Wednesday, December 26, 2007

സംസ്ക്കാരിക നായകന്‍മാരെ ഇതിലെ.....

അസ്‌തിത്വത്തിന്‌ ഒരു മാനമേയുള്ളൂ എന്ന ധാരണയില്‍ കഥകളും കവിതകളും എഴുതിക്കൊണ്ടിരിക്കുന്ന ധാരാളം പേരുണ്ട്‌ അവരാരും കഥയ്ക്കും കവിതയ്ക്കും യാതൊന്നും സംഭാവന ചെയ്യുന്നില്ല. കവിതകളുടെയും കഥകളുടെയും മരണം നമ്മള്‍ നേരിട്ട് കാണുകയാണ്‌. ആധുനിക കാലത്തിന്റെ മരണംപോലെ കൃതികളുടെ മരണവും സ്വാഭാവികമാണെന്നു വിലയിരുത്താം.

തകഴിയുടെ ചെമ്മീനിനെ ഊതി പെരുപ്പിച്ചു (മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാര്‍ ആയതുപോലെ) മലയാള സാഹിത്യത്തെ വ്യഭിചരിച്ച ഒരു പറ്റം ബുദ്ധിജീവികളുടെ നാടായിരുന്നു. കേരളം

ചാനലുകളുടെ മനുഷ്യഹൃദയങളിലേയ്ക്കുള്ള തള്ളികയറ്റവും വിദ്യാര്‍ത്ഥി രാഷ്ട്രിയത്തിന്റെ ഉത്മൂലനവും കാലത്തിന്റെ പരിണാമത്തില്‍ ഓരോ നാഗരികതയും രാഷ്ടവും മരിച്ചുകൊണ്ടിരിക്കുകയും ഇതിന്റെ ഭാഗമായി നമ്മുടെ സാഹിത്യവിചാരവും അദൃശ്യമായി മരിച്ചുകൊണ്ടിരിക്കുന്നു.

ഇന്ന്‌ കേരളത്തിലെ സംസ്ക്കാരിക നായകന്‍മാര്‍ തമ്മില്‍ തല്ലും പൈങ്കിളി കഥയിലേയ്ക്ക്‌ തിരിഞ്ഞത്‌ (പുനത്തില്‍ കുഞ്ഞബ്ദുള്ളമാര്‍ )മലയാള കൃതികളുടെ മരണത്തിന്‌ വേഗംകൂട്ടി.
ഗതകാലത്തിന്റെ സര്‍ഗാത്മകമായ നിമിഷങള്‍ ഓര്‍മ്മകള്‍ക്കിടയില്‍ നിന്ന്‌ പിടിച്ചെടുത്തുകൊണ്ടുവന്ന്‌ കാലത്തിന്റെ അനുസ്യൂതിയില്‍ പങ്കുകൊള്ളുമ്പോഴാണ്‌ നല്ല കൃതികള്‍ നമ്മുക്ക്‌ ലഭിക്കുന്നത്‌. മറിച്ച്‌ ന്യൂനപക്ഷപ്രീണമായാല്‍ അത് നല്ല കൃതികളാവുന്നില്ല സെക്കുലറിസത്തിന്റെ പേരില്‍ കൃതികളെഴുതുവരാണ്‌ ഇന്ന്‌ ലോകത്തില്‍ നല്ല സംസ്ക്കാരിക നായകന്‍മാരാവുന്നത്‌ ഇത്‌ എങനെ സംഭവിച്ചു.

എം മുകുന്ദന്‍ മാധ്യമം എന്ന പത്രത്തില്‍ എഴുതുകയുണ്ടായി , തനിയ്ക്ക്‌ ചന്ദന കുറിതെടുന്നവരെ കാണുമ്പോള്‍ ഭയമാവുന്നു എന്ന്‌ ,ഇതു വെറുമെരു ന്യൂനപക്ഷപ്രീണനം അഥവാ ഗള്‍ഫ് മലയാളികളുടെ അവാര്‍ഡ്‌ പ്രതീക്ഷിച്ചുകൊണ്ടായിരിക്കണം ഇങനെ പറഞ്ഞത്‌.

