Monday, March 24, 2008

മതസ്വാതന്ത്ര്യ ബില്ലും ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനവും

പുതിയ വിവാദങള്‍ക്ക് തുടക്കം സൃഷ്ടിച്ചുകൊണ്ടാണ്‌ രാജസ്ഥാന്‍ നിയസഭ ഒരു ബില്ലു പാസാക്കിയിരിക്കുന്നത്‌ പേര്‌ "മതസ്വാതന്ത്ര്യ ബില്ല്‌ "പ്രതിപക്ഷ എം.എല്‍.എമാര്‍ പ്രതിഷേധിച്ച്‌ അസംബ്ലിയില്‍ നിന്ന് ഇറങിപ്പോയ വേളയില്‍ ശബ്ദവോട്ടെടുപ്പോടെയാണ്‌ ബില്ല്‌ പാസാക്കിയത്‌. പല ന്യൂനപക്ഷ സംരക്ഷകരും മാധ്യമങളും പുതിയ ബില്ലിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.

വളരെ വ്യക്തമായി പറഞ്ഞാല്‍ ക്രൈസ്തവ മിഷനറിമാരുടെ മത പരിവര്‍ത്തനത്തെ തടയുടുകയാണ്‌ ബില്ലിന്റെ യഥാര്‍ഥ ലക്ഷ്യം.

സി.പി.എമ്മിന്റെ പ്രതികരണം : ആര്‍.എസ്‌. എസിന്റെ ഭൂരിപക്ഷ കാവി അജണ്ട നടപ്പിലാക്കുവാന്‍ ശ്രമം.

കോണ്‍ഗ്രസ്‌ :പുതിയ ബില്ല്‌ സുപ്രീകോടതി വിരുദ്ധം (സുപ്രീകോടതി വിരുദ്ധമല്ലെങ്കില്‍ കോണ്‍ഗ്രസിന്‌ ബില്ലിനെ എത്തിര്‍ക്കില്ലേ ? )

ഏതായാലും "പാമ്പുകടിച്ചവനെ കോളകുടിപ്പിച്ച " അവസ്ഥയിലാണ്‌ ഇപ്പോള്‍ ക്രൈസ്തവ മിഷനറിമാര്‍
മത പരിവര്‍ത്തനം നടത്തുന്ന മിഷനറിമാരുടെ സ്വത്തുവഹകള്‍ പിടിച്ചെടുക്കാന്‍ ഈ ബില്ല്‌ അധികാരികള്‍ക്ക്‌ അവകാശം നല്‍കുന്നുണ്ട്‌.

മതപരിവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ അതിന്റെ യഥാര്‍ഥ കാരണം കണ്ടെത്തണമെന്നു പറയുന്നവര്‍ ക്രൈസ്തവ മിഷനറിമാരുടെ അപ്പവും വീഞ്ഞു നുകരുന്നവരാണ്‌.
കടുത്ത ജാതി വിവേചനവും പാര്‍ശ്വവത്കരണവുമാണ്‌ ചില ഹൈന്ദവ
വിഭാഗങുടെ മതമാറ്റം എന്ന കണ്ടുപിടിത്തം ഹൈന്ദവ സമൂഹത്തിന്റെ ഉത്മൂലനം ​ആഗ്രഹിക്കുന്നവരുടെയും.

പണവും കള്ളും നല്‍കി ദരിദ്രസമൂഹത്തിന്റെ ആത്മാഭിമാനത്തെ അധിക്ഷേപിച്ചും അവരുടെ സ്വന്തം സാംസ്കാരത്തെ നിര്‍വ്വീര്യമാക്കിയും അവരെ മതം മാറ്റുന്ന ക്രൈസ്തവ മിഷനറി പ്രവര്‍ത്തനത്തെ ന്യായികരിക്കുകയും ഹിന്ദുമതത്തിന്റെ ജാതി വിവേചനമായും അതിനെ ചിത്രീകരിക്കയും ചെയ്യുന്നവര്‍ സ്വന്തം അസഹിഷുണത മറ്റുള്ളവരെ തുറന്നു കാണിക്കുകയാണ്‌

