Wednesday, February 27, 2008

ഹല്ലേലൂയാ

മൈക്രോഫോണ്‍ കൈയില്‍പ്പിടിച്ച്‌ ഉപരിവര്‍ഗ്ഗത്തിന്റെ എല്ലാ സാംസ്കാരിക ചിഹ്നങളും പേറുന്ന വേദികളില്‍ ഓടിനടന്നും, ചാടിനടന്നും, മന്ത്രിമാരെ അസഭ്യം പറഞ്ഞും, "വചനം" പ്രസംഗിക്കുന്നവര്‍ തൊട്ട്, ഹല്ലേലൂയാ ആര്‍പ്പുവിളിക്കാര്‍ തൊട്ട്‌, സ്വര്‍ണ്ണാഭരണ വിരോധികള്‍ തൊട്ട്‌, കുടുംബവക സഭകള്‍ തൊട്ട് "ബെന്നിഹിന്‍ " വരെ ഒരു ഭാഷയാണ്‌ സംസാരിക്കുന്നത്‌
കത്തോലിക്കാസഭകള്‍.ആത്മീയ കാര്യങള്‍ ഉപേക്ഷിച്ച്‌, ഭൌതികമായ കാര്യങളിലേയ്ക്കുള്ള സഭകളുടെ സഞ്ചാരം ഭായനകവും വിമര്‍ശനാത്മകവുമാണ്‌. ഇന്ന്‌ കച്ചവടതന്ത്രം മാത്രാമായി സഭകള്‍ അഴിഞ്ഞാടുപ്പോള്‍, ഭൂരീപക്ഷം വരുന്ന ക്രൈസ്തവര്‍ ഇന്നും ദാരിദ്രത്തിന്റെ വീഞ്ഞില്‍ കുളിക്കുകയാണ്‌. പൊതുസമൂഹത്തിന്റെ പ്രശ്നങളില്‍ നിന്ന്‌ സഭയുടെ മാറ്റമാണ്‌ ഇന്ന് നാം കാണുന്നത്‌.ദരിദ്രക്കും, മര്‍ദ്ദിതര്‍ക്കും, സഹായമാവേണ്ട സഭ ഇന്ന്‌ പുറംതിരിഞ്ഞിരിക്കുകയാണ്‌.

ദരിദ്ര ഹിന്ദുകളെ മതം മാറ്റി ഇതിന്റെ പേരില്‍ വിദേശ ഫണ്ട്‌ കൈകളിലാക്കുന്ന സഭകള്‍ ഭൂരീപക്ഷത്തെ വര്‍ഗ്ഗിയമായി ചിത്രീകരിച്ച്‌, മാധ്യമ പിശാചുകളെയും "രമ" മാരേയും കൂട്ടുപിടിച്ച്‌ നടത്തുന്ന നെറിക്കെട്ട രാഷ്ട്രീയ നാടകങള്‍ അഥവാ സഭാനടപടികള്‍ തന്നെ ഇന്ത്യന്‍ സംസക്കാരത്തിന്‌ ഭീഷണിയായി വളരുകുയാണ്‌.

..പിന്നീട് കോര്‍പ്പറേറ്റ്‌ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന്‌ വ്യത്യാസമേതുമില്ലാതെ കോര്‍പ്പറേറ്റ്‌ സഭകളായി സ്വയം അരാഷ്ടീയവാദികളായിത്തീര്‍ന്ന്‌, ലിബറല്‍ ജനാധിപത്യത്തിനുവേണ്ടി രാഷ്ട്രീയ നപുംസകങളെ സൃഷ്ടിച്ച്‌ മതത്തിന്റെ ആത്മീയസത്തയെ അടിയറവു വയ്ക്കുകയാണ്‌ ഇന്ന് ഇന്ത്യയിലെ പ്രത്യേകിച്ച്‌ കേരളത്തിലെ ക്രൈസ്തവസഭകള്‍.
കൃതിമ കുടുംബാസുത്രണ മാര്‍ഗങള്‍ സ്വീകരിക്കരുതെന്ന്‌ വിശ്വാസികളോട്‌ ഇടയലേഖനം എഴുതി പ്രബോദിപ്പിക്കുകയും, കൂടുതല്‍ കുട്ടിക്കളെ ഉല്പാദിപ്പിക്കണമെന്നും (അവര്‍ക്ക്‌ മെഡിക്കല്‍,എന്‍ജിനീയറിംഗ് സീറ്റുകള്‍ തയ്യാര്‍) മാര്‍ വര്‍ക്കി വിതയത്തിന്റെ ഇടയലേഖനത്തിലൂടെ ആവിശ്യപ്പെട്ടിട്ട്‌ എത്രപേര്‍ അനുസരിച്ചു?

