Sunday, December 16, 2007

ഉണരുന്ന നീതിപീഠം

ഡെല്‍ഹി ഹൈകോടതി ഒരു ജനകീയ നിയമം നടപ്പിലാക്കാന്‍ വിധിച്ചിരിക്കുകയാണ്‌ . രഹസ്യമായി ക്യാമറകണ്ണിലൂടെ പകര്‍ത്തുന്ന ഏത് രീതിയിലുള്ള വാര്‍ത്ത ശകലങളും ഇനി മുതല്‍ സെന്‍സര്‍ ചെയ്യുവാന്‍ കോടതി വിധിച്ചിരിക്കുകയാണ്. മീഡിയകളുടെ അതിക്രൂരവും മനുഷ്യത്വരഹിതവും മറ്റുള്ളവരുടെ സ്വകാര്യതയില്‍ അതിക്രമിച്ചു കയറുകയും ചെയ്യുന്ന "മാധ്യമ സ്വാതന്ത്ര്യം " എന്ന വൃത്തിഹീനമായ പ്രവര്‍ത്തിയ്ക്ക് ഇനി മുതല്‍ മൂക്ക് കയറിടുവാന്‍ തീരുമാനിച്ച കോടതി നടപടി സ്വാഗതാര്‍ഹമാണ്‌.
ഈ നിയമം പിന്‍വാതിലൂടെ "എമര്‍ജെന്‍സി" നടപ്പിലാക്കുവാന്‍ ശ്രമിക്കുകയാണെന്ന വാദവുമായി എഡിന്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്‍ഡ്യ രംഗത്ത്‌ വന്നിരിക്കുകയാണ്‌.
മറ്റുള്ളവരുടെ സ്വകാര്യതയില്‍ കയറി മാധ്യമ പിശാചുകള്‍ നൃത്തമാടുന്നതണോ അഭിപ്രായ സ്വാതന്ത്ര്യം?
ഇതങനെ ജനാധിപത്യ വിരുദമാവും?
മനുഷ്യവകാശ മര്യാദകളെ മാധ്യമ പിശാചുകളുടെ നേര്‍ക്ക് വലിച്ചെറിയുന്നതാണോ ജനാധിപത്യം ?മാധ്യമ ഭീമന്‍മാര്‍ സെര്‍ക്കുലേഷന്‌ വേണ്ടി "പിംപ് " കാരന്റെ നിലയിലേയ്ക്‌ തരംതാണവസ്ഥ നമ്മള്‍ കണ്ടതാണ്‌ (തെഹല്‍ഹ ) ഇപ്പോള്‍ SMS എന്ന തരംതാണപരിപാടിയിലൂടെ കോടികള്‍ സമ്പാദിക്കുകയാണ്‌ ഇന്ഡ്യയിലെ എല്ലാ മീഡിയകളും

4 comments:

Praveenpoil said...

മാധ്യമ ഭീമന്‍മാര്‍ സെര്‍ക്കുലേഷന്‌ വേണ്ടി "പിംപ് " കാരന്റെ നിലയിലേയ്ക്‌ തരംതാണവസ്ഥ നമ്മള്‍ കണ്ടതാണ്‌..........

ഒരു “ദേശാഭിമാനി” said...

മീഡിയകള്‍ സത്യം പറയണം!എന്നാല്‍ പേരിനും,പണത്തിനു വേണ്ടി സത്യാന്വേഷികളാകരുതു! ചില സത്യങ്ങള്‍ അസമയങ്ങളില്‍ പറയുകയും അരുതു.

രാജന്‍ വെങ്ങര said...

പകലിന്‍ വെളിച്ചമെത്രയുണ്ടായാലും,
തെളിഞ്ഞിടാമോ നിഴലിന്‍ നിറം?
ഇരുട്ടൊളിക്കും മൂലയിതു തെളിയാന്‍
കൊളുത്തണം വിളക്കല്ലാതെ വേറെന്തു?
മാറ്റുവാന്‍ ചട്ടങ്ങള്‍,
പൊട്ടിച്ചെറിയാന്‍ കൊളുത്തുകള്‍,
ഉയര്‍ത്തേണ്ടതു കരങ്ങളല്ലാതെ മറ്റെന്തു?
തീര്‍ക്കാന്‍ മറവുകളില്ലാത്ത ലോകം,
കുറവുകളില്ലാത്ത നീതി വേണം.
പൊളിക്കണമോരോന്നും
പുതു നാളിനൊത്തു,
തീര്‍ക്കണം നീതി നവമായി
നമുക്കായി.
മാ‍റ്റമിതു വേണം
കരുത്തിനായി.
തിരുത്തുമഭികാമ്യം
ജനം വെറുക്കുമെങ്കില്‍.


പ്രതികരിക്കുക..
ഭാവുകങ്ങളോടെ..

ഫസല്‍ ബിനാലി.. said...

വാര്‍ത്തകള്‍ വ്യഭിചരിക്കപ്പെടുന്നു'ശോഭ ചെരുപ്പുകട'യുടെ
പിറകിലെ ഗാന്ധി പ്രതിമ,
അനാഛാദനം ചെയ്തെന്നൊരു വാര്‍ത്ത.
തിമിരമില്ലാത്തവര്‍ കാണട്ടെ,
ബധിരനല്ലെങ്കില്‍ കേള്‍ക്കട്ടെ,
ചെരുപ്പു കടയുടെ പെരുമയില്‍
ഗാന്ധി പ്രതിമയിലൊരു കരിമ്പടം.

'ചരമം, പത്രത്താളിലെ
സത്യമുള്ള വാര്‍ത്ത', നോക്കവെ,
അപകടത്തില്‍പ്പെട്ടവന്‍റെ
കീശയില്‍ നിന്നൂര്‍ന്നു വീണ
ലോട്ടറിത്തുണ്ടിന്‍റെ പിന്നിലെ
അഴിമതിയുടെ ബാക്കി തേടി
വാര്‍ത്തകള്‍ പോകവെ -ഈ ചരമം.

വാര്‍ത്തകള്‍ വര്‍ത്തമാനം പറയുന്നു.
പുതു വാര്‍ത്ത വരുംവരെ
വിവാദമായ്, പുകഞ്ഞും ജ്വലിച്ചും
കപടമുഖം വലിച്ചു കീറാന്‍
ത്രാണിയില്ലാത്ത വെപ്പു കൈകള്‍
നുണപൊതിഞ്ഞ വാക്കു മൊഴിയും
വാടകക്കെടുത്ത നാക്കുകള്‍....

www.fazaludhen.blogspot.com

Search