ഇസ്രേയിലിന്റെ ചാര സംഘടനയില്‍പ്പെട്ട രണ്ട് പേര്‍ കേരളത്തില്‍ വന്ന് സുഖചികത്സ നടത്തി , നമ്മുടെ കേരളത്തിലെ പോലീസ് രഹസ്യവകുപ്പിന് ഇത്രയും നാണകേടായ ഒരു സംഭവമായിട്ടും നമ്മുടെ കോടിയേരി ഒരു അന്വേഷണത്തിന് ഇതു വരെയും തയ്യറായിട്ടില്ല.പക്ഷേ ഈ രഹസ്യം പുറത്ത് കൊണ്ടു വന്നത് മറ്റാരുമല്ല നമ്മുടെ ഒരോ മലയാളികളുടെയും രോമഞ്ചമായ മനോരമയാണ്. ഇന്ത്യന്‍ രഹസ്യ വിഭാഗത്തെപ്പോലും വെല്ലുന്ന രീതിയിലുള്ള കണ്ടുപിടിത്തമായിരുന്നു മനോരമയുടേത്.
ദിശാബോധം എന്നോ നഷ്ടപ്പെട്ട മനോരമ എന്ന ദിനപത്രം താങള്‍ക്കിഷ്ടമുള്ളവരെ തിരഞ്ഞുപിടിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുവാന്‍ അവരുടെ മിടുക്ക് അപാരം തന്നെയാണ്. മൌലികമായ ആശയങള്‍,ഗുണമേന്മയുള്ള വാര്‍ത്തകള്‍, നിഷ്‌പക്ഷത, എന്നിവ മനോരമയ്ക്ക് അന്യമായിരിക്കുകയാണ്.പത്രത്തിന്റെ കൂടെ പാലും,മോരും,പിന്നെ മാമ്മന്മാരുടെ പിറന്നാള്‍ പായസവും നല്‍കി പത്രധര്‍മ്മമെന്താണന്ന് നമ്മെ പഠിപ്പിക്കുന്ന ഇവര്‍ സംഭവങള്‍ ഗൌരവത്തോടെ അവതരിപ്പിക്കുന്നതിലും ഉള്‍ക്കാഴ്ചയിലും നമ്മെ ഭീതിപ്പെടുത്തുന്നു.
ഈ ചാരസംഘടനയിലെ രണ്ടുപേരും വന്നത് സുഖചികത്സയ്ക്കണാന്ന് മനോരമയോട്` ആരായിരിക്കും പറഞ്ഞത് ? ആരും പറഞ്ഞതല്ല ഒരു ഇസ്രേയിലിന്റെ വെബ് സൈറ്റില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ ബലത്തില്‍ മനോരമ മുന്‍പേജില്‍ തന്നെ ആ വലിയ സംഭവം നല്‍കി. എന്നിട്ട് താങള്‍ ഒരു മഹത്തായ കാര്യം ചെയ്യുതു എന്ന രീതിയില്‍ വീമ്പ് പറയുവാന്‍ തുടങി. കേട്ടപാതി കേള്‍ക്കാത്തപാതി നിയമസഭയില്‍ മുസ്ലിം ലീഗ് ഇത്` ഏറ്റു പിടിച്ചു . എന്താണ് ഇവിടെ സംഭവിച്ചതെന്ന് ഒട്ടും മനസ്സിലാവാതെ നമ്മുടെ മുഖ്യന്‍ "ബാണം മുകളിലോട്ട് വിട്ട" അവസ്ഥയില്‍ ചിന്തിയ്ക്കുവാന്‍ തുടങി.
ഇസ്രേയിലിന്റെ ചാരസംഘടനയിലെ (മൊസൂദ്) രണ്ട് വ്യക്തികള്‍ കൊച്ചിയില്‍ വന്നത് മാനസ്സിക ചികത്സനടത്താനല്ല എന്നത് വളരെ വ്യക്തമാണ് അവര്‍ കേരളത്തില്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം കേരളത്തിലെ ഭരണകൂടം അറിയണമെന്നില്ല കാരണം ഇന്ത്യന്‍ രഹസ്യസംഘടനയായ "റോ" യുടെ അറിവേടെ കൂടിയാണ് അവര്‍ ഇവിടെ വന്നിട്ടുള്ളത്. രഹസ്യമാക്കുക എന്നത് അവരുടെ ജോലിയാണ് അതുകൊണ്ട് മനോരമ അറിയാത്തകാര്യങള്‍ വിളിച്ച് കൂവരുത്.