മതങളും ദൈവങളും സൃഷ്ടിക്കപ്പെടാനുണ്ടായ കാരണം, ദരിദ്രരുടെ ആക്രമണം ഭയന്ന്‌ മാത്രമാണ്‌ എന്ന വെനിഡിയാസിന്റെ കണ്ടുപിടിത്തം പഴയ നിയമത്തിലും ശരിവയ്ക്കുന്നതായിരുന്നു, ദരിദ്രര്‍ കഴിവുകെട്ടവരായും, അവര്‍ക്ക്‌ മേല്‍ഗതി ഉണ്ടാകാത്തതും ദൈവശാപമൂലമാണെന്ന പഴയ റോമിലെ ക്രൈസ്തവര്‍ വിശ്വസിച്ചിരിന്നു., അഥവാ വിശ്വസിപ്പിച്ചിരുന്നു, എല്ലാ രീതിയിലും ദരിദ്രനെ ചൂഷണം ചെയ്യുന്ന ഒരു തരം മാനിഫെസ്റ്റേ പണ്ട്‌ മുതലേ ക്രൈസ്തവസഭകള്‍ അംഗീകരിച്ചിരുന്നു,
പീന്നിട്‌ ക്രൈസ്തവസഭകള്‍ കമ്യൂണസിത്തിന്റെ ജോലി ഏറ്റെടുക്കുകയും 1977-ല്‍ പോള്‍ ആറാമന്‍, വീണ്ടും" ഒക്ടോജെസിമ ആദിവേനിയസ്‌ " എന്ന പേരില്‍ ഒരു അപ്പസ്തലിക ലേഖനം എഴുതി.പ്രസ്തുതരേഖയിലൂടെ വിപ്ലവകരമായ നാല്‌ ആഹ്വാനങള്‍ അദ്ദേഹം നടത്തുകയുണ്ടായി. സാമ്പത്തികനീതി നടപ്പാക്കാന്‍ എല്ലവാരും ശ്രമിക്കണമെന്നും, അദ്ദേഹം പറയുകയുണ്ടായി.
ഇന്ന്‌ മുതലാളിത്തത്തിന്‌ വേണ്ടി ഹല്ലേലൂയാ പാടി ദരിദ്രനെ ഉറക്കം കെടുത്തുന്നവരായി സഭകള്‍ മാറിയിരിക്കുകയാണ്‌

Sunday, February 10, 2008

ഇടയലേഖനം

ഗ്രഹാം സ്റ്റെയിനിയും കുടുംബത്തെയും ചുട്ടുകൊന്നപ്പോഴോ,തൃശ്ശൂരിലെ ചിയ്യാരം സ്വദേശി റാഫേല്‍ പാലിയേക്കര എന്ന സലേഷ്യന്‍ വൈദികനെ ഇംഫാലില്‍ തീവ്രവാദികള്‍ വധിച്ചപ്പോഴോ, കാന്യസ്ത്രീകളെ ബലാല്‍ത്സംഗത്തിനിരയാക്കിയപ്പോഴോ , ഒരു ഇടയലേഖനവും നാം കണ്ടില്ല.
എന്നാല്‍ മയക്കുമരന്നുക്കച്ചവടം കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ കച്ചവടമായ വിദ്യാഭ്യാസക്കച്ചവട രംഗത്ത്‌ സമൂഹ്യനീതി കൊണ്ടുവരാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെ ഇടയലേഖനങളുടെ ഒരു പ്രളയം തന്നെ നാം കണ്ടു..

ഇന്ന്‌ കോട്ടയത്ത്‌ നടക്കുന്ന CPM സംസ്ഥാന സമ്മേളനം പാലയിലെ അച്ചായന്മാര്‍ എങനെ വിലയിരുത്തുമെന്ന്‌ കാത്തിരുന്നു കാണാം
അച്ചയാന്മാരെ അച്ചയന്‍മാരായിതന്നെ കാണണം. തിരുരങാടിയില്‍ (മലപ്പുറം) എ.കെ.ആന്റണിയെ വന്‍ ഭൂരീപക്ഷത്തില്‍ വിജയപ്പിച്ച ജനങള്‍ ഭൂരീപക്ഷവും മുസ്ലീം സമുദായത്തില്‍പ്പെട്ടവരാണന്ന കാര്യം നാം വിസ്മരിച്ചുകൂട.മറിച്ച്‌ കുഞ്ഞാലികുട്ടിയോ, മുനീറോ, കോട്ടയത്തവിടയെങിലും മത്സരിച്ചാല്‍ കെട്ടിവച്ച പണം ലഭിക്കുമോ? വര്‍ഗ്ഗസ്നേഹമത്രയ്ക്കുണ്ട്‌.

