Tuesday, January 22, 2008

ബ്ലോഗിലെ "അതുല്യ" പ്രതിഭ

സ്വര്‍ണ്ണ ഗോപൂര നര്‍ത്തകീ.... .. ബ്ലോഗിന്‌ സായൂജ്യം നിന്‍ പേര്‌
ഏത്‌ ബ്ലോഗറും പൂജിക്കും നിന്നെ ഏത്‌ ബ്ലോഗറും...........

വിമര്‍ശനം ഒരു അനുഭൂതിയാണ്‌, മൌലികമായ ആശയങള്‍ തേടുകയാണ്‌ എന്റെ രീതി.
മലയാള ബ്ലോഗുകള്‍ സവിശേഷമായ സ്ത്രീപുരുഷബന്ധങളുടെ സാമാന്യവല്‍കരണം സാക്ഷാത്കാരങളാവുകാന്‍ ഞാന്‍ ആഗ്രഹിക്കാറുണ്ട്‌.

അറിവ്‌ ഏറുന്തോറും ലോകത്തെ മനസ്സിലാക്കുവാന്‍ കഴിയാത്ത ഒരു സമൂഹമാണ്‌ നമ്മള്‍ അഥവാ "ബോവാസിന്റെ ആറാം തലമുറക്കാര്‍ " എന്തേ സീതയെ തട്ടികൊണ്ടുപോകുവാന്‍ വന്ന അസുരന്‍മാര്‍ പരാജയമറിഞ്ഞു? "രാവണനും , മാരീചനും " ആ പരാജയത്തില്‍ നിന്ന്‌ എന്തു പഠിച്ചു?

തന്റെതായ രീതിയില്‍ അപഗ്രഥിച്ച്‌ ഒരു പോസ്റ്റ്‌ സൃഷ്ടിക്കുവാന്‍ കഴിയാതെ വരുന്ന ആ "അതുല്യ " പ്രതിഭയെക്കുറിച്ച്‌ അഥവാ അമിതാധിപത്യമില്ലാത്ത പ്രതിഭയെക്കുറിച്ച്‌.
ജല്ലികെട്ടും, വൈമാനിക സിദ്ധ്വന്തവും ബ്ലോഗുകരെ പഠിപ്പിച്ച ഈ അതുല്യ പ്രതിഭ പല പോസ്റ്റുകളിലും വിജയം ആവര്‍ത്തിക്കുകയായിരുന്നു.


പത്രതാളുകളില്‍ നിന്ന്‌ മൊഴിമാറ്റി ബ്ലോഗില്‍ ഹീറോയാവുന്ന ഈ അതുല്യ പ്രതിഭയെ അംഗീകരിക്കുവാനും ആ ബ്ലോഗ്‌ പോസ്റ്റില്‍ ഒരു "കമന്റ്‌ " പറയുവാനും,എഴുതുവാനും പിന്നെ ചേച്ചി, എന്ന്‌ വിളിക്കുവാനും പല ബ്ലോഗേഴ്‌സും മത്സരിക്കുന്ന കാഴ്ചയാണ്‌ ഇവിടെ കാണുവാന്‍ കഴിയുന്നത്‌.

വിമര്‍ശനങള്‍ അതിര്‌ വിടാതെ വളരെ മാന്യമായ രീതിയിലുള്ള വാക്കുകളും ഇവിടെ കാണാം
( ഈ തെണ്ടി പാണ്ടികള്‍ നിന്ന് ഉശിരു കേറ്റും. ) വളരെ സജീവതയും ഉള്‍ക്കാഴ്ച്കയും നിറഞ്ഞ്‌ തുള്ളുമ്പുന്ന , ഒട്ടും ഗ്രൂപ്പ്‌ താത്‌പര്യമില്ലാത്ത പോസ്റ്റുകള്‍ ഇവിടെ കാണാം. ഇവിടെ കൂറേക്കൂടി സാഹിത്യപരമായ കൃതികള്‍ നമ്മെ മാടി വിളിക്കുന്നു.

സ്ത്രീകളുടെ പേരുകള്‍ ബ്ലോഗുകള്‍ക്ക്‌ എത്ര ഉചിതം

Saturday, January 19, 2008

ബ്ലോഗ്‌ ഏഭ്യന്‍

ഈ കഥയും കഥപാത്രവും തികച്ചു സാങ്കല്‍പ്പികമാണ്‌ ആരുടെയങ്കിലും ജീവിതമായി സാദൃശ്യമുണ്ടങ്കില്‍ അത്‌ സ്വാഭാവികം.
ഈ കഥ നടക്കുന്നത്‌, ജര്‍മ്മനിയിലല്ല,ഉഗാണ്ടയിലാണോ? അല്ല, പിന്നെ ഒരു കൊച്ചു ഗ്രാമത്തില്‍ , അങ്‌ ദൂരെ പാലയില്‍ വളരെ കഷ്ടതയില്‍ നിന്ന്‌ വളര്‍ന്നു വലുതായ ഒരു ഡോ. വിനീതയുടെ കഥയാണ്‌ ഞാന്‍ പറയുവാന്‍ പോവുന്നത്‌.

