയിലായ്മയും കൊണ്ട്‌ വര്‍ഷങളായി ന്യൂനപക്ഷം കൈയടക്കി വെച്ചിരിക്കുന്ന വിദ്യാഭ്യാസ വകുപ്പുകള്‍ , ഒരിക്കല്‍പ്പോലും ഭൂരിപക്ഷമെന്ന ഈ പമ്പര വിഡ്ഢികളായ നാരായണപ്പണിക്കരുടെയോ നടേശന്റെയോ കൈയില്‍ വന്നിട്ടില്ല എന്നതാണ്‌ ഇവരുടെ പ്രസ്ഥാനത്തിന്റെയും ശാഖകളുടെയും മഹനീയത .

കോണ്‍ഗ്രസ്സ്‌ അധികാരത്തില്‍ വന്നാല്‍ മുസ്ലിം ലീഗ്‌ കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പുകള്‍, ഇടതുപക്ഷം വന്നാല്‍ വല്ല ക്രൈസ്തവരുടെയോ കൈവശമായിരിക്കും
ഇങനെ മാറി മാറി കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ന്യൂനപക്ഷങള്‍ വിലയ്ക്ക്‌ വാങിയപ്പോള്‍ അതിന്റെ എച്ചില്‍കഷ്‌ണത്തിനായി അവരുടെ കാല്‍ചുവട്ടില്‍ കിടന്ന്‌ രാമനാരയണ ചെല്ലുവാന്‍ പണിക്കരും, നടേശനും മത്സരിക്കുകയായിരുന്നു.
സ്വന്തം വര്‍ഗ്ഗത്തെ ഒറ്റികൊടുത്തും , സ്വന്തം മതത്തെ നിര്‍വീര്യമാക്കിയും ഈ രണ്ട്‌ സംഘടനകളുടെയും പ്രവര്‍ത്തനങള്‍ കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്‌ തികഞ്ഞ അപമാനം തന്നെ .
ഇടതുപക്ഷം മദ്യവും പണവും നല്‍കി അവര്‍ണ്ണനെ പാര്‍ട്ടിയ്ക്ക്‌ വേണ്ടി കല്ലെറിയുവാനും, തല്ലുവാനും , കൂവാനും , ഉപയോഗപ്പെടുത്തി (ഇത്‌ പാര്‍ട്ടി തന്നെ അംഗീകരിച്ചിടുണ്ട്‌ .കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന്‌ "കള്ളിന്റെ വീര്യം " പുറത്ത്‌ കാണിക്കുവാനുള്ള സ്ഥലമല്ല പാര്‍ട്ടി സമ്മേളന വേദിയെന്ന്‌ പിണറായി പറയുകയുണ്ടായി. ഇതിന്റെ അര്‍ത്ഥം പാര്‍ട്ടി പ്രവര്‍ത്തകര്‍ സമ്മേളനത്തിനുപ്പോലും മദ്യത്തിന്റെ ലഹരിയിലായിരിക്കുമെന്നാണ്‌)
ഈ ഇടതുപക്ഷത്തിന്‌ വേണ്ടിയാണ്‌ നടേശനും കൂട്ടരും പിന്നെ ചില അബ്‌കാരികളും ചേര്‍ന്ന്‌ ഇടതുപക്ഷത്തിന്‌ (കഴിഞ്ഞ തെരഞ്ഞെടുപ്പില്‍) വോട്ട്‌ ചെയ്യുവാന്‍ അണികള്‍ക്ക്‌ ആഹ്വാനം നല്‍കിയത്‌.
പിന്നെ നാരായണപ്പണിക്കരാവട്ടെ തികഞ്ഞ സെക്കുലറിസ സ്വഭാവം നിലനിര്‍ത്തുന്ന വ്യക്തിയും. ഇദ്ദേഹം ഇപ്പോള്‍ ക്രൈസ്തവരുടെ കൂടെയാണ്‌ "സദ്യയുണ്ണുന്നത്‌ " . അവസാനം പാതിരിമാര്‍ NSS എന്ന പേര്‌ CSS എന്നാക്കും.അങനെ പാതിരിമാരുടെ കൂടെയുള്ള സദ്യയുടെ അനുഭൂതിയില്‍ കേരളത്തിലെ എല്ലാം NSS കോളേജുകളും സെന്റ്‌. അല്ലെങ്കില്‍ മാര്‍ത്തോമ എന്ന പേരിലാക്കും. അങനെ NSS ചരിത്രത്തില്‍ മറയും (എന്തുകൊണ്ടും നല്ല സമദൂര
സിദ്ധ്വാന്തം .)
കാശു നല്‍ക്കുകയാണങ്കില്‍ മ്‌അദനിയുടെ കൂടെമാത്രമല്ല ലാദന്റെ കൂടെയും കച്ചവടത്തിന്‌ NSS തയ്യാര്‍.
ഈ രണ്ടു സമുദായ സംഘടനങളും ഹൈന്ദ സമൂഹത്തിന്റെ ശത്രുകള്‍

Tuesday, April 15, 2008

അണ്ണന്‍തമ്പി,


വിലക്കയറ്റം തടയുവാന്‍ അണ്ണന്‌ കഴിയണില്ല, ഇന്ത്യയിലെ ജനങള്‍ പട്ടിണികിടന്നാലും ഇനി രക്തസാക്ഷിയായലും ചെങ്കൊടിയുമായി നടക്കുന്ന തമ്പി (പ്രകാശ്‌ കാരാട്ട്‌) , അണ്ണന്റെ (മന്‍മോഹന്‍ സിങ്‌ ) പിന്തുണ പിന്‍വലിക്കില്ല

"അണ്ണനാരാ മോന്‍ " കോണ്‍ഗ്രസില്‍ സോണിയാമ്മ പറയുന്നതു മുഴുവനും അണ്ണന്‍ നടപ്പാക്കില്ല, കാരണം മാദാമ്മയെ വിശ്വസിക്കുവാന്‍ പറ്റുമോ എന്ന ഒരു ചെറിയ സംശയമുണ്ട്‌. പിന്നെ കൂടെയുള്ള തമ്പി അവനെ ഒട്ടും വിശ്വാസമില്ല അവന്‍ ആണവക്കരാറിന്റെ പേരില്‍ ഒരു പാട്‌ വെള്ളം മോന്തിച്ചിടുണ്ട്‌ .
എന്തായാലും തമ്പിയും അണ്ണനും നല്ല സ്നേഹത്തിലാണ്‌ , അണ്ണനെ ചുമ്മാ ഒന്നു വിരട്ടും അത്‌ തമ്പിയുടെ ഒരു ഹോബി..
അടുത്ത ഇലക്ഷനില്‍ സീറ്റിന്റെ എണ്ണം കുറച്ചു കൂട്ടണം അതാണ്‌ തമ്പിയുടെ ആഗ്രഹം, (പിന്നെ ഇപ്പോള്‍ നേപ്പാളില്‍ ഇലക്ഷനില്‍ മാവോയ്‌സ്റ്റുകള്‍ മുന്നിട്ട്‌ നിലക്കണന്ന ഒരു ന്യൂസ്‌ തമ്പിയുടെ ചെവിയില്‍ ആരോ പറഞ്ഞിടുണ്ടു, )
തമ്പി ഇന്ത്യയിലാണങ്കിലും "കൂറ്‌ ചൈനയിലാണ്‌ അവിടെ എന്താ സുഖം ... പാലും തേനും ഒഴുക്കുകയല്ലേ . ചിലപ്പോള്‍ ടിബറ്റന്‍ രക്തവും ഒഴുക്കാറുണ്ട്‌ ,
ചൈനയിലെ ഒളിപിക്സ്‌ ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ വിജയമായി തമ്പി പാടി നടക്കും വായില്‍ വരുന്നത്‌ കോതയ്ക്ക്‌ പാട്ട്‌ ഇതാണ്‌ തമ്പിയുടെ പ്രസ്ഥാനത്തിന്റെ പ്രകടന പത്രിക . ചൈനയില്‍ നിന്ന്‌ ഒളിപിക്സ്‌ ദീപ ശിഖ ബംഗാളില്‍കൂടി കേരളത്തിലെ എ.കെ.ജി. മന്ദിരത്തിന്റെ മുന്‍വശത്തുകൂടി ത്രിപുരയിലെത്തും അവിടെ നിന്ന് ദീപശിഖ അണ്ണന്‍ ഏറ്റുവാങും പിന്നീട്‌ വിദര്‍ഭയിലും , അനന്തപൂരിലും കറങിയടിച്ച്‌ സേണിയാമ്മയുടെ കാലിന്‍ ചുവട്ടില്‍വെച്ചുകൊണ്ട്‌ പറയും ജയ്‌ സോണിയാജി, ജയ്‌ ബുഷ്‌ജി , ജയ്‌ ഞാന്‍ജി.
ഇത്‌ കണ്ട്‌ യൂത്തന്മാര്‍ രാഹുലിന്‌ ജയ്‌ വിളിയ്ക്കും രാഹുല്‍ ഈ ജയ്‌ വിളിയില്‍ സന്തോഷത്തില്‍ വല്ല MP -യുടെ മകളുടെ കൂടെ നൈറ്റ്‌ ക്ലബില്‍ ഉല്ലസിക്കും (കടപ്പാട്‌ ഇന്ത്യാ ടുഡേ) അങനെ ഭാരതം ഈ നുറ്റാണ്ടിലെ എറ്റവും വലിയ സാമ്പത്തിക ശക്തിയാവും
ഈ കാഴ്ചയില്‍ ജയ്‌ അണ്ണന്‍ , ജയ്‌ തമ്പി എന്ന്‌ പാടികൊണ്ട്‌ പെതുജനം കൈയടിക്കും...
ലാല്‍സലാം ഭാരതിയരെ

Sunday, April 13, 2008

മലബാര്‍ കലാപവും ചരിത്രവും

"കലാപം " എന്നാല്‍ മതത്തിന്റെ സൃഷ്ടി , എന്നത്‌ ഭൂതകാലമല്ല മറിച്ച്‌ വര്‍ത്തമാനത്തില്‍കൂടി സഞ്ചരിച്ച്‌ ഭാവിയിലേയ്ക്ക്‌ കടക്കുന്ന ഒരു പ്രത്യായശാസ്ത്രത്തിന്റെ (മതങളുടെ) കപട മുഖമൂടിയാണ്.
കേരളത്തിലെ കലാപത്തിന്റെ തുടക്കം 1921-ല്‍ മലപ്പുറത്തായിരുന്നു . പിന്നീട്‌ ഈ കലപാത്തെ സ്വാതന്ത്ര്യ സമരമായി ചരിത്രപണ്ഡിതന്മാര്‍ പുസ്തകങളുടെ താളുകളില്‍ എഴുതിചേര്‍ത്തു.
ഈ കലാപത്തിന്റെ ഇരകളുടെ തലമുറക്കാര്‍ ഇന്നും കോഴിക്കോട്‌ ജീവിക്കുന്നു എന്നത്‌ നമ്മുടെ ചരിത്രത്തെ ചോദ്യം ചെയ്യുന്നു.

ഏറ്റവും വലിയ ഉത്മൂലനം (മതമാറ്റം) മലപ്പുറത്തെ താനൂരില്‍ നടന്നിട്ടും അതിനെ ബ്രിട്ടീഷ്‌ സമ്രാജ്യത്തിനെതിരെ നടന്ന സമരമായി ചിത്രീകരിക്കുവാന്‍ നമ്മുടെ ചരിത്രപണ്ഡിതന്മാര്‍ക്ക്‌ ഒരു ലജ്ജയുമില്ലായിരുന്നു.
ഈ കലാപം ഈ കാലഘടത്തിലായിരുന്നുവെങ്കില്‍ ആ കുറ്റം RSS-ന്റെ തലയില്‍ ചാര്‍ത്തി ന്യൂനപക്ഷത്തിന്റെയും ഇടതുപക്ഷത്തിന്റെയും വോട്ടു വാങി പോക്കറ്റിലാക്കി ,കോണ്‍ഗ്രസിന്‌ അധികാരത്തില്‍ കയറാമായിരുന്നു. കാലത്തിന്റെ വേദനയാണ്‌ മലബാര്‍ കലാപം .

മാറാടിലെ പുനരധിവാസത്തിനായി മുറവിളികൂട്ടിയവര്‍ ചരിത്രത്തെ മറന്നു
അവര്‍ സെക്കുലറിസത്തിന്റെ അഥവാ ന്യൂനപക്ഷത്തിന്റെ ഒരു കഷണം അപ്പത്തിനായി ചരിത്രത്തെ വ്യഭിചരിച്ചു, കമ്യൂണിസ്റ്റുകാരും ബുജികളും ചേര്‍ന്ന്‌ ഇന്ത്യയില്‍ നടക്കുന്ന എല്ലാകലാപങളും സംഘപരിവാറിന്റെ തലയില്‍ ചാര്‍ത്തി. (1921-ലെ കലാപത്തില്‍ RSS പങ്കെടുത്തുവെന്ന്‌ EMS പറയുകയുണ്ടായി. 1925-ലാണ്‌ RSS രുപീകരിക്കുന്നത്‌ എന്ന സത്യം അദ്ദേഹത്തിന്‌ അറിയില്ല എന്നതാണ്‌ EMS -നെ മഹാനാക്കുന്നത്‌ )

1927 - ഒക്‌ടോബര്‍ 14-ന്‌ ഗാന്ധിജി തൃശൂരില്‍ വന്നതിന്റെ തലേദിവസം തൃശൂര്‍ സ്വരാജ്‌ റൌണ്ടില്‍ കാളവണ്ടികളില്‍ "നാഗരം" വെച്ചുകെട്ടി അതില്‍ ധു... ധു...... എന്ന്‌ കൊട്ടി വിളിച്ചു പറഞ്ഞു "ഗാന്ധിജി ഇന്ത്യ എന്താക്കി... മാന്തി.. മാന്തി പുണ്ണാക്കി.... അന്ന്‌ തൃശൂരില്‍ ക്രമസമാധാനം തകര്‍ന്നു പിന്നീട്‌ കലാപവും തൃശൂരിലെ ആദ്യ വര്‍ഗീയ കലാപം ഇവിടെ ഇങനെ തുടങി..

