Tuesday, December 4, 2007

ഹ്യൂഗോ ചാവേസിന്റെ പരാജയം

തീവ്ര വാദിയും (തീവ്രമായി വാദിക്കുന്ന ആരും തീവ്രവാദി എന്ന പേരില്‍ അറിയപ്പെടും) ഇടതുപക്ഷ സഹയാത്രികനുമായ വെനിസ്വലേ പ്രസിഡന്റ്‌ ഹ്യൂഗോ ചാവേസ് ആദ്യമായി തെരഞ്ഞെടുപ്പില്‍ പരാജയം രുചിച്ചു.
ഭരണഘടന പരിഷ്‌കാരത്തിനായി ചാവേസ്‌ ഭരണകൂടം നടത്തിയ തെരഞ്ഞെടുപ്പില്‍ 51 ശതമാനം വോട്ടുകള്‍ പ്രതിപക്ഷം നേടിയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
ചാവേസിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ ബാധിച്ചേക്കാവുന്ന തെരഞ്ഞെടുപ്പ്‌ ഫലമാണ്‌ പുറത്തു വന്നിട്ടുള്ളത്‌. ഒരാള്‍ക്ക്‌ രണ്ട്‌ പ്രാവിശ്യം മാത്രമേ പ്രസിഡന്റാകാന്‍ കഴിയൂയെന്ന ഭരണഘടന നിബന്ധന പരിഷ്‌കരിക്കുന്ന കാര്യവും ഇന്നലെ നടന്ന റഫറണ്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ചാവേസിന്‌ 2012 ഓടെ പ്രസിഡന്റ്‌ പദവിയില്‍ നിന്നും ഒഴിയേണ്ടതായി വരും.

വായില്‍ വരുന്നത്‌ കേതയ്ക്ക്പാട്ടായി നടക്കുന്ന ചാവേസ് സ്വന്തം രാജ്യത്തിന്‌വേണ്ടി ശത്രുക്കളെയല്ലാത്തെ മറ്റൊന്നും നേടാന്‍ കഴിഞ്ഞിട്ടില്ല എന്ന വെനിസ്വലിയന്‍ ജനങളുടെ തിരിച്ചറിവാണ്‌ പരാജയത്തിന്‌ പ്രധാനകാരണം

കോട്ടയത്ത്‌ നടന്ന പാര്‍ട്ടി ഏരീയ സമ്മേളനത്തില്‍ നമ്മുടെ മുഖ്യമന്ത്രി കൂടുതലും വാചലനായത് വെനിസ്വേലയെ കുറിച്ചായിരുന്നു, അവിടുത്തെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ചായിരുന്നു കൂടുതലും സംസാരിച്ചത്‌ (സ്വന്തം തകര്‍ച്ചയെ കുറിച്ച് പറയുന്നതിനെക്കാള്‍ അന്യന്റെ ഉയര്‍ച്ചയെ കുറിച്ച്‌ പറയുന്നതാണ്‌ നല്ലത്‌ )
അരോ എഴുതികൊടുത്ത ഒരു തുണ്ടു കടലാസില്‍ നോക്കി വീമ്പടിക്കുന്ന മുഖ്യനെ കാണുമ്പോള്‍ സഹതപമാണ്‌ തോന്നിയത്‌, അല്ലേയോ മുഖ്യാ വെനസ്വേലയുടെ സമ്പത്തിക അടിത്തറയെ കുറിച്ചറിയുന്ന ഒരു വ്യക്തിപോലും നിങളുടെ പാര്‍ട്ടിയിലില്ലാതെ പോയകാരണമെന്താണ്‌ ? ഇനി പു.ക.സ.യുടെ അസാനിധ്യം കൊണ്ടാണോ ?
ലാറ്റിനമേരിക്കയില്‍ ദരിദ്രനാരയണമാരുടെ പട്ടികയില്‍ മൂന്നം സ്ഥാനമാണ്‌ ചാവേസിന്റെ നാടിന്‌ എന്ന സത്യംപോലും അറിയാതെ ചുമ്മാകേറി വിവരകേട്‌ വിളിച്ചുപറയുന്ന മുഖ്യനും അത് കേട്ട് കൈയടിക്കുന്ന സഖാക്കളും എന്നാണ്‌ സാമ്പത്തിക അടിത്തറയെ കുറിച്ച് മനസ്സിലാക്കുക?മാവേസൂക്തങള്‍ മാത്രം വായിച്ചാല്‍പേരാ സഖാവെ നാടും കാലഘടവും മാറി....
ഇനി പഴയ ഭുപരിഷ്ക്കരണത്തിന്റെ പേരില്‍ വല്ല സമരമോ തമ്മില്‍തല്ലോ നടത്തിയാല്‍പോലും പാര്‍ട്ടി രക്ഷപെടുമെന്നു കരുതേണ്ട അത്രയ്ക്കും മടുത്തും നിങളുടെ നെറികെട്ട രാഷ്ടീയം