വീനിതയ്ക്ക്‌ ഒരു ചെറിയ പ്രശ്നമുണ്ട്‌ വളരെക്കുറച്ച് ആളുകള്‍ മാത്രമേ ഈ പ്രശ്നമറിയൂ. എന്തയാലും ഞാന്‍ ചില ബ്ലോഗുകള്‍ വഴിയാണ്‌ ഈ കാര്യമറിഞ്ഞത്‌ വീനിതയ്ക്ക്‌ "ഭ" എന്ന അക്ഷരം പറയാനറിയില്ല "ഭ"എന്നതിന്‌ പകരം "ഫ" എന്നാണ്‌ പറയുന്നത്‌.
വര്‍ഷങള്‍ കടന്നുപോയി, ഗൂഗിള്‍ ഗ്രൂപ്പ്‌ പടര്‍ന്നുപന്തലിച്ചു"ഓര്‍കൂട്ടു", "ജി -മൈല്‍" എന്നിവയില്‍ അവര്‍ പ്രാവീണ്യം നേടി തുടങി.

വീണ്ടും കാലം "ബെരളി" ബെരളി", (ഒരു മലബാര്‍ ഭാഷ) കടന്നു..അങനെയിരിക്കെ.. ഗുഗിള്‍സ്‌ ഗ്രൂപ്പ്‌ ഒരു സ്വപ്നം കണ്ടു. തങളുടെ ഒരു "ബ്ലോഗ്‌ എന്ന ഒരു പുതിയ സംരഭം തുടങുകയും "ചെറ്റ+തരം" (ഈ വാക്കിന്‌ റിചാര്‍ഡ് നാസിലിനോട്‌ നന്ദി ) എന്ന ബ്ലോഗ്‌പോസ്റ്റുകള്‍ "വേള്‍ഡ്‌ ഫെയിമസ്‌" ആകുകയും ,പപ്പൂസണ്ണന്‍ ഭയന്ന്‌ വിറച്ച്‌ ഞാനെന്നുമറിയില്ല രാമനാരായണ ഉറക്കെ പാടുന്നതായും അവര്‍ സ്വപ്നം കണ്ടു.

എതായാലും കുറച്ച് വര്‍ഷത്തിനുള്ളില്‍ ഗൂഗിള്‍സ്‌ ആ സ്വപ്നം നടപ്പിലാക്കി, ബ്ലോഗുകള്‍, മൂട്ടകളെപോലെ വളരുകയും മരിക്കുകയും ചെയ്യുതു, ഇതില്‍ ചില രക്തം ഊറ്റികുടിക്കുന്ന മൂട്ടകള്‍ വളര്‍ന്നു , അവരില്‍ ചില ബ്ലോഗുകളെ ചെറ്റ+തരം , ചിത്ര പിശാചുകള്‍ എന്നീ പേരുകളില്‍ അറിയുവാന്‍ തുടങി.

ഇനി ചെറ്റ+തരത്തെക്കുറിച്ച്‌ :- (കടപ്പാട്‌ റിച്ചാര്‍ഡ്‌ നാസില്‍ ഇദ്ദേഹമാണ്‌ ചെറ്റ+തരം എന്ന പേര്‌ ആദ്യമായി ഉപയോഗിച്ചത്‌ പീന്നിട്‌ കണ്ടകശനിയിലൂടെ ഈ പേര്‌ പ്രസിദ്ധമായി)
വായില്‍ വരുന്നത്‌ കോതയ്ക്ക്‌ പാട്ട്‌, "ഭാര്യ" എന്നതിന്‌ പകരം "ഫാര്യ" എന്നു പറയുക (Daze Photoshop സൃഷ്ടികളാണ്‌ ഇവ പറഞ്ഞത്‌ അവര്‍ക്ക്‌ എന്റെ വക ഒരു നന്ദി)
ഞാന്‍ ഭൂലോക വഷളനാണ്‌ , ഇല+ക്ട്രോണിസില്‍ ബിരുദം (സത്യം Daze -ക്കാര്‍ പറയട്ടെ) എന്റെ പോസ്റ്റ്‌ വായിച്ചാല്‍ നിങള്‍ ചിരിച്ചു, ചിരിച്ചു, എന്നെപോലെ വഷളനാവും പീന്നിട്‌ കറവക്കാരന്റെ കൂടെ "ഫാര്യമാര്‍" ഒളിച്ചോടും, ശ്രീയും, സിമിയും, ഇത്‌ കണ്ട്‌ അച്ചായാ, എന്നു പറഞ്ഞു അവിടെ കിടന്ന്‌ താണു വണങി, അച്ചായന്റെ മൂടും താങി (ഇതിന്‌ നികൃഷ്ടനോട്‌ നന്ദി) അവര്‍ അവിടെ ചിരിച്ചു,ചിരിച്ചു മരിക്കും.
ഇനി ഭൂലോക വഷളന്റെ ചില തമാശകള്‍മലര്‍ന്ന് കിടന്ന് മണല്‍ വായില്‍ തള്ളുന്നതാണ്‌ ഏറ്റവും മികച്ച തമാശയെന്ന്‌ 2006-ന്‌ ശേഷംവഷളനായ ഇദ്ദേഹം പറയുന്നത്‌.
അനില്‍ പനച്ചുരാന്റെ കവിതയെ മാത്രമല്ല, അദ്ദേഹത്തിന്റെ പേരും ആ പേരു വിളിച്ചവരെയും എല്ലാം ഇദ്ദേഹം തമാശയുടെ പേരില്‍ അപമാനിച്ചു, ഇതിനെ പനയും ചൂരും എന്നീ പേരുകളില്‍ വീണ്ടും വീണ്ടും അപമാനിച്ചു.