പതിനെട്ടാം നൂറ്റാണ്ടിനെ ഉണര്‍ത്തിയ ലോറന്‍സ്‌ സ്‌റ്റേണിന്റെ "ട്രിസ്റ്റാന്‍ ഷാന്‍ഡി", കുന്ദേരയുടെ "ദ അണ്‍ബെയര്‍ബിള്‍" എന്നീ കൃതികള്‍ നമ്മുടെ എഴുത്തുക്കാര്‍ കണ്ടുപഠിക്കട്ടെ.
ഇന്ന് പലരും ആവര്‍ത്തനത്തില്‍ മുഴുകുകയാണ്‌ പുതിയ സാദ്ധ്യത ആരായുന്നില്ല .ഓരോ ചാലിലൂടെ തന്നെ കഥാപാത്രങളെ തള്ളിവിടുന്ന പ്രവണത ഒഴിവാക്കുക.തന്നില്‍ നിന്ന്‌ അന്യമായ അസ്തിത്വത്തിന്റെ അപാരസാദ്ധ്യകളില്‍ പരീക്ഷണത്തിനു തയ്യാറാവുന്നവര്‍ക്കേ പുതുതായി എന്തെങ്കിലും ചെയ്യാന്‍ കഴിയുകയുള്ളു.

6 comments:

Praveenpoil said...

തകഴിയുടെ ചെമ്മീനിനെ ഊതി പെരുപ്പിച്ചു (മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാര്‍ ആയതുപോലെ) മലയാള സാഹിത്യത്തെ വ്യഭിചരിച്ച ഒരു പറ്റം ബുദ്ധിജീവികളുടെ നാടായിരുന്നു. കേരളം

വിന്‍സ് said...

//തകഴിയുടെ ചെമ്മീനിനെ ഊതി പെരുപ്പിച്ചു (മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാര്‍ ആയതുപോലെ) മലയാള സാഹിത്യത്തെ വ്യഭിചരിച്ച ഒരു പറ്റം ബുദ്ധിജീവികളുടെ നാടായിരുന്നു.//

thanikku vattaanoo??

Anonymous said...

പ്രവീണ്‍ നന്നായിടുണ്ട്‌ ചെമ്മീനിലെ കഥയും കഥാപാത്രവും വെറും ബോറന്‍ കാഴ്ചപ്പാടുള്ളവര്‍ മാത്രമേ അംഗീകരിക്കും. ഇതിലും മികച്ചത്‌ ഷക്കീലയുടെ കിന്നാരത്തുമ്പിയിലെ കഥയും കഥാപാത്രവുമാണ്

Anonymous said...

"ഗതകാലത്തിന്റെ സര്‍ഗാത്മകമായ നിമിഷങള്‍ ഓര്‍മ്മകള്‍ക്കിടയില്‍ നിന്ന്‌ പിടിച്ചെടുത്തുകൊണ്ടുവന്ന്‌ കാലത്തിന്റെ അനുസ്യൂതിയില്‍ പങ്കുകൊള്ളുമ്പോഴാണ്‌ നല്ല കൃതികള്‍ നമ്മുക്ക്‌ ലഭിക്കുന്നത്‌ "

-- മനസിലാവുന്ന ഭാഷയില്‍ വല്ലതും പറ മോനെ...

"പതിനെട്ടാം നൂറ്റാണ്ടിനെ ഉണര്‍ത്തിയ ലോറന്‍സ്‌ സ്‌റ്റേണിന്റെ "ട്രിസ്റ്റാന്‍ ഷാന്‍ഡി", കുന്ദേരയുടെ "ദ അണ്‍ബെയര്‍ബിള്‍" എന്നീ കൃതികള്‍ നമ്മുടെ എഴുത്തുക്കാര്‍ കണ്ടുപഠിക്കട്ടെ"

-- ആദ്യം സ്വന്തം ഭാഷയിലെ നല്ല നാലു പുസ്തകങളെ പറ്റി പറ. എന്നിട്ടാവാം ലോകസന്ചാരം

Anonymous said...

കലക്കി. saw you on KANTAKASANI'S വാചകമേള

Anonymous said...

Hello... Sir,
You are talent cynicist.
Keep it up.......
You are quite fit for swayam blogam.

keep it up...

Search