Wednesday, June 18, 2008

കേരളത്തിലെ ഗുജ്‌ജറുകള്‍

മലബാറിനെ അവഗണിക്കുന്നുവെന്ന കാരണത്താല്‍ ഇന്ന്‌ നടക്കാനിരിക്കുന്ന സര്‍വ്വകക്ഷിയോഗം ,ജമാഅത്തെ ഇസ്ലാമിയുടെ നെറികേട്‌ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുകയാണ്‌ ..ജാഗ്രതെ....

എസ്‌ എസ് എല്‍ സിയ്ക്ക്‌ അറുപത്‌ ശതമാനം മാര്‍ക്ക്‌ ലഭിച്ച മലബാറിലെ വിദ്യാര്‍ഥിയ്ക്ക്‌ പ്ലസ്‌വണ്‍ പ്രവേശനത്തിന്‌ പാരലല്‍ കോളേജുകളെ ആശ്രയിക്കേണ്ടി വരുമ്പോള്‍ അതേ മാര്‍ക്ക്‌ വാങിയ തിരുവിതാംകൂറ്‌ പ്രദേശത്തെ കുട്ടിയ്ക്ക്‌ ഇഷ്ടപ്പെട്ട സ്ക്കൂളില്‍ സയന്‍സ്‌ ഗ്രൂപ്പ്‌ വരെ കിട്ടാനുള്ള സാധ്യത കാണിച്ചുതരുന്നു.. ഇത്‌ തികച്ചും മലബാറിനോടുള്ള അവഗണനായണന്ന തീരുമാനത്തിലാണ്‌ മലബാറിലെ ചില സംഘടനകള്‍

ഇതിന്റെ കാരണക്കാര്‍ ആരാണ്‌ തിരുവിതാംകൂറിലെ ജനങളോ അതോ സര്‍ക്കാരോ? ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ക്കും, എന്‍ഡിഎഫിലെ പ്രവര്‍ത്തകര്‍ക്കും.പിന്നെ അല്ലറചില്ലറ മലപ്പുറത്തെ സംഘടനയിലെ പ്രവര്‍ത്തകര്‍ക്കും ഉയര്‍ന്ന വിദ്യഭ്യാസം ലഭിക്കാതിരുന്നതിന്റെ കാരണം ഇതായിരുന്നോ?

കുരങന്റെ കൈയില്‍ പുമാലകിട്ടിയ രീതിയില്‍ കേരളത്തില്‍ വിദ്യഭ്യാസ വകുപ്പ്‌ ഭരിച്ചിരിന്നത്‌ മലബാറിലെ വല്ല്യേട്ടന്മാരായിരുന്നില്ലേ? എത്രവര്‍ഷം അവര്‍ ഈ വകുപ്പുമായി നടന്നു വിദ്യഭ്യാസവകുപ്പ് എന്നാല്‍ ഗള്‍ഫിലെ "ബൂഫിയ" നടത്തുന്ന രീതിയിലായിരുന്നു ഇവര്‍ ഇവിടെ ഈ വകുപ്പുകള്‍ കൈകാര്യം ചെയ്യുതിരുന്നത്‌ . അന്ന്‌ ഈ അവഗണനയ്ക്കെതിരെ എന്തുകൊണ്ട്‌ മലബാര്‍ മെത്തം വിലയ്ക്ക്‌ വാങിയവര്‍ എന്നു സ്വയം കരുതുന്ന ഈ വല്ല്യേട്ടന്‍മാര്‍ സര്‍വ്വകക്ഷിയോഗം നടത്തിയില്ല?

തിരുവിതാംകൂറിനേയും മലബാറിനേയും തമ്മില്‍തല്ലിച്ച്‌ ചോരകുടിക്കാം എന്നു ജമാഅത്തെ ഇസ്ലാമിക്കാര്‍ കരുത്തുന്നുണ്ടങ്കില്‍ ആ മോഹം വെറും വ്യാമോഹമാണ്‌ , വിദ്യഭ്യാസം എല്ലാവര്‍ക്കും വേണം , അതിന്‌ വിദ്യാലയത്തില്‍ തന്നെ പോവണം, പതിനാറാം വയസ്സില്‍ പാസ്സ്‌പ്പോര്‍ട്ട്‌ കൈയിലാക്കിയാല്‍ വിദ്യഭ്യാസമാവില്ല അതിന്‌ തിരുവിതാംകൂറിലെ ജനങളെ കൂറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. മലബാറിലെ ജനങളെ ഗുജ്‌ജറുകളാക്കി മാറ്റുമെന്ന സര്‍വ്വകക്ഷിക്കാര്‍ ആഗ്രഹിക്കുന്നുണ്ടങ്കില്‍ അത്‌ വെറും സ്വപ്നം മാത്രമായിരിക്കും കാരണം നരനും നരിയുമായി ഇവിടെ മറ്റൊരു യുവസമൂഹമുണ്ടന്നോര്‍ക്കുക.

3 comments:

Joji said...

ഒരു കൈയും കണക്കും ഇല്ലാതെ പെറ്റു കൂട്ടുന്നതും ഒരു കര്യമല്ലെ പ്രവീണെ ?

vahab said...

സുഹൃത്തെ, വികാരാധീനനാകാതിരിക്കൂ...
വിദ്യാഭ്യാസ സൗകര്യങ്ങിളുടെ കാര്യത്തില്‍
ഇരുപ്രദേശങ്ങളും തമ്മിലുള്ള അന്തരം
പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ എത്തേണ്ടതുണ്ട്‌.
കേരളത്തില്‍ മാറിമാറി ഭരിച്ച ഇരുമുന്നണികളും
ഈ വിഷയത്തില്‍ പ്രതികളാണ്‌.
ഏതൊരു പ്രശ്‌നത്തിലും ഒരു മുന്നണി മറ്റൊരു മുന്നണിയെ
കുറ്റപ്പെടുത്തുന്നത്‌ സാധാരണമാണ്‌. അതുകൊണ്ട്‌ പ്രശ്‌നം
ഇല്ലെന്നു വരുന്നില്ലല്ലോ.
തിരുവിതാംകൂറുകാരും, മലബാറുകാരും
തമ്മില്‍ അടിയില്ല.

scrap said...

സുഹൃത്തേ താങ്ങളുടെ ബ്ലോഗ്‌ അടിപൊളി. എന്റെ ബ്ലോഗ്‌ http://itworld-malayalamincomputer.blogspot.com/ ആണ്‌ കണ്ട്‌ അഭിപ്രായങ്ങള്‍ അറിയിക്കണേ,പക്ഷെ എന്തേ www.ckalari.com കണ്ടില്ല? വേഗം സികളരിയിലെ മലയാളബ്ലോഗ്‌ ഡയറക്ടറിയില്‍ സമര്‍പ്പിക്കൂ. ബ്ലോഗ്‌ പ്രസിദ്ധമാക്കൂ

Search