Wednesday, December 12, 2007

മെഡിക്കലും ,ശാസ്ത്രവും ചതിയും

(1) പിന്നെ കരിഞ്ഞ ഭഷണം കഴിച്ചാല്‍ എയ്‌ഡ്സ് വരുമോ?
പാന്‍പാരാഗ് കഴിച്ചാല്‍ ചിക്കന്‍ബോക്സ് വരുമോ?
പുകവലിച്ചാല്‍ ജലദോശം വരുമോ?
ഇല്ല എന്നാണ്‌ ശാസ്ത്രത്തിന്റെ ഉത്തരം , . കാരാണം ഈ പറഞ്ഞതല്ലാം കഴിച്ചാല്‍ അര്‍ബുദത്തിന്‌ സാധ്യതയുണ്ട് എന്നാണ്‌ ശാസ്ത്രം പറയുന്നത്,
അര്‍ബുദം എങനെ എപ്പോള്‍ എന്ന് പറയാന്‍ ശാസ്ത്രത്തിന്‌ ഇന്നും കഴിയാതത്കൊണ്ട് , സമൂഹത്തില്‍ ആര്‍ക്കും എന്തും പറയാം ,അത് കഴിച്ചാല്‍ , ഇത്കഴിച്ചാല്‍ അങിനെ വായില്‍നോന്നിയതല്ലാം വിളിച്ചു പറയാം അതിനെ ആര്‍ക്കും എതിര്‍ക്കാന്‍ കഴിയില്ല കാരാണം അര്‍ബുദത്തിന്റെ മുമ്പില്‍ ശാസ്ത്രം പരാജയമറിഞ്ഞിരിക്കുകയാണ്‌. പാന്‍പാരാഗ് കഴിച്ചാല്‍ എയ്‌ഡ്സ് വരുമെന്ന്‌ ആര്‍ക്കും പറയാന്‍ കഴിയില്ല, അതിനാല്‍ പാന്‍പരാഗിനെ അര്‍ബുദത്തിന്റെ തലയില്‍വെച്ച് രക്ഷപെടാം,
(2) ഇനി ബെല്‍സ് പാലസിയെ Bell's palsy (or facial palsy) കുറിച്ചാണ്‌ ഈ രോഗത്തെ കുറിച്ച് നമ്മുടെ നാട്ടിലെ ഡോക്‌ടേഴ്സി വല്ല അറിവുണ്ടോ? എന്നാല്‍ പലര്‍ക്കും ഈ രോഗത്തെപ്പറ്റി ഒരു അറിവുമില്ല എന്നതാണ്‌ വിചിത്രം. പക്ഷേ ഈ രോഗത്തിന്റെ കാരാണം ഇന്നും വ്യക്തമല്ല, എന്തെങ്കിലും ഒരു തെളിവ് നല്‍കുവാന്‍ നമ്മുടെ ശാസ്ത്രത്തിന്‌ സാധിച്ചിട്ടില്ല. (വൈറസ് ( HSV-1) നശിപ്പിക്കുവാന്‍ ഇന്ന് സാധ്യമാണ്‌. ) പക്ഷേ നമ്മുടെ നാട്ടിലെ ഡോക്ടര്‍മാര്‍ പറയുന്നത്, യാത്ര ചെയ്യുമ്പോള്‍ മുഖത്തിന്റെ ഒരു ഭാഗത്ത് മാത്രം തണുപ്പേല്‍ക്കുമ്പോള്‍ സംഭവിക്കുന്നതാണ്‌ ഈ രോഗം എന്നാണ്‌ (പാവങള്‍ അവര്‍ പുസ്തകം നോക്കി പറയുന്നതാണ്‌ ) സത്യത്തില്‍ ഈ നിഗമനം തെറ്റാണ്‌ (എന്റെ മാത്രം അഭിപ്രായം) ബ്ലഡ് പ്രഷര്‍ ഒരു കാരണമാകുവാന്‍ സധ്യത കൂടുതലാണ്,പിന്നെ പലരേയും ചുംബിക്കുന്നവര്‍ക്കും ഒരു പക്ഷേ ഈ രോഗം വരുവാന്‍ സാധ്യതയില്ലേ ?


(3) ലോകത്തിലെ എല്ലാജനവിഭാഗങളെയും ചൂഷണം ചെയ്യാന്‍ കഴിയുന്ന ശാസ്ത്രം ഇന്ന് മനുഷ്യന്റെ ചിന്താശക്തിയെ തന്നെ ചോദ്യം ചെയ്യുകയാണ്. മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയ കാലം മുതല്‍ പല തിയറികളും മനുഷ്യന്‍ വിശ്വസിച്ചുപോന്നു, അതില്‍ ഏറ്റവും വലിയ ചതിയായിരുന്നു, നീല്‍ ആസ്ട്രോങ് ചന്ദ്രനില്‍ കാലുകുത്തിയത്.
1967-ന്‌ ശേഷം അമേരിക്ക എന്തുകൊണ്ട് വീണ്ടും ചന്ദ്രനില്‍ പരീക്ഷണം നടത്തുവാന്‍ തയ്യാറിയില്ല?വായു സഞ്ചാരമില്ലാത്ത ചന്ദ്രനില്‍ എങനെ അമേരിക്കന്‍ കൊടി പാറി ?
(ഇതിനെ വീഡിയോ ക്ലിപ്പ് Britannica encyclopedia ലഭ്യമാണ്‌ )
വര്‍ഷംതോറും ബഹിരാകശ സഞ്ചാരത്തിന്‌ വേണ്ടി കോടികള്‍ ചിലവാക്കുന്ന നാസ വീണ്ടും ഒരു പരീക്ഷണത്തിന്‌ ധൈര്യമില്ലാതത് എന്ത്കൊണ്ട്?
അമേരിക്കയെക്കാളും ബഹിരാകശ ഗവേഷണത്തില്‍ ഒരുപാട് മുന്നിട്ട് നിന്നിരുന്ന റഷ്യ എന്ത്‌ കൊണ്ട് ചന്ദ്രനെകുറിച്ച് ഒരു പരീക്ഷണം നടത്തുവാന്‍ തയ്യാറായില്ല ?
ഒരുപാട് ചോദ്യങള്‍ക്ക് ഇനിയുമുണ്ട്, പക്ഷേ ഇവിടെ ഇതിന്റെ ഉത്തരം പ്രതീക്ഷിക്കുന്നു....