ഇവിടെയും കുറ്റം RSS -ന്‌ (1927- കേരളത്തില്‍ RSS-ന്റെ പ്രവര്‍ത്തനം തുടങിയിട്ടില്ല ) ആടിനെ പട്ടിയാക്കുന്ന ഇടതുപക്ഷവും അവരുടെ കൂലിയെഴുതുകാരും മനസ്സിലാവത്ത ഒരു കാര്യമുണ്ട്‌ സത്യം ഒരിക്കലും നിങള്‍ക്ക്‌ മൂടിവെയ്ക്കുവാന്‍ കഴിയില്ല.
ജമാഅത്തെ ഇസ്ലാമിയുടെയും പി.ഡി.പിയുടെയും, വോട്ടും വാങി അധികാരത്തിന്റെ മെത്തയില്‍ കിടന്നുറങുമ്പോള്‍ നീതിയും ധര്‍മ്മവും ഇവിടെ മരിച്ചിട്ടില്ല എന്ന സത്യം നിങള്‍ക്ക്‌ മനസ്സിലാവുന്ന കാലത്ത്‌ ഇടതുപക്ഷവും അവരുടെ പ്രസ്ഥാനവും ക്ഷയിച്ചു കഴിഞ്ഞിരിക്കും.
പാക്ക്‌,ബംഗ്ലാദേശ്‌,ഇന്ത്യ കോണ്‍ഫെഡറേഷന്‍ എന്ന ഇന്ത്യ വിരുദ്ധ ആശയത്തിന്റെ സൃഷ്ടി കര്‍ത്തവായ "അബ്ദുള്‍റഹ്മാന്‍ പെരുങാടി " ജമാഅത്തെ ഇസ്ലാമിയുടെ നേതാവാണന്ന കാര്യം ഇടതുപക്ഷം മറന്നു പോയിരിക്കുന്നു , അഥവാ അധികാരത്തിന്‌ വേണ്ടി രാജ്യത്തെ ഒറ്റികൊടുക്കുന്നു.
ചരിത്രം വ്യഭിചരിക്കുമ്പോള്‍ സെക്കുലറിസം ന്യൂനപക്ഷ പ്രീണനമാവുന്നു.
ഇടതുപക്ഷത്തിന്‌ സാധ്യമാവത്ത RSS ഉത്മൂലനം അസാധ്യമായ ഒരു സ്വപ്നമാണ്‌.

ഇടതുപക്ഷക്കാരുടെ ഹൃദയത്തില്‍ - നരിയും (കുറുനരി) , പന്നിയും, കഴുതയും പിന്നെ ഭീരുത്വവും കുടികൊള്ളുന്നു,

Thursday, April 10, 2008

സൌദ്യയിലെ മലയാള പത്രം

എല്ലാമതങളും സത്യത്തിന്റെയും നീതിയുടെയും വിരല്‍തുമ്പില്‍ സൃഷ്ടിക്കപ്പെട്ടവയാണന്ന സത്യം മനസ്സിലാവത്തവരുടെ മുഖപത്രമാണ്‌ ,സൌദ്യയില്‍ നിന്ന് പുറത്തിറങുന്ന "മലയാളം ന്യൂസ്‌ " എന്ന പത്രം .
വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും മറ്റു പ്രത്യായശാസ്ത്രങളില്‍ വിശ്വസിക്കുന്നവര്‍ക്കും സംഭാവിക്കാവുന്ന ചില അപകടങളിലേയ്ക്ക്‌ നമ്മുടെ ശ്രദ്ധ തിരിക്കേണ്ടതുണ്ട്. ഒന്നാമത്‌ ഈ വിശ്വാസങളും പ്രത്യായശാസ്ത്രങളും ആദര്‍ശപരമായും പ്രാമാണികമായും തത്ത്വചിന്താപരമായും ശരിയാണോ എന്നതിനേക്കാള്‍ പ്രയോഗികമായി അത് ചരിത്രത്തില്‍ എന്തു ധര്‍മ്മമാണ്‌ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്‌ എന്നതാണ്‌ വിശകലനം ചെയ്യപ്പെടേണ്ടത്‌.

മതം മതത്തില്‍ തന്നെ എന്താണ്‌ എന്നതല്ല അത് ചരിത്രത്തില്‍ നിര്‍വ്വഹിക്കുന്ന സാമൂഹ്യധര്‍മ്മം എന്താണ്‌ എന്നതാണ്‌ ഈ വിമര്‍ശനത്തിന്‌ വിഷയമാകുന്നത്‌. വിശ്വാസപ്രമാണങളുടെ ശരി തെറ്റുകളല്ല മറിച്ച്‌ അവയുടെ ചരിത്രത്തിലെ പ്രായോഗികമായ ആവിഷ്കാര രൂപകള്‍ എന്തെല്ലാമാണ്‌ എന്നതാണ്‌ നമ്മുടെ ചിന്തയ്ക്ക്‌ വിഷയമാകേണ്ടത്‌.
ഈ പത്രത്തിന്റെ മുഖപ്രസംഗങളില്‍ തികച്ചും ഹൈന്ദവ വിരുദ്ധ ലേഖനത്തെ പ്രോല്‍സാഹിപ്പിക്കുകയാണോ എന്നുപ്പോലും സംശയമുള്ളവയാക്കുന്നു.

സംഘപരിവാറിനെ വിമര്‍ശിക്കുവാന്‍ പത്രത്തിന്‌ തികച്ചും സ്വാതന്ത്ര്യമുണ്ട്‌ അത്‌ ആ സംഘടനേയും മറ്റും മാത്രം, മറിച്ച് ഇന്ത്യന്‍ ജനതയെ അല്ലങ്കില്‍ നമ്മുടെ സമൂഹത്തെ വിമര്‍ശിക്കുവാന്‍ രാജ്യത്തോട്‌ കൂറ്‌പുലര്‍ത്തുന്ന ഒരു പത്രത്തിനും സാധ്യമല്ല.

എല്ലാ മതങളോടും തുല്യമായ ബഹുമാനമായി നിര്‍വ്വച്ചിക്കപ്പെടുന്ന മതേതരത്വം ഒരു ജനതയുടെ സമധാനപരമായ ജീവിതം ഉറപ്പാക്കണമെങ്കില്‍ അത് പരസ്പരം ബഹുമാനത്തില്‍ അടിസ്ഥാനപ്പെട്ടതാകണം .
വ്യതസ്തതകളെ ഊതിവീര്‍പ്പിക്കുന്നതാവരുത്‌, മറിച്ച്‌ സമാനതങളെ ആഘോഷിക്കുന്നതാകണം. മലയാള ന്യൂസ്‌ എന്ന പത്രത്തിന്റെ അസഹിഷ്ണുത , സങ്കീര്‍ണമായ പ്രാത്യയശാസ്ത്രങളെയും വിശ്വാസസഹിതകളെയും ലളിതവല്‍ക്കരിച്ചുള്ള വിശകലനങള്‍ ,സ്വതന്ത്രമായി ചിന്തിച്ചു തീരുമാനമെടുക്കാനുള്ള മനുഷ്യാവകാശത്തിന്മേലുള്ള കൈകടത്തലുകള്‍ , മനുഷ്യനന്മങളോടും സാമുഹ്യനീതിയോടുമുള്ള തികഞ്ഞ അവഗണന ഇവയെല്ലാം ഒരു പത്രപ്രവര്‍ത്തനത്തിന്‌ ചേര്‍ന്നതല്ല.

ഒളിപിക്സിലെ കാവി തലപ്പാവിനെ വര്‍ഗ്ഗീയമായി കാണുവാന്‍ ഒരു പക്ഷേ ഈ ഒരു പത്രത്തിന്‌ മാത്രമേ സാധ്യമാകുകയുള്ളു. മറ്റെരു സംസ്ക്കാരത്തിന്റെ ഉത്മൂലനമല്ല മറിച്ച്‌ ആ ജനസമൂഹത്തിന്റെ നന്മയാണ്‌ , വളര്‍ച്ചയാണ്‌ ഇന്ത്യന്‍ പത്രങളുടെ പ്രധാനകടമ .

ഫാറുഖ്‌ ലുക്ക്മാനെപ്പോലുള്ളവര്‍ സങ്കുചിത മനോഭാവത്തില്‍ ഇന്ത്യന്‍ പത്ര ധര്‍മ്മത്തെ വ്യഭിചരിക്കുമ്പോള്‍ കപട സെകുലറിസത്തിന്റെ ലേബലില്‍ എഴുതിത്തള്ളുന്ന വിഷങള്‍ സൌദ്യയിലെ മലയാളികള്‍ക്ക്‌. ദയനീയമായി നോക്കികാണുവാനെ കഴിയുന്നുള്ളു.
സൌദ്യയിലെ നിയമത്തെയും സംസ്ക്കാരത്തെയും ബഹുമാനിച്ചുകൊണ്ടുതന്നെ ഒരു പത്രത്തിന്‌ നീതിയുക്തമായി എഴുതുവാന്‍ സാധിക്കും, അവിടെ ഭൂരീപക്ഷമല്ല മറിച്ച്‌ ഈ നാട്ടില്‍ ജീവിക്കുന്ന എല്ലാമലയാളികളുടെ ഭാഷയും സാഹിത്യപരമായും പ്രോല്‍സാഹിപ്പിക്കുവാന്‍ പത്രത്തിന്‌ കഴിഞ്ഞാല്‍ ഇസ്ലാം വിശ്വാസത്തിന്റെ വ്യക്തമായ വിജയമായിരിക്കും അത്‌.

പ്രവാസ മലായാളികളുടെ വിജയത്തിനായി പ്രവര്‍ത്തികേണ്ട ഒരു പത്രം തികഞ്ഞ അലസതയോട്‌ കൂടിയും തികഞ്ഞ വര്‍ഗ്ഗീയപരമായി ചിന്തിക്കുന്നതും സൌദ്യയിലെ മലയാളികളെ സെക്കുലറിസ സ്വഭാവത്തെ നശിപ്പിക്കുന്നതിന്‌ കാരണമാവും,
ഒരു മധ്യമത്തെ മുന്‍നിര്‍ത്തി ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന്റെ രീതി ഇന്ത്യയില്‍ നടത്താം എന്ന ആഗ്രഹം ഫാറുഖ്‌ ലുക്ക്‌മാന്റെ മനസ്സിലുണ്ടെങ്കില്‍ അത്‌ തികച്ചും വിഡ്ഢിത്വം.
"മ" എന്ന പറഞ്ഞാല്‍ മലയാള നാടാവില്ല , ഫാറുഖ്‌ എന്നു പറഞ്ഞാല്‍ വിവരവുമാവില്ല .

Tuesday, April 8, 2008

പ്രേതങളുടെ ആധുനിക രൂപം

ശിവസേനയുടെ മുഖപത്രമായ "സാമ്‌ന"-യില്‍ അമിതാഭ്‌ ബച്ചനതിരെ രൂക്ഷമായ വിമര്‍ശനമാണ്‌ കഴിഞ്ഞ ദിവസം പാര്‍ട്ടി നടത്തിയിരിക്കുന്നത്‌
അമിതാഭ്‌ , രജനികാന്തിനെ കണ്ടുപഠിക്കണമെന്നായിരുന്നു ശിവസേനയുടെ ഉപദേശം

അറുപതുകളില്‍ "ബ്രിട്ടിഷ്‌രാജ്‌ ഇന്ത്യവിടുക " എന്ന ഇന്ത്യക്കാരുടെ മുദ്രാവാക്യം "ഉത്തേരന്ത്യക്കാര്‍ മുംബൈ വിടുക" എന്ന രീതിയിലേയ്ക്ക്‌ മറ്റെരു "രാജ്‌ " (രാജ്‌ താക്കറെ) മാറ്റിയെഴുതിയിരിക്കുകയാണ്‌.
പല പ്രമുഖരും ഈ കാടാന്‍ തീരുമാനത്തെ പല്ലും നഖവും ഉപയോഗിച്ചു തന്നെ എതിര്‍ത്തും

നമ്മുടെ മാധ്യമങളും രാജ്‌ താക്കറയുടെ അഭിപ്രായത്തെ വിമര്‍ശിച്ചു. അവസാനം സാക്ഷാന്‍ ഷാരുക്കും രംഗത്തു വന്നു , കപട രാഷ്ട്രിയത്തിന്റെ മറ്റെരു മുഖമൂടിയാണ്‌ രാജിന്റെ അഭിപ്രായമെന്നായിരുന്നു സൂപ്പര്‍സ്റ്റാറിന്റെ കണ്ടുപിടിത്തം .
എന്തായാലും രാജിന്റെ അഭിപ്രായം ഒട്ടും ശരിയായില്ല എന്നത്‌ ആര്‍ക്കും ഒരു സംശയവുമില്ല .
ഇന്ത്യന്‍ ജനത എവിടെ ജോലി ചെയ്യണമെന്ന കാര്യം രാജ്‌ താക്കറയല്ല തീരുമാനികേണ്ടത്‌ .

ഇന്ത്യയിലെ 35 കോടിശ്വരന്‍മാരില്‍ 24 പേരും മുംബൈയിലാണന്ന സത്യം നമ്മള്‍ മറന്നുകൂടാ. വിദര്‍ഭ എന്ന മഹാരാഷ്ട്രയിലെ കൊച്ചു സ്ഥലത്ത്‌ കര്‍ഷക ആത്മഹത്യയുടെ കണക്കുകള്‍ നമ്മെ ഭയപ്പെടുത്തുന്നു
കാര്‍ഷിക മേഖലകള്‍ ഇത്രയും തകിടം മറിഞ്ഞ മറ്റെരു യുഗം നമ്മുടെ നാട്ടിലുണ്ടായിട്ടില്ല. ഇവിടെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ , മുംബൈ നഗരത്തില്‍ മുകളില്‍ പറഞ്ഞ കോടിശ്വരന്മാര്‍ കുടിച്ചു കുത്താടിയും മനുഷ്യമാംസങളെ വിലപറഞ്ഞും ( ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌)
ഇവരുടെ ഭക്ഷണത്തിന്‌ വേണ്ടി രാപ്പകല്‍ അദ്ധ്വാനിക്കുന്ന കര്‍ഷകരുടെ കണ്ണുനീര്‍ കാണുവാന്‍ ഒട്ടും താല്‍പര്യമില്ലാതയും ഓഹരി കമ്പോളങളില്‍ പാവപ്പെട്ടവന്റെ ഉടുതുണിയ്ക്ക്‌ വിലപറഞ്ഞും ജീവിക്കുമ്പോള്‍….. രാജ്‌ താക്കറയുടെ വാക്കിനെ വിമര്‍ശിക്കുവാന്‍ ഒരു സാധരണ മനുഷ്യന്‌ കഴിയില്ല എന്നത്‌ സത്യം
വിദര്‍ഭയിലെ പാവപ്പെട്ട കര്‍ഷകരുടെ പെണ്‍കുട്ടികളുടെ സമൂഹ വിവാഹം നടക്കുമ്പോള്‍ അങ്‌ മുംബൈ നഗരത്തില്‍ മഹാരഷ്ട്രയുടെ മുഖ്യമന്ത്രിയുടെ മകന്റെ കല്ല്യാണം ആര്‍ഭാടമായി അഘോഷിക്കുകയായിരുന്നു നമ്മുടെ ഗാന്ധി കുടുംബം,
തമിഴ്‌ നാട്ടില്‍ ഒരു ദുരിതം നടന്നാല്‍ മഹാരാഷ്ട്രകാരനായ രജനികാന്ത്‌ തന്റെ ചിത്രത്തിന്റെ റീലിസ്‌ ദിവസം മാറ്റിവെച്ചങ്കിലും ദു:ഖം രേഖപ്പെടുത്തുമായിരുന്നു.. മറിച്ച്‌ തന്നെ വളര്‍ത്തി വലുതാക്കിയ മുംബൈ നഗരത്തിനോട്‌ ഒരു കൂറ്‌ പുലര്‍ത്താത്ത അമിതാഭ്‌ മരുമകളുടെ 45 ലക്ഷത്തിന്റെ സാരിയില്‍ കിടന്നുറങി ഉത്തര്‍പ്രദേശിന്‌ വേണ്ടി വാദികുമ്പോള്‍ ഏത്‌ താക്കറയുടെ മനസ്സൊന്നു പിടയും
കൂടതെ കൃഷി ഭൂമി വിലയ്ക്ക്‌വാങി അവിടെ മരുമകളുടെ പേരില്‍ ഹോസ്പിറ്റല്‍ പണിതീര്‍ത്ത മഹനാണ്‌ നമ്മുടെ അമിതാഭ്‌ (BIG - B )