ഈ തമാശ കേട്ട്‌ പന്ന പരട്ട ബ്ലോഗേഴ്‌സും ഇവിടെ വന്നു അട്ടഹസിക്കുവാന്‍ തുടങി, പാവം പനച്ചൂരാന്‍ കവിതയുടെ പേരില്‍ മഹത്തായ സ്വന്തം മാതാവിനെ പോലും വെറുത്തെ വിട്ടില്ല അനില്‍ എന്ന പേര്‌ ഈ വഷളന്‌ ഇഷ്ടമായില്ലപോലും , മതാവേ.. ക്ഷമിക്കുക, എല്ലാം ദൈവത്തിന്‌ വിടുക....ഓ .......മൈ ഗോഡ്‌ - സ്വപനത്തില്‍ നിന്ന്‌ ഡോ: വിനീത ചാടിയഴുന്നേറ്റു
ദൈവമേ ... എന്തുപണ്ടാരമായലും ഈ ബ്ലോഗ്‌ എന്ന പരിപാടി വേണ്ട എന്നു പറഞ്ഞവള്‍ വീണ്ടും കിടന്നു.

Saturday, January 12, 2008

സോഷ്യലിസവും മുതലാളിത്തവും

റ്റാറ്റയുടെ പുതിയ "നാനോ കാര്‍" ഇന്ത്യന്‍ സമൂഹത്തിന്‌ അഭിമാന നിമിഷമാണ്‌, ലോകത്തിലെ നാലായിരത്തില്‍പരം മാധ്യമങളില്‍ വളരെ പ്രാധാന്യത്തോട്‌ കൂടി ഈ വാര്‍ത്ത വന്നു എന്നത്‌ തന്നെ ഇന്ത്യയുടെ പുതിയ വ്യവസായ പുരോഗമനത്തെ ലോകം ഉറ്റുനോക്കുന്നു എന്നതിന്റെ മകുടോദാഹരണമാണ്‌.
625 cc എന്‍ജിനും നാലുപേര്‍ക്ക്‌ യാത്രചെയ്യാവുന്നതുമായ ഈ നാനോ ഇന്ത്യയുടെ മാറ്റത്തിന്റെ തുടക്കമായി കരുതാം. സിങ്കൂരിലെ ജനങളെ ബലികഴിച്ച ബംഗാള്‍ സര്‍ക്കാരിന്റെ മുത്തലാളിത്ത സമീപനമാണ്‌ പുതിയ ടാറ്റയുടെ കാര്‍. ഇതിന്‌ ബംഗാള്‍ സര്‍ക്കാരിനോട്‌ ടാറ്റ ഗ്രൂപ്പ്‌ നന്ദി രേഖപ്പെടുത്തുകയുണ്ടായി.

മൂലധന വ്യവസ്ഥകളെ അംഗീകരിക്കയും അതുപോലെ തള്ളിപറയുകയും സമ്പന്ന വര്‍ഗ്ഗ ഉടായിപ്പുകളുടെ കൌഢൂര്യം താങി നിര്‍ത്തുകയുചെയ്യുന്ന ഏത്‌ തരം നെറികെട്ട രാഷ്ട്രീയവും കളിക്കുവാന്‍ ഒരു മടിയുമില്ലാത്ത പ്രസ്ഥാനമാണ്‌ "ഇടത്‌പക്ഷക്കാര്‍"

സിങ്കൂരിലെ ദരിദ്ര നാരയണന്‍മാരെ, പൂര്‍ണ്ണ ദാരിദ്രത്തിലേയ്ക്ക്‌ തള്ളി അവരെ നാട്‌ കടത്തിയും സമ്പന്ന സമൂഹത്തിന്റെ ദല്ലാള്‍മാരായി മാറിയും മാനിഫെസ്റ്റോയെ വ്യഭിചരിച്ചും, പട്ടികള്‍ മൂത്രമെഴിക്കുന്നപോല........., കാണുന്ന സ്ഥലത്ത്‌ പാര്‍ട്ടി സമ്മേളനവും ഏരീയാ സമ്മേളനവും നടത്തിയും. ഇന്ത്യന്‍ ദരിദ്ര നാരായണമാരുടെ മുഖത്ത്‌ നോക്കി ഇടത് പ്രസ്‌ഥാനങള്‍ പരിഹസിക്കുവാന്‍ തുടങിയിട്ട്‌ വര്‍ഷം ഒരു പാടായി.