സ്വന്തം മതത്തിലേയ്ക്ക്‌ ഒരു കുഞ്ഞാടിനെ കിട്ടിയാല്‍ സ്വര്‍ഗ്ഗരാജ്യത്ത്‌ പച്ചപരവതാനിയില്‍ കിടന്നുറുങാം എന്ന അന്ധകാരത്തില്‍ വിശ്വസിച്ചു കഴിയുന്ന പാവം മിഷനറിമരെ നിങള്‍ മനസ്സിലാകാത്ത ഒരു ചരിത്രം ഈ നാട്ടിലുണ്ട് . ബുദ്ധന്റെ വഴിയെ നിങളും ?

Saturday, March 22, 2008

ചൈന: കമ്യൂണിസത്തിന്റെ അവസാനരാത്രികള്‍

പടിഞ്ഞാറിന്റെ ദുരിന്തബോധത്തെ നിരാകരിച്ചുകൊണ്ടാണ്‌ ചൈനയില്‍ കമ്യൂണിസം ശക്തിയാര്‍ജിച്ചത്‌. ഇന്ന്‌ ചൈനയില്‍ കമ്യൂണിസത്തിന്റെ തകര്‍ച്ചയുടെ ഇടിമുഴക്കം കണ്ടുതുടങി. ഒളിപ്‌ക്സില്‍ സംഘാടകരില്‍തന്നെ തമ്മില്‍തല്ലും മുതലാളിതസമീപനവും സ്പീല്‍ബര്‍ഗിന്റെ രാജിയും ചൈനയില്‍ പുതിയ മാറ്റത്തിന്റെ ഒരു സൂചന നാം കാണുകയാണ്‌.
അമേരിക്കയുടെ ബുദ്ധിപൂര്‍വ്വമായ നീക്കത്തില്‍ വീണ്ടും ചൈനയ്ക്ക് അടിതെറ്റിയിരിക്കുന്നു, സുഡാനിലെ മനുഷ്യാവകാശ ഉത്മൂലനങള്‍ക്ക്‌ ചൈന പൂര്‍ണ്ണ പിന്തുണ നല്‍കിവരുന്നു എന്നു പറഞ്ഞായിരുന്നു, ചൈന ഒളിപ്‌ക്സ് കമ്മിറ്റിയില്‍ നിന്ന്‌ സ്പീല്‍ബര്‍ഗിന്റെ രാജി..

എല്ലാം മാറി തെളിയുമെന്ന് കരുതിയ ചൈനയ്ക്ക്‌ വീണ്ടും തെറ്റി , ഒളിപ്‌ക്സ്‌ ദീപശിഖ ടിബറ്റില്‍കൂടി കടന്നുപ്പോകുവാന്‍ മണിക്കുറുകള്‍ വാക്കിനില്‍ക്കെ അവിടെ നടന്ന കലാപം ചൈനയ്ക്കും , ഒളിപ്‌ക്സിനും വലിയ ക്ഷീണമായിരിക്കുകയാണ്‌അമേരിക്കന്‍ ജനപ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസി എന്ന സ്ത്രീയെപ്പോലും ഭയക്കുന്ന ചൈനയും കമ്യൂണിസ്റ്റ്പാര്‍ട്ടിയും, ടിബറ്റിലെ പ്രശ്നങള്‍ മൂടിവെയ്ക്കുകയാണ്‌. ലോകസമൂഹത്തില്‍ നല്ലപ്പിള്ള ചമയുവാന്‍ ശ്രമിക്കുന്ന ചൈനയെ കാണുമ്പോള്‍ സഹതാപമല്ല മറിച്ച്‌ അവരുടെ ഭീരുത്വമാണ്‌ തുറന്നുകാണിക്കുന്നത്‌.

