Tuesday, June 24, 2008

ഹിന്ദുത്വം ഒരു മതമോ?

ചില വ്യക്തികള്‍ക്ക്‌ മറുപടി പറയുക എന്നത്‌ രണ്ടോ, മൂന്നോ വാക്കില്‍ അവസാനിപ്പിക്കുവാന്‍ കഴിയില്ല അത്കൊണ്ട്‌ ഒരു പോസ്റ്റായി ഞാന്‍ ഇവിടെ മറുപടി നല്‍കുകയാണ്‌. എന്റെ വ്യക്തിപരമായ അഭിപ്രായത്തെ ഒരു മഹാ സംഘടനയുമായി (RSS) താരതമ്യപ്പെടുത്തുകയും വര്‍ഗീയവാദി എന്ന പദം എനിയ്ക്ക്‌ കനിഞ്ഞു നല്‍ക്കുകയും ചെയ്യുന്ന ഈ സമുഹത്തിലെ കപട മതേതരത്വവാദികളോട്‌ അഥവാ ബ്ലോഗിലെ സെക്കുലറിസത്തിന്റെ കാവല്‍ഭടന്മാരോട്‌ പറയുവാനുള്ളത്‌ പറഞ്ഞില്ലെങ്കില്‍ കേള്‍കേണ്ടവനെ കേള്‍പ്പിച്ചില്ലെങ്കില്‍ 'സദ്ദാം ഹുസൈന്റെ' അഥവാ 'അഹമദ്‌ നജാദിന്റെ' ശബ്ദത്തിന്‌ തുല്യമായിരിക്കും യുവത്വത്തിന്റെ അട്ടഹാസത്തിനും എന്ന്‌ വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ്‌ ഈയുള്ളവന്‍.

സെക്കുലറിസത്തെ എതിര്‍ക്കുക എന്നത്‌ എന്റെ ഹിഡന്‍ അജന്‍ണ്ടയല്ല മറിച്ച്‌ ഈ വാദവുമായി നടക്കുന്നവര്‍ സ്വന്തം വാദം എല്ലാവരിലും പ്രായോഗികമാക്കുവാന്‍ ശ്രമിക്കാതെ ഹൈന്ദവ സമൂഹത്തെ മാത്രം അധിക്ഷേപ്പിക്കുന്നത്‌ ഏത്‌ അടിസ്ഥാനത്തിലാണ്‌ എന്ന കാഴ്ചപ്പാടിലാണ്‌ എന്റെ മുന്‍പോസ്റ്റ്‌ ഞാന്‍ തയ്യാറാക്കിയത്‌ .അടിസ്ഥാനവാദമില്ലാത്ത സെക്കുലറിസവും, ജനാധിപത്യവും കണ്ണുമടച്ചു വിശ്വസിക്കുന്ന നമ്മുടെ സമൂഹത്തെ ബോധവാന്മാരാക്കുക എന്നത്‌ നമ്മുടെ അതായത്‌ സെക്കുലറിസത്തില്‍ വിശ്വസിക്കുന്ന കാഴ്ച്കപ്പാടുള്ളവരുടെ കടമയാണ്‌ അഥവാ രാജ്യനന്മയാണ്‌.

മതമൌലികതയും, തീവ്രവാദവും, എല്ലാം എതിര്‍ക്കപ്പെടണം . സെക്കുലറിസം എന്നാല്‍ ഇന്ത്യാ വിരുദ്ധമാവരുത്‌, ഒരു സമൂഹത്തെ മാത്രം ക്രൂശിക്കരുത്‌ എന്നീ കാഴ്ച്പ്പാടുകളോട്‌ ന്യൂനപക്ഷവാദികള്‍ പെരുത്തപ്പെടണം. ഇന്ത്യയിലെ ചോറും തിന്നു‌ ചൈനയ്ക്ക്‌ ജയ്‌ വിളിക്കുന്ന ഈ ഉഡായിപ്പുകളുടെ സെക്കുലറിസമല്ലേ യഥാര്‍ത്ഥ തീവ്രവാദം ?

നന്ദിഗ്രാമില്‍ ന്യൂനപക്ഷ കൂട്ടക്കൊല നടത്തിയവര്‍ മനുഷ്യാവകാശ നിയമവും മതേതരത്വവും പാടിനടക്കുന്നതാണ്‌ പുരോഗമനവാദം അഥവാ സെക്കുലറിസം. കണ്ണുചുഴുന്നെടുക്കുവാന്‍ വിധിച്ച സൌദ്യ അറേബ്യന്‍ കേടതി വിധിയില്‍ നിന്ന്‌ കഷ്ടിച്ച്‌ രക്ഷപ്പെട്ട നൌഷദിനെ അന്നത്തെ മുഖ്യമന്ത്രി എയര്‍പോട്ടില്‍ പോയി ഊഷ്മള സ്വീകരണം നല്‍ക്കുകയും മറിച്ച്‌ അഫ്‌ഗാനിസ്ഥാനില്‍ തീവ്രവാദികള്‍ കൊന്നുതള്ളിയ നാരയണന്‍ എന്ന എന്‍ജിനീയറെ ആരും തിരിഞ്ഞുനോക്കാത്ത- ഈ സംഭവം ഏത്‌ സെക്കുലറിസത്തിന്റെ പേരിലാണ്` നാം കാണേണ്ടത്‌ ?

ആടിനെ പട്ടിയാക്കുന്ന ഇടതുപക്ഷ + കോണ്‍ഗ്രസ്‌ + ന്യൂനപക്ഷകൂട്ടുകെട്ടിന്റെ ഈ സെക്കുലറിസത്തെയല്ലേ നാം തീവ്രവാദം അഥവാ വര്‍ഗീയവാദം എന്ന്‌ വിളികേണ്ടത്‌…………….. ?

ഹിന്ദു ഒരു മതമാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം

ഇവിടെ ബ്ലോഗില്‍ ശ്രീരാമനെ നീലചായം പൂശിയ മന്ദബുദ്ധിയെന്ന്‌ വിളിച്ചപ്പോള്‍ ആ ബ്ലോഗറെ ഇവിടെയാരും കല്ലെറിഞ്ഞില്ല , അദ്ദേഹത്തെ ഭ്രഷ്ട്‌ കല്‍പ്പിക്കുവാന്‍ ആരും ആജ്ഞാവിച്ചതുമില്ല ( ഡെന്‍മാര്‍ക്കിനെതിരെ ലോകം മുഴുവനും വാളെടുത്തവര്‍ ഇത്‌ വായിക്കുക) ഈ സംയമനമാണ്‌ ഹൈന്ദവ മത സംസ്ക്കാരം.