ഇന്നലെ നടന്ന ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ പിണറായി വാചാലനായത്‌. പോളണ്ടിനെക്കുറിച്ചായിരുന്നു , "ഉക്രൈനിലും ,പോളണ്ടിലും എന്ത്‌ സംഭവിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം, ഈ പ്രസംഗം വീക്ഷിച്ചവരാവട്ടെ, ആലപ്പുഴയിലെ പാവം കര്‍ഷക തൊഴിലാളികളും കള്ള്‌ ചെത്ത്‌ തൊഴിലാളികളും, ഈ പാവം മനുഷ്യരോട്‌ എന്തിനിത്ര ക്രൂരത?

ഇനി പോളണ്ടില്‍ കമ്യൂണിസ്റ്റ്‌ പ്രസ്‌ഥാനങളെ വത്തിക്കാന്‍ "മാമോദിസം" ചെയ്യുതെങ്കില്‍ അതിന്‌ അമേരിക്കയെ എന്തിന്ന്‌ കുറ്റപ്പെടുത്തണം ? ഉക്രൈനിലും, യുഗോസ്ലോവ്യയിലും ഇടത്‌ പ്രസ്ഥാനങളുടെ ദാരുണമായ അന്ത്യത്തിന്‌ കാരണം സോഷ്യലിസത്തിന്റെ കഴിവ്‌കേടാണ്‌. നാണവും മാനവുമില്ലാത്ത പ്രസ്ഥാനമാണ്‌ കമ്യൂണിസമെന്നത് ഏഷ്യയില്‍ മാത്രമല്ല യുറോപ്പിലും തെളിയിച്ചതാണ്‌, NATO, എന്ന സംഘടന രൂപം കൊള്ളുവാനുണ്ടായ കാരണം, കമ്യൂണിസ്റ്റ് രാജ്യങളുടെ ഭീഷണിയെ നേരിടനാണ്‌. അല്ലാതെ "അല്‍ ഖയ്‌ദയെ" നേരിടാനല്ല, ഈ പ്രസ്ഥാനത്തില്‍ ഞങളെയും അംഗങളാക്കണമെന്ന്‌ അമേരിക്കയോട്‌ യാചിച്ചത്‌ ഹ്യുണ്ടായുടെ ചെയര്‍മാന്‍ പ്രസിഡെന്റാവാന്‍ പോവുന്ന "വടക്കെന്‍ കെറിയയല്ല!, മറിച്ച്‌ നിങള്‍ വിപ്ലവ ഗാനം പാടുകയും സോഷ്യലിസത്തിന്റെ പതിനെട്ട്‌ കളരിയിലും വിജയഭേരി മുഴക്കുകയും ചെയ്യുത സാക്ഷാല്‍ റഷ്യയായിരുന്നു.
ഇനി വത്തിക്കാനെക്കുറിച്ച്‌ സോഷ്യലിസത്തെ പച്ചയായി നക്കി കൊന്ന ഒരു മഗോളിയന്‍ റൈസ്‌ സമൂഹമായിരുന്നു വത്തിക്കാന്‍ . അവിടെ സോഷ്യലിസം തേനും പാലുമൊഴുക്കി എന്ന പിണറായിയുടെ പ്രസ്ഥാവന, കേരളത്തിലെ ജനങള്‍ ഇപ്പോഴും ഭൂപരിഷ്കരണ നടപ്പിലാക്കിയ കാലഘടത്തിലാണ്‌ ജീവിക്കുന്നത്‌ എന്ന അദ്ദേഹത്തിന്റെ തോന്നലാണ്‌.
ഇനി വത്തിക്കാന്‍ എന്ന്‌ ഉച്ചരിക്കുവാന്‍ ഇടത്‌ പ്രസ്ഥാനങള്‍ക്ക്‌ കഴിയില്ല കാരണം സോഷ്യലിസം അവിടെ വംശ നാശം നേരിടുകയാണ്‌.
(ഇനി പ്രവീണിന്‌ വിമര്‍ശിക്കുവാന്‍ പ്രായമായില്ല എന്ന്‌ പറയുന്നവര്‍ ,വിമര്‍ശിക്കാനുള്ള വയസ്സ്‌ എത്രയാണെന്ന്‌ പറയണം, അല്ലങ്കില്‍ മിണ്ടാതിരിക്കുക.)

Wednesday, January 9, 2008

മലയാള സിനിമയുടെ മരണം

തൊണ്ണൂറുകളില്‍ ആദ്യപകുതിയില്‍ മലയാള സിനിമയുടെ മരണം സംഭവിച്ചു തുടങി.
ജീവിതത്തിന്റെ മറഞ്ഞിരിക്കുന്ന ഭാവങള്‍ തേടുകയായിരുന്ന എണ്‍പതുകളിലെ മലയാള സിനിമ .