ആധുനികയുടെ പിശാചുകള്‍ അടക്കി വാഴുന്ന മുംബൈ എന്ന മഹാനഗരത്തില്‍
രണ്ടു വിഭാഗം ജനങളെ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു..
നര്‍മദ അണക്കെട്ടിന്റെ പേരില്‍ ഗുജറാത്തില്‍ കാലമൂല്യമുള്ള അഭിനയം നടത്തി പാവപ്പെട്ടവന്റെ കൈയടി വാങിയ അമീര്‍ ഖാന്‍ വിദര്‍ഭയിലെ കര്‍ഷകരുടെ കാര്യത്തില്‍ വാ തുറന്നില്ല.
സച്ചിനും, ഗുജറാത്തില്‍ നിന്ന്‌ കുടിയേറിയ റിലയന്‍സും , ബോളിവുഡിലെ മാംസവ്യാപരികളും ,ബി.സി.സി. യുടെ പ്രസിഡെന്റും എല്ലാം കോടിശ്വരന്‍മാരും തിങിപാര്‍ക്കുന്ന മഹാരാഷ്ട്രയിലെ വിദര്‍ഭയിലാണ്‌ കര്‍ഷക ആത്മഹത്യ എന്നത്‌ എത്ര വിചിത്രം

അല്ലയോ രജനികാന്ത്‌ , നിങളുടെ സിംഹാസനത്തില്‍ ഇരിക്കുവാന്‍ ഇന്ത്യന്‍ സിനിമയില്‍ ഒരു പന്നപരട്ട നടനും ഇതുവരെയും ജനിച്ചിട്ടില്ല അങയെ വളര്‍ത്തി വലുതാക്കിയ തമിഴ്‌നാട്ടിനോടുള്ള അങയുടെ ആദരവ്‌ വളരെ പ്രസംശനീയം തന്നെ.
ഇന്ത്യന്‍ സിനിമയിലെ മഹാനായ ചക്രവര്‍ത്തി രജനി തന്നെ, അമിതാഭും,സച്ചിനും, അബാനിമാരും, നിങളെ കണ്ടുപഠിക്കട്ടെ…. ( “പരമേശ്വര്‍ ഗോദറേജ്‌ ” നിങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടില്ല നിങളുടെ സാമുഹ്യബോധം പ്രസംശനീയം തന്നെ)

Monday, March 24, 2008

മതസ്വാതന്ത്ര്യ ബില്ലും ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനവും

പുതിയ വിവാദങള്‍ക്ക് തുടക്കം സൃഷ്ടിച്ചുകൊണ്ടാണ്‌ രാജസ്ഥാന്‍ നിയസഭ ഒരു ബില്ലു പാസാക്കിയിരിക്കുന്നത്‌ പേര്‌ "മതസ്വാതന്ത്ര്യ ബില്ല്‌ "പ്രതിപക്ഷ എം.എല്‍.എമാര്‍ പ്രതിഷേധിച്ച്‌ അസംബ്ലിയില്‍ നിന്ന് ഇറങിപ്പോയ വേളയില്‍ ശബ്ദവോട്ടെടുപ്പോടെയാണ്‌ ബില്ല്‌ പാസാക്കിയത്‌. പല ന്യൂനപക്ഷ സംരക്ഷകരും മാധ്യമങളും പുതിയ ബില്ലിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.

വളരെ വ്യക്തമായി പറഞ്ഞാല്‍ ക്രൈസ്തവ മിഷനറിമാരുടെ മത പരിവര്‍ത്തനത്തെ തടയുടുകയാണ്‌ ബില്ലിന്റെ യഥാര്‍ഥ ലക്ഷ്യം.

സി.പി.എമ്മിന്റെ പ്രതികരണം : ആര്‍.എസ്‌. എസിന്റെ ഭൂരിപക്ഷ കാവി അജണ്ട നടപ്പിലാക്കുവാന്‍ ശ്രമം.

കോണ്‍ഗ്രസ്‌ :പുതിയ ബില്ല്‌ സുപ്രീകോടതി വിരുദ്ധം (സുപ്രീകോടതി വിരുദ്ധമല്ലെങ്കില്‍ കോണ്‍ഗ്രസിന്‌ ബില്ലിനെ എത്തിര്‍ക്കില്ലേ ? )

ഏതായാലും "പാമ്പുകടിച്ചവനെ കോളകുടിപ്പിച്ച " അവസ്ഥയിലാണ്‌ ഇപ്പോള്‍ ക്രൈസ്തവ മിഷനറിമാര്‍
മത പരിവര്‍ത്തനം നടത്തുന്ന മിഷനറിമാരുടെ സ്വത്തുവഹകള്‍ പിടിച്ചെടുക്കാന്‍ ഈ ബില്ല്‌ അധികാരികള്‍ക്ക്‌ അവകാശം നല്‍കുന്നുണ്ട്‌.

മതപരിവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ അതിന്റെ യഥാര്‍ഥ കാരണം കണ്ടെത്തണമെന്നു പറയുന്നവര്‍ ക്രൈസ്തവ മിഷനറിമാരുടെ അപ്പവും വീഞ്ഞു നുകരുന്നവരാണ്‌.
കടുത്ത ജാതി വിവേചനവും പാര്‍ശ്വവത്കരണവുമാണ്‌ ചില ഹൈന്ദവ
വിഭാഗങുടെ മതമാറ്റം എന്ന കണ്ടുപിടിത്തം ഹൈന്ദവ സമൂഹത്തിന്റെ ഉത്മൂലനം ​ആഗ്രഹിക്കുന്നവരുടെയും.

പണവും കള്ളും നല്‍കി ദരിദ്രസമൂഹത്തിന്റെ ആത്മാഭിമാനത്തെ അധിക്ഷേപിച്ചും അവരുടെ സ്വന്തം സാംസ്കാരത്തെ നിര്‍വ്വീര്യമാക്കിയും അവരെ മതം മാറ്റുന്ന ക്രൈസ്തവ മിഷനറി പ്രവര്‍ത്തനത്തെ ന്യായികരിക്കുകയും ഹിന്ദുമതത്തിന്റെ ജാതി വിവേചനമായും അതിനെ ചിത്രീകരിക്കയും ചെയ്യുന്നവര്‍ സ്വന്തം അസഹിഷുണത മറ്റുള്ളവരെ തുറന്നു കാണിക്കുകയാണ്‌

സ്വന്തം മതത്തിലേയ്ക്ക്‌ ഒരു കുഞ്ഞാടിനെ കിട്ടിയാല്‍ സ്വര്‍ഗ്ഗരാജ്യത്ത്‌ പച്ചപരവതാനിയില്‍ കിടന്നുറുങാം എന്ന അന്ധകാരത്തില്‍ വിശ്വസിച്ചു കഴിയുന്ന പാവം മിഷനറിമരെ നിങള്‍ മനസ്സിലാകാത്ത ഒരു ചരിത്രം ഈ നാട്ടിലുണ്ട് . ബുദ്ധന്റെ വഴിയെ നിങളും ?

Saturday, March 22, 2008

ചൈന: കമ്യൂണിസത്തിന്റെ അവസാനരാത്രികള്‍

പടിഞ്ഞാറിന്റെ ദുരിന്തബോധത്തെ നിരാകരിച്ചുകൊണ്ടാണ്‌ ചൈനയില്‍ കമ്യൂണിസം ശക്തിയാര്‍ജിച്ചത്‌. ഇന്ന്‌ ചൈനയില്‍ കമ്യൂണിസത്തിന്റെ തകര്‍ച്ചയുടെ ഇടിമുഴക്കം കണ്ടുതുടങി. ഒളിപ്‌ക്സില്‍ സംഘാടകരില്‍തന്നെ തമ്മില്‍തല്ലും മുതലാളിതസമീപനവും സ്പീല്‍ബര്‍ഗിന്റെ രാജിയും ചൈനയില്‍ പുതിയ മാറ്റത്തിന്റെ ഒരു സൂചന നാം കാണുകയാണ്‌.
അമേരിക്കയുടെ ബുദ്ധിപൂര്‍വ്വമായ നീക്കത്തില്‍ വീണ്ടും ചൈനയ്ക്ക് അടിതെറ്റിയിരിക്കുന്നു, സുഡാനിലെ മനുഷ്യാവകാശ ഉത്മൂലനങള്‍ക്ക്‌ ചൈന പൂര്‍ണ്ണ പിന്തുണ നല്‍കിവരുന്നു എന്നു പറഞ്ഞായിരുന്നു, ചൈന ഒളിപ്‌ക്സ് കമ്മിറ്റിയില്‍ നിന്ന്‌ സ്പീല്‍ബര്‍ഗിന്റെ രാജി..

എല്ലാം മാറി തെളിയുമെന്ന് കരുതിയ ചൈനയ്ക്ക്‌ വീണ്ടും തെറ്റി , ഒളിപ്‌ക്സ്‌ ദീപശിഖ ടിബറ്റില്‍കൂടി കടന്നുപ്പോകുവാന്‍ മണിക്കുറുകള്‍ വാക്കിനില്‍ക്കെ അവിടെ നടന്ന കലാപം ചൈനയ്ക്കും , ഒളിപ്‌ക്സിനും വലിയ ക്ഷീണമായിരിക്കുകയാണ്‌അമേരിക്കന്‍ ജനപ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസി എന്ന സ്ത്രീയെപ്പോലും ഭയക്കുന്ന ചൈനയും കമ്യൂണിസ്റ്റ്പാര്‍ട്ടിയും, ടിബറ്റിലെ പ്രശ്നങള്‍ മൂടിവെയ്ക്കുകയാണ്‌. ലോകസമൂഹത്തില്‍ നല്ലപ്പിള്ള ചമയുവാന്‍ ശ്രമിക്കുന്ന ചൈനയെ കാണുമ്പോള്‍ സഹതാപമല്ല മറിച്ച്‌ അവരുടെ ഭീരുത്വമാണ്‌ തുറന്നുകാണിക്കുന്നത്‌.

അടിച്ചാല്‍ തിരിച്ചടിക്കുന്ന ചരിത്രം ചൈനയുടെ നിഘണ്ടുവിലില്ല ഉണ്ടായിരെന്നങ്കില്‍, കംബോഡിയയുടെ ആക്രമത്തെ പേടിച്ച്‌ ഇത്രയും വലിയ "വന്‍മതില്‍" കെട്ടിപൊക്കുകയില്ലായിരുന്നു. സിനിമയില്‍ ജെറ്റ്ലിയും , ജാക്കിചാനും ,കാണിക്കുന്നതാണ്‌ ചങ്കുറപ്പെന്ന കമ്യൂണിസ്റ്റുകാരുടേ അന്ധമായ വിശ്വാസമാണ്‌ , യുഗോസ്ലേവിയ യുദ്ധത്തില്‍ ചൈനയുടെ എംബസിയ്ക്ക്‌മേല്‍ അമേരിക്ക നടത്തിയ ബോംബാക്രമണം , ഭീരുത്വമാണ്‌ കമ്യൂണിസത്തിന്റെ മുഖമുദ്ര എന്നു തെളിയിക്കുന്നതായിരുന്നു അന്നത്തെ ചൈനയുടെ നിലപാട്‌.

ടിബറ്റില്‍ പ്രശ്നത്തിലും അമേരിക്ക കൈകടത്തി തുടങിയിരിക്കുന്നു.
ടിബറ്റിലെ അക്രമങ്ങള്‍ക്കു പിന്നില്‍ ദലൈലാമ കൂട്ടുകെട്ടാണെന്ന് ചൈന വ്യക്തമാക്കിയതിനു പിന്നാലെയാണ്, അമേരിക്കന്‍ ജനപ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസി ഹിമാചല്‍പ്രദേശിലെ ധര്‍മശാലയിലെത്തി ദലൈലാമയെ സന്ദര്‍ശിച്ച്‌. ടിബറ്റ് പ്രശ്നത്തില്‍ ദലൈലാമയ്ക്ക് പിന്തുണ അറിയിച്ചത്‌ടിബറ്റിലെ സംഭവങ്ങളെ ലോകമാകെ അപലപിക്കണമെന്ന് ധര്‍മശാലയില്‍ അവര്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ലോകത്തിന് ധാര്‍മിക അവകാശം നഷ്ടപ്പെടുമെന്നും അവര്‍ പറഞ്ഞു. ടിബറ്റില്‍ ചൈനയുടെ നടപടിയെ ശക്തമായിതന്നെ അവര്‍ വിമര്‍ശിച്ചു.
കമ്യൂണിസമേ നിന്റെ പേരോ ഭീരുത്വം?