സ്ത്രീ സമൂഹത്തെ കറുത്ത വസ്ത്രത്തിന്റെ പിറകില്‍ തളിച്ചിടുകയും , ആരാധനലായങളില്‍ കൂട്ടപ്രാര്‍ത്ഥനയും ഇവിടെ ഉണ്ടായിരുന്നില്ല ,കലസാഹിത്യങളെ "അറാം" എന്നും ഇവിടെ ആരും പറഞ്ഞില്ല , മാപ്പിള്ളപ്പാട്ട്‌ പാടിയ ഹിന്ദുവിനെ ഇവിടെ ആരും ഭ്രഷ്ട്‌ കല്‍പ്പിക്കുവാന്‍ ശ്രമിച്ചതുമില്ല , (മലപ്പുറത്ത്‌ ഭരതനാട്യം പഠിച്ച മുസ്ലീം പെണ്‍കുട്ടിയെ ഊര്‌ വിലക്കിയത്‌ ഇതിന്റെ കൂടെ കൂട്ടിവായിക്കുക.)

എന്റെ ദൈവം മാത്രം ശരി, എന്റെ കാഴ്ചപ്പാടാണ്‌ ശരി, എന്റെ യുക്തിയാണ്‌ ശരി, എന്റെ ആചര്യന്‍ മാത്രം ശരി, എന്റെ ഗ്രന്‌ഥം മാത്രം ശരി എന്ന വീക്ഷണമില്ലാത്ത സമൂഹമാണ്‌ ഹൈന്ദവ സമൂഹം, ഇവിടെ ദശകോടി വര്‍ഷങള്‍ക്ക്‌ മുന്‍പേ തന്നെ അനേകായിരം ഗ്രന്‌ഥങളും, അനേകായിരം ആചര്യന്മാരുമുണ്ടായി , ഇതല്ലാതെ മറ്റൊന്നു വായിക്കരുതെന്ന്‌ ഇവിടെ ആരും പറഞ്ഞിട്ടില്ല , ഇത്‌ വായിച്ചവനെ ആരും ആക്രമിച്ചിട്ടുമില്ല ഈ സമൂഹമാണ്‌ ഹൈന്ദവ സമൂഹം.

വിഗ്രഹാരാധന വിഡ്ഢികളുടെ ആചാരമാണന്നും, കാണുന്ന വസ്തുവിനെ ആരാധിക്കുന്ന മന്ദബുദ്ധിക്കാരാണന്നും എന്നിങനെ ഇവിടെ പറഞ്ഞുനടന്നവനെ ആരും കൊന്നുകുഴച്ചുമൂടിയതുമില്ല , എല്ലാവര്‍ക്കും ആരാധിക്കുവാന്‍ എന്തെങ്കിലും വേണമെന്ന കാഴ്ചപ്പാട്‌ ഇവിടെ ഭാരതത്തില്‍ നിലനിന്നിരുന്നു, ഈ പുതിയമതങള്‍ രൂപപ്പെടുന്നതിന്‌ എത്രയോ വര്‍ഷങള്‍ക്ക്‌ മുമ്പ്‌ തന്നെ . യേശുവിന്റെ വിഗ്രഹം ആരാധിക്കുന്നവനും, ക്‌അബയെ ആരാധിക്കുന്നവനും വിഗ്രഹാരാധനതന്നെയാണന്ന സത്യം മനസ്സിലാക്കാതെ മറ്റുള്ളവരുടെ വിഗ്രഹാരാധനെ അസഭ്യം പറയുന്നവനും എല്ലാത്തവനും ഇവിടെ സ്നേഹത്തോടു കൂടിമാത്രമാണ്‌ കഴിഞ്ഞിട്ടുള്ളത്‌. ഈ കാഴ്ചപ്പാടാണ്‌ ഹൈന്ദവ രീതി .

ക്ഷേത്രങള്‍ മുതല്‍ കുടിലില്‍പ്പോലും പാദരക്ഷ പുറത്ത് മാറ്റിവെയ്ക്കുന്നത്‌ ഭാരതത്തിന്റെ പവിത്രമായ സംസ്ക്കാരത്തിന്റെ ഭാഗമാണ്‌ ,ഇത്‌ സവര്‍ണ്ണരുടെ ഹിഡന്‍ അജണ്ടയല്ല . ഈ സംസ്ക്കാരത്തിന്റെ പിറകിലായി വന്ന ക്രൈസ്തവ ഗ്രന്‌ഥങളില്‍പ്പോലും ഈ ആചാരത്തെ ന്യായിക്കരിക്കുന്നു.
നിന്റെ ചെരിപ്പ്‌ അഴിച്ചുമാറ്റുക എന്തുകൊണ്ടന്നാല്‍ നീ നില്‍ക്കുന്ന സ്ഥലം പരിശുദ്ധമാണ്‌ (പുറപ്പാട്‌ 3:5) .

ന്യൂനപക്ഷ ദേവാലയങള്‍ അവര്‍ക്ക്‌ വിട്ടുകൊടുത്തിട്ട്‌ ഭൂരിപക്ഷത്തിന്റെ ദേവാലയങളില്‍ കയറി ഖജനാവില്‍ കൈയിട്ട്‌ വാരി സെക്കുലറിസത്തിനെക്കുറിച്ച്‌ വീമ്പ്‌ പറയുന്ന നമ്മുടെ നാട്ടിലെ നേതക്കന്മാരെ ഇവിടെയാരും കല്ലറഞ്ഞില്ല ഇതാണ്‌ ഹൈന്ദവന്റെ ഭാഷ്യം. മുഗള്‍സമ്രാജ്യവും,ടിപ്പുസുല്‍ത്താനും, ആക്രമണത്തിലൂടെ ഇവിടെ മതമാറ്റിയപ്പോള്‍, ദരിദ്രനാരയണന്മാര്‍ക്ക്‌ കള്ളുകൊടുത്തും, കാശുകൊടുത്തും, കൂട്ടികൊടുത്തും ക്രൈസ്തവ മിഷണറിമാര്‍ ഇവിടെ മതമാറ്റിയപ്പോള്‍, ശങ്കരാചര്യന്മാര്‍ ഇവിടെ യുക്തിമാത്രമാണ്‌ ഉപയോഗിച്ചത്‌. ഈ കാഴ്ചപ്പാടാണ്‌ ഹൈന്ദവ വീക്ഷണം.