നിങള്‍ക്ക് അറിയാവുന്ന ജോലി ചെയ്യുക അതയാത് കല്യാണ ബ്രോക്കറോ, (maary 4 u) സൂപ്പര്‍സ്റ്റാറുകളുടെ ഡയലോഗുകള്‍ ഫോണ്‍ വഴി മറ്റുള്ളവരെ കേള്‍പ്പിക്കുകയോ (ചുമ്മാ കേള്‍ക്കുവാന്‍ സാധിക്കില്ല 5 രൂപ ഫോണില്‍ നിന്ന് നഷ്ടപ്പെടും) തബോലയോ എന്നീ ജോലികള്‍ , മറ്റോ ചെയ്യുക.
ഇസ്രേയിലിന്റെ നാവിക സേനയ്ക്ക് എന്തു ചെയ്യാന്‍ കഴിയും എന്നത് വ്യക്തമായി മനസ്സിലാക്കുവാന്‍ വന്ന ഇവര്‍ പിന്നീട് റോ-യിലെ ഉന്നത വ്യക്തികളുമായി ചര്‍ച്ച നടത്തി മടങിയ വിവരം മനോരമയ്ക്കും, കേരള സര്‍ക്കാരിനു മനസ്സിലായിട്ടില്ല. "ബാണം "മുകളിലോട്ട് പോയി പെട്ടിതീര്‍ന്ന അവസ്ഥയില്ലാണ് ഇപ്പോള്‍ കീരിയും,പാമ്പും.
ഒരു പുതിയ ആക്രമണത്തിന് ഒരുങുന്ന ഇസ്രേയല്‍ കൊച്ചിയെ എങനെ ഉപയോഗപ്പെടുത്താം എന്നതായിരിക്കും ചര്‍ച്ച നടത്തിയിരിക്കുന്നത്.ഇനി കുറച്ച് ദിവസങള്‍ മാത്രമാകവേ ലോകകായിക മാമാങ്കമായ ഒളിപ്‌ക്സ് മംഗളമായി നടക്കുമോ എന്ന ഒരു സംശയം ഉയര്‍ന്ന് വരുന്നു, കാരണം സൌത്ത് ആഫ്രിക്കയില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ കലക്കിയവര്‍ തന്നെ ഇക്കുറിയും ഒളിപ്‌ക്സ് കലക്കുവാന്‍ രംഗത്ത് വരുമെന്ന് യൂറോപ്പിലെ ചില രഹസ്യ കേന്ദ്രങള്‍ രഹസ്യമായി പറഞ്ഞു നടക്കുവാന്‍ തുടങിയിരിക്കുന്നു.
കോടികള്‍ ചിലവാക്കി ഒരു അത്ഭുതമാക്കിമാറ്റുവാന്‍ ഉദ്ദേശിക്കുന്ന 2008-ലെ ഒളിപ്‌ക്സ് പരാജയപ്പെട്ടാല്‍ പിന്നെ ചൈനയുടെ സ്ഥിതിയെന്തായിരിക്കുമെന്ന് നമ്മള്‍ക്ക് ചിന്താക്കാവുന്നതേയുള്ളു.ചൈനയില്‍ നടക്കുന്ന ഒളിപ്‌ക്സ് എന്ത് വില കൊടുത്തു തകര്‍ക്കുക എന്ന ലക്ഷ്യം ഇന്നും ഇന്നലെയും തുടങിയതല്ല കാലമൊത്തിരിയായി.
