തൊണ്ണൂറുകളില്‍ ആദ്യപകുതിയില്‍ മലയാള സിനിമയുടെ മരണം സംഭവിച്ചു തുടങി.
ജീവിതത്തിന്റെ മറഞ്ഞിരിക്കുന്ന ഭാവങള്‍ തേടുകയായിരുന്ന എണ്‍പതുകളിലെ മലയാള സിനിമ .
പിന്നെ രാഷ്ട്രീയത്തിന്റെയും സങ്കുചിത മനോഭാവമുള്ളവരുടെയും കടന്നുക്കയറ്റം മൂലം നാശത്തിന്റെ പാളയത്തിലേയ്ക്കുള്ള മലയാള സിനിമയുടെ സഞ്ചാരമാണ് പിന്നീട് മലയാളി പ്രേക്ഷകര്‍ക്ക് കാണുവാന്‍ കഴിഞ്ഞത്. മലയാളി പ്രേക്ഷകര്‍ കൈകുടന്നയില്‍ വാരിയെടുത്ത അഥവാ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച ചിത്രങളുടെ എണ്ണം വെറും പത്തില്‍ താഴെ എണ്ണാവുന്നത് മാത്രം.
പത്മരാജന്റെ "ഉയരങളില്‍" എന്ന സിനിമ മലയാളി പ്രേക്ഷകര്‍ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. മോഹന്‍ ലാല്‍ എന്ന നടന്റെ മഹത്തായ അഭിനയവും ഈ ചിത്രത്തിലൂടെ നമ്മള്‍ക്ക് കാണുവാനുള്ള ഭാഗ്യമുണ്ടായി.
ഭരത് ഗോപി സംവിധാനം നിര്‍വ്വഹിച്ച ഒരേയെരു ചിത്രമായ "ഉത്സവപ്പിറ്റേന്ന്" എന്ന ചിത്രവും മലയാള സിനിമയുടെ വസന്തത്തിന്റെ കാലഘടത്തിലേയ്ക്ക്` നമ്മെ കൊണ്ടുപോവുന്നു. മോഹന്‍ലാല്‍ എന്ന ഒരു ഇതിഹാസത്തിന്റെ തലോടല്‍ നമ്മള്‍ക്ക് അനുഭവപ്പെടുന്നു ഈ ചിത്രത്തിലൂടെ.
ലോഹിതദാസ് ,സിബി മലയില്‍ എന്നീ കൂട്ട്‌കെട്ടില്‍ സൃഷ്ടിക്കപ്പെട്ട ഒത്തിരി നല്ല സിനിമകള്‍ നാം കാണുവാനിടയായി. പീന്നിട് ഈ രണ്ടു പേരുടെയും സിനിമകള്‍ തിയേറ്ററുകളില്‍ , മരണം കാത്തു കിടക്കുന്ന സിംഹത്തെപോലെയായിരുന്നു.
ലോഹിതദാസ് ,സിബി മലയിലിന്റെ "തനിയാവര്‍ത്തം" എന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിന്റെ താളുകളില്‍ മറ്റൊരു ഇതിഹാസമായി മാറുകയായിരുന്നു, മമ്മൂട്ടിയുടെ അഭിനയത്തിന്റെ സര്‍ഗ്ഗീയമായ ഒരു മുന്നേറ്റം ഈ ചിത്രത്തില്‍ നാം കണ്ടു, വീണ്ടും ഇവരുടെ കരവിരുതില്‍ സൃഷ്ടിക്കപ്പെട്ട "കീരീടം" എന്ന ചിത്രവും മലയാളികളുടെ മനസ്സില്‍ എന്നും ഓര്‍മ്മയുടെ ചെപ്പില്‍ സൂക്ഷിക്കുക തന്നെ ചെയ്യും.
ഇന്ന് മമ്മൂട്ടിയും,മോഹന്‍ലാലും അഭിനയം മറന്നുപോയിരിക്കുകയാണ്,ഐ.വി.ശശി സംവിധാനം നിര്‍വ്വഹിച്ച (രഞ്ജിത്തിന്റെ കഥ) ദേവാസുരം എന്ന ചിത്രമായിരുന്നു, മോഹന്‍ലാലിന്റെ അവസാന ചിത്രം,മോഹന്‍ ലാല്‍ മരിച്ചു, ഇപ്പോള്‍ അദ്ദേഹത്തിന്റെ നിഴല്‍ മാത്രമാണ് (മീശ പിരിച്ച് ഒരു തരം പാണ്ടി സ്റ്റൈല്‍ )
മമ്മൂട്ടിയാവട്ടെ ബോറാന്‍ തമാശകള്‍ കാണിച്ചു പ്രേക്ഷകന്റെ പണവും സമയവും കളയുകയാണ്. മലയാള സിനിമയുടെ ദാരുണമായ ഈ അന്ത്യത്തിന് നമ്മുടെ സൂപ്പര്‍സ്റ്റാറുകളുടെ പങ്ക് വളരെ വലുതാണ്.
യുവത്വത്തിന് വേണ്ടി എന്ന വാദവുമായി പുറത്തിറങുന്ന സിനിമകള്‍ അറുബോറന്‍ പ്രണയങള്‍ മാത്രം അഭ്രപാളിയിലാക്കുന്ന ഒരു തരം പുരോഗമന വാദത്തിനെതിരായ സൃഷ്ടികളാണ് ഇതുവരെയും മലായാള സിനിമ കണ്ടത്. മലയാള സിനിമ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ ബഹുഭൂരിപക്ഷം പ്രണയത്തെ ആശ്രയിച്ചാണ് തിയേറ്ററുകളില്‍ എത്തുന്നത്.
