Tuesday, April 8, 2008

പ്രേതങളുടെ ആധുനിക രൂപം

ശിവസേനയുടെ മുഖപത്രമായ "സാമ്‌ന"-യില്‍ അമിതാഭ്‌ ബച്ചനതിരെ രൂക്ഷമായ വിമര്‍ശനമാണ്‌ കഴിഞ്ഞ ദിവസം പാര്‍ട്ടി നടത്തിയിരിക്കുന്നത്‌
അമിതാഭ്‌ , രജനികാന്തിനെ കണ്ടുപഠിക്കണമെന്നായിരുന്നു ശിവസേനയുടെ ഉപദേശം

അറുപതുകളില്‍ "ബ്രിട്ടിഷ്‌രാജ്‌ ഇന്ത്യവിടുക " എന്ന ഇന്ത്യക്കാരുടെ മുദ്രാവാക്യം "ഉത്തേരന്ത്യക്കാര്‍ മുംബൈ വിടുക" എന്ന രീതിയിലേയ്ക്ക്‌ മറ്റെരു "രാജ്‌ " (രാജ്‌ താക്കറെ) മാറ്റിയെഴുതിയിരിക്കുകയാണ്‌.
പല പ്രമുഖരും ഈ കാടാന്‍ തീരുമാനത്തെ പല്ലും നഖവും ഉപയോഗിച്ചു തന്നെ എതിര്‍ത്തും

നമ്മുടെ മാധ്യമങളും രാജ്‌ താക്കറയുടെ അഭിപ്രായത്തെ വിമര്‍ശിച്ചു. അവസാനം സാക്ഷാന്‍ ഷാരുക്കും രംഗത്തു വന്നു , കപട രാഷ്ട്രിയത്തിന്റെ മറ്റെരു മുഖമൂടിയാണ്‌ രാജിന്റെ അഭിപ്രായമെന്നായിരുന്നു സൂപ്പര്‍സ്റ്റാറിന്റെ കണ്ടുപിടിത്തം .
എന്തായാലും രാജിന്റെ അഭിപ്രായം ഒട്ടും ശരിയായില്ല എന്നത്‌ ആര്‍ക്കും ഒരു സംശയവുമില്ല .
ഇന്ത്യന്‍ ജനത എവിടെ ജോലി ചെയ്യണമെന്ന കാര്യം രാജ്‌ താക്കറയല്ല തീരുമാനികേണ്ടത്‌ .

ഇന്ത്യയിലെ 35 കോടിശ്വരന്‍മാരില്‍ 24 പേരും മുംബൈയിലാണന്ന സത്യം നമ്മള്‍ മറന്നുകൂടാ. വിദര്‍ഭ എന്ന മഹാരാഷ്ട്രയിലെ കൊച്ചു സ്ഥലത്ത്‌ കര്‍ഷക ആത്മഹത്യയുടെ കണക്കുകള്‍ നമ്മെ ഭയപ്പെടുത്തുന്നു
കാര്‍ഷിക മേഖലകള്‍ ഇത്രയും തകിടം മറിഞ്ഞ മറ്റെരു യുഗം നമ്മുടെ നാട്ടിലുണ്ടായിട്ടില്ല. ഇവിടെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ , മുംബൈ നഗരത്തില്‍ മുകളില്‍ പറഞ്ഞ കോടിശ്വരന്മാര്‍ കുടിച്ചു കുത്താടിയും മനുഷ്യമാംസങളെ വിലപറഞ്ഞും ( ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌)
ഇവരുടെ ഭക്ഷണത്തിന്‌ വേണ്ടി രാപ്പകല്‍ അദ്ധ്വാനിക്കുന്ന കര്‍ഷകരുടെ കണ്ണുനീര്‍ കാണുവാന്‍ ഒട്ടും താല്‍പര്യമില്ലാതയും ഓഹരി കമ്പോളങളില്‍ പാവപ്പെട്ടവന്റെ ഉടുതുണിയ്ക്ക്‌ വിലപറഞ്ഞും ജീവിക്കുമ്പോള്‍….. രാജ്‌ താക്കറയുടെ വാക്കിനെ വിമര്‍ശിക്കുവാന്‍ ഒരു സാധരണ മനുഷ്യന്‌ കഴിയില്ല എന്നത്‌ സത്യം
വിദര്‍ഭയിലെ പാവപ്പെട്ട കര്‍ഷകരുടെ പെണ്‍കുട്ടികളുടെ സമൂഹ വിവാഹം നടക്കുമ്പോള്‍ അങ്‌ മുംബൈ നഗരത്തില്‍ മഹാരഷ്ട്രയുടെ മുഖ്യമന്ത്രിയുടെ മകന്റെ കല്ല്യാണം ആര്‍ഭാടമായി അഘോഷിക്കുകയായിരുന്നു നമ്മുടെ ഗാന്ധി കുടുംബം,
തമിഴ്‌ നാട്ടില്‍ ഒരു ദുരിതം നടന്നാല്‍ മഹാരാഷ്ട്രകാരനായ രജനികാന്ത്‌ തന്റെ ചിത്രത്തിന്റെ റീലിസ്‌ ദിവസം മാറ്റിവെച്ചങ്കിലും ദു:ഖം രേഖപ്പെടുത്തുമായിരുന്നു.. മറിച്ച്‌ തന്നെ വളര്‍ത്തി വലുതാക്കിയ മുംബൈ നഗരത്തിനോട്‌ ഒരു കൂറ്‌ പുലര്‍ത്താത്ത അമിതാഭ്‌ മരുമകളുടെ 45 ലക്ഷത്തിന്റെ സാരിയില്‍ കിടന്നുറങി ഉത്തര്‍പ്രദേശിന്‌ വേണ്ടി വാദികുമ്പോള്‍ ഏത്‌ താക്കറയുടെ മനസ്സൊന്നു പിടയും
കൂടതെ കൃഷി ഭൂമി വിലയ്ക്ക്‌വാങി അവിടെ മരുമകളുടെ പേരില്‍ ഹോസ്പിറ്റല്‍ പണിതീര്‍ത്ത മഹനാണ്‌ നമ്മുടെ അമിതാഭ്‌ (BIG - B )