പരമം എന്നാല്‍ ശിവന്‍ അതായത്‌ പരമശിവന്‍ ,കൈലാസനാഥന്‍, കാശിനാഥന്‍, വടക്കുംനാഥന്‍, മഞ്ചുനാഥന്‍ : നാഥന്‍ എന്നാല്‍ ലോകനാഥാന്‍ പറഞ്ഞുവരുമ്പോള്‍ പരമശിവന്‍ ഇതാണ്‌ ദൈവവിശ്വാസം . ആര്‌ എങനെ ആരാധിച്ചാലും എന്നില്‍ വന്നുചേരുന്നു... ഇടത്‌ കണ്ണന്നാല്‍ വിഷ്ണുവും, വലതുകണ്ണന്നാല്‍ ബ്രഹ്മാവും ത്രികണ്ണ്‌ എന്നാല്‍ സംഹാരവും അതായത്‌ ശിവന്‍.. ഈ ആരാധനരീതിയാണ്‌ ഹൈന്ദവരീതി . അതായത്‌ നിങള്‍ ഏത്‌ രീതിയില്‍ ദൈവത്തെ ആരാധിക്കുന്നുവോ എല്ലാം ശിവനില്‍ തന്നെ വന്നണയുന്നു..ഗംഗാനദിയും , സംസംവെള്ളവും സഫമലയും, കൈലാസവും ശിവന്റെ ചന്ദ്രകലയും, മാസനോക്കുന്ന ചന്ദ്രകലയും,കുരിശും,കൊന്തയും, എല്ലാം ഒന്നായികരുതി വണങുന്ന സമൂഹമാണ്‌ ഹൈന്ദവ സമൂഹം ഈ സമൂഹ ആചാരത്തെ, ഈ ആചാരം അംഗീകരിക്കുന്നവനെ ഹിന്ദുമതവിശ്വാസിയെന്നു വിളിക്കാം

Saturday, June 21, 2008

കേരളത്തിലെ വര്‍ഗീയത

സിനിമയില്‍ എത്രത്തോളം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടും എന്നത്‌ നമ്മള്‍ മനസ്സിലാക്കുന്നത്‌ തിലകന്‍ എന്ന മഹനായ നടനിലൂടെയാണ്‌ അദ്ദേഹം ഒരു ന്യൂനപക്ഷമാവാം പക്ഷേ അദ്ദേഹം കൂടുതലും അവഗണിക്കപ്പെട്ടത്‌ മറ്റൊരു ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നായിരുന്നു.

പ്രമോദ്‌ പപ്പന്‍ സംവിധാനം ചെയ്യുന്ന "മുസാഫര്‍" എന്ന റഹ്മാന്റെ പുതിയ ചിത്രം തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്‌. ഇവിടെ റഹ്മാന്‍ എന്ന നടന്‍ മലയാളം,തമിഴ്‌ എന്നീ ചിത്രങളില്‍ നിന്ന്‌ പുറത്തായിട്ട്‌ അഥവാ പ്രേക്ഷകര്‍ കൈവിട്ടിട്ട്‌ കാലമൊത്തിരിയായി. വീണ്ടും മുസാഫര്‍ എന്ന സിനിമയിലൂടെ അദ്ദേഹത്തെ മലയാള സിനിമയില്‍ പ്രതിഷ്ഠിക്കുവാന്‍ ഒരു ലോബിതന്നെ നമ്മുടെ മലയാള സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുവെന്നത്‌ നാം തള്ളികളയരുത്‌.
പ്രമോദ്‌ പപ്പന്‍ എന്ന സംവിധായകനെ വിശ്വസിച്ചു അഥവാ പ്രേക്ഷകര്‍ തള്ളികളഞ്ഞ റഹ്മാന്‍ എന്ന നടനെ വിശ്വസിച്ച്‌ കോടികള്‍ ഈ സിനിമയ്ക്ക്‌ വേണ്ടി നിര്‍മ്മതാവിന്‌ ചിലവാക്കമെങ്കില്‍ മലയാള സിനിമയുടെ വര്‍ഗീയപരമായ ഒരു മുന്നേറ്റമാണ്‌ നാം ഇവിടെ കാണുന്നത്‌ (നടനും, നിര്‍മ്മതാവും ന്യൂനപക്ഷമാണന്നത്‌ മറക്കാതിരിക്കുക)

ഐഡിയ സ്റ്റാര്‍ സിങ്ഗര്‍ എന്ന പ്രോഗാമില്‍ നജീം വിജയിക്കണമെന്ന എഷ്യാനെറ്റിന്റെ തീരുമാനത്തിന്‌ മുമ്പേ സൌദ്യയിലെ മലയാളികള്‍ തീരുമാനിച്ചിരുന്നു മലയാളികള്‍ മാത്രമല്ല ബംഗാളികളും ,പാക്കിസ്താനികളും ഈ തീരുമാനത്തില്‍ പങ്കെടുത്തു.
സൌദ്യയിലെ മലയാളികളുടെ ഏറ്റവും വലിയ ശത്രു അമൃതയായിരുന്നുവെന്നത്‌ മറ്റൊരു സത്യം . അമൃതാനന്ദമയിയുടെ ചരട്‌ കൈയിലണിഞ്ഞ അമൃതയെ പുറത്തു ചാടിക്കുക എന്നത്‌ സൌദ്യയിലെ മലയാളികളുടെ ഒരു പ്രധാനഘടകം തന്നെയായിരുന്നു. (മലാസിലെ ഒരു മലയാളി സംഘടന ഈ വിവരം SMS - വഴി എല്ലാവരെയും അറിയിച്ചിരിന്നു.)

നജീം എന്ന ഗായകന്‌ ലഭിച്ച വോട്ടില്‍ 75 ശതമാനവും സൌദ്യയില്‍ നിന്നാണന്ന സത്യം നാം മറക്കാതിരിക്കുക.
ഗുരുവായൂരില്‍ ഹോട്ടലുകളുടെ എണ്ണം നാള്‍ക്ക്‌നാള്‍ വര്‍ദ്ധിക്കുയാണ്‌,ശ്രീകൃഷ്ണ, മയൂരം, എന്നീ പേരുകള്‍ തന്നെ ന്യൂനപക്ഷങള്‍ കൈവശപ്പെടുത്തുകയും , ഗുരുവായൂര്‍ ക്ഷേത്രങള്‍ക്ക്‌ ചുറ്റും ന്യൂനപക്ഷങളുടെ ഇരുനിലകെട്ടിടങള്‍ മുളച്ചു പെങുകയും ഹൈന്ദവ സമൂഹത്തിന്‌ മറ്റൊരു ഭീഷണിയായി ഇവിടെ റിയല്‍ എസ്റ്റേറ്റ്കാരുടെ വളര്‍ച്ചയും നാം കാണതിരിക്കരുത്‌.