വിദ്യാഭ്യാസത്തിന്റെ വിഷയം വരുമ്പോള്‍ ഇവര്‍ കൃസ്തുവിനെ മറക്കുന്നു എന്തിന്‌ സന്ന്യാസം സ്വീകരിച്ചപ്പോള്‍ എടുത്ത വ്രതം മറക്കുന്നു. അതുകൊണ്ടാണല്ലോ മുന്‍ മുഖ്യമന്ത്രിയായ എ.കെ ആന്റണിയില്‍ നിന്ന്‌ രണ്ട്‌ സ്വാശ്രയ കോളേജ്‌ സമം ഒരു സര്‍ക്കാര്‍ കോളേജ്‌ എന്ന വാക്കാല്‍ കരാറില്‍ പകുതി സീറ്റ് സര്‍ക്കാരിനെന്ന ധാരണയില്‍ കോളേജുകള്‍ക്ക്‌ അംഗീകാരം വാങിയിട്ട്‌ അതിനെതിരെ കോടതില്‍ പോയത്‌. തൊലികട്ടി അപാരം തന്നെ.

അധഃസ്ഥിതര്‍ക്ക്‌ സീറ്റ്` കൊടുക്കേണ്ടത്‌ ഞങളുടെ ചുമതലയല്ല .ഞങള്‍ അതിനല്ല വമ്പിച്ച പണം മുടക്കി സ്വദേശത്ത്‌ കോളേജ്‌ സ്ഥാപിച്ചത്‌. ആര്‌ പണംമുടക്കി ..?
വിദേശ ഫണ്ടിംങ്‌ ഏജന്‍സികളില്‍ നിന്ന്‌ കേരളത്തിലെ പാവപ്പെട്ട ജനങളുടെ പേര്‌ പറഞ്ഞു കോടികള്‍ വാങി അവര്‍ക്ക്‌ സീറ്റ് നിഷേധിക്കുന്ന പരട്ട പാതിരിമാര്‍ ഇതും പറയും ഇതിന്റെ അപ്പുറവും പറയും.

കടലില്ലാത്ത കാഞ്ഞിരപ്പള്ളി രൂപത സുനാമിയുടെ പേരില്‍ വിദേശത്ത്‌ നിന്ന്‌ എത്ര കോടി പിരിച്ചു? ഈ പണമെവിടെ?
ഈ പാതിരിമാര്‍ ക്രൈസ്തവര്‍തന്നയാണോ? എങ്കില്‍ ഇവര്‍ മാര്‍പാപ്പയുടെ വാക്കുകള്‍ അംഗീകരിക്കണം. മാര്‍പാപ്പയെടുക്കുന്ന വിശ്വാസം സംബന്ധിച്ച വലിയ കാര്യങളെങ്കിലും ഇടയലേഖനം ഇറക്കി വിശ്വാസിക്കളെ അറിയിച്ചുകൂടെ ? വിശുദ്ധ ഗീര്‍വര്‍ഗ്ഗിസിനേയും,വി.ഫിലോമിന തുടങിയവരെയും കാല്പാനിക കഥപാത്രങളാണെന്നു കണ്ട മാര്‍പാപ്പ വിശുദ്ധരുടെ ലിസ്റ്റില്‍ നിന്ന്‌ പേരു വെട്ടിയ വിവരം ഇടയലേഖനം ഇറക്കി വിശ്വാസികളെ അറിയിക്കാത്ത പാതിരിമാര്‍ ഈ വിശുദ്ധരുടെ തിരുനാളുകള്‍ ആഘോഷിക്കുന്നത്‌ മാര്‍പാപ്പയെ അനുസരിക്കുന്നില്ല എന്നതല്ലേ യാഥാര്‍ത്ഥ്യം ?
ഇപ്പോഴത്തെ ഇടയലേഖനം വിദ്യാഭ്യാസക്കച്ചവടത്തിന്‌ വേണ്ടി മാത്രം...കച്ചവടത്വരയുടെ ദുഷ്‌പ്രവണതകളുമായി സഭ മുന്നോട് സഞ്ചരിക്കട്ടെ..

Search