Monday, December 10, 2007

മമ്മൂട്ടിയും മോഹന്‍ലാലും അഭിനയം നിര്‍ത്തണം

അഭിനയത്തിന്റെ ബാലപാഠംപോലുമറിയാത്ത അല്ലങ്കില്‍ മറന്നുപോയ രണ്ടു വയസ്സന്‍മാരും മലയാള സിനിമയില്‍ നിന്ന് മാറിനില്‍ക്കണം പുതിയ യുവതാരങള്‍ക്ക് അവസരം നല്‍ക്കുവാനുള്ള സന്മനസ്സ് ഈ രണ്ടുപേരും കാണിക്കണം ഇവര്‍ രണ്ട്പേരും മലയാള സിനിമയില്‍നിന്ന് മാറി നിന്നാല്‍ ഒരു നഷ്ടവും ഉണ്ടാവില്ല, ഇനി നഷ്ടമുണ്ടാവാന്‍ ഇവര്‍ ജഗതി ശ്രീകുമാറോ, യേശുദാസോ, തിലകനോ അല്ലല്ലോ? പിന്നെ എന്തിനാ മസ്സില്‌ പിടിച്ചു മലയാള സിനിമയില്‍ അഭിനയിക്കുന്നേ?ജീവതത്തില്‍ കുറച്ച് മാനവും നാണവും നല്ലതാണ്, മകളുടെ മകളാകുവാന്‍ പ്രായമാത്രമുള്ള പെണ്‍കുട്ടികളുടെ കൂടെ മരംചുറ്റിപാട്ട്, പ്രണയം , ബോറന്‍ തമാശ എന്നീ ഉഡായിപ്പ് പരിപാടി നിര്‍ത്തി വല്ല അച്‌ഛനോ, അപ്പൂപ്പനോ,മുതുമുത്തച്ചനോ ആയി അഭിനയിക്കുക, ഇനി അത് കുറച്ച് ബുന്ദ്ധിമുട്ടാണങ്കില്‍ അമിതാഭ് ബച്ചനെ കണ്ടുപഠിക്കുക.
സിനിമ ഒരു മാധ്യമമാണ്‌ ആരേയും അവര്‍ക്ക് വിമര്‍ശിക്കാം വായില്‍ വരുന്ന എത്ര വൃത്തികെട്ട വാക്കുകള്‍ വേണമെങ്കിലും ഒരു മാന്യതയുംമില്ലാതെ വിളിച്ചുകൂവാം അത് കേട്ട് പരട്ട ഫാന്‍ അസോസിയേഷന്‍കാര്‍ക്ക് കൈയടിക്കുകയും ചെയ്യാം, വിമര്‍ശിക്കുന്നവര്‍ മറ്റ്വിമര്‍ശനങള്‍ അംഗീകരിക്കാന്‍ തയ്യാറാവണം. മലയാള സിനിമയെ കൊന്നുകുഴിച്ചുമൂടിയവരില്‍ വിനയന്‍ മുതല്‍ ഷാജികൈലാസ് വരെ രണ്‍ജിപണിക്കര്‍ മുതല്‍ S.N.സ്വാമി വരെ എല്ലാവര്‍ക്കും വലിയപങ്കുണ്ടുതാനും