സന്തോഷ്‌ മാധവനെ സ്വാമിയാക്കുവാന്‍ ( ഞാന്‍ സ്വാമിയല്ല വെറും ജോതിഷ്യപണ്ഡിതനാണന്ന സത്യം അദ്ദേഹം പറഞ്ഞിരിന്നു ) ന്യൂനപക്ഷങള്‍ രാപ്പകല്‍ അദ്ധ്വാനിച്ചിരുന്നു എന്നത്‌ സത്യം. കാരണം സന്തോഷ്‌ മാധവനെതിരെ കേസ്‌ നല്‍കിയ ദുബായിലെ സ്ത്രീ ക്രൈസ്തവിശ്വാസിത്തില്‍ അടിയുറച്ച്‌ വിശ്വസിക്കുകയും എല്ലാ വെളിയാഴ്ചയും ദുബായിലെ ചര്‍ച്ചില്‍ സന്ദര്‍ശിക്കുകയും ചെയ്യുന്ന വ്യക്തി ഹൈന്ദവ ആചാരങളും വിശ്വാസങളും സന്തോഷ്‌ മാധവനിലൂടെ പിന്‍തുടരുമെന്നതും അവിശ്വസിനീയമാണ്‌ .

സന്തോഷ്‌ മാധവന്റെ കാര്‍ ഡ്രൈവര്‍ ഇസ്ലാം മതവിശ്വാസിയായിരുന്നുവെന്ന സത്യവും നാം മറക്കാതിരിക്കുക. ശക്തമായ ഒരു അട്ടിമറി ഇവിടെ നടന്നുവെന്നത്‌ സത്യം, സന്തോഷ്‌ മാധവന്റെ പേരില്‍ ഇവിടെ DYFI യ്ക്ക്‌ ഹൈന്ദവ അശ്രമങള്‍ തകര്‍ക്കുവാന്‍ നല്ല അവസരം വന്നുചേരുകയും മാതാമൃതാനന്ദമയി ആശ്രമത്തിനെതിരെ കള്ള ആരോപണകള്‍ പറഞ്ഞു നടക്കുകയും ചെയ്യുതു. NDF യും ഇതില്‍ പങ്കെടുത്തുവെന്നത്‌ മറ്റൊരു സത്യം (അമൃതാനന്ദമയീ പീഠത്തിന്റെ വരവു ചിലവ്‌ കണക്കുകള്‍ അണാപൈസ വിടാതെ കൃത്യമായി ഗവണ്മെന്റിന്റെ ബോധിപ്പിക്കുന്നുവെന്ന കാര്യം സ്വാമി അമൃതസ്വരൂപാനന്ദ പറയുന്നു (മാതൃഭൂമി ദിനപത്രം))
കേരളത്തിലെ കഞ്ചാവ്‌,മയക്കുമരുന്നു എന്നീ ബിസിനെസ്‌ നടത്തുന്നവരില്‍ 95 ശതമാനവും ന്യൂനപക്ഷമാണന്ന സത്യം ഓര്‍ക്കുക (പോലീസ്‌ റിക്കോര്‍ഡ്‌ ) . ഇത് ഉപയോഗിക്കുന്നത് 90 ശതമാനം ഭൂരിപക്ഷവും ഇവിടെ മറ്റൊരു രീതിയില്‍ ഉത്മൂലനമാണ്‌ നടക്കുന്നത്‌, ഇനി വാഹനമോഷണത്തിന്റെ പിന്നിലും കുഴല്‍പ്പണത്തിന്റെ പിന്നിലും നാഷണല്‍ ഹൈവേയിലെ സ്ഥലങള്‍ എന്നീ ബിനാമി ബിസിനെസിലും ഇവര്‍ തന്നെ മുന്നില്‍. ഗള്‍ഫിലെ തൊഴിലവസരങള്‍ക്കും ന്യൂനപക്ഷമുന്‍തൂക്കം (പത്രപരസ്യങള്‍ കാണുക) തന്നെയാണ്‌ നമ്മുടെ സെക്കുലറിസത്തിന്റെ നാട്ടില്‍ കണ്ടുവരുന്നത്‌.
ഇങനെ വര്‍ഗീയപരമായ ചിന്തകള്‍ നാം മറക്കാന്‍ ശ്രമിക്കണോ? അതോ ഒഴിവാക്കുവാന്‍ ശ്രമിക്കണോ?

Wednesday, June 18, 2008

കേരളത്തിലെ ഗുജ്‌ജറുകള്‍

മലബാറിനെ അവഗണിക്കുന്നുവെന്ന കാരണത്താല്‍ ഇന്ന്‌ നടക്കാനിരിക്കുന്ന സര്‍വ്വകക്ഷിയോഗം ,ജമാഅത്തെ ഇസ്ലാമിയുടെ നെറികേട്‌ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുകയാണ്‌ ..ജാഗ്രതെ....

എസ്‌ എസ് എല്‍ സിയ്ക്ക്‌ അറുപത്‌ ശതമാനം മാര്‍ക്ക്‌ ലഭിച്ച മലബാറിലെ വിദ്യാര്‍ഥിയ്ക്ക്‌ പ്ലസ്‌വണ്‍ പ്രവേശനത്തിന്‌ പാരലല്‍ കോളേജുകളെ ആശ്രയിക്കേണ്ടി വരുമ്പോള്‍ അതേ മാര്‍ക്ക്‌ വാങിയ തിരുവിതാംകൂറ്‌ പ്രദേശത്തെ കുട്ടിയ്ക്ക്‌ ഇഷ്ടപ്പെട്ട സ്ക്കൂളില്‍ സയന്‍സ്‌ ഗ്രൂപ്പ്‌ വരെ കിട്ടാനുള്ള സാധ്യത കാണിച്ചുതരുന്നു.. ഇത്‌ തികച്ചും മലബാറിനോടുള്ള അവഗണനായണന്ന തീരുമാനത്തിലാണ്‌ മലബാറിലെ ചില സംഘടനകള്‍

ഇതിന്റെ കാരണക്കാര്‍ ആരാണ്‌ തിരുവിതാംകൂറിലെ ജനങളോ അതോ സര്‍ക്കാരോ? ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ക്കും, എന്‍ഡിഎഫിലെ പ്രവര്‍ത്തകര്‍ക്കും.പിന്നെ അല്ലറചില്ലറ മലപ്പുറത്തെ സംഘടനയിലെ പ്രവര്‍ത്തകര്‍ക്കും ഉയര്‍ന്ന വിദ്യഭ്യാസം ലഭിക്കാതിരുന്നതിന്റെ കാരണം ഇതായിരുന്നോ?

