Wednesday, August 27, 2008

ഒറീസ്സ : മാധ്യമങളുടെ സൃഷ്ടികള്‍

വംശഹത്യ നടക്കുന്ന ഒറീസ്സയില്‍ "DYFI" ഇടപ്പെടുവാന്‍ സാധ്യത (കൈരളി വാര്‍ത്ത 26/08/2008 ) കൈരളി ചാനലിന്റെ ഈ ഹാസ്യം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടുകാണും, ഈ വര്‍ഷം കൈരളി വാര്‍ത്തയില്‍ പല ഹാസ്യങളും ചേര്‍ക്കും കാരണം ഓണം ഇക്കുറി പൊടിപൊടിക്കണം, തീര്‍ന്നില്ല അഫഗാനിസ്ഥാനിലും, വേണ്ടിവന്നാല്‍ ഇറാനിലും ഇടപ്പെടുവാന്‍ തയ്യറാവുമെന്നാണ്‌ ഡിഫിക്കാരുടെ പ്രതീക്ഷ..

ഒറീസ്സയിലെ സംഭവങള്‍ കേരളത്തിലെ മാധ്യമങള്‍ ആഘോഷിക്കുകയാണ്‌ (നോര്‍ത്ത്‌ ഇന്ത്യയിലെ മാധ്യമങള്‍ ഇത്‌ ഒരു ഒറ്റപ്പെട്ട സംഭവത്തോടയാണ്‌ കാണുന്നത്‌ )

ഈ ഒറീസ്സ സംഭവം ഇത്രയും ഭീകരമായി ഒരു പക്ഷേ കേരളത്തിലെ മാധ്യമങള്‍ മാത്രമേ ചിത്രീകരിച്ചു കാണുകയുള്ളു. കൃസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്നു ഭാരതീയ സംസ്സ്ക്കാരിക സംഹാരാത്മകതക്കെതിരെ പ്രതികരിച്ചവരെ മവോസ്റ്റുകളെ കൂട്ടുപിടിച്ച്‌ ( VHP നേതാവിനെ )വെട്ടികൊന്നപ്പോള്‍ ഈ മലയാള മധ്യമങള്‍ കണ്ണടച്ചു എന്നു മാത്രമല്ല ഇന്നലെ ഡെല്‍ഹിയില്‍ ക്രൈസ്തവ മേലാളന്മാര്‍ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിന്‌ കൈരളിയും,മനോരമയും,ദീപകയും, ജീവനും, മധ്യമവും, ഏഷ്യാനെറ്റും, ഇന്ത്യാവിഷനും മാത്രമായിരുന്നു അവിടെ എത്തിപ്പെട്ടവര്‍ അതായത്‌ മലയാളത്തിലെ മാധ്യമങള്‍ മാത്രം.

കൃസ്ത്യന്‍ മിഷണറി പ്രവര്‍ത്തകര്‍ ലോകത്തില്‍ എവിടെയും ആരെയും ആക്രമിച്ചിട്ടില്ല എന്നീ ത്വതശാസ്ത്രം പറയുന്ന മാധ്യമങള്‍ ഇവിടെ ഈ മലായള നാട്ടില്‍ കാണാം. ഭാരതസംസ്ക്കാരം നിലനില്‍ക്കണമെങ്കില്‍ അസുരവംശത്തോട്‌ കണക്ക്‌ തീര്‍ക്കണം എന്നത്‌ ഉപനിഷത്‌ രചനാ കാലഘടത്തിലെ ഒരു സത്യമായിരുന്നു.
കൃസ്ത്യന്‍ മിഷണറി പ്രവര്‍ത്തകര്‍ നടത്തിയ വംശഹത്യ ഒരു പക്ഷേ നാം മറന്നുകാണും പക്ഷേ ഈസ്റ്റ്‌ തീമൂറിലെ (പഴയ ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യ ,ഇപ്പോള്‍ സ്വതന്ത്രരാഷ്ട്രം) ജനങള്‍ അത്‌ മറന്നുകാണില്ല എന്നത്‌ ചരിത്രമാണ്‌. ഈ നെറിക്കെട്ട ചരിത്രമ്യൂല്യത്തെ വെള്ളപൂശീയ ആസ്ത്രേലിയല്‍ കത്തോലിക സഭ, ആഗോള സ്വേച്ഛാധിപത്യത്തെ ന്യായികരിക്കുന്നതിന്‌ തുല്യമായി പ്രവര്‍ത്തിച്ചു.