കമല്‍ എന്ന സംവിധായകന്‍ ഒന്നാക്ലാസിലെ കുട്ടികളുടെ പ്രണയം അഭ്രപാളിയിലാക്കുന്ന കാഴ്ചയാണ്‌ ഇത്രയും കാലം മലയാളികള്‍ കണ്ടത് (മഞ്ഞ്പോലെ ഒരു പെണ്‍കുട്ടി ,ഗോള്‍)
മലയാള സിനിമ എഡിന്റിങിലും വളരെ പരാജയമാണ്‌ (ആവര്‍ത്തന വിരസത) . സാബു സിറില്‍ എന്ന മഹാ കലാസംവിധായകനെ മലയാളത്തില്‍ വേണ്ടവിധം ഉപയോഗിച്ചില്ല , അദ്ദേഹം ഇപ്പോള്‍ ഹിന്ദിയില്‍ ചേകേറിയിരിക്കുകയാണ്. ( മഹിയും മികച്ച കാലസംവിധായകന്‍ തന്നെ) ഇരുപതോളം സിനിമയില്‍ നായകാനി അഭിനയിച്ച ;പൃഥിരാജ് കരിയറില്‍ വെറും മൂന്ന് ഹിറ്റ്കളാണ്‌ നേടിയത് പക്ഷേ പല സംവിധായന്‍മാര്‍ക്കും പ്രതീക്ഷയുള്ള നടനാണ്‌ പൃഥിരാജ് അത്കൊണ്ടാണ്‌ ഇത്രയും പരാജയം രുചിച്ചിട്ടും മലയാള സിനിമയില്‍ പിടിച്ചു നില്‍ക്കുവാന്‍ കഴിയുന്നത്. മലയാളത്തില്‍ പൃഥിയെ ഉത്മൂലനമാഗ്രഹിക്കുന്ന പല വമ്പന്‍ സ്രാവുകള്‍ ഇപ്പോള്‍ മൌനത്തിലാണ്‌ , മണിരത്നത്തിന്റെ അടുത്ത ചിത്രത്തില്‍ നായകനാവുന്നത് പൃഥിയാണ്‌ അത് കൊണ്ട് അദ്ദേഹം സൂക്ഷിച്ചാല്‍ നന്നായിരിക്കും , (പാരകള്‍ വമ്പന്‍ സ്രാവുകളായത് കൊണ്ട് )

8 comments:

Praveenpoil said...

ഇവര്‍ രണ്ട്പേരും മലയാള സിനിമയില്‍നിന്ന് മാറി നിന്നാല്‍ ഒരു നഷ്ടവും ഉണ്ടാവില്ല, ഇനി നഷ്ടമുണ്ടാവാന്‍ ഇവര്‍ ജഗതി ശ്രീകുമാറോ, യേശുദാസോ, തിലകനോ അല്ലല്ലോ? പിന്നെ എന്തിനാ മസ്സില്‌ പിടിച്ചു മലയാള സിനിമയില്‍ അഭിനയിക്കുന്നേ?

Praveenpoil said...

ഇവര്‍ രണ്ട്പേരും മലയാള സിനിമയില്‍നിന്ന് മാറി നിന്നാല്‍ ഒരു നഷ്ടവും ഉണ്ടാവില്ല, ഇനി നഷ്ടമുണ്ടാവാന്‍ ഇവര്‍ ജഗതി ശ്രീകുമാറോ, യേശുദാസോ, തിലകനോ അല്ലല്ലോ? പിന്നെ എന്തിനാ മസ്സില്‌ പിടിച്ചു മലയാള സിനിമയില്‍ അഭിനയിക്കുന്നേ?

ഫസല്‍ ബിനാലി.. said...

Cenema enna kala Mangatholi.
Cenema oru entertainer aanu, athishtamullavar kaanum. Mammutti, Mohanlaal ivarude cinema paraajayappedatte kure naal appol avare vechu aarum cinema edukkilla angane avar purathaakum. Mammoottikku karutha pakshikalile abinayathinu award kodukkaathirunnathinu juri angam paranja kaaranam angeru kure award vaangiyathalle, ini puthiya oraalkku irikkatte ennaanu. Athinte artham enthaanu suhruthe?
kazhivaayirunnenkil iniyum awarude aduth ethaan aarumillenno? Veetham veppaanenkil praveeninte abipraayangalkku iniyum jeevanundenno?

വിന്‍സ് said...

Thaan thante tholinja ezhuthu nirthi thanneykaalum valiya tholiyanmarkku ezhuthaan ulla soukaryam undaakki kodukkanam. Thanney poloru tholiyan blog ezhuthu nirthiyal bloginu nashttam undaakan thaan Kurumaano, G Manuvo, Visala Manaskanoo allallo?? pinney enthu kooppinadey valichu pidichu ezhuthunnathu. nirthi pooyinedey.

