ഇന്ത്യന്‍ പാര്‍ലമെന്റില്‍ 50 % സ്ത്രീ ആധിപത്യം വേണമെന്ന വാദത്തിന് ഇവിടെ വിരാമം .....
ഇനി ഈ കലികാലം കഴിഞ്ഞാലും സ്ത്രീ വര്‍ഗത്തിന് കാതലായ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ട. എന്നാണ് ONVS എന്ന സംഘടന പറയുന്നത്.
കേരളത്തില്‍ പല കലാശാലകളിലും മറ്റുപലഭാഗങളിലും നടന്ന സര്‍വ്വേയിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്ത് വന്നത് .. ഇതില്‍ വളരെ ചിന്തിപ്പിക്കുന്ന ഒരു കാര്യമാണ് "കേരളത്തിലെ 78 % സ്ത്രീ സമൂഹത്തിനും നമ്മുടെ കേന്ദ്ര ആഭ്യന്തര മന്ത്രി ആരാണെന്ന് അറിയില്ല എന്നത്.
സാമ്പത്തിക അടിത്തറയെ കുറിച്ച് വ്യക്തമായ അറിവുള്ള സ്ത്രീ സമൂഹത്തിന്റെ കണക്ക് 18 % എന്നാണത്രേ.
സിനിമയും അതിനെകുറിച്ചുള്ള സങ്കല്‍പ്പവുമുള്ള സ്ത്രീ സമൂഹത്തിന്റെ എണ്ണം 94 ശതമാനവും
ഇന്റെര്‍നെറ്റില്‍ വരുന്ന പെണ്‍ സമൂഹം "90 ശതമാനവും " ചാറ്റിങ് അഥവാ ഓര്‍കൂട്ടിലാണ് സമയം കളയുന്നത്.
വിക്കിപീഡിയ സൈറ്റില്‍ എത്തുന്ന മലയാളി മങ്കമാരുടെ എണ്ണം വെറും 10 ശതമാനമാണ്...... ...കഷ്ടം
ONVS പറയുന്നു പെണ്‍ സമൂഹം കൂടുതലും താല്‍പര്യം കാണിക്കുന്നത് പ്രണയത്തിനും വസ്ത്രങള്‍ക്കുമാണത്രേ.
കേരളത്തില്‍ ഏറ്റവും കഴിവ് കുറഞ്ഞ മന്ത്രിയും ഒരു വനിതയാണത്രേ..
...............................................................................................................
" ഗോള്‍ഡ മേയര്‍ " താങ്കള്‍ ഇന്ത്യയില്‍ ജനിച്ചിരുന്നുവെങ്കില്‍..........
5 comments:
കേരളത്തില്‍ പല കലാശാലകളിലും മറ്റുപലഭാഗങളിലും നടന്ന സര്‍വ്വേയിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്ത് വന്നത് ..
ഇതില്‍ വളരെ ചിന്തിപ്പിക്കുന്ന കാര്യമാണ് "
ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെ. എന്താണ് ഇതിന് കാരണമെന്ന് സര്‍വ്വെ കാര്യക്കാര്‍പറഞ്ഞോ???
പ്രവീണ്‍,
ഈ ONVS എന്ന സംഘടനയെ പറ്റി കേട്ടിട്ടില്ല. അവരുടെ survey യുടെ ശരിയായ ലിങ്ക്/ അല്ലെന്കില്‍ റിപ്പോര്‍ട്ടിന്റെ കോപ്പി കുടെ പോസ്റ്റ് ചെയ്താല്‍ ഉപകാരം. കുറഞ്ഞ പക്ഷം ആ സംഘടനയുടെ full form എങ്കിലും.
പ്രവീണിന്റെ conclusion ആണെന്ന് തോന്നുന്നു "പെണ്‍ വര്‍ഗ്ഗത്തിന്റെ പരാജയം" - ആയി ഇതിനെ കാണാന്‍ കഴിയില്ല. ഇതിന്റെ ഉത്തരവാദിത്തം അവരെ വീട്ടില്‍ തളച്ചിടുന്ന 'ആണ്‍ വര്‍ഗ്ഗത്തിന്റെ' പരാജയം കുടിയാണ്. പെണ്ണിനെ കുറ്റപ്പെടുത്തുക എന്നത് എല്ലാ ആണുങ്ങള്‍ക്കും എളുപ്പം ചെയ്യാന്‍ പറ്റുന്ന കാര്യം!
"ഇന്ത്യന്‍ പാര്‍ലമെന്റില്‍ 50 % സ്ത്രീ ആധിപത്യം വേണമെന്ന വാദത്തിന് ഇവിടെ വിരാമം" (33% ആണ് ശരി എന്നത് ഇതെഴുതി പിടിപ്പിച്ചിരിക്കുന്ന ONVS എന്ന സംഘടനയിലെ presumably ആണ്‍ വര്ഗത്തിന്റെ വക്താവിനും അറിയില്ല. റിസര്‍വേഷന്‍ എന്നുള്ളതിന്റെ tanslation 'ആധിപത്യം' എന്നല്ല).