കേവലം മതപരിവര്‍ത്തനത്തിന്‌ പോകാവുന്ന ദൂരം കലാപത്തിലേയ്ക്കാണ്‌ എങ്കില്‍ പിന്നെ ഈ ദൈവത്തിന്റെ കുഞ്ഞാടുകള്‍ ഈ പ്രവണത അവാസാനിപ്പിക്കുന്നതല്ലേ നല്ലത്‌.
ഒറീസ്സയില്‍ മാത്രമല്ല ഇന്ത്യയില്‍ എവിടെ കലാപം നടന്നാലും അത്‌ സംഘപരിവാറിന്റെയും അവിടുത്തെ പോലിസിന്റെയും തലയില്‍ വെച്ചുകെട്ടുവാന്‍ നമ്മുടെ മാധ്യമങള്‍ എന്നും മത്സരിക്കാറുണ്ട്‌. ഹിറ്റ്‌ലറാണ്‌ സംഘ പരിവാറിന്റെ ആത്മീയ ഗുരു എന്നുപ്പോലും ഇവിടെ പറഞ്ഞു നടക്കുവാന്‍ തുടങിയിരിക്കുന്നു. കാശ്മീരിലെ ദേശീയ വാദത്തെ ഹിന്ദുത്വവര്‍ഗീയത എന്ന്‌ വിളിച്ചുകൂവാനും നമ്മുടെ നാട്ടില്‍ ആളുകളുണ്ടായി.

ഇന്ത്യയില്‍ സമാധനമാണ്‌ ആവിശ്യം, അല്ലാതെ മതപരിവര്‍ത്തനമല്ല കുരിശിന്‌ പകരം ഒരു നേരത്തെ ആഹാരമാണ്‌ ഉത്തമം , മെഴുകുതിരിയും, ട്യൂബ്‌ലൈറ്റും കത്തിച്ചാല്‍ ദൈവം പുഞ്ചിരിക്കില്ല ചിരിക്കണമെങ്കില്‍ ദേശീയ ബോധമുണ്ടാവണം ,രാജ്യത്തിന്റെ സംസ്ക്കാരികതയോട്‌ കൂറ്‌ പുലര്‍ത്തണം,
ഭൂരിപക്ഷമായി ജനിച്ചവനെ വര്‍ഗീയവാദിയും, ഫാസിസ്റ്റുകളായി ചിത്രീകരിക്കുന്ന നമ്മുടെ നാട്ടില്‍, ന്യൂനപക്ഷങള്‍ സെക്കുലറിസ്റ്റുകളും, പാവങളുമായി ഇവിടെ അവതരിപ്പിക്കുന്നു. ഈ പ്രവണതയ്ക്‌ ഒരു അവസാനം ആവിശ്യമാണ്‌. .

18 comments:

Unknown said...

It seems that you were present there so that you could say so confidently that these are all media creations. All those visuals and pictures will be faked by medias. arent they?

Unknown said...