Wednesday, March 19, 2008

ചെങറയിലെ ഭൂമിസമരം

ചെങ്ങറയിലെ ഹാരിസപ്ളന്റേഷന് പാട്ടത്തിനു കൊടുത്തിരുന്ന ഭൂമിയില്‍ ആദിവാസികള്‍ നടത്തിവരുന്ന സമരം വളരെ ഗൌരവമായി സര്‍ക്കാര്‍ കാണണം, വിദേശ ക്രൈസ്തവ മിഷണറിമാരുടെ ശക്തമായ സ്വാധീനം ഈ ഭൂസമരത്തിലുള്ളതായി സംശയിക്കണം.
ആദിവാസികളുടെ പേര് സമരക്കാര്‍ ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും സമരത്തില്‍ പേരിനുപോലും ആദിവാസികളില്ല. യഥാര്‍ഥത്തില്‍ ചെങ്ങറ എസ്റ്റേറ്റില്‍ സമരംചെയ്യുന്നവര്‍ വെറും ഉപകരണങ്ങള്‍ മാത്രമാണ്. വ്യാജമായ വാഗ്ദാനങ്ങള്‍ നല്‍കി അവരെ സമരത്തിലേക്ക് നിര്‍ബന്ധിച്ചിറക്കുകയായിരുന്നു.
സമരത്തില്‍ ആത്മഹത്യചെയ്താല്‍ കുടുംബത്തിന് രണ്ടുലക്ഷം രൂപ നല്‍കാമെന്ന് സാധുജന വിമോചന സംയുക്തവേദി പ്രസിഡന്റ് ളാഹ ഗോപാലന്‍ വാഗ്ദാനംചെയ്തതായി വേദി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് കഴിഞ്ഞദിവസം രാജിവച്ച സരസ്വതി വെളിപ്പെടുത്തിയിട്ടുണ്ട്
ഈ സമരത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണം ,ബുദ്ധന്റെ ഫോട്ടോയില്‍ മാലയണിഞ്ഞും വിളക്കുതെളിയിച്ചുമാണ്‌ സമരം നടത്തുന്നത്‌ വലിയ ഒരു മതപരിവര്‍ത്തനം ഇവിടെ നടക്കുവാന്‍ സാധ്യത കൂടുതലാണ്‌ , ഈ സമരത്തെ ബി.ജെ.പി പൂര്‍ണ്ണ പിന്‍തുണ നല്‍കിയിരിക്കുകയാണ്‌.

അല്ലയോ ബിജെപി. നിങള്‍ കോണ്‍ഗ്രസിന്‌ പഠിക്കുകയാണോ? ചെങറയിലെ സമരകാരുടെ പിന്നിലെ 'കളികള്‍' മനസ്സിലാക്കുവാന്‍ നിങളുടെ പാര്‍ട്ടിയില്‍ ബുജികള്‍ മരിച്ചുപോയോ? അതോ മുകുന്ദന്റെ കൂടെ അവര്‍ ഹിമാലയത്തില്‍ സന്യാസത്തിനുപോയോ?

വിദേശ ക്രൈസ്തവ മിഷണറിമാരുടെ ' തരികിട ഗെയിം' മനസ്സിലാകൂവാന്‍ KTDC-യില്‍ പ്രസിഡെന്റ്‌ സ്ഥാനത്ത് ഇരിക്കണമെന്നില്ല ,മി: ശ്രീധര്‍ നിങളും നിങളുടെ പാര്‍ട്ടിയും കേരളത്തില്‍ ഒരിക്കലും ക്രൈസ്തവ മിഷണറിമാരെ വിശ്വസിക്കരുത്‌,
അവരെ വിശ്വസിച്ചാല്‍ പോളണ്ടിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഗതിയാരിക്കും ഇന്ത്യയിലെ ബിജെപിയ്ക്കും എന്നോര്‍ത്താല്‍ കൊള്ളാം.
ചെങറയിലെ സമരക്കരെ ആദ്യം ബുദ്ധമത്തിലേയ്ക്കു മതം മാറ്റുക എന്ന ഹിഡന്‍ അജണ്ട നടപ്പിലാക്കുക, ബുദ്ധമതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിയാല്‍ ആരും എതിര്‍ക്കില്ല എന്ന സത്യം ഇതിന്റെ പിന്നിലുള്ളവര്‍ക്കറിയാം, പിന്നീട്‌ ക്രൈസ്തവ മതത്തിലേയ്ക്കും..

ഈ സത്യം മനസ്സിലാക്കുവാന്‍ ബിജെപി തയ്യറാവണം,

സാഖക്കളെ ഇതിലെ വന്നാലും

ഈ ചോദ്യങള്‍ കമ്യൂണിസ്റ്റ്‌ അനുഭാവികളോട്‌ .
ചട്ടമ്പി അങാടിയില്‍ തോറ്റാല്‍ വിപ്ലവം വിജയിക്കുമോ?
ചുവപ്പ്‌ ഷേര്‍ട്ടും, കാക്കി പാന്റുസും ധരിച്ചാല്‍ അച്ചടക്കമാവുമോ?
കൂറുവടിയേന്തിയാല്‍ , ചങ്കുറുപ്പാവുമോ?
കണ്ണൂരിലെ കമ്യൂണിസറ്റുകാര്‍ ഗുണ്ടായിസം നടത്തിയാല്‍ പാര്‍ട്ടി വളരുമോ?
ആണവക്കരാറിനെ എതിര്‍ത്താല്‍ രാജ്യസ്നേഹമാകുമോ?
പ്രാകാശ്‌ കാരാട്ട്‌ വിഡ്ഢിത്വം വിളിച്ചുകുവിയാല്‍ സമാധനത്തിനുള്ള നോബേല്‍ സമ്മാനം ലഭിയ്ക്കുമോ?


ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച വളരുവാനുള്ള ദര്‍ശനത്തിന്റെ ഉപജ്ഞാതാവായിരുന്ന അരുണ്‍ശൂറിയും ,ഗോപിന്ദാചര്യയും മുന്‍ NDA സര്‍ക്കാരിന്റെക്കാലത്ത്‌ വാഗ്ദാനം നല്‍കിയ ഒന്‍പതുശതമാനം വളര്‍ച്ചാനിരക്ക്‌ വീണ്ടുംതാഴോട്ട്‌ നമ്മുടെ UPA സര്‍ക്കാര്‍ കൊണ്ടുപോവുകയാണ്`
ഇതിനെ പൂര്‍ണ്ണപിന്തുണ ഇടതുപക്ഷം അവര്‍ക്ക് നല്‍കിയിരിക്കുകയാണ്‌.
ഇന്ത്യന്‍ സാമ്പത്തിക അടിത്തറയെ ഒറ്റികൊടുത്തും, ചൈനയുടെ സാമ്പത്തികതയെക്കുറിച്ച്‌ വിപ്ലവഗാനം പാടിയും ഇടതുപ്രസ്ഥാനങള്‍ കണ്‍സ്യൂമറിസത്തിന്റെ ലേബലില്‍ നടത്തുന്ന നേരും നെറിയുമില്ലാത്ത രാഷ്ട്രീയ നാടകത്തെ വിമര്‍ശിക്കുവാന്‍ ചങ്കുറുപ്പുള്ളവരയവര്‍ അമ്പും ആവനാഴിയും നഷ്ടപ്പെട്ട വില്ലാളികളെപ്പോലെ അമ്പരന്നു നില്‍ക്കുന്ന ഒരു കാഴചയാണ്‌ നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്‌.
മലയാളി ബുജികള്‍ ഇടതുപക്ഷത്തിന്റെ ദാസ്യ പ്രവര്‍ത്തനം ഏറ്റടുത്തിട്ട്‌ കാലമേറെയായതുകൊണ്ട്‌ .പു,ക,സ -യും മറ്റും സംഘടനകളും രാജ്യത്തിന്റെ സാമ്പത്തികതയെക്കുറിച്ച് ഒട്ടും വേവലാതി കാണിക്കാറില്ല .

ചൈന ഇന്ത്യയ്ക്ക് സമ്മാനിച്ച ട്രോജന്‍ കുതിരയായ പ്രകാശ്‌ കാരാട്ടിന്റെ വാക്കുകളില്‍ നിന്നു നമ്മള്‍ക്ക്‌ മനസ്സിലാക്കുവാന്‍ സാധിക്കുന്നത്‌ , ചൈനയ്ക്ക്‌ അമേരിക്കയുമായി എന്തു ബന്ധവുമാവാം പക്ഷേ ഇന്ത്യയ്ക്ക്‌ അമേരിക്കയുമായി ഒരു പുലബന്ധവും പാടില്ല എന്ന രീതിയാണ്‌ എന്നെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നത്‌,

ഇരുപതിയൊന്നാം നൂറ്റാണ്ടിലെ സാമ്പത്തിക ഭീമനും സൈനികശക്തിയുമായി അതിവേഗം വളരുന്ന ഇന്ത്യയെ തളര്‍ത്തുക എന്നത്‌ ചൈനയുടെ ഹിഡന്‍ അജണ്ടയാണ്‌, ഇതിനെ ചൈനയെ സഹായിക്കുവാന്‍ കാരാട്ടിനെപ്പോലുള്ളവര്‍ നമ്മുടെ നാട്ടില്‍ കവല പ്രസംഗം നടത്തുമ്പോള്‍ അതിനെ കൈയടിക്കുവാനും , പൂമാലയണിയിക്കുവനും, ഒരു പറ്റം തൊഴിലാളി ഉഡായിപ്പുകളെയും നമ്മുടെ നാട്ടില്‍ കാണാം.

ചൈനയ്ക്ക്‌ വേണ്ടി ആയിരം ദശലക്ഷം വരുന്ന സ്വന്തം ജനതയെ അവരുടെ ആത്മാഭിമാനത്തെ അധിക്ഷേപ്പിച്ചും, നിര്‍വ്വീര്യരും നിരായുധരുമാക്കിയും തളര്‍ത്തികീഴ്പ്പെടുത്തുന്ന ഹീനരാഷ്ടീയ തന്ത്രം ഇട്തുപക്ഷം ഇന്നും ഇന്നലെയും തുടങിയതല്ല.
,ഇലക്ഷന്‍ അടുക്കും തോറും വാക്കുകള്‍, മാറ്റുന്ന ഇടതുപക്ഷം ഉഡായിപ്പുകള്‍, അവര്‍ സര്‍ക്കാരിനുള്ള പിന്‍തുണപിന്‍വലിയ്ക്കുമെന്ന സത്യം ഇനിയും മനസ്സിലാക്കുവാന്‍ വിവരകേടില്‍ പി.എച്ച്`.ഡിയെടുത്ത കോണ്‍ഗ്രസ്‌ക്കാര്‍ക്കോ, സോണിയമ്മയ്ക്കോ കഴിഞ്ഞിട്ടില്ല. (ഏറിവന്നാല്‍ രണ്ടുമാസം )
വീണ്ടും എട്ടുശതമാനത്തിലേയ്ക്ക്‌ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച തകരുമ്പോള്‍, മനസ്സില്‍ പുഞ്ചിരിക്കുന്ന , ഇടതുപക്ഷം കാശ്മീരിലെ തീവ്രവാദികളെപ്പോലും വെല്ലുന്ന രീതിയിലുള്ള രാജ്യദ്രോഹമാണ്‌ ഓരോ ഇന്ത്യക്കാരനോടും കാണിക്കുന്നത്‌. സാമ്പത്തികമായി അറിയാവുന്നവനെ ബ്യുറോക്രസിയുടെ തലപ്പത്ത്‌ ഇരുത്തുവാനുള്ള സാമാന്യ ബുദ്ധിയെങ്കിലും -UPA സര്‍ക്കാര്‍ ചെയ്യണമായിരുന്നു.

കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഭരണമാവട്ടെ 'കുരങന്റെ കൈയില്‍ പൂമാലകിട്ടിയ അവസ്ഥയിലാണ്‌, രാത്രിപരീക്ഷ, അമേരിക്കന്‍ ചാര സംഘടന, കറുത്തപൂച്ച ,എന്നീ വിവാദം സൃഷ്ടിച്ചുകൊണ്ടു ഭരണത്തെ ഒരു തരത്തിലുള്ള ചൂത്‌ കളിയാക്കി മാറ്റിയിരിക്കുകയാണ്‌. ഈ ഭരണത്തെ നിയന്ത്രിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സാമ്പത്തിക വളര്‍ച്ച വളരെ ഗൌരവത്തില്‍ കാണേണ്ടതാണ്‌, ചൈനയില്‍ നിന്നുള്ള സാമ്പത്തിക സഹായമുണ്ടോ എന്ന്‌ അന്വേക്ഷിക്കണം, കാശ്മീര്‍ തീവ്രവാദികളെപ്പോലെ ,തന്നെ ഇടതുപക്ഷ പ്രസ്ഥാനങളെയും നിരീക്ഷിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ രഹസ്യ സംഘടനയായ 'റോ' -യോടു, നിര്‍ദ്ദേശിക്കണം
നോം ചോംസ്കി എന്നു പാടി നടന്നാല്‍ വിവരമാവില്ല സഖാകളെ, പിന്നെ , വല്ലത്തും പഠിച്ചും, അറിഞ്ഞും ജീവിക്കുക അല്ലാത്തപക്ഷം നിങളുടെ സ്ഥാനം ഇറാക്കിലെ ബാത്ത്‌ പാര്‍ട്ടിയ്ക്കു തുല്യമായിരിക്കും.

Thursday, March 6, 2008

സഖാക്കള്‍ രാജ്യസ്നേഹികളോ?

നേപ്പാള്‍ മുതല്‍ കൊച്ചിവരെ മാവോ തീവ്രവാദികളുടെ അഴിഞ്ഞാട്ടം ചൈനയുടെ സാമ്പത്തിക വളര്‍ച്ചയുടെകൂടെ വളര്‍ന്നു കൊണ്ടിരിക്കുകയാണ്‌. ചൈന ഭായ്‌, ഭായ്‌, എന്നു ഉറക്കത്തിലും, ഊണിലും മന്ത്രിച്ചു കഴിയുന്ന നമ്മുടെ സഖാക്കള്‍, മാവോയിസ്റ്റുകളെ പല രീതിയിലും സഹായിക്കുന്ന ചൈനയുടെ കപട നാടകം മനസ്സിലാക്കുവാന്‍ കഴിയുന്നില്ല എന്നത്‌ കമ്യൂണിസ്റ്റ്ക്കാരുടെ രാജ്യസ്നേഹത്തെ ചേദ്യം ചെയ്യുകയാണ്‌.

ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തിയില്‍ മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമായി മാറുകയാണ്‌, അപകടകരമായ ഈ മാറ്റത്തെ കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന്‌ നടിക്കുയാണ്‌., അഥവാ ഇടതുപക്ഷത്തെ ഭയന്നിട്ടായിരിക്കണം.

സംഘപരിപാറിന്റെ സ്വാധീനമില്ലാത്ത പ്രദേശങളിലാണ്‌ മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രം എന്നകാര്യം നമ്മള്‍ വിസ്മരിച്ചുകൂട. മാവോയിസ്റ്റ്കള്‍ വേണ്ടി " വാ" തുറക്കുന്ന മലയാളികളെ കാണുമ്പോള്‍ വല്ലാത്ത വിങലുകള്‍ അനുഭവപ്പെടുന്നു. കൊച്ചിയിലും പരിസര പ്രദേശങളിലും മാവോയിസ്റ്റുകള്‍ വേരോട്ടം നടത്തി കഴിഞ്ഞു.