പിന്നെ രാഷ്ട്രീയത്തിന്റെയും സങ്കുചിത മനോഭാവമുള്ളവരുടെയും കടന്നുക്കയറ്റം മൂലം നാശത്തിന്റെ പാളയത്തിലേയ്ക്കുള്ള മലയാള സിനിമയുടെ സഞ്ചാരമാണ്‌ പിന്നീട് മലയാളി പ്രേക്ഷകര്‍ക്ക്‌ കാണുവാന്‍ കഴിഞ്ഞത്‌. മലയാളി പ്രേക്ഷകര്‍ കൈകുടന്നയില്‍ വാരിയെടുത്ത അഥവാ ഹൃദയത്തോട്‌ ചേര്‍ത്തുപിടിച്ച ചിത്രങളുടെ എണ്ണം വെറും പത്തില്‍ താഴെ എണ്ണാവുന്നത്‌ മാത്രം.

പത്മരാജന്റെ "ഉയരങളില്‍" എന്ന സിനിമ മലയാളി പ്രേക്ഷകര്‍ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. മോഹന്‍ ലാല്‍ എന്ന നടന്റെ മഹത്തായ അഭിനയവും ഈ ചിത്രത്തിലൂടെ നമ്മള്‍ക്ക്‌ കാണുവാനുള്ള ഭാഗ്യമുണ്ടായി.

ഭരത്‌ ഗോപി സംവിധാനം നിര്‍വ്വഹിച്ച ഒരേയെരു ചിത്രമായ "ഉത്സവപ്പിറ്റേന്ന്" എന്ന ചിത്രവും മലയാള സിനിമയുടെ വസന്തത്തിന്റെ കാലഘടത്തിലേയ്ക്ക്` നമ്മെ കൊണ്ടുപോവുന്നു. മോഹന്‍ലാല്‍ എന്ന ഒരു ഇതിഹാസത്തിന്റെ തലോടല്‍ നമ്മള്‍ക്ക്‌ അനുഭവപ്പെടുന്നു ഈ ചിത്രത്തിലൂടെ.

ലോഹിതദാസ്‌ ,സിബി മലയില്‍ എന്നീ കൂട്ട്‌കെട്ടില്‍ സൃഷ്ടിക്കപ്പെട്ട ഒത്തിരി നല്ല സിനിമകള്‍ നാം കാണുവാനിടയായി. പീന്നിട്‌ ഈ രണ്ടു പേരുടെയും സിനിമകള്‍ തിയേറ്ററുകളില്‍ , മരണം കാത്തു കിടക്കുന്ന സിംഹത്തെപോലെയായിരുന്നു.

ലോഹിതദാസ്‌ ,സിബി മലയിലിന്റെ "തനിയാവര്‍ത്തം" എന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിന്റെ താളുകളില്‍ മറ്റൊരു ഇതിഹാസമായി മാറുകയായിരുന്നു, മമ്മൂട്ടിയുടെ അഭിനയത്തിന്റെ സര്‍ഗ്ഗീയമായ ഒരു മുന്നേറ്റം ഈ ചിത്രത്തില്‍ നാം കണ്ടു, വീണ്ടും ഇവരുടെ കരവിരുതില്‍ സൃഷ്ടിക്കപ്പെട്ട "കീരീടം" എന്ന ചിത്രവും മലയാളികളുടെ മനസ്സില്‍ എന്നും ഓര്‍മ്മയുടെ ചെപ്പില്‍ സൂക്ഷിക്കുക തന്നെ ചെയ്യും.

ഇന്ന്‌ മമ്മൂട്ടിയും,മോഹന്‍ലാലും അഭിനയം മറന്നുപോയിരിക്കുകയാണ്‌,ഐ.വി.ശശി സംവിധാനം നിര്‍വ്വഹിച്ച (രഞ്ജിത്തിന്റെ കഥ) ദേവാസുരം എന്ന ചിത്രമായിരുന്നു, മോഹന്‍ലാലിന്റെ അവസാന ചിത്രം,മോഹന്‍ ലാല്‍ മരിച്ചു, ഇപ്പോള്‍ അദ്ദേഹത്തിന്റെ നിഴല്‍ മാത്രമാണ്‌ (മീശ പിരിച്ച്‌ ഒരു തരം പാണ്ടി സ്റ്റൈല്‍ )

മമ്മൂട്ടിയാവട്ടെ ബോറാന്‍ തമാശകള്‍ കാണിച്ചു പ്രേക്ഷകന്റെ പണവും സമയവും കളയുകയാണ്‌. മലയാള സിനിമയുടെ ദാരുണമായ ഈ അന്ത്യത്തിന്‌ നമ്മുടെ സൂപ്പര്‍സ്റ്റാറുകളുടെ പങ്ക്‌ വളരെ വലുതാണ്‌.