എന്റെ പാവം സംഘ പരിവാര്‍ കുഞ്ഞാടേ..
ഹിന്ദുത്വ വാദികളുടെ ആത്മീയ ഗുരു ഹിറ്റ്ലര്‍ ആണെന്ന് അറിഞ്ഞുകൂടെന്നോ? നിങ്ങള്ക്ക് സംശയമുണ്ടെങ്കിലും നിങ്ങളുടെ 'ഗുരുജി' ഗോള്‍വല്‍കരിനു സംശയമേ ഇല്ലായിരുന്നു... ഭാരതത്തെ കപട മതെതരക്കരില്‍നിന്നും അന്യ മതക്കാരില്‍നിന്നും മോചിപ്പിക്കുവാനുള്ള വഴി ഹിറ്റ്ലറുടെ വഴിയാണെന്ന് ഗുരുജി അസന്ദിഗ്ദമായി എത്രയോ തവണ പറഞ്ഞിട്ടുണ്ട്.. (ഇവിടെ ഒന്നു പോയിനോക്കൂ : http://www.sabrang.com/gujarat/rssbible.htm)
പിന്നെ മലയാളം മാധ്യമങ്ങള്‍ മാത്രമല്ല, ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ്സ്, deccaan herald, ടൈംസ്‌ ഓഫ് ഇന്ത്യ, NDTV, CNN-IBN, ദൂരദര്‍ശന്‍ ഇവയൊക്കെ വലിയ പ്രാധാന്യം നല്കി ഒറീസ്സയിലെ ക്രൂരത കവര്‍ ചെയ്തിട്ടുണ്ട്.. organiser ഉം, കേസരിയും, ജന്മഭൂമിയും മാത്രം വായിക്കല്ലേ, പ്രവീണേ..
മതപരിവര്തനതിന് പകരം ഒരു നേരത്തെ ആഹാരമാണ് വേണ്ടത് എന്നൊക്കെ വലിയ വികാരപരമായി എഴുതിക്കണ്ടു.. അതിനാണല്ലോ, ത്രിശൂലവും പേറി ബജ് രംഗ് ദള്‍് , വിശ്വ ഹിന്ദു പരിഷത്ത്, RSS എന്നിവര്‍ പോരാടുന്നത്.. ഞാന്‍ ഇപ്പോള്‍ ഇതു ടൈപ്പ് ചെയ്യുമ്പോഴും ഒറീസ്സയില്‍ കലാപം നടക്കുകയാണ്.. അവിടെ സംഘ പരിവാര്‍ വംശ ഹത്യ തന്നെ ആണ് നടത്തുന്നത്.. അല്ലാതെ ഗോലി കളിക്കുകയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുവാന്‍ എന്റെ മുണ്ടിന്നടിയില്‍ കാക്കി ട്രൌസര്‍ ഇല്ല..

Unknown said...

കഷ്ടം.All are created by media? Are u syudying for Pinarai?

രജന said...

ഗോള്‍വാള്‍ക്കര്‍ ഹിറ്റ്‌ലറിനെ മാതൃകയാക്കാന്‍ മാത്രമല്ല പറഞ്ഞത്‌, ഇവിടത്തെ കമ്യൂണിസ്റ്റുകളെയും മുസ്‌്‌ലിംകളെയും ക്രിസ്‌ത്യാനികളെയും ശത്രുക്കളായി പ്രഖ്യാപിക്കുകയും കൂടി ചെയ്‌തു. അതിനു കാരണം അവര്‍ സവര്‍ണാധിപത്യത്തെ അംഗീകരിക്കാത്തതാണെന്ന്‌ പറയാതെ പറയുകയും ചെയ്‌തു. ഞങ്ങള്‍ നിങ്ങളെ വെറുതെ വിടണമെങ്കില്‍ എന്തു ചെയ്യണമെന്നും ശ്രീ ഗോള്‍വാള്‍ക്കര്‍ജി പറഞ്ഞിട്ടുണ്ട്‌... അതിപ്രകാരമാണ്‌
“The foreign races in Hindusthan must either adopt the Hindu culture and language, must learn to respect and hold in reverence Hindu religion, must entertain no idea but those of the glorification of the Hindu race and culture, i.e., of the Hindu nation and must loose their separate existence to merge in the Hindu race, or may stay in the country, wholly subordinated to the Hindu Nation, claiming nothing, deserving no privileges, far less any preferential treatment — not even citizen's rights. There is, at least, should be, no other course for them to adopt. We are an old nation; let us deal, as old nations ought to and do deal, with the foreign races, who have chosen to live in our country”.

-- Madhav Sadashiv Golwalkar's, We or Our Nationhood Defined

ഷാജൂന്‍ said...

അയ്യോ മാഷേ, കൂറേ കൂടി ഉയര്‍ന്നു ചിന്തിക്കൂ. ഒരു മനുഷ്യനാവു...

വായുജിത് said...

ഓഹ് .. പാവം മിഷനറിമാര്‍ .. ദൈവത്തിന്റെ കുഞ്ഞാടുകള്‍ .. അവര്‍ക്ക് മത പരിവര്‍ത്തനം എന്നൊരു ചിന്തയെ ഇല്ല .. തന്നെ പോലെ തന്റെ അയല്‍കാരനെ സ്നേഹിക്കുന്നവര്‍ കൂട്ടത്തില്‍ അവരെ ഒന്ന് ക്രിസ്ത്യാനി ആക്കി സ്നേഹിക്കുന്നതില്‍ എന്താ തെറ്റ് ??