ഭൂമിപുത്രി said...

അഭിനയം നിര്‍ത്തണ്ട.പ്രായത്തിനും രൂപത്തിനും ചേരുന്ന റോളുകള്‍ എടുത്തു നന്നായി അഭിനയിക്കട്ടെ.
രണ്ടുപേരും ആ കല കയ്യിലൊതുക്കിയിട്ടുള്ളവരാണ്‍.
ഏതു വളര്‍ച്ചക്കുമുള്ള ഒരു തളര്‍ച്ചയുടെ
അനിവാര്യത-അതാണു ഇവര്‍ രണ്ടുപേരും ഇന്നു നേരിടുന്നതു.
അവരെ നശിപ്പിക്കുന്നതില്‍ വലീയ ഒരു പങ്ക് ‘ഫാന്‍സി’നുണ്ട്.
പരദേശിയും കയ്യൊപ്പും ഒന്നും കേറിക്കണ്ട് വിജയിപ്പിയ്കാനുള്ള പ്രതിബദ്ധതയില്ലാത്ത ഫാന്‍സ് ഈ നടന്മാരുടെ ശാപമാണു.

Padma Priya said...

"അഭിനയത്തിന്റെ ബാലപാഠംപോലുമറിയാത്ത അല്ലങ്കില്‍ മറന്നുപോയ രണ്ടു വയസ്സന്‍മാരും മലയാള സിനിമയില്‍ നിന്ന് മാറിനില്‍ക്കണം"

Anonymous said...

"അഭിനയത്തിന്റെ ബാലപാഠംപോലുമറിയാത്ത അല്ലങ്കില്‍ മറന്നുപോയ രണ്ടു വയസ്സന്‍മാരും മലയാള സിനിമയില്‍ നിന്ന് മാറിനില്‍ക്കണം" ITHRAYUM VAYICHAL PINNE PRAVEEN NU ORU NALLA MARUPADI THARUVAN KAZHIYILLA. KARANAM, MAMMOOTT KKUM MOHAN LAL NUM ENTHU MATHRAM PRETHIBHA YUNDENNU NAMMAL KANDARINJATHANU. AVAR ATHU MARANNU POYITTILLA ENNU IDAKKIDAKKU THELIYIKKUNNUM UNDU. ORU KARYAM MANASILAKKUKA, AVARKKU ITHU KALA MATHRA MALLA THOZHILUM KOODE ANU..MOKSHATHINALLA AVAR ABHINAYIKKUNNATHU... KASHINUM KOODE VENDIYANU...PRAVEENINU ITRAKKU DUKKAM UNDANKIL IVARKKOKKE KODIKAL KODUTHU CINEMA YEDUKKUNNA PRODUCERS NEYO DIRECTORS NEYO VIMARSHIKKU...

Praveenpoil said...

ഫസല്‍, വിന്‍സ്, ഭൂമിപുത്രി,പത്മപ്രിയ നിങളുടെ അഭിപ്രായത്തിന്‍ നന്ദി..
മലയാള സിനിമയില്‍ ഒരു ലോബിതന്നെ പ്രവര്‍ത്തികുന്നു എന്നത് നമ്മുടെ മുകേഷ് തുറന്ന് സമ്മതിച്ച കാര്യമാണ്, പിന്നെ ഭരതന്‍ സംവിധാനം നിര്‍വ്വഹിച്ച ചിലമ്പ് എന്ന സിനിമയ്ക്കവേണ്ടി റഹ്‌മാനെ കാസ്റ്റ് ചെയ്യാന്‍തീരുമാനിച്ച ഭരതനെ മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാര്‍ ഫോണില്‍ വിളിച്ച് ഞാന്‍ ഫ്രീയായി അഭിനയിക്കാം എന്ന് പറയുകയുണ്ടായി, ആ സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന് റഹ്‌മാന്‌ മാത്രമേ അറിയൂ.. അത്രയ്ക്കും പാരകളുടെ ഒരു ഓര്‍കൂട്ടാണ്‌ മലയാള സിനിമ...

Search