യുവത്വത്തിന്‌ വേണ്ടി എന്ന വാദവുമായി പുറത്തിറങുന്ന സിനിമകള്‍ അറുബോറന്‍ പ്രണയങള്‍ മാത്രം അഭ്രപാളിയിലാക്കുന്ന ഒരു തരം പുരോഗമന വാദത്തിനെതിരായ സൃഷ്ടികളാണ്‌ ഇതുവരെയും മലായാള സിനിമ കണ്ടത്‌. മലയാള സിനിമ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ ബഹുഭൂരിപക്ഷം പ്രണയത്തെ ആശ്രയിച്ചാണ്‌ തിയേറ്ററുകളില്‍ എത്തുന്നത്‌.

ഇന്ന്‌ ഹിന്ദി സിനിമകളുടെ പ്രേക്ഷകരുടെ എണ്ണം വളരെ കൂറഞ്ഞിരിക്കുകയാണ്‌. മറിച്ച്‌ തമിഴ്‌ സിനിമയുടെ മുന്നേറ്റവും നമ്മള്‍ കാണുകയാണ്‌, പുതിയ സാങ്കേതികത തേടിയുള്ള തമിഴ്‌ സിനിമയുടെ സഞ്ചാരമാണ്‌, അന്യന്‍, ബെല്ല,ശിവാജി, എന്നി ചിത്രകള്‍ ഇന്ത്യയ്ക്ക്‌ പുറത്ത്‌ ശ്രദ്ധനേടുവാനുള്ള കാരണം. ഇതില്‍ വലിയ പങ്കും ശങ്കര്‍ എന്ന മഹാനായ സംവിധായകനെ ആശ്രയിച്ചാണ്`.

കാലം മാറിയിട്ടും ഹിന്ദി സിനിമയുടെ രൂപം മാറിയിട്ടില്ല. ഇപ്പോഴും ഹിന്ദി നായകന്‍മാരുടെ അവസ്ഥ കാമുകുകി വേണ്ടി യുദ്ധത്തിന്‌ പോവുന്ന ഒരു തരം കോമാളിയുടെ കഥാപത്രത്തെയാണ്‌ ഓര്‍മ്മപെടുത്തുന്നത്‌.

മലയാളത്തില്‍ ശ്രീനിയുടെ കുരുട്ടു ബുദ്ധിയില്‍ നമ്മുടെ രണ്ട് സൂപ്പര്‍സ്റ്റാറുകളും വീണുപോയങ്കിലും സുരേഷ്‌ഗോപി ,ദീലിപ്‌ എന്നിവര്‍ ശ്രീനിയുടെ കഥയില്‍ അഭിനയിക്കുന്നതിന്‌ പകരം പട്ടിണിയാണ്‌ എന്ന കാഴ്ചപ്പാടുള്ളവരാണ്‌.

"ഉദയനാണ്‌ താരം " എന്ന ചിത്രം മോഹന്‍ ലാലിന്‌ ഒഴിവാക്കാമായിരുന്നു, ശ്രീനിയാണ്‌ താരം എന്ന്‌ പത്രങള്‍ പറഞ്ഞമ്പോഴും അതില്‍ ശ്രീനി തന്റെ ബുദ്ധിയില്‍ മോഹന്‍ലാലിനെ തരം താഴുത്തുകയായിരുന്നും കമല്‍ സംവിധാനം നിര്‍വ്വഹിച്ച "അഴകിയ രാവണന്‍" എന്ന ചിത്രം ശ്രീനിയുടെ കുരുട്ട് ബുദ്ധിയില്‍ മമ്മൂട്ടിയും അകപ്പെടുകയായിരുന്നു.
സുരേഷ്‌ ഗോപിയുടെ കരിയറില്‍ നല്ല സിനിമ എന്ന്‌ പറയുവാന്‍ ഷാജികൈലാസിന്റെ 'കമ്മീഷണര്‍" എന്ന ഒരു ചിത്രം മാത്രമേയുള്ളും. മറക്കനാവാത്ത ഒരു അനുഭൂതിയാണ്‌ ഈ സിനിമ. ഇനി രണ്‍ജിപണിക്കര്‍ തപസ് നടത്തിയാല്‍പോലും ഇതു പോലെയെരു സിനിമ സൃഷ്ടിക്കാന്‍ കഴിയില്ല. കാരണം ആ സിനിമ കാലത്തിന്റെ ഒരു പ്രതിഭാസമായിരുന്നു.

മലയാള സിനിമ ഏറ്റവും വലിയ സ്‌ഥൂല അഖ്യാനമായിത്തീരണം ,സാങ്കേതികതയുടെ വിസ്‌തൃതമായ ഒരു കാന്‍വാസ് ഒരുക്കുവാന്‍ മലയാള സിനിമയുടെ അണിയറ പ്രവര്‍ത്തക്കര്‍ തയ്യാറാവണം, അത്‌ കാലത്തിന്റെ ആവിശ്യക്തയാണ്‌ (ഇത്‌ എന്റെ മാത്രം അഭിപ്രായം, ഇനി മാറ്റത്തിന്‌ തയ്യാറല്ലങ്കില്‍ എനിയ്ക്കു ഒന്നുമില്ല )