കേരളത്തില്‍ മവോയിസ്റ്റുകള്‍ വളരുവാന്‍ സാധ്യമായ എല്ലാ സഹായം ഇവിടെ ലഭിയ്ക്കുമെന്നുറപ്പാണ്‌, കാരണം ഇവിടെ ഇടതുപക്ഷം ഭരണം നടത്തുന്ന ഒരു സംസ്ഥാനമാണ്‌, അതുകൊണ്ട്‌ ദാരിദ്രത്തിന്റെ പേര്‌ പറഞ്ഞു ആളുകളെ സംഘടിപ്പിക്കുവാന്‍ നമ്മുടെ മണ്ണ്‌ വളരെ യോജിച്ചതാണ്‌.

ചൈന ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ക്ക് സാമ്പത്തികമായും, ആയുധപരമായും സഹായം നല്‍ക്കുന്നുവെന്ന റിപ്പോര്‍ട്ട്‌ ഇന്റെലിജെന്‍സ്‌ വിഭാഗം സര്‍ക്കാരിന്‌ നല്‍കുകയുണ്ടായി. വളരെ ബുദ്ധിപൂര്‍വ്വമായ നീക്കത്തില്‍ ചൈന വിജയം നേടിയിരിക്കുയാണ്‌.
നമ്മുടെ സഖാക്കന്‍മാരുടെ ചൈന സ്നേഹം അപകടകരമായി മാറുന്ന കാഴ്ചയാണ്‌ നാം കാണുന്നത്‌, അമേരിക്കയില്‍നിന്നും ആണവരഹസ്യം വിലയ്ക്ക്‌ വാങുന്നത്` സാമ്രാജ്യത്വം വിലയ്ക്ക് വാങി തലയില്‍ വയ്ക്കുന്നതിന്‌ തുല്യമാണെന്ന ഇടതുപക്ഷവാദം , ഈ വാദത്തെ ചൈനകാരന്റെ വാദവുമായി സാദൃശ്യമുണ്ട്‌ അതു കൊണ്ട്‌. ചൈനയുടെ ചാരന്‍മാര്‍ ഇന്ത്യന്‍ ഇടതുപക്ഷപാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതായി നമ്മള്‍ സംശയിക്കണം.

അണുവായുധക്കരാര്‍ ഇടതുപക്ഷ എതിര്‍ക്കുന്നത്‌ ചൈനയ്ക്കുവേണ്ടിയാണന്ന സത്യം നാം മനസ്സിലാക്കി കഴിഞ്ഞതാണ്‌,
ഇന്ത്യയുടെ സാമ്പത്തികരംഗത്തെ കുതിച്ചുചാട്ടം കണ്ട് ഒട്ടും രസിക്കാത്ത ഇടത്തുപക്ഷം ,ഈ മുന്നേറ്റം തങളുടെ ചിലവില്‍ത്തന്നെ വേണമെന്ന ആഗ്രഹവും ടിബറ്റന്‍ പ്രശ്നം ചൈനയുടെ ഭാഗം ശരിവെയ്ക്കുന്ന രീതിയില്‍ പരിഹരിക്കുവാനും, വേണ്ടിയാണ്‌ നമ്മുടെ സഖാക്കള്‍ 'വായ കൊണ്ട്‌ ' പായസം വെയ്ക്കുന്നത്`.

എല്ലാം നല്ല കാര്യങള്‍ക്കും ശകുനമാകുന്ന നമ്മുടെ സഖാക്കള്‍ ആണവക്കരാറിലും, മാവോയിസ്റ്റുകളുടെ കാര്യത്തിലും എടുത്ത തീരുമാനം രാജ്യദ്രോഹപരം തന്നെയാണ്‌. ആണവക്കരാര്‍ നടപ്പിലായാല്‍ അമേരിക്കയിലെ റിയാക്ടര്‍ മുതലാളിമാര്‍ കൊള്ളലാഭം കൊയ്തു തടിച്ചുകൊഴിക്കുമെന്നും, അത്‌ എങനെ സഹിക്കുമെന്നുമാണ്` തൊഴിലാളിവര്‍ഗ്ഗ ഉഡായിപ്പുകളുടെ വാദം. ഇത്ര ബാലിശവും തെറ്റിദ്ധാരണയുമായ വാദം നമ്മുടെ സാഖകളുടെ തലയില്‍ പ്ലാസ്റ്റിക്ക്‌ പൂവാണന്ന കാര്യം വീണ്ടും ഓര്‍മിപ്പിക്കുന്നു.

അരിക്കച്ചവടക്കാരന്‍ ലാഭമുണ്ടാക്കുമെന്ന അസൂയ കാരണം അരിവാങാതെ പട്ടിണി കിടന്നു മരിക്കാം എന്ന്‌ ചിന്തിക്കുന്ന ഒരു രാണ്ടാം കിട തീവ്രവാദികളുടെ അവസ്ഥയാണ്‌ ഇപ്പോള്‍ ഇടതുപക്ഷത്തിനുള്ളത്‌.
സമ്പന്ന രാജ്യത്ത്‌ കൂടുതല്‍കാലം കമ്യൂണിസം നിലനില്‍ക്കില്ല എന്ന സത്യം ചൈനയ്ക്കു അറിയാവുന്നത് കൊണ്ട്‌ ചൈനയുടെ ഏറ്റവും വലിയ ശത്രുവും ഇന്ത്യതന്നെ, ചൈനയില്‍ ജനങളുടെ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുമ്പോള്‍ തൊട്ടകലെ ഇന്ത്യയില്‍ ജനങള്‍ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ്‌, ചൈനയിലെ ഭരണകൂടത്തിന്‌ ഇന്ത്യ ഭീഷണിയാവുമെന്ന ധാരണ അവിടുത്തെ ഭരണകൂടത്തിനുണ്ട്‌. അത്‌ കൊണ്ട്‌ ഇന്ത്യയിലെ മണ്ണില്‍ തീവ്രവാദം വളര്‍ത്തുക എന്ന ലക്ഷ്യവും അവരുടെ ഹിഡന്‍ അജന്‍ഡയാണ്‌.

ഇടതുപക്ഷം ഒന്നോര്‍ത്താല്‍ നന്ന്‌ "കാറ്ററിയതെ തുപ്പിയാല്‍ ചെവിയറിയാതെ കിട്ടും" (കിട്ടിയിരിക്കും )
.....................................................................................................................
ജയ്‌ ഹിന്ദ്‌

Wednesday, February 27, 2008

ഹല്ലേലൂയാ

മൈക്രോഫോണ്‍ കൈയില്‍പ്പിടിച്ച്‌ ഉപരിവര്‍ഗ്ഗത്തിന്റെ എല്ലാ സാംസ്കാരിക ചിഹ്നങളും പേറുന്ന വേദികളില്‍ ഓടിനടന്നും, ചാടിനടന്നും, മന്ത്രിമാരെ അസഭ്യം പറഞ്ഞും, "വചനം" പ്രസംഗിക്കുന്നവര്‍ തൊട്ട്, ഹല്ലേലൂയാ ആര്‍പ്പുവിളിക്കാര്‍ തൊട്ട്‌, സ്വര്‍ണ്ണാഭരണ വിരോധികള്‍ തൊട്ട്‌, കുടുംബവക സഭകള്‍ തൊട്ട് "ബെന്നിഹിന്‍ " വരെ ഒരു ഭാഷയാണ്‌ സംസാരിക്കുന്നത്‌
കത്തോലിക്കാസഭകള്‍.ആത്മീയ കാര്യങള്‍ ഉപേക്ഷിച്ച്‌, ഭൌതികമായ കാര്യങളിലേയ്ക്കുള്ള സഭകളുടെ സഞ്ചാരം ഭായനകവും വിമര്‍ശനാത്മകവുമാണ്‌. ഇന്ന്‌ കച്ചവടതന്ത്രം മാത്രാമായി സഭകള്‍ അഴിഞ്ഞാടുപ്പോള്‍, ഭൂരീപക്ഷം വരുന്ന ക്രൈസ്തവര്‍ ഇന്നും ദാരിദ്രത്തിന്റെ വീഞ്ഞില്‍ കുളിക്കുകയാണ്‌. പൊതുസമൂഹത്തിന്റെ പ്രശ്നങളില്‍ നിന്ന്‌ സഭയുടെ മാറ്റമാണ്‌ ഇന്ന് നാം കാണുന്നത്‌.ദരിദ്രക്കും, മര്‍ദ്ദിതര്‍ക്കും, സഹായമാവേണ്ട സഭ ഇന്ന്‌ പുറംതിരിഞ്ഞിരിക്കുകയാണ്‌.

ദരിദ്ര ഹിന്ദുകളെ മതം മാറ്റി ഇതിന്റെ പേരില്‍ വിദേശ ഫണ്ട്‌ കൈകളിലാക്കുന്ന സഭകള്‍ ഭൂരീപക്ഷത്തെ വര്‍ഗ്ഗിയമായി ചിത്രീകരിച്ച്‌, മാധ്യമ പിശാചുകളെയും "രമ" മാരേയും കൂട്ടുപിടിച്ച്‌ നടത്തുന്ന നെറിക്കെട്ട രാഷ്ട്രീയ നാടകങള്‍ അഥവാ സഭാനടപടികള്‍ തന്നെ ഇന്ത്യന്‍ സംസക്കാരത്തിന്‌ ഭീഷണിയായി വളരുകുയാണ്‌.

..പിന്നീട് കോര്‍പ്പറേറ്റ്‌ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന്‌ വ്യത്യാസമേതുമില്ലാതെ കോര്‍പ്പറേറ്റ്‌ സഭകളായി സ്വയം അരാഷ്ടീയവാദികളായിത്തീര്‍ന്ന്‌, ലിബറല്‍ ജനാധിപത്യത്തിനുവേണ്ടി രാഷ്ട്രീയ നപുംസകങളെ സൃഷ്ടിച്ച്‌ മതത്തിന്റെ ആത്മീയസത്തയെ അടിയറവു വയ്ക്കുകയാണ്‌ ഇന്ന് ഇന്ത്യയിലെ പ്രത്യേകിച്ച്‌ കേരളത്തിലെ ക്രൈസ്തവസഭകള്‍.
കൃതിമ കുടുംബാസുത്രണ മാര്‍ഗങള്‍ സ്വീകരിക്കരുതെന്ന്‌ വിശ്വാസികളോട്‌ ഇടയലേഖനം എഴുതി പ്രബോദിപ്പിക്കുകയും, കൂടുതല്‍ കുട്ടിക്കളെ ഉല്പാദിപ്പിക്കണമെന്നും (അവര്‍ക്ക്‌ മെഡിക്കല്‍,എന്‍ജിനീയറിംഗ് സീറ്റുകള്‍ തയ്യാര്‍) മാര്‍ വര്‍ക്കി വിതയത്തിന്റെ ഇടയലേഖനത്തിലൂടെ ആവിശ്യപ്പെട്ടിട്ട്‌ എത്രപേര്‍ അനുസരിച്ചു?

മതങളും ദൈവങളും സൃഷ്ടിക്കപ്പെടാനുണ്ടായ കാരണം, ദരിദ്രരുടെ ആക്രമണം ഭയന്ന്‌ മാത്രമാണ്‌ എന്ന വെനിഡിയാസിന്റെ കണ്ടുപിടിത്തം പഴയ നിയമത്തിലും ശരിവയ്ക്കുന്നതായിരുന്നു, ദരിദ്രര്‍ കഴിവുകെട്ടവരായും, അവര്‍ക്ക്‌ മേല്‍ഗതി ഉണ്ടാകാത്തതും ദൈവശാപമൂലമാണെന്ന പഴയ റോമിലെ ക്രൈസ്തവര്‍ വിശ്വസിച്ചിരിന്നു., അഥവാ വിശ്വസിപ്പിച്ചിരുന്നു, എല്ലാ രീതിയിലും ദരിദ്രനെ ചൂഷണം ചെയ്യുന്ന ഒരു തരം മാനിഫെസ്റ്റേ പണ്ട്‌ മുതലേ ക്രൈസ്തവസഭകള്‍ അംഗീകരിച്ചിരുന്നു,
പീന്നിട്‌ ക്രൈസ്തവസഭകള്‍ കമ്യൂണസിത്തിന്റെ ജോലി ഏറ്റെടുക്കുകയും 1977-ല്‍ പോള്‍ ആറാമന്‍, വീണ്ടും" ഒക്ടോജെസിമ ആദിവേനിയസ്‌ " എന്ന പേരില്‍ ഒരു അപ്പസ്തലിക ലേഖനം എഴുതി.പ്രസ്തുതരേഖയിലൂടെ വിപ്ലവകരമായ നാല്‌ ആഹ്വാനങള്‍ അദ്ദേഹം നടത്തുകയുണ്ടായി. സാമ്പത്തികനീതി നടപ്പാക്കാന്‍ എല്ലവാരും ശ്രമിക്കണമെന്നും, അദ്ദേഹം പറയുകയുണ്ടായി.
ഇന്ന്‌ മുതലാളിത്തത്തിന്‌ വേണ്ടി ഹല്ലേലൂയാ പാടി ദരിദ്രനെ ഉറക്കം കെടുത്തുന്നവരായി സഭകള്‍ മാറിയിരിക്കുകയാണ്‌

Sunday, February 10, 2008

ഇടയലേഖനം

ഗ്രഹാം സ്റ്റെയിനിയും കുടുംബത്തെയും ചുട്ടുകൊന്നപ്പോഴോ,തൃശ്ശൂരിലെ ചിയ്യാരം സ്വദേശി റാഫേല്‍ പാലിയേക്കര എന്ന സലേഷ്യന്‍ വൈദികനെ ഇംഫാലില്‍ തീവ്രവാദികള്‍ വധിച്ചപ്പോഴോ, കാന്യസ്ത്രീകളെ ബലാല്‍ത്സംഗത്തിനിരയാക്കിയപ്പോഴോ , ഒരു ഇടയലേഖനവും നാം കണ്ടില്ല.
എന്നാല്‍ മയക്കുമരന്നുക്കച്ചവടം കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ കച്ചവടമായ വിദ്യാഭ്യാസക്കച്ചവട രംഗത്ത്‌ സമൂഹ്യനീതി കൊണ്ടുവരാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെ ഇടയലേഖനങളുടെ ഒരു പ്രളയം തന്നെ നാം കണ്ടു..