കുരങന്റെ കൈയില്‍ പുമാലകിട്ടിയ രീതിയില്‍ കേരളത്തില്‍ വിദ്യഭ്യാസ വകുപ്പ്‌ ഭരിച്ചിരിന്നത്‌ മലബാറിലെ വല്ല്യേട്ടന്മാരായിരുന്നില്ലേ? എത്രവര്‍ഷം അവര്‍ ഈ വകുപ്പുമായി നടന്നു വിദ്യഭ്യാസവകുപ്പ് എന്നാല്‍ ഗള്‍ഫിലെ "ബൂഫിയ" നടത്തുന്ന രീതിയിലായിരുന്നു ഇവര്‍ ഇവിടെ ഈ വകുപ്പുകള്‍ കൈകാര്യം ചെയ്യുതിരുന്നത്‌ . അന്ന്‌ ഈ അവഗണനയ്ക്കെതിരെ എന്തുകൊണ്ട്‌ മലബാര്‍ മെത്തം വിലയ്ക്ക്‌ വാങിയവര്‍ എന്നു സ്വയം കരുതുന്ന ഈ വല്ല്യേട്ടന്‍മാര്‍ സര്‍വ്വകക്ഷിയോഗം നടത്തിയില്ല?

തിരുവിതാംകൂറിനേയും മലബാറിനേയും തമ്മില്‍തല്ലിച്ച്‌ ചോരകുടിക്കാം എന്നു ജമാഅത്തെ ഇസ്ലാമിക്കാര്‍ കരുത്തുന്നുണ്ടങ്കില്‍ ആ മോഹം വെറും വ്യാമോഹമാണ്‌ , വിദ്യഭ്യാസം എല്ലാവര്‍ക്കും വേണം , അതിന്‌ വിദ്യാലയത്തില്‍ തന്നെ പോവണം, പതിനാറാം വയസ്സില്‍ പാസ്സ്‌പ്പോര്‍ട്ട്‌ കൈയിലാക്കിയാല്‍ വിദ്യഭ്യാസമാവില്ല അതിന്‌ തിരുവിതാംകൂറിലെ ജനങളെ കൂറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. മലബാറിലെ ജനങളെ ഗുജ്‌ജറുകളാക്കി മാറ്റുമെന്ന സര്‍വ്വകക്ഷിക്കാര്‍ ആഗ്രഹിക്കുന്നുണ്ടങ്കില്‍ അത്‌ വെറും സ്വപ്നം മാത്രമായിരിക്കും കാരണം നരനും നരിയുമായി ഇവിടെ മറ്റൊരു യുവസമൂഹമുണ്ടന്നോര്‍ക്കുക.

Tuesday, June 17, 2008

സുകുമാര്‍ അഴീകോട്‌ ലജ്ജിക്കുവാന്‍ പഠിക്കണം

ഇടതുപക്ഷത്തിന്‌ വേണ്ടി വായില്‍വരുന്നത്‌ വിളിച്ചുകൂവിയാല്‍ കൈയടിക്കുവാന്‍ ഈ നാട്ടിലെ സംസ്ക്കാരിക നായകന്മാരെ കിട്ടുമെന്ന അന്ധമായ വിശ്വാസമാണ്‌ അഴീക്കോടിനെ മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്തനാക്കുന്നത്‌.

പ്രായം അറുപത്തുകഴിഞ്ഞാല്‍ വിഡ്ഢിത്വം വിളിച്ചുകുവാനുള്ള ലൈസന്‍സാണന്ന ധാരണയ്ക്ക്‌ മാറ്റമുണ്ടാവണം , ഈ പ്രായത്തില്‍ "രാമനാമം " ജപിച്ച്‌ വീട്ടില്‍ അടങിയൊതുങി ജീവിക്കുവാന്‍ പഠിക്കണം, ഗാന്ധിയന്‍ എന്നാല്‍ ആരു വിളിച്ചാലും അവിടെപോയി വിഡ്ഢിത്വം വിളിച്ചുകൂവലല്ല എന്നതും , അമൃത ട്രസ്റ്റുകളെ അധിക്ഷേപ്പിച്ചാല്‍ ഇടതുപക്ഷ ചിന്താഗതികാരനാവിലായെന്നും എന്ന സാമാന്യബുദ്ധിയുണ്ടായിരിക്കണം ഒരോ സംസ്കാരിക നായകനും.

അമൃതാനന്ദമയി ഭക്തരില്‍ തീവ്രവാദി സംഘം പ്രവര്‍ത്തികുന്നുവെന്ന പ്രസ്താവനയുടെ നിജസ്ഥിതി വെളിപ്പെടുത്തുവാന്‍ അഴീക്കോട്‌ തയ്യാറാവണം. അഴീക്കോടിനെപ്പോലുള്ള മഹാനായ മനുഷ്യന് ഇല്ലാത്ത കേരളത്തെക്കുറിച്ച് ആലോചിക്കാന് കഴിയില്ല. എന്ന സാഹിത്യ അക്കാദമി പ്രസിഡന്റ് എം മുകുന്ദന്റെ അഭിപ്രായം മലയാളിസമുഹത്തെ അപമാനിക്കുന്നതിന്‌ തുല്യമാണ്‌. ഇനി പലരീതിയിലും മുകുന്ദന്‍ അലോചിക്കണം.

അടിസ്ഥാനപരമായി മുകുന്ദന്‍ ചന്ദനക്കുറിതൊടുന്നവരെ ഭയക്കുന്നവനാണ്‌, ഗള്‍ഫിലെ മലയാളികളുടെ അവാര്‍ഡ്‌ കിട്ടണമെങ്കില്‍ ഹൈന്ദവ സമൂഹത്തെ അസഭ്യം പറയണം. എന്ന അടിസ്ഥാനതത്വത്തില്‍ ജീവിക്കുന്ന താങള്‍ മറ്റുള്ളവരുടെ ആരാധനരീതിയെ എതിര്‍ക്കുവാന്‍ എന്തവകാശമാണുള്ളത്‌ ?

കുപ്പയിലെ കടലാസ് ചവിട്ടിയാല് തൊട്ട് വന്ദിക്കണമെന്ന് പറഞ്ഞ അമൃതാനന്ദമയിയുടെ ശിഷ്യന്മാരാണ് മഹത്തായ ഗ്രാന്ഥങ്ങള് എഴുതിയ സുകമാര് അഴീക്കോടിനെതിരെ ആക്രോശിക്കുന്നതെന്ന് എന്നു പറഞ്ഞ "കെ.ഇ.എന്‍ കുഞ്ഞഹമ്മദ് " നിങള്‍ യാഥാര്‍ത്ഥത്തില്‍ ഭാരതസംസ്ക്കാരമെന്താണന്ന്‌ മറന്നിരിക്കുന്നു.