Monday, January 7, 2008

സ്വവര്‍ഗ്ഗ രതി

കാനഡ, ഡെന്‍മാര്‍ക്ക്,ഫ്രാന്‍സ്, തുടങിയ നിരവധി വിദേശ രാജ്യങളില്‍ സ്വവര്‍ഗ്ഗ രതി നിയമപരമായി അംഗീകരിച്ചിരിക്കുന്നതായി നമ്മള്‍ക്കറിയാം .കൊലപാതകമോ, വേശ്യാവൃത്തിയോ, അതുപോലെ, മയക്കുമരന്നു ബിസിനെസ്സ്‌പോലെ, മനുഷ്യകുലത്തിന്‌ അംഗീകരിക്കാന്‍ കഴിയാത്ത അഥവാ ക്രിമനല്‍ സ്വഭാവമുള്ള ഒന്നാണ്‌ സ്വവര്‍ഗ്ഗ രതിയും.
ഇതിനെ അംഗീകരിക്കണമെന്നും സ്വവര്‍ഗ്ഗ പ്രേമികള്‍ക്ക്‌ സര്‍ക്കാര്‍ ആനുകൂല്യം നല്‍ക്കണമെന്നും ഡല്‍ഹിയിലും മറ്റും ചില സംഘടനകള്‍ ആവിശ്യപ്പെടുന്നു,
1950ല്‍ നിലവില്‍ വന്ന ആര്‍മി ആക്ടിലെ സെക്ഷന്‍ 46 പ്രകാരം പ്രകൃതി വിരുദ്ധ ലൈംഗികത ബന്ധങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ "7" വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. എന്താണ്‌ പ്രകൃതി വിരുദ്ധ ലൈംഗികത എന്നതിനെക്കുറിച്ച്` വ്യക്തമാക്കുന്ന ജഡ്‌ജുമെന്റുകളൊന്നും തന്നെ നമ്മുടെ കോടതികള്‍ പുറപ്പെടുവിച്ചിട്ടില്ല.നമ്മുടെ സംസ്ക്കാരത്തെ നശിപ്പിക്കുവാന്‍ കാലങളായി പരിശ്രമിക്കുന്ന ഒരു ശത്രു നമ്മെ നോക്കി ചിരിക്കുന്നു. ആ ചിരി പെട്ടിച്ചിരിയിലേയ്ക്ക്‌ മാറുകയാണ്‌.
സ്വവര്‍ഗ്ഗാനുകൂലിയ്ക്ക്‌ പച്ചക്കൊടി കാട്ടുന്നവര്‍ക്ക്‌ എവിടെ നിന്നാണ്‌ ഇത്രയും പണം ലഭിക്കുന്നത്‌ ? എന്ത്‌ കൊണ്ട്‌ നമ്മുടെ സര്‍ക്കാര്‍ ഒരു അന്വേഷണത്തിന്‌ തയ്യറാവുന്നില്ല? ഇന്ന്‌ ഇന്ത്യയിലെ സ്വര്‍ഗ്ഗാനുക്കുലികള്‍ (ഇന്ത്യയില്‍ സ്വവര്‍ഗ്ഗ പ്രേമികള്‍ കൂടുതലും സ്ത്രീകളാണ്‌ ) സമ്പന്നമായി ജീവിക്കാനുള്ള സാഹചര്യം എങന്നെയുണ്ടാവുന്നു ? ഇവരെ സാമ്പത്തികമായി സഹായിക്കുന്ന ഉദാരമതിയുടെ കൈ ഏത്‌ രാജ്യത്തിന്റേതാണ്‌ ? ഇത്തരം അരാജകത്വശക്തികള്‍ ഇവിടെ സ്വവര്‍ഗ്ഗ രതികള്‍ക്ക്‌ വെള്ളവും വളവും നല്‍കി തീറ്റിപേറ്റുന്ന ഉദ്ദേശ്യം എന്താണ്‌ ?ഒരു നിയമ ചട്ടം തീര്‍ക്കുവാന്‍ സര്‍ക്കാര്‍ തയ്യറാവുന്നില്ല നമ്മുടെ പവിത്രത്തമായ സംസ്ക്കാരം വെട്ടിമാറ്റുവാന്‍ നമ്മള്‍ അനുവദിച്ചുകൂടാ.
1999 -ജനുവരി-18-ന്‌ സ്വവര്‍ഗ്ഗനുരാഗികളുടെ അമേരിക്കന്‍ മാസിക പ്രചരിപ്പിക്കുവാന്‍ കൊല്‍ക്കത്തയില്‍ എത്തിയ അമേരിക്കകാരെ വെറുതെ വിട്ട ബംഗാള്‍ സര്‍ക്കാര്‍ മാപ്പര്‍ഹിക്കുന്നില്ല..

Thursday, January 3, 2008

അസുര വ്യൂഹം

ഗുജറാത്തിലും ഹിമാചലിലും കാഹളത്തിന്റെ തുടക്കമായി.
എല്ലാം തുടങി കഴിഞ്ഞു.........
പോരാളികളെ തെരഞ്ഞെടുക്കുവാന്‍ തുടങി.........