ഇന്ന്‌ കോട്ടയത്ത്‌ നടക്കുന്ന CPM സംസ്ഥാന സമ്മേളനം പാലയിലെ അച്ചായന്മാര്‍ എങനെ വിലയിരുത്തുമെന്ന്‌ കാത്തിരുന്നു കാണാം
അച്ചയാന്മാരെ അച്ചയന്‍മാരായിതന്നെ കാണണം. തിരുരങാടിയില്‍ (മലപ്പുറം) എ.കെ.ആന്റണിയെ വന്‍ ഭൂരീപക്ഷത്തില്‍ വിജയപ്പിച്ച ജനങള്‍ ഭൂരീപക്ഷവും മുസ്ലീം സമുദായത്തില്‍പ്പെട്ടവരാണന്ന കാര്യം നാം വിസ്മരിച്ചുകൂട.മറിച്ച്‌ കുഞ്ഞാലികുട്ടിയോ, മുനീറോ, കോട്ടയത്തവിടയെങിലും മത്സരിച്ചാല്‍ കെട്ടിവച്ച പണം ലഭിക്കുമോ? വര്‍ഗ്ഗസ്നേഹമത്രയ്ക്കുണ്ട്‌.

വിദ്യാഭ്യാസത്തിന്റെ വിഷയം വരുമ്പോള്‍ ഇവര്‍ കൃസ്തുവിനെ മറക്കുന്നു എന്തിന്‌ സന്ന്യാസം സ്വീകരിച്ചപ്പോള്‍ എടുത്ത വ്രതം മറക്കുന്നു. അതുകൊണ്ടാണല്ലോ മുന്‍ മുഖ്യമന്ത്രിയായ എ.കെ ആന്റണിയില്‍ നിന്ന്‌ രണ്ട്‌ സ്വാശ്രയ കോളേജ്‌ സമം ഒരു സര്‍ക്കാര്‍ കോളേജ്‌ എന്ന വാക്കാല്‍ കരാറില്‍ പകുതി സീറ്റ് സര്‍ക്കാരിനെന്ന ധാരണയില്‍ കോളേജുകള്‍ക്ക്‌ അംഗീകാരം വാങിയിട്ട്‌ അതിനെതിരെ കോടതില്‍ പോയത്‌. തൊലികട്ടി അപാരം തന്നെ.

അധഃസ്ഥിതര്‍ക്ക്‌ സീറ്റ്` കൊടുക്കേണ്ടത്‌ ഞങളുടെ ചുമതലയല്ല .ഞങള്‍ അതിനല്ല വമ്പിച്ച പണം മുടക്കി സ്വദേശത്ത്‌ കോളേജ്‌ സ്ഥാപിച്ചത്‌. ആര്‌ പണംമുടക്കി ..?
വിദേശ ഫണ്ടിംങ്‌ ഏജന്‍സികളില്‍ നിന്ന്‌ കേരളത്തിലെ പാവപ്പെട്ട ജനങളുടെ പേര്‌ പറഞ്ഞു കോടികള്‍ വാങി അവര്‍ക്ക്‌ സീറ്റ് നിഷേധിക്കുന്ന പരട്ട പാതിരിമാര്‍ ഇതും പറയും ഇതിന്റെ അപ്പുറവും പറയും.

കടലില്ലാത്ത കാഞ്ഞിരപ്പള്ളി രൂപത സുനാമിയുടെ പേരില്‍ വിദേശത്ത്‌ നിന്ന്‌ എത്ര കോടി പിരിച്ചു? ഈ പണമെവിടെ?
ഈ പാതിരിമാര്‍ ക്രൈസ്തവര്‍തന്നയാണോ? എങ്കില്‍ ഇവര്‍ മാര്‍പാപ്പയുടെ വാക്കുകള്‍ അംഗീകരിക്കണം. മാര്‍പാപ്പയെടുക്കുന്ന വിശ്വാസം സംബന്ധിച്ച വലിയ കാര്യങളെങ്കിലും ഇടയലേഖനം ഇറക്കി വിശ്വാസിക്കളെ അറിയിച്ചുകൂടെ ? വിശുദ്ധ ഗീര്‍വര്‍ഗ്ഗിസിനേയും,വി.ഫിലോമിന തുടങിയവരെയും കാല്പാനിക കഥപാത്രങളാണെന്നു കണ്ട മാര്‍പാപ്പ വിശുദ്ധരുടെ ലിസ്റ്റില്‍ നിന്ന്‌ പേരു വെട്ടിയ വിവരം ഇടയലേഖനം ഇറക്കി വിശ്വാസികളെ അറിയിക്കാത്ത പാതിരിമാര്‍ ഈ വിശുദ്ധരുടെ തിരുനാളുകള്‍ ആഘോഷിക്കുന്നത്‌ മാര്‍പാപ്പയെ അനുസരിക്കുന്നില്ല എന്നതല്ലേ യാഥാര്‍ത്ഥ്യം ?
ഇപ്പോഴത്തെ ഇടയലേഖനം വിദ്യാഭ്യാസക്കച്ചവടത്തിന്‌ വേണ്ടി മാത്രം...കച്ചവടത്വരയുടെ ദുഷ്‌പ്രവണതകളുമായി സഭ മുന്നോട് സഞ്ചരിക്കട്ടെ..

Tuesday, January 22, 2008

ബ്ലോഗിലെ "അതുല്യ" പ്രതിഭ

സ്വര്‍ണ്ണ ഗോപൂര നര്‍ത്തകീ.... .. ബ്ലോഗിന്‌ സായൂജ്യം നിന്‍ പേര്‌
ഏത്‌ ബ്ലോഗറും പൂജിക്കും നിന്നെ ഏത്‌ ബ്ലോഗറും...........

വിമര്‍ശനം ഒരു അനുഭൂതിയാണ്‌, മൌലികമായ ആശയങള്‍ തേടുകയാണ്‌ എന്റെ രീതി.
മലയാള ബ്ലോഗുകള്‍ സവിശേഷമായ സ്ത്രീപുരുഷബന്ധങളുടെ സാമാന്യവല്‍കരണം സാക്ഷാത്കാരങളാവുകാന്‍ ഞാന്‍ ആഗ്രഹിക്കാറുണ്ട്‌.

അറിവ്‌ ഏറുന്തോറും ലോകത്തെ മനസ്സിലാക്കുവാന്‍ കഴിയാത്ത ഒരു സമൂഹമാണ്‌ നമ്മള്‍ അഥവാ "ബോവാസിന്റെ ആറാം തലമുറക്കാര്‍ " എന്തേ സീതയെ തട്ടികൊണ്ടുപോകുവാന്‍ വന്ന അസുരന്‍മാര്‍ പരാജയമറിഞ്ഞു? "രാവണനും , മാരീചനും " ആ പരാജയത്തില്‍ നിന്ന്‌ എന്തു പഠിച്ചു?

തന്റെതായ രീതിയില്‍ അപഗ്രഥിച്ച്‌ ഒരു പോസ്റ്റ്‌ സൃഷ്ടിക്കുവാന്‍ കഴിയാതെ വരുന്ന ആ "അതുല്യ " പ്രതിഭയെക്കുറിച്ച്‌ അഥവാ അമിതാധിപത്യമില്ലാത്ത പ്രതിഭയെക്കുറിച്ച്‌.
ജല്ലികെട്ടും, വൈമാനിക സിദ്ധ്വന്തവും ബ്ലോഗുകരെ പഠിപ്പിച്ച ഈ അതുല്യ പ്രതിഭ പല പോസ്റ്റുകളിലും വിജയം ആവര്‍ത്തിക്കുകയായിരുന്നു.


പത്രതാളുകളില്‍ നിന്ന്‌ മൊഴിമാറ്റി ബ്ലോഗില്‍ ഹീറോയാവുന്ന ഈ അതുല്യ പ്രതിഭയെ അംഗീകരിക്കുവാനും ആ ബ്ലോഗ്‌ പോസ്റ്റില്‍ ഒരു "കമന്റ്‌ " പറയുവാനും,എഴുതുവാനും പിന്നെ ചേച്ചി, എന്ന്‌ വിളിക്കുവാനും പല ബ്ലോഗേഴ്‌സും മത്സരിക്കുന്ന കാഴ്ചയാണ്‌ ഇവിടെ കാണുവാന്‍ കഴിയുന്നത്‌.

വിമര്‍ശനങള്‍ അതിര്‌ വിടാതെ വളരെ മാന്യമായ രീതിയിലുള്ള വാക്കുകളും ഇവിടെ കാണാം
( ഈ തെണ്ടി പാണ്ടികള്‍ നിന്ന് ഉശിരു കേറ്റും. ) വളരെ സജീവതയും ഉള്‍ക്കാഴ്ച്കയും നിറഞ്ഞ്‌ തുള്ളുമ്പുന്ന , ഒട്ടും ഗ്രൂപ്പ്‌ താത്‌പര്യമില്ലാത്ത പോസ്റ്റുകള്‍ ഇവിടെ കാണാം. ഇവിടെ കൂറേക്കൂടി സാഹിത്യപരമായ കൃതികള്‍ നമ്മെ മാടി വിളിക്കുന്നു.

സ്ത്രീകളുടെ പേരുകള്‍ ബ്ലോഗുകള്‍ക്ക്‌ എത്ര ഉചിതം

Saturday, January 19, 2008

ബ്ലോഗ്‌ ഏഭ്യന്‍

ഈ കഥയും കഥപാത്രവും തികച്ചു സാങ്കല്‍പ്പികമാണ്‌ ആരുടെയങ്കിലും ജീവിതമായി സാദൃശ്യമുണ്ടങ്കില്‍ അത്‌ സ്വാഭാവികം.
ഈ കഥ നടക്കുന്നത്‌, ജര്‍മ്മനിയിലല്ല,ഉഗാണ്ടയിലാണോ? അല്ല, പിന്നെ ഒരു കൊച്ചു ഗ്രാമത്തില്‍ , അങ്‌ ദൂരെ പാലയില്‍ വളരെ കഷ്ടതയില്‍ നിന്ന്‌ വളര്‍ന്നു വലുതായ ഒരു ഡോ. വിനീതയുടെ കഥയാണ്‌ ഞാന്‍ പറയുവാന്‍ പോവുന്നത്‌.

വീനിതയ്ക്ക്‌ ഒരു ചെറിയ പ്രശ്നമുണ്ട്‌ വളരെക്കുറച്ച് ആളുകള്‍ മാത്രമേ ഈ പ്രശ്നമറിയൂ. എന്തയാലും ഞാന്‍ ചില ബ്ലോഗുകള്‍ വഴിയാണ്‌ ഈ കാര്യമറിഞ്ഞത്‌ വീനിതയ്ക്ക്‌ "ഭ" എന്ന അക്ഷരം പറയാനറിയില്ല "ഭ"എന്നതിന്‌ പകരം "ഫ" എന്നാണ്‌ പറയുന്നത്‌.
വര്‍ഷങള്‍ കടന്നുപോയി, ഗൂഗിള്‍ ഗ്രൂപ്പ്‌ പടര്‍ന്നുപന്തലിച്ചു"ഓര്‍കൂട്ടു", "ജി -മൈല്‍" എന്നിവയില്‍ അവര്‍ പ്രാവീണ്യം നേടി തുടങി.

വീണ്ടും കാലം "ബെരളി" ബെരളി", (ഒരു മലബാര്‍ ഭാഷ) കടന്നു..അങനെയിരിക്കെ.. ഗുഗിള്‍സ്‌ ഗ്രൂപ്പ്‌ ഒരു സ്വപ്നം കണ്ടു. തങളുടെ ഒരു "ബ്ലോഗ്‌ എന്ന ഒരു പുതിയ സംരഭം തുടങുകയും "ചെറ്റ+തരം" (ഈ വാക്കിന്‌ റിചാര്‍ഡ് നാസിലിനോട്‌ നന്ദി ) എന്ന ബ്ലോഗ്‌പോസ്റ്റുകള്‍ "വേള്‍ഡ്‌ ഫെയിമസ്‌" ആകുകയും ,പപ്പൂസണ്ണന്‍ ഭയന്ന്‌ വിറച്ച്‌ ഞാനെന്നുമറിയില്ല രാമനാരായണ ഉറക്കെ പാടുന്നതായും അവര്‍ സ്വപ്നം കണ്ടു.

എതായാലും കുറച്ച് വര്‍ഷത്തിനുള്ളില്‍ ഗൂഗിള്‍സ്‌ ആ സ്വപ്നം നടപ്പിലാക്കി, ബ്ലോഗുകള്‍, മൂട്ടകളെപോലെ വളരുകയും മരിക്കുകയും ചെയ്യുതു, ഇതില്‍ ചില രക്തം ഊറ്റികുടിക്കുന്ന മൂട്ടകള്‍ വളര്‍ന്നു , അവരില്‍ ചില ബ്ലോഗുകളെ ചെറ്റ+തരം , ചിത്ര പിശാചുകള്‍ എന്നീ പേരുകളില്‍ അറിയുവാന്‍ തുടങി.

ഇനി ചെറ്റ+തരത്തെക്കുറിച്ച്‌ :- (കടപ്പാട്‌ റിച്ചാര്‍ഡ്‌ നാസില്‍ ഇദ്ദേഹമാണ്‌ ചെറ്റ+തരം എന്ന പേര്‌ ആദ്യമായി ഉപയോഗിച്ചത്‌ പീന്നിട്‌ കണ്ടകശനിയിലൂടെ ഈ പേര്‌ പ്രസിദ്ധമായി)
വായില്‍ വരുന്നത്‌ കോതയ്ക്ക്‌ പാട്ട്‌, "ഭാര്യ" എന്നതിന്‌ പകരം "ഫാര്യ" എന്നു പറയുക (Daze Photoshop സൃഷ്ടികളാണ്‌ ഇവ പറഞ്ഞത്‌ അവര്‍ക്ക്‌ എന്റെ വക ഒരു നന്ദി)
ഞാന്‍ ഭൂലോക വഷളനാണ്‌ , ഇല+ക്ട്രോണിസില്‍ ബിരുദം (സത്യം Daze -ക്കാര്‍ പറയട്ടെ) എന്റെ പോസ്റ്റ്‌ വായിച്ചാല്‍ നിങള്‍ ചിരിച്ചു, ചിരിച്ചു, എന്നെപോലെ വഷളനാവും പീന്നിട്‌ കറവക്കാരന്റെ കൂടെ "ഫാര്യമാര്‍" ഒളിച്ചോടും, ശ്രീയും, സിമിയും, ഇത്‌ കണ്ട്‌ അച്ചായാ, എന്നു പറഞ്ഞു അവിടെ കിടന്ന്‌ താണു വണങി, അച്ചായന്റെ മൂടും താങി (ഇതിന്‌ നികൃഷ്ടനോട്‌ നന്ദി) അവര്‍ അവിടെ ചിരിച്ചു,ചിരിച്ചു മരിക്കും.
ഇനി ഭൂലോക വഷളന്റെ ചില തമാശകള്‍മലര്‍ന്ന് കിടന്ന് മണല്‍ വായില്‍ തള്ളുന്നതാണ്‌ ഏറ്റവും മികച്ച തമാശയെന്ന്‌ 2006-ന്‌ ശേഷംവഷളനായ ഇദ്ദേഹം പറയുന്നത്‌.
അനില്‍ പനച്ചുരാന്റെ കവിതയെ മാത്രമല്ല, അദ്ദേഹത്തിന്റെ പേരും ആ പേരു വിളിച്ചവരെയും എല്ലാം ഇദ്ദേഹം തമാശയുടെ പേരില്‍ അപമാനിച്ചു, ഇതിനെ പനയും ചൂരും എന്നീ പേരുകളില്‍ വീണ്ടും വീണ്ടും അപമാനിച്ചു.