അടിച്ചാല്‍ തിരിച്ചടിക്കുന്ന ചരിത്രം ചൈനയുടെ നിഘണ്ടുവിലില്ല ഉണ്ടായിരെന്നങ്കില്‍, കംബോഡിയയുടെ ആക്രമത്തെ പേടിച്ച്‌ ഇത്രയും വലിയ "വന്‍മതില്‍" കെട്ടിപൊക്കുകയില്ലായിരുന്നു. സിനിമയില്‍ ജെറ്റ്ലിയും , ജാക്കിചാനും ,കാണിക്കുന്നതാണ്‌ ചങ്കുറപ്പെന്ന കമ്യൂണിസ്റ്റുകാരുടേ അന്ധമായ വിശ്വാസമാണ്‌ , യുഗോസ്ലേവിയ യുദ്ധത്തില്‍ ചൈനയുടെ എംബസിയ്ക്ക്‌മേല്‍ അമേരിക്ക നടത്തിയ ബോംബാക്രമണം , ഭീരുത്വമാണ്‌ കമ്യൂണിസത്തിന്റെ മുഖമുദ്ര എന്നു തെളിയിക്കുന്നതായിരുന്നു അന്നത്തെ ചൈനയുടെ നിലപാട്‌.

ടിബറ്റില്‍ പ്രശ്നത്തിലും അമേരിക്ക കൈകടത്തി തുടങിയിരിക്കുന്നു.
ടിബറ്റിലെ അക്രമങ്ങള്‍ക്കു പിന്നില്‍ ദലൈലാമ കൂട്ടുകെട്ടാണെന്ന് ചൈന വ്യക്തമാക്കിയതിനു പിന്നാലെയാണ്, അമേരിക്കന്‍ ജനപ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസി ഹിമാചല്‍പ്രദേശിലെ ധര്‍മശാലയിലെത്തി ദലൈലാമയെ സന്ദര്‍ശിച്ച്‌. ടിബറ്റ് പ്രശ്നത്തില്‍ ദലൈലാമയ്ക്ക് പിന്തുണ അറിയിച്ചത്‌ടിബറ്റിലെ സംഭവങ്ങളെ ലോകമാകെ അപലപിക്കണമെന്ന് ധര്‍മശാലയില്‍ അവര്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ലോകത്തിന് ധാര്‍മിക അവകാശം നഷ്ടപ്പെടുമെന്നും അവര്‍ പറഞ്ഞു. ടിബറ്റില്‍ ചൈനയുടെ നടപടിയെ ശക്തമായിതന്നെ അവര്‍ വിമര്‍ശിച്ചു.
കമ്യൂണിസമേ നിന്റെ പേരോ ഭീരുത്വം?

Wednesday, March 19, 2008

ചെങറയിലെ ഭൂമിസമരം

ചെങ്ങറയിലെ ഹാരിസപ്ളന്റേഷന് പാട്ടത്തിനു കൊടുത്തിരുന്ന ഭൂമിയില്‍ ആദിവാസികള്‍ നടത്തിവരുന്ന സമരം വളരെ ഗൌരവമായി സര്‍ക്കാര്‍ കാണണം, വിദേശ ക്രൈസ്തവ മിഷണറിമാരുടെ ശക്തമായ സ്വാധീനം ഈ ഭൂസമരത്തിലുള്ളതായി സംശയിക്കണം.
ആദിവാസികളുടെ പേര് സമരക്കാര്‍ ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും സമരത്തില്‍ പേരിനുപോലും ആദിവാസികളില്ല. യഥാര്‍ഥത്തില്‍ ചെങ്ങറ എസ്റ്റേറ്റില്‍ സമരംചെയ്യുന്നവര്‍ വെറും ഉപകരണങ്ങള്‍ മാത്രമാണ്. വ്യാജമായ വാഗ്ദാനങ്ങള്‍ നല്‍കി അവരെ സമരത്തിലേക്ക് നിര്‍ബന്ധിച്ചിറക്കുകയായിരുന്നു.
സമരത്തില്‍ ആത്മഹത്യചെയ്താല്‍ കുടുംബത്തിന് രണ്ടുലക്ഷം രൂപ നല്‍കാമെന്ന് സാധുജന വിമോചന സംയുക്തവേദി പ്രസിഡന്റ് ളാഹ ഗോപാലന്‍ വാഗ്ദാനംചെയ്തതായി വേദി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് കഴിഞ്ഞദിവസം രാജിവച്ച സരസ്വതി വെളിപ്പെടുത്തിയിട്ടുണ്ട്
ഈ സമരത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണം ,ബുദ്ധന്റെ ഫോട്ടോയില്‍ മാലയണിഞ്ഞും വിളക്കുതെളിയിച്ചുമാണ്‌ സമരം നടത്തുന്നത്‌ വലിയ ഒരു മതപരിവര്‍ത്തനം ഇവിടെ നടക്കുവാന്‍ സാധ്യത കൂടുതലാണ്‌ , ഈ സമരത്തെ ബി.ജെ.പി പൂര്‍ണ്ണ പിന്‍തുണ നല്‍കിയിരിക്കുകയാണ്‌.