ഭാരതത്തിലെ മുസ്ലിം സഹോദരന്മാര്‍ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഒത്തിരി പിന്നാക്കം ആണെന്നാണ്‌ പറയപ്പെടുന്നത് .. പക്ഷെ അവര്‍ക്ക് കാരുണ്യം കൊടുക്കാന്‍ ഈ പറയുന്ന മിഷണറിമാരെ കാണുന്നില്ല .. ബംഗ്ലാദേശിലെ പാവപ്പെട്ടവരെയും ഇവര്‍ക്ക് വേണ്ട .. അവിടെ കാരുണ്യം ഒഴുക്കിയാല്‍ വിവരം അറിയും ...

ഇനിപ്പോ സവര്‍ണ ആക്രമണം എന്ന് പറയാന്‍ പറ്റില്ല .. വനവാസികള്‍ ആണ് ആക്രമിക്കുന്നത് ..
എന്താ പറയുക ..സവര്‍ണ വനവാസികള്‍ എന്നോ മറ്റോ പറഞ്ഞു ആശ്വസിക്കാം ...

വേറൊരു തമാശ .. സ്വന്തം രാജ്യത്തെ മുഴു പട്ടിണി കാണാതെ ഭാരതത്തിലെ അര പട്ടിണി മാറ്റാന്‍ വരുന്ന വിദേശികളും ഈ കൂട്ടത്തില്‍ ഉണ്ട് പോലും .. എന്താ കഥ ..

എന്താടോ സവര്‍ണ ഫാസിസ്റ്റ് പ്രവീണേ താന്‍ നന്നാവാത്തത് ??

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

ജിവി/JiVi said...

'(നോര്‍ത്ത്‌ ഇന്ത്യയിലെ മാധ്യമങള്‍ ഇത്‌ ഒരു ഒറ്റപ്പെട്ട സംഭവത്തോടയാണ്‌ കാണുന്നത്‌ )'

ഈ ഒറ്റപ്പെട്ട സംഭവങ്ങള്‍ കൂടെക്കൂടെ നടക്കുന്നു എന്നേയുള്ളൂ ഒറീസ്സയിലും ഗുജറാത്തിലും.

കൃസ്ത്യന്‍ മിഷിണറീമാര്‍ മാവോയിസ്റ്റുകളെ കൂട്ടുപിടിച്ച് VHP നേതാവിനെ കൊന്നു. അപ്പോള്‍ വനവാസികളായ അവര്‍ണ്ണര്‍ കൃസ്ത്യന്‍ മിഷണറിമാ‍ര്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടു.

ഇതാണ് അവിടെ സംഭവിച്ചത്. അല്ലേ? ഇപ്പോഴാണ് പിടികിട്ടിയത്.

Unknown said...

പ്രവീണേ കണ്ണടച്ച് ഇരുട്ടാക്കല്ലേ..... ഇവിടുത്തെ പാവങ്ങളെ സഹായിക്കാന്‍ ഒരു വിശ്വഹിന്ദു പരിഷിത്ത് കാര്‍നെ കൊണ്ട് സാധിക്ക്ക്കുമൊ? അനാ‍ാഥാലയങ്ങളെഉം, കുഞ്ഞുങ്ങളെയും മറ്റുമാണ് ഉപദ്രവിക്കുന്നത്, കുഞ്ഞുങ്ങള്‍ നാളേയുറ്റെ പൌരന്മാരാണ്. ഭാവിയില്‍ അവര്‍ വലര്‍ന്നു വരുബോള്‍ VHP, RSS കാരെ കാര്‍ക്കിച്ച് തുപ്പൂം, ഒരു പക്ഷേ ആരോരും തിരിഞ്ഞു നോക്കാനില്ലാത്ത്വരെ ക്രിസ്ത്യന്‍ മിഷണറിമാര്‍ സരക്ഷിക്കുന്നുണ്ടെങ്കില്‍,അവര്‍ സ്വാഭാവികമായും ക്രിസ്തീയ മതത്തിലേക്ക് തിരിയും. ഭാരതത്തില്‍ ആര്‍ക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാമല്ലൊ???? ആരേയും ബലാല്‍ക്കാരമായി ക്രിസ്ത്യന്‍ മതത്തിലേക്ക് ചേര്‍ക്കുന്നില്ല. പിന്നെ നിങ്ങള്‍ക്ക് ഇത്ര ചൊറിച്ചില്‍ വരണ്ട കാര്യം ഇല്ല.മാത്രമല്ല അടിപിടിക്കു പോകുന്നതിനു പകരം നിങ്ങളും ഇതു പോലെ പാവങ്ങളെ സഹായിക്കാന്‍ ഇറങ്ങൂ, ബാലഭവനുകളും, അനാഥാലയങ്ങളും, എല്ലാം നിങ്ങളും തുടങ്ങൂ, ആരും തടയില്ലല്ലോ??? അപ്പോ ആരും മതം മാറുകയുമില്ല. അല്ലാതെ “ പട്ടി പുല്ലു തിന്നുകയും ഇല്ല , പശൂനെ തീറ്റുകയുമില്ല” എന്ന നയം വളരെ കാടത്തമാണ്.
ഇവിടെ രാജേഷും,രജനയും പറഞ്ഞ കാര്യങ്ങള്‍ വളരെ അര്‍ത്ഥവത്താണ്.

