എന്റെ നാലാം ക്ലാസ് അദ്ധ്യാപകന്റെ (വി.ടി. ജയദേവന് ) ഒരു കവിത ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുകയാണ്.
ഇനിയും ഒരു പാട് കവിതയുമായി എന്റെ ഗുരു ഉയരട്ടെ
ഗുരുവേ. ഉണരുക ........
മീഡിയം
കൃഷ്ണനും കുചേലനും
ഒരേ മീഡിയത്തിലാണ് പഠിച്ചത്.
വിറകു കൊണ്ടുവരാനും
ധാന്യം ശേഖരിക്കാനും
അവര്‍ ഒരുമിച്ചു പോയി.
ഗുരുവീട്ടില്‍ രാജാവ്
ഉപനിഷത്തും വിശപ്പും പഠിച്ചു.
ഏതു മീഡിയത്തി-
ലഭ്യസിയ്ക്കയാലാണാവോ
ഒരു പിടിയവില്‍പ്പൊരിയുടെ പാഠം
അത്രയ്ക്കാഴത്തിലുള്ളിലുറച്ചത്?
മരണ ശാപത്തേയും
ഒരല്പഹാസത്തോടെ കേട്ടു നിന്ന
ആ ജീവിത പാഠത്തിന്റെ മീഡിയം..?
കൃഷ്ണനും കുചേലനും
ഒരേ മീഡിയത്തിലാണ് പഠിച്ചത്.
വിറകു കൊണ്ടുവരാനും
ധാന്യം ശേഖരിക്കാനും
അവര്‍ ഒരുമിച്ചു പോയി.
ഗുരുവീട്ടില്‍ രാജാവ്
ഉപനിഷത്തും വിശപ്പും പഠിച്ചു.
ഏതു മീഡിയത്തി-
ലഭ്യസിയ്ക്കയാലാണാവോ
ഒരു പിടിയവില്‍പ്പൊരിയുടെ പാഠം
അത്രയ്ക്കാഴത്തിലുള്ളിലുറച്ചത്?
മരണ ശാപത്തേയും
ഒരല്പഹാസത്തോടെ കേട്ടു നിന്ന
ആ ജീവിത പാഠത്തിന്റെ മീഡിയം..?
3 comments:
എന്റെ നാലാം ക്ലാസ് അദ്ധ്യാപകന്റെ (വി.ടി. ജയദേവന് ) ഒരു കവിത ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുകയാണ്.
ഇനിയും ഒരു പാട് കവിതയുമായി എന്റെ ഗുരു ഉയരട്ടെ
ഗുരുവേ. ഉണരുക ........
പ്രിയ സ്നേഹിതാ,
താങ്കള്‍ നാലാം ക്ലാസ്സിലെ ഗുരുവിനെ ഓര്മിച്തു നന്നായി….പക്ഷെ അദ്ദേഹത്തിന്റെ ബ്ലൊഗിലെക്കുള്ള ലിങ്ക് എന്തേ കൊടുക്കാത്തതു??????????
ഈ കവിത അദ്ദേഹം സ്വന്തം ബ്ലൊഗില്‍ 4th Nov 2007 ല്‍ ഇട്ടതായി കാണുന്നു. അദ്ദേഹത്തിന്റെ ബ്ലൊഗ് ഇതാണ്
http://jalamadhuram.blogspot.com
ഞാന്‍ ഗുരുവിന്റെ പബ്ളിസിറ്റിയ്ക്ക് വേണ്ടിയല്ല ഇത് ഇവിടെ കൊടുത്തത്
എന്റെ കടപ്പാട് ആദിത്യനാഥിനോട്മാത്രം
Post a Comment