ആധുനികയുടെ പിശാചുകള്‍ അടക്കി വാഴുന്ന മുംബൈ എന്ന മഹാനഗരത്തില്‍
രണ്ടു വിഭാഗം ജനങളെ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു..
നര്‍മദ അണക്കെട്ടിന്റെ പേരില്‍ ഗുജറാത്തില്‍ കാലമൂല്യമുള്ള അഭിനയം നടത്തി പാവപ്പെട്ടവന്റെ കൈയടി വാങിയ അമീര്‍ ഖാന്‍ വിദര്‍ഭയിലെ കര്‍ഷകരുടെ കാര്യത്തില്‍ വാ തുറന്നില്ല.
സച്ചിനും, ഗുജറാത്തില്‍ നിന്ന്‌ കുടിയേറിയ റിലയന്‍സും , ബോളിവുഡിലെ മാംസവ്യാപരികളും ,ബി.സി.സി. യുടെ പ്രസിഡെന്റും എല്ലാം കോടിശ്വരന്‍മാരും തിങിപാര്‍ക്കുന്ന മഹാരാഷ്ട്രയിലെ വിദര്‍ഭയിലാണ്‌ കര്‍ഷക ആത്മഹത്യ എന്നത്‌ എത്ര വിചിത്രം

അല്ലയോ രജനികാന്ത്‌ , നിങളുടെ സിംഹാസനത്തില്‍ ഇരിക്കുവാന്‍ ഇന്ത്യന്‍ സിനിമയില്‍ ഒരു പന്നപരട്ട നടനും ഇതുവരെയും ജനിച്ചിട്ടില്ല അങയെ വളര്‍ത്തി വലുതാക്കിയ തമിഴ്‌നാട്ടിനോടുള്ള അങയുടെ ആദരവ്‌ വളരെ പ്രസംശനീയം തന്നെ.
ഇന്ത്യന്‍ സിനിമയിലെ മഹാനായ ചക്രവര്‍ത്തി രജനി തന്നെ, അമിതാഭും,സച്ചിനും, അബാനിമാരും, നിങളെ കണ്ടുപഠിക്കട്ടെ…. ( “പരമേശ്വര്‍ ഗോദറേജ്‌ ” നിങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടില്ല നിങളുടെ സാമുഹ്യബോധം പ്രസംശനീയം തന്നെ)

1 comment:

Praveenpoil said...

അല്ലയോ രജനികാന്ത്‌ , നിങളുടെ സിംഹാസനത്തില്‍ ഇരിക്കുവാന്‍ ഇന്ത്യന്‍ സിനിമയില്‍ ഒരു പന്നപരട്ട നടനും ഇതുവരെയും ജനിച്ചിട്ടില്ല അങയെ വളര്‍ത്തി വലുതാക്കിയ തമിഴ്‌നാട്ടിനോടുള്ള അങയുടെ ആദരവ്‌ വളരെ പ്രസംശനീയം തന്നെ.

Search