Sakthi said...

Rajesh Suryakanthi... oru Hindu ayya thangal engane prathikarichaloo. kutta.. marxism thalayil kayariyo atho soniayayude konakamano thangallude manasil.. ethayallum ee nattile orom hinduvum chinthikenda samayam adhikarachirikkunnu... engane onnumariyathe samsarikalle. Hindu valeduthal athu vargiyathayayi kattunna thangale pollulla marxist kattalan marodum achummanum. pinarayiyum viddi sudhakaraneyum ore nukathil kettam.. kastam thanneee rajeshinentha oru suryakanthi vere.. woooooo

ajeeshmathew karukayil said...

പ്രവീണേ കണ്ണടച്ച് ഇരുട്ടാക്കല്ലേ.....

paarppidam said...

ഡിഫിക്കാർ അവിടെ ചെന്ന് സമാധാനം പുനസ്ഥാപിച്ചോട്ടെ മാഷേ! മതപരിവർത്ത്hനം നടത്തി ത്യാഗം ചെയ്യുന്ന മഹാന്മാർ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ പക്ഷെ വോട്ടുബാങ്കിന്റെ കിലുക്കത്തിൽ ഇല്ലാതാകുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ?
ഇവരെന്നാത്തിനാ അവിടെ പരിവർത്തനത്തിനു പോകുന്നെ?
മുസ്ലീങ്ങൾക്കിടയിൽ പാവപ്പെട്ടവർ ഉണ്ട്t അങ്ങോട് ചെന്ന് സേവനം നടത്തി മതം മാറ്റിയാൽ വിവരം അറിയും.
എന്തായാലും നരഹത്യയെ അനുകൂലിക്കുന്നില്ല് ശക്ത്മായി അപലപിക്കുകയും ചെയ്ന്നൂ. പക്ഷെ മതം മാറ്റാൻ പോയ്യി വടികൊടുത്ത് അടീരന്നുവന്നുങത് കാണുമ്പോൾ പറയാതിർക്കാൻ വയ്യ.

paarppidam said...

ബെന്യാമീന്റെ മണലെഴുത്ത് എന്ന ബ്ലോഗ്ഗിൽ ഇതേ കുറിച്ച് വിശദമായി തന്നെ എഴുതിയിട്ടുണ്ട്. ഒരു ക്രിസ്ത്യാനി എഴുതുമ്പോൾ പിന്നെ സത്യം വിളിച്ചുപറഞാൽ ഹിന്ദുനാമക്കാരന്റെ പേരിലുള്ള ആർ.എസ്സ്.എസ്സ് എന്ന അരോപണം ഒഴിവാകുമല്ലോ?

www.manalezhutthu.blogspot.com
-ൽ പോയി വായിക്കുക.

sreekumar (ശ്രീകുമാര്‍ കൃഷ്ണ വാരിയര്‍) said...

namasthe............valara nala-kariyam a............sathiyam ...ellavarum ariunathu nallathanu enda ella ashamsakal..............

BIJU said...