ഇന്ന് ഹിന്ദി സിനിമകളുടെ പ്രേക്ഷകരുടെ എണ്ണം വളരെ കൂറഞ്ഞിരിക്കുകയാണ്. മറിച്ച് തമിഴ് സിനിമയുടെ മുന്നേറ്റവും നമ്മള്‍ കാണുകയാണ്, പുതിയ സാങ്കേതികത തേടിയുള്ള തമിഴ് സിനിമയുടെ സഞ്ചാരമാണ്, അന്യന്‍, ബെല്ല,ശിവാജി, എന്നി ചിത്രകള്‍ ഇന്ത്യയ്ക്ക് പുറത്ത് ശ്രദ്ധനേടുവാനുള്ള കാരണം. ഇതില്‍ വലിയ പങ്കും ശങ്കര്‍ എന്ന മഹാനായ സംവിധായകനെ ആശ്രയിച്ചാണ്`.
കാലം മാറിയിട്ടും ഹിന്ദി സിനിമയുടെ രൂപം മാറിയിട്ടില്ല. ഇപ്പോഴും ഹിന്ദി നായകന്‍മാരുടെ അവസ്ഥ കാമുകുകി വേണ്ടി യുദ്ധത്തിന് പോവുന്ന ഒരു തരം കോമാളിയുടെ കഥാപത്രത്തെയാണ് ഓര്‍മ്മപെടുത്തുന്നത്.
മലയാളത്തില്‍ ശ്രീനിയുടെ കുരുട്ടു ബുദ്ധിയില്‍ നമ്മുടെ രണ്ട് സൂപ്പര്‍സ്റ്റാറുകളും വീണുപോയങ്കിലും സുരേഷ്‌ഗോപി ,ദീലിപ് എന്നിവര്‍ ശ്രീനിയുടെ കഥയില്‍ അഭിനയിക്കുന്നതിന് പകരം പട്ടിണിയാണ് എന്ന കാഴ്ചപ്പാടുള്ളവരാണ്.
"ഉദയനാണ് താരം " എന്ന ചിത്രം മോഹന്‍ ലാലിന് ഒഴിവാക്കാമായിരുന്നു, ശ്രീനിയാണ് താരം എന്ന് പത്രങള്‍ പറഞ്ഞമ്പോഴും അതില്‍ ശ്രീനി തന്റെ ബുദ്ധിയില്‍ മോഹന്‍ലാലിനെ തരം താഴുത്തുകയായിരുന്നും കമല്‍ സംവിധാനം നിര്‍വ്വഹിച്ച "അഴകിയ രാവണന്‍" എന്ന ചിത്രം ശ്രീനിയുടെ കുരുട്ട് ബുദ്ധിയില്‍ മമ്മൂട്ടിയും അകപ്പെടുകയായിരുന്നു.
സുരേഷ് ഗോപിയുടെ കരിയറില്‍ നല്ല സിനിമ എന്ന് പറയുവാന്‍ ഷാജികൈലാസിന്റെ 'കമ്മീഷണര്‍" എന്ന ഒരു ചിത്രം മാത്രമേയുള്ളും. മറക്കനാവാത്ത ഒരു അനുഭൂതിയാണ് ഈ സിനിമ. ഇനി രണ്‍ജിപണിക്കര്‍ തപസ് നടത്തിയാല്‍പോലും ഇതു പോലെയെരു സിനിമ സൃഷ്ടിക്കാന്‍ കഴിയില്ല. കാരണം ആ സിനിമ കാലത്തിന്റെ ഒരു പ്രതിഭാസമായിരുന്നു.
മലയാള സിനിമ ഏറ്റവും വലിയ സ്‌ഥൂല അഖ്യാനമായിത്തീരണം ,സാങ്കേതികതയുടെ വിസ്‌തൃതമായ ഒരു കാന്‍വാസ് ഒരുക്കുവാന്‍ മലയാള സിനിമയുടെ അണിയറ പ്രവര്‍ത്തക്കര്‍ തയ്യാറാവണം, അത് കാലത്തിന്റെ ആവിശ്യക്തയാണ് (ഇത് എന്റെ മാത്രം അഭിപ്രായം, ഇനി മാറ്റത്തിന് തയ്യാറല്ലങ്കില്‍ എനിയ്ക്കു ഒന്നുമില്ല )
2 comments:
മലയാള സിനിമ ഏറ്റവും വലിയ സ്‌ഥൂല അഖ്യാനമായിത്തീരണം ,സാങ്കേതികതയുടെ വിസ്‌തൃതമായ ഒരു കാന്‍വാസ് ഒരുക്കുവാന്‍ മലയാള സിനിമയുടെ അണിയറ പ്രവര്‍ത്തക്കര്‍ തയ്യാറാവണം, അത് കാലത്തിന്റെ ആവിശ്യക്തയാണ് (ഇത് എന്റെ മാത്രം അഭിപ്രായം, ഇനി മാറ്റത്തിന് തയ്യാറല്ലങ്കില്‍ എനിയ്ക്കു ഒന്നുമില്ല )
എന്റെ പ്രവീണേ നിങ്ങള് അവസാനം കണ്ട സിനിമ ഏതാണ് ???? അറിയാത്ത ഒരു കാര്യത്തെ കുറിച്ച് ഇങ്ങനെ വിഡ്ഢിതരങ്ങള്‍ വിളിച്ചു പറയരുത് വര്‍ത്തമാനകാല സിനിമയെ കുറിച്ചുള്ള നിങളുടെ അറിവ് വട്ടപൂജ്യമാണ് പോയി രണ്ടു സിനിമ കണ്ടിട്ടുവാ എനിട്ടു വലിയ വായില്‍ അലരിവിളിക്ക്
Post a Comment