അല്ലയോ ബിജെപി. നിങള്‍ കോണ്‍ഗ്രസിന്‌ പഠിക്കുകയാണോ? ചെങറയിലെ സമരകാരുടെ പിന്നിലെ 'കളികള്‍' മനസ്സിലാക്കുവാന്‍ നിങളുടെ പാര്‍ട്ടിയില്‍ ബുജികള്‍ മരിച്ചുപോയോ? അതോ മുകുന്ദന്റെ കൂടെ അവര്‍ ഹിമാലയത്തില്‍ സന്യാസത്തിനുപോയോ?

വിദേശ ക്രൈസ്തവ മിഷണറിമാരുടെ ' തരികിട ഗെയിം' മനസ്സിലാകൂവാന്‍ KTDC-യില്‍ പ്രസിഡെന്റ്‌ സ്ഥാനത്ത് ഇരിക്കണമെന്നില്ല ,മി: ശ്രീധര്‍ നിങളും നിങളുടെ പാര്‍ട്ടിയും കേരളത്തില്‍ ഒരിക്കലും ക്രൈസ്തവ മിഷണറിമാരെ വിശ്വസിക്കരുത്‌,
അവരെ വിശ്വസിച്ചാല്‍ പോളണ്ടിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഗതിയാരിക്കും ഇന്ത്യയിലെ ബിജെപിയ്ക്കും എന്നോര്‍ത്താല്‍ കൊള്ളാം.
ചെങറയിലെ സമരക്കരെ ആദ്യം ബുദ്ധമത്തിലേയ്ക്കു മതം മാറ്റുക എന്ന ഹിഡന്‍ അജണ്ട നടപ്പിലാക്കുക, ബുദ്ധമതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിയാല്‍ ആരും എതിര്‍ക്കില്ല എന്ന സത്യം ഇതിന്റെ പിന്നിലുള്ളവര്‍ക്കറിയാം, പിന്നീട്‌ ക്രൈസ്തവ മതത്തിലേയ്ക്കും..

ഈ സത്യം മനസ്സിലാക്കുവാന്‍ ബിജെപി തയ്യറാവണം,

സാഖക്കളെ ഇതിലെ വന്നാലും

ഈ ചോദ്യങള്‍ കമ്യൂണിസ്റ്റ്‌ അനുഭാവികളോട്‌ .
ചട്ടമ്പി അങാടിയില്‍ തോറ്റാല്‍ വിപ്ലവം വിജയിക്കുമോ?
ചുവപ്പ്‌ ഷേര്‍ട്ടും, കാക്കി പാന്റുസും ധരിച്ചാല്‍ അച്ചടക്കമാവുമോ?
കൂറുവടിയേന്തിയാല്‍ , ചങ്കുറുപ്പാവുമോ?
കണ്ണൂരിലെ കമ്യൂണിസറ്റുകാര്‍ ഗുണ്ടായിസം നടത്തിയാല്‍ പാര്‍ട്ടി വളരുമോ?
ആണവക്കരാറിനെ എതിര്‍ത്താല്‍ രാജ്യസ്നേഹമാകുമോ?
പ്രാകാശ്‌ കാരാട്ട്‌ വിഡ്ഢിത്വം വിളിച്ചുകുവിയാല്‍ സമാധനത്തിനുള്ള നോബേല്‍ സമ്മാനം ലഭിയ്ക്കുമോ?


ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച വളരുവാനുള്ള ദര്‍ശനത്തിന്റെ ഉപജ്ഞാതാവായിരുന്ന അരുണ്‍ശൂറിയും ,ഗോപിന്ദാചര്യയും മുന്‍ NDA സര്‍ക്കാരിന്റെക്കാലത്ത്‌ വാഗ്ദാനം നല്‍കിയ ഒന്‍പതുശതമാനം വളര്‍ച്ചാനിരക്ക്‌ വീണ്ടുംതാഴോട്ട്‌ നമ്മുടെ UPA സര്‍ക്കാര്‍ കൊണ്ടുപോവുകയാണ്`
ഇതിനെ പൂര്‍ണ്ണപിന്തുണ ഇടതുപക്ഷം അവര്‍ക്ക് നല്‍കിയിരിക്കുകയാണ്‌.
ഇന്ത്യന്‍ സാമ്പത്തിക അടിത്തറയെ ഒറ്റികൊടുത്തും, ചൈനയുടെ സാമ്പത്തികതയെക്കുറിച്ച്‌ വിപ്ലവഗാനം പാടിയും ഇടതുപ്രസ്ഥാനങള്‍ കണ്‍സ്യൂമറിസത്തിന്റെ ലേബലില്‍ നടത്തുന്ന നേരും നെറിയുമില്ലാത്ത രാഷ്ട്രീയ നാടകത്തെ വിമര്‍ശിക്കുവാന്‍ ചങ്കുറുപ്പുള്ളവരയവര്‍ അമ്പും ആവനാഴിയും നഷ്ടപ്പെട്ട വില്ലാളികളെപ്പോലെ അമ്പരന്നു നില്‍ക്കുന്ന ഒരു കാഴചയാണ്‌ നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്‌.
മലയാളി ബുജികള്‍ ഇടതുപക്ഷത്തിന്റെ ദാസ്യ പ്രവര്‍ത്തനം ഏറ്റടുത്തിട്ട്‌ കാലമേറെയായതുകൊണ്ട്‌ .പു,ക,സ -യും മറ്റും സംഘടനകളും രാജ്യത്തിന്റെ സാമ്പത്തികതയെക്കുറിച്ച് ഒട്ടും വേവലാതി കാണിക്കാറില്ല .

ചൈന ഇന്ത്യയ്ക്ക് സമ്മാനിച്ച ട്രോജന്‍ കുതിരയായ പ്രകാശ്‌ കാരാട്ടിന്റെ വാക്കുകളില്‍ നിന്നു നമ്മള്‍ക്ക്‌ മനസ്സിലാക്കുവാന്‍ സാധിക്കുന്നത്‌ , ചൈനയ്ക്ക്‌ അമേരിക്കയുമായി എന്തു ബന്ധവുമാവാം പക്ഷേ ഇന്ത്യയ്ക്ക്‌ അമേരിക്കയുമായി ഒരു പുലബന്ധവും പാടില്ല എന്ന രീതിയാണ്‌ എന്നെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നത്‌,

ഇരുപതിയൊന്നാം നൂറ്റാണ്ടിലെ സാമ്പത്തിക ഭീമനും സൈനികശക്തിയുമായി അതിവേഗം വളരുന്ന ഇന്ത്യയെ തളര്‍ത്തുക എന്നത്‌ ചൈനയുടെ ഹിഡന്‍ അജണ്ടയാണ്‌, ഇതിനെ ചൈനയെ സഹായിക്കുവാന്‍ കാരാട്ടിനെപ്പോലുള്ളവര്‍ നമ്മുടെ നാട്ടില്‍ കവല പ്രസംഗം നടത്തുമ്പോള്‍ അതിനെ കൈയടിക്കുവാനും , പൂമാലയണിയിക്കുവനും, ഒരു പറ്റം തൊഴിലാളി ഉഡായിപ്പുകളെയും നമ്മുടെ നാട്ടില്‍ കാണാം.