ഭുരിപക്ഷം എന്ത് ചെയ്താലും സവര്‍ണ ഫാസിസം
ന്യുന പക്ഷം ആണങ്കിലോ മത നിരപേഷിത
എന്താണിതിന്റെ ഒക്കെ അര്‍ഥം ..നിങ്ങള്‍ ശ്രെധിച്ചോ
നെടുമ്പാശ്ശേരിയില്‍ ആരോ ഒരു പള്ളിക്ക് എറിഞ്ഞപ്പോള്‍ .ഹിന്ദു വര്‍ഗ്ഗീയ
വാദികള്‍ ആണ് എന്ന് പറഞ്ഞു സംഭവ സ്ടാലത്ത് .കേരളത്തിലെ സര്‍വമാന ഇടതു പക്ഷ വലതു പക്ഷ ഭേദമന്യേ നേതാക്കള്‍ എത്തിച്ചേര്‍ന്നു ..എന്നാല്‍ ഇതിനു മുമ്പ് കേരളത്തില്‍
തെക്കു മുതല്‍ വടക്കേ അറ്റം വരെ ഉള്ള ഗുരു മന്ദിരങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍
ഈ നേധാക്കാന്‍ മാരെ ആരും കണ്ടില്ല .ഭുരി പക്ഷത്തിനു വേദനയില്ലല്ലോ ..
ഇതുപോലെ യുള്ള ന്യുന പക്ഷ പ്രീണനങ്ങള്‍ കാണുമ്പൊള്‍ ...ആരും ഒന്നു പ്രതികരിച്ചു പോകും
ഇതിനെ ഫാസിസം എന്നോ എന്ത് കുന്തം എന്ന് വിലിചോള്

സതീ,ഷ് ഷൊര്‍ണൂര്‍ said...

ആദ്യം അവര് വേട്ടയാടിയത് ജൂതന്‍മാരെ ആയിരുന്നു.
അപ്പോള്‍ ഞാന്‍ ആശ്വസിച്ചു
കാരണം ഞാനൊരു ജൂതനല്ലല്ലൊ.

പിന്നീടവര്‍ വേട്ടയാടിയത് കത്തോലിക്കരെ ആയിരുന്നു.
അപ്പോഴും ഞാന്‍ ആശ്വസിച്ചു.
കാരണം ഞാനൊരു കത്തോലിക്കനുമല്ലല്ലോ.

പിന്നീടവര്‍ വേട്ടയാടിയത് സോഷ്യലിസ്റ്റുകളെ ആയിരുന്നു.
എനിക്കെന്ത്, ഞാനൊരു സോഷ്യലിസ്റ്റല്ലല്ലൊ.

പിന്നീടവര്‍ വേട്ടയാടിയത് കമ്മ്യൂണിസ്റ്റ്കാരെ ആയിരുന്നു.
ഞാനെന്തിനു ഭയപ്പെടണം
ഞാനൊരു കമ്മ്യൂണിസ്റ്റ്കാരനുമല്ലല്ലൊ.

അവസാനം

അവര്‍ വേട്ടയാടിയത് എന്നെത്തന്നെയായിരുന്നു.

അയ്യോ..എനിക്കു വേണ്ടി കരയാന്‍ ആരുമില്ലല്ലോ..

രണ്ടാം ലോക മഹായുദ്ധ കാലത്ത് പ്രചരിച്ച ഒരു ഫാസിസ്റ്റ് വിരുദ്ധ കവിതയാണിത്.

ന്യൂനപക്ഷങ്ങള്‍ക്കു നേരേ പോര്‍വിളി നടത്തുന്ന അഭിനവ ഫാസിസ്റ്റുകള്‍ ദിവസേന രണ്ടു നേരം വായിച്ചാല്‍ നന്നായിരിക്കും.

കഴിഞ്ഞില്ല..
ഇതു കൂടെ..

"ഒരു കീഴ്ജാതിക്കാര ന് പൊതു നിരത്തിലൂടെ നടന്നാലോ, നല്ല വസ്ത്രം ധരിച്ചാലോ അവന് കടുത്ത ശിക്ഷക്കു വിധേയനാവേണ്ടി വരും.എന്നാല്‍ അവന്‍ മതം മാറി ഒരു മുസ്ലീമോ, ക്രിസ്ത്യാനിയോ ആയാല്‍ ഈ പറയുന്ന അവകാശങ്ങളൊക്കെ എളുപ്പം ലഭ്യമാവുന്നതുമാണു. പിന്നെയെങ്ങനെ ഇവിടെ മതപരിവര്‍ത്തനം ഇല്ലാതിരിക്കും".
-സ്വാമി വിവേകാനന്ദന്‍.