ഈ മഹാന്മാര്‍ ഇത്ര പരിശ്രമിച്ചിട്ടു ഇത്രയുമേ കിട്ടിയുള്ളോ? സ്ത്രീകളുടെ ഇടയില്‍ സാക്ഷരത കുറവ്, ആരോഗ്യ രക്ഷക്ക് access കുറവ്, വേറെ എന്തെല്ലാം കിടക്കുന്നു.......
Pradeep Kumar
ഇന്ത്യയില്‍ സ്ത്രീകളുടെ സംവരണം 33 ശതമാനമാണന്ന് ഏത് ഒന്നാം ക്ലാസിലെ കുട്ടികള്‍ക്കുമറിയാവുന്ന കാര്യമാണ്
ശ്രദ്ധിക്കുക.!
"ഇന്ത്യന്‍ പാര്‍ലമെന്റില്‍ 50 % സ്ത്രീ ആധിപത്യം വേണമെന്ന വാദത്തിന് ഇവിടെ വിരാമം"
ഇന്ത്യയിലെ പല സ്ത്രീ സംഘടനകളും B.J.P യും അത് "50 ശതമാനം വേണമെന്ന് പറയുന്നുണ്ട് ഈ വാദത്തിന് ഇനി കഴമ്പില്ല എന്നാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്
പിന്നെ റിഷര്‍വേഷനും ആധിപത്യവും ,"ചെ" യും "ലാദനും" തമ്മിലുള്ള വ്യത്യാസപേലെയാണ്. അഥവാ
തീവ്രവാദത്തെ വിപ്ലവം എന്ന് പറയുന്നപ്പോലെ.
അപ്രിയ സത്യങള്‍ അംഗീകരിക്കുവാന്‍ ബുദ്ധിമുട്ടാണാന്നറിയാം
"ഇന്ത്യയില്‍ സ്ത്രീകളുടെ സംവരണം 33 ശതമാനമാണന്ന് ഏത് ഒന്നാം ക്ലാസിലെ കുട്ടികള്‍ക്കുമറിയാവുന്ന കാര്യമാണ്"
ഞാന്‍ ഇമ്മിണി വല്യ കുട്ടി ആയതു കൊണ്ടു അറിഞ്ഞില്ല! പിന്നെ ഒന്നാം ക്ലാസ്സില്‍ പഠിച്ചത് 40 കൊല്ലം മുന്‍പാണ് :-)
" ഇന്ത്യയിലെ പല സ്ത്രീ സംഘടനകളും B.J.P യും അത് "50 ശതമാനം വേണമെന്ന് പറയുന്നുണ്ട് ഈ വാദത്തിന് ഇനി കഴമ്പില്ല എന്നാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്"- വിശദീകരണത്തിന് നന്ദി.
എന്‍റെ അറിവ് (bjp.org ഇല്‍ നിന്നുംകിട്ടിയത്) 33% എന്നാണ്. അത് തന്നെ ആണ് കോണ്ഗ്രസ്, ഇടതു പാര്‍ടികള്‍ എന്നിവരും പറയുന്നതു.
50% റിസര്‍വേഷന്‍ സ്ത്രീകള്‍ക്ക് കൊടുക്കണമെന്ന് പറയുന്ന BJP ക്ക് രാജ്യസഭയില്‍ 46 MP മാര്‍ ഉള്ളതില്‍ 5 പേര്‍ മാത്രം (11%) സ്ത്രീകള്‍. 129 loksabha MP മാരില്‍ 10 പേര്‍ സ്ത്രീകള്‍ (7%)! ലോക്സഭയിലെ 45 സ്ത്രീ MP മാരില്‍ 24% BJP ക്കാരാനെന്നു BJP ക്ക് അഭിമാനിക്കാം. അപ്പോള്‍ മറ്റുള്ളവരുടെ കാര്യം പറയണോ?
ഞാന്‍ എന്റെ കമന്റില്‍ ഉദ്ദേശിച്ചത് കൂടുതലും ONVS എന്ന സംഘടനയെ ആണ്. താങ്കളുടെ അഭിപ്രായം തുറന്നെഴുതണമെങ്കില്‍ എന്തിന് ഈര്‍ക്കിലി സംഘടനകളുടെ നാണം കെട്ട ഗവേഷണ ഫലങ്ങളെ ആശ്രയിക്കണം?
" അപ്രിയ സത്യങള്‍ അംഗീകരിക്കുവാന്‍ ബുദ്ധിമുട്ടാണാന്നറിയാം"- ശരിയാണ് സുഹൃത്തേ. പക്ഷെ ആരാണ് അപ്രിയ സത്യം പറഞ്ഞതെന്ന് മാത്രമെ നാട്ടുകാര്‍ക്ക് സംശയം വരൂ......
Pradeep Kumar
Post a Comment