സൌത്ത് ആഫ്രിക്കയില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിനെ നശിപ്പിച്ച രീതിയായിരിക്കില്ല ഇക്കുറി ഇവര്‍ നടത്തുക . ഒളിപ്‌ക്സിന്റെ തുടക്കം തന്നെ ആക്രമണം തുടങുക എന്ന രീതിയായിരിക്കും ഇവര്‍ സ്വീകരിക്കുക
ഒളിപ്‌ക്സ് ദീപം ബീജിംങില്‍ തെളിഞ്ഞാല്‍ ഇസ്രേയല്‍ ആ ദീപത്തിന് തടസ്സമായി മാറുമെന്നാണ് ഇറ്റലിയിലെ ചില രഹസ്യാനേഷണ വിഭാഗങളുടെ കണ്ടുപിടിത്തം. എങനെയായിരിക്കും ഇസ്രേയിലിന്റെ നീക്കം ?
ടിബറ്റന്‍ ജനതയ്ക്ക് സാധ്യമാകാത്ത ഈ ഒളിപ്‌ക്സ് എങനെ ഇസ്രേയല്‍ കലക്കും എന്ന ചോദ്യം പലരും ചോദിച്ചു കഴിഞ്ഞുവത്രേ. എന്നാല്‍ ഇറ്റലിയിലെ രഹസ്യവിഭാഗം പുറത്ത് പറഞ്ഞിരിക്കുന്നത് ഭീകരമായ ഒരു ആക്രമണം തന്നെയായിരിക്കും ഇസ്രേയിലിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയെന്ന് ഇവര്‍ സൂചിപ്പിക്കുന്നു. ചൈനയെ ഇസ്രേയല്‍ ആക്രമിക്കുകയോ? എന്ന ചോദ്യത്തിന് അവരുടെ ഉത്തരം നമ്മെ ഭയപ്പെടുത്തന്നതാണ്.
ഇസ്രേയല്‍ ഒരിക്കലും ചൈനയെ ആക്രമിക്കുകയില്ല മറിച്ച് "ഇറാനെ ആക്രമിക്കുക എന്ന ലക്ഷ്യമാണ് ഇസ്രേയിലിനുള്ളത് അതിന് ഒരു നല്ല ദിവസം തന്നെ ഇസ്രേയല്‍ തെരഞ്ഞെടുക്കും അതായത് ഒളിപ്‌ക്സിന്റെ തുടക്കത്തില്‍ തന്നെ ഇറാനെ ആക്രമിക്കുക എന്ന ലക്ഷ്യമാണ് അവര്‍ നടപ്പിലാക്കുക. ഒരു വെടിയ്ക്ക് രണ്ട് പക്ഷി എന്ന "ബേസിക് തിയറിയില്‍" വിശ്വസിക്കുന്ന അമേരിക്കയുടെ ഒറ്റ മിത്രമായ ഇസ്രേയലിന് അമേരിക്കയുടെ പൂര്‍ണ്ണ സമ്മതത്തോടെ ആക്രമണം നടത്തും എന്നതാണ് ഇവര്‍ പറയുന്നത്. (പഴയ യുഗോസ്ലാവിയയില്‍ ആക്രമിക്കുന്ന സമയത്ത് ചൈനയ്ക്ക് ഒരു കൊട്ടുകൊടുക്കുവാന്‍ അമേരിക്ക മറന്നില്ല , ചൈനീസ് എംബസിയ്ക്ക് നേരെ മിസൈലാക്രമണം നടത്തിയായിരുന്നു.ചൈനയോട് അമേരിക്ക കണക്ക് തീര്‍ത്തത്)
ഒളിപ്‌ക്സ് മെഡല്‍ പട്ടികയില്‍ എന്നും ആധിപത്യം സ്ഥാപിച്ചിരുന്ന അമേരിക്കയ്ക്ക് ഇക്കുറി ചൈനയുമായുള്ള മത്സരത്തില്‍ അത്` നഷ്ടപ്പെടും എന്ന സത്യം അറിയാവുന്നത് കൊണ്ടും, ഒരു "ചുവന്നവന്‍" ഒളിപ്‌ക്സ് ഭംഗിയായി അവതരിപ്പിച്ചാല്‍ അതിന്റെ ക്ഷീണം അമേരിക്കയ്ക്കാണന്ന സത്യമറിയാവുന്നതു കൊണ്ടും , ചൈനയില്‍ നടക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കം തകര്‍ക്കുക മാത്രമല്ല അവരുടെ സാമ്പത്തിക അടിത്തറയില്‍ ഒരു വിള്ളല്‍ സൃഷ്ടിക്കുക എന്ന മാനദണ്ഡം നടപ്പിലാക്കുവാന്‍ ഏറ്റവും മികച്ച സമയമാണിത് എന്ന തിരിച്ചറിവ് അവരെ ഭ്രാന്തന്മാരക്കി മാറ്റിയിരിക്കുകയാണ്. ഇറാന്റെ പുതിയ മിസൈല്‍ പരീക്ഷണങള്‍ അവരെ വീണ്ടും ഭ്രാന്തന്മാരാക്കി മാറ്റുകയാണ് ഇറാന്‍ ഒരു യുദ്ധത്തിന് തയ്യാറായി കഴിഞ്ഞുവെന്നും അവിടുത്തെ മീഡിയകള്‍ വെളിപ്പെടുത്തിയ സ്ഥിതിയ്ക്ക് ഇനിയെന്ത് എന്ന ചോദ്യമാണ് ഇറ്റലിയുടെ രഹസ്യവിഭാഗത്തിനുള്ളത്.