ചൈനയ്ക്ക്‌ വേണ്ടി ആയിരം ദശലക്ഷം വരുന്ന സ്വന്തം ജനതയെ അവരുടെ ആത്മാഭിമാനത്തെ അധിക്ഷേപ്പിച്ചും, നിര്‍വ്വീര്യരും നിരായുധരുമാക്കിയും തളര്‍ത്തികീഴ്പ്പെടുത്തുന്ന ഹീനരാഷ്ടീയ തന്ത്രം ഇട്തുപക്ഷം ഇന്നും ഇന്നലെയും തുടങിയതല്ല.
,ഇലക്ഷന്‍ അടുക്കും തോറും വാക്കുകള്‍, മാറ്റുന്ന ഇടതുപക്ഷം ഉഡായിപ്പുകള്‍, അവര്‍ സര്‍ക്കാരിനുള്ള പിന്‍തുണപിന്‍വലിയ്ക്കുമെന്ന സത്യം ഇനിയും മനസ്സിലാക്കുവാന്‍ വിവരകേടില്‍ പി.എച്ച്`.ഡിയെടുത്ത കോണ്‍ഗ്രസ്‌ക്കാര്‍ക്കോ, സോണിയമ്മയ്ക്കോ കഴിഞ്ഞിട്ടില്ല. (ഏറിവന്നാല്‍ രണ്ടുമാസം )
വീണ്ടും എട്ടുശതമാനത്തിലേയ്ക്ക്‌ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച തകരുമ്പോള്‍, മനസ്സില്‍ പുഞ്ചിരിക്കുന്ന , ഇടതുപക്ഷം കാശ്മീരിലെ തീവ്രവാദികളെപ്പോലും വെല്ലുന്ന രീതിയിലുള്ള രാജ്യദ്രോഹമാണ്‌ ഓരോ ഇന്ത്യക്കാരനോടും കാണിക്കുന്നത്‌. സാമ്പത്തികമായി അറിയാവുന്നവനെ ബ്യുറോക്രസിയുടെ തലപ്പത്ത്‌ ഇരുത്തുവാനുള്ള സാമാന്യ ബുദ്ധിയെങ്കിലും -UPA സര്‍ക്കാര്‍ ചെയ്യണമായിരുന്നു.

കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഭരണമാവട്ടെ 'കുരങന്റെ കൈയില്‍ പൂമാലകിട്ടിയ അവസ്ഥയിലാണ്‌, രാത്രിപരീക്ഷ, അമേരിക്കന്‍ ചാര സംഘടന, കറുത്തപൂച്ച ,എന്നീ വിവാദം സൃഷ്ടിച്ചുകൊണ്ടു ഭരണത്തെ ഒരു തരത്തിലുള്ള ചൂത്‌ കളിയാക്കി മാറ്റിയിരിക്കുകയാണ്‌. ഈ ഭരണത്തെ നിയന്ത്രിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സാമ്പത്തിക വളര്‍ച്ച വളരെ ഗൌരവത്തില്‍ കാണേണ്ടതാണ്‌, ചൈനയില്‍ നിന്നുള്ള സാമ്പത്തിക സഹായമുണ്ടോ എന്ന്‌ അന്വേക്ഷിക്കണം, കാശ്മീര്‍ തീവ്രവാദികളെപ്പോലെ ,തന്നെ ഇടതുപക്ഷ പ്രസ്ഥാനങളെയും നിരീക്ഷിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ രഹസ്യ സംഘടനയായ 'റോ' -യോടു, നിര്‍ദ്ദേശിക്കണം
നോം ചോംസ്കി എന്നു പാടി നടന്നാല്‍ വിവരമാവില്ല സഖാകളെ, പിന്നെ , വല്ലത്തും പഠിച്ചും, അറിഞ്ഞും ജീവിക്കുക അല്ലാത്തപക്ഷം നിങളുടെ സ്ഥാനം ഇറാക്കിലെ ബാത്ത്‌ പാര്‍ട്ടിയ്ക്കു തുല്യമായിരിക്കും.

Thursday, March 6, 2008

സഖാക്കള്‍ രാജ്യസ്നേഹികളോ?