ഇവിടെ ആര്‍ക്കും ഹൈന്ദവ സംസ്ക്കാരത്തെ നിന്ദിക്കാം ,അസഭ്യം പറയാം, വിഗ്രഹാരധനയെ വിഡ്ഡികളുടെ ആചരമെന്നുപറയാം, വിഗ്രഹത്തെ നോക്കി തുപ്പാം, സന്ധ്യസമയം വിളക്കുവെയ്ക്കുന്നത്‌ അന്ധവിശ്വാസമെന്നു പറയാം, ഫോട്ടോ നോക്കി പ്രാര്‍ത്ഥിക്കുന്നവനെ മന്ദബുദ്ധിയെന്നു വിളിക്കാം, അഗ്നിയെ ആരാധിക്കുന്നവനെ അധിക്ഷേപ്പിക്കാം, ഇവിടെ ഈ നാട്ടില്‍ നിങള്‍ക്കും എല്ലാ അധികാരവും ഈ സംസ്ക്കാരം കനിഞ്ഞു നല്‍കിയിരിക്കുന്നു.

ഇവിടുത്തെ ക്ഷേത്രങളില്‍ തെമ്മാടികുഴിയുണ്ടായിരുന്നില്ല , ഇവിടെ മറ്റുമതകാരെ ആക്രമിച്ചോ, കാശുനല്‍കിയോ മതമാറ്റിയിട്ടില്ല. ഹൈന്ദവന്‍ വിഗ്രഹത്തെ ആരധിച്ചാല്‍ അത് വിഡ്ഡിത്വവും, മറ്റുമതക്കാര്‍ വിഗ്രഹത്തെ ആരാധിച്ചാല്‍ പുരോഗമനവാദവും, നിലവിളക്ക്‌ കത്തിച്ചാല്‍ അന്ധവിശ്വാസവും, പള്ളിയില്‍ മെഴുകുതിരി കത്തിച്ചാല്‍ ബുദ്ധിയും, അമ്പലം വലയംവെച്ചാല്‍ നെറികേടും, മക്കയില്‍ വലയം വെച്ചാല്‍ വിവേകവും, പഴനിയില്‍ തല മൂണ്ഡനം നടത്തിയാല്‍ വിവരകേടും, മക്കയില്‍ തലമൂണ്ഡം നടത്തിയാല്‍ ബുദ്ധിശാലിയും. അമൃതാനന്ദമയിയെ സ്നേഹിക്കുന്നവന്‍ തീവ്രവാദിയും, മാര്‍പാപ്പയെ സ്നേഹിക്കുന്നവന്‍ ദൈവത്തിന്റെ കുഞ്ഞാടുകളും ............ എന്ന കാഴ്ചപ്പാടുള്ളവരയല്ലേ നാം തീവ്രവാദികള്‍ എന്ന് വിളികേണ്ടത്‌ കെ.ഇ.എന്‍ കുഞ്ഞഹമദേ?

Tuesday, June 10, 2008

മഹാത്മ എന്നാല്‍ ?

ഗാന്ധിജി എന്ന ഒരു ദേശസ്നേഹിയുടെ മറ്റൊരു മുഖത്തെ നാം അറിഞ്ഞിരിക്കണം സമ്പന്നമായ രാഷ്ട്രീയ ചരിത്രമുള്ള ബ്രിട്ടനെതിരെ നടന്ന സന്ധിയില്ലാസമരം വിജയം കാണുവരെ ഈ മഹാവ്യക്തി പ്രവൃത്തിച്ചു.

ജീവിതത്തിന്റെ എല്ലാസുഖദുഃഖങളും ഉപേക്ഷിച്ചായിരുന്നു ആ മഹാന്‍ രാജ്യത്തിന്‌ വേണ്ടി ജീവിച്ചത്‌ വസ്ത്രങള്‍പ്പോലും നിരസിച്ചായിരുന്നു രാജ്യസ്നേഹം അദ്ദേഹം നമ്മെ പഠിപ്പിച്ചത്‌ ( ഗാന്ധിയെ അര്‍ദ്ധനഗ്നനാക്കുവാന്‍ കോടികള്‍ ചിലവാക്കി എന്ന പരാമര്‍ശനവും ചരിത്രത്തില്‍ ഇടം നേടിയിരിക്കെ )

ന്യൂമോണിയ പിടിപ്പെട്ട സ്വന്തം ഭാര്യയ്ക്ക്‌ വിദേശമരുന്നുകള്‍ നിരാകരിച്ച ഗാന്ധിജി രാജ്യസ്നേഹം നമ്മെ എന്താണ്‌ പഠിപ്പിക്കുന്നു (പക്ഷേ സ്വന്തം കാര്യത്തില്‍ ഗാന്ധിജിയ്ക്ക്‌ ഈ രാജ്യസ്നേഹമുണ്ടായിരുന്നില്ല മലേറിയ പിടിപ്പെട്ട ഗാന്ധിജി ബ്രിട്ടീഷ്‌ ഡേക്ടറുടെ സഹായം തേടിയതായി ന്യൂയോര്‍ക്കില്‍ പ്രസിദ്ധികരിക്കുന്ന അമേരിക്കന്‍ ജൂതന്മാരുടെ മാസികയായ കമന്റ്റി - 1983 മാര്‍ച്ച്‌ , പറയുന്നു )

രാണ്ടാം ലോകമഹായുദ്ധത്തിന്റെ ക്ഷീണത്തിലായതിനാല്‍ ബ്രിട്ടന്‍ ഇന്ത്യയും (1947) ശ്രീലങ്കയും (1948) ഉപേക്ഷിക്കുവാന്‍ തയ്യറായതെന്ന അന്നത്തെ ബ്രീട്ടിഷ്‌ പ്രധാനമന്ത്രി (വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ ) പറയുകയുണ്ടായി. (അപ്പോള്‍ ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരത്തിന്റെ വിലയെന്ത്‌ ? )

സൌത്ത്‌ ആഫ്രിക്കന്‍ ജീവതത്തില്‍ ഗാന്ധിജി കറുത്തവര്‍ഗ്ഗ്‌ത്തിന്‌ വേണ്ടി എന്തു നല്‍കി എന്ന മാര്‍ഷല്‍ ഡിക്കിന്റെ ചോദ്യത്തിന്‌ ഉത്തരം കിട്ടാതെ ഗാന്ധിജി വട്ടം കറങുകയായിരുന്നു. (2007 മെയ്‌ മലയാളം വാരികയില്‍ ഇതിന്റെ പൂര്‍ണ്ണം രൂപം )കറുത്തവരെ ഒറ്റികൊടുത്ത ഇന്ത്യന്‍ വിഗ്രഹമാണ്‌ ഗാന്ധിജിയെന്ന കണ്ടുപിടിത്തവും ഇതിന്റെ കൂടെ ചേര്‍ത്തുവായിക്കുക . മഹാദേവ ദേശായിപ്പോലും പഠിച്ചിട്ടില്ലാത്ത ഗാന്ധിജിയുടെ ജീവിതചരിത്രം ഇനിയും ഒരു പാട്‌ അകലയാണന്ന സത്യം നമ്മള്‍ മനസ്സിലാക്കണം.