മതപരിവര്‍ത്തനത്തിന്‍റെ പേരില്‍ അന്യ മതസ്തര്‍ക്കെതിരെ കൊലവിളി നടത്തുന്നവര്‍ ഒരു കീഴാള ഹിന്ദു അനുഭവിക്കേണ്ടി വരുന്ന നരകയാതനകളുടെ യഥാര്‍ത്ഥ ചിത്രം കാണാന്‍ ശ്രമിക്കുക.

"അഹം ബ്രഹ്മാസ്തു" എന്നുദ്ഘോഷിക്കുകയും പുല്ലിലും പുഴുവിലും ഈശ്വരാംശം കാണുകയും ചെയ്യുന്ന ഉപനിഷത്ത് ദര്‍ശനമെവിടെ, മതഭ്രാന്തു തലയ്ക്കു പിടിച്ച് അലറിവിളിക്കുന്ന ഈ കൊലയാളിക്കൂട്ടങ്ങളെവിടെ..

YoungMediaIndia said...

പ്രത്യയ ശാസ്ത്രം തലയ്ക്കു പിടിച്ച ഇടതന്‍ ജന്തുക്കളെ ..ഹിന്ദുവിന് ഭൂരിപക്ഷം ഉള്ള വരെ തന്റെയൊക്കെ പ്രത്യയശാസ്ത്രത്തിനു കേരള മണ്ണില്‍ നില്‍ക്കാം. അത് കഴിഞ്ഞാല്‍ കേട്ട് കെട്ടി ചൈനയ്ക്കു പോണ്ടിവരും.
സത്യം പറഞ്ഞാല്‍ വര്‍ഗീയ വാദിയാകുന്ന ഇടതന്‍ നയം വോട്ടിനു വേണ്ടിയാനെന്കില്‍ സാരമില്ല. കുഞ്ഞാടുകളും പെറ്റു പെരുകുന്നുണ്ടല്ലോ. ലേഖനം വലതിന് കുത്താന്‍ പറഞ്ഞാല്‍ കുഞ്ഞാടുകള്‍ അതേയ് ചെയ്യുകയുള്ളൂ.
ഒരിസ്സയിലെക്കാലും കേരള പത്രങ്ങള്‍ ആഘോഷിച്ചു എന്ന് പറഞ്ഞാല്‍ തെറ്റില്ല. തീവ്ര വാദത്തെയും അവര്‍ ആഘോഷമാക്കിയില്ലേ?
പാവം ആദിവാസികള്‍ക്ക് സഹായമായ സ്വാമിയെ എന്തിനീ കുഞ്ഞാടുകള്‍ ശിക്ഷിച്ചു? അതല്ലേ ഇതിനെല്ലാം കാരണം.
ജാതി പറഞ്ഞു ഇനി വേര്‍തിരിക്കാന്‍ ഒരു കുഞ്ഞാടും നോക്കണ്ട കുഞ്ഞാടുകളുടെ ഇടയിലെ ജാതി ഹിന്ദുക്കളില്‍ ഇല്ല. പാവം ബ്രാഹ്മണര്‍ ശാന്തിപണി ചെയ്തെന്കിലും ജീവിച്ചോട്ടെ?

Unknown said...

great article is shared here know about our Sunrise Health Resorts in Jaipur and water park in Jaipur, Have developed a special 7 days programme called Anti-Ageing, based on Ayurveda centre in Jaipur & ayurveda hospital in Jaipur,ayurveda treatment in Jaipur, Yoga centre in Jaipur and Naturopathy treatment in Jaipur; these ancient systems of wellness centre in Jaipur. contact-9828590094
all rajasthan
seo training institute in Jaipur
seo service in Jaipur
spa in Jaipur
spa centre in Jaipur
rajasthan government jobs
water park in Jaipur
Panchakarma treatment in Jaipur
Shirodhara treatment in jaipur

Search