3 comments:

Praveenpoil said...

ലോകത്തിലെ എല്ലാജനവിഭാഗങളെയും ചൂഷണം ചെയ്യാന്‍ കഴിയുന്ന ശാസ്ത്രം ഇന്ന് മനുഷ്യന്റെ ചിന്താശക്തിയെ തന്നെ ചോദ്യം ചെയ്യുകയാണ്. മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയ കാലം മുതല്‍ പല തിയറികളും മനുഷ്യന്‍ വിശ്വസിച്ചുപോന്നു, അതില്‍ ഏറ്റവും വലിയ ചതിയായിരുന്നു, നീല്‍ ആസ്ട്രോങ് ചന്ദ്രനില്‍ കാലുകുത്തിയത്.

Umesh::ഉമേഷ് said...

പ്രവീണ്‍ ഒടുക്കം പറഞ്ഞ കാര്യത്തെപ്പറ്റി:

1967-ല്‍ അല്ല ആംസ്ട്രോംഗ് ചന്ദ്രനിലെത്തിയതു്. 1969-ല്‍ ആണു്. അതിനു ശേഷം ആരും ചന്ദ്രനില്‍ പോയില്ല എന്ന പരാമര്‍ശവും ശരിയല്ല. ഇതു വരെ മൊത്തം 12 പേര്‍ ചന്ദ്രനിലിറങ്ങിയിട്ടുണ്ടു്. പൂര്‍ണ്ണവിവരം ഇവിടെ. അവസാനമായി മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതു് 1972 ഡിസംബര്‍ 14-നു്.

എവിടെയോ കണ്ട എന്തൊക്കെയോ കാര്യങ്ങള്‍ എടുത്തു് ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിലെ തെറ്റോ ശരിയോ എന്നു തീര്‍ച്ചയാക്കാവുന്ന കാര്യങ്ങളെങ്കിലും ഒന്നു പരിശോധിക്കുന്നതു നന്നായിരിക്കും.

ആംസ്ട്രോംഗും മറ്റും ഇറങ്ങിയതായി കാണിച്ചതു ചന്ദ്രനിലല്ല, അമേരിക്കയിലെ ഏതോ മരുഭൂമിയിലാണു് എന്നും മറ്റുമുള്ള വാദങ്ങള്‍ ഒരുപാടു കേട്ടിട്ടുണ്ടു്. ആ വാദങ്ങളിലെ പൊള്ളത്തരങ്ങള്‍ ശാസ്ത്രജ്ഞര്‍ തന്നെ തെറ്റാണെന്നു തെളിയിച്ചിട്ടുമുണ്ടു്. വേണമെങ്കില്‍ ലിങ്കുകള്‍ തപ്പിയെടുത്തു തരാം.

അമേരിക്കക്കാര്‍ ഇങ്ങനെയുള്ള കള്ളത്തരങ്ങള്‍ കാണിക്കില്ല എന്നല്ല ഞാന്‍ പറയുന്നതു്. അത്രയും കള്ളത്തരങ്ങള്‍ ചെയ്താല്‍ത്തന്നെ കൊടി പറക്കുന്നതും തെറ്റായ നിഴലും പോലെയുള്ള മണ്ടത്തരങ്ങള്‍ ഒഴിവാക്കാനും അവര്‍ക്കു കഴിയും എന്നു ഞാന്‍ കരുതുന്നു.

ഇങ്ങനെയുള്ള പുസ്തകങ്ങള്‍ എഴുതി ജനശ്രദ്ധ ആകര്‍ഷിച്ചു കാശുണ്ടാക്കിയവര്‍ പലരുമുണ്ടു്. ഇത്തരം ടാബ്ലോയിഡ് കഥകളെ സത്യമെന്നു കരുതി കൊട്ടിഗ്ഘോഷിക്കുന്നവരുടെ കാര്യം പരിതാപകരം തന്നെ!

Umesh::ഉമേഷ് said...

അര്‍ബുദത്തെപ്പറ്റി ശാസ്ത്രത്തിനു് ഒന്നുമറിയില്ല എന്നു പറയുന്നതും ശരിയല്ല. വൈദ്യശാസ്ത്രത്തെപ്പറ്റി എന്നെക്കാള്‍ കൂടുതല്‍ അറിയുന്നവര്‍ പ്രതികരിക്കും എന്നു പ്രതീക്ഷിക്കുന്നു.

Search