5 comments:

Praveenpoil said...

വായില്‍ വരുന്നത്‌ കേതയ്ക്ക്പാട്ടായി നടക്കുന്ന ചാവേസ് സ്വന്തം രാജ്യത്തിന്‌വേണ്ടി ശത്രുക്കളെയല്ലാത്തെ മറ്റൊന്നും നേടാന്‍ കഴിഞ്ഞിട്ടില്ല എന്ന വെനിസ്വലിയന്‍ ജനങളുടെ തിരിച്ചറിവാണ്‌ പരാജയത്തിന്‌ പ്രധാനകാരണം

മുക്കുവന്‍ said...

കുറെ കാലം റഷ്യ പറഞ്ഞു നടന്നു. പിന്നെ കൂബയും, ചൈനയും പറഞ്ഞു നടന്നു. ചൈനക്കാര്‍ കമ്യൂണിസം പേപ്പറില്‍ ഒതുക്കി കുത്തകളെ വിളിച്ച് വരുത്തിയപ്പോള്‍ ഇനി പറയാന്‍ വെനൂസെലയെന്ന ദരിദ്രനാരായണനെ കിട്ടിയുള്ളൂ...

വായില്‍ വരുന്നത്‌ കേതയ്ക്ക്പാട്ടായി നടക്കുന്ന ചാവേസെന്നല്ല, കുട്ടിസഖാക്കള്‍ എന്നല്ലെ കൂടുതല്‍ ശരി?

വിന്‍സ് said...

Thank you..... ezhuthanam ezhuthanam ennu kaalangal aayi vicharichathaanu thankal ippol ezhuthiyirikkunnathu. ee blog samoohathil thanney kureey communist thendikal ondu... cuba, china, venezula avante _____dey ____ ennokkey paranju. hopefully this will shut them up for a long fucking time.

N.J Joju said...

ശ്രദ്ധിയ്ക്കപെടേണ്ട പോസ്റ്റ്.

രാഷ്ടീയക്കാരുടെ പ്രസംഗം പ്രത്യേകിച്ച് ഇടതു പക്ഷക്കാരുടെ പ്രസംഗങ്ങള്‍ (തിരുവമ്പാടി തിരഞ്ഞെടുപ്പില്‍ മാത്രമേ ഉമ്മന്‍‌ചാണ്ടിയുടെ അതുപോലൊരു പ്രസംഗം ഞാന്‍ കേട്ടിട്ടുള്ളൂ) ഓരോരും ഓരോ വിധമാണ്. ഒരേകാര്യം തന്നെ ഒട്ടും ഉളുപ്പില്ലാതെ പരസ്പരവിരുദ്ധമായ അര്‍ത്ഥത്തില്‍ പോലും പറഞ്ഞുകളയും അവര്. കേള്‍വിക്കാരുടെ വിദ്യാഭ്യാസ നിലവാരത്തിന്റെയും രാഷ്ട്രീയ ചായ്‌വിന്റെയും അടിസ്ഥാനത്തില്‍ അവര്‍ എന്തും പറയും.

ഫസല്‍ ബിനാലി.. said...

Theerchayaayum.
Nalla kurippu, abinandanangal..

Search