ഈ തമാശ കേട്ട്‌ പന്ന പരട്ട ബ്ലോഗേഴ്‌സും ഇവിടെ വന്നു അട്ടഹസിക്കുവാന്‍ തുടങി, പാവം പനച്ചൂരാന്‍ കവിതയുടെ പേരില്‍ മഹത്തായ സ്വന്തം മാതാവിനെ പോലും വെറുത്തെ വിട്ടില്ല അനില്‍ എന്ന പേര്‌ ഈ വഷളന്‌ ഇഷ്ടമായില്ലപോലും , മതാവേ.. ക്ഷമിക്കുക, എല്ലാം ദൈവത്തിന്‌ വിടുക....ഓ .......മൈ ഗോഡ്‌ - സ്വപനത്തില്‍ നിന്ന്‌ ഡോ: വിനീത ചാടിയഴുന്നേറ്റു
ദൈവമേ ... എന്തുപണ്ടാരമായലും ഈ ബ്ലോഗ്‌ എന്ന പരിപാടി വേണ്ട എന്നു പറഞ്ഞവള്‍ വീണ്ടും കിടന്നു.

Saturday, January 12, 2008

സോഷ്യലിസവും മുതലാളിത്തവും

റ്റാറ്റയുടെ പുതിയ "നാനോ കാര്‍" ഇന്ത്യന്‍ സമൂഹത്തിന്‌ അഭിമാന നിമിഷമാണ്‌, ലോകത്തിലെ നാലായിരത്തില്‍പരം മാധ്യമങളില്‍ വളരെ പ്രാധാന്യത്തോട്‌ കൂടി ഈ വാര്‍ത്ത വന്നു എന്നത്‌ തന്നെ ഇന്ത്യയുടെ പുതിയ വ്യവസായ പുരോഗമനത്തെ ലോകം ഉറ്റുനോക്കുന്നു എന്നതിന്റെ മകുടോദാഹരണമാണ്‌.
625 cc എന്‍ജിനും നാലുപേര്‍ക്ക്‌ യാത്രചെയ്യാവുന്നതുമായ ഈ നാനോ ഇന്ത്യയുടെ മാറ്റത്തിന്റെ തുടക്കമായി കരുതാം. സിങ്കൂരിലെ ജനങളെ ബലികഴിച്ച ബംഗാള്‍ സര്‍ക്കാരിന്റെ മുത്തലാളിത്ത സമീപനമാണ്‌ പുതിയ ടാറ്റയുടെ കാര്‍. ഇതിന്‌ ബംഗാള്‍ സര്‍ക്കാരിനോട്‌ ടാറ്റ ഗ്രൂപ്പ്‌ നന്ദി രേഖപ്പെടുത്തുകയുണ്ടായി.

മൂലധന വ്യവസ്ഥകളെ അംഗീകരിക്കയും അതുപോലെ തള്ളിപറയുകയും സമ്പന്ന വര്‍ഗ്ഗ ഉടായിപ്പുകളുടെ കൌഢൂര്യം താങി നിര്‍ത്തുകയുചെയ്യുന്ന ഏത്‌ തരം നെറികെട്ട രാഷ്ട്രീയവും കളിക്കുവാന്‍ ഒരു മടിയുമില്ലാത്ത പ്രസ്ഥാനമാണ്‌ "ഇടത്‌പക്ഷക്കാര്‍"

സിങ്കൂരിലെ ദരിദ്ര നാരയണന്‍മാരെ, പൂര്‍ണ്ണ ദാരിദ്രത്തിലേയ്ക്ക്‌ തള്ളി അവരെ നാട്‌ കടത്തിയും സമ്പന്ന സമൂഹത്തിന്റെ ദല്ലാള്‍മാരായി മാറിയും മാനിഫെസ്റ്റോയെ വ്യഭിചരിച്ചും, പട്ടികള്‍ മൂത്രമെഴിക്കുന്നപോല........., കാണുന്ന സ്ഥലത്ത്‌ പാര്‍ട്ടി സമ്മേളനവും ഏരീയാ സമ്മേളനവും നടത്തിയും. ഇന്ത്യന്‍ ദരിദ്ര നാരായണമാരുടെ മുഖത്ത്‌ നോക്കി ഇടത് പ്രസ്‌ഥാനങള്‍ പരിഹസിക്കുവാന്‍ തുടങിയിട്ട്‌ വര്‍ഷം ഒരു പാടായി.

ഇന്നലെ നടന്ന ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ പിണറായി വാചാലനായത്‌. പോളണ്ടിനെക്കുറിച്ചായിരുന്നു , "ഉക്രൈനിലും ,പോളണ്ടിലും എന്ത്‌ സംഭവിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം, ഈ പ്രസംഗം വീക്ഷിച്ചവരാവട്ടെ, ആലപ്പുഴയിലെ പാവം കര്‍ഷക തൊഴിലാളികളും കള്ള്‌ ചെത്ത്‌ തൊഴിലാളികളും, ഈ പാവം മനുഷ്യരോട്‌ എന്തിനിത്ര ക്രൂരത?

ഇനി പോളണ്ടില്‍ കമ്യൂണിസ്റ്റ്‌ പ്രസ്‌ഥാനങളെ വത്തിക്കാന്‍ "മാമോദിസം" ചെയ്യുതെങ്കില്‍ അതിന്‌ അമേരിക്കയെ എന്തിന്ന്‌ കുറ്റപ്പെടുത്തണം ? ഉക്രൈനിലും, യുഗോസ്ലോവ്യയിലും ഇടത്‌ പ്രസ്ഥാനങളുടെ ദാരുണമായ അന്ത്യത്തിന്‌ കാരണം സോഷ്യലിസത്തിന്റെ കഴിവ്‌കേടാണ്‌. നാണവും മാനവുമില്ലാത്ത പ്രസ്ഥാനമാണ്‌ കമ്യൂണിസമെന്നത് ഏഷ്യയില്‍ മാത്രമല്ല യുറോപ്പിലും തെളിയിച്ചതാണ്‌, NATO, എന്ന സംഘടന രൂപം കൊള്ളുവാനുണ്ടായ കാരണം, കമ്യൂണിസ്റ്റ് രാജ്യങളുടെ ഭീഷണിയെ നേരിടനാണ്‌. അല്ലാതെ "അല്‍ ഖയ്‌ദയെ" നേരിടാനല്ല, ഈ പ്രസ്ഥാനത്തില്‍ ഞങളെയും അംഗങളാക്കണമെന്ന്‌ അമേരിക്കയോട്‌ യാചിച്ചത്‌ ഹ്യുണ്ടായുടെ ചെയര്‍മാന്‍ പ്രസിഡെന്റാവാന്‍ പോവുന്ന "വടക്കെന്‍ കെറിയയല്ല!, മറിച്ച്‌ നിങള്‍ വിപ്ലവ ഗാനം പാടുകയും സോഷ്യലിസത്തിന്റെ പതിനെട്ട്‌ കളരിയിലും വിജയഭേരി മുഴക്കുകയും ചെയ്യുത സാക്ഷാല്‍ റഷ്യയായിരുന്നു.
ഇനി വത്തിക്കാനെക്കുറിച്ച്‌ സോഷ്യലിസത്തെ പച്ചയായി നക്കി കൊന്ന ഒരു മഗോളിയന്‍ റൈസ്‌ സമൂഹമായിരുന്നു വത്തിക്കാന്‍ . അവിടെ സോഷ്യലിസം തേനും പാലുമൊഴുക്കി എന്ന പിണറായിയുടെ പ്രസ്ഥാവന, കേരളത്തിലെ ജനങള്‍ ഇപ്പോഴും ഭൂപരിഷ്കരണ നടപ്പിലാക്കിയ കാലഘടത്തിലാണ്‌ ജീവിക്കുന്നത്‌ എന്ന അദ്ദേഹത്തിന്റെ തോന്നലാണ്‌.
ഇനി വത്തിക്കാന്‍ എന്ന്‌ ഉച്ചരിക്കുവാന്‍ ഇടത്‌ പ്രസ്ഥാനങള്‍ക്ക്‌ കഴിയില്ല കാരണം സോഷ്യലിസം അവിടെ വംശ നാശം നേരിടുകയാണ്‌.
(ഇനി പ്രവീണിന്‌ വിമര്‍ശിക്കുവാന്‍ പ്രായമായില്ല എന്ന്‌ പറയുന്നവര്‍ ,വിമര്‍ശിക്കാനുള്ള വയസ്സ്‌ എത്രയാണെന്ന്‌ പറയണം, അല്ലങ്കില്‍ മിണ്ടാതിരിക്കുക.)

Wednesday, January 9, 2008

മലയാള സിനിമയുടെ മരണം

തൊണ്ണൂറുകളില്‍ ആദ്യപകുതിയില്‍ മലയാള സിനിമയുടെ മരണം സംഭവിച്ചു തുടങി.
ജീവിതത്തിന്റെ മറഞ്ഞിരിക്കുന്ന ഭാവങള്‍ തേടുകയായിരുന്ന എണ്‍പതുകളിലെ മലയാള സിനിമ .

പിന്നെ രാഷ്ട്രീയത്തിന്റെയും സങ്കുചിത മനോഭാവമുള്ളവരുടെയും കടന്നുക്കയറ്റം മൂലം നാശത്തിന്റെ പാളയത്തിലേയ്ക്കുള്ള മലയാള സിനിമയുടെ സഞ്ചാരമാണ്‌ പിന്നീട് മലയാളി പ്രേക്ഷകര്‍ക്ക്‌ കാണുവാന്‍ കഴിഞ്ഞത്‌. മലയാളി പ്രേക്ഷകര്‍ കൈകുടന്നയില്‍ വാരിയെടുത്ത അഥവാ ഹൃദയത്തോട്‌ ചേര്‍ത്തുപിടിച്ച ചിത്രങളുടെ എണ്ണം വെറും പത്തില്‍ താഴെ എണ്ണാവുന്നത്‌ മാത്രം.

പത്മരാജന്റെ "ഉയരങളില്‍" എന്ന സിനിമ മലയാളി പ്രേക്ഷകര്‍ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. മോഹന്‍ ലാല്‍ എന്ന നടന്റെ മഹത്തായ അഭിനയവും ഈ ചിത്രത്തിലൂടെ നമ്മള്‍ക്ക്‌ കാണുവാനുള്ള ഭാഗ്യമുണ്ടായി.

ഭരത്‌ ഗോപി സംവിധാനം നിര്‍വ്വഹിച്ച ഒരേയെരു ചിത്രമായ "ഉത്സവപ്പിറ്റേന്ന്" എന്ന ചിത്രവും മലയാള സിനിമയുടെ വസന്തത്തിന്റെ കാലഘടത്തിലേയ്ക്ക്` നമ്മെ കൊണ്ടുപോവുന്നു. മോഹന്‍ലാല്‍ എന്ന ഒരു ഇതിഹാസത്തിന്റെ തലോടല്‍ നമ്മള്‍ക്ക്‌ അനുഭവപ്പെടുന്നു ഈ ചിത്രത്തിലൂടെ.

ലോഹിതദാസ്‌ ,സിബി മലയില്‍ എന്നീ കൂട്ട്‌കെട്ടില്‍ സൃഷ്ടിക്കപ്പെട്ട ഒത്തിരി നല്ല സിനിമകള്‍ നാം കാണുവാനിടയായി. പീന്നിട്‌ ഈ രണ്ടു പേരുടെയും സിനിമകള്‍ തിയേറ്ററുകളില്‍ , മരണം കാത്തു കിടക്കുന്ന സിംഹത്തെപോലെയായിരുന്നു.

ലോഹിതദാസ്‌ ,സിബി മലയിലിന്റെ "തനിയാവര്‍ത്തം" എന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിന്റെ താളുകളില്‍ മറ്റൊരു ഇതിഹാസമായി മാറുകയായിരുന്നു, മമ്മൂട്ടിയുടെ അഭിനയത്തിന്റെ സര്‍ഗ്ഗീയമായ ഒരു മുന്നേറ്റം ഈ ചിത്രത്തില്‍ നാം കണ്ടു, വീണ്ടും ഇവരുടെ കരവിരുതില്‍ സൃഷ്ടിക്കപ്പെട്ട "കീരീടം" എന്ന ചിത്രവും മലയാളികളുടെ മനസ്സില്‍ എന്നും ഓര്‍മ്മയുടെ ചെപ്പില്‍ സൂക്ഷിക്കുക തന്നെ ചെയ്യും.

ഇന്ന്‌ മമ്മൂട്ടിയും,മോഹന്‍ലാലും അഭിനയം മറന്നുപോയിരിക്കുകയാണ്‌,ഐ.വി.ശശി സംവിധാനം നിര്‍വ്വഹിച്ച (രഞ്ജിത്തിന്റെ കഥ) ദേവാസുരം എന്ന ചിത്രമായിരുന്നു, മോഹന്‍ലാലിന്റെ അവസാന ചിത്രം,മോഹന്‍ ലാല്‍ മരിച്ചു, ഇപ്പോള്‍ അദ്ദേഹത്തിന്റെ നിഴല്‍ മാത്രമാണ്‌ (മീശ പിരിച്ച്‌ ഒരു തരം പാണ്ടി സ്റ്റൈല്‍ )

മമ്മൂട്ടിയാവട്ടെ ബോറാന്‍ തമാശകള്‍ കാണിച്ചു പ്രേക്ഷകന്റെ പണവും സമയവും കളയുകയാണ്‌. മലയാള സിനിമയുടെ ദാരുണമായ ഈ അന്ത്യത്തിന്‌ നമ്മുടെ സൂപ്പര്‍സ്റ്റാറുകളുടെ പങ്ക്‌ വളരെ വലുതാണ്‌.