കേന്ദ്രത്തില്‍ അടുത്ത അഞ്ചുവര്‍ഷത്തെ രാജക്കന്‍മാരെ വാഴിക്കാനുള്ള ആരവങള്‍ തുടങി...
പട്ടാഭിഷേകം വരെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇനി മറ്റുകാര്യങളില്ല..

അടുത്ത തെരഞ്ഞെടുപ്പിനെക്കുറിച്ച്‌ ഒരു വിശകലനമാണ്‌ ഇവിടെ .
ഇവന്‍ ആര്‌ ? ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച്‌ കോബ്‌സെര്‍ച്ച്‌ നടത്താന്‍ എന്ന്‌ പലരും ചേദിക്കുമെങ്കിലും (വിന്‍സ്‌ ചേദിച്ചാല്‍ അത്‌ ഞാന്‍ ക്ഷമിക്കും ,കാരണം ഭ്രാന്തന്‍ ചിന്തകള്‍ക്ക്‌ മറുപടി പറയുവാന്‍ ആഗ്രഹമില്ല) എനിയ്ക്ക്‌ അതില്‍ ഒരു ആയതിയുമില്ല..
ഇനി എനിയ്ക്ക് പറയുവാനുള്ള കാര്യങള്‍ ഞാന്‍ ഇവിടെ പറയും പറഞ്ഞിരിക്കും.

ഇവിടെ അഞ്ചരക്കണ്ടിമാരുടെ യുക്തിവാദമില്ല, ചിത്രകാരന്‍മാരുടെ ദൈവനിന്ദയില്ല (ഇത്‌ ഏത്‌ ചിത്രകാരന്‍ എന്ന്‌ തോന്നിയേക്കാം ബ്ലോഗിലെ ചിത്രകാരനയാലും, മാധുരി ദീക്ഷ്തിന്റെ പിറകെ വാലാട്ടി നടക്കുന്ന ചിത്രകാരനയാലും കാര്യം രണ്ടുപേരുടെ ജോലി ഒന്നുതന്നെ. )

കോണ്‍ഗ്രസിന്റെ ഭരണകാലത്തെ നേട്ടം

1) 2005-ന്‌ ശേഷം ഇന്ത്യയുടെ സമ്പത്തിക വളര്‍ച്ച മന്ദഗതിലായി.

2) കര്‍ഷകരുടെ കൂട്ട ആത്‌മഹത്യ.

3) അമേരിക്കയുമായുള്ള ആണവക്കരാറിനെ പന്തം കണ്ട പെരുച്ചായിപ്പോലെ കോണ്‍ഗ്രസുക്കാരും കമ്യൂണിസ്റ്റുകാരും നോക്കി നില്‍ക്കുകയും അവസാനം ചൈനയ്ക്ക്‌ വേണ്ടി ഇടതുമുന്നണി തുണിപ്പൊക്കി കാണിച്ചപ്പോള്‍ അതില്‍ മയങി വിഴുകയ്യും ഈ ഭാഗ്യം കാണുവനുള്ള അവസരം വീണ്ടും കിട്ടണേ.. എന്ന പ്രതീക്ഷയില്‍ കരുണാകര ഗുരുവും കൂട്ടരും തറവാട്ടിലേയ്ക്ക്‌ വന്നതും കോണ്‍ഗ്രസിന്റെ ഭരണ നേട്ടം തന്നെ.
4) ഒറീസയില്‍ ക്രൈസ്തവ മിഷനറിമാര്‍ പട്ടിണിയ്ക്ക്‌ പകരം പുതിയ നിയമം വിതരണം നടത്തിയതും (മത പരിവര്‍ത്തനം ) കോണ്‍ഗ്രസിന്റെ നേട്ടമായികാണം.

5) ചൈനയെ ഏഷ്യയിലെ മൃഗീയ ശക്തിയാക്കുവനുള്ള ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ആഗ്രഹം " നീ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക "എന്ന ബൈബിള്‍ വചനം നടപ്പിലാക്കി നികൃഷ്ടജീവികള്‍ എന്ന പദം മാവോസൂക്തത്തിലെ പതിനാലാം വചനമാക്കിയത്‌ ഇന്ത്യ ഭരണകൂടത്തിന്റെ വിജയമായി കാണം.

എന്നതാ........... ഇങനെ വായില്‍തോന്നിയ രീതിയില്‍ വിമര്‍ശിക്കാന്‍ മാത്രം പ്രവീണ്‍ പ്രായപൂര്‍ത്തിയായോ?

ഇനി എന്റെ പ്രായപൂര്‍ത്തിയറിയുവാന്‍ ആഗ്രഹമുള്ളവര്‍ നടരാജകൃതികള്‍ ആയിരംവട്ടം പാടിയാല്‍ മതിയാവും അഥവാ വിപ്ലവഗാനം ദിവസവും മൂന്ന്‌ നേരംപാടുക.

Search