കരയുദ്ധം തുടങിയാലും, ആകാശയുദ്ധമായാലും, ഇസ്രേയലിന് പിടിച്ചു നില്‍ക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് , എന്നാലും, ചൈനയില്‍ നടക്കുന്ന ഒളിപ്‌ക്സ് തകര്‍ക്കുക എന്നത് അമേരിക്കയുടെ വലിയ ആഗ്രഹമാണ്. ആ കാരണത്താല്‍ ഇസ്രേയലിനെ മുന്‍ നിര്‍ത്തി ഇറാനെ ആക്രമിക്കുവാന്‍ അമേരിക്ക ശ്രമിക്കും എന്നത് തള്ളികളയുവാന്‍ കഴിയില്ല എന്നാണ് ഇറ്റലിയിലെ രഹസ്യവിഭാഗം പറയുന്നത്.
ഇസ്രേയലിനും കണക്ക് തീര്‍ക്കുവാന്‍ഒരു നല്ല സന്ദര്‍ഭം ലഭിച്ചിരിക്കുകയാണ്. ഇറാനെ ആക്രമിച്ചാല്‍ ഈ സന്ദര്‍ഭത്തില്‍ അമേരിക്കയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കുമെന്ന് അവര്‍ക്ക് നന്നായി അറിയാം. പിന്നെ ഖത്തര്‍,കുവൈറ്റ്,ബഹറൈന്‍ എന്നീ രാജ്യങളെ ഇറാന്‍ ആക്രമികേണ്ടി വരും കാരണം അമേരിക്കയുടെ സൈനിക താവളം ഇവിടെ സ്ഥിതി ചെയ്യുന്ന കാരണത്താല്‍. അങനെ സംഭവിച്ചാല്‍ ഇറനെതിരെ ഗള്‍ഫ് രാജ്യങള്‍ തിരിയും. ഈ മികച്ച സന്ദര്‍ഭം ഇസ്രേയല്‍ ഉപയോഗപ്പെടുത്തുമെന്നാണ് ഇറ്റലി രഹസ്യവിഭാഗം വിലയിരുത്തുന്നത്.
(ക്രിക്കറ്റ് ഫൈനല്‍ തുടങുവാന്‍ മണിക്കൂറുകള്‍ എണ്ണിയെടുക്കവേ അന്ന് ഇറാക്കിനെ അമേരിക്ക ആക്രമിച്ചപ്പോള്‍ ലോകത്തിലെ എല്ലാ മധ്യമങളും യുദ്ധത്തിന്റെ പിറകെയായിരുന്നു. എന്തിന് ലോകകപ്പ് നേടിയ ആസ്ത്രേലിയപ്പോലും. ഇന്ത്യന്‍ പത്രങളില്‍ ക്രിക്കറ്റിന് അന്ന് വലിയ പ്രാധാന്യമൊന്നു ലഭിച്ചില്ല .ഒരു ലോകകപ്പ് ക്രിക്കറ്റിന് ലഭിച്ച ഏറ്റവും തണുത്ത പ്രതികരണമായിരുന്നു അന്ന്.)