യുവത്വത്തിന്‌ വേണ്ടി എന്ന വാദവുമായി പുറത്തിറങുന്ന സിനിമകള്‍ അറുബോറന്‍ പ്രണയങള്‍ മാത്രം അഭ്രപാളിയിലാക്കുന്ന ഒരു തരം പുരോഗമന വാദത്തിനെതിരായ സൃഷ്ടികളാണ്‌ ഇതുവരെയും മലായാള സിനിമ കണ്ടത്‌. മലയാള സിനിമ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ ബഹുഭൂരിപക്ഷം പ്രണയത്തെ ആശ്രയിച്ചാണ്‌ തിയേറ്ററുകളില്‍ എത്തുന്നത്‌.

ഇന്ന്‌ ഹിന്ദി സിനിമകളുടെ പ്രേക്ഷകരുടെ എണ്ണം വളരെ കൂറഞ്ഞിരിക്കുകയാണ്‌. മറിച്ച്‌ തമിഴ്‌ സിനിമയുടെ മുന്നേറ്റവും നമ്മള്‍ കാണുകയാണ്‌, പുതിയ സാങ്കേതികത തേടിയുള്ള തമിഴ്‌ സിനിമയുടെ സഞ്ചാരമാണ്‌, അന്യന്‍, ബെല്ല,ശിവാജി, എന്നി ചിത്രകള്‍ ഇന്ത്യയ്ക്ക്‌ പുറത്ത്‌ ശ്രദ്ധനേടുവാനുള്ള കാരണം. ഇതില്‍ വലിയ പങ്കും ശങ്കര്‍ എന്ന മഹാനായ സംവിധായകനെ ആശ്രയിച്ചാണ്`.

കാലം മാറിയിട്ടും ഹിന്ദി സിനിമയുടെ രൂപം മാറിയിട്ടില്ല. ഇപ്പോഴും ഹിന്ദി നായകന്‍മാരുടെ അവസ്ഥ കാമുകുകി വേണ്ടി യുദ്ധത്തിന്‌ പോവുന്ന ഒരു തരം കോമാളിയുടെ കഥാപത്രത്തെയാണ്‌ ഓര്‍മ്മപെടുത്തുന്നത്‌.

മലയാളത്തില്‍ ശ്രീനിയുടെ കുരുട്ടു ബുദ്ധിയില്‍ നമ്മുടെ രണ്ട് സൂപ്പര്‍സ്റ്റാറുകളും വീണുപോയങ്കിലും സുരേഷ്‌ഗോപി ,ദീലിപ്‌ എന്നിവര്‍ ശ്രീനിയുടെ കഥയില്‍ അഭിനയിക്കുന്നതിന്‌ പകരം പട്ടിണിയാണ്‌ എന്ന കാഴ്ചപ്പാടുള്ളവരാണ്‌.

"ഉദയനാണ്‌ താരം " എന്ന ചിത്രം മോഹന്‍ ലാലിന്‌ ഒഴിവാക്കാമായിരുന്നു, ശ്രീനിയാണ്‌ താരം എന്ന്‌ പത്രങള്‍ പറഞ്ഞമ്പോഴും അതില്‍ ശ്രീനി തന്റെ ബുദ്ധിയില്‍ മോഹന്‍ലാലിനെ തരം താഴുത്തുകയായിരുന്നും കമല്‍ സംവിധാനം നിര്‍വ്വഹിച്ച "അഴകിയ രാവണന്‍" എന്ന ചിത്രം ശ്രീനിയുടെ കുരുട്ട് ബുദ്ധിയില്‍ മമ്മൂട്ടിയും അകപ്പെടുകയായിരുന്നു.
സുരേഷ്‌ ഗോപിയുടെ കരിയറില്‍ നല്ല സിനിമ എന്ന്‌ പറയുവാന്‍ ഷാജികൈലാസിന്റെ 'കമ്മീഷണര്‍" എന്ന ഒരു ചിത്രം മാത്രമേയുള്ളും. മറക്കനാവാത്ത ഒരു അനുഭൂതിയാണ്‌ ഈ സിനിമ. ഇനി രണ്‍ജിപണിക്കര്‍ തപസ് നടത്തിയാല്‍പോലും ഇതു പോലെയെരു സിനിമ സൃഷ്ടിക്കാന്‍ കഴിയില്ല. കാരണം ആ സിനിമ കാലത്തിന്റെ ഒരു പ്രതിഭാസമായിരുന്നു.

മലയാള സിനിമ ഏറ്റവും വലിയ സ്‌ഥൂല അഖ്യാനമായിത്തീരണം ,സാങ്കേതികതയുടെ വിസ്‌തൃതമായ ഒരു കാന്‍വാസ് ഒരുക്കുവാന്‍ മലയാള സിനിമയുടെ അണിയറ പ്രവര്‍ത്തക്കര്‍ തയ്യാറാവണം, അത്‌ കാലത്തിന്റെ ആവിശ്യക്തയാണ്‌ (ഇത്‌ എന്റെ മാത്രം അഭിപ്രായം, ഇനി മാറ്റത്തിന്‌ തയ്യാറല്ലങ്കില്‍ എനിയ്ക്കു ഒന്നുമില്ല )

Monday, January 7, 2008

സ്വവര്‍ഗ്ഗ രതി

കാനഡ, ഡെന്‍മാര്‍ക്ക്,ഫ്രാന്‍സ്, തുടങിയ നിരവധി വിദേശ രാജ്യങളില്‍ സ്വവര്‍ഗ്ഗ രതി നിയമപരമായി അംഗീകരിച്ചിരിക്കുന്നതായി നമ്മള്‍ക്കറിയാം .കൊലപാതകമോ, വേശ്യാവൃത്തിയോ, അതുപോലെ, മയക്കുമരന്നു ബിസിനെസ്സ്‌പോലെ, മനുഷ്യകുലത്തിന്‌ അംഗീകരിക്കാന്‍ കഴിയാത്ത അഥവാ ക്രിമനല്‍ സ്വഭാവമുള്ള ഒന്നാണ്‌ സ്വവര്‍ഗ്ഗ രതിയും.
ഇതിനെ അംഗീകരിക്കണമെന്നും സ്വവര്‍ഗ്ഗ പ്രേമികള്‍ക്ക്‌ സര്‍ക്കാര്‍ ആനുകൂല്യം നല്‍ക്കണമെന്നും ഡല്‍ഹിയിലും മറ്റും ചില സംഘടനകള്‍ ആവിശ്യപ്പെടുന്നു,
1950ല്‍ നിലവില്‍ വന്ന ആര്‍മി ആക്ടിലെ സെക്ഷന്‍ 46 പ്രകാരം പ്രകൃതി വിരുദ്ധ ലൈംഗികത ബന്ധങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ "7" വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. എന്താണ്‌ പ്രകൃതി വിരുദ്ധ ലൈംഗികത എന്നതിനെക്കുറിച്ച്` വ്യക്തമാക്കുന്ന ജഡ്‌ജുമെന്റുകളൊന്നും തന്നെ നമ്മുടെ കോടതികള്‍ പുറപ്പെടുവിച്ചിട്ടില്ല.നമ്മുടെ സംസ്ക്കാരത്തെ നശിപ്പിക്കുവാന്‍ കാലങളായി പരിശ്രമിക്കുന്ന ഒരു ശത്രു നമ്മെ നോക്കി ചിരിക്കുന്നു. ആ ചിരി പെട്ടിച്ചിരിയിലേയ്ക്ക്‌ മാറുകയാണ്‌.
സ്വവര്‍ഗ്ഗാനുകൂലിയ്ക്ക്‌ പച്ചക്കൊടി കാട്ടുന്നവര്‍ക്ക്‌ എവിടെ നിന്നാണ്‌ ഇത്രയും പണം ലഭിക്കുന്നത്‌ ? എന്ത്‌ കൊണ്ട്‌ നമ്മുടെ സര്‍ക്കാര്‍ ഒരു അന്വേഷണത്തിന്‌ തയ്യറാവുന്നില്ല? ഇന്ന്‌ ഇന്ത്യയിലെ സ്വര്‍ഗ്ഗാനുക്കുലികള്‍ (ഇന്ത്യയില്‍ സ്വവര്‍ഗ്ഗ പ്രേമികള്‍ കൂടുതലും സ്ത്രീകളാണ്‌ ) സമ്പന്നമായി ജീവിക്കാനുള്ള സാഹചര്യം എങന്നെയുണ്ടാവുന്നു ? ഇവരെ സാമ്പത്തികമായി സഹായിക്കുന്ന ഉദാരമതിയുടെ കൈ ഏത്‌ രാജ്യത്തിന്റേതാണ്‌ ? ഇത്തരം അരാജകത്വശക്തികള്‍ ഇവിടെ സ്വവര്‍ഗ്ഗ രതികള്‍ക്ക്‌ വെള്ളവും വളവും നല്‍കി തീറ്റിപേറ്റുന്ന ഉദ്ദേശ്യം എന്താണ്‌ ?ഒരു നിയമ ചട്ടം തീര്‍ക്കുവാന്‍ സര്‍ക്കാര്‍ തയ്യറാവുന്നില്ല നമ്മുടെ പവിത്രത്തമായ സംസ്ക്കാരം വെട്ടിമാറ്റുവാന്‍ നമ്മള്‍ അനുവദിച്ചുകൂടാ.
1999 -ജനുവരി-18-ന്‌ സ്വവര്‍ഗ്ഗനുരാഗികളുടെ അമേരിക്കന്‍ മാസിക പ്രചരിപ്പിക്കുവാന്‍ കൊല്‍ക്കത്തയില്‍ എത്തിയ അമേരിക്കകാരെ വെറുതെ വിട്ട ബംഗാള്‍ സര്‍ക്കാര്‍ മാപ്പര്‍ഹിക്കുന്നില്ല..

Thursday, January 3, 2008

അസുര വ്യൂഹം

ഗുജറാത്തിലും ഹിമാചലിലും കാഹളത്തിന്റെ തുടക്കമായി.
എല്ലാം തുടങി കഴിഞ്ഞു.........
പോരാളികളെ തെരഞ്ഞെടുക്കുവാന്‍ തുടങി.........

കേന്ദ്രത്തില്‍ അടുത്ത അഞ്ചുവര്‍ഷത്തെ രാജക്കന്‍മാരെ വാഴിക്കാനുള്ള ആരവങള്‍ തുടങി...
പട്ടാഭിഷേകം വരെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇനി മറ്റുകാര്യങളില്ല..

അടുത്ത തെരഞ്ഞെടുപ്പിനെക്കുറിച്ച്‌ ഒരു വിശകലനമാണ്‌ ഇവിടെ .
ഇവന്‍ ആര്‌ ? ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച്‌ കോബ്‌സെര്‍ച്ച്‌ നടത്താന്‍ എന്ന്‌ പലരും ചേദിക്കുമെങ്കിലും (വിന്‍സ്‌ ചേദിച്ചാല്‍ അത്‌ ഞാന്‍ ക്ഷമിക്കും ,കാരണം ഭ്രാന്തന്‍ ചിന്തകള്‍ക്ക്‌ മറുപടി പറയുവാന്‍ ആഗ്രഹമില്ല) എനിയ്ക്ക്‌ അതില്‍ ഒരു ആയതിയുമില്ല..
ഇനി എനിയ്ക്ക് പറയുവാനുള്ള കാര്യങള്‍ ഞാന്‍ ഇവിടെ പറയും പറഞ്ഞിരിക്കും.

ഇവിടെ അഞ്ചരക്കണ്ടിമാരുടെ യുക്തിവാദമില്ല, ചിത്രകാരന്‍മാരുടെ ദൈവനിന്ദയില്ല (ഇത്‌ ഏത്‌ ചിത്രകാരന്‍ എന്ന്‌ തോന്നിയേക്കാം ബ്ലോഗിലെ ചിത്രകാരനയാലും, മാധുരി ദീക്ഷ്തിന്റെ പിറകെ വാലാട്ടി നടക്കുന്ന ചിത്രകാരനയാലും കാര്യം രണ്ടുപേരുടെ ജോലി ഒന്നുതന്നെ. )

കോണ്‍ഗ്രസിന്റെ ഭരണകാലത്തെ നേട്ടം

1) 2005-ന്‌ ശേഷം ഇന്ത്യയുടെ സമ്പത്തിക വളര്‍ച്ച മന്ദഗതിലായി.

2) കര്‍ഷകരുടെ കൂട്ട ആത്‌മഹത്യ.

3) അമേരിക്കയുമായുള്ള ആണവക്കരാറിനെ പന്തം കണ്ട പെരുച്ചായിപ്പോലെ കോണ്‍ഗ്രസുക്കാരും കമ്യൂണിസ്റ്റുകാരും നോക്കി നില്‍ക്കുകയും അവസാനം ചൈനയ്ക്ക്‌ വേണ്ടി ഇടതുമുന്നണി തുണിപ്പൊക്കി കാണിച്ചപ്പോള്‍ അതില്‍ മയങി വിഴുകയ്യും ഈ ഭാഗ്യം കാണുവനുള്ള അവസരം വീണ്ടും കിട്ടണേ.. എന്ന പ്രതീക്ഷയില്‍ കരുണാകര ഗുരുവും കൂട്ടരും തറവാട്ടിലേയ്ക്ക്‌ വന്നതും കോണ്‍ഗ്രസിന്റെ ഭരണ നേട്ടം തന്നെ.
4) ഒറീസയില്‍ ക്രൈസ്തവ മിഷനറിമാര്‍ പട്ടിണിയ്ക്ക്‌ പകരം പുതിയ നിയമം വിതരണം നടത്തിയതും (മത പരിവര്‍ത്തനം ) കോണ്‍ഗ്രസിന്റെ നേട്ടമായികാണം.

5) ചൈനയെ ഏഷ്യയിലെ മൃഗീയ ശക്തിയാക്കുവനുള്ള ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ആഗ്രഹം " നീ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക "എന്ന ബൈബിള്‍ വചനം നടപ്പിലാക്കി നികൃഷ്ടജീവികള്‍ എന്ന പദം മാവോസൂക്തത്തിലെ പതിനാലാം വചനമാക്കിയത്‌ ഇന്ത്യ ഭരണകൂടത്തിന്റെ വിജയമായി കാണം.

എന്നതാ........... ഇങനെ വായില്‍തോന്നിയ രീതിയില്‍ വിമര്‍ശിക്കാന്‍ മാത്രം പ്രവീണ്‍ പ്രായപൂര്‍ത്തിയായോ?

ഇനി എന്റെ പ്രായപൂര്‍ത്തിയറിയുവാന്‍ ആഗ്രഹമുള്ളവര്‍ നടരാജകൃതികള്‍ ആയിരംവട്ടം പാടിയാല്‍ മതിയാവും അഥവാ വിപ്ലവഗാനം ദിവസവും മൂന്ന്‌ നേരംപാടുക.

Search