നേപ്പാള്‍ മുതല്‍ കൊച്ചിവരെ മാവോ തീവ്രവാദികളുടെ അഴിഞ്ഞാട്ടം ചൈനയുടെ സാമ്പത്തിക വളര്‍ച്ചയുടെകൂടെ വളര്‍ന്നു കൊണ്ടിരിക്കുകയാണ്‌. ചൈന ഭായ്‌, ഭായ്‌, എന്നു ഉറക്കത്തിലും, ഊണിലും മന്ത്രിച്ചു കഴിയുന്ന നമ്മുടെ സഖാക്കള്‍, മാവോയിസ്റ്റുകളെ പല രീതിയിലും സഹായിക്കുന്ന ചൈനയുടെ കപട നാടകം മനസ്സിലാക്കുവാന്‍ കഴിയുന്നില്ല എന്നത്‌ കമ്യൂണിസ്റ്റ്ക്കാരുടെ രാജ്യസ്നേഹത്തെ ചേദ്യം ചെയ്യുകയാണ്‌.

ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തിയില്‍ മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമായി മാറുകയാണ്‌, അപകടകരമായ ഈ മാറ്റത്തെ കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന്‌ നടിക്കുയാണ്‌., അഥവാ ഇടതുപക്ഷത്തെ ഭയന്നിട്ടായിരിക്കണം.

സംഘപരിപാറിന്റെ സ്വാധീനമില്ലാത്ത പ്രദേശങളിലാണ്‌ മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രം എന്നകാര്യം നമ്മള്‍ വിസ്മരിച്ചുകൂട. മാവോയിസ്റ്റ്കള്‍ വേണ്ടി " വാ" തുറക്കുന്ന മലയാളികളെ കാണുമ്പോള്‍ വല്ലാത്ത വിങലുകള്‍ അനുഭവപ്പെടുന്നു. കൊച്ചിയിലും പരിസര പ്രദേശങളിലും മാവോയിസ്റ്റുകള്‍ വേരോട്ടം നടത്തി കഴിഞ്ഞു.

കേരളത്തില്‍ മവോയിസ്റ്റുകള്‍ വളരുവാന്‍ സാധ്യമായ എല്ലാ സഹായം ഇവിടെ ലഭിയ്ക്കുമെന്നുറപ്പാണ്‌, കാരണം ഇവിടെ ഇടതുപക്ഷം ഭരണം നടത്തുന്ന ഒരു സംസ്ഥാനമാണ്‌, അതുകൊണ്ട്‌ ദാരിദ്രത്തിന്റെ പേര്‌ പറഞ്ഞു ആളുകളെ സംഘടിപ്പിക്കുവാന്‍ നമ്മുടെ മണ്ണ്‌ വളരെ യോജിച്ചതാണ്‌.

ചൈന ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ക്ക് സാമ്പത്തികമായും, ആയുധപരമായും സഹായം നല്‍ക്കുന്നുവെന്ന റിപ്പോര്‍ട്ട്‌ ഇന്റെലിജെന്‍സ്‌ വിഭാഗം സര്‍ക്കാരിന്‌ നല്‍കുകയുണ്ടായി. വളരെ ബുദ്ധിപൂര്‍വ്വമായ നീക്കത്തില്‍ ചൈന വിജയം നേടിയിരിക്കുയാണ്‌.
നമ്മുടെ സഖാക്കന്‍മാരുടെ ചൈന സ്നേഹം അപകടകരമായി മാറുന്ന കാഴ്ചയാണ്‌ നാം കാണുന്നത്‌, അമേരിക്കയില്‍നിന്നും ആണവരഹസ്യം വിലയ്ക്ക്‌ വാങുന്നത്` സാമ്രാജ്യത്വം വിലയ്ക്ക് വാങി തലയില്‍ വയ്ക്കുന്നതിന്‌ തുല്യമാണെന്ന ഇടതുപക്ഷവാദം , ഈ വാദത്തെ ചൈനകാരന്റെ വാദവുമായി സാദൃശ്യമുണ്ട്‌ അതു കൊണ്ട്‌. ചൈനയുടെ ചാരന്‍മാര്‍ ഇന്ത്യന്‍ ഇടതുപക്ഷപാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതായി നമ്മള്‍ സംശയിക്കണം.