ഗാന്ധിജിയുടെ പുത്രന്‍ (ഹരിലാല്‍ അഥവാ അബ്ദുള്ള) ഇസ്ലാം മതതീവ്രവാദികളുടെ കളിപ്പാടമായിരുന്നു എന്ന വിശകലവും "റാം റാം എന്നാല്‍ ഹൈന്ദവ സമൂഹത്തെ അപമാനിക്കുക എന്ന മാനസ്സിക സന്തോഷവും ഗാന്ധിജിയില്‍ കുടികൊള്ളുന്നുവെന്ന നീരിക്ഷണമാണ്‌ "പൂനയില്‍ നിന്ന്‌ രണ്ട്‌ ബ്രാഹ്മണമാര്‍" ക്കും ഉണ്ടായിരുന്നത്‌.

ഗാന്ധിജിയുടെ പുത്രന്റെ (ഹരിലാല്‍ ) മതം മാറ്റം പാക്കിസ്ഥാനോടുള്ള ഗാന്ധി കുടുംബത്തിന്റെ കടപ്പടായിരുന്നുവെന്നും 15വയസ്സ്‌ പ്രായമുള്ള പെണ്‍കൂട്ടികള്‍ ഗാന്ധിജിയുടെ ഹരമായിരുന്നുവെന്നും (The Gandhi Nobody Knows ) പറയപ്പെടുന്നു

എങ്കില്‍ ഗാന്ധിജിയ്ക്ക്‌ ശേഷം ലോകം കണ്ട മഹത്‌ വ്യക്തി "മാധവികുട്ടിതന്നെ"

Sunday, June 8, 2008

കുട്ടിസഖാകള്‍

ശിഖണ്ഡികള്‍ എന്നാല്‍ "വാസ്തവ " എന്നും വിളിക്കാം എന്നത്‌ നാട്ടിലെ പുതിയ സംസാരം ,
"എന്റെ ബാലേട്ടന്‍" എന്നാല്‍ ഹിമലായ സ്വാമിയുടെ ബാലേട്ടന്‍ മാത്രമല്ല നമ്മുടെ നാട്ടിലെ എല്ലാവരുടെയും ബാലേട്ടനാണ്‌ . ഗുരുവായുര്‍ സത്യാഗ്രഹത്തിന്‌ DYFI എന്ന ഉഡായിപ്പുകള്‍ സൃഷ്ടിച്ച മഹാ സ്വാമിമാരില്‍ ഒരു സ്വാമി ഹിമാലയ സ്വാമി .

ഹിമലായ സ്വാമിയുടെ പേരില്‍ എല്ലാ ആശ്രമങളും തല്ലിതകര്‍ക്കുവാന്‍ DYFI നടത്തിയ ആണ്ണും പെണ്ണുംമല്ലാത്തവരുടെ നെറികെട്ട രാഷ്ട്രീയ നാടകമായിരുന്നു കഴിഞ്ഞ ദിവസങളില്‍ കേരളത്തില്‍ അരങേറിയത്‌. സ്വാമിയുടെ കൈവശവെയ്ക്കുവാന്‍ ഒരു തോക്ക്‌ ആരായിരിക്കും നല്‍കിയത്‌ ബാലേട്ടനയിരിക്കുമോ? സന്തോഷ്‌ മാധവന്റെ റൂമിലെ പോലീസ്ക്കാരുടെ എണ്ണമെത്ര? ഇങനെ ഒരു പാട്‌ ചോദ്യങള്‍ വാക്കിയാകവേ കേരളത്തിലെ ആശ്രമങള്‍ തല്ലിതകര്‍ക്കുവാന്‍ ഈ കുട്ടി സാഖകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കിയതാര്‌ ?
ഇനി "വാസ്തവത്തിന്റെ" അവസ്ഥ, പല കേസുകളും വെള്ളത്തില്‍ കലക്കിയ മഹാന്‍ പോലീസ്ക്കാരന്റെ മരണം ABVP വിദ്യാര്‍ത്ഥികളുടെ ആക്രമണമൂലമാണന്ന തീരുമാനത്തില്‍ നിരപരാധികളുടെ ജീവന്‍ നശിപ്പിച്ച "ക്രൂരന്‍" എന്ന്‌ വേണമെങ്കില്‍ പറയാം. പക്ഷേ പിന്നിടാണ്‌ സത്യങള്‍ വാസ്തവത്തിന്‌ മനസ്സിലായത്‌ പോലീസ്ക്കാരന്‍ മരിച്ചത്‌ ഹൃദയസ്തംഭനമൂലമാണന്ന്‌. കൊള്ളം കേരളത്തിലെ പോലീസ്ക്കാര്‍ ഇത്രയും മികച്ച അന്വേഷണം നടത്തുമെന്ന്‌ FBI പ്പോലും കരുതികാണില്ല.

പണ്ട്‌ 'മാലി ' അഴിമതികേസ്‌ അന്വേഷിച്ച മഹാനല്ലേ ഭരണത്തില്‍ ആരായാലും IG ' ഞാനായിരിക്കണം എന്ന വാശി ജന്മനാകിട്ടിയതായിരിക്കണം
ക്രൈസ്തവ ധ്യാനകേന്ദ്രത്തില്‍ കയറികളിക്കാനോ കുളിക്കാനോ കുട്ടിസഖാകള്‍ ശ്രമിക്കില്ല കാരണം സ്റ്റാലിന്‍ ക്രൈസ്തവനായിരുന്നു അതായത്‌ ബേബിയും ,ഐസക്കും , മോന്‍സിയും കേരളത്തിലെ സ്റ്റാലിന്മാരാണ്‌.

Saturday, June 7, 2008

മഹാനായ ഹിറ്റ്‌ലര്‍ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ നിന്ന്‌ കണ്ടെടുത്ത ചില സത്യത്തിലേയ്ക്ക്‌,
ഹിറ്റ്‌ലര്‍ ജൂതന്മാരെ കൂട്ടകൊലനടത്തിയതായി ലോകചരിത്രങള്‍ തലമുറകളെ പഠിപ്പിച്ചു. കാട്ടിന്‍ എന്ന കാട്ടിലെ കൂട്ടകൊലയുടെ ശരിയായ പ്രതികള്‍ റഷ്യയായിരുന്നുവെന്ന സത്യം കാട്ടിന്‍ എന്ന സിനിമയില്‍ പരാമര്‍ശിക്കുന്നു..