അണുവായുധക്കരാര്‍ ഇടതുപക്ഷ എതിര്‍ക്കുന്നത്‌ ചൈനയ്ക്കുവേണ്ടിയാണന്ന സത്യം നാം മനസ്സിലാക്കി കഴിഞ്ഞതാണ്‌,
ഇന്ത്യയുടെ സാമ്പത്തികരംഗത്തെ കുതിച്ചുചാട്ടം കണ്ട് ഒട്ടും രസിക്കാത്ത ഇടത്തുപക്ഷം ,ഈ മുന്നേറ്റം തങളുടെ ചിലവില്‍ത്തന്നെ വേണമെന്ന ആഗ്രഹവും ടിബറ്റന്‍ പ്രശ്നം ചൈനയുടെ ഭാഗം ശരിവെയ്ക്കുന്ന രീതിയില്‍ പരിഹരിക്കുവാനും, വേണ്ടിയാണ്‌ നമ്മുടെ സഖാക്കള്‍ 'വായ കൊണ്ട്‌ ' പായസം വെയ്ക്കുന്നത്`.

എല്ലാം നല്ല കാര്യങള്‍ക്കും ശകുനമാകുന്ന നമ്മുടെ സഖാക്കള്‍ ആണവക്കരാറിലും, മാവോയിസ്റ്റുകളുടെ കാര്യത്തിലും എടുത്ത തീരുമാനം രാജ്യദ്രോഹപരം തന്നെയാണ്‌. ആണവക്കരാര്‍ നടപ്പിലായാല്‍ അമേരിക്കയിലെ റിയാക്ടര്‍ മുതലാളിമാര്‍ കൊള്ളലാഭം കൊയ്തു തടിച്ചുകൊഴിക്കുമെന്നും, അത്‌ എങനെ സഹിക്കുമെന്നുമാണ്` തൊഴിലാളിവര്‍ഗ്ഗ ഉഡായിപ്പുകളുടെ വാദം. ഇത്ര ബാലിശവും തെറ്റിദ്ധാരണയുമായ വാദം നമ്മുടെ സാഖകളുടെ തലയില്‍ പ്ലാസ്റ്റിക്ക്‌ പൂവാണന്ന കാര്യം വീണ്ടും ഓര്‍മിപ്പിക്കുന്നു.

അരിക്കച്ചവടക്കാരന്‍ ലാഭമുണ്ടാക്കുമെന്ന അസൂയ കാരണം അരിവാങാതെ പട്ടിണി കിടന്നു മരിക്കാം എന്ന്‌ ചിന്തിക്കുന്ന ഒരു രാണ്ടാം കിട തീവ്രവാദികളുടെ അവസ്ഥയാണ്‌ ഇപ്പോള്‍ ഇടതുപക്ഷത്തിനുള്ളത്‌.
സമ്പന്ന രാജ്യത്ത്‌ കൂടുതല്‍കാലം കമ്യൂണിസം നിലനില്‍ക്കില്ല എന്ന സത്യം ചൈനയ്ക്കു അറിയാവുന്നത് കൊണ്ട്‌ ചൈനയുടെ ഏറ്റവും വലിയ ശത്രുവും ഇന്ത്യതന്നെ, ചൈനയില്‍ ജനങളുടെ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുമ്പോള്‍ തൊട്ടകലെ ഇന്ത്യയില്‍ ജനങള്‍ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ്‌, ചൈനയിലെ ഭരണകൂടത്തിന്‌ ഇന്ത്യ ഭീഷണിയാവുമെന്ന ധാരണ അവിടുത്തെ ഭരണകൂടത്തിനുണ്ട്‌. അത്‌ കൊണ്ട്‌ ഇന്ത്യയിലെ മണ്ണില്‍ തീവ്രവാദം വളര്‍ത്തുക എന്ന ലക്ഷ്യവും അവരുടെ ഹിഡന്‍ അജന്‍ഡയാണ്‌.

ഇടതുപക്ഷം ഒന്നോര്‍ത്താല്‍ നന്ന്‌ "കാറ്ററിയതെ തുപ്പിയാല്‍ ചെവിയറിയാതെ കിട്ടും" (കിട്ടിയിരിക്കും )
.....................................................................................................................
ജയ്‌ ഹിന്ദ്‌

Search