ഇനി ഇംഗ്ലണ്ടിലെ ചരിത്രപണ്ഡിതനായ ഡേവിഡ്‌ ഇര്‍വിങ്‌ എന്ന വ്യക്തിയുടെ കണ്ടെത്തലുകള്‍ ഹിറ്റ്‌ലറെ മഹാനാക്കുന്നു. സത്യം എന്താണ്‌ ? കമ്യൂണിസ്റ്റ്‌ ഭീകരത നടമാടിയ കൂട്ടകൊലകളുടെ ചുരുളയിക്കുവാന്‍ഇപ്പോള്‍ ഇറാന്‍ പ്രസിഡെന്റ്‌ (അഹമദ്‌ നജാദ്) ശക്തമായ ഭാഷയില്‍ യുറോപ്പിന്റെ ചരിത്രപണ്ഡിതന്മാരെ വിമര്‍ശിക്കുന്നു. സത്യത്തില്‍ ജൂതന്മാരെ ഹിറ്റ്‌ലര്‍ കൂട്ടകൊല നടത്തിയില്ല എന്നാണ്‌ നജാദ്` ആവര്‍ത്തിച്ച് പറയുന്നത്‌.


അപ്പോള്‍ പിന്നെയാര്‌ ? സംശയം ഒട്ടുമില്ലാതെ പറയാം ആ കാലഘട്ടത്തിലെ റഷ്യയുടെ ഭരണചക്രം കറക്കിയ ഏകാധിപതിയായ സ്റ്റാലിന്‍ എന്ന ഭീകരനായിരുന്നു ഈ ജൂത ഉത്മൂലനത്തിന്റെ പിന്നില്‍ സത്യങള്‍ വളച്ചൊടിക്കുവാന്‍ ഈ കമ്മ്യൂണിസ്റ്റ്‌ക്കാര്‍ എന്നും മിടുക്കരാണല്ലോ..

ഹീബ്രു ഭാഷ നിരോധിച്ചത്‌ ഹിറ്റ്‌ലറല്ല മറിച്ച്‌ സ്റ്റാലിനായിരുന്നു, എന്നത്‌ സ്റ്റാലിനെ ഒരു കൊലയാളിയുടെ സ്വഭാവത്തെ ആക്കം കൂട്ടുന്നു.

ഇസ്‌പേഡ്‌ രാജ.

ഓഷോ , രതിയുടെ പുതിയ രുപത്തില്‍ സൃഷ്ടിച്ച ആത്മീയത , കേരളത്തില്‍ മോഹന്‍ലാലിനെ അംബാസിഡര്‍ഷിപ്പ്‌ നല്‍കി പുതിയ തലമുറകളില്‍ അത്മീയതയ്ക്ക്‌ പുതിയ മാനവും , സാമ്പത്തിക ചൂഷണവും , ലൈംഗീക ആര്‍ത്തിയും നല്‍കി സംസ്കാരിക ഉത്മൂലനത്തിന്‌ പച്ചകൊടി കാണിച്ചിരിക്കുകയാണ്‌ നമ്മുടെ സമൂഹം.

ഓഷോ രജനീഷ്‌ എന്ന 'സ്റ്റ്യുപിഡ് ' കാണിക്കുന്ന എല്ലാ ഭ്രാന്തിനേയും കേരളത്തില്‍ നല്ല മാര്‍ക്കറ്റുണ്ടാക്കി കൊടുക്കുക എന്നത്‌ നമ്മുടെ സൂപ്പര്‍ സ്റ്റാറിന്റെയും മറ്റുചില ഇടതുപക്ഷ സാഹിത്യകാരന്മാരുടും ആവിശ്യമായി മാറിയിരിക്കുന്നു. ഓഷോ രജനീഷിന്റെ പുസ്തക താളുകളില്‍ ഇവരുടെ കവിതകളും കഥകളും ആത്മദുഃഖങളും കാണാം.

പുനത്തിലിന്റെ സാഹിത്യരീതികള്‍ തന്നെ പൈകിളിയിലേയ്ക്ക്‌ മാറിയതും, തന്റെ നല്ല യൌവനത്തെ വിറ്റ്‌ കാശുവാരിയും ചുണ്ടിന്‌ ചുവന്ന ചായം പൂശിയും തന്റെ നോവലുകളില്‍ വായനക്കാരന്റെ ചിന്തയ്ക്ക്‌ മുകളിലായി സെക്സിനെ ഉള്‍പ്പെടുത്തിയും , അവസാനം മുലകളും, തൊലികളും ,ചുണ്ടുകളും ചുളിഞ്ഞ്‌ വിണ്ടുകീറയപ്പോള്‍ "പര്‍ദ്ദയില്‍ " അഭയം തേടിയ സാഹിത്യ ഉഡായിപ്പുകളുടെ ഈ നാട്ടില്‍ പടിഞ്ഞാറന്‍ സാഹിത്യത്തെ സ്വാംശീകരിക്കാനുള്ള ശ്രമത്തോടൊപ്പംതന്നെ സ്വന്തം സംസ്ക്കാരത്തിലെ വിചാരങളെ തള്ളിപ്പറയുന്ന ഇടതുപക്ഷസാഹിത്യ ഏഭ്യന്മാരായിരുന്നു നമ്മുടെ കലസാംസ്ക്കാരികം ഭരിച്ചതും ഭരിക്കുന്നതും.

കേരളത്തിലെ ആള്‍ദൈവങളുടെ പേരില്‍ DYFI എന്ന ഉഡായിപ്പുകള്‍ പരമീനുകളെ ആക്രമിക്കുപ്പോള്‍ ഇവിടെ പുലികള്‍ കൊട്ടും കുരവയുമായിആടിയും പാടിയും ആര്‍മാദിക്കുകയായിരുന്നു. പരിശുദ്ധ ഖുറനെ അനുകരിക്കുക എന്ന പേരില്‍ സ്ത്രീകളെ കറുത്ത ഫര്‍ദ്ദയില്‍ മൂടിനടത്തിക്കുന്നവര്‍ സ്ത്രീധനത്തിന്റെ കാര്യത്തില്‍ മാത്രം ഖുറാന്‍ വചനങള്‍ എന്തുകൊണ്ട് അനുകരിക്കുന്നില്ല? ഈ കപട ആത്മീയത എതിര്‍ക്കുവാന്‍ DYFI -യ്ക്ക്‌ കഴിയുന്നില്ല .
ആത്മീയ ട്രസ്റ്റുകള്‍ നടത്തിവരുന്ന സാമ്പത്തിക അടിത്തറ മനസ്സിലാക്കുവാന്‍ ഭരണപക്ഷമായ ഇടതുപക്ഷത്തിന്‌ സാധ്യമാവുന്നില്ല എന്തുകൊണ്ട്‌ ? DYFI-യില്‍ ചങ്കുറുപ്പുള്ളവരുണ്ടെങ്കില്‍ തങള്‍മാരെയും, അമൃതമാരെയും നിലയ്ക്ക്‌ നിര്‍ത്തുക അല്ലാത്തപക്ഷം നിങളെ നിലയ്ക്ക്‌ നിര്‍ ത്തേണ്ടിവരും..

Search